അല്‍ക്വൈദ വിഭാഗീയതയും വിദ്വേഷവുമാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും
ഒരു മനുഷ്യണ്റ്റെ കൊലപാതകത്തില്‍ ക്രൈസ്തവന് സന്തോഷിക്കാനാവില്ല എന്ന് വത്തിക്കാണ്റ്റെ പ്രസ് ഓഫീസിണ്റ്റെ തലവന്‍ ഫാ ലൊമ്പാര്‍ഡി പ്രസ്താപിച്ചു. "കൊലപാതകങ്ങള്‍ വിദ്വേഷമാണ് വളര്‍ത്തുക, അല്ലാതെ സമാധാനമല്ല" അദ്ദേഹം വ്യക്തമാക്കി. "ബിന്‍ലാദന്‍ എല്ലാവര്‍ക്കും അറിയാവുന്നതുപോലെ തീഷ്ണമായ വിഭാഗീയതയും വിദ്വേഷപ്രചരണവും നടത്തിയ ആളാണ്, അനേകം നിരപരാധികളെ കൊന്നൊടുക്കുന്നതിലേക്ക് അതുനയിച്ചു. മതത്തെ ഈ ഒരു വിദ്വേഷപ്രചരണത്തിന് ഉപാധിയാക്കുകയും ചെയ്തു" പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. അമേരിക്കയില്‍ ബിന്‍ലാദണ്റ്റെ വധത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ളാദപ്രകടനങ്ങള്‍ നടത്തുകയും യൂറോപ്പിലും മറ്റുമുള്ള നേതാക്കന്‍മാര്‍ അമേരിക്കന്‍ നേതൃത്വത്തിന് അഭിനന്ദനവുമായി രംഗത്തുവരുകയും ചെയ്തപ്പോഴായിരന്നു വത്തിക്കാണ്റ്റെ പ്രതികരണം എന്നാല്‍ "ബിന്‍ലാദന് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വിഭാഗീയതയും വളര്‍ത്തുന്നതിണ്റ്റെ ഉത്തരവാദിത്വം ഉണ്ടായിരു"ന്നു വെന്ന പത്രക്കുറിപ്പിണ്റ്റെ ഭാഗം മാത്രമാണ് പാക്കിസ്ഥാന്‍ ദിനപ്പത്രമായ 'ദി ന്യൂസ്' തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ബിന്‍ലാദണ്റ്റെ വധത്തില്‍ ആഹ്ളാദിക്കണ്ട എന്നഭാഗം ഒഴിവാക്കിയാണ് വത്തിക്കാണ്റ്റെ പ്രതികരണം പാക്കിസ്ഥാണ്റ്റെ ദിനപ്പത്രം നല്‍കിയത്.