Tuesday, May 17, 2011

നാസി വിരുദ്ധ ജര്‍മ്മന്‍ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

നാസി ആധിപത്യത്തെ പ്രതിരോധിച്ചുകൊണ്ട്‌ ക്രൈസ്തവ വിശ്വാസ ജീവിതം പരിപാലിച്ച തെക്കന്‍ ജര്‍മ്മന്‍കാരനായ(ബവേറിയ) ഗിയോര്‍ഗ്‌ ഹേഫ്നര്‍ (Georg Haefner) റുടെ വാഴ്ത്തപ്പെട്ടവനായുള്ള പ്രഖ്യപനം വ്യൂസ്‌ ബുര്‍ഗിലെ കദ്ദീഡ്രലില്‍ വച്ചു നടന്നു. ബവേറിയക്കാരനായ ബനഡിക്റ്റ്‌ 16-ാം മാന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി എത്തിയ കര്‍ദ്ദിനാള്‍ ആന്‍ജലോ അമാത്തോ ആണ്‌ കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌. 1942 ല്‍ സാഹാവിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച്‌ പട്ടിണിയും രോഗവും കൊണ്ടാണ്‌ ഫാ. ഹേഫ്നര്‍ മരണമടഞ്ഞത്‌. "നാസി അധിപത്യത്തിണ്റ്റെ കാലത്ത്‌ ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവിതം അര്‍പ്പിച്ച ക്രൈസ്തവരുടെ പ്രതിനിധിയാണ്‌" ഫാ.ഹേഫ്നര്‍ എന്ന്‌ വ്യൂസ്ബുര്‍ഗ്‌ ബിഷപ്‌ ഹോഫ്മാന്‍ പറഞ്ഞു.