ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍നിന്ന് മെത്രാപ്പോലീത്തമാരുടെ സ്ഥാനിക വസ്ത്രമായ പാലിയം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സീസ് കല്ലറക്കല്‍ സ്വീകരിച്ചു. ഡോ. ഫ്രാന്‍സിസ് കല്ലറക്കലിനെ കൂടാതെ സിംബ്്ബാവെയിലെ ബുലവായോ ആര്‍ച്ച്ബിഷപ് മലയാളിയായ ഡോ.അലക്സ് തോമസ് കാളിയാനിലും പാലിയം സ്വീകരിച്ചു. ഇവരെകൂടാതെ, ലോകത്തിണ്റ്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ൩൬ മെത്രാപ്പോലീത്തമാരും പാലിയം സ്വീകരിച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നിന് തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ മൂന്നു മണിക്കൂറോളം നീണ്ടു. ഇരുപത്താറാമനായാണ് ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍ പാലിയം സ്വീകരിച്ചത്. 1981മുതല്‍ 1990വരെ ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള കര്‍ദിനാള്‍ അഗസ്ത്തീനോ കാച്ചെവില്ലെയ്നാണ് പ്രോട്ടോ ഡീക്കനായി പാലിയം സ്വീകരിക്കാന്‍ മെത്രാപ്പോലീത്തമാരെ പേരു വിളിച്ചത്. വിശുദ്ധ പത്രോസിണ്റ്റെ കല്ലറയ്ക്കു മുകളില്‍ വെള്ളിപ്പാത്രത്തില്‍ അടച്ചു സൂക്ഷിച്ചിരുന്ന പാലിയങ്ങള്‍ റോമില്‍ സെമിനാരി പരിശീലനം നടത്തുന്ന, വരാപ്പുഴ അതിരൂപതാംഗം കൂടിയായ ഡീക്കന്‍ ജോസി കോച്ചപ്പിള്ളിയാണ് സംവഹിച്ചു വിശുദ്ധ പത്രോസിണ്റ്റെ ബസിലിക്കയിലെ പ്രധാന അള്‍ത്താരയില്‍ മുഖ്യകാര്‍മികത്വം വഹിച്ച മാര്‍പാപ്പയുടെ മുന്നില്‍ സമര്‍പ്പിച്ചത്.
Wednesday, June 30, 2010
മദ്യം വിറ്റ് സര്‍ക്കാര്‍ ദുരന്തം വിതയ്ക്കുന്നു: ബിഷപ് മാര്‍ തോമസ് ചക്യത്ത്
മദ്യം വിറ്റ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ദുരന്തം വിതയ്ക്കുകയാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്.കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച അന്താരാഷ്ട്രാ ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എങ്ങനെ കൂടുതല്‍ പേരെ മദ്യാസക്തരാക്കി വരുമാനം വര്‍ധിപ്പിക്കാമെന്ന മുതലാളിത്ത ചിന്താഗതിയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.സര്‍ക്കാരിണ്റ്റെ മദ്യനയം കേരളത്തെ മദ്യാലയമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.വരുന്ന തെരഞ്ഞെടുപ്പില്‍ മദ്യവിരുദ്ധ മനോഭാവമുള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യുകയുള്ളുവെന്ന് ജനങ്ങള്‍ തീരുമാനിക്കണം.മദ്യം വേണെ്ടന്ന് പറയാന്‍ കഴിയുന്ന നേതൃത്വം വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡണ്റ്റ് അഡ്വ.ചാര്‍ളിപോള്‍ അധ്യക്ഷനായിരുന്നു.ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, ജനറല്‍ സെക്രട്ടറി സി. ജോണ്‍കുട്ടി, വി.പി ജോസ്, സിസ്റ്റര്‍ മരിയൂസ, ചാണ്ടി ജോസ്, അഡ്വ. ജേക്കബ് മുണ്ടയ്ക്കല്‍, ശാന്തമ്മ വര്‍ഗീസ്, കെ.എ റപ്പായി, മേരി വര്‍ഗീസ്, സിസ്റ്റര്‍ പ്ളാസിഡ്, സിസ്റ്റര്‍ ലിസി ആക്കനത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഫാ. പോള്‍ കാരാച്ചിറ, ഡോ. ജോര്‍ജ് മോത്തി ജസ്റ്റിന് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.
കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ സമ്മേളനം ജൂലൈ 11 ന്
കേരള ലത്തീന്‍ കത്തോലിക്ക സമുദായത്തിണ്റ്റെ ഏകോപന സമിതിയാണ് കേരള റീജ്യന് ലാറ്റിന്‍ കത്തോലിക്ക് കൌണ്‍സില്‍. 2002മേയ് മാസമാണ് ഈ സമിതി രൂപം കൊണ്ടത്. കേരളത്തിലെ 11ലത്തീന്‍ രൂപതകളിലായി 20ലക്ഷത്തോളം ലത്തീന്‍ കത്തോലിക്കരാണുള്ളത്. സാമൂഹ്യ- സാമ്പത്തിക മേഖലകളിലെ പിന്നോക്കാവസ്ഥയും പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഉണ്ടായിട്ടുള്ള തകര്‍ച്ചയും സമുദായാംഗങ്ങളുടെ വിവിധ തലങ്ങളിലുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും തടസ്സമാകുന്നുണ്ട്. ഈ സമുദായത്തിന് നീതിപൂര്‍വ്വകമായ പരിഗണന നല്കുവാന് കാലാകാലങ്ങളിലെ കേന്ദ്ര- സംസ്ഥാന ഭരണസംവിധാനങ്ങള്‍ക്ക് നേതൃത്വം നല്കിയ രാഷ്ട്രീയ കക്ഷികള്‍ തയ്യാറായിട്ടില്ല. ഈ രാഷ്ട്രീയ അവഗണനയും സമുദായത്തിണ്റ്റെ മുഖ്യധാരയിലേക്കുള്ള പ്രവേശനത്തിന് തടസ്സമായി. പരമ്പരാഗത തൊഴിലാളികളുടെ പ്രാധാന്യവും തൊഴിലിടങ്ങളുടെ സാദ്ധ്യതകളും നഷ്ടമാകുന്നത് ലത്തീന്‍ സമൂഹം വേദനയോടെയാണ് നോക്കിക്കാണുന്നത്. മത്സ്യത്തൊഴിലാളികള്‍, കെട്ടിടനിര്‍മ്മാണതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി ചെറുകിട സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇവരൊക്കെ നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന അവസ്ഥയാണ്. ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി നേടുന്നതിന് ഭരണഘടന ഉറപ്പുനില്‍കിയ പരിരക്ഷയാണ് സംവരണം. എന്നാല്‍ സംവരണം നടപ്പിലാക്കിയത് ഭരണഘടനാപരമായ ഉറപ്പുകള്‍ ലംഘിച്ച്, വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ലത്തീന്‍ സമുദായം ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ മുഖ്യധാരയിലേക്കുള്ള പ്രവേശനത്തെയാണ് ഇത് തടഞ്ഞത്. സ്വതന്ത്ര ഇന്ത്യ 62വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലത്തീന്‍ സമുദായത്തിലെ രണ്ടുപേര്‍ക്കുമാത്രമേ കേരളാ ഹൈക്കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചുള്ളുവെന്ന ഒറ്റ ദൃഷ്ടാന്തം മാത്രം മതി ഈ സമുദായത്തിന് നിഷേധിച്ച അവസര സമത്വത്തെക്കുറിച്ചറിയാന്. ഇന്ത്യയുടെ സവിശേഷസാഹചര്യങ്ങളില്‍ സാമൂഹിക നീതി കൈവരിക്കുന്ന ഒരു സമൂഹം രൂപപ്പെടുന്നത് രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയനീതി ലഭ്യമാകുമ്പോഴാണ്. ഈ തിരിച്ചറിവാണ് രാഷ്ട്രീയ നീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അതിണ്റ്റെ അടിസ്ഥാനത്തിലുള്ള അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള രേഖയും കെ.ആര്.എല്‍.സി.സി. തയ്യാറാക്കിയിട്ടുള്ളത്. സമുദായത്തിണ്റ്റെ നീതി പൂര്‍ണ്ണമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കുചേരാന്‍ ഏവരെയും സാദരം ക്ഷണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൌണ്‍സിലിണ്റ്റെ 16-ാമത് ജനറല്‍ ബോഡി യോഗം തിരുവനന്തപുരം ആനിമേഷന്‍ സെണ്റ്ററില്‍ വച്ച് ജൂലൈ മാസം 9,10,11തീയതികളില്‍ നടക്കുന്നത്. ജൂലൈ മാസം 11-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് ഒരു ജനകീയ കണ്വെന്ഷന് തിരുവനന്തപുരം സെണ്റ്റ് ജോസഫ്സ് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ നടക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെ.ആര്.എല്‍.സി.സി. സമര്‍പ്പിക്കുന്ന അവകാശ പത്രിക പ്രസ്തുത സമ്മേളനത്തില്‍ അവതരിപ്പിക്കുന്നു. അഭിവന്ദ്യ സൂസപാക്യം പിതാവിണ്റ്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പ്രസ്തുതയോഗത്തില്‍ കേന്ദ്ര മന്ത്രി, ധനകാര്യമന്ത്രി ശ്രീ. തോമസ് ഐസക്, കെ.പി.സി.സി. പ്രസിഡണ്റ്റ് ശ്രീ. രമേശ് ചെന്നിത്തല, എന്നിവര്‍ അവകാശ പത്രികയോടുള്ള പ്രതികരണം നല്‍കുകയും ചെയ്യും.
Tuesday, June 29, 2010
മൌണ്ട് സെണ്റ്റ് തോമസില്‍ മാധ്യമ ശില്പശാല
ഓഗസ്റ്റില്‍ കൊച്ചി കാക്കനാട് സെണ്റ്റ് തോമസ് മൌണ്ടില്‍ നടക്കുന്ന സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയില്‍ അവതരിപ്പിക്കുന്ന മാര്‍ഗരേഖയെക്കുറിച്ചു മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. വിശ്വാസം-ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും എന്നതാണു വിഷയം. ജൂലൈ ഒന്നിനു രാവിലെ 10നു നടക്കുന്ന ശില്പശാല കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിക്കും. റവ. ഡോ. പോള്‍ തേലക്കാട്ട് വിഷയാവതരണം നടത്തും. ഫാ. ജസ്റ്റിന് വെട്ടുകല്ലേല്‍, സിസ്റ്റര്‍ ശോഭ, അഡ്വ.ജോസ് വിതയത്തില്‍, അഡ്വ.വി.സി. സെബാസ്റ്റ്യന്‍, ഡോ.കൊച്ചുറാണി ജോസ് എന്നിവര്‍ പ്രസംഗിക്കും.
പരേതര്‍ക്കുവേണ്ടിയുള്ള അനുഷ്ഠാനങ്ങള്‍ ക്രൈസ്തവരുടേയും ഭാരതീയരുടേയും പാരമ്പര്യമാണ്: ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍
പരേതര്‍ക്കുവേണ്ടിയുള്ള അനുഷ്ഠാനങ്ങള്‍ ക്രൈസ്തവരുടേയും ഭാരതീയരുടേയും പാരമ്പര്യമാണെന്ന് ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍. പരേതാത്മാക്കളെ അനുസ്മരിക്കുകയും ശുശ്രൂഷയ്ക്കിടയില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന പാരമ്പര്യം ആഗോള കത്തോലിക്കാസഭയുടേയും ഭാരതീയരുടേയും സവിശേഷതയാണ്. പങ്കിലമായ ആത്മാവിനെ ശുദ്ധീകരിച്ച് നിത്യസൌഭാഗ്യത്തിലേക്ക് ചേര്‍ക്കപ്പെടുന്നതിന് പരേത സ്മരണയും പ്രാര്‍ഥനകളും ഉപകരിക്കും. മരിച്ചവരെ സ്മരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത് ജീവിക്കുന്ന മനുഷ്യണ്റ്റെ ധര്‍മമാണെന്നും സീറോ മലബാര്‍സഭ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. ആലുവ മൂത്തേടന്‍സ് ഗ്രൂപ്പ് ഉടമകളുടെ പിതാവ് എം.ജെ. തോമസ് മൂത്തേടണ്റ്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആലുവ സെണ്റ്റ് ഡൊമിനിക്സ് ഇടവകപള്ളിക്ക് നല്കിയ താമ്രപാളികള്ക്കൊണ്ടു പൊതിഞ്ഞ സുവര്ണകൊടിമരം ആശീര്‍വദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്. രാവിലെ 10-ന് അഭിവന്ദ്യപിതാവിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും ഒപ്പീസും നടന്നു. ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍, ഫാ. ജോസ് പാലാട്ടി, ഫാ. ജോസഫ് ചക്യത്ത്, ഫാ. കുര്യാക്കോസ് ഇരവിമംഗലം, ഫാ. ജോണ്സണ് കക്കാട്ട്, ഫാ. ജിജോ കാച്ചപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. പള്ളി വികാരി ഫാ. ജോര്‍ജ് തോട്ടങ്കര കൃതജ്ഞതയും പറഞ്ഞു.
യുവജനങ്ങള്‍ സഭയ്ക്ക് പ്രകാശമാകണം: ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
യുവജനങ്ങള്‍ ക്രൈസ്തവ ധാര്‍മികതയില്‍ അടിയുറച്ച് സഭയ്ക്കും സമൂഹത്തിനും പ്രകാശമായി തീരണമെന്ന് താമരശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ബാംഗ്ളൂരില്‍ താമസിക്കുന്ന താമരശേരി രൂപതയിലെ യുവജനങ്ങളുടെ കൂട്ടായ്മയായ താമരക്കൂട്ടത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ബംഗ്ളൂറ് മൌണ്ട് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിക്ക് നല്കിയ സ്വീകരണയോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു ബിഷപ്.സ്വീകരണ യോഗം ധര്‍മാരം വിദ്യാക്ഷേത്രം പ്രസിഡണ്റ്റ് ഫാ.ഫ്രാന്‍സിസ് തോണിപ്പാറ സി.എം.ഐ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം താമരശേരി രൂപത ഡയറക്ടര്‍ ഫാ.തോമസ് പുതിയാപറമ്പില്‍,ഫാ.കുര്യന് പുരമഠത്തില്‍, ഫാ.വിന്‍സെണ്റ്റ് ഞാറയ്ക്കല്‍, ഫാ.മാത്യു കോയിക്കര, ജോമോന് മതിലകത്ത്, കുര്യാച്ചന് പെണ്ണാപറമ്പില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. താമരക്കൂട്ടം സ്ഥാപക ഡയറക്ടര്‍ ഫാ.ജോസ് പെണാപറമ്പില് സ്വാഗതം പറഞ്ഞു.
അവശര്‍ക്കും അനാഥര്‍ക്കും ആശ്രയമാകണം: മാര്‍ പോളി കണ്ണൂക്കാടന്‍
ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത് എന്ന തിരുവചനം കൈമുതലാക്കി സമൂഹത്തിണ്റ്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവശര്‍ക്കും അനാഥര്‍ക്കും ആരോരുമില്ലാത്തവര്‍ക്കും മാനസികവൈകല്യമുള്ളവര്‍ക്കും സൌഖ്യദായകനായ കര്‍ത്താവിണ്റ്റെ സ്നേഹം പങ്കുവയ്ക്കാന്‍ ഏവര് ക്കും കടമയുണ്ടെന്ന് രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാ നം ചെയ്തു. നാമഹേതുക തിരുനാളാഘോഷങ്ങളുടെ ഭാഗമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളോടൊപ്പം പങ്കുചേര്‍ന്നു സംസാരിക്കുകയായിരുന്നു ബിഷപ്. തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സാന്ത്വനഭവനത്തില് അന്തേവാസികളോടൊപ്പം ഒരു ദിവസം ചെലവഴിച്ചുകൊണ്ട് അന്തേവാസികള്‍ക്ക് ബിഷപ് ഉച്ചഭക്ഷണം വിളമ്പിക്കൊടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ കെസിവൈഎം രൂപതാ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ചു. കെസിവൈഎം ഡയറക്ടര്‍ ഫാ. വിത്സന് എലുവത്തിങ്കല്‍ കൂനന്‍, ടോജോ ജോസഫ്, ലാജോ ഓസ്റ്റിന്‍, ടെല്‍സണ്‍ കോട്ടോളി, സിസ്റ്റര്‍ മേരി സെലിന്, സിസ്റ്റര്‍ ടോമിയ, ജോഷി പുത്തിരിക്കല്‍, ഷാജന് ചക്കാലക്കല്‍, പോള്‍ മംഗലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ പരിചരിക്കുന്ന പ്രതീക്ഷാഭവനിലും ബിഷപ് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
Friday, June 25, 2010
കേരളത്തിലെ ആദ്യ താക്കോല്‍ദ്വാര ഹൃദയശസ്ത്രക്രിയ ലൂര്‍ദ് ആശുപത്രിയില്‍
കേരളത്തില്‍ ആദ്യമായി താക്കോല്‍ദ്വാര ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം ലൂര്‍ദ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് മികവ് തെളിയിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കാര്‍ഡിയാക് സര്ജന് ഡോ.പ്രവീണ്‍ മേനോണ്റ്റെ നേതൃത്വത്തില്‍ രണ്ടു രോഗികളിലാണ് വിജയകരമായി താക്കോല്‍ദ്വാര ഹൃദയശസ്ത്രക്രിയ നടത്തിയത്.സാധാരണയായി ത്വക്കില്‍ 20സെണ്റ്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ടാക്കി നെഞ്ചിലെ അസ്ഥികള്‍ രണ്ടായി വിഭജിച്ചു ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍, വെറും ആറു സെണ്റ്റിമീറ്റര്‍ മാത്രം നീളത്തില്‍ ഉണ്ടാക്കുന്ന ചെറിയ മുറിവിലൂടെ നൂതന ഉപകരണങ്ങളുടെ സഹായത്തോടെയാണ് താക്കോല്‍ദ്വാര ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ രക്തത്തിണ്റ്റെ ഉപയോഗം നന്നേ കുറവാണ്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള സങ്കീര്‍ണതകള്‍, അണുബാധ, തീവ്രവേദന എന്നിവയ്ക്കുള്ള സാധ്യതയും കുറവാണ്. ശസ്ത്രക്രിയ സൃഷ്ടിക്കുന്ന മുറിവിണ്റ്റെ അടയാളം വളരെ ചെറുതായിരിക്കും. നെഞ്ചു തുറന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖം പ്രാപിക്കാന്‍ എടുക്കുന്ന 90ദിവസം എന്നതു 30ദിവസമായി കുറയ്ക്കാന്‍ കഴിയുമെന്നതാണ് താക്കോല്‍ദ്വാര ഹൃദയ ശസ്ത്രക്രിയയുടെ മികച്ച നേട്ടമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഡോ.പ്രവീണ്‍ മേനോന് എന്നിവര്‍ പറഞ്ഞു. പുഷ്പി (38), സീതാറാം പോറ്റി (62) എന്നീ രണ്ടു രോഗികളിലാണ് ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കാര്‍ഡിയാക് സര്ജന് ഡോ.പ്രവീണ്‍ മേനോണ്റ്റെ നേതൃത്വത്തില്‍ കാര്‍ഡിയാക് അനസ്തറ്റിസ്റ്റ് ഡോ.റിയാസ് അഷറഫ്, ഡോ.മീനാക്ഷി പാട്ടീല്‍, ഫിസിഷ്യന്‍ അസിസ്റ്റണ്റ്റ് മഞ്ജു, പെര്‍ഫ്യൂഷനിസ്റ്റ് ജിബി, ദൃശ്യ എന്നിവരടങ്ങിയ വിദഗ്ധ ടീം ആണ് ലൂര്‍ദ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍ നടത്തുന്നത്
Thursday, June 24, 2010
സഭയേയും വിശ്വാസികളെയും ഒറ്റപ്പെടുത്താന്‍ ഗൂഢശ്രമം: മാര്‍ ബോസ്കോ പുത്തൂറ്‍
സഭയേയും വിശ്വാസികളെയും ഒറ്റപ്പെടുത്താനും ഭിന്നിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്നുണ്ടെന്ന് സീറോ മലബാര്‍ സഭാ കൂരിയാ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍. സീറോമലബാര്‍ സഭാ കാര്യാലയമായ കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ആരംഭിച്ച കാനന്‍ നിയമ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്ക്കുള്ളിലും വിശ്വാസികള്‍ക്കിടയിലും പല കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന പ്രചാരണമാണ് നടക്കുന്നത്. ബോധപൂര്‍വം നടത്തുന്ന ഈ ശ്രമങ്ങള്‍ക്കെതിരേ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സഭയിലുണ്ടാവേണ്ട കാര്യമാണ് കൂട്ടായ്മകള്‍. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സഭ ഒന്നായിത്തീരേണ്ടുന്ന അവസരമാണിത്. സഭയും സഭാമക്കളും ഒന്നാണെന്ന വൈകാരിക ബോധം ഉണരണം. കൂട്ടായ്മയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നീതിപാലകരായി സഭാകോടതികള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭയാനകമായ വിപത്തുകള്‍ ഒളിഞ്ഞിരിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ പോകുന്ന ദി അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജീസ്(റെഗുലേഷന്) ബില്‍-2010.കുടുംബങ്ങളുടെ പരിശുദ്ധിയേയും ഭദ്രതയേയും തകര്‍ക്കുന്ന നിയമമാണിത്. സമൂഹത്തിണ്റ്റെ അടിസ്ഥാനഘടകമായ കുടുംബങ്ങളുടെ സാമൂഹിക കെട്ടുറപ്പിനെ ബാധിക്കുന്ന സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. ആഗ്രഹിക്കുന്ന ആര്‍ക്കും കൃത്രിമമായി കുട്ടികളെ ജനിപ്പിക്കാനും ബീജവും അണ്ഡവും എത്രതവണ വേണമെങ്കിലും വില്‍ക്കാനും അവകാശം നല്കുന്ന ബില്ല് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഏതു സമുദായക്കാരനായാലും ഏതു വിശ്വാസിയായാലും പ്രജനനം എന്നതിലൂടെ ദൈവത്തിണ്റ്റെ മഹത്തായ സൃഷ്ടികര്‍മത്തില്‍ പങ്കുചേരുകയെന്ന വിശിഷ്ട ദാനത്തില്‍ പങ്കുകാരാവുകയാണ് ചെയ്യുന്നത്. സൃഷ്ടിയുടെ മഹത്വത്തിന് എതിരായി നില്ക്കുന്ന ഇത്തരം നിയമങ്ങള്‍ സമൂഹത്തില്‍ അധാര്‍മികതയിലും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതിലുമാണ് എത്തിച്ചേരുന്നത്. കുടുംബങ്ങളെ കറയറ്റ ജീവിതത്തിലേക്ക് നയിക്കുന്നതിനുള്ള മഹത്തായ ഉത്തരവാദിത്വമാണ് സഭാകോടതികള്ക്കുള്ളത്. നീതിയുക്തമായ ഒരു ജനസമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനം വിപുലപ്പെടുത്തണമെന്നും ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ ആഹ്വാനം ചെയ്തു. ട്രൈബ്യൂണല്‍ പ്രസിഡണ്റ്റ് ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, റവ. ഡോ. സാജു കുത്തോടി പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, June 23, 2010
അപകടകരവും അധാര്‍മികവുമായ നിയമനിര്‍മാണങ്ങള്‍ നടത്തരുത്: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍
അപകടകരവും അധാര്‍മികവുമായ നിയമനിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ അതിണ്റ്റെ ഗൌരവതരമായ പ്രത്യാഘാതത്തെക്കുറിച്ചു ജനപ്രതിനിധികളും പൌരസമൂഹവും ചിന്തിക്കണമെന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ദി അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജീസ്(റെഗുലേഷന്) ബില്‍-2010എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന നിയമത്തെ പരാമര്‍ശിച്ചുകൊണ്ടാണു അദ്ദേഹം ഇത്തരമൊരു പത്രക്കുറിപ്പിറക്കിയത്."പ്രജനന സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനും അത് സുരക്ഷിതവും ധാര്മികവുമാക്കാ"നാണ് ഈ ബില്ല് കൊണ്ടുവരുന്നത് എന്നാണ് പറയുന്നത്. 15ശതമാനം ദമ്പതികള്‍ക്കു കുട്ടികളില്ലെന്നും "എല്ലാ ദമ്പതികള്‍ക്കും ഒരു കുട്ടിയുണ്ടാകാന്‍ അവകാശമുണ്ടെന്നും" ബില്ല് പ്രസ്താവിക്കുന്നു.സന്താനോത്പാദനം എങ്ങനെയും തടയണമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഇങ്ങനെയൊരു അവകാശമുണ്ടെന്നു പറയുന്നത്. ദമ്പതികള്‍ക്ക് കുട്ടിയുണ്ടാകാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കാമെന്നു വരുമ്പോള്‍ ലൈംഗികബന്ധം, പ്രജനനം എന്നീ ദാമ്പത്യത്തിലെ കടമകള്‍ക്ക് ആരെയും കൂട്ടുചേര്‍ക്കാം എന്നു വരുന്നതിണ്റ്റെ ധാര്‍മിക പരിഗണനകള്‍ നാം മറക്കുന്നു-കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. അണ്ഡ-ബീജങ്ങളുടെയും അവയുടെ ദാതാക്കളുടെയും വാടക ഗര്ഭപാത്രക്കാരുടെയും വിവരങ്ങളുടെ ബാങ്കുകളും പ്രജനന സാങ്കേതികവിദ്യയുടെ ക്ളിനിക്കുകളും നിയമാനുസൃതമാക്കുന്നതാണ് ബില്ല്. ഇത് കുടുംബവ്യവസ്ഥിതിയെയും സാമൂഹിക കെട്ടുറപ്പിനെയും അപകടപ്പെടുത്തുന്ന നടപടികളാകും. ദൈവത്തിണ്റ്റെ സൃഷ്ടിയില്‍ അധാര്‍മികവും അപകടകരവുമായി ഇടപെടുന്നതുമായി ഇതു മാറും. ലൈംഗികതയിലെ പ്രേമം, പ്രജനനം എന്നീ രണ്ടു മാനങ്ങള്‍ പൂര്‍ണമായി വേര്‍തിരിച്ച് ലൈംഗിക വേഴ്ചയെ ഉത്തരവാദിത്വരഹിതവും പ്രജനനബന്ധമില്ലാത്തതുമാക്കുന്ന വൈകൃത സംസ്കാരത്തിന് ബില്ല് വാതില്‍ തുറക്കുമെന്ന് കര്‍ദിനാള്‍ മുന്നറിയിപ്പ് നല്കി. വാടക ഗര്‍ഭപാത്രം, ബീജപിതാവ്, അണ്ഡമാതാവ്, വളര്‍ത്തുപിതാവ്, വളര്ത്തുമാതാവ് എന്നിങ്ങനെ ശിശുവിണ്റ്റെ രക്തബന്ധം വികൃതമാകുമെന്നും മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, വിവാഹം എന്നിവയുടെ അര്‍ഥങ്ങളും നിര്‍വചനങ്ങളും മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒമ്പതു മാസം ഗര്‍ഭം ധരിച്ചു പ്രസവിച്ച സ്ത്രീയോട് കുട്ടിക്ക് ബന്ധം പാടില്ല, അതില്‍ രക്തബന്ധമില്ല എന്ന് നൈയാമികമായി കല്പിക്കാന് കഴിയുമോയെന്നും കര്‍ദിനാള്‍ ചോദിച്ചു. കുടുംബ തകര്‍ച്ചയുടെയും അരാജകത്വത്തിണ്റ്റെയും പാശ്ചാത്യ മാതൃകകള്‍ വിവേകശൂന്യമായി ഭാരതം സ്വീകരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Monday, June 21, 2010
സിഎംഎസ് കോളജ് അക്രമം വേദനാജനകം: കെസിബിസി
കോട്ടയം സിഎംഎസ് കോളജിനു നേരേ നടന്ന ഗുണ്ടാ ആക്രമണം നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയും ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേയുള്ള കടന്നുകയറ്റവുമാണെന്നു കേരള കത്തോലിക്കാ മെത്രാന് സമിതി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സംഘടനകള്‍ നടത്തുന്ന ന്യൂനപക്ഷ പീഡനത്തിന് മറ്റൊരു ഉദാഹരണം കൂടിയാണ് ഈ അക്രമം. ഭരണാധികാരികളുടെ ഒത്താശയോടുകൂടിയാണ് വിദ്യാര്‍ഥിസംഘടന അക്രമം അഴിച്ചുവിട്ടതെന്നു സംശയിക്കത്തക്കതാണ് പല നേതാക്കളുടെയും പ്രതികരണം. വിദ്യാര്‍ഥിസംഘടനകളുടെ അക്രമരാഷ്ട്രീയം ഒറ്റപ്പെട്ട സംഭവമല്ലെന്നും ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നാലുവര്‍ഷമായി ഇത്തരക്കാരുടെ സ്ഥിരം ഇരയാണെന്നും മെത്രാന്‍സമിതി ചൂണ്ടിക്കാട്ടി. അതീവ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ വിദ്യാര്‍ഥിയെ മാനേജ്മെണ്റ്റ് പുറത്താക്കിയതിണ്റ്റെ പേരില്‍ രാഷ്ട്രത്തിനും സമൂഹത്തിനും ഉത്തമരായ അനേകായിരം പൌരന്മാരെ സംഭാവനചെയ്ത അതിപുരാതനമായ ഒരു കലാലയത്തിനുനേരേ വിദ്യാര്‍ഥിസംഘടന എന്ന പേരില്‍ ഗുണ്ടകള്‍ നടത്തുന്ന വിളയാട്ടം ഒരിക്കലും സാംസ്കാരിക കേരളത്തിന് അംഗീകരിക്കാനാവില്ല. ഇതു തീര്‍ത്തും വേദനാജനകമാണ്. കാമ്പസുകളില്‍ വിദ്യാര്ഥിരാഷ്ട്രീയത്തിണ്റ്റെ മറവില്‍ നിയമം കൈയിലെടുത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്യുന്ന ഗുണ്ടകളെയും ക്രിമിനലുകളെയും മാതൃകാപരമായി നിയന്ത്രിക്കാനും ശിക്ഷിക്കാനും ഭരണാധികാരികള്‍ തയാറാകണമെന്നും കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ,് സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോളജ് ആക്രമണം ലജ്ജാകരം: കത്തോലിക്കാ കോണ്‍ഗ്രസ്
സിഎംഎസ് കോളജില്‍ എസ്എഫ്ഐക്കാര്‍ നടത്തി യ അക്രമപ്രവര്‍ത്തനങ്ങളും ഗുണ്ടായിസവും ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷ അവകാശധ്വംസനവുമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ്. സംസ്ഥാന പ്രസിഡണ്റ്റ് എം.ഡി. ജോസഫ് മണ്ണിപ്പറമ്പിലിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്രഭാരവാഹികളുടെ യോഗം സംഭവത്തെ അപലപിച്ചു. യോഗത്തില്‍ വൈസ് പ്രസിഡണ്റ്റ് പ്രഫ.കെ.കെ. ജോണ്‍, ടോമി തുരുത്തിക്കര, കെ.ടി. തോമസ് കരിപ്പാപ്പറമ്പില്‍, അഡ്വ. ബിജു പറയനിലം, ബേബിച്ചന് ഏര്‍ത്തയില്‍, ടോമിച്ചന് അയ്യരുകുളങ്ങര, മാത്യു മടുക്കക്കുഴി, സൈബി അക്കര, ജോസ് കൊച്ചുപുര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ബേബി മാത്യു എറണാകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു
മതത്തെ വര്‍ഗീയതയായി ചിത്രീകരിക്കുന്നതു ഗൂഢതന്ത്രം: ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍
മതത്തെ വര്‍ഗീയതയായി ചിത്രീകരിക്കുകയും വര്‍ഗീയതയെ എതിര്‍ക്കുന്നെന്ന പേരില്‍ മതത്തെ ആക്രമിക്കുകയും മതനേതാക്കന്മാരെ വര്‍ഗീയവാദികള്‍ എന്നാക്ഷേപിക്കുകയും ചെയ്യുന്നത് ആശ്വാസ്യകരമല്ലെന്ന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍. വര്‍ഗസമര സിദ്ധാന്തക്കാരുടെ എക്കാലത്തെയും തന്ത്രമാണിത്. മതവിശ്വാസത്തെ നിര്‍വീര്യമാക്കാനും ഉന്മൂ ലനം ചെയ്യാനുമുള്ള അടവുനയത്തിണ്റ്റെ ഭാഗവുമാണിത്. കോട്ടയം സിഎംഎസ് കോളജില്‍ എസ്എഫ്ഐ അക്രമപ്രവര്‍ത്തനങ്ങളെ എതിര്‍ത്തവരെ വര്‍ഗീയവാദികള്‍ എന്നാക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നവരും അവലംബിക്കുന്നത് ഈ സ്റ്റാലിനിസ്റ്റ് തന്ത്രം തന്നെയാണ്. പാര്‍ട്ടിയുടെ ഏകാധിപത്യത്തെയും സര്‍വാധിപത്യത്തെയും എതിര്‍ക്കുന്നവരെ നിശബ്ദരാക്കാനും അക്രമരാഷ്്ട്രീയത്തെ മറച്ചുവയ്ക്കാനുമുള്ള ശ്രമത്തിണ്റ്റെ ഭാഗമാണിത്. എസ്എഫ്ഐ വിളയാട്ടം മാധ്യമങ്ങളിലൂടെ പൊതുസമൂഹം തിരിച്ചറിഞ്ഞതില്‍ വേവലാതിപൂണ്ടാണ് നേതാക്കള്‍ ഭീഷണി മുഴക്കുന്നത്. വര്‍ഗസമരസിദ്ധാന്തവും വര്‍ഗീയതയും ലക്ഷ്യത്തിലും മാര്‍ഗത്തിലും സമാനമാണ് എന്ന കാര്യം മറച്ചാണ് വര്‍ഗസമര സിദ്ധാന്തക്കാരും കുട്ടിസഖാക്കളും മതേതരവാദികള്‍ ചമയുന്നത്. അധിക്ഷേപവും കൈയേറ്റവും അക്രമവുമാണ് രണ്ടു കൂട്ടരുടെയും മാര്‍ഗങ്ങള്‍. അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. പാര്ട്ടിക്കാര് ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നാണു കോടതി ശക്തമായി അപലപിച്ച കോളജ് അക്രമത്തെ ന്യായീകരിച്ചുകൊണ്ടു ചില മന്ത്രിമാര്‍ നടത്തിയ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. സ്വയരക്ഷയ്ക്കു ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമില്ല എന്നു വിളിച്ചുപറഞ്ഞത് സംരക്ഷണം നല്കിക്കൊള്ളാമെന്ന് ഉറപ്പു നല്കിയിട്ടു തിരിഞ്ഞുനോക്കാത്ത പോലീസിണ്റ്റെ മന്ത്രിതന്നെയാണ്. ഇതുപോലൊരു പ്രസ്താവന ഉത്തരവാദിത്വപ്പെട്ട മന്ത്രി നടത്തുന്നത് അപമാനകരമാണെന്നു കൌണ്‍സില്‍ സെക്രട്ടറി റവ.ഡോ.ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ പറഞ്ഞു.
എസ്എഫ്ഐ ഗുണ്ടായിസത്തില്നിന്നു ശ്രദ്ധതിരിക്കാന്‍ രൂപത സര്‍ക്കുലര്‍ വിവാദമാക്കുന്നു
കോട്ടയം സിഎംഎസ് കോളജിലെ എസ്എഫ്ഐ അഴിഞ്ഞാട്ടം വ്യാപകപ്രതിഷേധത്തിനു വഴിവച്ചതോടെ സംഭവത്തില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളുമായി ഇടതുകേന്ദ്രങ്ങള്‍ രംഗത്ത്. താമരശേരി രൂപത ബിഷപ്പിണ്റ്റെ സര്‍ക്കുലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു വിവാദമുണ്ടാക്കാനാണ് ശ്രമം. സര്‍ക്കുലര്‍ പുറത്തുവന്നു രണ്ടാഴ്ചകള്‍ക്കുശേഷം വിവാദമാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ എസ്എഫ്ഐക്കെതിരേ ഉയരുന്ന പ്രതിഷേധത്തിനു തടയിടാനാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. താമരശേരി രൂപതയുടെ ഒദ്യോഗിക ബുള്ളറ്റിനായ താമരമൊട്ടുകളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറാണ് ചില ചാനലുകളുടെ പിന്തുണയോടെ ഇടതുകേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു വര്‍ഗീയ പരാമര്‍ശങ്ങളുണ്ടെന്നു പ്രചരിപ്പിക്കുന്നത്. എന്നാല്‍, സര്‍ക്കുലര്‍ ഒരുവട്ടമെങ്കിലും പൂര്‍ണമായി വായിച്ചിട്ടുള്ള ആര്‍ക്കും ഇതില്‍ അത്തരം യാതൊരു പരാമര്‍ശങ്ങളും കണ്ടെത്താനാവില്ല. എന്നിട്ടും ഈ ശ്രമം നടക്കുന്നതു സംസ്ഥാനത്തു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണെന്നു സംശയിക്കുന്നതായി താമരശേരി രൂപതാ വക്താവ് ഫാ.ജെയിംസ് കുഴിമറ്റം പ്രതികരിച്ചു. വിവിധ സമുദായങ്ങള്‍ സഹോദരങ്ങളെപ്പോലെ കഴിയുന്ന കേരളത്തില്‍ ഇല്ലാക്കഥകളിറക്കി പരസ്പരം തമ്മിലടിപ്പിച്ചു ലാഭം കൊയ്യാനുള്ള ശ്രമം വിലപ്പോവില്ല. രാഷ്്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി രൂപതാധ്യക്ഷനെ ഈ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി പാഠ്യപദ്ധതിയിലൂടെയും മറ്റും സര്‍ക്കാര്‍ നടത്തിവരുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങളെ വിമര്‍ശിക്കുക, സ്കൂളുകളിലാകെ മതവിദ്വേഷവും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നതിനെതിരേ കരുതിയിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് സര്‍ക്കുലറിലൂടെ ബിഷപ് മുന്നോട്ടു വച്ചത്. മാതാപിതാക്കളേയും ഗുരുജനങ്ങളേയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിണ്റ്റെ സംസ്കാരത്തില്‍, ദൈവനിഷേധത്തിണ്റ്റേയും മതനിന്ദയുടേയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്നു തുടങ്ങിയ ചോദ്യങ്ങളാണ് സര്‍ക്കലറിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഇതിലൊന്നും ഏതെങ്കിലും ഒരു രാഷ്്ട്രീയ പാര്‍ട്ടിയുടേയോ സംഘടനകളുടെയോ പേരെടുത്തു പറഞ്ഞിട്ടില്ല. ഏതെങ്കിലും രാഷ്്ട്രീയ പാര്‍ട്ടിയുടെ പേരു പറഞ്ഞ് അതില്‍ അംഗമാകരുതെന്നു നിര്‍ദേശിച്ചിട്ടില്ലെന്നും ഫാ.ജെയിംസ് കുഴിമറ്റം കൂട്ടിച്ചേര്‍ത്തു.
ഇടതു വിദ്യാര്‍ഥിസംഘടനകളുടെ ചെയ്തികള്‍ നാടിനാപത്ത്: സി.എല്‍. സി
അക്രമരാഷ്ട്രീയത്തിണ്റ്റെ കലാപഭൂമികളാക്കി കലാലയങ്ങളെ മാറ്റുന്ന ഇടതു വിദ്യാര്‍ഥിസംഘടനകളുടെ ചെയ്തികള്‍ നാടിനു തന്നെ ആപത്താണെന്നു സിഎല്‍സി സംസ്ഥാന നിര്‍വാഹകസമിതിയോഗം. കോട്ടയം സിഎംഎസ് കോളജില്‍ എസ്എഫ്ഐ നടത്തിയ അക്രമങ്ങള്‍ കേരളത്തിലെ ജനങ്ങളോടും വിദ്യാര്‍ഥികളോടുമുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കോടതി പോലും എസ്എഫ്ഐ അക്രമത്തിനെതിരേ നിലപാടെടുത്തിട്ടും അനങ്ങാത്ത ആഭ്യന്തരമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. അക്രമത്തെ ന്യായീകരിക്കുന്ന പ്രസ്താവനകളുമായി എസ്എഫ്ഐ നേതൃത്വം രംഗത്തിറങ്ങുന്നത് ആശങ്കാജനകമാണ്. സഭയെ അവഹേളിക്കാനുള്ള എസ്എഫ്ഐ ശ്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും യോഗം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്രമവേദികളാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിക്കുമെന്നും സി.എല്‍.സി യോഗം അറിയിച്ചു. സംസ്ഥാന പ്രസിഡണ്റ്റ് ഡെന്നീസ് കെ. ആണ്റ്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രമോട്ടര്‍ ഫാ. റോയി നെടുന്താനം, സിസ്റ്റര്‍ ജ്യോതിസ് എസ്ഡി, ജനറല്‍ സെക്രട്ടറി ടോമി സ്റ്റാന്‍ലി, ട്രഷറര്‍ സി.കെ. ഡാനി, വൈസ് പ്രസിഡണ്റ്റ് ഷോബി കെ. പോള്‍, റീത്ത ദാസ്, വിനേഷ് ജെ. കൊളങ്ങാടന്‍, ലിയാ ബേസില്‍ എന്നിവര്‍ പ്രസംഗിച്ചു.
Friday, June 18, 2010
എസ്.എഫ്.ഐ യുടെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക: കെ.സി.വൈ. എം
കലാലയങ്ങളെ കലാപഭൂമികളാക്കി മാറ്റി അക്രമരാഷ്ട്രീയം അഴിച്ചുവിടുന്ന എസ്.എഫ്.ഐ യുടെ പ്രവര്‍ത്തനങ്ങളെ കെ.സി.വൈ.എം ശക്തമായി അപലപിച്ചു. വിദ്യാഭ്യാസരംഗത്ത് നൂറ്റാണ്ടുകളുടെ മഹനീയ പാരമ്പര്യമുള്ള സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ നടത്തിയ താണ്ഡവം കേരളത്തിലെ ജനങ്ങളോടും വിദ്യാര്‍ത്ഥികളോടുമുള്ള വെല്ലുവിളിയാണ്. അക്രമത്തെ ന്യായീകരിച്ചുകൊണ്ട് കത്തോലിക്കാസഭയെ അപമാനപ്പെടുത്തുന്ന പ്രസ്താവനകളിലൂടെ എസ്.എഫ്.ഐ നേതൃത്വം രംഗത്ത് വരുന്നത് ആശങ്കാജനകമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിസംഘടന കേരളത്തിലെ കോളേജുകളില്‍ അക്രമം അഴിച്ചുവിടുകയും അതിനെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസവകുപ്പ് മന്ത്രിയും നടത്തുന്ന പ്രസ്താവനകളിലെ കാപട്യം കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാകും. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ കപടരാഷ്ട്രീയത്തിണ്റ്റെ മറ്റൊരുമുഖമാണ്. കേരളത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള വിലകുറഞ്ഞ ജല്പനങ്ങള് കുട്ടിനേതാക്കന്മാരെക്കൊണ്ട് വിളിച്ചുപറയിപ്പിക്കുന്ന പ്രവണത അവസാനിപ്പിച്ചെല്ലെങ്കില്‍ ശക്തമായ വെല്ലുവിളകള്‍ കേരളസമൂഹത്തില്‍ നിന്ന് സി.പി.എം ഉം എസ്.എഫ്.ഐ യും നേരിടേണ്ടി വരും. വിദ്യാഭ്യാസസ്ഥാപനങ്ങളെ വീണ്ടും അക്രമത്തിനുള്ള വേദിയാക്കി മാറ്റാനുള്ള കുത്സിത ശ്രമങ്ങളെ കെ.സി.വൈ.എം ശക്തമായി നേരിടും. കെ.സി.വൈ.എം സംസ്ഥാന കാര്യാലയത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട്, സംസ്ഥാന ജന. സെക്രട്ടറി ജോണ്സണ് ശൂരനാട്, വൈസ്പ്രസിഡണ്റ്റുമാരായ അനിത ആന്‍ഡ്രൂ, എ.ബി. ജസ്റ്റിന്, സംസ്ഥാന ഭാരവാഹികളായ സന്തോഷ് മൈലം, മെറീന റിന്‍സി, ലിജോ പയ്യപ്പള്ളി, ടിറ്റു തോമസ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, June 16, 2010
മതാധ്യാപകര്‍ പ്രബോധനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം: ഡോ. സാമുവേല്‍ മാര്‍ ഐറേനിയസ്
മതാധ്യാപകര്‍ പ്രബോധനങ്ങള്‍ ജീവിതത്തില്‍ പ്രകടമാക്കുന്നവരാകണമെന്നു തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന് ഡോ.സാമുവേല്‍ മാര്‍ ഐറേനിയസ്. മലങ്കര സുറിയാനി മതബോധനമണ്ഡലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ തിരുവല്ല അതിരൂപതയിലെ പ്രധാനാധ്യാപകര്‍ക്കായി നടത്തിയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിക്കുന്ന വചനമായി ഓരോരുത്തരും മാറേണ്ടതുണ്ടെന്നു ബിഷപ് ഉദ്ബോധിപ്പിച്ചു. ഒരു തലമുറയെ ധാര്‍മികതയിലൂന്നിയ ജീവിതചര്യയിലേക്കു നയിക്കുകയാണ് മതാധ്യാപകരുടെ ദൌത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെമിനാറിണ്റ്റെയും മെറിറ്റ് ഗാതറിംഗിണ്റ്റെയും ഉദ്ഘാടനം ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് നിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ആണ്റ്റണി കാക്കനാട്ട്, ഡയറക്ടര്‍ ഫാ.ഡോ. കുര്യാക്കോസ് തടത്തില്‍, പി.സി മത്തായി, ജാന്‍സി ഈപ്പന്, ജോസ്മി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരി ഉപഭോഗത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി മുന്നിലെന്ന് സര്‍വ്വേ
സംസ്ഥാനത്തെ പുകയില ഒഴികെയുളള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോഗം ഇന്ത്യന്‍ രാശരിയേക്കാള്‍ മൂന്നിരട്ടിയാണെന്ന ദേശീയ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഒരാള്‍ പ്രതിമാസം ശരാശരി 19രൂപയാണ് ലഹരിയ്ക്കായി മുടക്കുന്നത്. ഗ്രാമങ്ങളില്‍ 17രൂപയും. രാജ്യത്തെ നഗരങ്ങളില്‍ ഇത് ശരാശരി 7രൂപയും ഗ്രാമങ്ങളില്‍ ആറു രൂപയുമാണ്. പുകയിലയ്ക്കുവേണ്ടി കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരാള്‍ പ്രതിമാസം 14.5രൂപയും നഗരങ്ങളില്‍ 18.5രൂപയും ചെലവഴിക്കുന്നു. ദേശീയ ശരാശരി നഗരത്തിലും ഗ്രാമത്തിലും 9.9രൂപ മാത്രമാണെന്നിരിക്കെയാണിത്. ലഹരി ഉപയോഗം സംബന്ധിച്ച് കണ്ടെത്തിയതിനേക്കാള്‍ അധികമായിരിക്കും യഥാര്‍ത്ഥ കണക്കെന്ന് ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫിസ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി.ആര്.കെ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ഥിതി വിവരകണക്കുകള്‍ ശേഖരിക്കുന്നവരോട് ലഹരി ഉപയോഗത്തെ ക്കുറിച്ച് തുറന്നുപറയാത്തവരാണ് അധികവും. അതുകൂടി കണക്കിലെടുക്കുമ്പോള്‍ ഇതിലും എത്രയോ കൂടുതലാകും ഉപഭോക്തൃനിരക്ക്.സംസ്ഥാനത്തെ ഗ്രാമങ്ങളിലെ കുടുംബ ഉപഭോഗ ചിലവ് ഇന്ത്യയിലെ നഗരങ്ങള്‍ക്കു സമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഗ്രാമങ്ങളില്‍ പ്രതിമാസ ചിലവ് 772രൂപയാണ്. എന്നാല്‍ കേരളത്തിലിത് 1383രൂപയും. ഇന്ത്യയില്‍ നഗരങ്ങളിലെ ചെലവ് 1492രൂപയും കേരളത്തിലെ നഗരങ്ങളിലേത് 1948രൂപയുമാണ്. ജീവിതചെലവിണ്റ്റെ കാര്യത്തില്‍ കേരളത്തിലെ നഗരങ്ങള്‍ ഡല്‍ഹി പോലുളള വന്‍നഗരങ്ങളോടാണ് മത്സരിക്കുന്നതെന്നും സര്‍വ്വേ പറയുന്നു. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണക്കുറവില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ആന്ധ്രയും തമിഴ് നാടുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ആന്ധ്രയില്‍ കുടുംബ അംഗസംഖ്യ 3.7ശതമാനവും തമിഴ്നാട്ടിലത് 3.6ശതമാനവും ആകുമ്പോള്‍ കേരളത്തിലിത് 3.9ശതമാനമാണ്. തൊഴിലില്ലായ്മയുടെം കാര്യത്തില്‍ കുറവുണ്ടാകുന്നുണ്ട് എന്നതു മാത്രമാണ് സര്‍വ്വേയില്‍ സംസ്ഥാനത്തിന് ആശ്വാസത്തിനു വക നല്‍കുന്നത്. 2005-06കാലത്ത് പന്ത്രണ്ട് ശതമാനമായിരുന്നു തൊഴിലില്ലായ്മ.2007-08ആയപ്പോള്‍ ഇത് നഗരത്തില്‍ 7.08ശതനാനവും ഗ്രമത്തില്‍ 9.8ശതമാനമായും കുറഞ്ഞു. നഗരങ്ങളില്‍ തൊഴില്‍ രഹിതരായ പുരുഷന്മാരുടെ സംഖ്യ 4.1ശതമാനത്തില്‍ നിന്ന് 5.9ശതമാനമായി ഉയര്‍ന്നപ്പോള്‍ സ്ത്രീകളുടെ നിരക്ക് 33ശതമാനത്തില്‍ നിന്ന് 26.9ശതമാനമായി കുറഞ്ഞു. സ്വയം തൊഴില്‍ കണ്ടെത്തുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിണ്റ്റെ കാര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്, മണിപ്പൂറ്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത് കേരളമാണ്. ഇതും ദേശീയശരാശരിയുടെ ഇരട്ടിയാണ്. 4895രൂപയാണ് ഒരു പ്രൈമറി വിദ്യാര്‍ത്ഥിയുടെ വാര്‍ഷികചെലവ് കണക്കാക്കിയിരിക്കുന്നത്. ഇത് ദേശീയശരാശരിയുടെ ഇരട്ടിയിലധികം വരും. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിണ്റ്റെ കാര്യത്തില്‍ കേരളത്തില്‍ ദേശീയശരാശരിയുടെ ഇരുപതു ശതമാനത്തോളം ചെലവ് കുറവാണ്. കുടുംബ ഉപഭോഗചെലവ്, തൊഴിലും തൊഴിലില്ലായ്മയും, വിദ്യാഭ്യാസചെലവ് എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് സര്‍വ്വേയില്‍ പരിഗണിച്ചതെന്ന് സി.ആര്.കെ നായര്‍ പറഞ്ഞു. ഈ വര്‍ഷത്തെ സര്‍വ്വേ അടുത്തമാസം ഒന്നിന് ആരംഭിച്ച് 2011ജൂണ്‍ 30ന് സമാപിക്കും കാര്‍ഷികേതര സംരംഭങ്ങളും വ്യാപാരസംരംഭങ്ങളും മറ്റ് സേവന മേഖലകളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നു മേഖലകളെ ഉള്‍പ്പെടുത്തി ആദ്യമായിട്ടാണ് സര്‍വ്വേ നടത്തുന്നത്. കേരളത്തിലെ പതിന്നാലു ജില്ലകളിലുമായി 784പഞ്ചായത്ത് വാര്‍ഡുകളിലും നഗരപ്രദേശങ്ങളിലെ 496സര്‍വ്വേ നടത്തും. 56,000സംരംഭങ്ങളില്‍ ഇരുന്നൂറോളം സര്‍വ്വേ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. ജനങ്ങള്‍ നല്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് സി ആര് കെ നായര്‍ അറിയിച്ചു. സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൈക്കാട് ഗസ്റ്റ് ഹൌസില്‍ അദ്ദേഹം നിര്‍വഹിച്ചു. എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ വി രാമചന്ദ്രന് ചടങ്ങില്‍ പങ്കെടുത്തു.
Tuesday, June 15, 2010
സുവിശേഷമാകുക, സുവിശേഷമേകുക: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കുന്നതും വാങ്ങുന്നതും വായിക്കുന്നതും വിശുദ്ധ ഗ്രന്ഥമായിട്ടും അസമാധാനവും സ്നേഹരാഹിത്യവും വര്‍ധിച്ചുവരുന്നതിനു കാരണം വാങ്ങുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാത്തതും വായിക്കുന്നവ ജീവിക്കാത്തതുമാണെന്ന്് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സുവിശേഷമാകുകയും സുവിശേഷമേകുകയും ചെയ്യുകയെന്നത് ഓരോ ക്രിസ്ത്യാനിയുടെയും പ്രധാന കടമയും ധര്‍മവുമാണ്. അതിരൂപതയിലെ 239ഇടവകകളിലും 13മുതല്‍ 20വരെ നടക്കുന്ന ബൈബിള്‍ വാരാചരണത്തിണ്റ്റെ അതിരൂപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ബൈബിള്‍ വാരാചരണത്തോടനുബന്ധിച്ച് നടക്കുന്ന ബൈബിള്‍ പാരായണ പഠന പ്രാര്‍ഥനായജ്ഞത്തിന് തുടക്കംകുറിച്ച് മാര്‍ താഴത്ത് ബൈബിള്ജ്യോതി തെളിക്കുകയും ബൈബിള്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു. തൃശൂറ് അതിരൂപത ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്്ടാറ്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി ബൈബിള്‍ ജ്യോതി ബൈബിള്‍ ആനിമേറ്റേഴ്സിന് കൈമാറി. ബൈബിള്‍ കമ്മീഷന് സെക്രട്ടറി പി.എഫ്. ജോയ്, എക്സിക്യട്ടിവ് അംഗം സിസ്റ്റര്‍ തേജ, എല്‍സി സ്കറിയ, ഷെറിന് ജോസ് എന്നിവര്‍ സംസാരിച്ചു.
ജനാധിപത്യ പ്രക്രിയയില്‍ സഭ നോക്കുകുത്തിയാകില്ല: മാര്‍ റാഫേല്‍ തട്ടില്‍
അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്രിയയില്‍ സഭയ്ക്കു കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്ന് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വോട്ടവകാശം യഥാവണ്ണം ഉപയോഗിക്കാന്‍ വിശ്വാസ സമൂഹം തയാറാകണം. കാത്തലിക് യൂണിയന് കെസിവൈഎമ്മിണ്റ്റെ ആഭിമുഖ്യത്തില്‍ അടുത്ത മാസം ൧൧ന് നടത്തുന്ന അതിരൂപത യുവജനദിനാഘോഷത്തിണ്റ്റെ സ്വാഗത സംഘം ഓഫീസ് തൃപ്രയാര്‍ സെണ്റ്റ് പീറ്റേഴ്സ് പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഫൊറോന ഡയറക്ടര്‍ ജോര്‍ജ് ചെറുവത്തൂറ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ഡേവിസ് പനംകുളം, ഫാ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍, സി.എല്‍.ഇഗ്നേഷ്യസ്, ഫ്രാന്‍സി ആണ്റ്റണി, ജോസ് വള്ളൂറ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Monday, June 14, 2010
ക്രൈസ്തവ വിരുദ്ധ കേന്ദ്രങ്ങള്‍ക്ക് വാന്‍ താക്കീതുമായി കത്തോലിക്കാ കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയം
നിരീശ്വര പ്രസ്ഥാനങ്ങള്‍ക്കും, ക്രൈസ്തവ വിരുദ്ധകേന്ദ്രങ്ങള്ക്കും, വര്‍ഗ്ഗീയവാദികള്‍ക്കുമെതിരെ ശക്തമായ താക്കീതുനല്കി കത്തോലിക്കാ കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. മനുഷ്യണ്റ്റെ ഭൌതികനന്മ ലക്ഷ്യം വെയ്ക്കുന്ന രാഷ്ട്രീയവും, ആത്മീയ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന മതങ്ങളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ച് രാജ്യത്തിണ്റ്റെ സമഗ്രവളര്‍ച്ച യാഥാര്‍ത്ഥ്യമാക്കുന്ന രാഷ്ട്രീയ നിലപാടാണ് ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്. ആഗോള സഭയുടെ പരമാദ്ധ്യക്ഷനായ മാര്‍പ്പാപ്പായുടെ വാക്കുകള്‍ ഞാനിവിടെ ആവര്‍ത്തിക്കട്ടെ. രാഷ്ട്രീയക്കാരുടെ സാങ്കേതികമായ രൂപീകരണം സഭയുടെ ദൌത്യമല്ല. അതിനായി മറ്റു സ്ഥാപനങ്ങളുണ്ട്. മനുഷ്യണ്റ്റെ അടിസ്ഥാന അവകാശങ്ങളും, ആത്മാക്കളുടെ രക്ഷയും കണക്കിലെടുത്ത് രാഷ്ട്രീയ കാര്യങ്ങളില്‍ ധാര്‍മ്മികമായി ഇടപെടുക എന്നതാണ് സഭയുടെ ദൌത്യം. സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; വിശ്വാസത്തില്‍ അടിയുറച്ചതാണ്. മനുഷ്യനന്മയും, സാമൂഹ്യനീതിയുമാണ്. പാവപ്പെട്ടവരേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും സംരക്ഷിക്കുന്നതാണ്. സഭയുടെ സാമൂഹ്യസേവന ആതുര ശുശ്രൂഷാ മേഖലകള്‍ ഇവയ്ക്ക് ഉദാഹരണമാണ്. ന്യൂനപക്ഷസംരക്ഷണവും, മതേതരത്വവും മുഖ്യ അജണ്ടയുമാണ്. ആദര്‍ശവും, മൂല്യവും നഷ്ടപ്പെട്ടിരിക്കുന്ന കക്ഷിരാഷ്ട്രീയത്തില്‍ പരിവര്‍ത്തനം അനിവാര്യമാണ്. ഭാരത പൌരന്മാര് എന്ന നിലയില്‍ ക്രൈസ്തവസമൂഹവും രാഷ്ട്രീയ രംഗത്തെ ഈ കടമകള്‍ നടപ്പിലാക്കുമ്പോള്‍ ഇവയ്ക്കേതിരെ വിരല്‍ ചൂണ്ടി സംസാരിക്കുവാന്‍ ആരേയും അനുവദിക്കുകയില്ല. സമാധാനം കാംക്ഷിക്കുകയും, നിസ്വാര്‍ത്ഥ സേവനം സമൂഹത്തിന് പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു ജനസമൂഹത്തെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് ആരും മോഹിക്കേണ്ട. മതാദ്ധ്യക്ഷന്മാരേയും, വൈദികരേയും, സന്യസ്തരേയും, അല്മായരേയും വേര്‍തിരിക്കുവാനും അവഹേളനത്തിലൂടെയും, ആക്ഷേപങ്ങളിലൂടെയും വിശ്വാസിസമൂഹത്തിനിടയില്‍ വിഭാഗീയത കുത്തിനിറയ്ക്കുവാനുമുള്ള ചിലരുടെ ഗൂഢശ്രമങ്ങളെ നേരിടുന്നതില്‍ ക്രൈസ്തവസമൂഹം ഒറ്റക്കെട്ടാണ്. സഭാദ്ധ്യക്ഷന്മാരെ അവഹേളിക്കുവര് എതു രാഷ്ട്രീയ മുണിയില്പ്പെട്ടവരാണെങ്കിലും സഭാസമൂഹം ശക്തമായി എതിര്‍ക്കുമെന്ന് ഈ സമ്മേളനം പ്രഖ്യാപിക്കുകയാണ്. ഈ മണ്ണില്‍ പിറുവീണവരാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹം. ഇവിടെ ജീവിച്ചു മരിക്കാനുള്ളവര്‍ ഭാരതത്തിണ്റ്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പടവെട്ടിയ ധീരനേതാക്കളെ സംഭാവന ചെയ്തവര്‍. മതത്തിണ്റ്റെയും, വര്‍ഗ്ഗത്തിണ്റ്റെയും, ഭാഷയുടെയും പേരില്‍ വിവേചനമുണ്ടാകാതെ എല്ലാറ്റിനും സംരക്ഷണം നല്കുന്ന ഭാരതത്തിണ്റ്റെ ഭരണഘടനയെ ആദരിക്കുന്നവര്‍. ഒരു രാഷ്ട്രീയ കക്ഷിയുടേയും ഔദാര്യവും, ആനുകൂല്യവും നമുക്കുവേണ്ട. പക്ഷേ ഭരണഘടന ഇന്ത്യയിലെ സാധാരണ പൌരനു നല്കുന്ന അവകാശങ്ങള്‍ ക്രൈസ്തവനായിപ്പോയി എതിണ്റ്റെ പേരില്‍ നിഷേധിക്കുവാന്‍ ആരു ശ്രമിച്ചാലും നാം ശക്തമായി പ്രതികരിക്കും. ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കരണ കമ്മീഷന് 2009ഫെബ്രുവരി 6ന് സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്ന നിയമപരിഷ്കരണ നിര്‍ദ്ദേശങ്ങളിലെ ക്രൈസ്തവ വിരുദ്ധ ശുപാര്‍ശകള്‍ രഹസ്യ അജണ്ടയാക്കി നടപ്പിലാക്കുവാനുള്ള ശ്രമം സര്‍ക്കാര്‍ തുടര്‍ന്നാല്‍ വാന്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരും. ശുപാര്ശകളിന്മേലുള്ള സര്‍ക്കാര്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഹൈന്ദവ, ക്രൈസ്തവ, മുസ്ളീം സമുദായങ്ങള്‍ സ്നേഹത്തോടും ഐക്യത്തോടും ജീവിക്കുന്ന സാക്ഷര കേരളത്തില്‍ വര്‍ഗ്ഗീയവിഷം കുത്തിവെച്ച് മനുഷ്യനെ തമ്മിലടിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ ഒരു ഭരണാധികാരിയേയും അനുവദിക്കാനാവില്ല. ഇത് രാഷ്ട്രീയ അപക്വതയും ഭാരതത്തിണ്റ്റെ മതേതരത്വത്തിന് വെല്ലുവിളിയുമാണ്. വര്‍ഗ്ഗ സമരത്തിലൂടെ അനേകായിരങ്ങളെ കുരുതി കൊടുത്തവര്‍ അധികാരം നിലനിര്‍ത്താനും പാര്‍ട്ടി സംരക്ഷിക്കുവാനുമായി വര്‍ഗ്ഗീയത അയുധമാക്കുന്നതിനെ ഈ സമ്മേളനം അപലപിക്കുന്നു. മൂല്യവും, മാന്യതയും, സത്യസന്ധതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസര രാഷ്ട്രീയത്തിണ്റ്റെ പിടിയില്‍ നിന്ന് മോചനം നേടേണ്ടിയിരിക്കുന്നു. നിരീശ്വര പ്രസ്ഥാനങ്ങളോടുള്ള സഭയുടെ എതിര്‍പ്പ് പ്രഖ്യാപിതമാണ്. അതിണ്റ്റെ മറവില്‍ സഭയെ ഒന്നടങ്കം വരുതിയിലാക്കാമെന്ന് ജനാതിപത്യ കക്ഷികള്‍ സ്വപ്നം കാണേണ്ടതുമില്ല. കഴിവും ആദര്‍ശവും വ്യക്തിത്വവുമുള്ളവരെ സഭാ സമൂഹം അംഗീകരിക്കും. തെരഞ്ഞെടുപ്പു കാലങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അവരുടെ ഗ്രൂപ്പുകളും താത്പര്യങ്ങളും സംരക്ഷിക്കുവാന്‍ അവരോധിക്കുന്നവരെ ക്രൈസ്തവ സമൂഹം അംഗീകരിക്കുമെന്ന ചിന്ത ആര്‍ക്കും വേണ്ട. തീവ്രവാദങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ക്രിസ്തീയ മാര്‍ഗ്ഗമല്ല. പ്രശ്നങ്ങള്‍ സങ്കീര്‍ണങ്ങളാകാതെ പലപ്പോഴും ക്രൈസ്തവ സമൂഹം സംയമനം പാലിക്കുന്നത് ബലഹീനതയായി ആരും കാണരുത്. കുലീനമായ അന്തസ്സും, മാന്യതയും, ആത്മീയ പശ്ചാത്തലവും ഒന്നുകൊണ്ടു മാത്രമാണ് ഈ സംയമനം. ഇത് മനസ്സിലാക്കാതെ അധികാരം നിലനിര്‍ത്തുവാനും വെട്ടിപ്പിടിക്കുവാനുമായി ചില കേന്ദ്രങ്ങള്‍ ക്രൈസ്തവ സഭയ്ക്കെതിരെ നടത്തുന്ന ജ്വല്പനങ്ങളെ ഈ സമ്മേളനം പുഛിച്ചു പുറം തള്ളുന്നു. ആഗോളവല്‍ക്കരണത്തിണ്റ്റെ ഈ കാലഘട്ടത്തില്‍ പ്രാദേശിക വാദങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ദേശീയ കാഴ്ചപ്പാടുകളോടുകൂടിയ രാഷ്ട്രീയ നയങ്ങളാണ് ഇന്നിണ്റ്റെ ആവശ്യം. ചര്‍ച്ചകളും, സമന്വയങ്ങളും, ഒരേ ആശയങ്ങളിലുള്ളവരുടെ ദേശീയമുഖ്യധാരയിലുള്ള പങ്കുചേരലുകളും അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയരംഗത്ത് വിഘടിച്ചുനില്‍ക്കുകയല്ല; യോജിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സ്നേഹവും, ഐക്യവും പങ്കുവയ്ക്കണം. ഇത്തരം രാഷ്ട്രീയ രൂപീകരണങ്ങളെ കത്തോലിക്കാ കോണ്‍ഗ്രസ് സഹര്‍ഷം സ്വാഗതം ചെയ്യും. പിന്നോക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളും, സംവരണവും വെട്ടിക്കുറയ്ക്കാതെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നത് മനുഷ്യമന:സ്സാക്ഷിക്ക് ചേര്‍ന്നതല്ല. ഇക്കാലമത്രയും വിവിധ തലങ്ങളില്‍ സംവരണത്തിണ്റ്റെ ഗുണഫലങ്ങളും, ആനുകൂല്യങ്ങളും, അനുഭവിച്ചവരുടെ വളര്‍ച്ചയെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണ്. സംവരണങ്ങള്‍ ഒരിക്കലും സ്ഥിരസംവിധാനമല്ല, താല്‍ക്കാലിക ആശ്വാസമായിരിക്കണം. പിന്നോക്ക സമുദായ സംവരണങ്ങള്‍ ആറു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ അതിണ്റ്റെ ഗുണഭോക്തവിഭാഗങ്ങള്‍ ഒരു പരിധി വരെ സമതുലനം കൈവരിച്ചിട്ടുണ്ട് എന്ന കണ്ടെത്തല്‍ ഗൌരവമായി കാണണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. സംവരണങ്ങള്‍ തുടരുമ്പോള്‍ ദളിത് ക്രൈസ്തവരോടു കാണിക്കുന്ന അവഗണനയ്ക്ക് എന്തു ന്യായീകരണമാണുള്ളത്? വിശ്വാസത്തിണ്റ്റെ പേരില്‍ സാമുഹ്യനീതി നിഷേധിക്കപ്പെട്ടിരിക്കുന്ന ദളിത് ക്രൈസ്തവരെ സമുഹത്തിണ്റ്റെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തണം. ദളിത് ക്രൈസ്തവരുള്‍പ്പെടെ മതഭാഷാ ന്യൂനപക്ഷങ്ങള്‍ പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന അവഗണനകള്‍ക്കും, പീഢനങ്ങള്‍ക്കും അറുതിവരുത്തുന്നതിണ്റ്റെ ഭാഗമായി പരിവര്‍ത്തനംചെയ്യുന്ന ദളിത് വിഭാഗങ്ങള്‍ക്ക് പട്ടികജാതി പദവി തുടരുവാന്‍ ശുപാര്‍ശ ചെയ്യുന്ന രംഗനാഥ് മിശ്ര കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. വിശ്വാസിസമൂഹത്തെ ആവശ്യാനുസരണം ബോധവത്കരിക്കുവാനും ധാര്‍മിക മൂല്യങ്ങള്‍ക്കധിഷ്ഠിതമായ പ്രബോധനങ്ങള്‍ നല്‍കാനും സഭാനേതൃത്വത്തിന് കടമയുണ്ട്. ജനത്തെ സത്യമെന്തെന്ന് പഠിപ്പിക്കുക, നേരായ വഴിയിലൂടെ നയിക്കുക, വിശുദ്ധിയില്‍ വളര്‍ത്തുക, എന്നീ ഉത്തരവാദിത്വങ്ങളാണ ് സഭാപിതാക്കന്മാര് എക്കാലവും നിര്‍വഹിക്കുന്നത്. ഇതില്‍ കൈ കടത്തുവാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും സഭാവിരുദ്ധ ശക്തികളെയും അനുവദിക്കുകയില്ലെന്ന് ഈ സമ്മേളനം മുന്നറിയിപ്പു നല്കുന്നു.
സാംസ്ക്കാരികരംഗം ചില പ്രത്യയശാസ്ത്രക്കാരുടെപിടിയില്: മാര്‍ ജോസഫ് പവ്വത്തില്‍
കേരളത്തിലെ സാംസ്ക്കാരികരംഗം ചില പ്രത്യയ ശാസ്ത്രങ്ങളെ മാത്രം പിന്തുടരുന്നവരുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ് 91-ാം വാര്ഷികസമ്മേളനസമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളകോണ്‍ഗ്രസ്സുകളുടെ ലയനത്തിണ്റ്റെ പേരില്‍ സഭാമേലദ്ധ്യക്ഷന്മാരെ വിഭജിച്ച് സഭയെ ബലഹീനമാക്കാനുളള ശ്രമമാണ് ചിലര്‍ നടത്തിയത്. വിദ്യാഭ്യാസമേഖലയിലടക്കമുളള പ്രശ്നങ്ങളില്‍ സഭയുടെ അവകാശങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ കൈകടത്തി സഭയെ കരിതേച്ചുകാണിക്കാനാണ് ശ്രമിക്കുന്നത്. കത്തോലിക്കാസഭയ്ക്ക് വര്‍ഗ്ഗീയതയുണ്ടെന്ന് ഒരു രാഷ്ട്രീയകക്ഷി മാത്രമേ പറയൂ. സമൂഹത്തില്‍ ഇതിനെതിരെ ചിന്തകള്‍ അവതരിപ്പിക്കണമെന്നും നിസംഗത മാറ്റി സമാധാനത്തിണ്റ്റെ വഴിയേ ക്രിയാത്മകമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗസമരത്തിലൂടെ അനേകായിരങ്ങളെ കുരുതി കൊടുത്തവര്‍ അധികാരം നിലനിര്‍ത്താനും പാര്‍ട്ടി സംരക്ഷിക്കാനുമായി വര്‍ഗീയത ആയുധമാക്കുന്നുവെന്ന് അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. സഭാദ്ധ്യക്ഷന്മാരെ അവഹേളിക്കുന്നവര്‍ ഏതു രാഷ്ട്രീയമുന്നണിയില്പെട്ടവരാണെങ്കിലും സഭാസമൂഹം ശക്തമായി എതിര്‍ക്കും. ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ നേതൃത്വത്തിലുളള നിയമപരിഷ്കരണകമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന നിയമ പരിഷ്കരണ നിര്‍ദ്ദേശങ്ങളിലെ ക്രൈസ്തവവിരുദ്ധ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരും. സംവരണങ്ങള്‍ ഒരിക്കലും സ്ഥിര സംവിധാനമാവരുത്, താല്‍ക്കാലിക ആശ്വാസമായിരിക്കണം. പിന്നോക്ക സമുദായസംവരണങ്ങള് ആറു പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ അതിന്രെ ഗുണഭോക്തവിഭാഗങ്ങള്‍ ഒരുപരിധി വരെ സമതുലനം കൈവരിച്ചിട്ടുണ്ട് എന്ന കണ്ടെത്തല്‍ ഗൌരവപരമായി കാണണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എകെസിസി സംസ്ഥാന പ്രസിഡണ്റ്റ് എ. ഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മാര്‍ മാത്യൂ അറയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് കെ മാണി എം പി, പി.ജെ ജോസഫ് എം എല്‍ എ, അല്‍ഫോന്‍സ് കണ്ണന്താനം എം എല്‍ എ, ,റവ ഡോ. ആണ്റ്റണി നിരപ്പേല്‍, എകെസിസി വൈസ് പ്രസിഡണ്റ്റ് കെ.കെജോണ്‍, സെക്രട്ടറി ടോമി തുരുത്തിക്കര, ട്രഷറര്‍ ബിജു പറയനിലം, ജോസുകുട്ടി ഒഴുകയില്‍, വിസി സെബാസ്റ്റ്യന്‍, ജോസ് കൊച്ചുപുര, ഫാ. അലക്സാണ്ടര്‍ പൈകട, പ്രൊഫ.വി.ജെ പാപ്പു, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. എകെസിസി അവാര്‍ഡുകളുടെ വിതരണവും നടന്നു. പ്രതിനിധി സമ്മേളനം എകെസിസി സംസ്ഥാന പ്രസിഡണ്റ്റ് എം ഡി ജോസഫ് മണ്ണിപ്പറമ്പിലിണ്റ്റെ അധ്യക്ഷതയില്‍ ഫാ. ജോണ്‍ കുറിച്ചിയാനി ഉദ്ഘാടനം ചെയ്തു. സാസ്ക്കാരിക സമ്മേളനം എകെസിസി കലാ, സാംസ്ക്കാരിക കമ്മീഷന് ചെയര്മാന് ബേബിച്ചന് ഏര്ത്തയിലിണ്റ്റെ അധ്യക്ഷതയില്‍ എകെസിസി രൂപതാ ഡയറക്ടര്‍ ഫാ. മാത്യൂ പായിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി.
ദൈവ സ്നേഹം പങ്കുവയ്ക്കല്‍ ജീവിതത്തിണ്റ്റെ ലക്ഷ്യമാകണം: ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം
ദൈവ സ്നേഹം അനുഭവിക്കുകയും അത് പങ്കുവയ്ക്കുകും ചെയ്യുക എന്നത് ജീവിത ലക്ഷ്യമായി മാറണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം. എങ്ങനെ സ്നേഹിക്കണമെന്ന് പിതാവായ ദൈവം യേശുക്രിസ്തുവിലൂടെ കാണിച്ചു തന്നു.സ്നേഹം എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കാന്‍ ദൈവം മനുഷ്യന് സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ട്. ദൈവത്തെയും സഹോദരനെയും സ്നേഹിക്കുന്നവര്‍ രക്ഷപെടും,അല്ലാത്തവര്‍ നശിക്കും. പാപിയെപ്പോലും സ്നേഹിക്കുന്നവനാണ് ദൈവം. സ്നേഹിക്കാതിരിക്കാന്‍ ദൈവത്തിനാവില്ല. പാപിയുടെ തിരിച്ചുവരവും മാനസാന്തരവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പാളയം സെണ്റ്റ് ജോസഫ്സ് മെട്രോപ്പോലീറ്റന്‍ കത്തീഡ്രലില്‍ 40മണി ആരാധനയുടെ സമാപനം കുറിച്ചുനടന്ന സമൂഹ ദിവ്യബലിക്കിടെ സുവിശേഷ സന്ദേശം നല്‍കുകയായിരുന്നു ഡോ.സൂസപാക്യം. ദിവ്യബലിക്കു മുന്നോടിയായി നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ആശീര്‍വാദത്തിനും ആര്‍ച്ച് ബിഷപ്് മുഖ്യ കാര്‍മികത്വം വഹിച്ചു. പുതിയ നിയമവും പഴയ നിയമവും ദൈവ സ്നേഹം,പരസ്നേഹം എന്ന രണ്ടു വാക്കുകളില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.തണ്റ്റെ ഏകജാതനെ നല്‍കിക്കൊണ്ടാണ് ദൈവം സ്നേഹം പ്രകടിപ്പിച്ചത്. കാല്‍വരിയിലെ കുരിശില്‍ കുത്തിമുറിക്കപ്പെട്ട യേശുവിണ്റ്റെ ഹൃദയത്തില്‍ നിന്ന് ഒഴുകിയ രക്തവും ജലവുമാണ് മനുഷ്യണ്റ്റെ പാപങ്ങള്‍ ഒപ്പിയെടുത്തത്.ആരും നശിക്കരുതെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.കടുത്ത പാപിപോലും ദൈവ സ്നേഹത്തിണ്റ്റെ വലയത്തിന് പുറത്തല്ലെന്ന് ഡോ. സൂസപാക്യം ചൂണ്ടിക്കാട്ടി.പാപികളുടെ മാനസാന്തരവും വിശുദ്ധീകരണവും ആണ് ദൈവത്തിണ്റ്റെ ലക്ഷ്യം. യേശുവിണ്റ്റെ തിരുഹൃദയം ദൈവം സ്നേഹിക്കുന്നതിണ്റ്റെ പ്രതീകമാണ്.11,12നൂറ്റാണ്ടുകളില്‍ വിശുദ്ധരായ ജര്‍ത്രൂദ്,ബര്‍ണാഡ്,ബനവന്തൂറ് എന്നിവര്‍ക്കുണ്ടായ സ്വകാര്യ വെളിപാടുകളാണ് തിരുഹൃദയ ഭക്തി പ്രചരിക്കുന്നതിന് പ്രേരകമായത്്. 17-ാം നൂറ്റാണ്ടില്‍ വിശുദ്ധ മര്‍ഗരീത്ത മറിയത്തിനും തിരുഹൃദയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ടായി.ആധുനിക ലോകത്തില്‍ തിരുഹൃദയത്തോടുള്ള ഭക്തി വര്‍ധിച്ചു. വിശ്വാസം മന്ദിഭവിക്കുന്ന ആധുനിക കാലത്ത്്് പ്രതിസന്ധികള്‍ക്ക് പരിഹാരവും വിശ്വാസവും ദൈവഭക്തിയും വളരുന്നതിന് സഹായകരവുമാണ് തിരുഹൃദയത്തോടുള്ള ഭക്തിയെന്ന്്് ഡോ.സൂസപാക്യം പറഞ്ഞു.
സ്ത്രീകള്‍ സാമൂഹ്യരംഗത്ത് സജീവമാകണം: മാര്‍ ബോസ്കോ പുത്തൂറ്‍
രാഷ്്ട്രീയ, സാംസ്കാരിക രംഗത്തെന്നപോലെ സാമൂഹ്യ രംഗത്തും സ്ത്രീകള്‍ സജീവമാകണമെന്ന് സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍. കപ്പാട് മാര്‍ സ്ളീവാ പള്ളിയില്‍ നടക്കുന്ന അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എകെസിസി) 91-ാം വാര്‍ഷിക സമ്മേളനത്തിണ്റ്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ സഭയുടെയും സമൂഹത്തിണ്റ്റെയും മുഖ്യധാരയിലെത്തിയാല്‍ രാഷ്്ട്രം ശക്തമാകും. ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സ്ത്രീകള്‍ സജീവമാകണം. ഇതിനിടയിലും കുടുംബത്തിണ്റ്റെ അമ്മയാണെന്ന കാര്യം സ്ത്രീകള്‍ മറക്കരുതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. എകെസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. ലിസി ജോസ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന് മുന്‍ അംഗം പ്രഫ. മോനമ്മ കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്റ്റ് എം. ഡി. ജോസഫ് മണ്ണിപ്പറമ്പില്‍, റവ.ഡോ. ആണ്റ്റണി നിരപ്പേല്‍, ഫാ. മാത്യു ചെറുതാനിക്കല്‍, കെ. സി. റോസക്കുട്ടി ടീച്ചര്‍, മാഗി ജോസ് മേനാംപറമ്പില്‍, സിസ്റ്റര്‍ മേരി ജയിന്, അന്നമ്മ ജോണ്‍, ജോമോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നെത്തിയ ദീപശിഖാ പ്രയാണത്തിനും ഭരണങ്ങാനത്തു നിന്നെത്തിയ പതാക പ്രയാണത്തിനും സ്വീകരണം നല്കി. വൈകുന്നേരം എകെസിസി സംസ്ഥാന പ്രസിഡണ്റ്റ് എം.ഡി. ജോസഫ് മണ്ണിപ്പറമ്പില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വര്‍ക്കിംഗ് കമ്മിറ്റി യോഗവും നടന്നു. .
Friday, June 11, 2010
കെ.സി.ബി.സി. യോഗതീരുമാനങ്ങള്‍
1. ഭരണാധികാരികളുടെ പ്രസ്താവനകള്‍
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവര്‍ ഏറെ നന്ദിയോടും സ്നേഹത്തോടും കൂടെയാണ് ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവസഹോദരങ്ങളുടെ സഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയും എന്നും കണ്ടിട്ടുള്ളതും ഇനി കാണുവാന്‍ ആഗ്രഹിക്കുന്നതും. ഈ സ്ഥിതിവിശേഷത്തിന് ഭംഗം വരത്തക്കരീതിയിലുള്ള പരാമര്‍ശങ്ങളും പ്രസ്താവനകളും ഭരണാധികാരികളില്‍ നിന്നും ഉണ്ടാകുന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്ന് കെ.സി.ബി.സി. നിരീക്ഷിച്ചു. സ്വാര്ത്ഥലാഭങ്ങള് ക്കുവേണ്ടി ചെയ്യുന്ന അത്തരം കാര്യങ്ങളില്‍ നിന്ന് അവര്‍ പിന്മാറണമെന്നും മെത്രാന്മാര്
2. മതസൌഹാര്‍ദ്ദം വളര്‍ത്താന്‍ ഏവര്‍ക്കും കടമയുണ്ട്.
കത്തോലിക്കാ വിദ്യാലയങ്ങള്‍ എക്കാലവും മതസൌഹാര്ദ്ദത്തിണ്റ്റെയും സഹവര്ത്തിത്വത്തിണ്റ്റെയും ദേശീയതയുടെയും പരിശീലന വേദിയായിരുന്നു. എല്ലാ മതവിശ്വാസങ്ങളോടും ആദരം പുലര്‍ത്തുന്ന ഒരു സംസ്കാരം കേരളത്തില്‍ രൂപപ്പെടുത്തുന്നതില്‍ ഈ വിദ്യാലയങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്ന ഇക്കാലത്ത് അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാലയങ്ങളിലൂടെ നമ്മള് ശ്രമിക്കണം. യൂണിഫോമിനെ നിരുത്സാഹപ്പെടുത്താതെയും വിവേചനമില്ലാതെയും മതാചാരങ്ങള്‍ ആദരിക്കപ്പെടണം.
3. പകര്‍ച്ചപ്പനി നേരിടാന്‍ സഹകരിക്കും
കേരളസമൂഹത്തെ അതിരൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായും ഇതരസംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. കേരളത്തിലെ കത്തോലിക്കാസഭയുടെ ആശുപത്രികള്‍ ഇതര ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ രൂപതാ സാമൂഹിക പ്രവര്ത്തനവിഭാഗങ്ങള് എന്നിവയുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികളും പകര്‍ച്ചപ്പനിയും നേരിടാനും നിയന്ത്രണവിധേയമാക്കാനും പൊതുജനങ്ങള്‍ക്ക് ആരോഗ്യബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കേരളകത്തോലിക്ക മെത്രാന് സമിതി തീരുമാനിച്ചു. കെ.സി.ബി.സി.യുടെ ഹെല്‍ത്ത് കമ്മീഷന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
4. നാടിണ്റ്റെ വികസനത്തിന് ത്യാഗം അനുഷ്ഠിക്കാന്‍ തയ്യാര്‍
നാടിണ്റ്റെ വികസനത്തിനുവേണ്ടി ത്യാഗം അനുഷ്ഠിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിലെ ക്രൈസ്തവര്‍ക്കുള്ളത്. ഈ പാരമ്പര്യം സഭ തുടരുകയും രാഷ്ട്രത്തിനുവേണ്ടി ത്യാഗം അനുഷ്ഠിക്കാന്‍ ക്രൈസ്തവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദേശീയപാത വികസനത്തിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രതിഫലം നല്കാന് ഗവര്‍മെണ്റ്റിനു സാധിക്കണം. നാടിണ്റ്റെ നന്മയ്ക്കായി സ്ഥലം നല്‍കുന്നവരെ മാന്യമായി പുനരധിവസിപ്പിക്കാനും കഴിയണം. കേരളത്തിലെ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് അന്തര്‍ദേശീയ നിലവാരമുള്ള റോഡുകള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതേ സമയം പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ജനത്തെ സജ്ജമാക്കുന്നതില്‍ ഗവര്‍മെണ്റ്റും ഭരണസംവിധാനങ്ങളും പരാജയപ്പെടുന്നുവെന്നും മെത്രാന്മാര് നിരീക്ഷിച്ചു. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ദേശീയപാതയുടെ വീതി ൩൦ മീറ്ററായി ചുരുക്കാന്‍ കൈക്കൊണ്ട തീരുമാനം കേരളത്തിലെ വരുംതലമുറയോട് ചെയ്യുന്ന അനീതിയാണ്.
5. തിരുനാള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
തിരുനാളുകള്‍ നടത്തുന്നതിന് അജപാലന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് കെ.സി.ബി.സി. തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ശബ്ദമലിനീകരണം, ഗതാഗത തടസ്സം എന്നിവ ഇല്ലാത്ത രീതിയിലും ആണ് തിരുനാളുകള്‍ നടത്തേണ്ടത്. തിരുനാളുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റായ കീഴ്വഴക്കങ്ങള് ഒഴിവാക്കാനും കെ.സി.ബി.സി. ആഹ്വാനം ചെയ്തു. തിരുനാള്‍ ആഘോഷങ്ങള്‍ പ്രധാനമായും ആത്മീയ ഉണര്‍വിനും ജീവിതനവീകരണത്തിനും കൂട്ടായ്മ പരിപോഷിപ്പിക്കുന്നതിനും സഹായകമാകണം.
6. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ശമമാക്കുമ്മദ്യപാനം ഭയാനകമായ രോഗമെന്ന രീതിയില്‍ കേരളത്തില്‍ കുട്ടികളിലും യുവാക്കളിലും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കെ.സി.ബി.സി. യുടെ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സജീവമാക്കും. പൊതുജനങ്ങള്‍ക്ക് ബോധവത്കരണം, മദ്യപാനത്തിന് അടിമകളായവര്‍ക്ക് ചികിത്സാസൌകര്യങ്ങള്‍ എന്നിവ കത്തോലിക്കാ ആശുപത്രികളില്‍ സജ്ജമാക്കും. മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭയെടുക്കുന്ന നേതൃത്വം കേരള സമൂഹത്തിന് വലിയ സംഭാവനയായതുകൊണ്ട് എന്തൊക്കെ എതിര്‍പ്പുണ്ടായാലും മദ്യവിരുദ്ധശുശ്രൂഷ സഭയുടെ കടമയണെന്ന് മെത്രാന് സമിതി വിലയിരുത്തി. കേരളത്തില്‍ മദ്യത്തിണ്റ്റെ ഉപയോഗവും വിതരണവുംകുറയ്ക്കുന്ന മദ്യനയം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കെ.സി.ബി.സി. അവശ്യപ്പെട്ടു.
7. കെ.സി.ബി.സി. യും അല്മായ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച്
രൂപതകളുടെ പാസ്റ്ററല്‍ കൌണ്‍സില്‍ പ്രതിനിധികള്‍, സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സംസ്ഥാനഭാരവാഹികളുടെ പ്രതിനിധികള്‍, ഓരോ വ്യക്തിഗത സഭകളില്‍ നിന്നും വനിതകള്‍, യുവാക്കള്‍ എന്നിവര്‍ കൂടി ഉള്‍ക്കൊള്ളുന്ന 10പേര് വീതം വരുന്ന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കെ.സി.ബി.സി. അല്മായ കമ്മീഷന് പുന:ക്രമീകരിക്കും. കെ.സി.ബി.സി. 2010ഡിസംബര്‍ സമ്മേളനത്തില്‍ ഈ അല്മായ പ്രതിനിധികളും മെത്രാന്മാരും ഒന്നിച്ച് സഭ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യും. ഇക്കാര്യങ്ങള്‍ ക്രമവത്കരിക്കുന്നതിന് അല്മായ കമ്മീഷനെ ചുമതലപ്പെടുത്തി.
8. സ്വാശ്രയമേഖലയിലെ പ്രശ്നം
സ്വാശ്രയമേഖലയില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുവാന്‍ ഭരണാധികാരികള്‍ക്ക് കടമയുണ്ട്. കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളോട് കോഴിക്കോട് സര്‍വകലാശാല കാണിക്കുന്ന വിവേചനാപരമായ പ്രവര്‍ത്തനങ്ങളെ സമിതി വിശദമായി ചര്‍ച്ച ചെയ്യുകയും അതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഭരണഘടനാപരമായ അവകാശങ്ങളെയും കോടതിയുടെ വിധിത്തീര്‍പ്പുകളെയും അവഗണിച്ചു നടത്തുന്ന ഇത്തരം വിവേചനാപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍വകലാശാല പിന്‍വാങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിഷേധാത്മക നിലപാടുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെതിരേ ശക്തവും വ്യാപകവുമായി പ്രതികരിക്കുമെന്നും സമ്മേളനം ഓര്‍മ്മിപ്പിച്ചു.
9. വൊക്കേഷന്‍ കമ്മീഷന് ചെയര്മാന്
കെ.സി.ബി.സി. വൊക്കേഷന്‍ കമ്മീഷന് ചെയര്‍മാനായി ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ കത്തോലിക്കാ മെത്രാന് സമിതി തിരഞ്ഞെടുത്തു.
10. കെ.സി.ബി.സി. നിയമനങ്ങള്‍
1. കരിസ്മാറ്റിക് കമ്മീഷന് സെക്രട്ടറിയും കേരള സര്‍വ്വീസ് ടീം സംസ്ഥാന ഡയറക്ടറുമായി റവ. ഫാ.ജോസഫ് അഞ്ചാനിക്കലിനെ നിയമിച്ചു.
2. കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന ഡയറക്ടറായി റവ. ഫാ. യേശുദാസ് പഴമ്പിള്ളിയെ നിയമിച്ചു.
3. കാത്തലിക് ഹെല്‍ത്ത് അസോസിയേഷണ്റ്റെ സംസ്ഥാന എക്സിക്യൂട്ടീവ് സെക്രട്ടറിയായി റവ. ഫാ. ആണ്റ്റോ ചാലിശ്ശേരിയെ നിയമിച്ചു.
4. ജീസസ്സ് ഫ്രട്ടേര്‍ണിറ്റിയുടെ സംസ്ഥാന ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജായി ക്ളരീഷ്യന്‍ സന്ന്യാസസഭാംഗമായ റവ. ഫാ. മാത്യു പനക്കക്കുഴിയെ നിയമിച്ചു.
5. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയായി റവ. ഫാ. റ്റി.ജെ ആണ്റ്റണിയെ നിയമിച്ചു.
Thursday, June 10, 2010
മതസൌഹാര്‍ദവും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധം: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
മതസൌഹാര്‍ദവും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ സഭയെന്നും പ്രതിജ്ഞാബദ്ധമാണെന്നു കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. പിഒസിയില്‍ കെസിബിസി യോഗത്തിനു മുന്നോടിയായി കത്തോലിക്കാസഭയിലെ 276സന്യാസി-സന്യാസിനീ സമൂഹങ്ങളിലെ ഉന്നതമേലധികാരികളുടെയും മെത്രാന്മാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനൊപ്പം മതസൌഹാര്‍ദത്തിനും മതസാഹോദര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാസഭ, മറ്റു മതങ്ങളോടു സഹിഷ്ണുതാപരമായ സഹവര്‍ത്തിത്വമാണ് ശീലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലും സഭയിലും സമര്‍പ്പിതരും പുരോഹിതരും മെത്രാന്മാരും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിണ്റ്റെ ആവശ്യകത ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ മാനന്തവാടി മെത്രാന് മാര്‍ ജോസ് പൊരുന്നേടം പ്രബന്ധം അവതരിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. കെസിഎംഎസ് പ്രസിഡണ്റ്റ് റവ.ഡോ. ഫ്രാന്‍സിസ് കൊടിയന്‍, റവ.ഡോ. ജോര്‍ജ് അറയ്ക്കല്‍ , സിസ്റ്റര്‍ സ്റ്റെയ്ന് എന്നിവര്‍ പ്രസംഗിച്ചു.
വര്‍ഗീയ വിഷം കുത്തിവയ്ക്കുന്നവര്‍ ചരിത്രം മറന്നവര്‍: അല്മായ കമ്മീഷന്
ശാന്തിയും സമാധാനവും ഐക്യവും കാംക്ഷിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവിഷം കുത്തിവച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയുമെന്നു സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്. ഹൈന്ദവ, ക്രൈസ്തവ, മുസ്ളിം സമുദായങ്ങള്‍ സ്നേഹത്തോടും ഐക്യത്തോടും ജീവിക്കുന്ന കേരളത്തില്‍ മനുഷ്യനെ തമ്മിലടിപ്പിച്ചു നേട്ടങ്ങള്‍ കൊയ്യാന്‍ ഒരു ഭരണാധികാരിയെയും അനുവദിക്കാനാവില്ല. വര്‍ഗ സമരത്തിലൂടെ അനേകായിരങ്ങളെ കുരുതി കൊടുത്തവര്‍ അധികാരം നിലനിര്‍ത്താനും പാര്‍ട്ടിയെ സംരക്ഷിക്കാനുമായി വര്‍ഗീയത അയുധമാക്കുന്നതു തികച്ചും അപലപനീയമാണെന്നും അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യ ന് വ്യക്തമാക്കി. തീവ്രവാദങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ക്രിസ്തീയ മാര്‍ഗമല്ല. പ്രശ്നങ്ങള്‍ സങ്കീര്‍ണങ്ങളാകാതെ പലപ്പോഴും ക്രൈസ്തവ സമൂഹം സംയമനം പാലിക്കുന്നതു ബലഹീനതയായി ആരും കാണരുത്. കുലീനമായ അന്തസും മാന്യതയും ആത്മീയ പശ്ചാത്തലവും ഒന്നുകൊണ്ടു മാത്രമാണ് ഈ സംയമനമെന്ന് ആരോപണമുന്നയിക്കുന്നവര്‍ മനസിലാക്കണമെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
Saturday, June 5, 2010
കെ.സി.ബി.സി. സമ്മേളനം ജൂണ്‍ 8 മുതല്‍ 10 വരെ
കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ മണ്സൂണ്സമ്മേളനം 2010ജൂണ്‍ 8,9,10തീയതികളില്‍ കെ.സി.ബി.സി.യുടെ ആസ്ഥാന കാര്യാലയമായ കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ നടക്കും. ജൂണ്‍ 8ചൊവ്വാഴ്ച രാവിലെ 9.30-ന് കേരള കത്തോലിക്കാസഭയിലെ 276സന്ന്യാസി-സന്ന്യാസിനീ സമൂഹങ്ങളിലെ ഉന്നത മേലധികാരികളുടെയും മെത്രാന്മാരുടെയും സംയുക്തസമ്മേളനം കെ.സി.ബി.സി. പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനംചെയ്യും. കേരള സമൂഹത്തിലും സഭയിലും സമര്‍പ്പിതരും പുരോഹിതരും മെത്രാന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിണ്റ്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ മാനന്തവാടി മെത്രാന് മാര്‍ ജോസ് പൊരുന്നേടം പ്രബന്ധം അവതരിപ്പിക്കും. കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സന്ന്യാസ - രൂപതാ സെമിനാരികളിലെ രൂപീകരണം നവീകരിക്കുന്നതിനുവേണ്ടി മേജര്‍ സെമിനാരി റെക്ടര്‍മാരുടെയും ദൈവശാസ്ത്ര തത്വശാസ്ത്ര ഫാക്കല്‍റ്റിയുടെ പ്രസിഡണ്റ്റുമാരുടെയും ഡീന്മാരുടെയും മെത്രാന്മാരുമൊന്നിച്ചുള്ള സംയുക്തസമ്മേളനം 2010ജൂണ്‍ 8വൈകിട്ട് 5-ന് പി.ഒ.സി.യില്‍ ചേരും. കേരളത്തിലെ സെമിനാരി പരിശീലനത്തെ വിലയിരുത്തുന്നതിനുള്ള ശാസ്ത്രീയ സര്‍വ്വേ, സെമിനാരികളിലെ പാഠ്യപദ്ധതി പുന:ക്രമീകരണം എന്നിവയെക്കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. 9,10തീയതികളിലായി നടക്കുന്ന കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന നവാഭിക്ഷിക്ത മെത്രാന്മാര്ക്ക് സ്വാഗതവും ആശംസകളും നേരും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍, പത്തനംതിട്ട രൂപതമെത്രാന്‍ യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, ബത്തേരി രൂപതമെത്രാന്‍ ജോസഫ് മാര്‍ തോമസ് എന്നിവര്‍ പുതിയ സ്ഥാനലബ്ധിക്കുശേഷം ആദ്യമായി കെ.സി.ബി.സി. സമ്മേളനത്തിനെത്തുന്നു. നവാഭിക്ഷിക്തരായ ഇരിങ്ങാലക്കുട രൂപതമെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, താമരശ്ശേരി രൂപതമെത്രന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ മെത്രാന് മാര്‍ ബോസ്കോ പുത്തൂറ്‍, സീറോ മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ മെത്രാന് തോമസ് മാര്‍ അന്തോണിയോസ്, തൃശ്ശൂറ് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, തിരുവനന്തപുരം മലങ്കര അതി രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഇറണേയുസ്, തിരുവല്ല അതിരൂപത സഹായ മെത്രാന് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നീ മെത്രന്മാരും കെ.സി.ബി.സി.യിലെ നവാഗതരാണ്. 2010ജൂണ്‍ 8,9,10തീയതികളില്‍ നടക്കുന്ന കെ.സി.ബി.സി. സമ്മേളനത്തില്‍ 38മെത്രാന്മാര് സംബന്ധിക്കും. കേരളത്തിലെ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം സഭ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളടക്കമുള്ള ഇരുപതോളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളും. 51അംഗങ്ങളുള്ള കേരളത്തിലെ കത്തോലിക്കാ മെത്രാന് സമിതി ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക ബിഷപ്സ് കൌണ്‍സിലാണ്. 51അംഗങ്ങളില്‍ 13മെത്രാന്മാര് വിശ്രമജീവിതം നയിക്കുന്നവരാണ്. 30രൂപതകളാണ് കേരളത്തില്‍ കത്തോലിക്കാസഭയ്ക്കുള്ളത്. സീറോമലബാര്‍ സഭയ്ക്ക് 13, ലത്തീന്‍ സഭയ്ക്ക് 11, മലങ്കര കത്തോലിക്കാസഭയ്ക്ക് 6. ലത്തീന്‍ സഭയില്‍ കോട്ടപ്പുറം രൂപത അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ കീഴില്‍ മെത്രാനില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ മെത്രാനെ ലഭിക്കുമ്പോള്‍ മെത്രാന് സമിതിയിലെ അംഗങ്ങളുടെ എണ്ണം 52ആകും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിഭിന്നമായി മൂന്ന് വ്യക്തിഗതസഭകളുടെ സജീവസാന്നിധ്യം കേരളത്തിണ്റ്റെ പ്രത്യേകതയാണ്. സീറോ മലബാര്‍, ലത്തീന്‍, മലങ്കരസഭകളിലെ മെത്രാന്മാര് ഒരുമിച്ചു ചേര്‍ന്നാണ് കെ.സി.ബി.സി. രൂപംകൊണ്ടിട്ടുള്ളതും പ്രവര്‍ത്തിക്കുന്നതും.
Thursday, June 3, 2010
വിഎസ് സ്വയം അപഹാസ്യനാകുന്നു: എകെസിസി
സത്യവിരുദ്ധവും സ്ഥാനത്തിനു ചേരാത്തതുമായ പ്രസ്താവന നടത്തി മുഖ്യമന്ത്രി വി.എസ് സ്വയം അപഹാസ്യനാകുകയാണെന്ന് എകെസിസി പാലാ രൂപത നേതൃസമ്മേളനം കുറ്റപ്പെടുത്തി. ഇന്ത്യയിലെ അണുന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ഏതെങ്കിലും തലത്തിലോ തരത്തിലോ ഉള്ള വര്‍ഗീയത വളര്‍ത്തുന്നില്ല. സുതാര്യവും സാമൂഹിക പ്രതിബദ്ധതയോടും പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസമൂഹത്തിനെതിരേ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കണം - യോഗം ആവശ്യപ്പെട്ടു. തണ്റ്റെ പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ വ്യക്തികളും പാര്‍ട്ടികളും പുറത്തുപോകുന്നതെന്തു കൊണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഈശ്വരനിഷേധവും മതനിന്ദയും നിറഞ്ഞ പ്രവര്‍ത്തനമാണ് കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തില്‍ നടന്നത്. ദേവസ്വം ബോര്‍ഡിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണം അവസാനത്തെ ഉദാഹരണമാണ്. നിരീശ്വരത്വവും ഈശ്വരവിശ്വാസവും ഒന്നിച്ചു പോകില്ലെന്നു കേരളസമൂഹം മനസിലാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയ പ്രീണനം നടത്തുന്നതു കേരള സമൂഹം കഴിഞ്ഞ കാലഘട്ടങ്ങളില്‍ കണ്ടിട്ടുള്ളതാണ്. മാഹിയില്‍ രണ്ട് മനുഷ്യജീവന് കവര്ന്നതിണ്റ്റെ ജാള്യത മറയ്ക്കാന്‍ ന്യൂനപക്ഷത്തെ അവഹേളിക്കുകയാണ് - സമ്മേളനം കുറ്റപ്പെടുത്തി. വര്‍ഗീയ കക്ഷികള്‍ എന്ന് ആരോപിക്കുന്നവരുമായി വിവിധ കാലങ്ങളില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞ അസംബ്ളി, പാര്‍ലമെണ്റ്റ് തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് ഇസ്ളാമിയുമായും പിഡിപിയുമായും സഖ്യത്തില്‍ ഏര്‍പ്പെടുന്നത് കേരളസമൂഹം കണ്ടതാണ്. വര്‍ഗീയത ഉപയോഗിച്ചു എന്നതിണ്റ്റെ പേരില്‍ അയോഗ്യരാക്കിയവരെ ഒപ്പം നിര്‍ത്തുന്നത് എന്ത് മതേതരത്വമാണ്. തങ്ങളോടൊപ്പം നില്ക്കുമ്പോള് മതേതരത്വവും പുറത്തുപോകുമ്പോള്‍ വര്‍ഗീയതയും ആകുന്നത് എങ്ങനെ. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ രേഖയില്‍ പുരോഹിതരേയും പിതാക്കന്മാരെയും അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് നേതൃസമ്മേളനം ആവശ്യപ്പെട്ടു. എം.എ ജേക്കബ് അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സാജു അലക്സ്, ടോമി തുരുത്തിക്കര, ജോയി മുത്തോലി, ബെന്നി പാലക്കത്തടം എന്നിവര്‍ പ്രസംഗിച്ചു
മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയം: യുവദീപ്തി - കെസിവൈഎം
മുഖ്യമന്ത്രി കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ വര്‍ഗീയത പറഞ്ഞ് അധിക്ഷേപിച്ചതില്‍ യുവദീപ്തി -കെസിവൈഎം ഫൊറോനാ പ്രതിഷേധിച്ചു. ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തെ പാഠപുസ്തകങ്ങളിലൂടെയും വിദ്യാഭ്യാസ നയങ്ങളിലൂടെയും കുത്തിനോവിക്കാന്‍ ശ്രമിക്കുന്നതും ഇപ്പോള്‍ വര്‍ഗീയതയുടെ പേരില്‍ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതും വളര്‍ന്നു വരുന്ന ക്രൈസ്തവ ശക്തിയെ ഭയപ്പെടുന്നതുകണ്ടാണ്. ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്ക്കണമെങ്കില് ജനനന്മയ്ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഫൊറോനാ പ്രസിഡണ്റ്റ് പ്രിന്‍സ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ബിനീഷ് ഏര്ക്കേടം, ജിബിന്‍,ജോഫിന്‍ കിടങ്ങറ, എബി പോള്‍, ആന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)