Tuesday, February 1, 2011

മദ്യവിമുക്തമായ കേരളം കെട്ടിപ്പെടുക്കാന്‍ സുമനസുകള്‍ ഒന്നിച്ച്‌ പോരാടണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

മദ്യവിമുക്തമായ കേരളം കെട്ടിപ്പെടുക്കാന്‍ സുമനസുകള്‍ ഒന്നിച്ചണിചേരണമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 12-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും വര്‍ധിച്ച ലഭ്യതയും ഉപയോഗവും വ്യക്തികളെയും കുടംബങ്ങളെയും വൈകാരികമായും സാമ്പത്തികമായും ശാരീരികമായും ധാര്‍മികമായും ബൌദ്ധികമായും തകര്‍ക്കുമെന്നത്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്‌. മദ്യവിപത്തിനെതിരെയുള്ള സഭയുടെ ഇടപെടലുകള്‍ക്ക്‌ സമൂഹത്തിണ്റ്റെ വിവിധ തലങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഏറെ പ്രതീക്ഷ നല്‍കുന്നുണെ്ടന്നും ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ പറഞ്ഞു. പ്രസിഡണ്റ്റ്‌ കെ.വി ക്ളീറ്റസ്‌ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പള്ളില്‍, ഫാ.വര്‍ഗീസ്‌ മുഴുത്തേറ്റ്‌, ഫാ.വിന്‍സെണ്റ്റ്‌ വാരിയത്ത്‌.ജെയിംസ്‌ കോറംമ്പേല്‍,ബേബി ആണ്റ്റണി,സിസ്റ്റര്‍.ആന്‍,സിസ്റ്റര്‍. പ്ളാസിഡ്‌, ഐ.സി ആണ്റ്റണി, എം.ഡി റാഫേല്‍, കെ.വി സെബാസ്റ്റ്യന്‍, ആഗ്നസ്‌ സെബാസ്റ്റ്യന്‍, മോളി പീറ്റര്‍, ബേബി എബ്രാഹം, സിസ്റ്റര്‍ എലിനോറ, സിസ്റ്റര്‍ പ്രമീള, സിസ്റ്റര്‍ ജസീന്ത തുടങ്ങിയവര്‍ പ്രസംഗിച്ചു.