Monday, September 12, 2011

ഇരിങ്ങാലക്കുട സാമുദായിക സൗഹാർദം കാക്കുന്ന നാട്‌: മാർ ജോർജ്ജ്‌ ആലഞ്ചേരി

സാസ്കാരിക പൈതൃകങ്ങൾ സംരക്ഷിച്ചു സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കുന്ന നാടാണ്‌ ഇരിങ്ങാലക്കുടയെന്ന്‌ സീറോ മലബാർസഭ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപതദിനവും രൂപതയുടെ പ്രഥമ ബിഷപ്‌ മാർ ജെയിംസ്‌ പഴയാറ്റിലിന്റെ പൗരാഹിത്യ സുവർണ ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യാനെത്തിയ മേജർ ആർച്ച്‌ ബിഷപ്‌ ഇരിങ്ങാലക്കുട പൗരാവലി നൽകിയ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു. സാമുദായിക സൗഹാർദമാണ്‌ നാടിന്റെ ഐശ്വര്യം. സ്നേഹത്തിലും സമാധാനത്തിലും സൗഹാർദത്തിലും കഴിയുന്ന ഒരു ജനസമൂഹമാണ്‌ ഇന്നത്തെ നാടിന്‌ ആവശ്യമായിട്ടുള്ളത്‌. നഗരസഭ കൗൺസിലിൽ ഭൂരിപക്ഷംപേരും സ്ത്രീകളാണെന്നുള്ളതും നഗരസഭാധ്യക്ഷ വനിതയാണെന്നുള്ളതും സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം അംഗീകരിക്കപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും ആർച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.