കോട്ടയം അതിരൂപത യുടെ ഇന്നു നടക്കുന്ന ശതാബ്ദി ആഘോഷസമാപനത്തിൽ രാഷ്ട്രപതി പ്രതിഭാ ദേവിസിംഗ് പാട്ടീൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബിസിഎം കോളജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12-നു ചടങ്ങുകൾ ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കും. ശതാബ്ദിയോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള സാമൂഹിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കും. മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി, വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ, മന്ത്രിമാരായ കെ.എം മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജസ്റ്റീ സ് സിറിയക് ജോസഫ്, ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ കുര്യാക്കോസ് കുന്നശേരി, ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ, ജോസ് കെ. മാ ണി എംപി, ഫാ. തോമസ് ആനിമൂട്ടിൽ, പ്രഫ. ജോയി മുപ്രാപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും. ചടങ്ങ് ഉച്ചകഴിഞ്ഞ് ഒന്നിനു പൂർത്തിയാകും. കൊല്ലത്തുനിന്നു ഹെലികോപ്ടറിൽ രാവിലെ 11.55-നാണ് രാഷ്ട്രപതി പോലീസ് പരേഡ് ഗ്രൗണ്ടിൽ എത്തുന്നത്. തുടർന്ന് കാർ മാർഗം സമ്മേളന വേദിയിൽ എത്തിച്ചേരും. സമ്മേളനത്തിനുശേ ഷം 1.05-ന് ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി 1.10-നു കൊല്ലത്തേക്കു മടങ്ങും. പ്രത്യേകം പാസ് നൽകിയിരിക്കുന്ന ആയിരം പേർക്കു മാത്രമാണു ഓഡിറ്റോ റിയത്തിൽ പ്രവേശനം. ക്രിസ്തുരാജ കത്തീഡ്രലിൽ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ക്ലോസ്ഡ്സർക്യൂട്ട് ടിവിയിൽ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.