ഹിന്ദു തീവ്രവാദികള്‍, കുരിശിണ്റ്റെ വഴിയില്‍ സ്ഥാപിക്കാനുള്ള രൂപങ്ങള്‍ കൊണ്ടുവരികയായിരുന്ന ലോറി തടഞ്ഞു നിര്‍ത്തി അക്രമിക്കുകയും രൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തു.കല്‍ക്കട്ടയില്‍ നിന്നും ജാബുവാ രൂപതയില്‍പ്പെട്ട ജപാദ്ര ഇടവകപ്പള്ളിയില്‍ സ്ഥാപിക്കാന്‍ കൊണ്ടു വരുകയായിരുന്നു രൂപങ്ങള്‍. ഡ്രൈവര്‍ക്കും സഹായികള്‍ക്കും അക്രമത്തില്‍ പരുക്കില്ല. ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഉള്ള നീക്കമായിട്ടാണ് ഈ അക്രമത്തെ കാണാന്‍ കഴിയുന്നതെന്ന് ജാബുവായിലെ ബിഷപ് ദേവപ്രസാദ് ജോണ്‍ ഗണവാ പറഞ്ഞു.
Thursday, March 31, 2011
Wednesday, March 30, 2011
നിരീശ്വരവാദികളും ഈശ്വര വിശ്വാസികള്‍ക്കും ദൈവത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പാരീസില്‍ "വിജാതിയരുടെ അങ്കണം"
നിരീശ്വരവാദികളും ഈശ്വര വിശ്വാസികളും തമ്മില്‍ ആദ്യമായി നടക്കുന്ന സംവാദങ്ങള്‍ കൂടുതല്‍ സാഹോദര്യം വളര്‍ത്തുമെന്ന് പരിശുദ്ധ പിതാവ് ബനഡിക്റ്റ് 16-ാമന്‍ മാര്‍പ്പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ആധുനിക കാലത്തെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ചര്‍ച്ചക്കായി "വിജാതിയരുടെ അങ്കണം "(Courtyard of Gentiles ) ത്തിന് ആരംഭം കുറിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ബനഡിക്റ്റ് 16-ാ മാന്‍ മാര്‍പ്പാപ്പ. വത്തിക്കാണ്റ്റെ ഈ രീതിയിലുള്ള ആദ്യസംരംഭം മാര്‍ച്ച് 24-25 തീയതികളില്‍ പാരീസില്‍ നടന്നു. സംസ്കാരത്തിനായുള്ള വത്തിക്കാന്‍ കാര്യാലയമാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്.
Tuesday, March 29, 2011
പാക്കിസ്ഥാനില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ വധിച്ചു.
പാക്കിസ്ഥാനിലെ ഹൈദ്രാബാദില്‍ രണ്ടു ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ ക്രൂരമായി വധിച്ചു. ദൈവാലയങ്ങളും തീവ്രവാദികള്‍ നശിപ്പിക്കയുണ്ടായി. മറ്റുഅതിക്രമങ്ങളും ഹൈദ്രാബാദില്‍ നടമാടി. അമേരിക്കയില്‍ ഖുറാന്‍ കത്തിച്ച പെണ്റ്റക്കൊസ്റ്റല്‍ നേതാവായ ജോണ്‍സനെ വധശിക്ഷക്കു വിധിക്കുന്നില്ലങ്കില്‍ കൂടുതല്‍ അതിക്രമങ്ങള്‍ക്കു സാക്ഷിയാകേണ്ടി വരുമെന്ന് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തി. ബൈബിളിണ്റ്റെ കോപ്പികളും അവര്‍ കത്തിച്ചു. മാര്‍ച്ച് 25 നാണ് പെന്തക്കൊസ്തല്‍ സമൂഹാംഗങ്ങളായ രണ്ടു പേരേ ഇസ്ളാമിക തീവ്രവാദികള്‍ അവരുടെ ആരാധനാ സ്ഥലത്തു വച്ച് വധിച്ചത്
ഇസ്ളാമികരാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് തുല്യാവകാശമുണ്ടെങ്കിലേ ജനാധിപത്യം ഉണ്ടെന്നു പറയാനാകു
ക്രൈസ്തവര്‍ക്ക് ഇസ്ളാമിക രാജ്യങ്ങളില്‍ മറ്റുള്ളവരേപ്പോലെ തുല്യാവകാശമുണ്ടെങ്കിലേ അവിടെ ജനാധിപത്യമുണ്ടെന്നു പറയാന്‍ കഴിയൂ എന്ന് ഇറാഖിലെ കിര്‍ക്കുക്ക് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ലൂയിസ് സാക്കോ പ്രസ്താവിച്ചു. ദൌര്‍ഭാഗ്യമെന്നുപറയട്ടെ, ഇസ്ളാമിക രാജ്യങ്ങളില്‍ ജനാധിപത്യം ഉണ്ടെന്ന് അവകാശപ്പെടുമെങ്കിലും അവിടെയെല്ലാം ക്രൈസ്തവരെ രണ്ടാം തരം പൌരന്‍മാരായാണ് കണക്കാക്കുന്നത്. ശക്തമായ വിവേചനവും അവിടെ പുലരുന്നു. സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെല്ലാം ഈ വിവേചനം കാണാം. "ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത് മതവിശ്വാസത്തിലും സംസ്കാരത്തിലും അഭിപ്രായങ്ങളിലുമുള്ള വൈവിധ്യം അംഗീകരിക്കാനും ആദരിക്കാനും കഴിയുന്ന രീതി ഇസ്ളാമിക രാജ്യങ്ങളില്‍ വളര്‍ന്നു വന്നാലെ ഇന്നത്തെ പ്രശ്നത്തിനു പരിഹാരമാകു" അദ്ദേഹം വ്യക്തമാക്കി.
സമൂഹനന്‍മയ്ക്കായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങുക: ബിഷപ് ജോസഫ് കാരിക്കശേരി
വിവര സാങ്കേതിക വിദ്യയുടെ ഗുണദോഷങ്ങള്‍ മനസിലാക്കി രാജ്യത്തിണ്റ്റെയും സമൂഹത്തിണ്റ്റെയും നന്‍മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു.കെ.സി.വൈ.എം കോട്ടപ്പുറം രൂപതാ സമിതി സംഘടിപ്പിച്ച നിറവ് 2011ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ആര്‍ച്ച് ബിഷപ് കേളന്തറ അനുസ്മരണവും രൂപതയിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ചെട്ടിക്കാട് തീര്‍ഥാടന കേന്ദ്രം നല്‍കുന്ന സ്കോളര്‍ഷിപ്പ് വിതരണവും ബിഷപ് നിര്‍വഹിച്ചു.
Monday, March 28, 2011
കാലുകൊണ്ടു വിമാനം പറത്തിയ കൈകളില്ലാത്ത ആദ്യ വനിത മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.
കാലുകൊണ്ടു വിമാനം പറത്തിയ ആദ്യ വനിത ജസ്സിക്ക കോക്സ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച് ആദരവുകള്‍ അര്‍പ്പിച്ചു. രണ്ടു കൈകളുമില്ലാത്ത ജസ്സിക്ക അമേരിക്കയിലെ അരിസോണ നിവാസിയാണ്. മാര്‍ച്ച് 23-ാം തിയതി അവര്‍ ബനഡിക്റ്റ് 16-ാമന്‍ മാര്‍പ്പാപ്പയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മെഡലുമായാണ് സന്ദര്‍ശിച്ചത്. ജീവണ്റ്റെ മൂല്യം എല്ലായിടത്തും എല്ലായിപ്പോഴും എല്ലാഅവസ്ഥയിലും ഉയര്‍ത്തിപ്പിടിക്കുന്നതിന് സാക്ഷ്യം വഹിക്കുക തണ്റ്റെ ദൌത്യമായി ജസ്സിക്ക കോക്സ് ഉയര്‍ത്തിക്കാട്ടുന്നുവെന്ന് വത്തിക്കാണ്റ്റെ ഔദ്യോഗിക പത്രമായ ഒസ്സര്‍വത്തേരോ റൊമാനോ റിപ്പോര്‍ട്ടു ചെയ്യുന്നു. കൈകളില്ലാതെ 1983 ല്‍ ജനിച്ച ജസ്സിക്ക പാടുന്നതിലും നൃത്തം വക്കുന്നതിലും പിയാനോ വായിക്കുന്നതിലും പ്രാവീണ്യം നേടിയിരുന്നു. മനശാസ്ത്രത്തില്‍ ബിരുദം നേടിയ അവര്‍ കൈകളില്ലെങ്കിലും സ്വന്തമായി പാചകവും ഡ്രൈവിങ്ങും നടത്തുന്നതില്‍ മികവു പുലര്‍ത്തുന്നുണ്ട്. മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കാതെ നിരാശയിലേക്ക് വീഴുന്ന യുവജനങ്ങള്‍ക്ക് തണ്റ്റെ ജീവിതം പ്രചോതനമാകുമെന്ന് ജസ്സിക്ക കോക്സ് പ്രത്യാശ പ്രകടിപ്പിച്ചു
മലങ്കര കത്തോലിക്കാ സഭയുടെ ശുശ്രൂഷകള്‍ക്കു മാര്‍പാപ്പയുടെ അഭിനന്ദനം
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ വൈവിധ്യമാര്‍ന്ന ശുശ്രൂഷകളെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ അഭിനന്ദിച്ചു. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ അദ്്ലിമിനാ സന്ദര്‍ശനം നടത്തുന്ന മലങ്കരസുറിയാനി കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. വിശ്വാസ സമൂഹത്തിണ്റ്റെ ആധ്യാത്മികവും സഭാത്മകവുമായ പരിശീലനത്തിലും രൂപീകരണത്തിലും കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിണ്റ്റെ സിംഹാസനവും മലങ്കര സുറിയാനി കത്തോലിക്കാസഭയും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതല്‍ ആഴപ്പെടാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നു മാര്‍പാപ്പ തണ്റ്റെ സന്ദേശത്തില്‍ പറഞ്ഞു. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ഭാരതത്തിലും അതിനു പുറത്തുമായി നല്‍കുന്ന സജീവ സാക്ഷ്യവും നേതൃത്വവും മാര്‍പാപ്പ പ്രത്യേകം അഭിനന്ദിച്ചു. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ പരിശുദ്ധ സുന്നഹദോസിനുവേണ്ടി മാര്‍പാപ്പയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്‌എന്നിവരും കാതോലിക്കാ ബാവയോടൊപ്പം മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അദ്ലിമിനായോടനുബന്ധിച്ച്, മെത്രാന്‍മാര്‍ വ്യക്തിപരമായി മാര്‍പാപ്പയെ സന്ദര്‍ശിച്ച് അതതു ഭദ്രാസനങ്ങളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതോടൊപ്പം റോമിലെ വിവിധ കാര്യാലയങ്ങള്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. റോമിലെ സെണ്റ്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയില്‍ നവ സുവിശേഷവത്കരണവും മലങ്കര സുറിയാനി കത്തോലിക്കാസഭയും എന്ന വിഷയത്തെ ആധാരമാക്കി രാജ്യാന്തര സെമിനാര്‍ നടന്നു. പൌരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിണ്റ്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ അനുഗ്രഹപ്രഭാഷണം നടത്തി. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയുടെ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ് വിഷയാവതരണം നടത്തി. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വി.പത്രോസിണ്റ്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തുകയും ജോണ്‍പോള്‍ രണ്ടാമണ്റ്റെ കബറിടത്തില്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്‍മാരും റോമിലെ വൈദികരും സമൂഹബലിയര്‍പ്പിക്കുകയും ചെയ്തു. കൂടാതെ വിശുദ്ധ പൌലോസിണ്റ്റെ കബറിടം സ്ഥിതി ചെയ്യുന്ന സെണ്റ്റ് പോള്‍സ് ബസിലിക്കാ, സെണ്റ്റ് ജോണ്‍സ് ബസിലിക്കാ, സെണ്റ്റ് മേരീസ് ബസിലിക്കാ എന്നിവിടങ്ങളിലും പ്രാര്‍ഥന നടത്തി. സന്ദര്‍ശനത്തിണ്റ്റെ സമാപനത്തില്‍ റോമിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാസമൂഹം മെത്രാന്‍മാരോടൊന്നിച്ച് അസീസിയിലേക്കു തീര്‍ഥാടനം നടത്തി.
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അദ് ലിമിനാ സന്ദര്‍ശനം ആരംഭിച്ചു
മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ മെത്രാന്‍മാരുടെ അദ് ലിമിനാ സന്ദര്‍ശനം തുടങ്ങി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, കൂരിയാ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ മാര്‍പാപ്പായെ പ്രത്യേകം സന്ദര്‍ശിച്ചു സഭയുടെ വിവിധ വിഷയങ്ങളും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ വിഷയങ്ങളും ചര്‍ച്ച ചെയ്തു. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് എന്നിവര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് തിരുവല്ലാ അതിരൂപതയുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 27 വരെയുള്ള ദിവസങ്ങളില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റു രൂപതകളുടെ അധ്യക്ഷന്‍മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് അതാതു ഭദ്രാസനങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കൂടാതെ റോമിലെ വിവിധ കാര്യാലയങ്ങള്‍ - വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, പൌരസ്ത്യ തിരുസംഘം, വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം, സഭൈക്യ തിരുസംഘം, മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ എന്നിവ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് സഭാപരവും നൈയാമികവുമായ വിഷയങ്ങള്‍ മെത്രാപ്പോലീത്തമാര്‍ ചര്‍ച്ച ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ, ആര്‍ച്ചിബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഏബ്രഹാം മാര്‍ യൂലിയോസ്, വിന്‍സെണ്റ്റ് മാര്‍ പൌലോസ്, ജോസഫ് മാര്‍ തോമസ്, തോമസ് മാര്‍ യൌസേബിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് എന്നിവരാണ് അദ്ലിമിനാ സന്ദര്‍ശനത്തില്‍ സംബന്ധിക്കുന്നത്. റോമില്‍ മലങ്കര കത്തോലിക്കാ സഭാസംഗമം നടന്നു. സംഗമത്തില്‍ വച്ച് യൂറോപ്പിണ്റ്റെ അപ്പസ്തോലിക സന്ദര്‍ശകനായി പുതിയതായി ചുമതലയേറ്റ തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി. പൌരോഹിത്യ ജൂബിലിയാഘോഷിക്കുന്ന മെത്രാന്‍മാരെ പ്രത്യേകം അനുമോദിച്ചു. മലങ്കര സുറിയാനി കത്തോലിക്കസഭായുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിനെ മാര്‍പാപ്പ അഭിസംബോധന ചെയ്യും. കാതോലിക്കാബാവാ മലങ്കര സഭയ്ക്കുവേണ്ടി മാര്‍പാപ്പയെ സംബോധനചെയ്യും. തുടര്‍ന്നു കാതോലിക്കാബാവായും മറ്റു മെത്രാപ്പോലീത്താമാരും റോമിലെ പത്രോസ്, പൌലോസ് ശ്ളീഹന്‍മാരുടെ കബറിടം സന്ദര്‍ശിച്ചു സമൂഹബലി അര്‍പ്പിക്കും. റോമിലെ സെണ്റ്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയില്‍ നവസുവിശേഷവത്കരണവും മലങ്കര സുറിയാനി കത്തോലിക്കാസഭയും എന്ന വിഷയത്തെ ആധാരമാക്കി നടക്കുന്ന രാജ്യാന്തര സെമിനാറില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിക്കും. പൌരസ്ത്യ തിരുസംഘത്തിണ്റ്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് സിറിള്‍ വാസില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവാ അനുഗ്രഹപ്രഭാഷണം നടത്തുന്നതുമാണ്. കൂരിയാ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ് വിഷയാവതരണം നടത്തും.
Saturday, March 26, 2011
നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
സഭയുടെ നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നു കെസിബിസി ചെയര്‍മാനും ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഭയുടെ നിലപാട് തെരഞ്ഞെടുപ്പിനു മുമ്പുതന്നെ, പറയേണ്ട സമയത്തു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും വ്യക്തമാക്കേണ്ട കാര്യമില്ലെന്ന് ആര്‍ച്ചബിഷപ് പറ ഞ്ഞു.
പുത്തന്‍സംസ്കാരത്തിണ്റ്റെ സുനാമികള്‍ കുടുംബങ്ങളെ തകര്‍ക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
ഭൌതിക സുനാമികള്‍ ലോകത്താകമാനം കടുത്തനാശം വാരിവിതറുന്ന കാലഘട്ടത്തില്‍ വികലമായ പുത്തന്‍സംസ്കാരങ്ങളുടെ സുനാമികള്‍ ജീവിതമൂല്യങ്ങളുടെ അടിവേരുകള്‍ പറിച്ചെറിഞ്ഞ് കുടുംബബന്ധങ്ങളെ തകരാറിലാക്കുന്നതാണ് കൂടുതല്‍ അപകടകരമെന്ന് തൃശൂറ്‍ രൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍തട്ടില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്തോലേറ്റിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബശാക്തീകരണ വര്‍ഷാചരണ സമാപനാഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. കുടുംബത്തെ രൂപാന്തരപ്പെടുത്തിയത് ദൈവമാണെന്നും നല്ല കുടുംബങ്ങള്‍ നിലനിന്നിടത്ത് മാത്രമാണ് ശാന്തിയും സമാധാനവും പുരോഗതിയും കളിയാടിയിട്ടുള്ളതുമെന്ന ചരിത്രസത്യങ്ങള്‍ വിസ്മരിച്ച് മുന്നേറിയതാണ് ആധുനിക ലോകം നേരിടുന്ന ദുര്യോഗങ്ങള്‍ക്ക് കാരണം. സര്‍വ വിനാശകാരിയായ ഉപഭോഗ സംസ്കാരത്തിണ്റ്റെ വേലിയേറ്റത്തെ തടയേണ്ടതുണ്ട്. കുട്ടികളുടെ എണ്ണം കുറയ്ക്കുക, പ്രായമായവരെ ഉപയോഗശൂന്യമായി കരുതി ഒഴിവാക്കുക, ഭൌതികതയുടെ പിന്നാലെ പായുക തുടങ്ങിയ പ്രവണതകള്‍ സമൂഹത്തെ ദുഷിപ്പിച്ചു എന്ന് മാത്രമല്ല സര്‍വനാശത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. രോഗങ്ങള്‍ തിരിച്ചറിയാതെയുള്ള ചികിത്സയുമായി മുന്നേറുകയാണ് ആധുനിക മനുഷ്യനെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു
അധ്യാപനം വലിയ പ്രേക്ഷിതപ്രവര്‍ത്തനം: മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍
അധ്യാപനം വലിയൊരു പ്രേക്ഷിതപ്രവര്‍ത്തനമാണെന്ന് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. കോതമംഗലം രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകരുടെ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഏതൊരു പരിഷ്കൃത സമൂഹത്തിനും സ്വീകാര്യമായ രീതിയില്‍ മൂല്യങ്ങള്‍ക്ക് വിലകൊടുത്ത് പ്രവര്‍ത്തിക്കുന്നവരാകണം അധ്യാപകര്‍. സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവരാണ് ഇവരെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
Wednesday, March 23, 2011
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയുമായുള്ള ബന്ധത്തില്‍ വളര്‍ച്ച
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയുമായുള്ള ബന്ധത്തില്‍ ഭാവാത്മകമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ എക്കുമിനിക്കല്‍ കാര്യാലയത്തിണ്റ്റെ തലവന്‍ ഹിലാരിയോണ്‍ വോലോകാലാസ്ക് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. പരിശുദ്ധ പിതാവ് ബനഡിക്റ്റ് 16-ാം മാന്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റത് ഈ രംഗത്ത് വ്യക്തമായ മാറ്റമുണ്ടാക്കാന്‍ കാരണമായി. ഓര്‍ത്തഡോക്സ് സഭകളെയും അവയുടെ ദൈവശാസ്ത്ര വീക്ഷണളേയും ആഴത്തില്‍ അറിയാവുന്ന വ്യക്തിയാണ് ഇപ്പോഴത്തെ മാര്‍പ്പാപ്പ. ഹിലാരിയോണ്‍ മെത്രാപ്പോലീത്ത സാക്ഷ്യപ്പെടുത്തുന്നു. സെക്കുലര്‍ സമൂഹത്തില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയ്ക്കും കത്തോലിക്കാ സഭയ്ക്കും നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ സമാനമാണെന്നു മെത്രാപ്പോലീത്ത അഭിപ്രായപ്പെടുന്നു. കുടുംബത്തിനും വിവാഹത്തിനും ജീവനും എതിരായ വെല്ലുവിളികളെ സഭകള്‍ ഒന്നിച്ചുനിന്നു നേരിടണം. അദ്ദേഹം വ്യക്തമാക്കി.
അമിതചൂഷണം പരിസ്ഥിതി നാശത്തിണ്റ്റെ അടിസ്ഥാനകാരണം: മാര്‍ തോമസ് ചക്യത്ത്
പ്രകൃതിവിഭവങ്ങളുടെ സ്വാര്‍ഥപരമായ അമിതചൂഷണമാണ് പരിസ്ഥിതി നാശത്തിണ്റ്റെ അടിസ്ഥാനകാരണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്. അതിരൂപതാ വെല്‍ഫെയര്‍ സര്‍വീസസ് പള്ളിപ്പുറത്തു സംഘടിപ്പിച്ച ജലദിനാഘോഷത്തിണ്റ്റെ ഉദ്ഘാടനവും മഴവെള്ള സംഭരണികളുടെ സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മഴവെള്ള സംഭരണം പോലുള്ള സുകൃതങ്ങള്‍ സ്വന്തം ഭാവിയെ മാത്രമല്ല അനന്തര തലമുറയുടെ ജീവതവും ശോഭനമാക്കുമെന്ന് ബിഷപ് പറഞ്ഞു. പള്ളിപ്പുറം ഫൊറോന വികാരി ഫാ. ഡേവിസ് മാടവന അധ്യക്ഷത വഹിച്ചു. സര്‍ക്കാരിണ്റ്റെ ലക്ഷം വീട് പദ്ധതിക്കുമുമ്പേ പാവങ്ങള്‍ക്കായി ഭവനപദ്ധതി നടപ്പാക്കിയ പാരമ്പര്യത്തിണ്റ്റെ തുടര്‍ച്ചയാണ് അതിരൂപതയുടെ പ്രകൃതിവിഭവ പരിപാലന പരിപാടികളെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യ, മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തിണ്റ്റെ വെളിച്ചമാകണം: മാര്‍ ബോസ്കോ പുത്തൂറ്‍
സമൂഹത്തിണ്റ്റെ വെളിച്ചമാകാനും മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും വേണ്ടി നിലകൊള്ളാനും സാഹിത്യ, സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ ആഹ്വാനം ചെയ്തു. വിവിധ മേഖലകളില്‍ അവാര്‍ഡുകള്‍ ലഭിച്ചവരെ മേരിവിജയം സാഹിത്യസമിതിയുടെ നേതൃത്വത്തില്‍ ആദരിക്കുന്ന ചടങ്ങ് തൃശൂറ്‍ സെണ്റ്റ് മേരീസ് കോളജില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തില്‍ മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കുംവേണ്ടി നിലകൊള്ളുകയെന്നതു വലിയൊരു വെല്ലുവിളിയാണെന്നും ബിഷപ്
കൂട്ടിച്ചേര്‍ത്തു
Tuesday, March 22, 2011
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അദ് ലിമിനാ സന്ദര്‍ശനം ആരംഭിച്ചു
മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ മെത്രാന്‍മാരുടെ അദ് ലിമിനാ സന്ദര്‍ശനം തുടങ്ങി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, കൂരിയാ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ മാര്‍പാപ്പായെ പ്രത്യേകം സന്ദര്‍ശിച്ചു സഭയുടെ വിവിധ വിഷയങ്ങളും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ വിഷയങ്ങളും ചര്‍ച്ച ചെയ്തു. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് എന്നിവര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് തിരുവല്ലാ അതിരൂപതയുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 27 വരെയുള്ള ദിവസങ്ങളില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റു രൂപതകളുടെ അധ്യക്ഷന്‍മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് അതാതു ഭദ്രാസനങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കൂടാതെ റോമിലെ വിവിധ കാര്യാലയങ്ങള്‍ - വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, പൌരസ്ത്യ തിരുസംഘം, വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം, സഭൈക്യ തിരുസംഘം, മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ എന്നിവ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് സഭാപരവും നൈയാമികവുമായ വിഷയങ്ങള്‍ മെത്രാപ്പോലീത്തമാര്‍ ചര്‍ച്ച ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ, ആര്‍ച്ചിബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഏബ്രഹാം മാര്‍ യൂലിയോസ്, വിന്‍സെണ്റ്റ് മാര്‍ പൌലോസ്, ജോസഫ് മാര്‍ തോമസ്, തോമസ് മാര്‍ യൌസേബിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് എന്നിവരാണ് അദ്ലിമിനാ സന്ദര്‍ശനത്തില്‍ സംബന്ധിക്കുന്നത്. റോമില്‍ മലങ്കര കത്തോലിക്കാ സഭാസംഗമം നടന്നു. സംഗമത്തില്‍ വച്ച് യൂറോപ്പിണ്റ്റെ അപ്പസ്തോലിക സന്ദര്‍ശകനായി പുതിയതായി ചുമതലയേറ്റ തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി. പൌരോഹിത്യ ജൂബിലിയാഘോഷിക്കുന്ന മെത്രാന്‍മാരെ പ്രത്യേകം അനുമോദിച്ചു. മലങ്കര സുറിയാനി കത്തോലിക്കസഭായുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിനെ മാര്‍പാപ്പ അഭിസംബോധന ചെയ്യും. കാതോലിക്കാബാവാ മലങ്കര സഭയ്ക്കുവേണ്ടി മാര്‍പാപ്പയെ സംബോധനചെയ്യും. തുടര്‍ന്നു കാതോലിക്കാബാവായും മറ്റു മെത്രാപ്പോലീത്താമാരും റോമിലെ പത്രോസ്, പൌലോസ് ശ്ളീഹന്‍മാരുടെ കബറിടം സന്ദര്‍ശിച്ചു സമൂഹബലി അര്‍പ്പിക്കും. റോമിലെ സെണ്റ്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയില്‍ നവസുവിശേഷവത്കരണവും മലങ്കര സുറിയാനി കത്തോലിക്കാസഭയും എന്ന വിഷയത്തെ ആധാരമാക്കി നടക്കുന്ന രാജ്യാന്തര സെമിനാറില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിക്കും. പൌരസ്ത്യ തിരുസംഘത്തിണ്റ്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് സിറിള്‍ വാസില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവാ അനുഗ്രഹപ്രഭാഷണം നടത്തുന്നതുമാണ്. കൂരിയാ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ് വിഷയാവതരണം നടത്തും.
ക്രൂശിതരൂപം ഇറ്റലിയിലെ ക്ളാസ്സുമുറികളിലുണ്ടാകും
മനുഷ്യാവകാശ സംരക്ഷ്ണത്തിനായുള്ള യൂറോപ്യന്‍ കോടതിയുടെ കുരിശുരൂപം ഇറ്റലിയിലെ ക്ളസ്സുമുറികളില്‍ സ്ഥാപിക്കുന്നത് അംഗീകരിക്കുന്ന തീരുമാനം വത്തിക്കാന്‍ സ്വാഗതം ചെയ്തു. പൊതുസ്ഥലത്ത് കുരിശുരൂപം ആദരപൂര്‍വ്വം സ്ഥാപിച്ചിരിക്കുന്നത് യൂറോപ്യന്‍ സംസ്കാരത്തിന് ക്രൈസ്തവ വിശ്വാസം നല്‍കിയിട്ടുള്ള അടിസ്ഥാനപരമായ സംഭാവനകളുടെ സൂചനകളാണെന്ന് സംസ്കാരത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിണ്റ്റെ അധിപന്‍ കര്‍ദ്ദിനാള്‍ ജാന്‍ഫ്രാങ്കോ റവാസി പ്രതികരിച്ചു. തണ്റ്റെ കുട്ടിയുടെ മനസാക്ഷി സ്വാതന്ത്യ്രത്തിനു വിരുദ്ധമാണ് ക്ളാസ്സുമുറികളിലെ കുരിശുരൂപം എന്നാരോപിച്ച് കോടതിയെ സമീപിച്ച ഇറ്റലിക്കാരിയായ അമ്മയുടെ പരാതി പരിഗണിച്ചാണ് കോടതി ഈ വിധി തീര്‍പ്പു കല്‍പിച്ചത്. 2009 ല്‍ ഈ കേസില്‍ ക്ളാസ്സുമുറിയിലെ ക്രൂശിതരൂപം മനസാക്ഷി സ്വാതന്ത്യ്രത്തിനു വിരുദ്ധമാണെന്ന് കീഴ്കോടതി വിധിച്ചിരുന്നു. ക്രൂശിതരൂപം സാംസ്കാരിക ചരിത്രത്തിലെ മതപരമായ ചിഹ്നത്തോടൊപ്പം ദേശീയ വ്യക്തിത്വത്തിണ്റ്റെ അടയാളം കൂടിയാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെഡറികോ ലൊംബാര്‍ഡി വിലയിരുത്തി.
Monday, March 21, 2011
അല്‍മായര്‍ ഭൌതിക മണ്ഡലം പ്രവര്‍ത്തനപഥമാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ഭൌതിക മണ്ഡലത്തിണ്റ്റെ ക്രൈസ്തവവത്ക്കരണമാണ് അല്‍മായണ്റ്റെ ദാത്യമെന്നും അതിനാല്‍ സാമൂഹ്യ-രാഷ്്ട്രീയ-ആത്മീയ-ആതുരശുശ്രൂഷ-വിദ്യാഭ്യാസ മേഖലകള്‍ ക്രൈസ്തവന്‍ പ്രവര്‍ത്തനപഥമാക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ലൂര്‍ദ് മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൂര്‍ദ്, കൊട്ടേക്കാട്, പട്ടിക്കാട്, പുത്തൂറ്‍ ഫൊറോനകളിലെ 1000ഓളം യൂണിറ്റ് പ്രസിഡണ്റ്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.
Thursday, March 17, 2011
ആത്മീയ സാക്ഷരത വിദ്യാഭ്യാസത്തിന് അനിവാര്യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ഇന്നത്തെ വിദ്യാഭ്യാസത്തിന് ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സമൂഹനന്‍മയ്ക്ക് ആത്മീയ സാക്ഷരതയുള്ള വിദ്യാഭ്യാസം ആവശ്യമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍നിന്നും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപക-അനധ്യാപകര്‍ക്കു നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. സ്ഥാപനങ്ങള്‍ വളരുകയും ദര്‍ശനങ്ങള്‍ തളരുകയും ചെയ്യുന്ന സാഹചര്യമാണ് വിദ്യാഭ്യാസം ഇന്നു നേരിടുന്നത്. ഇത് സാമൂഹിക വിപത്താണ്. ക്രിസ്തുവും ശ്രീബുദ്ധനും നബിയും ശ്രീനാരായണ ഗുരുവുമൊക്കെ പകരുന്ന ദര്‍ശനങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്നു നീക്കുകയാണു പരിഷ്കര്‍ത്താക്കള്‍. ഈ നിലപാട് വിദ്യാഭ്യാസ ലക്ഷ്യങ്ങളെ വികലമാക്കുന്നു. പരിസ്ഥിതി പഠനങ്ങള്‍ക്കു പ്രാധാന്യം നല്‍കുകയും ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ മനുഷ്യരാശിക്ക് പ്രയോജനം ചെയ്യുന്നതുമായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിക്കണം - മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
Tuesday, March 15, 2011
അര്‍പ്പണമനോഭാവമുള്ളവര്‍ നേതൃത്വത്തിലേക്കു വരണം: ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍
അര്‍പ്പണമനോഭാവമുള്ള യുവാക്കള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ ആഹ്വാനം ചെയ്തു. കൊരട്ടി സെണ്റ്റ് മേരീസ് ദേവാലയത്തിലെ കുടുംബയൂണിറ്റ ്കേന്ദ്രകമ്മിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച 25 വര്‍ഷത്തെ ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. ജോസ് പോള്‍ നെല്ലിശേരി, ഫാ. ലൂക്കോസ് കുന്നത്തൂറ്‍, പ്രഫ. ജോജോ നല്ലാട്ട്, പോള്‍ ജെയിംസ്, മേഴ്സി ജോസ്, ജോയി വളപ്പി, പൌലോസ് കോട്ടക്കല്‍, എന്‍.ജി.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടിത്താനം മരിയന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റൂബിള്‍ രാജ് ക്ളാസ് നയിച്ചു. ദിവ്യബലിക്ക് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കാര്‍മികത്വം വഹിച്ചു.
മുതിര്‍ന്ന പൌരന്‍മാര്‍ സാമൂഹ്യ മുഖ്യധാരയിലേക്ക് വരണം: മാര്‍ ജോസഫ് പവ്വത്തില്‍
മുതിര്‍ന്ന പൌരന്‍മാര്‍ പൊതുസമൂഹത്തിണ്റ്റെ ഭാഗമാണെന്നും സാമൂഹ്യപരമായ നന്‍മകള്‍ ചെയ്യാന്‍ തത്പരരായി പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പാറേല്‍ പളളിയങ്കണത്തില്‍ നടത്തിയ എല്‍ഡേഴ്സ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. ദീര്‍ഘകാലം സമൂഹത്തിനു നന്‍മ പകര്‍ന്ന അനുഭവ സമ്പത്ത് പുതിയ തലമുറക്ക് നല്‍കാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. മുതിര്‍ന്നവരെ ആദരിക്കുന്നതില്‍ വിമുഖരാണ് ഇന്നത്തെ തലമുറയെന്നും സഹവര്‍ത്തിത്വംകൊണ്ട് അതിന് മാറ്റം വരുത്താമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു
സമൂഹം ഉയരണമെങ്കില്‍ വിശ്വാസത്തോടൊപ്പം വിദ്യാഭ്യാസവും നേടണം: ബിഷപ്. ഡോ. ജോസഫ് കാരിക്കശ്ശേരി
സമൂഹത്തിണ്റ്റെ അവഗണനയും അവശതയും മാറണമെങ്കില്‍ ഈശ്വരദാനമായ വിശ്വാസത്തോടൊപ്പം വിദ്യാഭ്യാസത്തിലൂടെ മുന്നേറണമെന്ന് കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. കെഎല്‍സിഎ കോട്ടപ്പുറം രൂപത സമിതി എല്ലാ വര്‍ഷവും നല്‍കുന്ന എന്‍ഡോവ്മെണ്റ്റ് മെറിറ്റ് സ്കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. സ്കൂള്‍ കലോത്സവത്തില്‍ ചവിട്ടുനാടക മത്സരവും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Monday, March 14, 2011
ഭാരതത്തിണ്റ്റെ ആത്മീയചൈതന്യം തകര്‍ക്കാന്‍ അനുവദിക്കില്ല: മാര്‍ മാത്യു മൂലക്കാട്ട്
ആര്‍ഷഭാരതത്തിണ്റ്റെ ആത്മീയചൈതന്യത്തെ വികലമാക്കുന്നതും സാംസ്കാരികപൈതൃകത്തെ മുറിവേല്‍പ്പിക്കുന്നതുമായ എആര്‍ടി ബില്ലിണ്റ്റെ നിയമനിര്‍മാണപ്രക്രിയയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. ഇതു ക്രൈസ്തവരുടെ മാത്രം വികാരമല്ല. ധാര്‍മികതയ്ക്കും വിശ്വാസസത്യങ്ങള്‍ക്കും നേരേ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. ഇതിനെതിരേ പൊതുസമൂഹം ശക്തമായി പ്രതികരിക്കണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവസമൂഹം നേരിടുന്ന സാമൂഹികപ്രശ്നങ്ങളില്‍ കോട്ടയം സീരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കത്തോലിക്കാ അത്മായ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ജീവന്‍ ദൈവത്തിണ്റ്റെ ദാനമാണെന്നും ജീവന്‍ തിരിച്ചെടുക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും ന്യൂനപക്ഷ വിദ്യാഭ്യാസധ്വംസനം വച്ചുപൊറുപ്പിക്കില്ലെന്നും മനുഷ്യവംശത്തെ നരകതുല്യമാക്കുന്ന മദ്യത്തിണ്റ്റെ ഉദാരവത്കരണം ശക്തിമായി എതിര്‍ക്കുമെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി.
ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കാനുള്ള ഗൂഢനീക്കങ്ങളെ ചെറുക്കണം: മാര്‍ ജോസഫ്
പവ്വത്തില്‍ ഭരണഘടനയ്ക്കു നല്‍കിയിരിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസാവകാശങ്ങള്‍ നിഷേധിക്കാനുള്ള ഗൂഢനീക്കങ്ങളെ ചെറുക്കണമെന്നു മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ നഷ്ടപ്പെട്ടാല്‍ നിലനില്‍പുതന്നെ അപകടത്തിലാകും. ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കാന്‍ ഭരണകേന്ദ്രങ്ങള്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ പൊതുസമൂഹത്തില്‍ തുറന്നുകാണിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈശ്വരനിഷേധത്തിണ്റ്റെ വേദിയാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് വോട്ട്: മാര്‍ റെമിജിയോസ് ഇഞ്ചാനാനി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യം നിരോധിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത് രാജ് ആക്ടിലെ 232,447 വകുപ്പുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കുന്ന മുന്നണികള്‍ക്ക് മാത്രമെ വോട്ട് നല്‍കാവൂ എന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയില്‍. ഏതാനും പേരുടെ തൊഴിലിനുവേണ്ടി ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കാനും മദ്യമെന്ന സാമൂഹിക തിന്‍മയ്ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കെസിബിസി മദ്യ വിരുദ്ധ കമ്മീഷന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റെമിജിയോസ് ഇഞ്ചാനാനിയലിനും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റോയി മുരിക്കോലിനും താമരശേരി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Saturday, March 12, 2011
ആരാധനക്രമത്തിലെഅപഭ്രംശങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ ബലഹീനമാക്കും: കര്‍ദ്ദിനാളന്‍മാര്‍
ക്രൈസ്തവ വിശ്വാസത്തെ ബലഹീനമാക്കുന്നതിണ്റ്റെയും, സ്വാര്‍ത്ഥതയുടെ വളര്‍ച്ചയുടെയും വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നലരുടെ എണ്ണം കുറയുന്നതിണ്റ്റെയും കാരണം ആരാധന ക്രമാനുഷ്ടാനങ്ങളിലെ അപഭ്രംശങ്ങളും ആദരവോടെയല്ലാത്ത വി.കുര്‍ബാനയര്‍പ്പണവുമാണെന്ന് വത്തിക്കാനിലെ രണ്ടു കര്‍ദ്ദിനാളന്‍മാര്‍ വ്യക്തമാക്കി. നമ്മളാണ് വി.കുര്‍ബാനയുടെകേന്ദ്രമെന്ന തെറ്റിദ്ധാരണയില്‍ അര്‍പ്പിക്കുന്ന വി.കുര്‍ബാന വിശ്വാസ ക്ഷയത്തിലേക്കു നയിക്കും. വത്തിക്കാനിലെ ട്രൈബ്യൂണലിണ്റ്റെ തലവന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെ വ്യക്തമാക്കുന്നു. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ കുറേയേറെ വൈദികരും കുറച്ചു മേലദ്ധ്യക്ഷന്‍മാരും ആരാധനക്രമ നിയമങ്ങളുടെ ലംഘനം അപ്രധാനമായി കാണുന്നു.യഥാര്‍ത്ഥത്തില്‍ അത് കടുത്തദുരുപയോഗമാണുതാനും. കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. കുദാശകള്‍ക്കും ദൈവാരാധനക്കുമായുള്ള തിരുസംഘത്തിണ്റ്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അണ്റ്റോണിയോ സി. ലോവെരാ വൈദികരില്‍ പലരും ആരാധനക്രമ നിയമങ്ങളുടെ ലംഘനം ലഘുവായി കാണണം. യഥാര്‍ത്ഥത്തില്‍ അത് വലിയ വീഴ്ചയാണ.് എന്ന് വ്യക്തമാക്കി. ഫാ.നിക്കോള ബക്സ് എഴുതിയ ആരാധനക്രമ നിയമങ്ങളും വിശ്വാസ വ്യതിചലനങ്ങളും വിലയിരുത്തുന്ന പുസ്തകത്തിണ്റ്റെ പ്രകാശന വേളയിലാണ് കര്‍ദ്ദിനാളന്‍മാര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്
Thursday, March 10, 2011
സഭയെ പടുത്തുയര്‍ത്തുന്നതില്‍ സമര്‍പ്പിതരുടെ പങ്ക് മഹനീയം: മാര്‍ പോളി കണ്ണൂക്കാടന്‍
സഭയെ പടുത്തുയര്‍ത്തുന്നതില്‍ സമര്‍പ്പിതരുടെ പങ്ക് മഹനീയമാണെന്ന് രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു ഇരിങ്ങാലക്കുട രൂപത കാര്യാലയത്തില്‍ സംഘടിപ്പിച്ച സമര്‍പ്പിതസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ആത്മീയ ഉണര്‍വ് കൈവരിക്കുവാന്‍ സന്യസ്തര്‍ നേതൃത്വം കൊടുക്കുന്നതോടൊപ്പം സാമൂഹ്യ-വിദ്യാഭ്യാസ-ആതുര ശുശ്രൂഷ തലങ്ങളില്‍ അവരുടെ പങ്ക് നിസ്തുലമാണെന്നും അവരുടെ ത്യാഗപൂര്‍ണമായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ബിഷപ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപതയില്‍ സേവനം ചെയ്യുന്ന 169 സന്യാസിനീ ഭവനങ്ങളിലെ 1600 ഓളം വരുന്ന സമര്‍പ്പിതരുടെ പ്രതിനിധികളുടെ കൂട്ടായ്മയാണ് സംഘടിപ്പിക്കപ്പെട്ടത്. സന്യാസവ്രത വാഗ്ദാനത്തിണ്റ്റെ സുവര്‍ണ-രജത ജൂബിലി ആഘോഷിക്കുന്നവരെ യും വിവിധ തലങ്ങളില്‍ സ്തുത്യര്‍ഹമായ സേവനത്തിന് പ്രത്യേക അവാര്‍ഡിന് അര്‍ഹരായവരെയും ചടങ്ങില്‍ അഭിനന്ദിച്ചു. പൌരോഹിത്യത്തിണ്റ്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന അധ്യാപകര്‍ വളര്‍ച്ചയ്ക്കുള്ള ഗോവണിപ്പടി: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് വളര്‍ച്ചയ്ക്കുള്ള ഗോവണിപ്പടി കളാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മൂലമറ്റം സെണ്റ്റ് ജോര്‍ജ് യുപി സ്കൂളിണ്റ്റെ വജ്രജൂബിലി ആഘോഷവും ഡോ. ജോസ് തര്യന്‍ ഇലഞ്ഞിക്കല്‍ മെമ്മോറിയല്‍ ബ്ളോക്കിണ്റ്റെ ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടേയും ഡോ. രാധാകൃഷ്ണണ്റ്റേയും ദാര്‍ശ നിക ചിന്തകള്‍ നമുക്ക് മാതൃകയാകണം. വിദ്യാഭ്യാസത്തിണ്റ്റെ പ്രസാദാത്മക സ്വഭാവം നഷ്ടപ്പെടുത്തരു തെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മൂല്യങ്ങളുടെ പ്രഘോഷണം വിദ്യാഭ്യാസ രംഗത്തുണ്ടായേ മതിയാകൂ. കഴിഞ്ഞകാലത്ത് അതുണ്ടായിരുന്നു. മൂല്യങ്ങളുടേയും കൂട്ടായ്മയുടേയും അനുഭവം വിദ്യാഭ്യാസ മേഖല യില്‍ അനിവാര്യമാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. അലക്സ് മൂലക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് അഡ്വ. അലക്സ് കോഴിമല മുഖ്യപ്രഭാ ഷണവും ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു. രൂപതാ കോര്‍പറേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ യാത്രയയപ്പ് സന്ദേശവും ഉപഹാര വിതരണവും നടത്തി. മേഴ്സി തര്യന്‍ ഇലഞ്ഞിക്കല്‍ ്‌ആമുഖ പ്രഭാഷണം നടത്തി. എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ തോട്ടുങ്കല്‍ വജ്രജൂബിലി സന്ദേശം നല്‍കി.
Wednesday, March 9, 2011
മതവിദ്വേഷത്തിണ്റ്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ 75% വും ക്രിസ്ത്യനികള്‍
മതവിദ്വേഷത്തിണ്റ്റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ 75% വും ക്രിസ്ത്യനികളാണെന്ന് വത്തിക്കാണ്റ്റെ ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ഓഫീസിലെ സ്ഥിരം പ്രതിനിധി പ്രസ്താവിച്ചു. യു.എന്‍. ണ്റ്റെ മതസ്വാതന്ത്യ്രത്തിനായുള്ള മനുഷ്യാവകാശ സമിതിയിലെ വത്തിക്കാണ്റ്റെ സ്ഥിരാംഗമായ ആര്‍ച്ചുബിഷപ് സില്‍വാനോ തോമസിയാണ് സമിതിയുടെ 16-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മതസ്വാതന്ത്യ്രമെന്നത് കേവലം ആരാധനാസ്വാതന്ത്യ്രം മാത്രമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം നല്‍കുന്നതിലും ആതുരശുശ്രൂഷ നല്‍കുന്നതിലും മതസമൂഹങ്ങള്‍ക്കുള്ള സ്വാതന്ത്യ്രം അംഗീകരിക്കുന്നതും മതസ്വാതന്ത്യ്രത്തിണ്റ്റെ തന്നെ ഭാഗമാണ്. ഇക്കാര്യങ്ങളിലുള്ള സ്വാതന്ത്യ്രം നിക്ഷേധിക്കുന്നത് മതസ്വാതന്ത്യ്രത്തിണ്റ്റെ മേലുള്ള കടന്നുകയറ്റമാണ്. എല്ലാ മതങ്ങള്‍ക്കും പരസ്പരമുള്ള സഹവര്‍ത്തിത്വം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കാനുണ്ട്. രാഷ്ട്രങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാനാകും. ആര്‍ച്ചുബിഷപ് തോമസി മാര്‍ച്ച് 4-ാം തിയതി നടന്ന സമ്മേള്ളനത്തില്‍ വ്യക്തമാക്കി.
സഭയെ വിമര്‍ശിക്കുന്നവര്‍ ചരിത്രമറിയാത്തവര്‍: മാര്‍ മാത്യു അറയ്ക്കല്‍
നൂറ്റാണ്ടുകള്‍ പിന്നിട്ട സീറോമലബാര്‍ സഭയുടെ ചരിത്രവും പാരമ്പര്യവും ഇന്നിണ്റ്റെ തലമുറ യിലേക്ക് പകര്‍ന്നു നല്‍കേണ്ടത് കാലഘട്ടത്തിണ്റ്റെ അനിവാര്യതയാണെന്നും സഭാചരിത്രങ്ങളെക്കുറിച്ചു ള്ള വേണ്ടത്ര പഠനങ്ങളുടെ അഭാവമാണ് സഭയെ വിമര്‍ശിക്കുന്നതിനിടനല്‍കുന്നതെന്നും സീറോമലബാ ര്‍സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ഹിസ്റ്ററി ആന്‍ഡ് റിസേര്‍ച്ച് ഫോറം കാഞ്ഞിരപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു ബിഷപ്. സഭയുടെ ചരിത്ര പശ്ചാത്തലങ്ങളെക്കുറിച്ചും അല്‍മായ സേവനങ്ങളെക്കുറിച്ചും പഠിക്കുന്നതിനും ഗവേഷണത്തിനുമായി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.
വനിതകള്‍ മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ മുന്നേറണം: ഡോ. ജോസഫ് കാരിക്കശേരി
ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ സ്വായത്തമാക്കി തൊഴില്‍ മേഖലയില്‍ പുതിയ വിപ്ളവം സൃഷ്ടിക്കുന്നതിനു വനിതകള്‍ മുന്നോട്ടു വരണമെന്നും മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ കുടുംബത്തിനും രാജ്യത്തിനും നേതൃത്വം വഹിക്കുവാന്‍ തയാറാകണമെന്നും കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Tuesday, March 8, 2011
ഇറാക്കിലെ ക്രൈസ്തവര്‍ക്കെതിരായുള്ള അക്രമങ്ങള്‍ മൃഗീയതയുടെ അടയാളമെന്ന് ഇന്ത്യന്‍ മുസ്ളിം പണ്ഡിതന്‍.
ഇറാക്കിലെ ബാഗ്ദാദില്‍ ക്രൈസ്തവ ദൈവാലയങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമണങ്ങളും ഈ ദിവസങ്ങളില്‍ ക്രൈസ്തവരെ മൊസൂളിലും മറ്റും ആസൂത്രിതമായ അക്രമത്തിലൂടെ കൊലപ്പെടുത്തിയതും മൃഗീയമായകുറ്റമാണെന്നും ഇന്ത്യയിലെ മുസ്ളീം പണ്ഡിതരില്‍ പ്രമുഖനായ അസ്സര്‍ അലി എഞ്ചിനിയര്‍ പ്രസ്താപിച്ചു. ഇസ്ളാം മതത്തിണ്റ്റെ നിലപാടുകള്‍ക്കു നിരക്കുന്നതല്ല ഈ അക്രമങ്ങള്‍ അദ്ദേഹം നല്‍കിയ ഇണ്റ്റെര്‍വ്യുയില്‍ അസ്സര്‍ അലി എഞ്ചിനിയര്‍ വ്യക്തമാക്കി. കാര്‍ ബോംബുകള്‍ ബാഗ്ദാദിലെ ഏഴ് കല്‍ദായ സഭയയുടെയും ഓര്‍ത്തഡോക്സ് സഭകളുടെയും ദൈവാലയങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തത്. നാലുപേര്‍മരിച്ച സംഭവങ്ങളില്‍ ഇരുപതില്‍ ഏറേ പേര്‍ക്ക് ഗുരുതരമായ പരുക്കുപറ്റുകയും ചെയ്തിരുന്നു. തീവ്രവാദികള്‍ക്ക് പ്രത്യേകിച്ച് നിയമങ്ങളോ ചട്ടങ്ങളോ ഒന്നുമില്ല. പ്രതികാരം മതവിശ്വാസവുമായി ചേര്‍ന്നുപോകുന്ന കാര്യമല്ലല്ലോ. ഈശ്വരവിശ്വാസികള്‍ക്ക് ക്ഷമിക്കാനും പൊറുക്കാനുമാണ് കഴിയുക. അല്ലാതെ പ്രതികാരം ചെയ്‌യാനല്ല. എഞ്ചിനിയര്‍ വ്യക്തമാക്കി. മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ ശക്തിപ്പെടുത്തുകയും പരസ്പര വിശ്വസം വളര്‍ത്തുകയും ചെയ്‌യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ദൈവവുമായുള്ള സൌഹൃദം മറ്റുള്ളവരുമായി പങ്കുവയ്ക്കുക: ബിഷപ് ബോസ്കോ പുത്തൂറ്‍
ദൈവവുമായി പുലര്‍ത്തുന്ന സൌഹൃദവും അതിലൂടെ ലഭ്യമാകുന്ന ശാന്തിയും സമാധാനവും കണ്ടുമുട്ടുന്ന എല്ലാവരുമായി പങ്കുവയ്ക്കുകയാണ് ഇന്നത്തെ ആവശ്യമെന്ന് ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍. കോക്കമംഗലം സെണ്റ്റ് തോമസ് പള്ളിയില്‍ മോണ്‍. മാത്യു മങ്കൂഴിക്കരി ആധ്യാത്മികസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ നമ്മെ അവഹേളിക്കുമ്പോള്‍ അവരുടെ നന്‍മയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയെന്നതായിരുന്നു മോണ്‍. മങ്കൂഴിക്കരിയുടെ ആധ്യാത്മികത. 30 വര്‍ഷം വടവാതൂറ്‍ സെമിനാരിയിലെ ആധ്യാത്മിക പിതാവും സന്ന്യാസസമൂഹങ്ങളുടെ ഉപദേഷ്ടാവുമായിരുന്നു മോണ്‍സിഞ്ഞോര്‍ സഭയുടെ ആധ്യാത്മികാചാര്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎംഐ സഭാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ആണ്റ്റണി കരിയില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കന്‍, റവ. ഡോ. തോമസ് പാറയ്ക്കല്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, റവ. ഡോ. ജോസ് പുതിയേടത്ത്, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ജോസ് തച്ചില്‍, സിസ്റ്റര്‍ എല്‍സീറ്റ, സിസ്റ്റര്‍ പ്രീമ, ജോണ്‍ പുളിക്കപ്പറമ്പില്‍, എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. സംഗമത്തില്‍ വച്ച് റവ. ഡോ. ജോസ് ചിറമേലിന് ആത്മമിഥ്യ അവാര്‍ഡ് ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ സമ്മാനിച്ചു. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. റവ. ഡോ. ജോസ് ചിറമേല്‍ രചിച്ച സഭാനിയമ സമീക്ഷ എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്്. റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ സ്വാഗതവും കെ.ടി. തോമസ് കൃതജ്ഞതയും പറഞ്ഞു.
ബുദ്ധിവൈകല്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിണ്റ്റെ കടമ
മാര്‍ റാഫേല്‍ തട്ടില്‍ ബുദ്ധിവൈകല്യമുള്ള കുട്ടികളെ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരേണ്ടതും കഴിവുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതും സമൂഹത്തിണ്റ്റെ കടമയാണെന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഓര്‍മിപ്പിച്ചു. പോപ്പ് പോള്‍ മേഴ്സി ഹോമിണ്റ്റെ വാര്‍ഷികദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പിണ്റ്റെ കീഴില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം നല്‍കികൊണ്ടുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കുമെന്ന് കില ഡയറക്്ടാറ്‍ പ്രഫ.എന്‍. രമാകാന്തന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പോലീസ് അക്കാദമി ഫോറന്‍സിക് ബയോളജിസ്റ്റ് അന്നമ്മ ജോണ്‍ മുഖ്യാതിഥിയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക്സ്വാതന്ത്യ്രം അനിവാര്യം
മാര്‍ ജോസഫ് പവ്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രവര്‍ത്തനസ്വാതന്ത്യ്രവും സര്‍ക്കാരിണ്റ്റെ സാമ്പത്തിക സഹായവും അനിവാര്യമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിണ്റ്റെ നേതൃത്വത്തില്‍ നടത്തിയ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ഉന്നതസ്ഥാനം നേടിയ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അനുമോദിക്കുന്നതിനായി പൌരാവലിയും പിടിഎയും സംയുക്തമായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ആധുനിക നൂതന വിദ്യാഭ്യാസരംഗം വളരെ ചെലവേറിയതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമ്പോള്‍ സ്ഥാപനങ്ങളുടെമേല്‍ പിടിമുറുക്കി സ്വാതന്ത്യം നിഷേധിക്കാനിടയാവരുത്. പ്രവര്‍ത്തന സ്വാതന്ത്യ്രം ഉണ്ടെങ്കില്‍ മാത്രമേ വളര്‍ച്ച സാധിക്കുകയുളളുവെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. വിദ്യഭ്യാസത്തിണ്റ്റെ ഉന്നതമായ മൂല്യവും പാരമ്പര്യവും സൂക്ഷിക്കുന്ന എസ്ബി സ്കൂള്‍ സമഗ്ര വിദ്യാഭ്യാസരംഗത്ത് മുന്‍നിരയിലാണെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എസ്ബി സ്കൂളിണ്റ്റെ മഹത്തായ പാരമ്പര്യം കാത്തുപരിപാലിക്കാന്‍ ഓരോ വിദ്യാര്‍ഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി. ഇക്ബാല്‍ ചൂണ്ടിക്കാട്ടി.
Monday, March 7, 2011
രാഷ്ട്രീയ സാമൂഹ്യരംഗത്ത് അല്‍മായ നേതൃത്വം ഇടപെടണം: മാര്‍ ജോസഫ് പവ്വത്തില്‍
രാഷ്്ട്രീയ, സാമൂഹ്യരംഗങ്ങളില്‍ അല്‍മായ നേതൃത്വം ഗൌരവമായി ഇടപെടണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കെസിവൈഎം മുന്‍ സംസ്ഥാന നേതാക്കളുടെ കൂട്ടായ്മ പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളീയസമൂഹത്തില്‍ പ്രകാശവിളക്കുകളായി മാറാന്‍ അല്‍മായ നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. സമൂഹത്തിണ്റ്റെ സമഗ്ര വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന കെസിവൈഎം പ്രവര്‍ത്തകര്‍ കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നേറാനും രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളില്‍ ക്രൈസ്തവസാക്ഷ്യം നല്‍കാനും പരിശ്രമിക്കണം. സമൂഹത്തിലെ മാറ്റങ്ങള്‍ക്കായി മുന്‍കാല നേതാക്കളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സഭയ്ക്കു കഴിയണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തില്‍ പറഞ്ഞു. അഡ്വ.ആണ്റ്റണി എം.അമ്പാട്ട് അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. തോമസ് മൂറ്‍, ഫാ. ഫിര്‍മൂസ് കാച്ചപ്പിള്ളി, ഫാ. ജോസ് തച്ചില്‍, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, അഡ്വ. ജോയ് ഏബ്രഹാം, പ്രഫ. ജേക്കബ് എം. ഏബ്രഹാം, ജോയി ഗോതുരുത്ത്, സെബാസ്റ്റ്യന്‍ വടശേരി, വി.സി ജോര്‍ജ്കുട്ടി, കെ.ജെ. വര്‍ഗീസ്, റെജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
സിഎല്‍സിയിലൂടെ യേശുവിനെ പകര്‍ന്നു നല്‍കണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
സിഎല്‍സി സംഘടനയിലൂടെ പുതിയ തലമുറയ്ക്ക് യേശുവിനെ പകര്‍ന്നു നല്‍കാന്‍ സന്യാസിനികള്‍ക്കു കഴിയണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. സിഎല്‍സി എറണാകുളം-അങ്കമാലി അതിരൂപതാ കൌണ്‍സില്‍ സംഘടിപ്പിച്ച മോഡറേറ്റേഴ്സ് സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കുട്ടികള്‍ ഉപദേശങ്ങളെ അധികമായി ഇഷ്ടപ്പെടുന്നവരല്ല. അവര്‍ക്കൊപ്പം ആയിരുന്ന് അവരുടെ ആവശ്യങ്ങളെ അടുത്തറിഞ്ഞ് അതിലൂടെ അവരെ നന്‍മയിലേക്കു നയിക്കണം. പങ്കുവയ്ക്കുന്ന സ്നേഹത്തിണ്റ്റെ മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ലക്ഷ്യത്തേക്കാള്‍ നന്‍മയുടെ മാര്‍ഗമാണ് നാം ശ്രദ്ധിക്കേണ്ടത്. ജ്ഞാന, ഭക്തി, കര്‍മ മാര്‍ഗങ്ങളെ സമന്വയിപ്പിക്കുന്ന പരിശീലനമാണ് സിഎല്‍സി അംഗങ്ങള്‍ക്കു നല്‍കേണ്ടത്. പുതുതലമുറയിലുള്ളവരെ സിഎല്‍സി പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി അടുപ്പിക്കേണ്ടത് സഭയുടെയും സമൂഹത്തിണ്റ്റെയും ആവശ്യമാണ്. സിഎല്‍സിയിലുടെ സഭയ്ക്കു മുതല്‍ക്കൂട്ടായി മാറുന്ന യുവാക്കളെ രൂപപ്പെടുത്താനാവും. ഇന്നത്തെ തലമുറയെ സ്വാധീനിക്കുന്ന തെറ്റായ ആസക്തികളെക്കുറിച്ചു വ്യക്തമായ ബോധവത്കരണം ക്രൈസ്തവ സംഘടനകളിലൂടെ നല്‍കണം. നോമ്പുകാലത്തില്‍ സിഎല്‍സി അംഗങ്ങളെ ദൈവാനുഭവത്തില്‍ പ്രത്യേകമായി ഒരുക്കുന്നതിനു മോഡറേറ്റര്‍മാര്‍ക്കു സാധിക്കണമെന്നും ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഓര്‍മിപ്പിച്ചു. പ്രസിഡണ്റ്റ് മാര്‍ട്ടിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രമോട്ടര്‍ ഫാ. ജേക്കബ് കോഴുവള്ളില്‍ ആമുഖപ്രഭാഷണം നടത്തി. സ്വരാജ് ഫൌണേ്ടഷന്‍ മാധ്യമപുരസ്കാരം നേടിയ അതിരൂപതാ സിഎല്‍സി ജോയിണ്റ്റ് സെക്രട്ടറി സിജോ പൈനാടത്തിനെ ചടങ്ങില്‍ ആദരിച്ചു. അതിരൂപതാ സിഎല്‍സി മോഡറേറ്റര്‍മാരായ സിസ്റ്റര്‍ ജെസ്ളിന്‍, സിസ്റ്റര്‍ റൊസാണ്റ്റോ, സംസ്ഥാന മോഡറേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ്, ഭാരവാഹികളായ കുഞ്ഞുമോന്‍, റിജു കാഞ്ഞൂക്കാരന്‍, തോമസ് ഇത്തിത്തറ, സിനോബി, അനില്‍ പാലത്തിങ്കല്‍, സിജോ പൈനാടത്ത്, ഷാജി വി. ഇടവൂറ്‍, ശ്രുതി ക്ളയര്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലത്തീന്‍ സമുദായത്തെ അവഗണിച്ചാല്‍ തിരിച്ചടി: ബിഷപ് ഡോ. വിന്‍സണ്റ്റ് സാമുവല്‍
ലത്തീന്‍ സമുദായത്തിണ്റ്റെ ഭൂരിപക്ഷ മേഖലകളില്‍ പ്രധാനമായ നെയ്യാറ്റിന്‍കര, പാറശാല, കോവളം, തിരുവനന്തപുരം തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ ലത്തീന്‍ സമുദായ അംഗങ്ങളെ സ്ഥനാര്‍ഥിയാക്കാതെ മാറ്റി നിര്‍ത്തിയാല്‍ സമുദായാംഗങ്ങള്‍ അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടിവരുമെന്നും ആ അവസ്ഥയിലേക്ക് എത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെ.എല്‍.സി.എ ജനറല്‍ കൌണ്‍സില്‍ ഉദ്ഘാടനം ചെയ്ത് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സണ്റ്റ് സാമുവല്‍ പറഞ്ഞു. കെ.എല്‍.സി.എ പ്രസിഡണ്റ്റ് ജെ. സഹായദാസിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മോണ്‍. ജി. ക്രിസ്തുദാസ്, അഡ്വ. കെ.സി. തങ്കരാജ്, എ.ടി. ജോര്‍ജ്, എം.ആര്‍. സൈമണ്‍, ഉഷാകുമാരി, പ്രഭാകരന്‍, ബിജുദാസ്, അഡ്വ. ഡി. രാജു, ജി. നേശന്‍, വി.എസ്. അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Saturday, March 5, 2011
ഡോ. ജോസഫ് കളത്തിപറമ്പിലിന് വരവേല്‍പ് നല്‍കി
വത്തിക്കാന്‍ വിദേശ മന്ത്രാലയ സെക്രട്ടറി ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിലിന് മക്കിയാട് ബെനഡിക്റ്റ് ആശ്രമ ദേവാലയത്തില്‍ വരവേല്‍പ് നല്‍കി. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ വത്തിക്കാന്‍ സെക്രട്ടറിയായി നിയമിച്ചതിനുശേഷം ആദ്യമായാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. വത്തിക്കാനില്‍ നിന്നെത്തിയ സില്‍വര്‍സ്ട്രോ ബെനഡിക്റ്റന്‍ സഭയുടെ മേധാവി ആബട്ട് ജനറാള്‍ ഡോ.മൈക്കിള്‍ കെല്ലിയും ബിഷപ് കളത്തിപറമ്പിലിനോടൊപ്പം മക്കിയാട് അശ്രമ ദേവാലയത്തില്‍ എത്തിയിട്ടുണ്ട്. ബെനഡിറ്റ് സഭയുടെ ഇന്ത്യന്‍ പ്രോവിന്‍സ് സുപീരിയര്‍ റവ.വിന്‍സണ്റ്റ് കൊരണ്ടിയാര്‍കുന്നേല്‍, മക്കിയാട് ആശ്രമം കൌണ്‍സിലര്‍മാരായ ഫാ.ബെനഡിക്റ്റ് കൊടിയന്‍പുരയിടം, ഫാ.ആണ്റ്റണി പുത്തന്‍പുരക്കല്‍, ഫാ.പയസ് കാനാക്കുന്നേല്‍, സെക്രട്ടറി ഫാ.സ്റ്റീഫന്‍ കുളത്തിനാല്‍, ഫാ.ജോളി പാലാറ്റില്‍, ശാന്തി നികേതന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോയി ചെമ്പകശ്ശേരി, മറ്റു ആശ്രമങ്ങളില്‍ നിന്നുവന്ന വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്ന് ബിഷപ് കളത്തിപറമ്പിലിനെയും റവ. മൈക്കിള്‍ കെല്ലിയെയും സ്വീകരിച്ചു. ബെനഡിക്റ്റ് സഭാംഗങ്ങളായ ബ്രദര്‍ ബിനീഷ്, ബ്രദര്‍ ജോസഫ് എന്നിവര്‍ക്ക് ബിഷപ് ജോസഫ് കളത്തിപറമ്പില്‍ വൈദികപട്ടം നല്‍കും. തുടര്‍ന്ന് നടക്കുന്ന പ്രഥമ ദിവ്യബലിയിലും നവ വൈദികര്‍ക്ക് നല്‍കുന്ന സ്വീകരണചടങ്ങിലും ബിഷപും റവ.ഡോ.മൈക്കിള്‍ കെല്ലിയും പങ്കെടുക്കും.
ദൈവദാനങ്ങള്‍ പങ്കുവയ്ക്കുന്നതാണ് മനുഷ്യത്വം
ദൈവം നല്‍കിയ ദാനങ്ങള്‍ സൌഭാഗ്യങ്ങളും മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നതാണ് മനുഷ്യത്വമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയോടനു ബന്ധിച്ച് പുതിയതായി നിര്‍മിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പിനോടനുബന്ധിച്ച് നടന്ന പരിശുദ്ധ കുര്‍ബാനയില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്.ആഘോഷപരിപാടികള്‍ക്ക് വികാരി ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍ നേതൃത്വം നല്‍കി.
Friday, March 4, 2011
ക്രൈസ്തവ സമൂഹം വിശ്വാസ, സ്നേഹ തീര്‍ഥാടക സമൂഹമാകണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ക്രൈസ്തവ സമൂഹങ്ങള്‍ സ്നേഹ വിശ്വാസ തീര്‍ഥാടക സമൂഹങ്ങളായി രൂപാന്തരപ്പെടണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ആദിമ ക്രൈസ്തവ സമൂഹം സ്നേഹത്തിണ്റ്റെയും വിശ്വാസത്തിണ്റ്റെയും തീര്‍ഥാടക സമൂഹങ്ങളായിരുന്നതുപോലെ ഇന്നത്തെ സമൂഹവും മാറണം. 14-ാമത് പാലയൂറ്‍ മഹാതീര്‍ഥാടനത്തിണ്റ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ താഴത്ത്. ചെയര്‍മാന്‍ മോണ്‍. പോള്‍ പേരാമംഗലത്ത് അധ്യക്ഷത വഹിച്ചു. മേയര്‍ ഐ.പി.പോള്‍ മുഖ്യ പ്രഭാഷണം നടത്തി. തീര്‍ഥാടനം വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ. ബര്‍ണാഡ് തട്ടില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി, സെക്രട്ടറി സി.കെ.ജോസ്, ഫാ. ജോര്‍ജ് നിരപ്പുകാലായില്‍, ഫാ. ജോസ് ചാലയ്ക്കല്‍, ജോര്‍ജ് ചിറമ്മല്‍, ഷിബു കാഞ്ഞിരത്തിങ്കല്‍, ദേവസി ചെമ്മണ്ണൂറ്‍, മാത്യൂസ് ഒലക്കേങ്കില്‍, ടി.ജെ.സൈമണ്‍, സാബു എം.വര്‍ഗീസ്, ഡോ. ടോണി ജോസഫ്, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കുടുംബ പ്രേഷിതപ്രവര്‍ത്തനം ഊര്‍ജിതമാകണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
മാറിയ കാലഘട്ടത്തില്‍ കുടുംബപ്രേഷിത പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തേണ്ടത് ആവശ്യമാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍മാരുടെ യോഗം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഇടയില്‍പ്പോലും വര്‍ധിച്ചുവരുന്ന മദ്യപാനം, മക്കളുടെ വിദ്യാഭ്യാസത്തില്‍ കുടുംബത്തിണ്റ്റെ താളംതെറ്റിയ മനോഭാവങ്ങള്‍, സമൂഹത്തില്‍ പ്രകടമാകുന്ന ധനാസക്തിയും ലൈംഗിക താളംതെറ്റലുകളും, അണുകുടുംബം ഉണര്‍ത്തുന്ന നിരവധിയായ പ്രശ്നങ്ങള്‍ എന്നിവ കുടുംബപ്രേഷിത പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതിണ്റ്റെ ആവശ്യകതയെ ഓര്‍മിപ്പിക്കുന്നതാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു ലൈഫ് ഗൈഡന്‍സ് കോഴ്സുകള്‍, സ്കൂള്‍ കുട്ടികള്‍ക്കു കൌണ്‍സലിംഗ് സൌകര്യം, ദമ്പതീ കൂട്ടായ്മകളുടെ രൂപീകരണം, കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ക്കു പ്രോത്സാഹനം, പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഫാമിലി കമ്മീഷണ്റ്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നു രൂപതാ പ്രവര്‍ത്തന ങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഈ വര്‍ഷം ഫാമിലി കമ്മീഷന്‍ ശ്രമിക്കും. കുട്ടികള്‍ കുടുംബത്തിന് അനുഗ്രഹം എന്നതായിരിക്കും ഈ വര്‍ഷത്തെ കമ്മീഷണ്റ്റെ മുദ്രാവാക്യം. കുട്ടികളെക്കുറിച്ചുള്ള ക്രൈസ്തവവീക്ഷണം, അവര്‍ക്കു ലഭിക്കേണ്ട സമഗ്രവിദ്യാഭ്യാസം, അവരുടെ സമൂഹവത്കരണം, മാധ്യമവിദ്യാഭ്യാസം എന്നിവ ചര്‍ച്ചാവിഷയമാക്കുമെന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. 1985 മുതല്‍ സഭയില്‍ നടന്നുവരുന്ന വിവാഹ ഒരുക്ക സെമിനാറിണ്റ്റെ ഫല ത്തെക്കുറിച്ചു സര്‍വേ നടത്താനും കുടുംബങ്ങളുടെ പാപ്പാ എന്നറിയപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ പിഒസിയില്‍ അദ്ദേഹത്തിണ്റ്റെ കുടുംബദര്‍ശനത്തെക്കുറിച്ചു രൂപതാ റിസോഴ്സ് ടീമിനുവേണ്ടി ദ്വിദിനസെമിനാര്‍ നടത്താനും തീരുമാനിച്ചതായി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍ അറിയിച്ചു.
ന്യൂനപക്ഷ സ്ഥാപനങ്ങളെ അംഗീകരിക്കാത്തതു ന്യൂനപക്ഷ പീഡനം: മാര്‍ ജോസഫ് പവ്വത്തില്‍
ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കായി സ്ഥാപിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ന്യൂനപക്ഷ സ്ഥാപനങ്ങളായി അംഗീകരിച്ചു സാക്ഷ്യപത്രം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകാത്തതു സര്‍ക്കാരിണ്റ്റെ ന്യൂനപക്ഷ പീഡനത്തിണ്റ്റെ ഭാഗമായിട്ടു പൊതുവേ കരുതപ്പെടുമെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളില്‍ ചിലതിന് ഒരുനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കോടതികള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളായി അംഗീകരിച്ചിട്ടുള്ളവയാണ് ഇവയില്‍ പലതും. കേരളസര്‍ക്കാര്‍ സാക്ഷ്യപത്രം നല്‍കാത്തതിനാല്‍ ഓരോ വിദ്യാലയവും ഡല്‍ഹിയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ സമിതിയില്‍ അപേക്ഷ സമര്‍പ്പിച്ച് അവിടെനിന്ന് സാക്ഷ്യപത്രങ്ങള്‍ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. ഏറെ പണവും സമയ വും ഇക്കാര്യത്തിനായി വേണ്ടിവരുന്നു. ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു നിഷേധിക്കാന്‍ തന്ത്രപൂര്‍വം ശ്രമിക്കുന്നതിണ്റ്റെ ഭാഗമായി മാത്രമേ ഈ നിലപാടിനെ കരുതാന്‍ കഴിയൂ. ഇതു ഭരണഘടനാപരമായ അവകാശ നിഷേധവും ന്യൂനപക്ഷ പീഡനവുമാണ്. ഈ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
യുവജനങ്ങള്‍ നന്‍മയുടെ വിളക്ക് തെളിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സമൂഹത്തില്‍ നന്‍മയുടെ വിളക്ക് തെളിച്ചു പുരോഗതിയുടെ വക്താക്കളായി മാറേണ്ടവരാണു യുവജനങ്ങളെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെസിവൈഎം സംസ്ഥാന പ്രവര്‍ത്തനവര്‍ഷം മരങ്ങാട്ടുപിള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ഹൃദയത്തില്‍ നന്‍മയുടെയും സമാധാനത്തിണ്റ്റെയും വിത്തുകളാണു സഭ പാകുന്നത്. അതുള്‍ക്കൊണ്ടു സമൂഹത്തില്‍ മതമൈത്രിയുടെയും മാനവികതയുടെയും വിളക്കു തെളിക്കാന്‍ യുവജനങ്ങള്‍ക്കാകണം. ഒന്നിച്ചു ചിന്തിച്ചും പ്രവര്‍ത്തിച്ചും തീരുമാനമെടുത്തും നവരാഷ്ട്ര നിര്‍മിതിക്കായി യുവജനങ്ങള്‍ പരിശ്രമിക്കണം. കെസിവൈഎമ്മിണ്റ്റെ 2011 ലെ ഊന്നല്‍ മേഖലയായ പരിസ്ഥിതി ആത്മീയത വളരെ പ്രധാനപ്പെട്ടതാണെന്നും, പരിസ്ഥിതി ആത്മീയതയുടെ ഏറ്റവും വലിയ വക്താവ് യേശുക്രിസ്തുവാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. കെ.എം. മാണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരേ യുവജനങ്ങള്‍ വ്യക്തമായ ദര്‍ശനത്തോടെ അനുയോജ്യമായ മറുപടി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു കാരണം ജനങ്ങളുടെ പ്രത്യാശയില്ലായ്മയാണെന്നും അതിനുള്ള പരിഹാരം എല്ലാവരെയും ആത്മാര്‍ഥമായി സ്നേഹിക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍ രചിച്ച ക്വോവദിസ് - വിശ്വാസ യുവത്വം എന്ന പുസ്തകത്തിണ്റ്റെ പ്രകാശനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡണ്റ്റ് അജി ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോഡ്ഫ്രെ ഹെന്‍റി, സംസ്ഥാന ഡയറക്ടര്‍ ഫാ. ജയ്സണ്‍ കൊള്ളന്നൂറ്‍, സിജു കണ്ണംതറപ്പില്‍, ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, ഫാ. പോള്‍ പാറയ്ക്കല്‍, ഫാ. ജോസഫ് ആലഞ്ചേരില്‍, ഉഴവൂറ്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് എം.എം. തോമസ്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ബെല്‍ജി ഇമ്മാനുവല്‍, ഡാനി പാറയില്‍, ജോസഫ് മൈലാടില്‍, സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേല്‍, ട്വിങ്കിള്‍ ഫ്രാന്‍സിസ്, സുഷി ജോയി, മെറീന, റിന്‍സി, ഷൈനി എസ്. ബാബു, കെ.ജെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസഫ് വാട്ടപ്പള്ളില്‍, സിസ്റ്റര്‍ ലിനി, ശില്‍പ വെട്ടത്ത്, ജോസന്‍ പേഴുംകാട്ടില്‍, പ്രദീപ് നിലത്തുമുക്കില്‍, ബ്രദര്‍ ജോസഫ് വയലില്‍, ജോസ്മി വാഴേക്കാട്ട്, ആശ മച്ചിയില്‍, സോണിയ വെട്ടുകാട്ടില്‍, അഖില്‍ കുമാരമംഗലം, അരുണ്‍ വട്ടത്തോട്ട്, ലിന്‍സോ തടത്തില്‍കുന്നേല്‍, എമ്മാനുവല്‍ ചെട്ടിശേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Wednesday, March 2, 2011
നന്‍മ ചെയ്യുന്ന ഏതു പ്രവര്‍ത്തനവും സുവിശേഷവത്കരണം: മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ
മനുഷ്യനു നന്‍മചെയ്യുന്ന ഏതു പ്രവര്‍ത്തനവും സുവിശേഷവത്കരണത്തിണ്റ്റെ ഭാഗമാണെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. മലങ്കര കത്തോലിക്കാ സഭ വൈദികസംഗമം സെണ്റ്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദികവൃത്തി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ത്യാഗത്തിണ്റ്റെയും സേവനത്തിണ്റ്റെയും മഹത്വത്തിണ്റ്റെയും പൂര്‍ണരൂപം വൈദികനില്‍ ദര്‍ശിക്കേണ്ടതാണ്. പൌരോഹിത്യ ശുശ്രൂഷയുടെ നന്‍മകള്‍ മനുഷ്യ ഹൃദയ ത്തിലേക്ക് എത്തിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പണം ചെയ്തവരാണു വൈദികര്‍. സുവിശേഷവത്കരണത്തിണ്റ്റെ പന്ഥാവ് വെട്ടിത്തുറക്കാന്‍ വൈദികര്‍ക്കാകണം. ദൈവകൃപയുടെ ശില്‍പികളാണവര്‍. ദൈവകൃപയിലൂടെ മാത്രമേ സമൂഹത്തിനു നന്‍മകള്‍ ചെയ്യാനാകൂയെന്നും കാതോലിക്കാ ബാവ പറഞ്ഞു. സിനഡ് കമ്മീഷന്‍ ചെയര്‍മാന്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പ്രസംഗിച്ചു. ബിഷപ്പുമാരായ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഏബ്രഹാം മാര്‍ യൂലിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സണ്റ്റ് മാര്‍ പൌലോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, തോമസ് മാര്‍ യൌസേബിയോസ് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന സെമിനാറില്‍ മലങ്കര കത്തോലിക്കാ സഭയിലെ വൈദികരുടെ വിളിയും ദൌത്യവും എന്ന വിഷയത്തില്‍ തൃശൂറ്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും ആധുനിക കാലഘട്ടത്തില്‍ വൈദികര്‍ നേരിടുന്ന വെല്ലുവിളികളും വിശ്വാസികളുടെ പ്രതീക്ഷകളും എന്ന വിഷയത്തില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബും ക്ളാസ് നയിച്ചു.
ദൈവദുഷണ നിയമം മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാകരുത്: പാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി.
ഏതു നിയമവും ദൈവദൂഷണനിയമം ഉള്‍പ്പെടെ ഒന്നും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാകരുതെന്നു പാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി (ന്യൂണ്‍ഷോ) ആര്‍ച്ചുബിഷപ് എസ്ഗര്‍ പെനാ പാര വ്യക്തമാക്കി. ദൈവദൂഷണനിയമം മനുഷ്യാവകാശങ്ങളെ ലംഘിക്കാനുള്ള ഉപകരണമാക്കുന്നത് അംഗികരിക്കാനാവില്ലെന്ന ബനഡിക്റ്റ് 16-ാമന്‍ മാര്‍പ്പാപ്പയുടെ നിലപാടു വ്യക്തമാക്കുകയായിരുന്നു വത്തിക്കാന്‍ സ്ഥാനപതി. മതം സമാധാന സംസ്ഥാപനത്തിണ്റ്റെ ഉപകരണമാകണമെന്ന് ബനഡിക്റ്റ് 16-ാമന്‍മാര്‍പ്പാപ്പ ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ട്. നമ്മള്‍ക്ക് (വിവിധ മതവിശ്വാസികള്‍ക്ക്) പരസ്പരം പങ്കുവച്ചും സംവാദങ്ങളിലേര്‍പ്പെട്ടും പാശ്ചാത്യരാജ്യങ്ങളിലെന്നപ്പോലെ ഇവിടെയും കഴിയാനാകും നൂണ്‍ഷ്യേ വ്യക്തമാക്കി. ആസിയാ ബിബിയെന്ന ക്രൈസ്തവ കുടുംബിനി ദൈവദൂഷണക്കുറ്റം ആരോപിച്ച് മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജെയിലില്‍ കഴിയുന്നസാഹചര്യത്തിലാണ് ഈ പ്രതികരണം. പാക്കിസ്ഥാനിലെ 17 കോടി ജനങ്ങളില്‍ 25ലക്ഷം പേര്‍ മാത്രമാണ് കത്തോലിക്കാരായുള്ളത്
Tuesday, March 1, 2011
തീരദേശവാസികളെ മദ്യത്തില്‍ മുക്കിക്കൊല്ലരുത്: ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍
വിദേശമദ്യഷോപ്പുകള്‍ തീരത്തേക്കുകൂടി വ്യാപിപിച്ച് തീരദേശ വാസികളെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള സംസ്ഥാനസര്‍ക്കാരിണ്റ്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി, മാളികമുക്ക് എന്നിവിടങ്ങളില്‍ തീരദേശറോഡിണ്റ്റെ പടിഞ്ഞാറുഭാഗത്തായി ഉദ്ഘാടനം ചെയ്യപ്പെടാന്‍പോകുന്ന വിദേശമദ്യഷോപ്പ് ഇവിടെനിന്നും മാറ്റണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.
Subscribe to:
Posts (Atom)