Tuesday, September 6, 2011

വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കണം: മാർ ജോസഫ്‌ പെരുന്തോട്ടം

പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നത്‌ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. അതിരൂപത കോർപറേറ്റ്‌ മാനേജ്മെന്റ്‌ എഡ്യുക്കെയ്ഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടാലന്റ്‌ ഹണ്ട്‌ എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്്‌. വിദ്യാർഥികളുടെ കഴിവുകൾ വളർത്തുന്നതിന്‌ ടാലന്റ്‌ ഹണ്ട്‌ പരിപാടികൾ ഉപകരിക്കുമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു.