ജസ്റ്റിസ് കൃഷ്ണയ്യർ മുഖ്യമന്ത്രിക്കു നൽകിയ കേരള വനിത കോഡ് കരട് ബില്ലിന്റെ റിപ്പോർട്ട് മനുഷ്യമഹത്വത്തിനും മനുഷ്യജീവനും വിലകൽപിക്കാത്ത സാമൂഹ്യ തിന്മയാണെന്ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ. അധാർമികമായ ഈ ബിൽ സമൂഹത്തെ തെറ്റായ ദിശയിലേക്കു നയിക്കുന്നതും ധാർമിക അധഃപതനം ഉളവാക്കുന്നതുമാണ്. മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്ന, ഭാരതത്തിന്റെ ഭരണഘടനയ്ക്കു വിരുദ്ധമായ ഇത്തരം റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളയണമെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. കുട്ടികൾ രാജ്യത്തിന്റെ സമ്പത്താണ്. അത് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്. അത് പൗരന്റെ അവകാശമാണ്. അതിൽ കൈകടത്തുന്നത് നന്ദ്യവും ഹീനവുമാണ്- ബിഷപ് കൂട്ടിച്ചേർത്തു. .