കാലംചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ഭൌതികശരീരം സൂക്ഷിച്ചിരിക്കുന്ന അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിയ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് മോര്‍ച്ചറിയുടെ മുന്‍ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പിതാവിണ്റ്റെ ചിത്രത്തിനു മുന്നില്‍ ഒരു നിമിഷം ശിരസു നമിച്ചു.വലിയ പിതാവിണ്റ്റെ ഓര്‍മകളില്‍ അല്‍പസമയം ബിഷപ് ധ്യാനനിരതനായി. തുടര്‍ന്നു പിതാവിനുവേണ്ടി ഒപ്പീസ് ചൊല്ലി. എല്ലാവര്‍ക്കും മാതൃകയായ വ്യക്തിത്വത്തിനുടമയായിരുന്നു വര്‍ക്കിപ്പിതാവെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവത്തിണ്റ്റെ നന്‍മയില്‍ പങ്കുചേര്‍ന്നുള്ള ജീവിതശൈലിയായിരുന്നു പിതാവിണ്റ്റേത്. ഈശ്വരനന്‍മ സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ പിതാവിനു കഴിഞ്ഞു. അടുത്ത് ഇടപഴകുന്നവര്‍ക്ക് ഈ നന്‍മ അനുഭവിച്ചറിയാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്നതിനു ധാരാളം ജീവിതസാക്ഷ്യങ്ങളുണ്ടെന്നും മാര്‍ ചക്യത്ത് പറഞ്ഞു. സംസ്കാരചടങ്ങുകള്‍ക്കായി കൊണ്ടുപോകുന്നതിനു മുന്‍പ് പിതാവിണ്റ്റെ ഭൌതികശരീരം അങ്കമാലി ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നും ബിഷപ് അറിയിച്ചു. ഒപ്പീസ് ചൊല്ലി.