സന്യാസ സഭകളുടെ സേവനം രാഷ്ട്ര പുനർനിർമിതിക്ക് ആവശ്യമാണെന്നും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിൽ സന്യാസ സഭാ സമൂഹം നിർണായക പങ്കാണ് വഹിക്കുന്നതെന്നും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ. പാലാരിവട്ടം പിഒസിയിൽനടന്ന കേരളത്തിലെ കത്തോലിക്കാ സന്യാസ സഭകളുടെ കൂട്ടായ്മയായ കെസിഎംഎസിന്റെ 40-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. സ്റ്റീഫൻ ആലത്തറ, മദർ ജനറൽ സിസ്റ്റർ ബെഞ്ചമിൻ, സിസ്റ്റർ സ്മിത, ബ്രദർ ഗെയിൽസ് വെട്ടർമുറി, റവ.ഡോ. തോമസ് ചെള്ളവയലിൽ, സിസ്റ്റർ രമ്യ, ഫാ. ജോർജ്ജ് പൂരമഠത്തിൽ, സിസ്റ്റർ നിത്യാ കൊടിയൻ, സിസ്റ്റർ സ്റ്റെയിൻ, റവ.ഡോ. ഫ്രാൻസീസ് കൊടിയൻ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന സെമിനാറിന് ഫാ.ജോയി ജയിംസ് നേതൃത്വം നൽകി. തുടർന്നുനടന്ന സമൂഹബലിയിൽ ഫാ.ഏബ്രഹാം മൊളൊപ്പറമ്പിൽ മുഖ്യകാർമിത്വം വഹിച്ചു. ഫാ. ജോർജ്ജ് കരുട്ടിൽ സന്ദേശം നൽകി.