Tuesday, March 8, 2011

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക്സ്വാതന്ത്യ്രം അനിവാര്യം

മാര്‍ ജോസഫ്‌ പവ്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്യ്രവും സര്‍ക്കാരിണ്റ്റെ സാമ്പത്തിക സഹായവും അനിവാര്യമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിണ്റ്റെ നേതൃത്വത്തില്‍ നടത്തിയ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ഉന്നതസ്ഥാനം നേടിയ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അനുമോദിക്കുന്നതിനായി പൌരാവലിയും പിടിഎയും സംയുക്തമായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. ആധുനിക നൂതന വിദ്യാഭ്യാസരംഗം വളരെ ചെലവേറിയതാണ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമ്പോള്‍ സ്ഥാപനങ്ങളുടെമേല്‍ പിടിമുറുക്കി സ്വാതന്ത്യം നിഷേധിക്കാനിടയാവരുത്‌. പ്രവര്‍ത്തന സ്വാതന്ത്യ്രം ഉണ്ടെങ്കില്‍ മാത്രമേ വളര്‍ച്ച സാധിക്കുകയുളളുവെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. വിദ്യഭ്യാസത്തിണ്റ്റെ ഉന്നതമായ മൂല്യവും പാരമ്പര്യവും സൂക്ഷിക്കുന്ന എസ്ബി സ്കൂള്‍ സമഗ്ര വിദ്യാഭ്യാസരംഗത്ത്‌ മുന്‍നിരയിലാണെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എസ്ബി സ്കൂളിണ്റ്റെ മഹത്തായ പാരമ്പര്യം കാത്തുപരിപാലിക്കാന്‍ ഓരോ വിദ്യാര്‍ഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന്‌ മുഖ്യ പ്രഭാഷണം നടത്തിയ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ. ബി. ഇക്ബാല്‍ ചൂണ്ടിക്കാട്ടി.