വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ ചേര്‍ന്ന കേരളത്തിലെ 11 ലത്തീന്‍ ബിഷപ്പുമാരുടെ യോഗത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സിലി (കെആര്‍എല്‍സിബിസി) ന്റെയും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി (കെആര്‍എല്‍സിസി) ന്റെയും പ്രസിഡന്റായി ചുമതലയേറ്റു. ആര്‍ച്ച്ബിഷപ് ഡോ.ഡാനിയല്‍ അച്ചാരുപറമ്പിലിന്റെ ദേഹവിയോഗത്തില്‍ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരള സഭയ്ക്കും പ്രത്യേകിച്ച് ലത്തീന്‍ സമുദായത്തിനും അദ്ദേഹം നല്കിയ നേതൃത്വം മാതൃകാ പരമാണെന്ന് മെത്രാന് സമിതി അംഗീകരിച്ച അനുശോചന പ്രമേയത്തില്‍ പറഞ്ഞു.ആര്‍ച്ച്ബിഷപ്പിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച ജനനേതാക്കള്‍, വിവിധ സാമൂഹ്യ സമുദായ സംഘടന നേതാക്കള്‍, വിശ്വാസ സമൂഹം എന്നിവര്‍ക്കും യോഗം നന്ദി രേഖപ്പെടുത്തി. ദുഃഖാചരണത്തിന്റെ ഭാഗമായി ആര്ച്ച്ബിഷപ്പിനുവേണ്ടിയുള്ള പ്രാര്‍ഥനാ ശുശ്രൂഷകള്‍ നവംബര്‍ 5 വരെ 11 ലത്തീന്‍ രൂപതകളില്‍ നടത്താനും തീരുമാനിച്ചു.
Saturday, October 31, 2009
Thursday, October 29, 2009
Wednesday, October 28, 2009
ഇടയന് പ്രണാമം അര്‍പ്പിച്ച് ആയിരങ്ങള്‍
അജഗണപരിപാലനം ദൈവഹിതം പോലെ നിറവേറ്റി ജനഹൃദയങ്ങളില്‍ സൂര്യ തേജസായി ഒരു പതിറ്റാണ്ടിലേറെക്കാലം ജ്വലിച്ചുനിന്ന ഇടയന് വിശ്വാസ സമൂഹത്തോട് ഇന്ന് വിടചൊല്ലും. കേരളത്തിലെ ലത്തീന്‍ ഹയരാര്‍ക്കിയുടെ തലവന്‍ കാലംചെയ്ത വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ കബറടക്കം ഇന്ന് ഔദ്യോഗി ക ബഹുമതികളോടെ നടക്കും. ഇന്ന് രാവിലെ ഏഴിന് സെന്റ് ഫ്രാന്‍സീസ് അസീസി കത്തീ ഡ്രലില്‍ നടക്കുന്ന സമൂഹബലിക്കു ശേഷം ഒന്‍പതിന് ഭൗതിക ശരീരം എറണാകുളം സെ ന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ത യാറാക്കിയിട്ടുള്ള പ്രത്യേക പന്തലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് കബറടക്ക ശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ച് സമൂഹ ദിവ്യബലി ആ രംഭിക്കും. സിസിബിഐ പ്രസിഡന്റ് മും ബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിക്കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം അനുശോചന പ്രസംഗം നടത്തും. ദിവ്യ ബലിയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ.പെദ്രോ ലോപ്പസ് ക്വിന്താന, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തുടങ്ങിയവരും ഒട്ടേറെ ബിഷപ്പുമാരും വൈദികരും കാര്‍മികരായി സംബന്ധിക്കും.
ദിവ്യബലിക്ക് ശേഷം ഭൗതിക ശരീരം സംവഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം തുടങ്ങും. സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ഹൈക്കോടതി ജംഗ്ഷനിലെ മദര്‍ തെരേസ സ്ക്വയര്‍ വഴി വരാപ്പുഴ അതിമെ ത്രാസന മന്ദിരം ചുറ്റി നഗരപ്രദക്ഷിണം അസീസി കത്തീഡ്രലില്‍ പ്രവേശിക്കും. തുടര്‍ന്ന് ഭ ദ്രാസന ദേവാലയത്തോടനുബന്ധിച്ച് തയാറാക്കിയിട്ടുള്ള പ്രത്യേക കല്ലറയില്‍ ഭൗതിക ശരീരം കബറടക്കും.
തിങ്കളാഴ്ച കാലംചെയ്ത ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ ഭൗതികശരീരം അവസാനമായി ഒരു നോക്കു കാണാന്‍ വിശ്വാസിസമൂഹം ഇന്നലെ എറണാകുളം സെന്റ് ഫ്രാന്‍സീസ് കത്തീഡ്രലിലേക്ക് ഒഴുകിയെത്തി. പ്രാര്‍ഥനാഗീതികള്‍ സാന്ദ്രമായി മുഴങ്ങുന്ന അന്തരീക്ഷത്തില്‍ വൈദികരും കന്യാസ്ത്രീകളും വിശ്വാ സസമൂഹവും ഒരേ മനസോടെ തങ്ങളുടെ ആ ത്മീയാചാര്യന് ആദരാഞ്ജലി അര്‍പ്പിച്ചു.
ആര്‍ച്ച്ബിഷപ്പിന്റെ ഭൗതിക ശരീരം ഇന്നലെ രാവിലെയാണ് എറണാകുളം സെന്റ് ഫ്രാന്‍സീസ് കത്തീഡ്രലില്‍ കൊണ്ടുവന്നത്. രാവി ലെ 9.15ന് അതിമെത്രാസനമന്ദിരത്തില്‍നിന്ന് ഭൗതിക ശരീരം കത്തീഡ്രലിലേക്ക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയുടെ നേതൃത്വത്തില്‍ വൈദികര്‍ സംവഹിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാശുശ്രൂഷ യ്ക്ക് കോഴിക്കോട് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും സമൂഹ ദിവ്യബലിക്ക് ബിഷപ് ഡോ.ജോസഫ് കാരിക്കശേരിയും മുഖ്യകാര്‍മികത്വം വഹിച്ചു. വരാപ്പുഴ, കൊച്ചി രൂ പതകളിലെയും, മഞ്ഞുമ്മല്‍ കര്‍മലീത്ത സഭ, കപ്പൂച്ചിന്‍ സന്യാസ സഭാ അംഗങ്ങളുമായ 350-ലേറെ വൈദികര്‍ സഹകാര്‍മികരായിരുന്നു.
ദിവ്യബലിക്ക് ശേഷം ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. ഇന്നലെ പകല്‍ മുഴുവനും രാത്രിയിലും സെന്റ് ഫ്രാന്‍സീസ് കത്തീഡ്രലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വ ച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ ഒമ്പതിന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് കൊണ്ടുവരും. ഇന്നലെ രാവിലെ ലൂര്‍ദ് ആശുപത്രിയില്‍നിന്ന് കൊണ്ടുവന്ന ഭൗതിക ശരീരം അതിമെത്രാസന മന്ദിരത്തിലെ ചാപ്പലിലാണ് ആദ്യം വച്ചത്. മുന്‍ഗാമിയായ ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണിലിയൂസ് ഇലഞ്ഞിക്കല്‍ ഇവിടെയെത്തി ഒപ്പീസ് നടത്തി.
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, നിയുക്ത കാതോലിക്കാ പൗ ലോസ് മാര്‍ മിലിത്തിയോസ്, ബിഷപ്പുമാരായ ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ എന്നിവര്‍ ക ത്തീഡ്രലിലെത്തി ഒപ്പീസ് ചൊല്ലി.
കേന്ദ്രമന്ത്രി കെ.വി തോമസ്, മന്ത്രിമാരായ എസ്. ശര്‍മ, ജോസ് തെറ്റയില്‍, കടന്നപ്പള്ളി രാമചന്ദ്രന്, ഡോ. തോമസ് ഐസക്, എം.എ ബേബി, ജസ്റ്റീസുമാരായ ജോസഫ് ഫ്രാന്‍സീസ്, ആന്റണി ഡോമിനിക് , തോമസ് പി.ജോസഫ്, പി.രാജീവ് എംപി, എംഎല്‍എ മാരായ കെ.എം മാണി, എ.എം യൂസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു, കെ. ബാബു എഎല്‍എ, ഡൊമിനിക് പ്രസന്റേഷന്, സീനുലാല്‍, ശോഭ സുരേന്ദ്രന്, മുന്‍ കേരള ചേംബര്‍ പ്രസിഡന്റ് ഇ.എസ് ജോസ് , അഡ്വ.വി. വിജോഷി, എം.എം ഫ്രാന്‍സീസ്, സിമി റോസ്ബെല്‍ ജോണ്‍ എന്നിവര്‍ ഉള് പ്പെടെ നിരവധി പ്രമുഖരും ആദരാ ജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരു ന്നു.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനു വേണ്ടി ഡിസിസി സെക്രട്ടറി ലിനോ ജേക്കബ് റീത്ത് സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. എം ബീന, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലിഡാ ജേക്കബ്, അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ്, കാ ര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്. വിശ്വംഭരന്, പി.സിതോമസ്, വി.എം. സുധീരന്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ടി.എസ് ജോണ്‍, എ.എന്‍രാധാകൃഷ്ണന്‍ തുടങ്ങിയവരും ആദരാ ഞ്ജലി അര്‍പ്പിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് ഏബ്ര ഹാമിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം അന്തിമോപ ചാരമര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കി സേവനനിരതരായി നിലകൊണ്ടു.
Tuesday, October 27, 2009
മഹത്തായ വ്യക്തിത്വത്തിന് ഉടമ: കെസിബിസി
കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രസിഡന്റും ലത്തീന്‍ സഭയുടെ പരമാധ്യക്ഷനും വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച്ബിഷപുമായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ ദേഹവിയോഗത്തില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി അതീവദുഃഖവും അനുശോചനവും അറിയിച്ചു. കേരളജനതയ്ക്കും സമൂഹത്തിനും മറക്കാനാവാത്ത മഹാവ്യക്തിയെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത്. കെസിബിസിയുടെ പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ അകാലദേഹവിയോഗത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സംയുക്തമായി അനുശോചിച്ചു.
ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കെസിബിസി പ്രസിഡന്റ്
ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ ദേഹവിയോഗത്തെത്തുടര്‍ന്ന് കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ വൈസ് പ്രസിഡന്റും മാവേലിക്കര മലങ്കര കത്തോലിക്കാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കെസിബിസി പ്രസിഡന്റായി ചുമതലയേറ്റു. കെസിബിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍. 1950 മേയ് 24-ന് കൊട്ടാരക്കരയില്‍ ജനിച്ച ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്് 1978 ഏപ്രില്‍ 20-ന് പൗരോഹിത്യം സ്വീകരിച്ചു. ദീര്‍ഘകാലം ചെന്നൈ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിന്റെ വികാരിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം 1998 ഏപ്രില്‍ 15-ന് തിരുവനന്തപുരം മലങ്കര കത്തോലിക്കാ അതിരൂപതയുടെ സഹായമെത്രാനായി. 2001-2005 മുതല്‍ കെസിബിസി സെക്രട്ടറി ജനറലായി സേവനം അനുഷ്ഠിച്ച അദ്ദേഹം കെസിബിസി മദ്യവിരുദ്ധസമിതി ചെയര്മാന്, കെസിബിസി ലേബര്‍ കമ്മീഷന് ചെയര്മാന്, സിബിസിഐ ലേബര്‍ കമ്മീഷന് ചെയര്മാന് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2007 ഫെബ്രുവരി 16-ന് മാവേലിക്കര രൂപതയുടെ മെത്രാനായി നിയമിതനായി. 2007 മുതല്‍ കെസിബിസി വൈസ് പ്രസിഡന്റാണ്.
Monday, October 26, 2009
ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലംചെയ്തു.
കെസിബിസി പ്രസിഡന്റ് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലംചെയ്തു. ഇന്ന് രാവിലെ 11.10ന് എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലായിരുന്നു വിശ്വാസി സമൂഹത്തെ ദു:ഖത്തിലാഴ്ത്തിയ മഹാ ഇടയന്റെ വേര്‍പാട്. ഭൗതികദേഹം നാളെ രാവിലെ 9.30 ന് അതിരൂപതയുടെ ഭദ്രാസന ദേവാലയമായ എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ബുധനാഴ്ച 3.30 ന് അസീസി കത്തീഡ്രലില്‍ പ്രത്യേകമായി തയ്യാറാക്കുന്ന കല്ലറയില്‍ സംസ്കാരം നടത്തും. പനിയും ഛര്‍ദിയും വയറുവേദനയും മൂലം കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ക്കാര സമയവും മറ്റും അല്പം മുമ്പ് ചേര്‍ന്ന അതിരൂപത ആലോചനാ സമിതിയോഗമാണ് തീരുമാനിച്ചത്. അതിരൂപതാ അഡ്മിനിസ്ട്രേറ്ററായി ആലോചനാസമിതിയോഗം ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയെ നിയോഗിച്ചു.
ഭാരതതത്വചിന്തയുടെ തേജസ് ഉള്‍ക്കൊണ്ട ആത്മീയാചാര്യനായിരുന്നു ആര്‍ച്ച് ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍. അജനപാലന ദൗത്യത്തിന് നിയോഗിക്കപ്പെടുന്നതിനു മുന്‍പേ ആഗോള തലത്തില്‍ കത്തോലിക്കാ സഭയില്‍ അറിയപ്പെടുന്ന തത്വചിന്തകനും, റോമില്‍ ഉന്നത പഠനത്തിന് എത്തിയിരുന്ന വൈദികരുടെയും മറ്റും മാര്‍ഗദര്‍ശിയും മികച്ച അധ്യാപകനുമായിരുന്നു ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍. ഇതിന്റെ ഏറ്റവും വലിയ അംഗീകാരമായിരുന്നു തുടര്‍ച്ചയായി രണ്ടു പ്രാവശ്യം(ആറു വര്‍ഷം) ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിനെ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ റോമിലെ ഉര്‍ബാനിയ പൊന്തിഫിക്കല്‍ സര്‍വകലാശാലയുടെ റെക്ടറായി നിയമിച്ചത്.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു ഇത്. യൂറോപ്യനല്ലാത്ത ആദ്യത്തെ റെക്ടറും ഡോ.അച്ചാരുപറമ്പിലായിരുന്നു. എഴുപത് വര്‍ഷത്തെ ധന്യജീവിതത്തിന്റെ നാള് വഴികള്‍ എന്നും എളിമയുടേതായിരുന്നു. മഞ്ഞുമ്മല്‍ നിഷ്പാദുക സന്യാസ സമൂഹത്തില്‍ അംഗമായി പൗരോഹിത്യം സ്വീകരിച്ച് അജപാലന ദൗത്യമാരംഭിച്ച ഡോ. അച്ചാരുപറമ്പിലിനെ 13 വര്‍ഷം മുന്‍പ് വരാപ്പുഴ ആര്‍ച്ച് ബിഷപായി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ നിയോഗിക്കുകയായിരുന്നു.
1996 ഓഗസ്റ്റ് അഞ്ചിനാണ് വരാപ്പുഴ ആര്‍ച്ച് ബിഷപ്പായി നിയോഗിതനായത്. അതേ വര്‍ഷം നവംബര്‍ മൂന്നിന് മെത്രാഭിഷിക്തനായി. 1997 മുതല്‍ കെആര്‍എല്‍സിബിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു. 1998- 2001 കാലഘട്ടത്തില്‍ കെസിബിസി പ്രസിഡന്റായിരുന്നു. 2007 മുതല്‍ വീണ്ടും ഇതേ സ്ഥാനം വഹിച്ചുവരുന്നു. 2008 ഒക്ടോബര്‍ മുതല്‍ ആറു മാസക്കാലം കൊച്ചി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായിരുന്നു.
ദ ഡെസ്റ്റിനി ഓഫ് മാന്‍ ഇന്‍ ദ ഇവല്യൂഷണറി തോട്ട് ഓഫ് ശ്രീ അരബിന്ദോ, ഹൈന്ദവ മതം - ജീവിതവും ദര്‍ശനങ്ങളും, ഹൈന്ദവ മതം - സനാതന സത്യത്തിന്റെ നിത്യാന്വേക്ഷണം, ഹൈന്ദവ മിസ്റ്റിസിസവും ആധ്യാത്മികതയും എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍.
ആര്‍ച്ച് ബിഷപ് ഡോ.അച്ചാരുപറമ്പില്‍ ആശുപത്രിയില്‍
വരാപ്പുഴ ആര്‍ച്ച് ബിഷപും കെസിബിസി പ്രസിഡന്റുമായ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിനെ പനിയും ഛര്‍ദിയും വയറുവേദനയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും രാത്രിയില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും അതിനുശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാനാകുകയുള്ളൂവെന്നും ആശുപത്രി ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സന്തോഷ് ജോണ്‍ ഏബ്രഹാം പറഞ്ഞു.
നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണം: അല്മായ കമ്മീഷന്
നീതിപൂര്‍വകവും ഭയരഹിതവുമായി വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്വമുണെ്ടന്നും അതിനുള്ള സാഹചര്യങ്ങള്‍ അധികാരികള്‍ ക്രമീകരിക്കണമെന്നും സീറോ മ ലബാര്‍ സഭ അല്മായ കമ്മീഷന്. സീറോ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ അല്മായ സെക്രട്ടറിമാരുടെ ദ്വിദിന സമ്മേളനം പാസാക്കിയ പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഭക്ഷ്യപ്രശ്നം ലോകമാസകലം വന്‍ പ്രതിസന്ധിക്കും ദാരിദ്രത്തിനും കാരണമായേക്കാവുന്ന കാലഘട്ടത്തില്‍ ഭരണകൂടങ്ങള്‍ പുതിയ കാര്‍ഷിക സംസ്കാരം വളര്‍ത്താന്‍ ശ്രദ്ധിക്കണം. കര്‍ഷക സുരക്ഷാപദ്ധതികളും, കാര്ഷികപാക്കേജുകളും, മേല്‍ത്തരം വിത്തിനങ്ങളും പരിചയപ്പെടുത്തുന്നതോടൊപ്പം കൃഷിക്ക് യോഗ്യമായ കൂടുതല്‍ ഭൂമി കര്‍ഷകര്‍ക്ക് നല്കാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും സമ്മേളനം ആവശ്യ പ്പെട്ടു.ന്യൂനപക്ഷപദവി അനുവദിക്കാനുള്ള അപേക്ഷകളില്‍ സാങ്കേതികത്വങ്ങള്‍ നിരത്തി കാലതാമസം വരുത്തുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു കാലതാമസം സൃഷ്ടിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപ നത്തില്‍ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു.
Saturday, October 24, 2009
മാര്‍ ജോണ്‍ വടക്കേല്‍ അഭിഷിക്തനായി
ബിജ്നോര്‍ രൂപതയുടെ രണ്ടാമത് ബിഷപ്പായി സി.എം.ഐ സഭാംഗമായ മാര്‍ ജോണ്‍ വടക്കേല്‍ അഭിഷിക്തനായി. കോട്വാര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ ഗ്രേഷ്യന് മുണ്ടാടന്‍ മുഖ്യകാര്‍മികനായി രുന്നു.ഡോ. വിന്‍സന്റ് എം. കോണ്‍ സെസോ (ഡല്‍ഹി), മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ (കോതമംഗലം), മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്ര (ജഗദല്‍പൂര്‍), മാര്‍ വിജയനാനന്ദ് നെടുമ്പുറം (ഛാന്ദ), മാര്‍ ഡൊമിനിക് കോക്കാട്ട്, മാര്‍ തോമസ് തുരുത്തിമറ്റം (ഗൊരഖ്പൂര്‍), മാര്‍ ജോസഫ് കുന്നത്ത് (അദിലാബാദ്), മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (ഉജ്ജൈന്‍), ഡോ. ആല്‍ബര്‍ട്ട് ഡിസൂസ (ആഗ്ര), ഡോ. ആന്റണി ഫെര്‍ണാണ്ടസ് (ബറേലി), ഡോ.ഫ്രാന്‍സിസ് കലിസ്റ്റ് (മീററ്റ്), ഡോ. ഓസ്വാള്‍ഡ് ലൂയിസ്(ജെയ്പൂര്‍), ഡോ. റാഫി മഞ്ഞേലി (വാരാണസി), ഡോ. ഇസിദോര്‍ ഫെര്‍ണാണ്ടസ് (അലഹബാദ്), ഡോ.സ്റ്റെനിസ്ലാവോസ് ഫെര്‍ണാണ്ടസ് (ഗാന്ധിനഗര്‍), ഡോ.ജെറാള്‍ഡ് മത്തിയാസ് (ലക്നോ) തുടങ്ങിയ ബിഷപ്പുമാര്‍ സഹകാര്‍ മികരായിരുന്നു.വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സമൂഹബലിയോടെ ആരംഭിച്ച അഭിഷേകച്ചടങ്ങുകളിലും അനു മോദന സമ്മേളനത്തിലും കേന്ദ്രമന്ത്രി ഹരീഷ് റാവത്ത്, സി. എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ.ജോസ് പന്തപ്ലാംതൊട്ടിയില്‍, മുന്‍മന്ത്രി സുരേന്ദ്രസിംഗ് നെഗി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.ഉത്തരാഖണ്ഡിലെ ആറു ജില്ലകളും ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയും ഉള്‍പ്പെടുന്നതാണ് 1972 മുതല്‍ സിഎംഐ സഭയുടെ ചുമതലയിലുള്ള ബി ജ്നോര് രൂപത. 1977 ഫെബ്രുവരി 26ന് നിയമിതനായ മാര്‍ ഗ്രേഷ്യന് മുണ്ടാടനാണ് പ്രഥമബിഷപ്. 37 വര്‍ഷം സേവനമനുഷ്ഠിച്ചശേഷമാണ് ഇദ്ദേഹം വിരമിച്ചത്.കോതമംഗലം രൂപത വാഴക്കുളം ബെസ്ലഹേം ഇടവകയില്‍ വടക്കേല്‍ (പെരിയകോട്ടില്‍) പരേതനായ പി.യു തോമസിന്റെയും എന്‍.ഡി മേരിയുടേയും പുത്രനാണ് അറുപത്താറുകാരനായ മാര്‍ ജോണ്‍ വടക്കേല്‍. കോട്വാര്‍ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍, വികാരി ജനറാള്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 200 വൈദികരും 400 കന്യാസ്ത്രീകളും കുടുബാംഗങ്ങളായ അന്‍പത് പേരും ഉള്‍പ്പെടെ അയ്യായിരത്തോളം പേര് മെത്രാഭിഷേകച്ചടങ്ങില്‍ പങ്കെടുത്തു.
Thursday, October 22, 2009
ഗ്രാമീണ സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു മൂലക്കാട്ട്
വിദേശ ഉത്പന്നങ്ങളും കുത്തക കമ്പനികളും വിപണി കീഴടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഗ്രാമീണ ഉത്പന്നങ്ങളുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനും അവയെ വിപണിയിലെത്തിക്കാനും റൂറല്‍ മാര്ട്ടുപോലുള്ള നബാര്‍ഡിന്റെ ഗ്രാമീണ സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സഹകരണത്തോടെ സംക്രാന്തിയില്‍ ആരംഭിച്ച ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായ ചൈതന്യ റൂറല്‍ മാര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ.സി ശശിധര്‍ ഉദ്ഘാടനം ചെയ്തു. കുമാരനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വാസന്തിക്കുട്ടി, കേരള റീജിയണല്‍ ഓഫീസ് എജിഎം ഷാജി സക്കറിയ, ജില്ലാ മാനേജര്‍ എ.എസ് സുബ്രഹ്മണ്യ നമ്പൂതിരി, ഫാ. പോള്‍ മൂഞ്ഞേലി, ഫാ. സജി മെത്താനത്ത്, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റെന്നി കട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.
Wednesday, October 21, 2009
ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ് വിതരണം ആരംഭിച്ചു
ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പുകളുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. ഇതാദ്യമായാണ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളുടെ വിതരണം നടക്കുന്നത്. 2008-09 അധ്യയനവര്‍ഷത്തെ അപേക്ഷകരില്‍നിന്നുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പാണു വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി 46,347 വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളത്. ആകെ അപേക്ഷകരില്‍ അഞ്ചു ശതമാനം വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. 9,38,000 അപേക്ഷകളാണ് സംസ്ഥാനത്ത് ലഭിച്ചത്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനായി 4.63 കോടി രൂപയാണ് സംസ്ഥാനത്തിനു ലഭിച്ചിട്ടുള്ളത്.സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ സ്കോളര്‍ഷിപ്പ് തുക നല്‍കുമെന്നായിരുന്നു മുന്‍കൂട്ടി അറിയിച്ചിരുന്നതെങ്കിലും ആദ്യവര്‍ഷത്തെ സ്കോളര്‍ഷിപ്പെന്ന നിലയില്‍ ഇക്കുറി സ്കൂളുകളില്‍നിന്ന് പ്രധാനാധ്യാപകര്‍ വഴി തുക നേരിട്ടു വിതരണം ചെയ്യും. ഇതിലേക്കായി സംസ്ഥാനത്തെ മുഴുവന്‍ ഡിഇഒ ഓഫീസുകളിലേക്കും സ്കോളര്‍ഷിപ്പ് തുക കൈമാറിയിട്ടുണ്ട്. ഡിഇഒ തലത്തില്‍ ഉപജില്ലകളിലേക്കും സ്കൂളുകളിലേക്കും തുക വിതരണത്തിനുള്ള നടപടികളും പൂര്‍ത്തീകരിച്ചു.ഒരു വര്‍ഷത്തോളം നീണ്ട അനിശ്ചിത്വത്തിനൊടുവിലാണ് സ്കോളര്‍ഷിപ്പ് വിതരണം നടക്കുന്നതെന്നതു ശ്രദ്ധേയം. സാമ്പത്തിക മാനദണ്ഡങ്ങളും പഠന നിലവാരവുമാണ് സ്കോളര്‍ഷിപ്പിനായി പ്രധാനമായും പരിഗണിച്ചിരുന്നത്. സാമ്പത്തിക നിലവാരം സംബന്ധിച്ച് രക്ഷിതാക്കളും വിദ്യാര്‍ഥികളും നല്കുന്ന സത്യവാങ്മൂലമായിരുന്നു പ്രധാന തെളിവ്. സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ പിന്നീടു സമര്‍പ്പിച്ച അധികാരികളുടെ സാക്ഷ്യപത്രത്തില്‍ വരുമാനം സംബന്ധിച്ച സാക്ഷ്യപ്പെടുത്തലില്‍ മാറ്റംമറിച്ചിലുകളുണ്ടായത് ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ഈ ആശങ്കകളെ ഇല്ലാതാക്കിയാണ് ഇപ്പോള്‍ സ്കോളര്‍ഷിപ്പ് വിതരണം ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള പണമാണ് സ്കോളര്‍ഷിപ്പിനായി നല്‍കുന്നത്.2007-08 അധ്യയനവര്‍ഷത്തെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ വൈകിയതിനാല്‍ ഈ അധ്യയനവര്‍ഷം അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിലൊന്നിലേറെ കുറഞ്ഞിരുന്നു. ഈ വര്‍ഷം 2,21,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇവരില്‍ 1,61,000 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുമെന്നു വ്യക്തമായിട്ടുണ്ട്. ആയിരം രൂപ വീതമാണ് ഓരോ വിദ്യാര്‍ഥിക്കും സ്കോളര്‍ഷിപ്പായി നല്‍കുന്നത്. ഈ അധ്യയനവര്‍ഷം അപേക്ഷകരില്‍ 75 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നേടാനാകുമെന്ന അറിയിപ്പ് എത്തിക്കഴിഞ്ഞു. ഈ അധ്യയനവര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പ് തുക അനുവദിച്ചിട്ടുള്ളതായും പട്ടിക കേന്ദ്രസര്‍ക്കാരിലേക്കു കൈമാറിയിട്ടുള്ളതായും തിരുവനന്തപുരത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സെല്‍ അറിയിച്ചു.
Tuesday, October 20, 2009
കത്തോലിക്കാ വിദ്യാഭ്യാസ ലക്ഷ്യം പ്രതിബദ്ധതയുള്ള സമൂഹസൃഷ്ടി: കത്തോലിക്കാ സ്കൂള്‍ അസോസിയേഷന്
ദൈവത്തോടും മനുഷ്യനോടും പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്റെ നിര്‍മാണമാണ് കത്തോലിക്കാ വിദ്യാഭ്യസ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് ഇവിടെ ചേര്‍ന്ന അഖിലേന്ത്യാ കത്തോലിക്കാ സ്കൂള്‍ അസോസിയേഷന്റെ ത്രിദിന സമ്മേളനം വിലയിരുത്തി. ക്രൈസ്തവ ചൈതന്യത്തില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക എന്നതിന്റെ അര്‍ഥം ഇതാണ്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 345 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിപന്മാര് മൂന്നു ദിവസമായി ഇവിടെ മരിയറാണി സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചു.ഇന്നലെ ഉച്ചയക്ക് നടന്ന സമാപന സമ്മേളനം മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സഭയുടെ സംഭാവന വളരെ വലുതാണെന്ന് അനുസ്മരിച്ച ബിഷപ് യേശുവിലേക്കു നോക്കിയായിരിക്കണം നമ്മുടെ ഓരോ ചുവടുമെന്ന് ഓര്‍മിപ്പിച്ചു. സമാപനച്ചടങ്ങില്‍ ഇപ്പോഴത്തെ പ്രസിഡന്റ് സിസ്റ്റര്‍ ആന്‍ തെരേസ പുതിയ പ്രസിഡന്റ് ഫാ. ജോര്‍ജ് പോളിനു സ്ഥാനം കൈമാറി. സിസ്റ്റര്‍ മൈക്കിള്‍ സ്വാഗതവും, സിസ്റ്റര്‍ ഐറിന് നന്ദിയും പറഞ്ഞു.സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് മാത്യു, ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു ചക്കാലയ്ക്കല്‍, കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെനിറ്റ എന്നിവര്‍ പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചു.
സംതൃപ്ത ദാമ്പത്യം കുടുംബജീവിതത്തിന്റെ അടിത്തറ: മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍
പ്രശ്ന കലുഷിതമായ ആധുനിക ലോകത്തില്‍ സംതൃപ്തമായ ദാമ്പത്യമാണ് കുടുംബജീവിതത്തിന്റെ അടിത്തറയെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജൂബിലി ദമ്പതി സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. സംതൃപ്തമായ ദാമ്പത്യം ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. മുടങ്ങാത്ത കുടുംബ പ്രാര്‍ഥനയും തളരാത്ത ദൈവാശ്രയബോധവും കുടുംബങ്ങളില്‍ നിലനില്ക്കണമെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ദാമ്പത്യ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ബിഷപ് മംഗളപത്രം നല്കി ആദരിച്ചു. ഫാ. പ്രിന്‍സ് ചെറുവള്ളില്‍ ക്ലാസ് നയിച്ചു. മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. മാതൃദീപ്തി രൂപത പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പോസ്തലേറ്റ് ഏര്‍പ്പെടുത്തിയ കുടുംബ പ്രേക്ഷിത അവാര്‍ഡ് ആനി ജോസഫ് ഇളയിടം ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങി. രൂപത ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, കുര്യാച്ചന് കണ്ടത്തില്‍, സിസ്റ്റര്‍ റെജി മരിയ, സിസ്റ്റര്‍ ആനിബറ്റ്, മേരിക്കുട്ടി സെബാസ്റ്റ്യന്‍, മേഴ്സി ഷാജി, ലിസി ജോളി, ശാന്ത ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
Monday, October 19, 2009
യുവജനങ്ങള്‍ സമൂഹത്തിന്റെ കരുത്ത് : മാര്‍ ക്ലീമിസ് കാതോലിക്കാബാവ
സമൂഹത്തിന്റെയും സഭയുടെയും കരുത്ത് യുവജനങ്ങളാണെന്നും നന്മയുടെ സംസ്കാരം പടുത്തുയര്‍ത്താന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. കെസിവൈഎം പാലാ രൂപത യുവജനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസപ്രഘോഷണത്തില്‍ യുവജനങ്ങള്‍ പതറരുതെന്നും സമൂഹത്തിന്റെ വിളക്കായി മാറാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും കാതോലിക്കാബാവ പറഞ്ഞു. ആയിരങ്ങള്‍ അണിചേര്‍ന്ന റാലിയോടെയാണ് സംഗമത്തിന് സമാപനമായത്. സമ്മേളനവേദിയായ കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍നിന്ന് സ്റ്റേഡിയം കോംപ്ലക്സിലേക്കായിരുന്നു റാലി. കെസിവൈഎം പതാകകളും യുവനമുന്നേറ്റ മുദ്രാവാക്യങ്ങളുമായി രൂപതയിലെ മുഴുവന്‍ ഇടവകകളില്‍നിന്നും യുവജനങ്ങള്‍ ഒഴുകിയെത്തിയതോടെ യുവജന കുടുംബംസംഗമത്തിന്റെ പ്രതീതിയായിരുന്നു നാടിന് അനുഭവപ്പെട്ടത്.
Saturday, October 17, 2009
കെസിഎസ്എല്‍ സംസ്ഥാന സാഹിത്യോത്സവം ഇന്ന്
കെസിഎസ്എ ല്ന്റെ സംസ്ഥാന സാഹിത്യോത്സവം ഇന്ന് സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളില്‍ രാവിലെ 9.30-ന് ആരംഭിക്കും. കോഴിക്കോട് സെന്റ് ജോസഫ്സ്, തൃശൂര്‍ സെന്റ് തോമസ് കോളജ് ഹയര്‍ സെക്കന്‍ഡറി, എറണാകുളം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി, ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി, മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി, കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി, തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി എന്നീ സ്കൂളുകളിലാണ് സാഹിത്യോത്സവം നടക്കുന്നതെന്നു സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ പുലിശേരി അറിയിച്ചു.
Friday, October 16, 2009
ക്രൈസ്തവദര്‍ശനം വളര്‍ത്താന്‍ അധ്യാപകര്‍ ജാഗ്രത പുലര്‍ത്തണം: മാര്‍ പവ്വത്തില്‍
സമൂഹത്തില്‍ ക്രൈസ്തവദര്‍ശനം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ എടത്വാ സെന്റ് അലോഷ്യസ് എച്ച്എസ്എസില്‍ സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ തിന്മകള് വളരുന്ന സാഹചര്യത്തില്‍ ശരിയായ ജീവിതദര്‍ശനം അധ്യാപകര്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. എടത്വാ ഫൊറോനാ വികാരി ഫാ. കുര്യന് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. റവ. ഡോ. മാണി പുതിയിടം ക്ലാസ് നയിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജയിന് റോസ്, ഹെഡ്മാസ്റ്റര് പി.കെ ആന്റണി, സിബി മുക്കാടന്‍, തോമസ് ഫ്രാന്‍സിസ്, ജസ്റ്റിന് പി, എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു നടന്ന പാനല്‍ ചര്‍ച്ചയില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് മോഡറേറ്ററായിരുന്നു. ടോം ജെ. കൂട്ടക്കര, ജോസുകുട്ടി സെബാസ്റ്റ്യന്‍, ജിഷ അലക്സ്, ഗീതമ്മ ജോസഫ്, വിനയ എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവര്‍ ക്രിസ്തുവിന്റെ പ്രകാശം പരത്തേണ്ടവര്‍: ആര്‍ച്ച് ബിഷപ് ക്വിന്താന
അന്ധകാരാവൃതമായ സമൂഹത്തില്‍ ക്രിസ്തുവിന്റെ പ്രകാശം പരത്താന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് ക്രൈസ്തവരെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. പെദ്രോ ലോപ്പസ് ക്വിന്താന. മുംബൈ ഗൊരേഗാവ് സെന്റ് പയസ് സെമിനാരിയില്‍ നടക്കുന്ന ഒന്നാം മിഷന് കോണ്‍ഗ്രസില്‍ ഇന്നലെ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശപ്പും വേദനയും ദാരിദ്ര്യവും കലാപവും ലൈംഗിക ചൂഷണവും അരങ്ങുവാഴുന്ന സമൂഹത്തിലേക്കാണ് ക്രൈസ്തവര്‍ ക്രിസ്തുവിന്റെ വെളിച്ചവുമായി ഇറങ്ങേണ്ടത്. ജ്ഞാനസ്നാനത്തിലൂടെ ലഭിച്ച പ്രകാശം കുടുംബത്തിലും സമൂഹത്തിലും പങ്കുവച്ച് അന്ധകാരത്തെ നീക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആര്‍ച്ച് ബിഷപ് ഡോ. ക്വിന്താന മുഖ്യകാര്‍മികത്വം വഹിച്ച സമൂഹബലിയില്‍ സിബിസിഐ പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മുംബൈ ആര്‍ച്ച് ബിഷപ്പും മിഷന് കോണ്‍ഗ്രസിന്റെ ചെയര്‍മാനുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ. ടെലിസ്ഫോര്‍ ടോപ്പോ, ബത്തേരി രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ‘ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു’ എന്ന വിഷയ ത്തില്‍ ഉജ്ജയിനിലെ റൂഹാലയ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. സെബാസ്റ്റ്യന്‍ കിഴക്കയില്‍ പ്രബന്ധം അവതരിപ്പിച്ചു. രാവിലെ നടന്ന സിമ്പോസിയത്തില്‍ സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ മോഡറേറ്ററായിരുന്നു. മെത്രാന്മാരും വൈദികരും സന്യസ്തരുമടക്കം ഇന്ത്യയിലെ 160 രൂപതകളില്‍ നിന്നുള്ള 1500 പ്രതിനിധികള്‍ ‘പ്രഭു യേശു മഹോത്സവ്’ എന്ന പേരിലുള്ള ചതുര്‍ദിന മിഷന് കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നുണ്ട്.
Thursday, October 15, 2009
അനധികൃത പാര്‍ക്കിംഗ്; കര്‍ശന നടപടി വേണം: കെ.സി.വൈ.എം
അങ്കമാലി ടൗണില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.സി.വൈ.എം അങ്കമാലി ബസിലിക്ക ഫൊറോനാ സമിതി കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഗതാഗതം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട മന്ത്രിയുടെ സ്വന്തം നാടായ അങ്കമാലിയില്‍ പോലീസിന്റെ മൗനാനുവാദത്തോടു കൂടിയാണ് ഈ അനധികൃത പാര്‍ക്കിംഗ് നടക്കുന്നതെന്ന് കൗണ്‍സില്‍ ആരോപിച്ചു. നടപ്പാതയിലേക്ക് കയറ്റി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു മൂലം വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്കിറങ്ങി പ്രാണഭീതിയോടെയാണ് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികാരികള്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്. പ്രശ്ന പരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം അറിയിച്ചു. ഫൊറോനാ പ്രസിഡന്റ് ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.വര്‍ഗീസ് മാമ്പിള്ളി, അതിരൂപതാ ജനറല്‍ സെക്രട്ടറി ജിനോ കൂട്ടാല, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജേക്കബ് ഇടശ്ശേരി, ഫൊറോനാ ജനറല്‍ സെക്രട്ടറി ടിജോ ജോണ്‍, സിബി ഇഞ്ചോടി, ബിജു ഗര്‍വാസിസ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, October 14, 2009
ലാളിത്യത്തിലൂടെ ജനനായകനായ കുഞ്ഞച്ചന്: റവ. ഡോ. കുര്യന് മാതോത്ത് (വൈസ് പോസ്റ്റുലേറ്റര്‍)
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് - തേവര്‍പറമ്പില്‍ ആഗസ്തി അച്ചന് - തന്റെ സ്വര്‍ഗീയജീവിതം ആരംഭിച്ചിട്ട് മുപ്പത്തിയാറു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1973 ഒക്ടോബര്‍ 16-നായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മരണം. സുദീര്‍ഘമായ 82 വര്‍ഷം ജീവിച്ച അദ്ദേഹം അമ്പത്തിരണ്ടു വര്‍ഷം ദൈവിക ശുശ്രൂഷ ചെയ്ത വ്യക്തിയാണ്.ജീവിച്ചിരിക്കേ പ്രസിദ്ധനായിരുന്നില്ല അദ്ദേഹം. ഏതെങ്കിലും പള്ളിയില്‍ വികാരിയായി ജോലി നോക്കിയിട്ടില്ല. പള്ളിയോ മറ്റേതെങ്കിലും കെട്ടിടമോ പണികഴിപ്പിച്ചില്ല. ഒരു സ്ഥാപനത്തിന്റെയും മേധാവിയായിരുന്നിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മരിച്ച് 36 വര്‍ഷങ്ങള്‍ കൊണ്ട് കുഞ്ഞച്ചന് ലോകപ്രസിദ്ധനായിരിക്കുകയാണ്. ദിനംപ്രതി അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നതുകണ്ട് ലോകം അത്ഭുതപ്പെടുകയാണ്. ഇന്ന് കുഞ്ഞച്ചനെപ്പറ്റിയുള്ള ലേഖനങ്ങള്‍ വിവിധ ഭാഷകളില്‍, വിവിധ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. നിരവധി പുസ്തകങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കുഞ്ഞച്ചന്റെ വെബ്സൈറ്റില്‍ അച്ചനെപ്പറ്റിയുള്ള വിവരങ്ങള്‍ പതിനാലു ഭാഷകളില്‍ ലഭ്യമാണ്. മറ്റാര്‍ക്കും ലഭിക്കാത്ത ഈ വലിയ അംഗീകാരം കുഞ്ഞച്ചന് എങ്ങനെ ലഭിച്ചു?ദൈവിക ഇടപെടല്‍ വഴി മാത്രം സംഭവിക്കാവുന്ന ഒരത്ഭുതമാണ് നമ്മുടെ ദൃഷ്ടിയില് നടന്നിരിക്കുന്നത്. കുഞ്ഞച്ചനിലൂടെ ദൈവം പ്രവര്‍ത്തിക്കുകയായിരുന്നു. സവര്‍ണരും ധനികരും വെളുത്തവരും ആഢ്യത്വമുള്ളവരും മാത്രമല്ല, എല്ലാവരും തള്ളിപ്പറഞ്ഞ പാവങ്ങളും തന്റെ അരുമമക്കള്‍ തന്നെയാണെന്ന് ദൈവം വെളിപ്പെടുത്തി. അടിമത്തത്തില്‍ കഴിഞ്ഞ ഇസ്രയേല്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാന്‍ മോശയെ ദൈവം തെരഞ്ഞെടുത്തു നിയോഗിച്ചതുപോലെ, കുഞ്ഞച്ചനെയും ദയാനിധിയായ ദൈവം ദളിതരുടെ വിമോചകനായി നിയമിച്ചു. 1926 സെപ്റ്റംബറിലാണ് കുഞ്ഞച്ചന് ഈ ജോലി സ്വമേധയാ ഏറ്റെടുത്തത്. രൂപതാധ്യക്ഷനോ മറ്റേതെങ്കിലും സഭാധികാരിയോ അത്യന്തം വിഷമകരമായ ഈ ദൗത്യം ഏല്‍പ്പിച്ചതല്ല. കുഞ്ഞച്ചന് സ്വയം ഏറ്റെടുത്തതാണ് ഈ ദൗത്യം.വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ ജനതയുടെ ഉന്നമനം സാധ്യമാകുകയുള്ളൂവെന്ന് അച്ചനു ബോധ്യമായി. അവരിലാര്‍ക്കും തന്നെ മാതൃഭാഷയിലെ അക്ഷരം പോലും അറിഞ്ഞുകൂടായിരുന്നു അക്കാലത്ത്. സര്‍ക്കാര്‍ സ്കൂളുകളില്‍ അധഃകൃത വര്‍ഗക്കാര്‍ക്കു പ്രവേശനമില്ലാതിരുന്ന ഒരു കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍, ആശാന് കളരികള്‍ എന്നിവ സ്ഥാപിക്കാന്‍ കുഞ്ഞച്ചന് മുന്‍കൈയെടുത്തു. പല സ്ഥലങ്ങളിലും ഉപദേശിമാര്‍ തന്നെയാണ് ഈ സാക്ഷരതാ യജ്ഞത്തില്‍ അദ്ദേഹത്തിനു സഹായകരായിരുന്നത്. പള്ളിവക സ്കൂളുകളിലും നാട്ടുകാര്‍ നടത്തിയിരുന്ന പ്രൈമറി സ്കൂളുകളിലും ദളിത് കുട്ടികള്‍ക്ക് പ്രവേശനം നല്കി. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുക മാത്രമല്ല, അവര്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ വാങ്ങിക്കൊടുത്തിരുന്നതും കുഞ്ഞച്ചനായിരുന്നു. ദളിത് കത്തോലിക്കരില്നിന്നുതന്നെ ചിലരെ ഓരോ പ്രദേശത്തും മൂപ്പന്മാരായി അച്ചന് നിയോഗിച്ചിരുന്നു. അതതു സ്ഥലത്തുള്ളവരുടെ നേതാവാണു മൂപ്പനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അവര്‍ വഴി ആ പ്രദേശത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുക എളുപ്പമായിരുന്നു. നിര്‍ദേശങ്ങളും ഉപദേശങ്ങളുമൊക്കെ അവര്‍ വഴിയാണ് എല്ലാവരെയും അറിയിച്ചിരുന്നത്. പള്ളിയില്‍ വരാത്തവരെയും ദുര്‍മാര്‍ഗികളായി ജീവിക്കുന്നവരെയും മൂപ്പന്മാര് വഴി അച്ചന് വിളിച്ചുകൂട്ടി ഉപദേശം നല്‍കിയിരുന്നു.സംഘടനാതലത്തിലും തന്റെ ‘മക്കള്‍ക്ക്’ നേതൃത്വം നല്കാന് കുഞ്ഞച്ചന് ശ്രദ്ധിച്ചിരുന്നു. ദളിത് ക്രൈസ്തവ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികളെ അവരില്‍നിന്നുതന്നെ തെരഞ്ഞെടുത്തിരുന്നു. സംഘടനയുടെ വാര്‍ഷികാഘോഷങ്ങള്‍ മോടിയായി നടത്താന്‍ കുഞ്ഞച്ചന് ഉത്സാഹിച്ചു. ദളിത് ബാലികാബാലന്മാരുടെ പ്രസംഗങ്ങളും കലാപരിപാടികളും യോഗത്തെ മോടിപി ടിപ്പിച്ചു.1926-ല്‍ ആരംഭിച്ച ഈ സാധുജനോദ്ധാരണ യത്നങ്ങള്‍ 1973 ഒക്ടോബര്‍ 16-ന് അന്ത്യശ്വാസം വലിക്കുന്നതുവരെ നീണ്ടുനിന്നു. ജീവിച്ചിരിക്കെ കുഞ്ഞച്ചന് ആരുമല്ലായിരുന്നു. പാലാ രൂപതയില്‍പ്പോലും അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. കാരണം എന്നും സ്വന്തം ഇടവകയില്തന്നെയായിരുന്നല്ലോ അച്ചന്റെ ശുശ്രൂഷ. അതും ആരാലും പരിഗണിക്കപ്പെടാത്ത മനുഷ്യമക്കളുടെ ഇടയില്‍. ജനിച്ചുവളര്‍ന്ന, ജോലി ചെയ്ത സ്ഥലത്തുതന്നെ മരിച്ച് അടക്കപ്പെടുകയും ആ സ്ഥലത്തു തന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുക. സഭാചരിത്രത്തില്‍ തന്നെ ഒറ്റപ്പെട്ട സംഭവമാണ്. 2006 ഏപ്രില്‍ 30-ന് രാമപുരം പള്ളിയങ്കണത്തില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാള്‍ ഒക്ടോബര്‍ 16-ന് രാമപുരത്ത് ആഘോഷിക്കുന്നു.
Monday, October 12, 2009
ഫാ. ഡാമിയന്‍ വിശുദ്ധന്
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയ വിശ്വാസ സാഗരത്തെ സാക്ഷി നിറുത്തി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫാ. ഡാമിയന്‍ ഉള്‍പ്പെടെ അഞ്ചു പേരെ വിശുദ്ധരായി പ്ര ഖ്യാപിച്ചു. ആര്‍ച്ച് ബിഷപ് സിഗ് മണ്ട് സെസ്നി ഫെലിന്‍സ്കി, റാഫേല്‍ അര്‍നെയ്സ് ബാരോണ്‍, ഫ്രാന് സെസ് കോല്ലി ഗ്വിറ്റാര്ട്ട്, മേരി ഓഫ് ദ ക്രോസ് ജുഗാന്‍ എന്നിവരാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍. കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിച്ച് അവരുടെ സ്വര്‍ഗീയ മധ്യസ്ഥനായി മാറിയ ഫാ. ഡാമിയന്റെ മധ്യസ്ഥതയില്‍ 10 വര്‍ഷം മുമ്പ് ശ്വാസകോശ അര്‍ബുദം മാറിയ ഹാവായ് നിവാസിയും എണ്‍പതുകാരിയുമായ ഓട്രേ ടുഗോച്ചിയും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. ടുഗോച്ചിക്കുണ്ടായ രോഗശാന്തിയാണ് ഫാ. ഡാമിയ നെ വിശുദ്ധനായി പ്രഖ്യാപിക്കാ ന് കാരണമായ അതഭുതമായി വത്തിക്കാന്‍ അ ംഗീകരിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന ബലിവേദിയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന നാമകരണ നടപടികള്‍ രണ്ടു മണിക്കൂറോളം ദീര്‍ഘിച്ചു. ഓട്രേ ടുഗോച്ചിയും അവരുടെ ഡോക്ടര്‍ വാള്‍ട്ടര്‍ ചാങ്ങും ഫാ. ഡാമിയന്റെ തിരുശേഷിപ്പുകള്‍ ബലിവേദിയിലെത്തി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. യേശുവിന്റെ വിളികേട്ട,് സ്വകാര്യമായ നേട്ടങ്ങ ളോ കണക്കുകൂട്ടലുകളോ നടത്താതെ, എല്ലാം അവിടുത്തേക്കായി സമര്‍പ്പിച്ച് ഇറങ്ങിത്തിരിച്ചവരാണ് പുതുതായി വിശുദ്ധരുടെ ഗണത്തിലേക്ക് പ്രവേശിച്ചതെന്ന് ചടങ്ങിനിടെ മാര്‍പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിശ്വാസ സത്യങ്ങളെ മുറുകെപ്പിടിച്ച് സുവിശേഷത്തിനനുസരിച്ചു ജീവിച്ചാണ് അവര്‍ പൂര്‍ണതയിലെത്തിയതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. പോളണ്ട്, ബല്‍ജിയം, സ്പെയി ന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു തീര്‍ഥാടകരിലേറെയും. തിരുക്കര്‍മങ്ങളില്‍ സംബന്ധിക്കാന്‍ ഫാ. ഡാമിയന്റെ കര്‍മഭൂമിയായിരുന്ന മൊളോക്കോ ദ്വീപില്‍ നിന്ന് 11 കുഷ്ഠരോഗികളും എത്തിയിരുന്നു. ഇവരുമായി മാര്‍പാപ്പ പിന്നീട് പ്രത്യേക കൂടിക്കാഴ്ച നടത്തി.
Saturday, October 10, 2009
ബറാക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം
ഈവര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ തെരഞ്ഞെടുത്തു. ആണവനിരായുധീകരണത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ബന്ധവും മെച്ചപ്പെടുത്തുന്നതിനും നടത്തിയ ശ്രമങ്ങളാണ് പ്രസിഡന്റായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം തികയുംമുമ്പ് ബറാക് ഒബാമയ്്ക്ക് സമാധാനത്തിനുള്ള പരമോന്നത പുരസ്കാരം നേടിക്കൊടുത്തത്. ഒബാമ ആണവനിരായുധീകരണത്തിനു വഹിക്കുന്ന പങ്കും അദ്ദേഹത്തിന്റെ നയതന്ത്രമികവും ഉദാത്തമാണെന്ന് നൊബേല്‍കമ്മിറ്റി വിലയിരുത്തി. രാജ്യാന്തര നയതന്ത്രബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ജനതകള്‍ക്കിടയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഒബാമ ചെയ്ത സേവനങ്ങളും കമ്മിറ്റി പരിഗണിച്ചു. കൂടാതെ, മുസ്ലിംരാജ്യങ്ങളുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാത തുറന്നതും സംഘര്‍ഷം നടക്കുന്ന രാജ്യങ്ങളിലേക്കു പ്രതിനിധികളെ അയച്ച് സമാധാനദൂതനാകാനുള്ള ശ്രമങ്ങളും ആഗോളതാപനം ചെറുക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളും കമ്മിറ്റി ഗൗരവമായെടുത്തു. ഒബാമയുടെ ആണവായുധ രഹിത ലോകത്തിനായുള്ള വ്യക്തമായ കാഴ്ചപ്പാടും അതിലൂന്നിയ പ്രവര്‍ത്തനവുമാണ് പ്രധാനമായും പരിഗണിച്ചതെന്നും കമ്മിറ്റി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തുടങ്ങിയ പ്രമുഖരുള്‍പ്പെടെ 205 പേരാണ് ഈവര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ 33 എണ്ണം സംഘടനകളായിരുന്നു. അവാര്‍ഡിന്റെ 108 വര്‍ഷത്തെ ചരിത്രത്തിലെ റിക്കാര്‍ഡായിരുന്നു ഇത്രയും നാമനിര്‍ദേശങ്ങള്‍. സമാധാനത്തിനുള്ള നൊബേല്‍പുരസ്കാരം നേടുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. തിയോഡാര്‍ റൂസ്വെല്‍ട്ട്(1906), വൂഡ്രോ വില്സന്(1919), ജിമ്മി കാര്‍ട്ടര്‍(2002) എന്നിവരാണ് നൊബേല്‍ സമാധാന പുരസ്കാരം നേടിയിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍. 1961-ല്‍ ജനിച്ച ഒബാമ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റാണ്. 2009 ജനുവരി 20-നാണ് അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്. വര്‍ണവെറിയുടെ ഏറെ തിക്താനു‘വങ്ങള്‍ നേരിട്ട ഒബാമ 1996-ലാണ് രാഷ്ട്രീയജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ഇല്ലിനോയി സെനറ്ററായിട്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.2004-ല്‍ അമേരിക്കന്‍ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഏറെ വാശിയേറിയ പോരാട്ടത്തില്‍ ഹില്ലരി ക്ലിന്റണെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ്സ്ഥാനാ ര്‍ഥിയായി ഒബാമ തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിച്ചുകൊണ്ട് റിപ്പബ്ലിക്ക ന്പാര്ട്ടിയുടെ ജോണ്‍ മക്കെയ്നെ തോല്‍പ്പിച്ചു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 52.9 ശതമാനം ജനകീയ വോട്ടും 365 ഇലക്ടറല്‍വോട്ടും നേടിയാണ് ഒബാമ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായത്. 1.4 ദശലക്ഷം സമ്മാനത്തുക വരുന്ന പുരസ്കാരം ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ പത്തിന് ഒസ്ലോയില്‍ നടക്കുന്ന ചടങ്ങില്‍ ഒബാമ ഏറ്റുവാങ്ങും.
Friday, October 9, 2009
ഇന്‍ഡ്യന്‍ മിഷന് കോണ്‍ഗ്രസ് ഒക്ടോബര്‍ 14 മുതല്‍ 18 വരെ
ഭാരതസഭയുടെ ചരിത്രത്തിലാദ്യമായി ഒരു മിഷന് കോണ്‍ഗ്രസ് നടത്തപ്പെടുന്നു. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കരസഭകള്‍ സംയുക്തമായാണ് മിഷന് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ഈ മാസം 14 മുതല്‍ 18 വരെയുളള തീയതികളില്‍ മുംബെയിലെ ഗൊരെഗാവിലുളള സെന്റ് പയസ് സെമിനാരി കോമ്പൗണ്ടിലാണ് ‘യേശു മഹോത്സവ് ‘ എന്ന പേര് നല്‍കിയിരിക്കുന്ന മിഷന് കോണ്‍ഗ്രസ് അരങ്ങേറുന്നത്. എല്ലാ ഭൂഖണ്ഡങ്ങളിലും മിഷന് കോണ്‍ഗ്രസ് നടത്തുക എന്നുളളത്, ഭാഗ്യസ്മരണനാര്ഹനായ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ ഒരു സ്വപ്നമായിരുന്നു. യേശുനാഥന്റെ സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം ലോകത്തോട് പ്രഘോഷിക്കുവാനും, ക്രൈസ്തവജനതയില്‍ ദൈവസ്നേഹവും പരസ്നേഹവും ഉജ്ജീവിപ്പിക്കുവാനുമായാണ് മിഷന് കോണ്‍ഗ്രസുകള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടത്തപ്പെടുന്ന ‘യേശു മഹോത്സവ് ‘ ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായി മാറ്റുവാനും അതോടൊപ്പം സുവിശേഷമൂല്യങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തിനായി പ്രചരിപ്പിക്കാനുമുളള ശ്രമമാണ് ഈ കോണ്‍ഗ്രസിലൂടെ നടത്തുന്നത്.
“നിങ്ങളുടെ വെളിച്ചം ലോകത്തിന്റെ മുമ്പില്‍ പ്രകാശിക്കട്ടെ; സന്ദേശവും സന്ദേശവാഹകരുമാവുക” എന്നുളളതാണ് യേശുമഹോത്സവത്തിന്റെ വിഷയം. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികളാണ് മിഷന് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. എല്ലാരൂപതകളില് നിന്നും മേജര്‍ സെമിനാരികളില്നിന്നുമുളള പ്രതിനിധികളും സന്യാസ - സന്യാസിനി സമൂഹങ്ങളുടെ ജനറല്‍ സുപ്പീരിയേഴ്സുമാണ് ഈ പ്രതിനിധികള്‍. ഇന്ത്യയിലെ 120-ല്‍ അധികം മെത്രാന്മാര് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ഒക്ടോബര്‍ 14 ന് ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന ‘യേശു മഹോത്സവ് ‘ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് പെദ്രേനെപസ് ക്വിന്താന ഉദ്്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭയുടെ തലവനും ഭാരതത്തിലെ മെത്രാന് സമിതിയുടെ അദ്ധ്യക്ഷനുമായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ അദ്ധ്യക്ഷനായിരിക്കും. കോണ്‍ഗ്രസിന്റെ ഓരോ ദിവസത്തിനും പ്രത്യേക പ്രതിപാദന വിഷയമുണ്ട്. ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഒരോ ദിവസത്തേയും ആരാധനാക്രമങ്ങള്‍ വിവിധ വ്യക്തിസഭകളുടെ പാരമ്പര്യത്തിനനുസൃതമാണ് നടത്തുന്നത്. വിവിധ സഭകളുടേയും പ്രവിശ്യകളുടേയും നേതൃത്വത്തില്‍ എല്ലാദിവസവും സാസ്ക്കാരിക പ്രദര്‍ശനങ്ങളും കലാപ്രദര്‍ശനങ്ങളും നടത്തപ്പെടും. ഒക്ടോബര്‍ 18 ന് കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തിലുളള സമാപന ബലിയോടെ കോണ്‍ഗ്രസ് അവസാനിക്കും.
‘യേശു മഹോത്സവ’ത്തില്‍ സീറോ മലബാര്‍ സഭയുടെ പങ്കാളിത്തത്തിന് ചുക്കാന്‍ പിടിക്കുന്നത് സഭയിലെ സുവിശേഷവല്‍ക്കരണത്തിനായുളള കമ്മീഷനാണ്. കമ്മീഷന് ചെയര്മാന് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലും മെത്രാന്‍സമിതി അംഗങ്ങളായ മാര്‍ സൈമണ്‍ സ്റ്റോക്കും, മാര്‍ ആന്റണി ചിറയത്തും നേതൃത്വം നല്കുന്ന വിവിധ കമ്മറ്റികള്‍, ബോംബെയിലെ കല്യാണ്‍ രൂപതയുടെ സഹായത്തോടെ കോണ്ഗ്രസിനായുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഫാ. ജസ്റ്റിന് വെട്ടുകല്ലേല്‍ എം എസ്സ് റ്റി അറിയിച്ചു.
Wednesday, October 7, 2009
വിദ്യാഭ്യാസരംഗത്തെ അച്ചടക്കം സര്‍ക്കാര്‍ ഇല്ലാതാക്കി: ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ ഹായ് ക്കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്ത് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന ഉന്നതവിദ്യാഭ്യാസ സമിതികള്‍ രാജ്യത്ത് നടപ്പാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ജസ്റ്റീസ് സിരിജഗന്റെ ഉത്തരവില്‍ പറയുന്നു. കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളിലെ പ്രഫസര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച റാങ്ക്ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി എ.ഐ. സി.ടി.ഇയുടെ നിര്‍ദേശപ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിയമനം നടത്താന്‍ ഉത്തരവായി. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമ ര്‍പ്പിക്കണം.എ.ഐ.സി.ടി.ഇയുടെ നിര്‍ദേശപ്രകാരമേ കേരള സാങ്കേതിക വിദ്യാഭ്യാസരംഗത്ത് നിയമം നടപ്പാക്കാനാവൂ എന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന് ഇതിനെതിരായി ഇളവുകള്‍ നല്കാന് അധികാരമില്ല. വിദ്യാഭ്യാസ കാര്യങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയില്‍ വളരെ വേദനയുണ്ട്.പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തെ ഉന്നതിക്ക് വേണ്ടി പാര്‍ലമെന്റ് നിരവധി നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും നിയമം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിയില്ല. ഏതാനും അധ്യാപകരുടെ സര്‍വീസിലെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി നിയമം അനുസരിക്കാതിരിക്കുന്നത് ശരിയല്ല. എന്‍ജിനീയറിംഗ് കോളജിനെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വിദ്യാഭ്യാസരംഗത്തെ അച്ചടക്കം ഇല്ലാതാക്കി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നത്. സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എ.ഐ.സി.ടി.ഇയും തമ്മില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ നിയമങ്ങളില്‍ വൈരുധ്യം വന്നാല്‍ എ.ഐ.സി.ടി.ഇയുടെ നിയമമാണ് തെരഞ്ഞെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇതുപോലുള്ള കാര്യങ്ങളില്‍ നിയമം കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ എ.ഐ.സി. ടി.ഇയുടെ സാമ്പത്തിക സഹായം ലഭ്യമായിരുന്നു. എന്നാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരുടെ നിയമനം സംബന്ധിച്ച് എ.ഐ.സി.ടി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അഞ്ചാം ശമ്പളകമ്മീഷന് ശിപാര്‍ശപ്രകാരമുള്ള ഉയര്‍ന്ന വേതനം കോളജുകളിലെ അധ്യാപ കര്‍ക്ക് നല്‍കിയിരുന്നെങ്കിലും പ്രഫസര്‍മാരുടെ നിയമനത്തില്‍ എ.ഐ.സി.ടി.ഇ പുറപ്പെടുവിച്ച യോഗ്യത പാലിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടി. എ.ഐ. സി.ടി.ഇ നിബന്ധനപ്രകാരം അസി.പ്രഫസര്‍-പ്രഫസര്‍ നിയമനത്തിന് എന്‍ജിനീയറിംഗ് തലത്തിലെ ഒന്നാം ക്ലാസിലുള്ള ബിരുദബിരുദാനന്തരബിരുദം നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇതു പരിഗണിക്കാതെ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ സംബന്ധിച്ച് 2003 ജനുവരി ഒന്നിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ പിന്നീട് വീണ്ടും സ്പെഷല്‍ റൂള്‍ ആവിഷ്കരിക്കുകയും 1990 മാര്‍ച്ച് 27ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചവരെയും 45 വയസ് പൂര്‍ത്തിയാക്കിയവരെയും നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകയുമായിരുന്നു.
Tuesday, October 6, 2009
ഭാരതസഭ അനുഗൃഹീതം: മാര്‍പാപ്പ
“അതേ എനിക്കറിയാം. പാലാ രൂപത, അല്‍ഫോന്‍സാമ്മയുടെ നാട്, കഴിഞ്ഞ ഒക്ടോബര്‍ ഞാന്‍ ഇന്നും ഓര്‍മിക്കുന്നു.” റോമിലെത്തിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോട് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ പാലാ രൂപതാംഗങ്ങള്ക്കാകെ അഭിമാനത്തിന്റെ നിമിഷങ്ങളാണു സമ്മാനിക്കുന്നത്. കഴിഞ്ഞ 30-നാണ് ബുധനാഴ്ച സന്ദര്‍ശനത്തിനിടയില്‍ മാര്‍ കല്ലറങ്ങാട്ട് പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ചത്.അല്‍ഫോന്‍സാമ്മയുടെ പേരില്‍ നാണയം ഇറക്കിയതോടെ രാജ്യം ഭാരതസഭയേയും അല്‍ഫോന്‍സാമ്മയേയും ആദരിച്ചതായി മാര്‍പാപ്പ തുടര്‍ന്ന് രൂപതാധ്യക്ഷനോടു പറഞ്ഞു. അല്‍ഫോന്‍സാമ്മയുടെ കബറിടവും രൂപതാ ആസ്ഥാനവുമായി എത്ര ദൂരമുണ്ടെന്ന് പരിശുദ്ധ പിതാവ് ചോദിച്ചറിഞ്ഞു. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി രൂപതയ്ക്കും കേരളസഭയ്ക്കും ഭാരതസഭയ്ക്കാകമാനവും അഭിമാനകരവും പ്രത്യേക ദൈവിക വരദാനവുമാണെന്ന് ബനഡിക്ട് മാര്‍പാപ്പ മാര്‍ കല്ലറങ്ങാട്ടിനോടു പറഞ്ഞത് ഭാരതസഭയ്ക്കാകെ ആഹ്ലാദത്തിന്റെ അനുഗ്രഹവചസുകളായി. അല്‍ഫോന്‍സാ നാണയവും സമ്മാനിച്ച് പ്രത്യേക അനുഗ്രഹവും വാങ്ങിയാണ് ബിഷപ് മടങ്ങിയത്. മിലാനയിലെ വിശുദ്ധ അം ബ്രോസിന്റെ കബറിടം, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ കബറിടം, അസീസിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ കബറിടം, വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ കബറിടം, ഫ്രാന്‍സിലെ ആഴ്സ്, സ്പെയിനില്‍ സാന്റിയാനോയിലുള്ള വിശുദ്ധ യാക്കോബിന്റെ കബറിടം, ഫാത്തിമ എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രൂപതാമക്കള്ക്കായി പ്രാര്‍ഥിച്ചാണ് മാര്‍ കല്ലറങ്ങാട്ട് ഇന്നലെ രൂപതാ ആസ്ഥാനത്ത് തിരികെ എത്തിയത്.
Monday, October 5, 2009
പ്രണയിച്ച് മതംമാറ്റല്‍ കലാലയങ്ങളില്‍ പെരുകുന്നു
പ്രണയം നടിച്ചു പെണ്‍കുട്ടികളെ വശത്താക്കി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്ന സംഭവങ്ങള്‍ കലാലയങ്ങളില്‍ പെരുകുന്നു. കേരളത്തിലെ പ്രഫഷണല്‍ കാംപസുകള്‍ കേന്ദ്രമാക്കിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്.പ്രണയം ഭാവിച്ചു പെണ്‍കുട്ടികളെ വലയിലാക്കുന്നതിന് സാഹചര്യങ്ങളൊരുക്കാന്‍ സഹായികളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രണയബന്ധം ശക്തമായിക്കഴിഞ്ഞതിന് ശേഷമാണ് പലപ്പോഴും മതപരമായ കാര്യങ്ങളില്‍ ഇവര്‍ സമീ പനം വ്യക്തമാക്കുന്നത്. ഇതിനകം പ്രണയം തലയ്ക്കു പിടിക്കുന്ന പെണ്‍കുട്ടികള്‍ മതംമാറ്റം ഉള് പ്പെടെ എന്തുവിട്ടു വീഴ്ചയ്ക്കും തയാറാകും. എന്നാല്‍, മതം മാറ്റവും മറ്റും പൂര്‍ത്തിയായി കഴിയുമ്പോഴാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നത്. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യരംഗത്തെ സംഘടനകളെ ദുരുപയോഗിച്ചാണ് ഇത്തരം വിവാഹങ്ങള്‍ പലതും നടത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവാഹശേഷം ബന്ധുക്കളില്‍നിന്ന് അകന്നു കഴിയേണ്ടി വരുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ ആരുമില്ലെന്ന സാഹചര്യം സംഘടനകള്‍ പരമാവധി ചൂഷണം ചെയ്യുകയാണ് പതിവ്. പ്രണയമത തീവ്രവാദം എന്നു വിശേഷിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു വര്‍ഷമായി സജീവമാണെന്നു റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു കോളജിലെ രണ്ടു പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയ സംഭവവുമായി ബന്ധപ്പെട്ടു മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പ്രതികള്‍ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയെന്നു കോടതിയെ അറിയിച്ച പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട സിറാജുദ്ദീന്, ഷെഹന്‍ഷാ എന്നീ പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തളളിക്കൊണ്ട് സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക സ്രോതസുകളെപ്പറ്റിയും മൂന്നാഴ്ചയ്ക്കകം വിശദ വിവരം നല്കാന് ഡിജിപിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രണയമത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വ്യാപിക്കുന്നുണ്ടോയെന്നതിനെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു.പ്രണയമത തീവ്രവാദത്തിന്റെ പിന്നില്‍ ഏതൊക്കെ സംഘടനകളാണ്, സംഘടനയ്ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത്, രാജ്യത്തിന് പുറത്തുനിന്നു പണം വരുന്നുണേ്ടാ, എന്തൊക്കയാണ് അവരുടെ പദ്ധതികള്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംഘടന മതം മാറ്റിയ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഇങ്ങ നെയുള്ള സംഘടനകള്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണേ്ടാ എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ നല്‍കിയേക്കും.
Saturday, October 3, 2009
റാഗിംഗ് വിരുദ്ധ നിയമം പാലിക്കപ്പെടുന്നില്ല; യുജിസിക്ക് അതൃപ്തി: സീമ മോഹന്‍ലാല്‍
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ റാഗിംഗ് വിരുദ്ധ നിയമങ്ങള്‍ പാലിക്കപ്പെടാത്തതില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്(യുജിസി) അതൃപ്തി. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളെക്കുറിച്ചാണ് യുജിസിക്ക് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോളേജുകളില്‍ വീണ്ടും റാഗിംഗ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ റാഗിംഗ് വിരുദ്ധ നിയമങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നു കോളജുകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, പല കോളജുകളും റാഗിംഗ് തടയാനുള്ള നടപടികള്‍ പാലിച്ചിട്ടില്ല. ചില കോളജുകളില്‍ റാഗിംഗ് വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.കാംപസുകളില്‍നിന്ന് റാഗിംഗ് തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥി പ്രതിനിധികള്‍, ഹോസ്റ്റല്‍ വാര്ഡന്, അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ്, നിയമ വിദഗ്ധര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഉടന്‍ യോഗം ചേരാന്‍ യുജിസി കോളേജ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി. റാഗിംഗ് തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം കോളേജ് മേധാവിക്കാണ്. നവാഗതരായ വിദ്യാര്‍ഥികള്‍ റാഗിംഗിന് ഇരയായാലും ദൃക്സാക്ഷിയായാലും അത് കോളജ് അധികൃതരെ അറിയിക്കണം. റാഗിംഗ് വിരുദ്ധ സ്ക്വാഡുകള്‍ കോളജ് ഹോസ്റ്റലുകളിലും മറ്റും പരിശോധന നടത്തണമെന്നും യു.ജി.സി മുന്നറിയിപ്പില്‍ പറയുന്നു. കോളജ് കാംപസിനുള്ളില്‍ റാഗിംഗ് വിരുദ്ധ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. റാഗിംഗിനെക്കുറിച്ചു പരാതി നല്കാന് ചുമതലപ്പെട്ട അധികാരിയുടെ പേരും ഫോണ്‍ നമ്പറും ബോര്‍ഡില്‍ ഉണ്ടായിരിക്കണം.എന്നാല്‍, പല കാംപസുകളിലും ബോര്‍ഡുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റാഗിംഗ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുജിസി ആവശ്യപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കോളജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള റാഗിംഗ് കേസുകളെക്കുറിച്ച് വാര്‍ഷിക രേഖയില്‍ സൂചിപ്പിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അതും ഒറ്റപ്പെട്ട കാംപസുകളിലല്ലാതെ നടപ്പായിട്ടില്ല.
Friday, October 2, 2009
വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി 1
ഈ ബ്ലോഗില്‍ മറുപടി തരില്ലായെന്ന് ഒരു വായനക്കാരന് എഴുതിയത് ശരിയല്ല. ആവശ്യമായ ഘട്ടങ്ങളില്‍ എപ്പോഴും മറുപടി തരാറുണ്ട്. യഹൂദപുരോഹിതരേയും ഇന്നത്തെ പുരോഹിതരേയും ഒരേ മനോഭാവത്തോടെ കാണുന്നത് ശരിയല്ല. യഹൂദപുരോഹിതരില് നിന്നും വളരെയധികം വിത്യസ്തരാണ് ഇന്നത്തെ പുരോഹിതര്‍. പുരോഹിതര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് വായനക്കാരന് പറഞ്ഞത് സത്യവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്
കെസിബിസി നാടക മത്സരം: ‘അശോക ചക്ര’ മികച്ച നാടകം
കെസിബിസി മാധ്യമ കമ്മീഷന് സംഘടിപ്പിച്ച 22-ാമത് അഖില കേരള പ്രഫഷണല്‍ നാടക മത്സരത്തില്‍ എറണാകുളം മനസ് അവതരിപ്പിച്ച ‘അശോക ചക്ര’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. പാലാ കമ്യൂണിക്കേഷന്‍സിന്റെ ‘കടലോളം കനിവ്’ എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം.അശോകചക്രയില്‍ വേഷമിട്ട എം.ആര് രവി മികച്ച നടനായും പൗളി വത്സന് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കടലോളം കനിവിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ ഫാ.ജെയിംസ് വെണ്ണായിപ്പിള്ളിയിലാണ് മികച്ച സംഗീത സംവിധായകന്.’വിശ്വാസിയുടെ കൈയക്ഷരം’ എന്ന നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ കോട്ടയം രമേഷ് മികച്ച സഹനടനും ലിയാ വര്‍മ മികച്ച സഹനടിയുമായി. പതിനൊന്ന് നാടകങ്ങളായിരുന്നു മത്സരത്തിനായി അവതരിപ്പിച്ചത്. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍.വിന്‍സന്റ് അറക്കല്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, നാടകകൃത്ത് എ.കെ പുതുശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ
തേക്കടി പെരിയാര്‍ തടാകത്തില്‍ കേരള ടൂറിസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ ബോട്ട് മുങ്ങി വിനോദസഞ്ചാരികള്‍ അതിദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കേരളത്തിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി മധ്യേ പ്രാര്‍ഥനാശുശ്രൂഷ നടത്താനും ദുരന്തത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട സഹോദരങ്ങളെ അനുസ്മരിച്ചു പ്രാര്‍ഥിക്കാനും കേരള കത്തോലിക്കാ മെത്രാന് സമിതി ഭാരവാഹികളായ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
ലവ് ജിഹാദ്: അന്വേഷണത്തിന് നിര്‍ദേശം
കലാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലിം പ്രസ്ഥാനമായ ലവ് ജിഹാദിനെ സംബന്ധിച്ച് വിശദാന്വേഷണം നടത്തി പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക സ്രോതസുകളെയും പറ്റി മൂന്നാഴ്ചയ്ക്കകം വിശദവിവരം നല്കാന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റീസ് കെ.ടി ശങ്കരന്റേതാണ് ഈ സുപ്രധാന വിധി. ലൗവ് ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വ്യാപിക്കുന്നുണ്ടോയെന്നതിനെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്ന്് മുസ്ലിം സമുദായത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നത് സംബന്ധിച്ച കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലവ് ജിഹാദിന്റെ പിന്നില്‍ ഏതൊക്കെ സംഘടനകളാണ്, സംഘടനയ്ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത്, രാജ്യത്തിന് പുറത്തുനിന്ന് പണം വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു
Thursday, October 1, 2009
മറ്റുള്ളവരെ ആക്ഷേപിച്ചുള്ള വചനപ്രഘോഷണം പാടില്ല: ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തില്‍
വചനപ്രഘോഷണം ക്രൈസ്തവന്റെ ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ടുള്ള വചനപ്രഘോഷണം പാടില്ലെന്നും ഏവരെയും ബഹുമാനിക്കുകയാണ് വേണ്ടതെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ രണ്ട് ദിവസമായി നടന്ന ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍മാരുടെ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വചനം പ്രസംഗിക്കുമ്പോള്‍ സംയമനം പാലിക്കണം. അത് സ്നേഹത്തോടെയും വിവേകത്തോടെയുമാകണം. സമൂഹത്തില്‍ വര്‍ഗീയ ചിന്താഗതികള്‍ വര്‍ധിച്ചുവരുന്നു. അതിനെ കണ്ടില്ലെന്ന് നടിക്കരുത്. ഇത് മനസിലാക്കിക്കൊണ്ട് വേണം പൊതുസമൂഹത്തില്‍ വചനപ്രഘോഷണം നടത്തേണ്ടത്. മറ്റ് മതവിശ്വാസികള്‍ക്ക് നീരസത്തിന് ഇടവരുത്തരുത്. വചനപ്രഘോഷണത്തില്‍ മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തരുതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. വചനവ്യാഖ്യാനം ക്രൈസ്തവരുടെ കര്‍ത്തവ്യമാണ്. വ്യാഖ്യാനം മറ്റുള്ളവര്‍ക്ക് മനസിലാക്കികൊടുക്കേണ്ടതാണെന്നും, പ്രവചനങ്ങള്‍ ആരുടെയും സ്വകാര്യ വ്യാഖ്യാനത്തിനുള്ളതല്ലെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പറഞ്ഞു. പൗരോഹിത്യവര്‍ഷം പ്രമാണിച്ച് ബൈബിള്‍ കമ്മീഷന്റെ മുന്‍ സെക്രട്ടറിമാരായ റവ.ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, റവ.ഡോ.എബ്രാഹം പെരുംകാട്ടില്‍, റവ.ഡോ.ഫ്രെഡി എലവന്തിങ്കല്‍ എന്നിവരെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ആദരിച്ചു.റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പള്ളി, റവ.ഡോ.സൈറസ് വേലംപറമ്പില്‍, റവ.ഡോ.ജോയി പുത്തന്‍വീട്ടില്‍, അഡ്വ.ജോര്‍ജ് പാലക്കാട്ടുകുന്നേല്‍, സിസ്റ്റര്‍ ടീന സിടിസി, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, അഡ്വ.ചാര്‍ളി പോള്‍, റവ.ഡോ.ജോസ് പാലക്കീല്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
തേക്കടി ദുരന്തത്തില്‍ അനുശോചന പ്രവാഹം
തേക്കടിയിലുണ്ടായ ബോട്ടുദുരന്തത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതായും നാളത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ദുരന്തത്തില്‍ ഇരയായവരെ അനുസ്മരിക്കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു. ബോട്ടുദുരന്തത്തില്‍ കെസിബിസി അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവര്‍ക്കുവേണ്ടി നാളെത്തെ ദിവ്യബലിയില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കുമെന്നും കെസിബിസി വക്താവ് റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. തേക്കടി ബോട്ടപകടത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചിച്ചു.മന്ത്രി പി.ജെ ജോസഫ്, കേരള കോണ്‍ഗ്രസ് എം ചെയര്മാന് സി എഫ് തോമസ്, പാര്‍ട്ടി ലീഡര്‍ കെ.എം മാണി എംഎല്‍എ, ജോസ് കെ മാണി എംപി, വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരി, അഡ്വ. മോന്‍സ് ജോസഫ്, കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ പി.പി ജോസഫ് എന്നിവര്‍ അനുശോചിച്ചു. മന്ത്രി പി.ജെ ജോസഫും ജോസ് കെ മാണിയും സംഭവസ്ഥലത്തെത്തിയിരുന്നു.
Subscribe to:
Posts (Atom)