അതിരൂപതയുടെ 125-ാം വര്‍ഷികാഘോഷം 20ന് ഉദ്ഘാടനം ചെയ്യും. ഒരുവര്‍ഷം നീളുന്ന ആഘോഷത്തോടനുബന്ധിച്ചു നിരവധി സാമൂഹ്യസേവന ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കും. ശതോത്തര രജത ജൂബിലിവര്‍ഷം കൂട്ടായ്മ വര്‍ഷമായി ആചരിക്കുമെന്നു വാര്‍ത്താസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂറ്‍ ലൂര്‍ദ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയായ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വതോറെ പെനാക്കിയോ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍ച്ച്ബിഷ്പ്സ് ഹൌസില്‍നിന്നു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ ലൂര്‍ദ് കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടര്‍ന്നു നടക്കുന്ന സമൂഹബലിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. അതിരൂപതയുമായി ബന്ധപ്പെട്ട പത്തു മെത്രാന്‍മാരും അതിരൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകും. ഡോ. സാല്‍വതോറെ പെനാക്കിയോ സന്ദേശം നല്‍കും. തുടര്‍ന്ന് പൊതുസമ്മേളനം ഡോ. സാല്‍വതോറെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍ അധ്യക്ഷനാകും. നിരവധി പ്രമുഖര്‍ പങ്കെടുക്കും. കാരുണ്യ, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും ഈ സമ്മേളനത്തില്‍ നടക്കും. വാഹന പണിമുടക്കു പ്രഖ്യാപിച്ചിട്ടുണെ്ടങ്കിലും ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് എത്തിച്ചേരാനുള്ള വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കാന്‍ വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ സമ്മതിച്ചിട്ടുണെ്ടന്ന് അതിരൂപതാ അധികാരികള്‍ പറഞ്ഞു. ജൂബിലി സ്മാരകമായി പെരിങ്ങണ്ടൂരില്‍ മനോരോഗികള്‍ക്കായി തുടങ്ങുന്ന ട്രിച്ചൂറ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെണ്റ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിണ്റ്റെ (ടിംഹാന്‍സ്) ഉദ്ഘാടനവും അപ്പസ്തോലിക് നുണ്‍ഷ്യോ നിര്‍വഹിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസ് മുഖ്യാതിഥിയായിരിക്കും. 125 ജൂബിലി ഭവനങ്ങള്‍125, നിര്‍ധനയുവതികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം, 125 കുഞ്ഞുങ്ങള്‍ക്കു ജൂബിലി മിഷന്‍ ഹൃദയാലയയില്‍ സൌജന്യ ആന്‍ജിയോഗ്രാം, സ്നേഹശ്രീ മൈക്രോ ഫിനാന്‍സിംഗ് വിപുലീകരണം തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജൂബിലിയോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്. മേയ് 21 മുതല്‍ അടുത്തവര്‍ഷം മേയ് 21 വരെ അതിരൂപ തയിലെ പള്ളികളിലും സ്ഥാപനങ്ങളിലും 13 മണിക്കൂറ്‍ ആരാധന നടക്കും. അടുത്തവര്‍ഷം മേയ് 20നു ദിവ്യകാരുണ്യ പ്രദക്ഷിണം, പ്രേഷിതറാലി, സമര്‍പ്പിതസംഗമം, യുവജന അസംബ്ളി എന്നിവ നടത്തുമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, വികാരി ജനറാള്‍മാരായ മോണ്‍. പോള്‍ പേരാമംഗലത്ത്, മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, ചാന്‍സലര്‍ ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍ എന്നിവരും പങ്കെടുത്തു.