കുട്ടികൾഎത്ര വേണമെന്നു തീരുമാനിക്കാനുള്ള അവകാശം പൂർണമായും മാതാപിതാക്കൾക്കുള്ളതാ ണെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി). ഭരണാധികാരികൾക്കോ രാഷ്ട്രത്തിനോ മാതാപിതാക്കളുടെ ഈ പരമാധികാരത്തിൽ കൈകടത്താൻ അവകാശമില്ല. രണ്ടു കുട്ടികളിൽക്കൂടുതൽ ഉണ്ടായാൽ മൂന്നാമത്തെ കുട്ടി മുതൽ ഓരോ കുട്ടിക്കും 10,000 രൂപ എന്ന നിരക്കിൽ പിഴ യോ മൂന്നു മാസം സാധാരണ തടവോ നൽകണമെന്ന ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ കമ്മീഷന്റെ നിർദേശം കിരാതവും മനുഷ്യാവകാശങ്ങളുടെ ലംഘനവും മാതാപിതാക്കളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും ഈശ്വരവിശ്വാസത്തിനും ധാർമികതയ്ക്കും എതിരുമാണ്. വിശ്വസിക്കുന്ന നന്മ പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണു ഭാരതത്തിന്റേത്. മക്കൾ കൂടുതൽ വേണമെന്നു പ്രചരിപ്പിക്കുന്ന സാമൂഹിക സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കടുത്ത രീതിയിൽ ശാസിക്കാനുള്ള നിർദേശം ഭരണഘടനാലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. വിവാഹമോചനങ്ങൾ സുഗമമാക്കാൻ കുടും ബകോടതികൾക്കു പുറത്തുസ്ഥിരം സംവിധാനം വേണമെന്ന കരടുബില്ലിലെ നിർദേശവും ഭാരത ത്തിന്റെ പവിത്രമായ സംസ്കാരത്തിനെതിരാണ്. വ്യക്തിബന്ധങ്ങൾക്കും കുടുംബങ്ങൾക്കും പാവ നമായ സ്ഥാനം നൽകുന്ന സാമൂഹിക സംസ്കാരമാണു നമുക്കുള്ളത്. കുടുംബ ബന്ധങ്ങൾ ശക്തമാക്കി കെട്ടുറപ്പുള്ള സമൂഹവും രാഷ്ട്രവും നിർമിക്കാനാണു ജനക്ഷേമം ലക്ഷ്യം വയ്ക്കുന്ന ജനാധിപത്യ സർക്കാരുകൾ പരിശ്രമിക്കേണ്ടത്. പ്രശ്നങ്ങളുള്ള കുടുംബങ്ങളെ എളുപ്പത്തിൽ ശിഥിലമാക്കി കുട്ടികളെ അനാഥരാക്കുന്ന അവസ്ഥയിലേക്കു തള്ളിവിടുകയല്ല ക്ഷേമരാഷ്ട്രം ചെയ്യേണ്ടത്. കുട്ടികൾ കുറയുകയും വൃദ്ധർ വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണു കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്. 1998 മുതൽ 2008 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 55,770 കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. കുട്ടികളിലാണു രാഷ്ട്രത്തിന്റെ ഭാവി നിലനിൽക്കുന്നത്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളാണു പൊതുവേ ഭദ്രതയുള്ളതെന്നു സാമൂഹികമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്നു കുടുംബങ്ങൾ പൊതുവേ ഗർഭവിരോധ മനോഭാവമുൾക്കൊള്ളുന്നുണ്ട്. കൂടുതൽ മക്കളുള്ള കടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു രാഷ്ട്രത്തിന്റെ നല്ല ഭാവി ആഗ്രഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്. വനിതാ-ശിശു ക്ഷേമ നിയമസംഹിതയുടെ കരടു ബിൽ ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥകളുണ്ട്. ഇതു മനുഷ്യമഹ ത്ത്വത്തെയും ജീവന്റെ മൂല്യത്തെ യും നിഷധിക്കുന്നതാണെന്നും കെസിബിസി. പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലാര്റയ്ക്കൽ, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് എന്നിവർ സംയുക്തപ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.