സീറോ മലബാര്‍ സഭയെ പ്രതിസന്ധിഘട്ടത്തില്‍ ദിശാബോധത്തോടെ നയിച്ച ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം കാട്ടുമനയുടെ നീതിബോധവും സത്യസന്ധമായ നിലപാടുകളും യുവജനങ്ങള്‍ മാതൃകയാക്കണമെന്നു ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ പറഞ്ഞു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം കാട്ടുമന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ ചുരുങ്ങിയ കാലംകൊണ്ടു സഭക്കും സമൂഹത്തിനും നിരവധി നന്‍മകള്‍ ചെയ്തു കടന്നുപോയ സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായിരുന്ന മാര്‍ ഏബ്രഹാം കാട്ടുമന, സമൂഹത്തിണ്റ്റെ ധാര്‍മിക ശബ്ദമായ കെസിവൈഎം പ്രസ്ഥാനത്തിന് എന്നും പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുസ്മരണ ദിവ്യബലിയില്‍ ബിഷപ് മാര്‍ മുണ്ടാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെസിവൈഎം അതിരൂപതാ പ്രസിഡണ്റ്റ് ഷിജോ മാത്യൂ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബെന്നി ആണ്റ്റണി, ഡയറക്ടര്‍ ഫാ. തോമസ് മങ്ങാട്ട്, സിസ്റ്റര്‍ വിന്‍സി, ഫാ. ആണ്റ്റണി പൂതവേലില്‍, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫെല്‍വിന്‍ മാത്യു, ജെമി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.