സ്നേഹത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ് സിഎല്‍സി അംഗങ്ങളെന്നു സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. സിഎല്‍സി എറണാകുളം-അങ്കമാലി അതിരൂപത കൌണ്‍സില്‍ കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈശോയുടെ സ്നേഹം സമൂഹത്തിനു പകരാന്‍ നമുക്കു കടമയുണ്ട്. നമ്മുടെ വാക്കുകളും പ്രവൃത്തികളും ഈശോയുടെ സ്നേഹാനുഭവം പകരുന്നതാവണം. സിഎല്‍സിയില്‍ പ്രവര്‍ത്തിക്കാനായതു തണ്റ്റെ ജീവിതത്തില്‍ ഏറെ നന്‍മകള്‍ക്കു നിമിത്തമായിട്ടുണ്ടെന്നും ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ അനുസ്മരിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ക്യാമ്പ് സന്ദര്‍ശിച്ചു. വ്യക്തിജീവിതത്തില്‍ വിശുദ്ധിയും വിവേകവുമുള്ളവരായി ഓരോ സിഎല്‍സി അംഗവും മാറേണ്ടതുണ്ടെന്നു മാര്‍ എടയന്ത്രത്ത് ഓര്‍മിപ്പിച്ചു.