വത്തിക്കാന്‍ പ്രവാസികാര്യാലയ സെക്രട്ടറിയായി കോഴിക്കോട് രൂപതാ ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ നിയമിതനായി.കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണു കുടിയേറ്റക്കാരുടെയും ദേശാടനക്കാരുടെയും ശുശ്രൂഷയ്ക്കായുള്ള മന്ത്രാലയത്തിണ്റ്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി മെത്രാന്‍ നിയമിതനാകുന്നത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അയച്ച നിയമന ഉത്തരവ് കോഴിക്കോട് ബിഷപ്സ് ഹൌസില്‍ നടന്ന പ്രത്യേകചടങ്ങില്‍ ചാന്‍സലര്‍ റവ. ഡോ. ജെറോം ചിങ്ങന്തറ വായിച്ചു. ആര്‍ച്ച്ബിഷപ് അഗസ്റ്റീനോ മര്‍ക്കെത്തൊ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം. ആര്‍ച്ച്ബിഷപ് അന്തോണിയോ മാരിയോ വേല്ലിയാണ് പ്രവാസികാര്യാലയത്തിണ്റ്റെ ഇപ്പോഴത്തെ പ്രസിഡണ്റ്റ്. കോഴിക്കോട് രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി 2002 മേയ് 19നു ചുമതലയേറ്റ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ 1985 മുതല്‍ 1989 വരെ വത്തിക്കാണ്റ്റെ കീഴിലുള്ള കൊളേജിയോ സാന്‍പൌളോയുടെ വൈസ് റെക്ടറായും 1989 മുതല്‍ 1996വരെ വരാപ്പുഴ അതിരൂപതാ ചാന്‍സലറായും 1996 മുതല്‍ 2002 വരെ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം വടുതല കളത്തിപ്പറമ്പില്‍ പരേതനായ അവിരാച്ചണ്റ്റെയും ത്രേസ്യയുടെയും മകനായി 1952 ഒക്ടോബര്‍ ആറിനു ജനിച്ചു. 1978 മാര്‍ച്ച് 13-നു വരാപ്പുഴ അതിരൂപതാ ബിഷപ് ഡോ.ജോസഫ് കേളന്തറയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ സര്‍വകലാശാലയില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്്ടറേറ്റ് നേടിയശേഷം റോം സെണ്റ്റ് പോള്‍സ് കോളജിണ്റ്റെ വൈസ് റെക്ടറായും സേവനമനുഷ്ഠിച്ചു.1989ല്‍ ചേംബര്‍ലെയ്ന്‍ ടു ദ ഹോളി ഫാദര്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2001ജനുവരി ഒന്നിന് ലേഗേറ്റ് ഓഫ് ഓണര്‍ പദവിയും നല്‍കി സഭ ആദരിച്ചു.