മണ്ണിലിറങ്ങി സ്തുതിഗീതം പാടുന്ന മാലാഖമാര്‍ക്കു നടുവില്‍ നില്‍ക്കുന്ന അനുഭവമായിരുന്നു പാലാ കത്തീഡ്രലില്‍ എത്തിയവര്‍ക്കെല്ലാം. തൂവെള്ള വസ്ത്രം ധരിച്ചു തലയില്‍ മുടിചൂടി കരങ്ങളില്‍ പൂക്കളും തിരികളും നാവില്‍ സ്തുതിഗീതങ്ങളുമായി ഒന്നും രണ്ടുമല്ല അയ്യായിരം കുരുന്നുകള്‍. അക്ഷരാര്‍ഥത്തില്‍ മാലാഖമാരുടെ സംഗമഭൂമി പോലെ. ചിറകുള്ള ഉടുപ്പുകളുമായി ഓടിനടക്കുന്ന കുഞ്ഞുമാലാഖമാര്‍ക്കൊപ്പം പ്രാര്‍ഥനാമഞ്ജരികളുമായി രൂപതാജനമൊന്നാകെ ഒത്തുചേര്‍ന്നപ്പോള്‍ അത് ഏറ്റവും വലിയ ആത്മീയ ആഘോഷങ്ങളിലൊന്നായി മാറി. പ്രഥമദിവ്യകാരുണ്യത്തിണ്റ്റെ വിശുദ്ധിയുമായി കത്തീഡ്രലില്‍ കുരുന്നുകള്‍ സംഗമിച്ചതോടെ രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമാണ് നടക്കുന്നതെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറയുമ്പോള്‍ കരങ്ങള്‍ കൂപ്പി ആയിരങ്ങള്‍ ഈശ്വരനു നന്ദി ചൊല്ലി. രൂപതയ്ക്കു കീഴിലുള്ള 169 ഇടവകകളില്‍ ഈ വര്‍ഷം ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചവരാണ് കത്തീഡ്രലില്‍ എയ്ഞ്ചത്സ് മീറ്റില്‍ സംഗമിച്ചത്. വിശ്വാസപരിശീലകരും മാതാപിതാക്കളുമടക്കമുളള വന്‍ഭക്തജനാവലിയാണു കുരുന്നുകളെ വരവേറ്റത്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയോടെയായിരുന്നു തുടക്കം. രൂപതവികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, കത്തീഡ്രല്‍ വികാരി ഫാ. അലക്സ് കോഴിക്കോട്ട്, വിശ്വാസപരിശീലന കേന്ദ്രം ഡയറ്‍ക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ജോസഫ് പുരയിടത്തില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരായി