Tuesday, September 27, 2011

സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടരുത്‌: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

ആഗോളവത്കരണത്തിന്റെ ആധുനിക കാലഘട്ടത്തിൽ പ്രേഷിതദൗത്യം മറന്ന്‌ സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടരുതെന്ന്‌ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. സീറോ മലബാർസഭ പ്രേഷിത വർഷാചരണത്തിന്റെ രൂപതാതല പ്രവർത്തന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ബിഷപ്‌. സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടാൻ സാധ്യതയേറെയാണ്‌. വാണിജ്യവത്കരിക്കപ്പെട്ട സ്ഥാപനങ്ങൾ ആധ്യാത്മികവത്കരിക്കാൻ ഏറെ ശ്രമകരവുമാണ്‌. പ്രേഷിത പ്രവർത്തനം വ്യക്തിപരമായ പ്രവൃത്തിയല്ല. ഇത്‌ സഭാത്മകവും സുവിശേഷാത്മകവും ദൈവശാസ്ത്ര പരവുമാണ്‌. പ്രേഷിത പ്രവർത്തനത്തിന്റെ കാതൽ വചനമായ മിശിഹായെ സ്വീകരിക്കുകയാണ്‌. ഇതിന്റെ ലക്ഷ്യം ജാതീയമോ ഭാഷാപരമോ ആയ സംഘാത്മകതയല്ല, മറിച്ച്‌ ശ്ലൈഹികവും സാവത്രി കവുമായ മാനങ്ങളാണുള്ളത്‌. അന്ധനു കാഴ്ചയും ബധിരനു കേൾവിയും അടിച്ചമർത്തപ്പെട്ടവനു സ്വാതന്ത്യവുമാണ്‌ സുവിശേഷം: മാർ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു.