101 new year resolutions for you:
Send flowers to near & dear ones
Never look back
Don't brood, keep the head high
watch news channels over soaps
buy and read books
Chill! Cool your heels
Give a damn to foes
snore less (if you can help it)
Give back, when required
Spend time with the pet
Network more, make friends
Pray to the Almighty
Express admiration for others
Clean the bedroom, at least weekly
Write and continue writing diary
Celebrate without reasons
Admit your faults
Less use of credit card
Enjoy nature, rains
Listen to music regularly
Bake a cake, once in a while
Visit aged relatives
No lending money
Be yourself
Cultivate a hobby
Read and share jokes
Take trips
Gift yourself
Help mom/wife in household choir
Listen to Dad's advice in investment
Connect to old friends
Beg pardon.. after burping
Flush, after hitting the loo
Save, save and save with a target
Clean up your own mess
Brush teeth twice
Bathe daily
Stop doubting the maid
Eat healthy, say no to junk food
Cook a meal, as frequently as possible
Drink more.....WATER
Go for an eye checkup
Don't bring work to home
Listen to parents
Say no to jealousy
Discuss ideas and concepts, not people
Picnic
No borrowing clothes
Express your love
51. Show when you care
52. Have a positive bent of mind
53. Don't pretend
54. Think beyond the given conditions and the present
55. Feel good
56. Smile more often
57. Compliment liberally and truthfully
58. Dutch... with friends
59. Take morning walks, long walks
60. Use the fork and spoon, while eating
61. Ignore hygiene mania
62. Respond to all emails
63. Write snail mail
64. Chat with common sense and honesty
65. Count calorie intake
66. Do something about being overweight
67. Start the day with newspapers
68. Respect secrets & keep them
69. Trust fellow human beings
70. Listen to your heart
71. Believe in miracles
72. Want less, accept more
73. Share your dreams
74. Thank your stars..more often
75. No self praise
76. Thank God more often
77. Treat dandruffs, get to a dermatologist
78. Change socks daily
79. Fold clothes before putting them in the cupboard
80. Give space, mental and physical, to others
81. Participate in home choirs
82. Donate to charity organizations
83. Give advice only when it is asked for, and when it is a life and death question
84. Surf less, meet people more
85. Use the dressing mirror less
86. Accept your flaws
87. Spend at least one Sunday every month purely at home
88. Wear an attitude, not pride
89. More truth..less lies
90. Sleep with mouth closed
91. Work hard
92. Talk more..sms less
93. Don't curse the neighbor
94. Find a new heartthrob
95. Forget the ex flames
96. Dare to dream
97. Gift yourself at times
98. Eat with mouth closed
99. Always carry a clean hanky
100. Don't litter
Wednesday, December 31, 2008
Tuesday, December 16, 2008
സമൂഹത്തിന്റെ ധാര്‍മികോന്നമനത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
മനുഷ്യരാശി ധാര്‍മികമായി അധഃപതിക്കാതെ നന്മയിലേക്ക് നയിക്കപ്പെടുന്നതിന് സമൂഹത്തില്‍ സ്ത്രീയുടെ സാന്നിധ്യവും ഇടപെടലും ഉണ്ടാകണമെന്ന് കെ.സി.ബി.സി. വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കേരള കത്തോലിക്കാ സഭയിലെ വിവിധ വനിതാ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ സ്ത്രീയുടെ മഹനീയത എന്ന അപ്പസ്തോലികലേഖനത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ തൂവാനീസാ ഫെസ്റ്റ് - 2008 എന്ന പേരില്‍ നടന്ന ത്രിദിന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.ദൈവവചനം സ്വീകരിച്ച് ജീവിതത്തെ ക്രമീകരിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് സെമിനാറിനെ അഭിസംബോധന ചെയ്ത ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. പ്രഫ. സി.സി. ആലീസുകുട്ടി അധ്യക്ഷത വഹിച്ചു. റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഡോ. ജോസ് കല്ലറയ്ക്കല്‍, പ്രഫ. സിസ്റ്റര്‍ ടെര്‍സലിന്‍ സി.എം.സി., മേഴ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.ഫാ. ജോസ് കോട്ടയില്‍, പ്രഫ. ഡോ. കൊച്ചുറാണി ജോസഫ്, റവ. ഡോ. മൈക്കിള്‍ കാരിമറ്റം, ഡോ. ജോസ്, ലില്ലി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കാലത്തിന്റെ ചുവരെഴുത്തുകള്‍ പഠിച്ച്, സുവിശേഷ മൂല്യം സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങുക സ്ത്രീകളുടെ ദൗത്യമാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പ്രസ്താവിച്ചു. സഭയെ ആസൂത്രിതമായി താറടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് സ്ത്രീകള്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഷാജന്‍ തേര്‍മഠം, റവ. ഡോ. സൈറസ് വേലംപറമ്പില്‍, അഡ്വ. റ്റിസി, മേരി മലേപ്പറമ്പില്‍, പ്രഫ. എലിസബത്ത് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
സമുദായത്തെ വളര്‍ത്തുന്നതോടൊപ്പം രാജ്യത്തേയും ശക്തിപ്പെടുത്തണം: ബിഷപ് കല്ലറക്കല്‍
സമുദായത്തെ വളര്‍ത്തുന്നതോടൊപ്പം രാഷ്ട്രത്തേയും ശക്തിപ്പെടുത്തുന്നതിന് വളര്‍ന്നുവരുന്ന ഇളംതലമുറ പ്രവര്‍ത്തിച്ച് പരസ്പര ഐക്യത്തോടെ മുന്നേറണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ പറഞ്ഞു.സി.എസ്.എസ് പറവൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. യുവജനങ്ങള്‍ മൂല്യങ്ങള്‍ മുറുകെപിടിച്ച് ജീവിക്കണം. മറ്റുള്ളവരെ ആദരിക്കുകയും അംഗീകരിക്കുകയുംവേണം. എല്ലാവരുടേയും പുരോഗതിക്കായി ഐക്യബോധത്തോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം ആവശ ്യപ്പെട്ടു.യോഗത്തില്‍ സി.എസ്.എസ് ചെയര്‍മാന്‍ ജോസഫ് സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. മന്ത്രി എസ്. ശര്‍മ മുഖ്യപ്രഭാഷണം നടത്തി.
Monday, December 15, 2008
നന്മ ചെയ്യുന്നതാണ് യഥാര്‍ത്ഥ ആരാധന : മാര്‍ തോമസ് ചക്യത്ത്
ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ആരാധന നടക്കുന്നത്. നമ്മുടെ ജീവിതം മുഴുവന്‍ ആരാധനയാകണം. എസ്.എ.ബി.എസ്. സന്യാസസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യു.സി. കോളേജിന് സമീപം കാരാക്കുന്ന് ജനറലേറ്റില്‍ നടന്ന 100 മണിക്കൂര്‍ ആരാധനയുടെ സമാപന ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു എറണാകുളം സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്. ജീവിതം യഥാര്‍ത്ഥ ആരാധനായി മാറുന്നില്ലെങ്കില്‍ ആരാധനയ്ക്ക് അര്‍ത്ഥമില്ല. പ്രകൃതിയിലുള്ള എല്ലാ വസ്തുക്കള്‍ക്കും ഓരോ നിയമം കര്‍ത്താവ് കൊടുത്തിട്ടുണ്ട്.ആ നിയമം അനുസരിച്ച് ജീവിക്കുമ്പോള്‍ അവരും പ്രപഞ്ചകര്‍ത്താവിനെ ആരാധിക്കുന്നു. മനുഷ്യഹൃദയങ്ങളിലും ഒരു നിയമം ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതു സ്നേഹത്തിന്റെ നിയമമാണ്. ആ നിയമം ലംഘിക്കപ്പെടുമ്പോള്‍ ജീവിതത്തിന്റെ പ്രഭ നഷ്ടപ്പെടും - മാര്‍ ചക്യത്ത് കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം ദിവ്യകാരുണ്യപ്രദക്ഷിണത്തിന് മുഖ്യകാര്‍മികത്വം വഹിച്ച ചക്യത്ത് പിതാവിനെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സ്റ്റെല്ല മാരിസ് സ്വീകരിച്ചു. തുടര്‍ ന്ന് ദിവ്യകാരുണ്യപ്രദക്ഷിണം നടന്നു. കൂടാതെ ഈ വര്‍ഷം വ്രതവാഗ്ദാനം നടത്തിയവര്‍ക്കും നിത്യവ്രതവാഗ്ദാനം നടത്തിയവര്‍ക്കും സ്വീകരണം നല്‍കി.
പരിശുദ്ധ അമ്മയുടെ ത്യാഗവും സഹനവും ജീവിതത്തില്‍ സ്വയത്തമാക്കണമെന്ന് ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍
പരിശുദ്ധ അമ്മയുടെ ത്യാഗവും സഹനവും ജീവിതത്തില്‍ സ്വയത്തമാക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ ഉദ്ബോധിപ്പിച്ചു. മരിയന്‍ തീര്‍ഥ കേന്ദ്രമായ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ എട്ടിന് നടക്കുന്ന ഊട്ടുതിരുനാളിന് ഒരുക്കമായുള്ള മരിയന്‍ കണ്‍വന്‍ഷന്‍ സെഹിയോന്‍ 2008 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പങ്കുവയ്ക്കാന്‍ മടി കാണിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വെല്ലുവിളിയാണ് പരിശുദ്ധ കന്യകാമറിയമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. സെന്റ് ജയിംസ് ആശുപത്രിയില്‍ നിര്‍ദനരായ 56 വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നടത്താനുള്ള തുക ബിഷപ് ആശുപത്രി ഡയറക്ടര്‍ ഫാ. ജോയ് കടമ്പാട്ടിന് കൈമാറി.കുടുംബസമ്മേളന കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ രക്തസാക്ഷരത ഇടവക പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തുന്ന രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പിന്റെ ലോഗോ ബിഷപ് പ്രകാശനം ചെയ്തു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോബ് കൂട്ടുങ്ങല്‍ ടീമാണ് നയിക്കുന്നത്. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോജി ചക്കിയത്ത്, ഫാ. റിജോ പഴയാറ്റില്‍, ട്രസ്റ്റി ഷാജു ജോര്‍ജ് മാളക്കാരന്‍, തിരുനാള്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ. പോള്‍, പി.ഐ. ലൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ക്രിസ്മസ് ആഘോഷം ഒഴിവാക്കാന്‍ സി.ബി.സി.ഐ
ഒറീസയിലും കര്‍ണാടകയിലും അടക്കം നടന്ന അക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കു വേണ്ടി ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം രാജ്യമെമ്പാടും വെട്ടിച്ചുരുക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദേശിച്ചു. വിപുലമായ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിലൂടെ എല്ലാ ഇടവകകളിലും ലഭിക്കുന്ന തുക ഒറീസയില്‍ ഭവനരഹിതരായ ആയിരക്കണക്കിനു ക്രൈസ്തവര്‍ക്ക് എത്തിക്കും.നൂറുകണക്കിനു ആരാധനാലയങ്ങളും വീടുകളും തകര്‍പ്പെട്ട ഒറീസയിലെ സഹോദരങ്ങള്‍ക്കായി രാജ്യത്തെ എല്ലാ ക്രൈസ്തവരും ത്യാഗം സഹിച്ച് സഹായിക്കണമെന്ന് സി.ബി.സി.ഐ വക്താവ് റവ. ഡോ. ബാബു ജോസഫ് പറഞ്ഞു. ഒറീസയിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്മസിനോടനുബന്ധിച്ചുള്ള വലിയ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് സ്റ്റനിസ്ലാവോസ് ഫെര്‍ണാണ്ടസ് വിവിധ രൂപതകള്‍ക്ക് കത്തയച്ചിട്ടുണ്ട്.ഒറീസ അക്രമങ്ങളില്‍ ഭവനരഹിതരായ ക്രൈസ്തവരില്‍ പതിനായിരത്തിലേറെ പേര്‍ ഇപ്പോഴും കാന്‍ഡമലിലെ സര്‍ക്കാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണെന്ന് വക്താവ് ചൂണ്ടിക്കാട്ടി. അക്രമത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. കന്യാസ്തീയെ മാനഭംഗം ചെയ്തത് അടക്കം അതിക്രൂരമായ പീഢനങ്ങളാണ് ആദിവാസികളും പാവപ്പെട്ടവരുമായ ക്രൈസ്തവര്‍ കാന്‍ഡമലില്‍ അനുഭവിച്ചത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടും കാന്‍ഡമല്‍ സാധാരണ നിലയിലേക്ക് ഇനിയും തിരിച്ചെത്തിയിട്ടില്ല.
കീറിമുറിക്കപ്പെടുന്ന അനുഭവങ്ങളിലൂടെ ക്രൈസ്തവര്‍ ജീവിക്കുന്നു : കാതോലിക്കാബാവ
കീറിമുറിക്കപ്പെട്ട അനുഭവങ്ങളിലൂടെ ക്രൈസ്തവരുടെ ജീവിതം കടന്നു പോകുകയാണെന്നും തളരാതെ, പ്രത്യാശയോടെ ക്രിസ്തുവിന്റെ മുഖത്ത് നോക്കി ജീവിക്കണമെന്നും മലങ്കര കത്തോലിക്കസഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ഉദ്ബോധിപ്പിച്ചു. പട്ടം സെന്റ് മേരീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന 18-ാം മലങ്കര കാത്തലിക് കണ്‍വന്‍ഷന്റെയും തിരുവനന്തപുരം വൈദികജില്ലാ ജൂബിലിസമാപനാഘോഷ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ.ഒലിവുമലയില്‍ ശിഷ്യന്‍മാരെ വിളിച്ചു കൂട്ടിയ യേശു തന്റെ ജീവിത നിയോഗം വെളിപ്പെടുത്തുന്നത് നാം കാണുന്നു. നിങ്ങള്‍ ലോകം എങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന് യേശു പഠിപ്പിക്കുന്നു .വചനപ്രഘോഷണത്തിലൂടെ ദൗത്യം ഏറ്റെടുക്കുന്ന ക്രിസ്ത്യാനി സ്വന്തം ജീവിതത്തിലൂടെ ദൈവസ്നേഹമാണ് വെളിപ്പെടുത്തുന്നത്. ആ വലിയ ദൗത്യം നാം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും മാര്‍ ക്ലിമീസ് വ്യക്തമാക്കി.ദൈവമാകുന്ന സ്നേഹത്തെ ലോകത്തിന് കൊടുക്കാന്‍ പരാജയപ്പെടരുതെന്ന് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. നമ്മുടെ ജീവിതത്തിലൂടെ ദൈവം അറിയാന്‍ ആഗ്രഹിക്കുന്നത് നാം കാണിച്ചു കൊടുക്കണം. പ്രതികൂല സാഹചര്യങ്ങളിലും വചനം പ്രഘോഷിക്കാനും വചനം നമ്മില്‍ ജീവിക്കാനും സാധിക്കണം. എല്ലാ ശുശ്രൂഷകളും അനുഗ്രഹപ്രദമാക്കുക. ലോകത്തെ ജയിച്ചവന്‍ നമ്മുടെ കൂടെയുണ്ട് എന്ന സത്യം കണ്ണ് തുറന്ന് കാണാന്‍ സാധിക്കണമെന്നും കാതോലിക്കാബാവ പറഞ്ഞു.കര്‍ത്താവിന്റെ ഒരു ഉപകരണമായി ഡിവൈന്‍ ധ്യാനകേന്ദ്രത്തെയും പനയ്ക്കല്‍ അച്ചനെയും ദൈവം ഉയര്‍ത്തിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ ജയിക്കാന്‍ അച്ചനെ ശക്തിപ്പെടുത്തിയവന്‍ ദൈവമാണ്. മനുഷ്യനെ എല്ലാതലത്തിലും ഉയര്‍ത്തുന്ന പ്രാര്‍ഥനയും ശുശ്രൂഷയുമാണ് ഡിവൈനില്‍ നടക്കുന്നത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം മൂലമാണ് ഈ ശുശ്രൂഷകള്‍ സാധ്യമാകുന്നതെന്നും കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോര്‍ജ് പനയ്ക്കല്‍ സുവിശേഷപ്രസംഗം നടത്തി.യേശു എന്നും നമ്മുടെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് ന യിക്കേണ്ടതെന്ന് ഫാ. ജോര്‍ജ് പനയ്ക്കല്‍ പറഞ്ഞു. യേശു നമ്മോടു കൂടെയില്ലെങ്കില്‍ ജീവിതം വ്യര്‍ഥമാണ്. ദൈവം നല്‍കിയ ദാനം സ്വീകരിക്കുന്ന നാം, ദാനത്തെക്കാള്‍ ഉപരിയാണ് ദൈവം എന്ന വിശ്വാസത്തെ മുറുകെ പിടിക്കണം. വേദനയില്‍ ആശ്വാസവും സാന്ത്വാനവുമാണ് ദൈവം. എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നാണ് വിശുദ്ധ പത്രോസിനോട് യേശു പറഞ്ഞത്. ഇതു തന്നെയാണ് ഓരോ മനുഷ്യനോടും യേശു വെളിപ്പെടുത്തുന്നത്. ദൈവം വിശ്വസ്തനാണ്. മനുഷ്യനെ തള്ളിപ്പറയുകയില്ലെന്ന് അറിയണമെന്നും ഫാ.പനയ്ക്കല്‍ പറഞ്ഞു.ജനറല്‍ കണ്‍വീനര്‍ ഫാ.ഗീവര്‍ഗീസ് നെടിയത്ത്, കണ്‍വീനര്‍ ഫാ. നെല്‍സണ്‍ വലിയവീട്ടില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാ.തോമസ് പൂവണ്ണാല്‍, ജില്ലാ അജപാലന സമിതി സെക്രട്ടറി ലാല്‍ എം.തോമസ്, കണ്‍വന്‍ഷന്‍ സെക്രട്ടറി കെ.ഐ.ജോര്‍ജി, കണ്‍വന്‍ഷന്‍ ട്രഷറര്‍ സി.ജെ.മാത്യുസ് ശങ്കരത്തില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മാത്യുക്കുട്ടി വാലുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ആറിന് കണ്‍വന്‍ഷന്‍ സമാപിക്കും. ഏഴിന് പാളയം സെന്റ് മേരീസ് സമാധാന രാജ്ഞി ബസിലിക്കാ പ്രതിഷ്ഠാകര്‍മവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തോടെയാണ് പരിപാടി സമാപിക്കുന്നത്
Saturday, December 13, 2008
വികലാഗരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമ: ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
അംഗവൈകല്യമുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ബത്തേരി രൂപത ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്. ശ്രേയസിന്റെ സാമൂഹ്യാധിഷ്ഠിത വികലാംഗ പുനരധിവാസ പരിപാടിയുടെ ഭാഗമായി ബത്തേരി, നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെ അംഗവൈകല്യമുള്ളവരെ സംഘടിപ്പിച്ച് നടത്തിയ ലോക വികലാഗ ദിനാഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്.വൈകല്യങ്ങള്‍ വ്യക്തിയുടെയോ, സമൂഹത്തിന്റെയോ വികസനത്തിന് യാതൊരു തരത്തിലും വിഘാതം സൃഷ്ടിക്കപ്പെടുന്നില്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വികലാംഗ സമൂഹത്തെക്കൂടി വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോള്‍ മാത്രമേ സമഗ്ര വികസനം സാധ്യമാവുകയുള്ളുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.എം സരസമ്മ പറഞ്ഞു.വികലാഗരുടേയും, വയോജനങ്ങളുടേയും ക്ഷേമത്തിനായി മറ്റീവ്ക്കുന്ന അഞ്ച് ശതമാനം തുക പരിമിതമാണെന്നും അവര്‍ പറഞ്ഞു. ഫെഡറേഷന്റെ ലോഗോ ആഡ് ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ നീല്‍കുമാര്‍ പ്രകാശനം ചെയ്തു.ശ്രേയസ് എക്സിക്യുട്ടീവ് ഡയര്‍ക്ടര്‍ ഫാ. ജേക്കബ് ചുണ്ടക്കാട്ടില്‍, അസി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍, നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് താളൂര്‍, ബത്തേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അയൂബ്, സതീഷ് പാളാക്കര, ശ്രേയസ് പ്രോഗ്രാം ഓഫീസര്‍ സെഡ്. ഫ്രാന്‍സീസ്, കോ-ഓഡിനേറ്റര്‍ കെ.പി അനൂപ്, കെ.പി ജോര്‍ജ്, ജോര്‍ജ് പാത്തിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് റാലിയും, കലാപരിപാടികളും നടന്നു.
വചനത്തിന് ജീവന്‍ നല്‍കണം: മാര്‍ ജോസ് പൊരുന്നേടം
ആത്മാവും ജീവനുമായ വചനത്തെ ജീവിതത്തിന്റെ ശക്തിയും ജീവനുമാക്കണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദ്വാരക സിയോന്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന വചന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. വചനാധിഷ്ഠിത ജീവിതം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് മൂലയില്‍ പറഞ്ഞു. ജീവിത വിശുദ്ധിയുടെ വഴിത്താരയായി ദൈവവചനത്തെ സ്വീകരിക്കണമെന്ന് വചന പ്രഘോഷകനായ റവ. ഡോ. മാണി പുതിയിടം പറഞ്ഞു. കണ്‍വീനര്‍ ഫാ. സണ്ണി കൊല്ലാര്‍തോട്ടം സ്വാഗതം പറഞ്ഞു. ഫാ. മാത്യു മാടപ്പള്ളിക്കുന്നേല്‍, ഫാ. ബെന്നി മുതിരക്കാലായില്‍, ഫാ. ബാബു പാറയില്‍, ഫാ. ടോമി പുത്തന്‍പുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരെ അപമാനിക്കരുത് : കെ.സി.വൈ.എം
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നത് അങ്ങേയറ്റം അപലനീയമാണെന്ന് കെ.സി.വൈ.എം രൂപതാസമിതി പറഞ്ഞു.മുംബൈയില്‍ ഭീകരരോട് പോരാടി ജീവന്‍ ബലികഴിച്ച മേജര്‍ സന്ദീപിനെപോലെയുള്ളവര്‍ രാജ്യത്തിനാകെ മാതൃകയാകുമ്പോള്‍ കേരളത്തിലെ ഭരണനേതൃത്വം ഇവരുടെ കുടുംബാംഗങ്ങളെ സഭ്യമല്ലാത്ത രീതിയില്‍ അപമാനിക്കുന്നത് ദേശാഭിമാനമുള്ളവര്‍ക്ക് ചേരുന്ന പ്രവൃത്തിയല്ല.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ പ്രാദേശിക സഹകരണത്തോടെ ഭീകരര്‍ ആഞ്ഞടിച്ചപ്പോള്‍ രാഷ്ട്രീയ നേതൃത്വം എവിടെ പോയിരിക്കുകയായിരുന്നു. സുരക്ഷാ ഭീഷണിയും തീവ്രവാദബന്ധവും കേരളത്തിലേക്കും വളരുന്നുണെ്ടന്ന വാര്‍ത്തകള്‍ ഞെട്ടല്‍ ഉളവാക്കുന്നതാണ്. കേരളം ഭീകരരുടെ ലക്ഷ്യകേന്ദ്രമാകാതിരിക്കാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണം.ഇരുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വികാരം മുഴുവന്‍ നെഞ്ചിലേറ്റി ജീവന്‍ ബലികൊടുത്തും നൂറുകണക്കിനാളുകളെ മോചിപ്പിക്കുകയും ഭീകരരെ തുരത്തുകയും ചെയ്ത ധീരജവാന്മാര്‍ക്ക് രൂപതാസമിതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.രൂപതാ ഡയറക്ടര്‍ ഫാ. ആന്റോ തൈക്കാട്ടില്‍, പ്രസിഡന്റ് സന്തോഷ് അറയ്ക്കല്‍, സെക്രട്ടറി സ്റ്റാര്‍വിന്‍ ചൊവ്വല്ലൂര്‍, റീജന്റ് ബ്രദര്‍ ബ്ലിന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wednesday, December 3, 2008
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ദശാബ്ദിയാഘോഷങ്ങള്‍ക്ക് സമാപനം
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമിതിയുടെ ദശാബ്ദിയാഘോഷങ്ങള്‍ ഡിസംബര്‍ ആറിന് തൃശൂരില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മദ്യവിമുക്ത സഭയും സമൂഹവും എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കേരള കത്തോലിക്കാ സഭ 1998 ഡിസംബര്‍ നാലിനാണ് മദ്യവിപ ത്തിനെതിരേ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, ഫാ. പോള്‍ കാരാച്ചിറ എന്നിവരടങ്ങുന്ന മദ്യവിരുദ്ധ കമ്മീഷന്‍ രൂപീകരിച്ച് സീറോ മലബാര്‍- മലങ്കര-ലത്തീന്‍ റീത്തുകളിലെ 29 അതിരൂപതാ-രൂപതകളിലായി മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. 2007 ഡിസംബര്‍ 13-ന് എറണാകുളത്ത് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പതിന് കേന്ദ്രസമിതി ഓഫീസായ പാലാരിവട്ടം പിഒസിയില്‍നിന്നു തൃശൂരിലേക്കുള്ള ദീപശിഖാ പ്രയാണവും പതാകാ പ്രയാണവും കെ.സി.ബി.സി വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്യോസ് ഉദ്ഘാടനം ചെയ്യും. കളമശേരി, ആലുവ, അങ്കമാലി, കൊരട്ടി, പുതുക്കാട്, ആമ്പല്ലൂര്‍, ഒല്ലൂര്‍, കൂരിയച്ചിറ, ശക്തന്‍തമ്പുരാന്‍ സ്റ്റാന്‍ഡ് എന്നീ സുപ്രധാന കേന്ദ്രങ്ങളില്‍ പ്രയാണ പരിപാടികള്‍ക്ക് സ്വീകരണം നല്‍കും. ആറിന് രാവിലെ പത്തിന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനവും ഉച്ചകഴിഞ്ഞ് രണ്ടിന് പ്രവര്‍ത്തക റാലിയും തുടര്‍ന്ന് ബസിലിക്ക ഹാളില്‍ പൊതുസമ്മേളനവും നടക്കും. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരി ല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂ താഴത്ത് ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിതുടങ്ങിയ വര്‍ പ്രസംഗിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനായി തെരഞ്ഞെടുത്ത ജെയിംസ് കൊറുമ്പേലിനെയും ഏറ്റവും മികച്ച പ്രകടനം നടത്തിയ പാലാ രൂപതയേയും ബിഷപ്പ് മാക്കീല്‍ ഫൗണേ്ടഷന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. മികച്ച രണ്ടും മൂന്നും രൂപതകളായ എറണാകുളം- അങ്കമാലി അതിരൂപതയ്ക്കും തൃശൂര്‍ അതിരൂപതയ്ക്കുമുള്ള മറിയാമ്മ ഐക്കര മെമ്മോറിയല്‍, ഫാ. പോള്‍ കാരാച്ചിറ പുരസ്കാരങ്ങളും മികച്ച ഏഴ് മദ്യവിരുദ്ധ പ്രവര്‍ത്തകരേയും അഖില കേരള ലഹരിവിരുദ്ധ ചിത്രരചനാ മത്സര വിജയികളായി ഒന്നാം സ്ഥാനം നേടിയ ദ്രുപ ഡിനി ചാള്‍സ്, രണ്ടും മൂന്നും സ്ഥാനം നേടിയ ആതിര മേനോന്‍, എസ്.ശരണ്‍ എന്നിവരേയും ചടങ്ങില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ ഫാ. പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള, അഡ്വ.ചാര്‍ലി പോള്‍, ജയിംസ് മുട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
സ്ത്രീനേതൃത്വ പഠനശിബിരം നാളെ ആരംഭിക്കുന്നു
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ‘സ്ത്രീയുടെ മഹനീയത’ എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ ഇരുപതാം വാര്‍ഷികം, ദൈവവചന വര്‍ഷം, വിശുദ്ധ പൗലോസിന്റെ വര്‍ഷം എന്നിവയുടെ പശ്ചാത്തലത്തില്‍, സ്ത്രീയുടെ വിളിയേയും സഭയിലും സമൂഹത്തിലും സ്ത്രീയുടെ ദൗത്യത്തേയും കുറിച്ചുള്ള പഠന ശിബിരം 2008 ഡിസംബര്‍ 4-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 6-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഇംഗ്ലീഷ് സെക്ഷനില്‍ വച്ച് നടക്കുന്നു.തുവാനീസ ഫെസ്റ്റ് -2008 എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കേരളത്തിലെ 29 രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വനിതാ പ്രസ്ഥാനങ്ങളിലും നിന്നുള്ള നേതാക്കളും വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളായ സിസ്റ്റേഴ്സും പങ്കെടുക്കുന്നതാണ്. തൂവാനീസ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ സി.സി ആലിസുക്കുട്ടി അദ്ധ്യക്ഷം വഹിക്കുന്ന സെമിനാര്‍ കെ.സി.ബി.സി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, റവ. ഡോ. ജോസ് കോട്ടയില്‍, റവ. ഡോ മൈക്കള്‍ കാരിമറ്റം, ഡോ. ജോസ് - ലില്ലി കല്ലറയ്ക്കല്‍ ദമ്പതികള്‍, റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, റവ. ഡോ. സൈറസ് വേലംപറമ്പില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. പ്രൊഫസര്‍ സിസ്റ്റര്‍ ടെറസിലിന്‍ സി.എം.സി, അഡ്വ. മിനി ഫ്രാന്‍സിസ്, റാണി റാഫേല്‍, ലിസി ആന്റണി, അഡ്വ. റ്റിസി റോസ്, മിസ്. മേരി മലേപ്പറമ്പില്‍, സോണ എന്നിവര്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള പാനലില്‍ ചര്‍ച്ചകള്‍ നയിക്കും. ശ്രീമതി മേഴ്സി ജോസഫ്, ഡോ. സിസ്റ്റര്‍ റക്സിയ സി.റ്റി.സി, ലീലാമ്മ ജോര്‍ജ്ജ്, ബേബി അബ്രാഹം, ലില്ലിക്കുട്ടി തോമസ്, ലിസി അബ്രാഹം, ഷേര്‍ളി ജോസ്, അച്ചാമ്മ നരിതൂക്കില്‍ തുടങ്ങിയവര്‍ സെമിനാറിലെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കെ.സി.ബി.സി വൈസ് ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമാപന സന്ദേശം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9447986367
വിശുദ്ധിയുടെ ജീവിത നിഷ്ഠകളില്‍ ജാഗ്രത പുലര്‍ത്തണം: മാര്‍ ജോസഫ് പവ്വത്തില്‍
എതിര്‍പ്പുകളും വെല്ലുവിളികളും ഉയരുമ്പോള്‍ വിശുദ്ധിയുടെ ജീവിത നിഷ്ഠകളും ആത്മീയതയുടെ സംസ്കാരവും അനുവര്‍ത്തിക്കുന്നതില്‍ സമര്‍പ്പിതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സെന്റ് തോമസ് പ്രോവിന്‍സ് ശതാബ്ദി ആ ഘോഷ സമാപന സമ്മേളനം വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ് ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. ആരാധനാ സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ സ്റ്റെല്ലാ മാരീസ് അധ്യക്ഷതവഹിച്ചു. സി.എഫ്. തോമസ് എം.എല്‍.എ, അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, മോണ്‍. ജോസഫ് നടുവിലേഴം, ന്യൂറണ്‍ ബര്‍ഗിലെ ചാപ്ലിന്‍ റവ. ഡോ. ജയിംസ് കരിക്കമ്പള്ളി, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ആന്റണി പോരൂക്കര, അസമ്പ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സുമ റോസ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. റൂബിള്‍ രാജ്, സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി പ്രതിനിധി എല്‍സമ്മ ഫ്രാന്‍സീ സ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ അനറ്റ് ചാലങ്ങാടി സ്വാഗതവും വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റോസ് കാനാച്ചേരി നന്ദിയും പറഞ്ഞു. രാവിലെ 10-ന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കൃതജ്ഞതാ ബലിയര്‍പ്പണത്തിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു.
Monday, December 1, 2008
പ്രശ്നം രാഷ്ട്രീയ ബന്ധമുള്ള ക്രിമിനലുകള്‍: ഡോ.റാഫേല്‍ ചീനാത്ത്
രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കു പിന്നില്‍ രാഷ്ട്രീയ ബന്ധമുള്ള ക്രിമിനലുകളാണെന്ന് ഒറീസയിലെ കട്ടക് -ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് റവ.ഡോ. റാഫേല്‍ ചീനാത്ത്. ഒറീസയില്‍ പീഡനത്തിനിരയായ ഫാ. മാത്യു പുതിയിടത്തിന്റെ (സീനിയര്‍) വസതിയിലെത്തിയതായിരുന്നു ഡോ. റാഫേല്‍ ചീനാത്ത്.ഒറീസയിലെ ക്രൈസ്തവ സമൂഹം ഇപ്പോഴും ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്. എല്ലാവരെയും നിര്‍ബന്ധിച്ചു ഹിന്ദുക്കളാക്കാനുള്ള തീവ്രശ്രമമാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും അക്രമത്തെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തുന്നതിനു യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ലക്ഷ്മണാനന്ദ സരസ്വതി സ്വാമിയെ കൊലപ്പെടുത്തിയത് നക്സലുകളാണെന്ന് പരസ്യമായി ഏറ്റുപറഞ്ഞിട്ടും കുറ്റം ക്രൈസ്തവരുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമം രാഷ്ട്രീയ മുതലെടുപ്പാണെന്നും ഡോ. ചീനാത്ത് കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാത്തതാണ് അക്രമങ്ങള്‍ പെരുകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.ഫാ. തോമസ് ചെല്ലന്‍തറ, ഫാ. അഗസ്റ്റിന്‍ കരിങ്കുറ്റി എന്നിവരും ഡോ. റാഫേലിനൊപ്പം എത്തിയിരുന്നു. രാവിലെ ഫാ. തോമസ് ചെല്ലന്തറയുടെ തെക്കേമലയിലുള്ള വസതിയിലും ഡോ. റാഫേല്‍ സന്ദ ര്‍ശനം നടത്തിയിരുന്നു. ഉച്ചകഴിഞ്ഞ് ഭരണങ്ങാനം പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിക്കുകയും അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു.
Subscribe to:
Posts (Atom)