Tuesday, September 6, 2011

ആത്മീയ മൂല്യങ്ങളിൽ അടിയുറച്ച്‌ ഭൗതിക തലങ്ങളെ ശക്തിപ്പെടുത്തണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

ആത്മീയ മൂല്യങ്ങളിൽ അടിയുറച്ച്‌ ഭൗതിക മേഖലക ളെ ശക്തിപ്പെടുത്തുവാൻ വിശ്വാസികൾ തയാറാകണമെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപത അൽമായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. വൈദിക മേലധ്യക്ഷന്മാർ ആത്മീയാചാര്യന്മാരാണ്‌. വൈദികരുടെ പ്രവർത്തനങ്ങൾ പള്ളിയിൽ മാത്രം ഒതുങ്ങരുത്‌. സഭാവിശ്വാ സികളുടെയും പൊതുസമൂഹ ത്തിന്റെയും സമഗ്രവളർച്ചയ്ക്കായി മുന്നോട്ടിറങ്ങുമ്പോൾ എതിർപ്പു കൾ പ്രശ്നമല്ല. വിമർശിച്ചു പുറം തള്ളാനുള്ളതല്ല സഭാമക്കൾ. ആരെയും മാറ്റിനിർത്തരുത്‌. എല്ലാവരെയും ഒന്നിച്ചുനിർത്തി ഒറ്റക്കെട്ടായി അൽമായ സമൂഹം മുന്നോട്ടു നീങ്ങണം. മറ്റൊരുവൻ വലുതാകുമ്പോൾ നമ്മൾ സ്വയം വളരുന്നു. പരസ്പരം അംഗീകരി ക്കാനുള്ള മനഃസ്ഥിതി നമ്മിലുണ്ടാ കണം. സഹവർത്തിത്വ മനോഭാവം വളർത്തണം. കാഞ്ഞിരപ്പള്ളി രൂപതയിലെ അൽമായ സമൂഹം സീറോ മലബാർ സഭയ്ക്ക്‌ പകർ ന്നേകുന്ന കരുത്തും ഊർജസ്വല തയും നേതൃത്വവും അളവറ്റതാണെന്നും മാർ ആലഞ്ചേരി സൂചിപ്പിച്ചു.ഉച്ചകഴിഞ്ഞുനടന്ന രൂപതയിലെ വിവിധ സംഘടനാപ്രതിനിധി കളുടെ സമ്മേളനത്തെ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അഭിസംബോധന ചെയ്തു. രൂപതയിലെ സാമൂഹ്യ പ്രവർത്തന സംരംഭമായ മലനാട്‌ ഡവലപ്പമെന്റ്‌ സൊസൈറ്റിയും വിശ്രമജീവിതം നയിക്കുന്ന വിയാനിഹോമിലെ വൈദികരെയും ആതുരാലയങ്ങളായ ഹോം ഓഫ്‌ പീസിലെയും ആശാഹോമിലെയും കുട്ടികളെയും മേജർ ആർച്ച്ബിഷപ്‌ സന്ദർശിച്ചു.