വികസനപദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തരുതെന്ന് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെസിബിസിയുടെ നൂറോളം നേതാക്കള്‍ക്കൊപ്പം മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ബിഷപ്. വികസന പദ്ധതികളുടെ ബലിയാടുകളായി മാറുന്നവര്‍ നീതിക്കു വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ദാരുണ കാഴ്ചകളാണ് എവിടേയും കാണുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് ജനങ്ങളോട് കൂറുള്ള ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. സമയബന്ധിതമായി പുനരധിവാസം ഉറപ്പാക്കുന്നതുവരെ നീതിക്കു വേണ്ടിയുള്ള സമരത്തില്‍ പാവപ്പെട്ട ഈ ജനങ്ങള്‍ക്കൊപ്പം കെസിബിസി നിലയുറപ്പിക്കുമെന്ന് അദ്ദേഹം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഉറപ്പു നല്‍കി. ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചപ്പോള്‍ നടുവിന് ക്ഷതം സംഭവിച്ച് കിടപ്പിലായ പനയ്ക്കല്‍ ജോയിയുടെ കുടംബത്തേയും 35-ാം വിവാഹവാര്‍ഷിക വേളയില്‍ പ്ളാസ്റ്റിക് കുടിലില്‍ നരകിക്കുന്ന പേരേപ്പറമ്പില്‍ ആഗ്നസിണ്റ്റേയും ആണ്റ്റണിയുടേയും കുടിലിലും അദ്ദേഹം സന്ദര്‍ശിച്ചു.