ദരിദ്രരുടെയും ദളിതരുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വലിയ പിതാവാണു വിടവാങ്ങിയതെന്ന് വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. സഭ ഏൽപിച്ച ദൗത്യം അനുസരണത്തിലും പൂർണതയിലും അദ്ദേഹം നിറവേറ്റി. വിശ്വാസികളുടെ ദുഃഖത്തിലും ഇല്ലായ്കകളിലും പരിഹാരമുണ്ടാക്കുക എന്നതിനായിരുന്നു 18 വർഷത്തെ ശുശ്രൂഷയിൽ അദ്ദേഹം മുൻഗണന നൽകിയത്. പാവങ്ങൾക്ക് വിദ്യാഭ്യാസം നൽകുക മാത്രമാണ് ജനതയുടെ ഉന്നമന ത്തിനുള്ള അടിസ്ഥാന ലക്ഷ്യ മെന്ന് എക്കാലവും പറയുമായിരുന്നു - ഡോ. തെക്കത്തെച്ചേരിൽ അനുസ്മരിച്ചു. നല്ല ഒരു ആശുപത്രിയും നഴ്സിംഗ് കോളജും വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഏറെ ബാധ്യതകൾ ഉണ്ടായിരിക്കെ മുക്കൂട്ടുതറ അസീസി ആശുപത്രി ഏറ്റെടുക്കാൻ തീരുമാനാനിച്ചത് അതുകൊണ്ടാണ്. അവിടെയൊരു നഴ്സിംഗ് സ്കൂളും ആരംഭിച്ചു. ലേക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അവസാനമായി കാണുമ്പോഴും നഴ്സിംഗ് കോളജിന്റെ ഭാവിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ബിഷപ് ഡോ. തെക്കത്തെച്ചേരിൽ അനുസ്മരിച്ചു.