സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറടക്ക ശുശ്രൂഷയ്ക്കുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍. എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്കയില്‍ ഞായറാഴ്ച രണ്ടരയ്ക്കാണു കബറടക്കശുശ്രൂഷയ്ക്കു തുടക്കമാകുന്നത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൌതികശരീരം നാളെ രാവിലെ ഏഴര മുതല്‍ ഒമ്പതു വരെ അങ്കമാലി സെണ്റ്റ് ജോര്‍ജ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ആലുവ, കളമശേരി, സീപോര്‍ട്ട് റോഡു വഴി സീറോ മലബാര്‍ സഭാ കാര്യാലയമായ കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ എത്തിക്കും. ഇവിടെ പത്തരയ്ക്കു മെത്രാന്‍മാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. രണേ്ടാടെ ഭൌതികശരീരം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൌസില്‍ എത്തിക്കും. എറണാകുളം സെണ്റ്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നാളെ 2.30 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്കു 1.30 വരെ പൊതുദര്‍ശനത്തിനു സൌകര്യമുണ്ടാകും. ഞായറാഴ്ച 2.30നു ദിവ്യബലിയോടെയാണു കബറടക്ക ശുശ്രൂഷ ആരംഭിക്കുന്നത്. നഗരികാണിക്കല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍, ഷണ്‍മുഖം റോഡ്, മറൈന്‍ ഡ്രൈവ് വഴി മേനക ജംഗ്ഷന്‍ വരെ എത്തി തിരികെ ബസിലിക്കയില്‍ പ്രവേശിക്കും. തുടര്‍ന്നു അനുശോചന യോഗം ചേരും. ഈ സമയത്തും പൊതുജനങ്ങള്‍ക്കു ഭൌതികദേഹം കാണാന്‍ അവസരമുണ്ടാകും. വൈകുന്നേരം ആറരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കബറടക്കദിവസം വരെ ദുഃഖാചരണവും പിതാവിനുവേണ്ടി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും നടത്തണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറാള്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് സീറോ മലബാര്‍ രൂപതകളിലെ എല്ലാ വികാരി ജനറാള്‍മാര്‍ക്കുമയച്ച സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. പത്തിനു ഇടവകകളില്‍ വൈകുന്നേരത്തെ കുര്‍ബാന ഒഴിവാക്കണം. രാവിലെ ആവശ്യമെങ്കില്‍ മാത്രം ഒന്നില്‍ കൂടുതല്‍ കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകും. സൌകര്യപ്രദമായ സമയങ്ങളില്‍ അന്നേ ദിവസം മുഴുവന്‍ ദുഃഖസൂചകമായി പള്ളികളില്‍ മണിയടിക്കണം. കബറടക്ക ശുശ്രൂഷയോടനുബന്ധിച്ചുള്ള നഗരികാണിക്കലില്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും പൊന്‍കുരിശ്, വെള്ളിക്കുരിശ്, മുത്തുക്കുടകള്‍ എന്നിവയുമായി വേണം വിശ്വാസികള്‍ പങ്കുചേരേണ്ടത്. നഗരികാണിക്കലിനുവേണ്ട നിര്‍ദേശങ്ങള്‍ ബസിലിക്കയുടെ മുന്നിലുള്ള അന്വേഷണ കൌണ്ടറില്‍നിന്നു ലഭിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. വാഹനങ്ങളുടെ പാര്‍ക്കിംഗിനും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആളുകളെ മറൈന്‍ ഡ്രൈവില്‍ ഇറക്കി ചെറിയ വാഹനങ്ങള്‍ സെണ്റ്റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൌണ്ടിലും മറൈന്‍ ഡ്രൈവ് ഗ്രൌണ്ടിലും, വലിയ വാഹനങ്ങള്‍ ഗോശ്രീ റോഡിണ്റ്റെ വശങ്ങളിലുമായി പാര്‍ക്കു ചെയ്യണം. കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുന്ന വൈദികര്‍ തങ്ങള്‍ കൊണ്ടുവരുന്ന തിരുവസ്ത്രങ്ങള്‍ ധരിച്ച് ഉച്ചയ്ക്കു രണ്ടിനു പ്രദക്ഷിണം ആരംഭിക്കത്തക്കവിധം അരമനമുറ്റത്തു നിരക്കണം. പിതാവിന് ഏറ്റവും ഉചിതമായ അന്തിമയാത്രയയപ്പു നല്‍കുന്നതിന് എല്ലാ സഭാംഗങ്ങളും കബറടക്ക ശുശ്രൂഷയില്‍ പങ്കുചേരണം. ഇടവകകളിലെ കുടുംബ യൂണിറ്റ് അടിസ്ഥാനത്തില്‍ അതിനുവേണ്ട ക്രമീകരണം ചെയ്യേണ്ടതാണെന്നും ബിഷപ് ചക്യത്ത് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു