ഇന്ത്യയിലെ പകുതി സ്ത്രീകളും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 70% പേരും ആനീമിയ അഥവാ വിളര്‍ച്ച രോഗത്തിനു കീഴ്പ്പെട്ടവരാണ്. ഇന്ത്യന്‍ ഗവണ്‍മെണ്റ്റെ് ആരോഗ്യപരിരക്ഷയ്ക്ക് അത്ര അതികം പ്രാധാന്യം നല്‍കാത്തതുകൊണ്ടു തന്നെ കത്തോലിക്കാ സഭക്ക് പ്രത്യേകമായി ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും ശക്തമായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗീശുശ്രൂഷ ചെയ്യുന്ന സംവിധാനം കത്തോലിക്കാസഭയുടേതാണ് എന്ന് സി.ബി.സി.ഐ യുടെ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.മാത്യു അബ്രാഹം വെളിപ്പെടുത്തി. 3306 ആശുപത്രികളുടെ ഒരു ശൃംഖലയാണ് ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ പലതും ഉന്നത നിലവാര മുള്ളതാണെങ്കിലും ഇന്ത്യന്‍ ജനസംഖ്യയില്‍ 80% പേര്‍ക്കും ഇവിടത്തെ ചികിത്സാ സൌകര്യങ്ങള്‍ സാമ്പത്തിക പിന്നോക്കാവസ്ഥകൊണ്ട് അപ്രാപ്യമാണ്. ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്തിണ്റ്റെ പഠനമനുസരിച്ച് മൂന്നു വയസ്സില്‍ താഴെയുള്ളകുട്ടികളുടെ പോഷകാഹാരക്കുറവ് ഇന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്