ദളിത് ക്രൈസ്തവരോട് സർക്കാർ കാട്ടുന്ന അനീതി ക്രൈസ്തവ വിശ്വാസത്തോടുളള വിവേചനമാണെന്ന് ഇന്റർ ചർച്ച് കൗൺസിൽ ചെയർമാൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, ഡിസിഎംഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെത്രാപ്പോലീത്തൻ പളളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച നീതി ഞായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. ക്രൈസ്തവിശ്വാസത്തിന്റെ പേരിൽ പട്ടിക ജാതി സംവരണം നിഷേധിക്കപ്പെടുന്നത് അനീതിയാണ് മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. മാറി വരുന്ന സർക്കാരുകൾ ദളിത് ക്രൈസ്തവരോട് വിവേചനം കാട്ടുകയാണ്. ഇത് മതപരമായ വിവേചനമാണ്. ഇനിയെങ്കിലും ഈ വിവേചനം അവസാനിപ്പിക്കണം. വിദ്യാഭ്യസത്തിലൂടെ സാമൂഹ്യ വളർച്ച നേടാൻ ദളിത് ക്രൈസ്തവർ പരിശ്രമിക്കണമെന്നും മാർ പവ്വത്തിൽ ആഹ്വാനം ചെയ്തു