തിരുസഭയുടെ പഠനങ്ങളും പാരമ്പര്യവും അവഗണിച്ച് ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കരുതെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഉദ്ബോധിപ്പിച്ചു. ജനസമ്മിതി ആര്‍ജിക്കാനുമായി ചിലര്‍ ബൈബിള്‍ വചനങ്ങള്‍ തെറ്റായി പ്രഘോഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പി.ഒ.സിയില്‍ ആരംഭിച്ച ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍മാരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ വക്താവായി തിരുവചനം ജനങ്ങള്‍ക്കു പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്തം വൈദികര്‍ക്കാണ്. വചനപ്രഘോഷകരും വ്യാഖ്യാതാക്കളും ക്രിസ്തുവിനോടും സഭയോടും വിശ്വസ്തത പുലര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. മാതൃകാജീവിതമാണ് വചനപ്ര ഘോഷണത്തിന്റെ ഏറ്റവും നല്ല വേദിയെന്ന് അദ്ദേഹം പറഞ്ഞു. റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, റവ. ഡോ.സൈറസ് വേലംപറമ്പില്‍, രവ.ഡോ.ജോയി പുത്തന്‍വീട്ടില്‍, സാബു ജോസ്, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, സിസ്റ്റര്‍ ടീനസി.ടി.സി എന്നിവര്‍ പ്രസംഗിച്ചു. സഭാജീവിതത്തില്‍ ദൈവവചനത്തിന്റെ വ്യാഖ്യാനവും പ്രഘോഷണവും- മാര്‍ ജോസഫ് പുന്നക്കോട്ടിലും സഭയില്‍ സന്നിഹിതമായ ദൈവവചനത്തിന്റെ പ്രസംഗങ്ങളിലൂടെയുള്ള പ്രഘോഷണം- റവ.ഡോ.ജോഷി മയ്യാറ്റില്‍, ദൈവവചന വ്യാഖ്യാന രീതികളുടെ മൂന്ന് മാനങ്ങള്‍- റവ.ഡോ. ജേക്കബ് മുള്ളൂര്‍, വിശുദ്ധ ഗ്രന്ഥത്തിന്റെ ഐക്യം- റവ.ഡോ.ആന്റണി തറേക്കടവില്‍, ദൈവവചനത്തിന്റെ വ്യാഖ്യാനത്തിലും പ്രഘോഷണത്തിലും സഭയിലെ അംഗങ്ങളുടെ പങ്ക്- റവ.ഡോ.ജോസ് വടക്കേട്, ദിവ്യവായന- റവ. ഡോ.സൈറസ് വേലം പറമ്പില്‍, തീവ്രവാദം ഒരു വികലമായ സമീപനം- റവ.ഡോ.ഫിലിപ്പ് ചെമ്പകശേരി എന്നിവര്‍ വിഷയാവതരണം നടത്തി.
Wednesday, September 30, 2009
മനുഷ്യനെ വീണെ്ടടുക്കലാണ് മദ്യവിരുദ്ധ പ്രവര്‍ത്തനം: ഡോ.തെക്കത്തെച്ചേരില്‍
സര്‍ക്കാരുകള്‍ മദ്യം കൊടുത്ത് മനുഷ്യനെ മൃഗമാക്കുമ്പോള്‍ ആ മനുഷ്യനെ വീണെ്ടടുക്കലാണ് മദ്യവിരുദ്ധപ്രവര്‍ത്തനമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാനതല നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കാരണങ്ങളിലൊന്ന് മദ്യമാണ്. മദ്യലഭ്യത കുറച്ചു മദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ബിഷപ് തുടര്‍ന്നു പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.പോള്‍ കാരാച്ചിറ അധ്യക്ഷനായിരുന്നു. കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, ജെയിംസ് കോറ മ്പേ ല്‍, ജോബ് തോട്ടുകടവില്‍, സിസ്റ്റര്‍ ജോവിറ്റ, സാറാമ്മ ജോസഫ്, കെ.എല്‍ പൗലോസ്, ഡോ.സെബാസ്റ്റ്യന്‍ ഐക്കര എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂ പതകളെ പ്രതിനിധീകരിച്ച് അഡ്വ. ചാര്‍ളി പോള്‍, കെ.വി ക്ലീറ്റസ്, പി.എല്‍ ആന്റണി, സണ്ണി പായിപ്പാട്ട് എന്നിവര്‍ മാതൃകാ പദ്ധതികള്‍ അവതരിപ്പിച്ചു.
സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ തൊഴിലാളി തിരിച്ചറിയണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
പ്രത്യയശാസ്ത്ര അടിമത്വത്തില്‍ നിന്നു തൊഴിലാളി മോചിതരായെങ്കില്‍ മാത്രമേ സാമൂഹികയാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുവാനും അതുവഴി ജീവിതവിജയം നേടുവാനും സാധിക്കുകയുള്ളൂവെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി. കേരള ലേബര്‍ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അസംഘടിത തൊഴിലാളി ശാക്തീകരണത്തിന്റെ ഭാഗമായി എറണാകുളം ആശിര്‍ഭവനില്‍ നടന്ന റിസോഴ്സ് ടീം ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജെയ്സണ്‍ വടശേരി, ജോയി ഗോതുരുത്ത്, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍,ശൂരനാട് ഗ്രിഗറി, സിജോ ലൂക്കോസ്, എ.ജെ സാബു, ജൂഡ് സെക്വര എന്നിവര്‍ പ്രസംഗിച്ചു.
Tuesday, September 29, 2009
യുവജനങ്ങള്‍ രാഷ്ട്ര സേവനത്തിന് തയാറാകണം: മാര്‍ എടയന്ത്രത്ത്
യുവജനങ്ങള്‍ രാഷ്ട്ര സേവനത്തിന് തയാറാകണമെന്ന് എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്തൃ ആഹ്വാനം ചെയ്തു. അതിരൂപതയിലെ കെസിവൈഎം നേതാക്കള്‍ക്ക് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന രാഷ്ട്രദര്‍ശന്‍ ക്ലാസില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. കത്തോലിക്കരായ യുവജനങ്ങളും വിശ്വാസ തീഷ്ണതയോടെ സേവന രംഗത്തിറങ്ങേണ്ടതാണെന്നും മാര്‍ എടയന്ത്രത്ത് ഉദ്ബോധിപ്പിച്ചു. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ.കുര്യാക്കോസ് മുണ്ടാടന്‍ രാഷ്ട്രദര്‍ശന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. അതിരൂപത കെസിവൈഎം പ്രസിഡന്റ് സിജോ ഡേവിസ് അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ.തോമസ് മങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തി. ജിനോ കൂട്ടാല, ജെയ്മോന്‍ തോട്ടുപുറം, സിബി ജോയ്, ജേക്കബ് ഇടശേരി, അഗസ്റ്റിന്‍ കല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സണ്ണി കടുത്താഴെ, ജോണ്‍ ബ്രിട്ടോ, ശ്രീജ വെള്ളനാട്, ജോവി ജോസഫ് എന്നിവര്‍ ക്ലാസ് നയിച്ചു.
ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ നിയമഭേദഗതി: കപില്‍ സിബല്‍
കേന്ദ്രം നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രത്യേക ഭേദഗതി കൊണ്ടുവരുമെന്ന് മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയി ല്‍പ്പെട്ടിട്ടുണെ്ടന്നും അതു പരി ശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. സി.ആര്‍.ഐ യു ടെ ആഭിമുഖ്യ ത്തില്‍ നടത്തിയ ക്രൈസ്തവസഭാ നേതാക്കളുടെ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഭയുടെ സ്കൂളുകളുടെ നടത്തിപ്പിലും അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം തങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് കേരള സര്‍ക്കാരിനെ ഉദ്ദേശിച്ച് കേന്ദ്രമന്ത്രി അറിയിച്ചത്. സിബിഎസ്‌ഇ സ്കൂളുകളുടെ അംഗീകാരം മതിയായ കാരണങ്ങളില്ലാതെ റദ്ദാക്കാനാവില്ല. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരാണ് എടുക്കേണ്ടതെന്നും ഒരു ചോദ്യത്തിന് മറുപടിയായി കപില്‍ സിബല്‍ വ്യക്തമാക്കി. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് പരിഗണനയിലാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാവും. വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍, ദേശീയ കരിക്കുലം കമ്മിറ്റി വഴി സിലബസുകള്‍ ഏകീകരിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീക രിക്കും.ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന വകുപ്പുകളോടെ വിദ്യാഭ്യാസം മൗലികമാക്കാനുള്ള നിയമം കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് പാസാക്കിയത്. ന്യൂനപക്ഷ വിദ്യാ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകള്‍ (21-ാം വകുപ്പ്) ഒഴിവാക്കണമെന്ന് സിബിസിഐ നേരത്തെ മന്ത്രിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ സ്കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതു സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതി ല്‍ സര്‍ക്കാര്‍ പ്രതികരിക്കില്ലെന്നും കപില്‍ സിബല്‍ വ്യക്ത മാക്കി.360 കത്തോലിക്കാ സഭാഗണങ്ങളില്‍ നിന്ന് 550 മേലധികാരികളാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്. ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. വിന്‍ സെന്റ് കോണ്‍സസാവോ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി ആര്‍ഐ പ്രസിഡന്റ് റവ. ഡോ. ആന്റണി കരിയില്‍, സിസ്റ്റര്‍ ഇന്നമ്മ, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)