Tuesday, March 8, 2011

ബുദ്ധിവൈകല്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത്‌ സമൂഹത്തിണ്റ്റെ കടമ

മാര്‍ റാഫേല്‍ തട്ടില്‍ ബുദ്ധിവൈകല്യമുള്ള കുട്ടികളെ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരേണ്ടതും കഴിവുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതും സമൂഹത്തിണ്റ്റെ കടമയാണെന്ന്‌ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഓര്‍മിപ്പിച്ചു. പോപ്പ്‌ പോള്‍ മേഴ്സി ഹോമിണ്റ്റെ വാര്‍ഷികദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക്‌ തദ്ദേശസ്വയംഭരണ വകുപ്പിണ്റ്റെ കീഴില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം നല്‍കികൊണ്ടുള്ള പദ്ധതികള്‍ക്ക്‌ രൂപംനല്‍കുമെന്ന്‌ കില ഡയറക്്ടാറ്‍ പ്രഫ.എന്‍. രമാകാന്തന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പോലീസ്‌ അക്കാദമി ഫോറന്‍സിക്‌ ബയോളജിസ്റ്റ്‌ അന്നമ്മ ജോണ്‍ മുഖ്യാതിഥിയായിരുന്നു.