ദൈവത്തിണ്റ്റെ പുഞ്ചിരി ലോകത്തിന് സമ്മാനിക്കുന്നവരാണ് കുരുന്നുകളെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത ആറാമത് എയ്ഞ്ചത്സ് മീറ്റില്‍ വിശുദ്ധ കൂര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ദൈവരാജ്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മഹത്തായ പങ്കുണ്ട്. കുഞ്ഞുങ്ങളുടെ സാന്നിധ്യംതന്നെ ദൈവത്തിണ്റ്റെ, ദൈവരാജ്യത്തിണ്റ്റെ അനുഭവമാണ് സമൂഹത്തിന് നല്‍കുന്നത്. വിശുദ്ധിയില്‍ നിറഞ്ഞ അയ്യായ്യിരത്തോളം കുരുന്നുകള്‍ക്ക് ആതിഥ്യമരുളുന്നതോടെ കത്തീഡ്രല്‍, രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷത്തിന് വേദിയായി മാറി. ദിവ്യപൈതലിനെ മാതാപിതാക്കള്‍ ജറുസലേം ദേവാലയത്തില്‍ സമര്‍പ്പിച്ചതുപോലെ രൂപത ഒന്നാകെ ഈ അയ്യായ്യിരം കുട്ടികളെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുകയാണ്. ബിഷപ് പറഞ്ഞു. ലോകത്തിണ്റ്റെ വിവിധ സ്വരങ്ങള്‍ക്കിടയില്‍ സുവിശേഷത്തിണ്റ്റെ സ്വരം കേള്‍പ്പിക്കാന്‍ ദിവ്യകാരുണ്യസ്വീകരണത്തിലൂടെ കുരുന്നുകള്‍ ദൈവിക ശക്തിനേടിയിരിക്കുകയാണ്. ഇവര്‍ക്ക് കരുത്തേകാന്‍ സമൂഹത്തിനു കടമയുണ്ട്. സുവിശേഷത്തിന് നിത്യജീവനുണ്ട്. ജീവണ്റ്റെ വചനമാണ് സുവിശേഷം നല്‍കുന്നത്. സംഗമത്തിലെത്തിയവര്‍ക്ക് വിശുദ്ധ ഗ്രന്ഥം നല്‍കിയതോടെ ഈ നിത്യജീവണ്റ്റെ വചനമാണ് കൈമാറിയിരിക്കുന്നത്. ബിഷപ് പറഞ്ഞു.