Tuesday, May 3, 2011

തൊഴിലാളികളുടെ അവകാശങ്ങളും അന്തസും സഭ ഉയര്‍ത്തിപ്പിടിക്കും: മാര്‍ പോളി കണ്ണൂക്കാടന്‍

തൊഴിലിണ്റ്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളും അന്തസും സഭ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന്‌ ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട കെഎസ്‌ഇ ലിമിറ്റഡില്‍ രൂപത കാത്തലിക്‌ ലേബര്‍ അസോസിയേഷണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന രൂപതയുടെ തൊഴിലാളി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. വ്യക്തിയുടെയും കുടുംബത്തിണ്റ്റെയും സമൂഹത്തിണ്റ്റെയും സുരക്ഷക്കും ഉന്നമനത്തിനുമുള്ള ഉപാധിയായിട്ടാണ്‌ സഭ തൊഴിലിനെ കാണുന്നത്‌. അതിനാല്‍ സംരക്ഷിക്കപ്പെടേണ്ട മൂലധനം മനുഷ്യനാണ്‌. സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിണ്റ്റെയെല്ലാം ഉറവിടവും കേന്ദ്രവും ലക്ഷ്യവും മനുഷ്യനാണ്‌ എന്നതാണ്‌ സഭയുടെ ദര്‍ശനമെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ സിഎല്‍എ പതാക ഉയര്‍ത്തി പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ ദിവ്യബലി, പൊതുസമ്മേളനം എന്നിവ നടന്നു. സിഎല്‍എ രൂപത പ്രസിഡണ്റ്റ്‌ ഇ.സി. ആണ്റ്റോ അധ്യക്ഷത വഹിച്ചു.