ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്ന ചില മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നടപടി പ്രതിഷേധാര്‍ഹമാണെന്ന് കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ ലയനം അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അതില്‍ സഭാ മേലധ്യക്ഷന്മാര്ക്ക് പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല. കത്തോലിക്കര്‍ക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയിലുള്ള മാധ്യമ പ്രചാരണം കത്തോലിക്കാ സഭയെയും മേലധ്യക്ഷന്മാരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കാത്തലിക് ഫെഡറേഷന് ചൂണ്ടിക്കാട്ടി. കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്റ്റ് അഡ്വ.പി.പി ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ. മാണി പുതിയിടം, റവ.ഡോ. ടോം കുന്നുംപുറം, ഹെന്റി ജോണ്‍, അഡ്വ.ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, കെ.സി ആണ്റ്റണി കിഴക്കേവീട്, ഡോ.ഐസക് ആണ്റ്റണി, ആന്‍സി ഷാജി, ടോമി പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു
Friday, April 30, 2010
Thursday, April 29, 2010
അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന് പദ്ധതികളുമായി കെസിബിസി മേയ്ദിന സന്ദേശം
അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന് പുത്തന്‍ പദ്ധതികളും അത് നടപ്പാക്കാനുള്ള ആഹ്വാനവുമായി കെസിബിസിയുടെ മേയ്ദിന സന്ദേശം പുറത്തിറങ്ങി. കണക്കുകള്‍ ചൂണ്ടിക്കാട്ടിയും കാരിത്താസ് ഇന്‍ വേരിത്താത്തെ(സത്യത്തില്‍ സ്നേഹം) എന്ന മാര്‍പാപ്പയുടെ ചാക്രികലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിവരിച്ചും രാജ്യത്തെ തൊഴിലാളി സംഘടനകളുടെ ആത്മാര്‍ഥതയില്ലാത്ത നിലപാടിനെ വിമര്‍ശിച്ചുമാണ് മേയ്ദിന സന്ദേശമായി ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ തൊഴില്‍ ശക്തിയിലെ 85ശതമാനം പേരെങ്കിലും അസംഘടിത തൊഴിലാളികളാണ്. ഇവരുടെ സംഘാടനത്തിനും ശാക്തീകരണത്തിനുമായി വേണ്ട പ്രകാരമുള്ള ശ്രമങ്ങള്‍ ദേശീയ ട്രേഡ് യൂണിയനുകള്‍ എടുക്കുന്നില്ലായെന്നതാണ് വസ്തുത. പല അസംഘടിത മേഖലകളിലും ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പക്ഷേ ഈ വിഭാഗം തൊഴിലാളികളുടെ ക്ഷേമവും വികസനവും എന്നതിനപ്പുറം മുദ്രാവാക്യം വിളിക്കാനും ജാഥ നടത്താനുള്ള അണികളെ സൃഷ്ടിക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കാനുള്ള സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. നിര്‍മാണരംഗം പോലെയുള്ള ചില മേഖലകളില്‍ ട്രേഡ് യൂണിയനുകള്‍ തൊഴിലിണ്റ്റെ കുത്തകക്കാരായി മാറിക്കൊണ്ട് യഥാര്‍ഥ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന പ്രവണതകളും വര്‍ധിച്ചുവരുന്നുണ്ട്. കൂടാതെ അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വത്തിണ്റ്റെ കുത്തകയും ട്രേഡ് യൂണിയനുകള്‍ ഏറ്റെടുത്തുകൊണ്ട് അര്‍ഹതയുള്ളവരെ ഒഴിവാക്കുന്ന രീതിയും കണ്ടുവരുന്നു. ഇത്തരം തെറ്റായ രീതികള്‍ തിരുത്തേണ്ടിയിരിക്കുന്നതായും ഇടയലേഖനം പറയുന്നു.കെസിബിസി. ലേബര്‍ കമ്മീഷണ്റ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്മെണ്റ്റ് - കെഎല്‍എം. - വഴിയാണ് കേരള കത്തോലിക്കാസഭ തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. എല്ലാ തൊഴിലാളികളേയും സര്‍ക്കാര്‍ ക്ഷേമനിധികളില്‍ അംഗങ്ങളാക്കാനുള്ള കര്‍മപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുക, ചികിത്സ ഇന്‍ഷ്വറന്‍സ്, അപകട ഇന്‍ഷ്വറന്‍സ്, പെന്ഷന് പദ്ധതി എന്നിവയുടെയും ഗുണഭോക്താക്കളാക്കുക, തൊഴിലാളി സാമൂഹിക സുരക്ഷാക്ഷേമപദ്ധതികളെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായങ്ങളും മാര്‍നിര്‍ദേശങ്ങളും നല്‍കുക എന്നിവയും കെഎല്‍എം വഴി നടപ്പാക്കുന്ന പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. കെഎല്എമ്മിണ്റ്റെ നേതൃത്വത്തില്‍ എറണാകുളത്ത് വര്‍ക്കേഴ്സ് ഫെസിലിറ്റേഷന്‍ സെണ്റ്റര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ വര്‍ഷാവസാനത്തോടെ കേരളത്തിലെ മറ്റു കേന്ദ്രങ്ങളില്‍കൂടി വര്‍ക്കേഴ്സ് ഫെസിലിറ്റേഷന്‍ സെണ്റ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങുവാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കെസിബിസി ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം , വൈസ് ചെയര്മാന്മാരായ മാര്‍ ജയിംസ് പഴയാറ്റില്‍, ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ ചേര്‍ന്നാണ് ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്.
വൈദികര്‍ക്കു ജന്മം നല്കിയ മാതാപിതാക്കള്‍ മഹത്വമുള്ളവര്‍: മാര്‍ ജോര്‍ജ് വലിയമറ്റം
പൌരോഹിത്യത്തിണ്റ്റെ വെല്ലുവിളികള്‍ വൈദികര്‍ക്കു നേരിടാന്‍ കഴിയുന്നതു അവരുടെ മാതാപിതാക്കളുടെയും സഭാ സമൂഹത്തിണ്റ്റെയും ശക്തമായ പ്രാര്‍ഥന മൂലമാണെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം. വൈദികര്‍ക്കു ജന്മം നല്കിയ മാതാപിതാക്കള്‍ ഏറെ മഹത്വമുള്ളവരാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച് തലശേരി അതിരൂപത പാസ്റ്ററല്‍ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ തലശേരി സെണ്റ്റ് ജോസഫ്സ് കത്തീഡ്രലില്‍ നടന്ന അതിരൂപതയില്‍ സേവനമനുഷ്ടിക്കുന്ന വൈദികരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ വലിയമറ്റം. മിശിഹായുടെ മനസും ശരീരവും പ്രവര്‍ത്തന ശൈലിയും പൌരോഹിത്യ വര്‍ഷത്തില്‍ ഓരോ വൈദികനും പ്രത്യേകമായി ഉള്‍ക്കൊള്ളണം. വൈദിക വൃത്തി ദൈവത്തിണ്റ്റെ വലിയ ദാനമാണ്. സ്നേഹ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്ന വൈദികരെ അതിനു കാരണക്കാരാക്കി മാറ്റിയത് അവരുടെ മാതാപിതാക്കളാണ്. മാതാപിതാക്കളുടെ വിശ്വാസ ജീവിതമില്ലായിരുന്നുവെങ്കില്‍ വൈദികര്‍ ഉണ്ടാകുമായിരുന്നില്ല. മാതാപിതാക്കള്‍ വൈദികരുടെ വിശുദ്ധി വളര്‍ത്തുകയും അവരുടെ കുറവുകള്‍ പരിഹരിക്കുകയും ചെയ്യണം. ദൈവസേവനത്തിനായി മക്കളെ സമര്‍പ്പിച്ച മാതാപിതാക്കള്‍ക്കു ദൈവത്തിണ്റ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. ദൈവവിളി കൊണ്ടു ധന്യമായ രൂപതയാണ് തലശേരി അതിരൂപതയെന്നു വികാരി ജനറാള്‍ മോണ്‍ മാത്യു. എം ചാലില്‍ പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി ത്യാഗ പൂര്‍ണമായി സേവനമനുഷ്ഠിക്കുന്ന വൈദികരുടെ വലിയ നിര തന്നെ തലശേരി രൂപതയിലുണ്ട്. സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ പല വൈദികര്‍ക്കും തങ്ങളുടെ മാതാപിതാക്കളെ പോലും കാണാന്‍ സമയം കിട്ടാറില്ല. എന്നാല്‍ വൈദികര്‍ക്കു മാതാപിതാക്കളെ ഓര്‍ക്കാത്ത, അവര്‍ക്കു വേണ്ടി പ്രാര്ഥിക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. ആരെല്ലാം മറന്നാലും സമര്‍പ്പിതരായ മക്കള്‍ അവരുടെ മാതാപിതാക്കള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കും. യേശുവിനെ പോലെ വിശ്വസ്തരായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരാണ് വൈദികരെന്നും മോണ്‍ മാത്യു എം ചാലില്‍ പറഞ്ഞു. കുടുംബമുള്‍പ്പെടെ എല്ലാം ഉപേക്ഷിച്ച് സമൂഹത്തെ സേവിക്കുന്നവരാണ് വൈദികരെന്നു വികാരി ജനറാള്‍ മോണ്‍ ഡോ. ജോസഫ് കരിനാട്ട് പറഞ്ഞു. അവര്‍ എല്ലാവരുടെയും സ്വന്തമാണ്. തിരക്കു കാരണം കുടുംബ സംഗമത്തില്‍ വരാന്‍ കഴിയില്ലെന്നു പറഞ്ഞ വൈദികര്‍ പോലും അവസാന നിമിഷം മാതാപിതാക്കളോടൊപ്പം ഇവിടെയെത്തി. പിതാവിണ്റ്റെ വിളി കേട്ടാണു വൈദികരും മാതാപിതാക്കളും കുടുംബ സംഗമത്തിനെത്തിയതെന്നും മോണ്‍ ഡോ. ജോസഫ് കരിനാട്ട് പറഞ്ഞു. വൈദികരെ പ്രതിനിധീകരിച്ച് ഫാ. ജോര്‍ജ് നരിപ്പാറയും വൈദികരുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച് ജോണ്‍ പടിഞ്ഞാറെമുറിയിലും പ്രസംഗിച്ചു. പാസ്റ്ററല്‍ കൌണ്‍സില്‍ ജോയിണ്റ്റ് സെക്രട്ടറി ജോണി തോമസ് വടക്കേക്കര സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബേബി നെട്ടനാനിക്കല്‍ നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍ മാത്യു എം. ചാലില്‍, മോണ്‍ ഡോ. ജോസഫ് കരിനാട്ട്, ഫാ. മാത്യു വില്ലന്താനം, ഫാ. തോമസ് ചെരുവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ആഗോളതലത്തില്‍ അത്മായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: അത്മായ കമ്മീഷന്
ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ സഭാ വിശ്വാസി സമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി ആഗോളതലത്തില്‍ അത്മായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അത്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു. ബാംഗളൂറ് ഹാംഗ് സാന്ദ്ര ഹോളി ഫാമിലി ദൈവാലയാങ്കണത്തില്‍ സീറോ മലബാര്‍ സഭാ വിശ്വാസി സമൂഹം നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അഡ്വ. സെബാസ്റ്റ്യന്‍. എല്ലാ രാജ്യങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ അത്മായ സമൂഹത്തെ വിശ്വാസത്തിലും പൈതൃകത്തിലും പ്രവര്‍ത്തന മേഖലകളിലും ശക്തിപ്പെടുത്തുക, സഭയുടെ വിവിധ തലങ്ങളില്‍ അത്മായ പങ്കാളിത്തം സജീവമാക്കുക, സഭ നേരിടുന്ന വെല്ലുവിളികളില്‍ അത്മായ പ്രതികരണത്തിനായുള്ള പൊതുവേദി ഒരുക്കുക, അത്മായസമൂഹത്തിണ്റ്റെ അറിവും പ്രവര്‍ത്തി പരിചയവും വൈദഗ്ധ്യവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാനുള്ള അവസരങ്ങളൊരുക്കുക, കുടുംബങ്ങളിലും പ്രവര്‍ത്തന മേഖലകളിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക, സഭയുടെ പഠനങ്ങള്‍, മാര്‍ഗ രേഖകള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ച് വിശ്വാസി സമൂഹത്തിന് കൂടുതല്‍ അറിയുവാനുള്ള അവസരമണ്ടാക്കുക, വിശ്വ സാഹോദര്യവും പരസ്പര സഹകരണവും വളര്‍ത്തിയെടുക്കുക എന്നിവയുടെ സാക്ഷാത്കാരത്തിനായി സഭയിലെ അത്മായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫാ. സെബാസ്റ്റ്യന്‍ പയ്യപ്പള്ളി ആശംസകള്‍ നേര്‍ന്നു. കെ.പി ചാക്കപ്പന്, ചീഫ് ട്രസ്റ്റി ബിജു ജോര്‍ജ്, ട്രസ്റ്റിമാരായ എം.ടി വര്‍ഗീസ്, സിബി മാത്യു, ബാബു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
Wednesday, April 28, 2010
സനാതന മൂല്യങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ വചനാനുഭവത്തില്‍ ജീവിക്കണം: ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍
മാധ്യമങ്ങളുടെ വികലമായ പ്രയോഗങ്ങളില്‍ സനാതന മൂല്യങ്ങളും വിശ്വാസവും ക്ഷയിക്കുകയാണെന്നും ഇവ സംരക്ഷിക്കാന്‍ വചനാനുഭവത്തില്‍ ജീവിക്കണമെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍. വരാപ്പുഴ അതിരൂപതാ ബൈബിള്‍ അപ്പോസ്തലേറ്റിണ്റ്റെ കീഴില്‍ ആരംഭിക്കുന്ന ബൈബിള്‍ ഭവനങ്ങളുടെ അതിരൂപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വചനത്തെ കൂടുതല്‍ അറിയുന്നതിനും വചനാനുഭവത്തില്‍ ജീവിക്കുന്നതിനും വിശ്വാസികള്‍ തയാറാകണം. മനുഷ്യന് വചനത്തിനായി ദാഹിക്കുന്നുണ്ട്. അത് ശരിയായ വിധത്തില്‍ പകര്‍ന്നു കൊടുക്കുവാന്‍ ഇടവകകള്‍ തോറും പ്രവര്‍ത്തനമാരംഭിക്കുന്ന ബൈബിള്‍ ഭവനങ്ങള്‍ക്ക് സാധ്യമാകും. മറ്റുള്ളവര്‍ക്ക് ക്രിസ്തുവിണ്റ്റെ ജീവിതസാക്ഷ്യമേകി മുന്നേറണം. ജീവിതം വചനാധിഷ്ഠിതമാകുമ്പോഴാണ് യഥാര്‍ഥ ക്രൈസ്തവ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുന്നതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. എറണാകുളം സെണ്റ്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളി അധ്യക്ഷനായിരുന്നു. മോണ്‍.ഡോ.ജോസഫ് എട്ടുരുത്തില്‍, സിസ്റ്റര്‍ ക്രിസ്റ്റബെല്‍, ഫാ.ജൂഡിസ് പനയ്ക്കല്‍, എസ്ഐ ഫ്രാന്‍സിസ് പെരേര, പ്രഫ.ഷാജി ജോസഫ്, ജോസ് ക്ളമണ്റ്റ്, ആണ്റ്റണി കൂട്ടുങ്കല്‍, സിസ്റ്റര്‍ കാരിത്താസ് എന്നിവര്‍ പ്രസംഗിച്ചു.
സാങ്കേതിക തൊഴില്‍മേഖലയിലേക്ക് യുവാക്കള്‍ കടന്നുവരണം: മാര്‍ ജോസ് പൊരുന്നേടം
സാങ്കേതിക തൊഴില്‍ മേഖലകളിലേക്ക് യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്നും വൈറ്റ് കോളര്‍ ജോലി മാത്രം തെരഞ്ഞെടുക്കുന്നത് ഇന്നത്തെ കാലത്തിന് യോജിച്ചതല്ലെന്നും മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദ്വാരക ലിറ്റില്‍ഫ്ളവര്‍ ഐടിസിയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പരമ്പരാഗത വേഷമാണ് നീല യൂണിഫോം. ബ്ളൂ കോളര്‍ ജോലിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.ലോകത്ത് ഇന്ന് നല്ല ഡിമാണ്റ്റുള്ള മേഖലയാണ് ഇതെങ്കിലും വൈറ്റ് കോളര്‍ ജോലി തെരഞ്ഞെടുക്കാനുള്ള തത്രപ്പാടില്‍ ഈ മേഖലക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ബിഷപ് പറ ഞ്ഞു. പുതിയ നൂറ്റാണ്ടില്‍ സാങ്കേതിക തൊഴില്‍മേഖല പോലെ പ്രാധാന്യമുള്ളതാണ് കാര്‍ഷിക തൊഴില്‍ മേഖല. കഴിഞ്ഞ 25 വര്‍ഷമായി സ്തുത്യര്‍ഹമായ സേവനമാണ് വയനാടിണ്റ്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ദ്വാരക ലിറ്റില്‍ ഫ്ളവര്‍ ഐടിസി നല്‍കുന്നത്. സിഎസ്ടി ബ്രദേഴ്സിണ്റ്റെ സേവനം മികവുറ്റതാണ്. രൂപതയുടെ വളര്‍ച്ചയില്‍ ഐടിസി പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും ബിഷപ് പറഞ്ഞു. ഒരു വര്‍ഷമായി നടന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്റ്റ് ജസ്റ്റിന്‍ബേബി ഉദ്ഘാടനം ചെയ്തു. ടിഎസ്ടി സഭാ സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഡോ. വര്‍ക്കീസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബ്രദര്‍ സജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സേവനരംഗത്ത് 25വര്‍ഷം പൂര്‍ത്തിയാക്കിയ ജോളി തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സിഎസ്ടി സഭ അസി. ജനറല്‍ ബ്രദര്‍ ജോസഫ് മുണ്ടുമൂഴിക്കര ഉപഹാരസമര്‍പ്പണം നടത്തി. ബ്രദര്‍ ജോര്‍ജിയ അണ്ണാത്തുകുഴിയില്‍, ഫാ. ജോര്‍ജ് മമ്പള്ളില്‍, റവ. ഡോ. തോമസ് ജോസഫ് തേരകം, ബ്രദര്‍ ഫിലിപ്പ് കാരാമക്കുഴി, ഫാ. ജോയി തുരുത്തേല്‍, ഗ്രാമ പഞ്ചായത്തംഗം ചന്തു, എസ്എച്ച് നിര്‍മല പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജോണ്‍മേരി, എഫ്സി സി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനിത തോമസ്, ലിറ്റില്‍ ഫ്ളവര്‍ ഐടിസി ഡയറക്ടര്‍ ബ്രദര്‍ ടോമി ഞാറക്കുളം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും രാഗതരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരുന്നു.
സാന്ത്വന പരിചരണത്തിന് ആത്മീയ വീക്ഷണം അനിവാര്യം: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി
ആത്മീയ വീക്ഷണത്തോടുകൂടിയ സാന്ത്വന പരിചരണത്തിനു മാത്രമേ യഥാര്‍ഥ ലക്ഷ്യം കൈവരിക്കാനാകൂവെന്ന് ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. താമരശേരി രൂപത വിശുദ്ധ അല്‍ഫോന്‍സാ പാലിയേറ്റീവ് കെയര്‍ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. സാന്ത്വന പരിചരണം നൂറ്റാണ്ടുകളായി കത്തോലിക്കാസഭ തുടര്‍ന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിണ്റ്റെ ഭാഗമാണെന്നും ഇന്ന് മാറുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി സാന്ത്വന പരിചരണ മേഖല പുതിയ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രോഗ്രാം ഏറ്റെടുത്തു നടത്തുന്ന ഏക രൂപതയായ താമരശേരിയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹനശീലവും ജീവിത മാതൃകയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മേരിക്കുന്ന് പി.എം.ഒ.സിയില്‍ നടന്ന പ്രോഗ്രാമിന് രൂപത ഡയറക്ടര്‍ ഫാ. ജോസഫ് ക്രിസ്റ്റി പള്ളിയോടില്‍, കണ്‍വീനര്‍ ജേക്കബ് പടലോടി എന്നിവര്‍ നേതൃത്വം നല്കി. ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ജോസ് പുളിമൂട്ടില്‍ ക്ളാസുകള്‍ നയിച്ചു.
Tuesday, April 27, 2010
ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി ഭരണഘടനാനുസൃതം : ആക്ഷന്‍ കൌണ്‍സില്‍
ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി അനുവദിക്കണമെന്ന രംഗനാഥമിശ്ര കമ്മീഷണ്റ്റെ കണ്ടെത്തല്‍ വസ്തുനിഷ്ഠാപരമാണെന്ന് ദളിത് ക്രിസ്ത്യന്‍ ആക്ഷന്‍ കൌണ്‍സില്‍. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നതിന് ആവശ്യമായ തെളിവ് 1985ല്‍ സുപ്രീംകോടതി കേസില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന ആക്ഷേപം കെ.പി.എം.എസ്. നേതാവ് ഉന്നയിച്ചിട്ടുള്ളത് നിരാകരിക്കുകയാണെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിനു പരിഹാരം എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് രംഗനാഥമിശ്രാ കമ്മീഷണ്റ്റെ കണ്ടെത്തലും ശിപാര്‍ശയും. 2004 മുതല്‍ സുപ്രീം കോടതിയില്‍ നടക്കുന്ന ദളിത് ക്രൈസ്തവ തുല്യാവകാശ കേസില്‍ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷന് ശിപാര്‍ശ ചെയ്തത്. ഭരണഘടനദത്തമായി ജാതിയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കേണ്ട പട്ടികജാതി സംവരണം മതത്തിണ്റ്റെ പേരില്‍ ദളിത് ക്രൈസ്തവര്‍ക്ക് നിഷേദിച്ചിരിക്കുന്നതിന് യുക്തിപരമോ കാര്യകാരണസഹിതമോ അല്ല എന്നാണ് കമ്മീഷന് പറഞ്ഞിട്ടുള്ളത്. ഭരണഘടന പട്ടികജാതി പദവി മതാധിഷ്ഠിതമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദളിത് ക്രിസ്ത്യന്‍ ആക്ഷന്‍ കൌണ്‍സില്‍ ചെയര്മാന് പാസ്റ്റര്‍ എം.എ.സ്റ്റീഫന്‍സണ്‍ അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി അഡ്വ. വെള്ളായണി സുന്ദര്‍രാജു ഉദ്ഘാടനം ചെയ്തു. ഷെഡ്യുള്‍ഡ് കാസ്റ്റ് (ദളിത്) ക്രിസ്ത്യന്‍ അസോസിയേഷന് പ്രസിഡണ്റ്റ് ജി.ദാനരാജ്, ജനറല്‍ സെക്രട്ടറി ജോസഫ് കാരാളി, എം.ടി.ഷിബു, ജോയി തുരുത്തേല്‍, ബാബു തൂമ്പന്‍, പാസ്റ്റര്‍ ഡി. തമ്പി, ജോസഫ് നൈനാന്, റോയി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എം. രാജീവ് സ്വാഗതവും ട്രഷറര്‍ പാസ്റ്റര്‍ സണ്ണി നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, April 26, 2010
വൈദിക അല്മായ ബന്ധം ശക്തമായി നിലനിര്‍ത്തണം: മാര്‍ ജോസഫ് പവ്വത്തില്‍
വൈദിക അല്മായ ബന്ധം ക്രൈസ്തവസഭയില്‍ ശക്തമായി നിലനിര്‍ത്തേണ്ടത് ഈ കാലഘട്ടത്തിണ്റ്റെ ആവശ്യമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. രാമങ്കരി സെണ്റ്റ് ജോസഫ്സ് പള്ളിയുടെ അജപാലനകേന്ദ്രത്തിണ്റ്റേയും രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദിക ശുശ്രൂഷ ദൈവീകദാനമാണ്. ദൈവിക പദ്ധതിയായി ഇവയെ അംഗീകരിക്കണം. വൈദിക ശുശ്രൂഷയേക്കുറിച്ചുള്ള അവബോധം അല്മായരില് ഉണ്ടാകണം. ദൈവികമായ കാര്യങ്ങള്‍ കുട്ടികളില്‍ ദൈവോത്മകമായി നിലനിര്‍ത്തണം. കുടുംബങ്ങളില്‍ത്തന്നെ മതബോധനം ആരംഭിക്കണം. ഐക്യത്തിണ്റ്റെ സാക്ഷ്യത്തില്‍ കുട്ടികളെ വളര്‍ത്തി ക്രിസ്തീയജീവിതം നയിക്കാന്‍ വേണ്ട പ്രേരണ നല്‍കണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. കെ.സി ജോസഫ്, വികാരി ഫാ. തോമസ് മാളിയേക്കല്‍, ഫാ. മാത്യു ഞാറക്കളം, ഫാ. ജോസഫ് ചേന്നാട്ടുശേരി, എന്‍.ഐ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പുതുതായി നിര്‍മിച്ച പള്ളിമുറിയുടെ ആശീര്‍വാദകര്‍മം മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിച്ചു. ഇടവകയിലെ വൈദികരുടെ സമൂഹബലിയില്‍ ഫാ. സിറിയക് കോട്ടയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പൌരോഹിത്യവര്ഷത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ ഫൊറോനയിലെ വിവിധ വൈദികര്‍ക്ക് മാര്‍ ജോസഫ് പവ്വത്തില്‍ ഉപഹാരങ്ങള്‍ നല്കി. ഫൊറോനാ വികാരി ഫാ. ഗ്രിഗറി നടുവിലേഴം, ഫാ. ജയിംസ് മാളിയേക്കല്‍, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. തോമസ് ചേന്നാട്ടുശേരി സിഎംഐ, ഫാ. ജോസ് ചേന്നാട്ടുശേരി, ഫാ. മാത്യു ഞാറക്കളം, ഫാ. മാത്യു പുത്തനങ്ങാടി, ഫാ. സിറിയക് കോട്ടയില്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടന്നു.
സമര്‍പ്പിതര്‍ ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണം: മാര്‍ ജോസ് പൊരുന്നേടം
സ്മരണകളുടെ നിറവില്‍ ദിവ്യകാരുണ്യ സന്യാസിനി സമൂഹം സുവര്‍ണ ജൂബിലി ആഘോഷിച്ചു. സമര്‍പ്പിതര്‍ ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദിവ്യകാരുണ്യ സന്യാസിനി സമൂഹത്തിണ്റ്റെ ബത്തേരിയില്‍ സ്ഥാപിതമായ കോണ്‍വെണ്റ്റിണ്റ്റെ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാന മധ്യേ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഉറവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കാനുള്ള അവസരമാണ് ജൂബിലി ആഘോഷത്തിലൂടെ ലഭിക്കുന്നതെന്ന് ബിഷപ് ഓര്‍മിപ്പിച്ചു. യേശുവാകുന്ന തായ്ത്തണ്ടിനോട് ചേര്‍ന്നു ഫലം പുറപ്പെടുവിക്കുന്നവരായി മാറണമെന്നും ബിഷപ് ഉത്ബോധിപ്പിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ് അധ്യക്ഷത വഹിച്ചു. സന്യാസ വ്രതവാഗ്ദാനത്തിണ്റ്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ട സിസ്റ്റര്‍ ഫുള്ജന്സി, സിസ്റ്റര്‍ എവരിസ്റ്റ്, സിസ്റ്റര്‍ കൊറ്റില്ഡ, സിസ്റ്റര്‍ ആന്‍സി, സിസ്റ്റര്‍ ലൂസിയ എന്നിവരെ ബിഷപ് അനുമോദിച്ചു. കടന്നുവന്ന വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടമെന്നോണം പൂര്‍വകാല സ്മരണകള്‍ ഉണര്‍ത്തി സിസ്റ്റര്‍ ജോസിയ പ്രസംഗിച്ചു. സിസ്റ്റര്‍ ജോസ് മേരി സ്വാഗതം പറഞ്ഞു. ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍, ഫാ. ജോര്‍ജ് മമ്പള്ളില്‍, ഫാ. ജേക്കബ് നരിക്കുഴി, ഫാ. അഗസ്റ്റിന് കല്ലുങ്കത്തറ, ഫാ. ജോജോ കുടക്കച്ചിറ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. സിസ്റ്റര്‍ ബെറ്റി തെരസ്, സിസ്റ്റര്‍ കാതറിന്, സിസ്റ്റര്‍ ലിറ്റില്മേരി, സിസ്റ്റര്‍ റോസ്, സിസ്റ്റര്‍ ആന്സ്ടോം, സിസ്റ്റര്‍ ഗ്ളോറി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോണ്‍വെണ്റ്റിണ്റ്റെ നേതൃത്വത്തില്‍ പഠിച്ച്, വിവാഹം കഴിപ്പിച്ചു വിവിധ ജീവിതസാഹചര്യങ്ങളിലേക്കു കടന്നുപോയവരുടെ സംഗമവും നടന്നു. സംഗമത്തോടനുബന്ധിച്ച് മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് മൂലയില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്കി.
Friday, April 23, 2010
മദ്യം അധ്വാനശേഷിയേയും സംസ്കാരത്തെയും തകര്‍ക്കുന്നു: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
കേരളത്തിണ്റ്റെ സാംസ്കാരിക പൈതൃകത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിണ്റ്റെ മദ്യനയത്തെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുത്തു തോല്പിക്കണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. മദ്യവ്യാപനത്തിലൂടെ തകര്‍ത്തുകളയുന്ന അധ്വാന ശക്തിയും ധാര്‍മികതയും ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സംസ്ഥാന സമിതിയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ മുന്നണിയുടെ മേഖലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വടക്കന്‍ ജില്ലകളില്‍ ഇയ്യച്ചേരി കുഞ്ഞുകൃഷ്ണനെയും (കോഴിക്കോട്), മധ്യമേഖലയില്‍ സി.സി സാജനെയും (തൃശൂറ്) തെക്കന്‍ ജില്ലകളില്‍ ഫ്രാന്‍സിസ് പെരുമന (ആലപ്പുഴ) യേയും ചുമത ലപ്പെടുത്തി. കേരളത്തില്‍ അനിശ്ചിതമായി നീളുന്ന മദ്യവിരുദ്ധ സമരങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിണ്റ്റെ നയത്തെ ശക്തമായി അപലപിക്കുകയും മദ്യനിരോധനാധികാരം പഞ്ചായത്ത് സമിതികള്‍ക്ക് തിരിച്ചു നല്‍കണം എന്ന പ്രമേയം പാസാക്കുകയും ചെയ്തു. റവ. എം.ടി തര്യന്, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, പ്രഫ. ടി.ടി കുര്യാക്കോസ്, ഡോ. പി.സി സിറിയക്, ഐസക് കാട്ടുവള്ളി, പ്രഫ. സെബാസ്റ്റ്യന്‍ ഐക്കര, ടി.ജി സാമുവല്‍, പ്രഫ. സി. മാമ്മച്ചന്‍, ജോസഫ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
അഗതികളുടെ സഹോദരിമാരുടെ സേവനം മഹത്തരം: മാര്‍ തോമസ് ചക്യത്ത്
ദൈവദാസന് വര്‍ഗീസ് പയ്യപ്പിള്ളി അച്ചനാല്‍ സ്ഥാപിതമായ ചുണങ്ങംവേലി അഗതികളുടെ സഹോദരിമാരുടെ സെണ്റ്റ് മേരീസ് പ്രോവിന്സിണ്റ്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ കാരുണ്യസംഗമത്തില്‍ സെണ്റ്റ് മേരീസിണ്റ്റെ ശാഖാഭവനങ്ങളോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളില്‍ നിന്ന് വൃദ്ധരും വികലാംഗരായ കുട്ടികളുമടക്കം 700-ഓളം പേര് പങ്കെടുത്തു. കാരുണ്യസംഗമം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്തു. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട വൃദ്ധര്‍, ശാരീരിക, മാനസിക വൈകല്യമുള്ള കുട്ടികള്‍, സമൂഹത്തിണ്റ്റെ മുഖ്യധാരയില്‍ നിന്നും അകറ്റപ്പെട്ടവര്‍, ജയിലറകളില്‍ കഴിയുന്നവര്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കായി അഗതികളുടെ സഹോദരിമാര്‍ ചെയ്യുന്ന നിസ്തുലമായ സേവനം മഹത്തരമാണെന്ന് ബിഷപ് പറഞ്ഞു. എ.എം. യൂസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍ഷ്യല്‍ മദര്‍ റെയ്സി സ്വാഗതം ആശംസിച്ചു. എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്കുറേറ്ററും ചുണങ്ങംവേലി അഗതി മന്ദിരത്തിണ്റ്റെ ഡയറക്ടറുമായ ഫാ. മാത്യു മണവാളന്, എംസിബിഎസ് സുപ്പീരിയര്‍ ജനറല്‍ ഫാ. ജോര്‍ജ് കിഴക്കേമുറി, കെ.കെ. മാത്യൂസ്, ജി. വിശ്വനാഥന്, ഡോ. പ്രകാശ് ചന്ദ്രന്, അല്ജിയസ് കാലിസ്, മദര്‍ പ്രീതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രായത്തിണ്റ്റെയും രോഗത്തിണ്റ്റെയും അവശതകളും മറന്ന് വൃദ്ധരും മനസിണ്റ്റെയും ശരീരത്തിണ്റ്റെയും വൈകല്യങ്ങള്‍ മറന്ന് കുട്ടികളും നടത്തിയ കലാവിരുന്ന് ശ്രദ്ധേയമായി. നാളെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങള്‍ സമാപനമാകും.
കഴിവുകള്‍ ലക്ഷ്യബോധത്തോടെ ഉപയോഗിച്ചാല്‍ ജീവിതവിജയം: എബ്രാഹാം മാര്‍ യൂലിയോസ്
കുട്ടികളുടെ കഴിവുകള്‍ ലക്ഷ്യബോധത്തോടെ ഉപയോഗിച്ചാല്‍ ജീവിതവിജയം നേടാനാകുമെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്. രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി - സംഋദ്ധി ഐസിഡിപി പദ്ധതിയുടെ ഭാഗമായി വെങ്ങോല പരിശീലന സെണ്റ്ററില്‍ സംഘടിപ്പിച്ച ഉത്സവ് 2010 അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഭക്ഷ്യസുരക്ഷയും കൃഷിയുടെ പ്രാധാന്യവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പ് നാളെ സമാപിക്കും. യോഗത്തില്‍ നഗരസഭാധ്യക്ഷ മേരി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംഋദ്ധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഗീവര്‍ഗീസ് മേലേപ്പീടിക, ഫാ. ഷാജു വെട്ടിക്കാട്ടില്‍, ഫാ. സാബു മുളകുകൊടിയില്‍, ഫാ. ജോസഫ് താഴത്തേല്‍, ബിന്‍സി ജോസഫ്, സിബി ജോളി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഷോജി, ജോണ്സണ് മാമലശേരി എന്നിവര്‍ ക്ളാസ് നയിച്ചു.
Thursday, April 22, 2010
ദേവാലയങ്ങള്‍ ദൈവനന്മകള് വിളംബരം ചെയ്യുന്ന പ്രകാശദീപങ്ങള്‍: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത
സ്നേഹവും വിശ്വാസവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്ന ദേവാലയങ്ങള്‍ ദൈവനന്മകള് വിളംബരം ചെയ്യുന്ന പ്രകാശദീപങ്ങളാണെന്ന് കെസിബിസി പ്രസിഡണ്റ്റും മാവേലിക്കര രൂപതാ മെത്രാനുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത. വെട്ടിയാര്‍ സെണ്റ്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക പുതുതായി നിര്‍മിച്ച ദേവാലയത്തിണ്റ്റേയും പിയാത്തയുടേയും കൂദാശ കര്‍മം നിര്‍വഹിച്ചശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രങ്ങളുടേയും ജാതിമത വര്‍ഗവര്‍ണ വ്യത്യാസങ്ങളുടേയും പേരില്‍ മനുഷ്യന് മനുഷ്യനെ അകറ്റാന്‍ ഇന്നു ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇതുമൂലം ഒരാള്‍ മറ്റൊരുവനെ അംഗീകരിക്കാന്‍ തയാറാകുന്നില്ല. ദൈവചൈതന്യമുള്ള സഞ്ചരിക്കുന്ന ദേവാലയങ്ങളായി മനുഷ്യമനസുകള്‍ മാറണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. മാവേലിക്കര രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ പഠിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കെ.കെ ഷാജു എംഎല്‍എ, ഇമാം എ.ആര് താജുദ്ദീന് മൌലവി, ഫാ. അലോഷ്യസ് കരിമരത്തിനാല്‍, ഫാ. പി.എം ഏബ്രഹാം, ഫാ. മാത്യു പി. തോമസ്, ഫാ. ലാസറസ്, പഞ്ചായത്ത് പ്രസിഡണ്റ്റ് രത്നമ്മ രാമചന്ദ്രന്, വൈസ് പ്രസിഡണ്റ്റ് പി.എം കാസിം റാവുത്തര്‍, പഞ്ചായത്തംഗം കെ.പി മാത്യു, ഇടവക ട്രസ്റ്റി കെ.എസ് കുര്യാക്കോസ്, കെ. വര്‍ഗീസ്, ഡേവിഡ് ജോസഫ്, ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം മാവേലിക്കര രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍ ഫാ. അഗസ്റ്റിനു നല്കി പ്രകാശനം ചെയ്തു. ജീവകാരുണ്യനിധിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്റ്റ് രത്നമ്മ രാമചന്ദ്രന് നിര്‍വഹിച്ചു.
ജീവിത നവീകരണത്തിലേക്ക് തിരിയേണ്ട കാലഘട്ടമായി: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി
ജീവിത നവീകരണത്തിലേക്ക് തിരിയേണ്ട കാലഘട്ടമാണിതെന്നും അതിനായി പരിശ്രമം അനിവാര്യമാണെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പുഴ സെണ്റ്റ് തോമസ് ഫൊറോനാ സുവര്‍ണജൂബിലി വാരാഘോഷത്തിണ്റ്റെ ഭാഗമായി നടത്തിയ വൈദിക- സന്യസ്തസംഗമവും ജൂബിലേറിയന്‍സ് ദിനവും എന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതമാണ് നാം നയിക്കേണ്ടത്. ഈശോ അരുള്‍ചെയ്ത കാര്യത്തില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ മാത്രമാണ് വേദന അനുഭവമാകുന്നത്. എന്നാല്‍ വേദനകളെ പുഷ്പങ്ങളാക്കി മാറ്റാന്‍ കഴിയണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഓമന പാപ്പിനിശേരി, സിസ്റ്റര്‍ കാര്‍മല്‍ എന്നിവര്‍ പങ്കെടുത്തു. ജോയി നമ്പുശേരില്‍ സ്വാഗതവും അനു ചെറിയാന് ഉറുമ്പുകുഴി നന്ദിയും പറഞ്ഞു. രാവിലെ വൈദിക- സന്യസ്തസംഗമം നടന്നു. ഫൊറോനാവികാരി ജോസ് പി.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് തുരുത്തിപ്പള്ളി മോഡറേറ്ററായി.തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുട്ടികളുടെ സംഗമം നടന്നു. ഫാ.സുരേഷ് പള്ളിവാതുക്കല്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും നടന്നു.യേശുവിനു വേണ്ടി അപ്പമായി തീര്‍ന്ന് നമ്മെത്തന്നെ സമര്‍പ്പിച്ച് നമ്മുടെ ജീവിതം ധന്യമാക്കി യേശുവിന് സ്വീകാര്യമായ ബലിയായി ജീവിക്കണമെന്ന് ദിവ്യബലിയര്‍പ്പിച്ച് താമരശേരി രൂപതാ ബിഷപ് മാര്‍. പോള്‍ ചിറ്റിലപ്പിള്ളി ഉദ്ബോധിപ്പിച്ചു.
Wednesday, April 21, 2010
വിദ്യാര്‍ഥികള്‍ മൂല്യബോധമുള്ളവരാകണം: ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍
വിദ്യാര്‍ഥികള്‍ പഠനകാലത്ത് മൂല്യങ്ങളെ സ്വാംശീകരിക്കുന്നവരും അതു പകര്‍ത്തുന്നവരും അതിലൂടെ സമൂഹത്തിലെ ഛിദ്രശക്തികളെ പരാജയപ്പെടുത്തേണ്ടവരുമാണെന്നു കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍. കെസിഎസ്എല്‍ ആഭിമുഖ്യത്തില്‍ വടവാതൂറ്‍ സെണ്റ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ആരംഭിച്ച പഞ്ചദിന സംസ്ഥാന ക്യാമ്പ് വിന്നേഴ്സ്-2010 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്റ്റ് ഡോ.എഡ്വേര്‍ഡ് എടേഴത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ പുലിശേരി, സെമിനാരി റെക്ടര്‍ ഫാ. അലക്സ് താരാമംഗലം, ഫാ..യേശുദാസ് പഴമ്പള്ളി, മാത്തുക്കുട്ടി കുത്തനാപ്പള്ളി, ഈശോ തോമസ്, ജസ്റ്റിന് രാജ്, ബേബി ജോസ് ക്രൂസ്, നീനാ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെസിഎസ്എല്‍ സംസ്ഥാന മുന്‍ ചെയര്മാന് വിപിന്‍ വി.റോള്ഡണ്റ്റ് നയിക്കുന്ന വിവിധ ക്ളാസുകളില്‍ വിവിധ രൂപതകളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. 23-നു ക്യാമ്പ് സമാപിക്കും.
ഏറ്റവും വലിയ മൂല്യം കാരുണ്യം: ഡോ. ഏബ്രഹാം യൂലിയോസ്
മാനുഷിക ചരിത്രത്തില്‍ ഏറ്റവും വലിയ മൂല്യം കാരുണ്യമാണെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പുഴ സെണ്റ്റ് തോമസ് ഫൊറോനാ പള്ളി സുവര്‍ണജൂബിലി വാരാഘോഷത്തിണ്റ്റെ ഭാഗമായി നടത്തിയ മൂല്യാധിഷ്ഠിത സമൂഹരൂപീകരണത്തില്‍ മതങ്ങള്‍ക്കുള്ള പങ്ക് എന്ന മതമൈത്രി സമ്മേളനത്തിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്. ദൈവികപൂര്ണതയുടെ ഭാഗമാണ് കാരുണ്യം. ഭാരതമെന്ന രാജ്യം കരുണയുടെ രാജ്യമാണ്. മതഗ്രന്ഥങ്ങളെല്ലാം തന്നെ കരുണയുടെ മൂല്യമാണ് എടുത്തുപറയുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് നഷ്ടീഭവിക്കുന്ന മൂല്യം കരുണയാണെന്നും ബിഷപ് പറഞ്ഞു. കരുണയുടെ ശുശ്രൂഷ പറയുന്നവര്‍ ഇന്ന് മണ്ടന്മാരാകുന്ന സ്ഥിതിയാണ്. എല്ലാ മതത്തിനും പൊതുവായുള്ള കാര്യം കരുണയാണ്. എന്നാല്‍ ചില കുത്സിതശക്തികള്‍ ഇതിനെതിരായി വര്‍ത്തിക്കുന്നത് തടയപ്പെടേണ്ടതാണ്.എല്ലാവരെയും ഒന്നായി കാണുകയും സ്വീകരിക്കുകയും നല്‍കുകയും ധന്യരാക്കുകയും ചെയ്യുന്ന മതമാണ് ക്രൈസ്തവ മതമെന്ന് രൂപതാധ്യക്ഷന്‍ പറഞ്ഞു.ചടങ്ങില്‍ റവ. ഡോ. ഏബ്രഹാം പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വിഷയാവതരണം ആര്‍ട്ട് ഓഫ് ലിവിംഗ് പ്രതിനിധി എസ്.ജയചന്ദ്രന്, ഡോ. ആണ്റ്റണി മാമ്പിള്ളി, ഹബീബ് ഫൈസി തുടങ്ങിയവര്‍ നിര്‍വഹിച്ചു. ഷാജി തുരുത്തിപ്പള്ളി സ്വാഗതവും ബേബി ചെറുകര നന്ദിയും പറഞ്ഞു. സണ്ണി കിഴക്കേക്കര മെമണ്റ്റോ വിതരണവും നടത്തി.
Tuesday, April 20, 2010
കൂട്ടായ്മ പ്രതിനിധികള്‍ ക്രിസ്തുവിണ്റ്റെ സാക്ഷികളാകണം: മാര്‍ അറയ്ക്കല്‍
കുടുംബ കൂട്ടായ്മ പ്രതിനിധികള്‍ ദൈവ വചനത്തിണ്റ്റെയും ക്രിസ്തുവിണ്റ്റെയും സാക്ഷികളായി സമൂഹത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ദൈവ വചനത്തിലൂടെ മാത്രമേ സമൂഹത്തില്‍ സമാധാനവും ശാന്തിയും ഒരുമയും നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളു. കൂട്ടായ്മ പ്രതിനിധികള്‍ മറ്റുള്ളവര്‍ക്ക് സഹകാരികളായിരിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് അധ്യക്ഷതവഹിച്ചു. രൂപത ആനിമേഷന്‍ ഡയറക്ടര്‍ ഫാ. ജോസ് മാത്യു പറപ്പള്ളി, ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, അത്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍, ഫാ. ജയിംസ് കൊല്ലംപറമ്പില്‍, ജോണ്‍ കുന്നേലെമുറി എന്നിവര്‍ പ്രസംഗിച്ചു.
Monday, April 19, 2010
യുവജനങ്ങള്‍ പരിസ്ഥിതി സംരക്ഷകരാകണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
യുവജനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കുകാരാകണമെന്ന് ഇടുക്കി രൂപത മെത്രാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. കെസിവൈഎം രൂപത മാര്‍ഗരേഖ കഞ്ഞിക്കുഴിയില്‍ പ്രകാശനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഷിണ്റ്റോ വെട്ടിക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. രൂപത പ്രസിഡണ്റ്റ് മാത്യൂസ് ഐക്കര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മാവേലിക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, ജോയി പ്ളാത്തറ, ഷിജോ തടത്തില്‍, സിസ്റ്റര്‍ സീജ മരിയ, സിസ്റ്റര്‍ ജിന്‍സി റോസ്, ജിന്‍സി ജോസ്, ഫാ. ജോസഫ് കോയിക്കക്കുടി, പ്രിന്‍സോ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ഗരേഖാ പ്രകാശനത്തോടനുബന്ധിച്ച് വിശ്വാസ യുവത്വം വികസിത രാഷ്ട്രം എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും നടത്തി.
വിശ്വാസികള്‍ മൂല്യങ്ങള്‍ വെടിയരുത്: മാര്‍ മാത്യു അറയ്ക്കല്‍
വിശ്വാസികള്‍ ക്രൈസ്തവ മൂല്യങ്ങള്‍ വെടിയാതെ കാത്തു സൂക്ഷിക്കണമെന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. പൊന്‍കുന്നം ഫൊറോനയിലെ വിവിധ ഇടവകകളിലെ കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.. വളര്‍ന്നു വരുന്ന തലമുറയ്ക്ക് സഭയുടെ പാരമ്പര്യം പകര്‍ന്നു നല്‍കുന്നതിന് കുടുംബകൂട്ടായ്മകള്‍ക്കു കഴിയണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. മാത്യു പിണമറുകില്‍ അധ്യക്ഷതവഹിച്ചു. രൂപത ആനിമേഷന്‍ ഡയറക്ടര്‍ ഫാ. ജോസ് മാത്യു പറപ്പള്ളി, ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ജോണ്‍ കുന്നേലെമുറി എന്നിവര്‍ പ്രസംഗിച്ചു.
Saturday, April 17, 2010
അല്മായര് സഭയുടെ ചൈതന്യമായി നിറഞ്ഞു നില്‍ക്കണം: മാര്‍ മാത്യു അറയ്ക്കല്‍
അല്മായര് സഭയുടെ ചൈതന്യമായി പ്രവര്‍ത്തിക്കണമെന്നും സമൂഹത്തില്‍ സഭ നേരിടുന്ന വെല്ലുവിളികളെ ധീരമായി നേരിടണമെന്നും സീ റോ മലബാര്‍ സഭ അല്മായ കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ബോധിപ്പിച്ചു. അല്മായ കമ്മീഷണ്റ്റെ നേതൃത്വത്തില്‍ കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂറ്‍ അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിതമായ സമൂഹത്തിന് നേതൃത്വം നല്കാന് അല്മായ നേതൃത്വം കടന്നു വരണമെന്നും സഭയോടൊത്തു ചിന്തിച്ച് ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ റവ. ഡോ. ആണ്റ്റണി കോളന്നൂറ്, എകെസിസി പ്രസിഡണ്റ്റ് എം. ഡി. ജോസഫ് മണ്ണിപ്പറമ്പില്‍, റവ. ഡോ. മാത്യു പായിക്കാട്ട്, അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍, ടോമി തുരുത്തിക്കര, സൈബി അക്കര, റവ. ഡോ. ആണ്റ്റണി നിരപ്പേല്‍, സെബാസ്റ്റ്യന്‍ വടശ്ശേരില്‍, പ്രൊഫ. കെ. കെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അല്മായ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് കോയിക്കക്കുടി, എറണാകുളം രൂപത ഡയറക്ടര്‍ ഫാ. ജോസ് തച്ചില്‍, ഫാ. ജേക്കബ് പാലയ്ക്കപ്പള്ളി, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ടോമിച്ചന് അയ്യര്‍കുളങ്ങര, ബേബി പെരുമാലില്‍, ബേബി മാത്യു, പ്രൊഫ. പി. പി. ജോര്‍ജ്ജ്, ജോസ് കൊച്ചുപുര, ബേബിച്ചന് ഏര്‍ത്തേല്‍, സാജു അലക്സ്, അഡ്വ. ജോയി വാറുണ്ണി, കെ. റ്റി. തോമസ് കരിപ്പാപ്പറമ്പില്‍, വര്‍ഗീസ് മാവേലില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നഴ്സിംഗ് ജോലി ഉന്നതമായ പ്രവൃത്തി: ആര്‍ച്ച്ബിഷപ്് മാര്‍ ജോര്‍ജ് വലിയമറ്റം
മനുഷ്യന് ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ പരിചരണവുമായി എത്തുന്ന സഹോദരങ്ങളാണ് നഴ്സുമാരെന്ന് തലശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം. ജോസ്ഗിരി ഹോസ്പിറ്റല്‍ ബികെജെഎം സ്കൂള്‍ ഓഫ് നഴ്സിംഗിണ്റ്റെ ലാമ്പ്്് ലൈറ്റിനിംഗ്്് സെറിമണി ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്. സ്നേഹത്തോടെ പരിചരിക്കുന്ന നഴ്സുമാരുടെ സാമീപ്യം രോഗികളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാറുണ്ട്. നഴ്സുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ ആശുപത്രികളിലെ സ്ഥിതി എന്താകുമായിരുന്നുവെന്നു ചിന്തിക്കേണ്ടതാണ്. ഡോക്ടര്‍മാരേക്കാള്‍ രോഗികളെ ശുശ്രൂഷിക്കുന്നത് നഴ്സുമാരാണ്. നഴ്സിംഗ് ജോലി ഉന്നതമായ പ്രവര്‍ത്തിയാണ്. നന്മ ചെയ്യുന്നതിന് നല്ലൊരു മാതൃകയാണ് നഴ്സുമാര്‍. വെറുമൊരു ജോലി എന്നതിലുപരി ദൈവ പരിപാലനമാണ് അവര്‍ ചെയ്യുന്നത്. ദൈവത്തിണ്റ്റെ ഛായയുള്ള മനുഷ്യരെയാണ് നഴ്സുമാര്‍ പരിചരിക്കുന്നത്. അതുകൊണ്ടു തന്നെ ദൈവത്തിണ്റ്റെ അനുഗ്രഹം അവര്‍ക്കുണ്ടാകും. നഴ്സിംഗ്്് ശുശ്രൂഷയുടെ മഹാത്മ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നഴ്സുമാര്‍ക്കു കഴിയണം. ദൈവ സ്നേഹം മനസില്‍ സൂക്ഷിച്ച് രോഗീ പരിചരണം നടത്തുമ്പോള്‍ ഏതു പ്രതിസന്ധിയേയും അതിജീവിച്ച് മുന്നേറാനുള്ള ദൈവത്തിണ്റ്റെ അനുഗ്രഹം നഴ്സുമാര്‍ക്ക് ലഭിക്കും. ഏറ്റവും ആവശ്യമുള്ള സമയത്ത് സഹായിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്ത്. ഏറ്റവും ആവശ്യമായ സമയത്താണ് നഴ്സുമാര്‍ നമ്മെ പരിചരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ്. നഴ്സിംഗ്്് ജോലി വലിയ സമര്‍പ്പണമാണ്. അതിലൂടെ ലഭിക്കുന്ന സന്തോഷം മറ്റൊന്നിലൂടെയും ലഭിക്കില്ല. വെള്ള വസ്ത്രം ധരിച്ച മാലാഖമാരാണ് നഴ്സുമാരെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. തലശേരി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം നഴ്സിംഗ്് സെറിമണി ഉദ്ഘാടനം ചെയ്തു. ഡോക്ടറുടെയും രോഗിയുടെയും ഇടയിലെ മധ്യസ്ഥരാണ് നഴ്സുമാരെന്ന് ഡിവൈഎസ്പി പറഞ്ഞു. മനുഷ്യ ജീവന് കാത്തുരക്ഷിക്കുന്ന ജോലിയാണ് നഴ്സുമാര്‍ ചെയ്യുന്നത്. എപ്പോഴും വേദനകളുടെയും വേവലാതികളുടെയും ഇടയിലാണ് പോലീസുകാരും നഴ്സുമാരും പ്രവര്‍ത്തിക്കുന്നതെന്നും പ്രിന്‍സ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഫാ. ജോണ്സണ് കോവൂര്‍പുത്തന്‍പുര, മദര്‍ റോസ്ളി ഒഴുകയില്‍, ഡോ. ശശിധരന്, സിസ്റ്റര്‍ എലിസബത്ത് റെജിന്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ റോസ്ളി പാലക്കല്‍ സ്വാഗതവും സിസ്റ്റര്‍ സ്റ്റെല്ല നന്ദിയും പറഞ്ഞു.
Friday, April 16, 2010
സഭ എന്നും പാവങ്ങളുടെ പക്ഷത്ത്: മാര്‍ ജോര്‍ജ് വലിയമറ്റം
സഭ എന്നും പാവങ്ങളുടെ ഒപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം. തലശേരി അതിരൂപത പാലത്തുംകടവില്‍ പുതുതായി നിര്‍മിച്ച മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ബാലികാഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ്. ദരിദ്രര്‍ക്കും നിരാലംബര്‍ക്കുംവേണ്ടി കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും അനേകരുണ്ട്. എന്നാല്‍ ദരിദ്രരെ യഥാര്‍ത്ഥത്തില്‍ സഹായിക്കേണ്ട സാഹചര്യത്തില്‍ ഇത്തരക്കാരെ കാണാറേയില്ല. ദരിദ്രസേവനം പലരും അധരവ്യായാമം മാത്രമായി കരുതുമ്പോള്‍ കത്തോലിക്കാസഭയാകട്ടെ സാധുജന പരിപാലനം ജീവിത വത്രമായി സ്വീകരിച്ചിരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ അഞ്ചാംചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സ്മാരകമന്ദിരം പണിതീര്‍ത്ത് ഉദ്ഘാടനം ചെയ്തത്. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ഛായാചിത്രവും ചടങ്ങിനിടയില്‍ ആര്‍ച്ചുബിഷപ്പ് അനാച്ഛാദനം ചെയ്തു. മലയോരങ്ങളിലെ നിര്‍ദ്ധനരും നിരാലംബരുമായ ബാലികമാരുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി 1988ലാണ് ഈ ബാലികാഭവന്‍ പാലത്തുംകടവില്‍ ആരംഭിച്ചത്. അരക്കോടിയോളം രൂപാ ചെലവഴിച്ച് ആധുനിക രീതിയില്‍ പണികഴിപ്പിച്ച ബാലികാഭവന്‍ പാവങ്ങളുടെ കാര്യത്തില്‍ സഭയ്ക്കുള്ള പ്രത്യേക ശ്രദ്ധയ്ക്കുള്ള തെളിവാണെന്ന് ചടങ്ങില്‍ സഹകാര്‍മികരായിരുന്ന അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍.മാത്യു എം.ചാലിലും, മോണ്‍. ഡോ. ജോസഫ് കരിനാട്ടും ചൂണ്ടിക്കാട്ടി. ബാലികാഭവണ്റ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് 2008 മുതല്‍ ബാലികാഭവണ്റ്റെ ഡയറക്ടറായി സേവനം ചെയ്യുന്ന റവ. ഫാ. ജോബി കരിന്തോളിലാണ്. വിവിധ സന്നദ്ധ സംഘടനകളും സെമിനാരി വിദ്യാര്‍ഥികളും ബാലികാഭവണ്റ്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി സഹകരിച്ചിട്ടുണ്ടെന്ന് ഫാ. ജോബി കരിന്തോളില്‍ നന്ദിയോടെ അനുസ്മരിച്ചു. ആരംഭം മുതലേ പാലത്തുംകടവ് ബാലികാഭവനില്‍ സേവനമനുഷ്ഠിക്കുന്നത് കുന്നോത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നസ്രത്ത് സന്യാസിനീസമൂഹത്തിലെ സഹോദരിമാരാണ്.
Thursday, April 15, 2010
മദ്യത്തിനും ആഡംബരത്തിനുമെതിരേ അണിനിരക്കണം: പാസ്റ്ററല്‍ കൌണ്‍സില്‍
സമൂഹത്തില്‍ വളര്‍ന്നുവരുന്ന മദ്യപാനാസക്തിക്കും ആഡംബരപ്രിയത്തിനുമെതിരേ സഭാംഗങ്ങളെ അണിനിരത്താനും ഈ വിപത്തുകള്‍ക്കെതിരേ പോരാടാനും ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൌണ്‍സില്‍ തീരുമാനിച്ചു. ചങ്ങനാശേരി പാസ്റ്ററല്‍ സെണ്റ്ററില്‍ കൂടിയ യോഗത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയുടെ എല്ലാ സംവിധാനങ്ങളും ഈ വിപത്തുകള്‍ക്കെതിരേ ജാഗ്രത പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു. സര്‍ക്കാര്‍തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ മദ്യപാനത്തിനു മാന്യത നല്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മൃതസംസ്കാരാവസരങ്ങള്പോലും ആഘോഷമാക്കുകയും ഈ ആഘോഷാവസരങ്ങളെല്ലാം ആഡംബരത്തിനും ധൂര്‍ത്തിനും മദ്യപാനത്തിനുമുള്ള അവസരങ്ങളാക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക് മാറ്റംവരുത്താനുള്ള കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. മദ്യസല്‍ക്കാരത്തിനും ആഡംബരങ്ങള്‍ക്കുമായി ധൂര്‍ത്തടിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാന്‍ സഭാംഗങ്ങളെ കൌണ്‍സലിംഗിലൂടെയും ചികിത്സയിലൂടെയും അതില്‍നിന്നു പിന്തിരിപ്പിക്കണമെന്നു യോഗം നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ ന്യൂനപക്ഷവിരുദ്ധ വകുപ്പുകളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഇവ നീക്കിക്കിട്ടാനുള്ള പരിശ്രമങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ മാര്‍ ജോസഫ് പവ്വത്തില്‍, വികാരിജനറാള്‍മാരായ മോണ്‍. ജോസഫ് കുറിഞ്ഞിപറമ്പില്‍, മോണ്‍. ജോസഫ് നടുവിലേഴം, മോണ്‍. മാത്യു വെള്ളാനിക്കല്‍, ഫാ.ജോസഫ് കൊച്ചുപറമ്പില്‍, ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍, അഡ്വ.ജോജി ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, അസിസ്റ്റണ്റ്റ് സെക്രട്ടറി പ്രഫ. രാജന് കെ. അമ്പൂരി, ഫാ. ടോം പുത്തന്‍കളം, ഫാ. മാത്യു ഓടലാനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Wednesday, April 14, 2010
എകെസിസി നേതൃസമ്മേളനം ഇന്ന് കാക്കനാട്ട്
അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിണ്റ്റെ 91-ാം വാര്‍ഷിക സമ്മേളനം കാഞ്ഞിരപ്പള്ളി കപ്പാട് ജൂണ്‍ 12, 13 തീയതികളില്‍ നടത്തുന്നതിനു മുന്നോടിയായി, സംസ്ഥാന കേന്ദ്രഭാരവാഹികള്‍, രൂപതാ ഡയറക്ടര്‍മാര്‍, രൂപതാ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നേതൃസമ്മേളനം കൊച്ചി കാക്കനാട്ട് സെണ്റ്റ് തോമസ് മൌണ്ടില്‍ ഇന്നു രാവിലെ പത്തിന് നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും അല്മായ കമ്മീഷന് ചെയര്‍മാനുമായ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കൂരിയാ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമാപന സന്ദേശം നല്‍കും. കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്റ്റ് എം.ഡി ജോസഫ് മണ്ണിപ്പറമ്പില്‍ സ്വാഗതം ആശംസിക്കും. റവ. ഡോ. ആണ്റ്റണി നിരപ്പേല്‍, പ്രഫ. കെ.കെ ജോണ്‍, അഡ്വ. വി.സി സെബാസ്റ്റ്യന്‍, സെക്രട്ടറി ടോമി തുരുത്തിക്കര, അഡ്വ. ബിജു പറയനിലം, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ബേബിച്ചന് ഏര്‍ത്തയില്‍, ബേബി പെരുമാലിയില്‍, അഡ്വ. ടോണി ജോസഫ്, ബേബി മാത്യു എറണാകുളം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വാര്‍ഷിക സമ്മേളനത്തിണ്റ്റെ നടത്തിപ്പിലേക്ക് രൂപീകരിച്ച 201 പേര് അടങ്ങിയ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡണ്റ്റ് എം.ഡി ജോസഫ്് അറിയിച്ചു.
Tuesday, April 13, 2010
സെണ്റ്റ് തോമസ് മൌണ്ടില്‍ പഠനശിബിരം ഇന്ന്
ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന തൃതീയ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ വിഷയത്തെ ആസ്പദമാക്കി കാക്കനാട് സെണ്റ്റ് തോമസ് മൌണ്ടില്‍ ഇന്നു രാവിലെ 10മുതല്‍ വൈകുന്നേരം നാലു മണി വരെ ഏകദിന പഠന ശിബിരം നടത്തുന്നു. വിശ്വാസം ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും എന്ന വിഷയത്തിണ്റ്റെ വിവിധ തലങ്ങളെ ആസ്പദമാക്കിയാണ് പഠന ശിബിരമെന്ന് സീറോ മലബാര്‍ സിനഡ് ഔദ്യോഗിക വക്താവ് റവ.ഡോ.പോള്‍ തേലക്കാട്ട്, അസംബ്ളി സെക്രട്ടറി ഫാ.ജെസ്റ്റിന് വെട്ടുകല്ലേല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സഭാതിര്‍ത്തിയിലുള്ള എല്ലാ രൂപതകളിലേയും യൂത്ത് ഡയറക്ടര്‍മാരും രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാരും ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍മാരും പഠന ശിബിരത്തില്‍ പങ്കെടുക്കും. അസംബ്ളിയുടെ കണ്‍വീനറായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആമുഖ പ്രഭാഷണം നടത്തും. റവ.ഡോ ജോസ് കൂടപ്പുഴ, പ്രഫ. ലീനാ ജോസ്, റവ.ഡോ.പോള്‍ തേലക്കാട്ട് എന്നിവര്‍ വിഷയത്തെ വിശകലനം ചെയ്ത് സംസാരിക്കും. അഡ്വ.വി.സി സെബാസ്റ്റ്യന്‍, അഡ്വ.ജോസ് വിതയത്തില്‍, റവ. ഡോ ജയിംസ് കല്ലുങ്കല്‍ എന്നിവര്‍ പഠനശിബിരത്തില്‍ മോഡറേറ്റര്‍മാരായിരിക്കും.
വിശ്വാസത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു: മാര്‍ ജോസഫ് പവ്വത്തില്‍
വിശ്വാസം ജാഗ്രതയോടെ സംരക്ഷിക്കേണ്ട കാലഘട്ടമാണിതെന്നും വിശ്വാസത്തെ ഇല്ലായ്മചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. പള്ളിക്കൂട്ടുമ്മ ഫാത്തിമമാതാ പള്ളിയില്‍ പുതുതായി നിര്‍മിച്ച അജപാലന കേന്ദ്രത്തിണ്റ്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്. കെ.സി വേണുഗോപാല്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അജപാലനകേന്ദ്രത്തിണ്റ്റെ ആശീര്‍വാദം നടത്തി. ചടങ്ങില്‍ തോമസ് പീലിയാനിക്കലിനെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പൊന്നാടയണിയിച്ചു. വികാരി ഫാ.ജോസഫ് കട്ടപ്പുറം, ഫാ.തോമസ് തുമ്പയില്‍, ഫാ.ജോസഫ് പുത്തന്‍പറമ്പില്‍, സി.ജെ ജോസഫ്, ബിനു നാല്‍പ്പത്തഞ്ചില്‍, റോസമ്മ കൊച്ചുവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Monday, April 12, 2010
ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റു
വിശ്വാസസമൂഹത്തിണ്റ്റെ പ്രാര്‍ഥനകള്‍ അലയടിച്ചുയര്‍ന്ന വേദിയില്‍ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. എറണാകുളം സെണ്റ്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് റാഞ്ചി ആര്‍ച്ച്ബിഷപ്പും സിബിസിഐ മുന്‍ അധ്യക്ഷനുമായ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ മുഖ്യകാര്‍മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപതാ അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ് ഡോ.ജോസഫ് കാരിക്കശേരിയുടെ സ്വാഗതപ്രസംഗത്തോടെയാണ് കര്‍മങ്ങള്‍ ആരംഭിച്ചത്. വരാപ്പുഴ മെത്രാപ്പോലീത്തയായി ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവ് ലത്തീന്‍ ഭാഷയിലും പിന്നീട് മലയാളത്തിലും അതിരൂപതാ ചാന്‍സലര്‍ ഫാ.വര്‍ഗീസ് വലിയപറമ്പില്‍ വായിച്ചു. തുടര്‍ന്ന് അജപാലനാധികാരത്തിണ്റ്റെ അടയാളമായ അംശവടി അദ്ദേഹത്തിന് നല്കി. ആര്‍ച്ച് ബിഷപ് ഡോ.കല്ലറയ്ക്കലിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയ്ക്കിടെ, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം സുവിശേഷ പ്രഘോഷണം നടത്തി. പുതിയ മെത്രാനെ കണ്ടെത്തുന്നതുവരെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവ് വത്തിക്കാന്‍ പ്രതിനിധി മോണ്‍. ചിബുയ്ക്കെ ലത്തീന്‍ ഭാഷയില്‍ വായിച്ചു. റവ.ഡോ.ക്ളമണ്റ്റ് വള്ളുവശേരി കല്പന മലയാളത്തിലേക്ക് മൊഴിമാറ്റി. കോട്ടയം ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ജീവനാദം ചീഫ് എഡിറ്റര്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ഗായിക മിന്മിനി, റവ.ഡോ.ജോണ്‍ ബാപ്റ്റിസ്റ്റ് എന്നിവര്‍ സുവിശേഷ പാരായണം നടത്തി.
അതിരൂപതയുടെ സമഗ്രപുരോഗതിക്ക് വേണ്ടി പരിശ്രമിക്കും: ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
കാലത്തിണ്റ്റെ മാറ്റങ്ങള്‍ക്കനുസരിച്ച് അതിരൂപതയുടെ സമഗ്രപുരോഗതിക്ക് വേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍.ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റതിനുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വലിയൊരു അതിരൂപതയുടെ സാരഥ്യം ദൈവം എന്നെ ഏല്‍പ്പിച്ചു. അത് ഇരട്ടിയാക്കി കോട്ടപ്പുറം അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. രണ്ടും ദൈവവിശ്വാസത്തെ ആശ്രയിച്ച് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ഇടയന്മാര് നേതൃത്വം നല്കിയ സ്ഥാനത്തേക്കാണ് തന്നെ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. അവര്‍ തുടങ്ങിവച്ച കാര്യങ്ങള്‍ പലതും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിരൂപതയെ മുന്നേറ്റത്തിലേക്ക് നയിക്കുന്നതിന് ഐക്യം വേണം. ഒറ്റയ്ക്ക് ഒന്നും ചെയ്യനാവില്ല. എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ കൂട്ടായ്മ എന്നും നിലനിര്‍ത്തണം. മുകളിലേക്ക് നോക്കിയല്ല താഴേക്കും വശങ്ങളിലേക്കും നോക്കിയാണ് താന്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിനും ജനങ്ങള്‍ക്കും വേണ്ടി സ്വന്തം പാതയില്‍ നിന്നു വ്യതിചലിക്കാതെയാണ് ജീവിച്ചത്. തുടര്‍ന്നും അതേ നയത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.
Saturday, April 10, 2010
കത്തോലിക്കാ കോണ്‍ഗ്രസ് നേതൃസമ്മേളനം 14 ന് കൊച്ചിയില്‍
അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് നേതൃസമ്മേളനം 14ന് രാവിലെ പത്തിന് സീറോമലബാര്‍ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ചേരും. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍മാര്‍, സംസ്ഥാന ഭാരവാഹികള്‍, രൂപതാ പ്രസിഡണ്റ്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കത്തോലിക്കാ കോണ്‍ഗ്രസുമായി അഫിലിയേറ്റു ചെയ്തിരിക്കുന്ന സംഘടനകളുടെ ഭാരവാഹികളും ക്ഷണിതാക്കളാണ്. നേതൃസമ്മേളനം അല്മായ കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ അധ്യക്ഷത വഹിക്കും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യപ്രഭാഷണവും അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തും. എകെസിസി പ്രസിഡണ്റ്റ് എം.ഡി ജോസഫ് കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിക്കും. സംഘടനാ പ്രവര്‍ത്തന കര്‍മപദ്ധതികള്‍ക്കു സമ്മേളനം രൂപരേഖ തയാറാക്കും. ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമാപന സന്ദേശം നല്‍കും.
വിദ്യാഭ്യാസ അവകാശ ബില്ലിലെ ന്യൂനപക്ഷ വിരുദ്ധ വകുപ്പുകള്‍ ഭേദഗതി ചെയ്യണം: കാത്തലിക് ഫെഡറേഷന്
കേന്ദ്രഗവണ്‍മെണ്റ്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ ബില്ലിലെ 13, 21, 38വകുപ്പുകള്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധമാണെന്നും ആ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നും കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്റ്റ് അഡ്വ. പി.പി ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ടോം കുന്നുംപുറം, ഹെന്റി ജോണ്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ. സദീശ് മറ്റം, കെ.സി ആണ്റ്റണി കിഴക്കേവീട്, ഡോ. ഐസക്ക് ആണ്റ്റണി, ബിനില സജി എന്നിവര്‍ പ്രസംഗിച്ചു.
Friday, April 9, 2010
പൌരോഹിത്യ ശുശ്രൂഷയെ വിലയിടിച്ച് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ വിശ്വാസികള്‍ ജാഗരൂകരാകണം: മാര്‍ ജോസഫ് പവ്വത്തില്‍
പൌരോഹിത്യ ശുശ്രൂഷയെ വിലയിടിച്ച് ചിത്രീകരിക്കാനും അധിക്ഷേപിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും ശ്ളൈഹികസഭയോടുള്ള ബന്ധത്തില്‍ ആഴപ്പെടണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. തെക്കേക്കര സെഹിയോന്‍ ദേവാലയത്തില്‍ വിശുദ്ധ യോഹന്നാന് ശ്ളീഹായുടെ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ചു നടന്ന വൈദികവര്‍ഷ സമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പൌരോഹിത്യത്തിണ്റ്റെ ശ്രേഷ്ഠതയേക്കുറിച്ച് പുതുതലമുറയ്ക്ക് അവബോധമുണ്ടാക്കിക്കൊടുക്കാന് മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ദൈവവിളിക്കായി പ്രാര്‍ഥിക്കണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.തെക്കേക്കര സെഹിയോന്‍ ദേവാലയത്തില്‍ ഇന്നലെ പുതുതായി ആരംഭിച്ച മധ്യസ്ഥ പ്രാര്‍ഥനയ്ക്കും കൊടിയേറ്റിനും വികാരി ഫാ. പോള്‍ മാമ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു. ഫാ. തോമസ് പീലിയാനിക്കല്‍ സായാഹ്നപ്രാര്ഥനയ്ക്ക് നേതൃത്വം നല്കി. വൈകുന്നേരം നടന്ന കലാസന്ധ്യയില്‍ കുന്നന്താനം ദൈവപരിപാലനഭവനിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Wednesday, April 7, 2010
വിശ്വസികളുടെ ഒത്തൊരുമയാണ് ഇടവക സമൂഹത്തിണ്റ്റെ വിജയം : മാര്‍ മാത്യു അറയ്ക്കല്‍
വിശ്വാസികളുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനമാണ് ഇടവക സമൂഹത്തിണ്റ്റെ വിജയമെന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. പാണപിലാവ് സെണ്റ്റ് ജോസഫ് പള്ളിയിലെ പുതിയ അജപാലന മന്ദിരത്തിണ്റ്റെ വെഞ്ചരിപ്പിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ആണ്റ്റോ ആണ്റ്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണവും മുതിര്‍ന്ന പൌരന്മാരെ ആദരിക്കലും നടത്തി. ഫാ.ജോര്‍ജ് കൊച്ചുപറമ്പില്‍ ഇടവക ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് തങ്കമ്മ ജോര്‍ജുകുട്ടി, പഞ്ചായത്ത് പ്രസിഡണ്റ്റ് പി.എ ഇര്‍ഷാദ്, ജോസ് മടുക്കക്കുഴി, ദേവസ്യാച്ചന് കൊച്ചുമാണിക്കുന്നേല്‍, പ്രകാശ് പുളിക്കല്‍, ബിനോ വര്‍ഗീസ് വട്ടപ്പറമ്പില്‍, വര്‍ഗീസ് പന്നാംകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.
Tuesday, April 6, 2010
വിദ്യാഭ്യാസ നിയമം അവകാശ നിഷേധം അംഗീകരിക്കില്ല: ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍
പതിനാലു വയസുവരെയുള്ള കുട്ടികള്‍ക്കു പൊതുവിദ്യാഭ്യാസം സൌജന്യമായി നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ശ്ളാഘനീയമാണെങ്കിലും അതില്‍ ഭാഷാ, മത ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന ഘടകങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍. എല്ലാവര്ക്കും, പ്രത്യേകിച്ച് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ എക്കാലത്തെയും പോലെ ക്രൈസ്തവസഭകള്‍ക്ക് സന്തോഷമേയുള്ളൂവെന്നും കൌണ്‍സില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചില കാര്യങ്ങളെക്കുറിച്ചുള്ള വിയോജിപ്പ് വളരെ നേരത്തേതന്നെ മന്ത്രിയെ അറിയിച്ചിരുന്നു. അവ തിരുത്താനുള്ള തീരുമാനം എടുത്തതായി വാര്‍ത്തയുമുണ്ടായിരുന്നു. അത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു ചില വകുപ്പുകളെക്കുറിച്ചും ആശങ്കകളുണ്ട്. അവ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണെ ന്നും ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂനപക്ഷാവകാശം എന്തെന്നോ, എന്തിനെന്നോ അറിയാത്തവരാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും അതിനു നേതൃത്വം നല്‍കുന്നവരും. വിദ്യാഭ്യാസ അവകാശനിയമം ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതല്ല എന്ന ഇവിടുത്തെ നേതൃത്വത്തിണ്റ്റെ പ്രതികരണം ഈയൊരു യാഥാര്‍ഥ്യമാണ് വെളിവാക്കുന്നത്.ന്യൂനപക്ഷാവകാശം വേണ്ട എന്ന പ്രതീതി സൃഷ്ടിക്കാനും പ്രചാരണം നടത്താനുമാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങളെല്ലാം നിരന്തരം കോടതിയില്‍ പരാജയപ്പെട്ടിട്ടും യാഥാര്‍ഥ്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ വകുപ്പിനും മന്ത്രിക്കും കഴിയാത്തത് ഖേദകരമാണ്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാഭ്യാസത്തിണ്റ്റെ ഗുണനിലവാരം വര്‍ധിപ്പിക്കാതെ വിദ്യാര്‍ഥികള്‍ അണ് എയ്ഡഡ് ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളില്‍ പ്രവേശനം തേടുന്നതു തടയാനാവില്ലെന്നും ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ അഭിപ്രായപ്പെട്ടു. സിലബസിണ്റ്റെ ഗുണനിലവാരം താഴുന്നതും പഠിക്കാതെ തന്നെ പരീക്ഷയില്‍ ജയിക്കുന്നതും അധ്യാപകരെ പഠിപ്പിക്കുന്നതിനു പകരം മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കുന്നതുമെല്ലാം സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നു. അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ മറ്റു വിദ്യാലയങ്ങള്‍ തേടിപ്പോകുന്നതെന്നു കൌണ്‍സില്‍ വക്താവ് റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില് പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to:
Posts (Atom)