Saturday, May 21, 2011

തൃശൂറ്‍ അതിരൂപതയുടെ മഹാജൂബിലിക്കു തുടക്കം

ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന തൃശൂറ്‍ അതിരൂപതയ്ക്കു ഭാരത സഭാചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ടെന്നു മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി അപ്പസ്തോലിക്‌ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വതോറെ പെനാക്കിയോ. ലൂര്‍ദ്‌ കത്തീഡ്രല്‍ അങ്കണത്തില്‍ തൃശൂറ്‍ അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ തോമാശ്ളീഹ ഇന്ത്യയിലെ സഭാവിശ്വാസത്തിനു തുടക്കമിട്ടതു തൃശൂറ്‍ അതിരൂപതയിലെ പാലയൂരിലാണ്‌. തൃശൂറ്‍ പൂരത്തിനു തൊട്ടുപിന്നാലെയാണ്‌ അതിരൂപതയുടെ ജൂബിലി ആഘോഷത്തിനു തുടക്കമാകുന്നതെന്നു പറഞ്ഞുകൊണ്ടാണ്‌ അപ്പസ്തോലിക്‌ നുണ്‍ഷ്യോ പ്രസംഗം ആരംഭിച്ചത്‌. തൃശൂറ്‍ അതിരൂപതയ്ക്കും വിശ്വാസികള്‍ക്കും പരിശുദ്ധ കന്യാമറിയത്തിണ്റ്റെ അനുഗ്രഹം സംഋദ്ധമായി ഉണ്ടാകട്ടെയെന്ന്‌ ആശംസിച്ച അപ്പസ്തോലിക്‌ നുണ്‍ഷ്യോ, മാര്‍പാപ്പയുടെ ശ്ളൈഹിക ആശീര്‍വാദം നല്‍കിക്കൊണ്ടാണ്‌ പ്രഭാഷണം അവസാനിപ്പിച്ചത്‌. സീറോ മലബാര്‍ സഭ എപ്പിസ്കോപ്പല്‍ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍ അധ്യക്ഷത വഹിച്ചു. നാടിണ്റ്റെ വളര്‍ച്ചയുടെ കഥയാണ്‌ അതിരൂപതയുടെ വളര്‍ച്ചയുടെ ചരിത്രമെന്ന്‌ ആര്‍ച്ച്ബിഷപ്പും കെസിബിസി അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സ്വാഗതപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ആര്‍ച്ച്ബിഷപ്‌ എമരിറ്റസ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി നുണ്‍ഷ്യോയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍, രാമനാഥപുരം ബിഷപ്‌ മാര്‍ പോള്‍ ആലപ്പാട്ട്‌, തൃശൂറ്‍ രൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, സാഗര്‍ ബിഷപ്‌ മാര്‍ ആണ്റ്റണി ചിറയത്ത്‌, മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ ജയിംസ്‌ പഴയാറ്റില്‍, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ ജോസഫ്‌ പാസ്റ്റര്‍ നീലങ്കാവില്‍, സിസ്റ്റര്‍ പ്രീതി സിഎംസി, ലൂര്‍ദ്‌ കത്തീഡ്രല്‍ വികാരി ഫാ. ജോസ്‌ പുന്നോലിപ്പറമ്പില്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം ജൂബിലിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.