Tuesday, August 31, 2010

ഈശ്വരവിശ്വാസത്തെയും മതസൌഹാര്‍ദത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജാഗ്രതയോടെ കാണണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസത്തെയും മതസൌഹാര്‍ദത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ജാഗ്രതയോടെ കാണണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ജമാഅത്തെ ഇസ്ളാമി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. മതങ്ങളെ തമ്മിലും മനുഷ്യരെ തമ്മിലും അകറ്റാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ചില മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും സ്വാധീനത്തിലൂടെ യുവതലമുറയെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു. മതവിശ്വാസമില്ലാത്തവരാണ്‌ സ്പര്‍ദയും വിദ്വേഷവും വളര്‍ത്തുന്നത്‌. യുവതലമുറയ്ക്ക്‌ യഥാര്‍ഥ മതദര്‍ശനം പകരാന്‍ കഴിയണം. തെറ്റുകളെയും പാളിച്ചകളെയും പര്‍വതീകരിക്കുന്ന സമീപനം ശരിയല്ല. മറ്റു മനുഷ്യരെയും മതങ്ങളെയും ആദരിച്ച്‌ സൌഹൃദം ഉറപ്പിക്കണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. മൌലവി ജമാലുദീന്‍ മങ്കട സന്ദേശം നല്‍കി. പി.എ.നൌഷാദ്‌ അധ്യക്ഷത വഹിച്ചു. സി.എഫ്‌.തോമസ്‌ എംഎല്‍എ, സ്വാമി ധര്‍മചൈതന്യ, അഡ്വ.പി.രവീന്ദ്രനാഥ്‌, മുഹമ്മദ്‌ അമീന്‍ ഹസനി, സാംസണ്‍ വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇടുക്കി ജില്ലയിലെ കര്‍ഷകരെ വഴിയാധാരമാക്കരുത്‌: സീറോ മലബാര്‍ സഭാ സിനഡ്‌

ഇടുക്കി ജില്ലയിലെ പതിനായിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്കു പട്ടയം നല്‍കാതെ വഴിയാധാരമാക്കുന്ന സ്ഥിതിവിശേഷത്തെ സീറോ മലബാര്‍ സഭാ സിനഡ്‌ അപലപിച്ചു. കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ചേര്‍ന്ന മെത്രാന്‍മാരുടെ സിനഡ്‌ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ അവസ്ഥ വിലയിരുത്തിയശേഷമാണ്‌ നിലപാട്‌ പ്രഖ്യാപിച്ചത്‌. രണ്ടാം ലോക മഹായുദ്ധത്തിണ്റ്റെ പശ്ചാത്തലത്തില്‍ കേരള ജനതയുടെ പട്ടിണിയകറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൃഷിഭൂമി തേടി കുടിയേറിയവരാണ്‌ ഇപ്പോള്‍ പട്ടയം കിട്ടാതെ കുടിയിറക്കു ഭീഷണി നേരിടുന്നത്‌. അവരുടെ സമരത്തോടു സഭ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉടന്‍ പട്ടയം നല്‍കി നീതി കാണിക്കണമെന്നും സിനഡ്‌ അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാര്‍ ഡാമിണ്റ്റെ അപകടസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ഭീഷണിയിലാണെന്നും ഈ അപകടസ്ഥിതി തമിഴ്നാട്‌-കേരള സര്‍ക്കാര്‍ അതിഗൌരമായി പരഗണിക്കണമെന്നും സിനഡ്‌ ആവശ്യപ്പെട്ടു.

Monday, August 30, 2010

വിശ്വാസികളുടെ കൂട്ടായ്മ സഭയുടെ നിലനില്‍പ്പിന്‌ അനിവാര്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസസമൂഹത്തിണ്റ്റെ കെട്ടുറപ്പും ഒത്തൊരുമയുമാണ്‌ സഭയുടെ നിലനില്‍പ്പിന്‌ അനിവാര്യമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. വേഴപ്ര സെണ്റ്റ്‌ പോള്‍സ്‌ പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന പാരിഷ്ഹാളിണ്റ്റേയും പള്ളിമേടയുടേയും നിര്‍മാണത്തിന്‌ തറക്കല്ല്‌ ആശീര്‍വാദകര്‍മം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിണ്റ്റെ ജീവനാംശം സഭയ്ക്ക്‌ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വികാരി ഫാ. ജെയിംസ്‌ മാളിയേക്കല്‍, ബ്രദര്‍ അനീഷ്‌ പുതുശേരി, ജനറല്‍ കണ്‍വീനര്‍ തോമസ്‌ ജോസഫ്‌ ഇല്ലിക്കല്‍, ജോസഫ്‌ കെ. നെല്ലുവേലി, ജോമോന്‍ വില്ലുവിരുത്തില്‍, എം.എം. മാത്യു മാവേലിക്കളം, വര്‍ഗീസ്‌ തെക്കേപ്പറമ്പ്‌, കെ.എം. ജേക്കബ്‌ കൊച്ചുപുരയ്ക്കല്‍, ജോണപ്പന്‍ മുട്ടശേരി, പി.എ. ജോസ്‌ നടുച്ചിറ, ബെന്നിച്ചന്‍ പത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അക്രമത്തിനും ഭീകരതയ്ക്കും പ്രതിവിധി സ്നേഹത്തിണ്റ്റെ സംസ്കാരം: ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

അക്രമവും ഭീകരതയും വര്‍ധിക്കുന്ന സാമൂഹ്യപരിതസ്ഥിതിയില്‍ മദര്‍ തെരേസ തണ്റ്റെ ജീവിതം വഴി തെളിയിച്ച സ്നേഹത്തിണ്റ്റെ സംസ്കാരം പ്രതിവിധിയാണെന്ന്‌ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍. വരാപ്പുഴ അതിരൂപത കെഎല്‍സിഎ സംഘടിപ്പിച്ച മദര്‍ തെരേസ ജന്‍മശതാബ്ദിയാഘോഷം എറണാകുളം ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജീവിതത്തില്‍ മൂല്യബോധവും ആദര്‍ശനിഷ്ഠയുമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കണണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പ്രസിഡണ്റ്റ്‌ വി.എ ജെറോം അധ്യക്ഷനായിരുന്നു. ഡോ.സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ്‌, കെസിവൈഎം പ്രസിഡണ്റ്റ്‌ ഐ.എം ആണ്റ്റണി, ഫാ.ജോണ്‍സണ്‍, യേശുദാസ്‌ പറപ്പിള്ളി, ജോസഫ്‌ ജോസി, ബാബു നോര്‍ബര്‍ട്ട്‌, ജസ്റ്റിന്‍ കരിപ്പാട്ട്‌, ജോര്‍ജ്‌ നാനാട്ട്‌, ലൂയിസ്‌ തണ്ണിക്കോട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

കൃത്രിമ സന്താനോത്പാദന ബില്ല്‌ വന്‍കിട കമ്പനികളെ സഹായിക്കാനുള്ള തന്ത്രം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

കൃത്രിമ സന്താനോത്പാദന സാങ്കേതികസഹായ ബില്ല്‌ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിണ്റ്റെ തീരുമാനം വന്‍കിട കമ്പനികളെ സഹായിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണെന്നു കെസിബിസി ഫാമിലി-ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അഭിപ്രായപ്പെട്ടു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി പ്രോലൈഫ്‌-ഫാമിലി കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ മതവിഭാഗങ്ങളിലുള്ളവരുമായി സഹകരിച്ചു നടത്തിയ സെമിനാറിണ്റ്റെ സമാപനച്ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്ധ്യത വര്‍ധിച്ചുവരുന്നതുകൊണെ്ടാന്നുമല്ല ഇത്തരത്തില്‍ ഒരു ബില്ലു കൊണ്ടു വരാന്‍ ഭരണനേതൃത്വം ശ്രമിക്കുന്നത്‌. ഉത്പന്നങ്ങള്‍ വിറ്റഴിച്ചു ലാഭം കൊയ്യുന്ന വന്‍കിട കമ്പനികളെ തൃപ്തിപ്പെടുത്താനാണ്‌ അവരുമായി ഇടപാടുകളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ ഇത്തരത്തിലൊരു ബില്ലു കൊണ്ടുവരാന്‍ പ്രചോദനമാകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോസ്‌ കോട്ടയില്‍ അധ്യക്ഷനായിരുന്നു. അഷ്‌റഫ്‌, റവ. ജേക്കബ്‌ ബോണ്‍സണ്‍, ഡോ. ദിലീപ്കുമാര്‍, ഫാ. സ്കറിയാ കന്യാകോണില്‍, ഏബ്രഹാം പുത്തന്‍കുളം, അഡ്വ. തോമസ്‌ തണ്ണിപ്പാറ, അഡ്വ. ജോസ്‌ വിതയത്തില്‍, അഡ്വ. ജോസ്‌ സേവ്യര്‍, സാബു ജോസ്‌, ജോര്‍ജ്‌ എഫ്‌. സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Friday, August 27, 2010

മദര്‍ തെരേസയുടെ ജീവിതപാത പിന്തുടരണം: മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ

ഭയപ്പെടുത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ വികാര വിചാരങ്ങള്‍ നമ്മെ ആശങ്കയിലാഴ്ത്തുമ്പോള്‍ ഭാരതത്തിണ്റ്റെ മതേതരത്വം അമൂല്യമായി കാത്തുസൂക്ഷിച്ച മദര്‍ തെരേസയുടെ ജീവിതം നാം അനുവര്‍ത്തിക്കണമെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ. മദര്‍തെരേസയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച്‌ പാളയം സെണ്റ്റ്‌ ജോസഫ്സ്‌ കത്തീഡ്രലില്‍ നടന്ന കൃതജ്ഞതാ സ്തോത്ര ദിവ്യബലിയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക തുല്യമായ ജീവിതം നയിച്ച വ്യക്തിയാണ്‌ മദര്‍ തെരേസ. കൊല്‍ക്കൊത്തയിലെ കാളിഘട്ടില്‍ ആരംഭിച്ച ഉപവിയുടെ സഹോദരിമാരുടെ പ്രസ്ഥാനം 135 രാജ്യങ്ങളിലെ 5000 ഓളം സഹോദരിമാരുടെ ശുശ്രൂഷാ സമൂഹമായി മാറിയത്‌ തിരുവചന ഭാഗങ്ങള്‍ ഹൃദയത്തില്‍ മുദ്രയും കരങ്ങളില്‍ അടയാളവുമായി പതിച്ചതുകൊണ്ടാണ്‌. അല്‍ബേനിയക്കാരിയെ ഇരുകരവും നീട്ടി ഭാരതീയര്‍ സ്വീകരിച്ചത്‌ യാദൃശ്ചികമായിട്ടല്ല. അതിഥി ദേവോ ഭവ എന്ന ചിന്താഗതിയിലാണ്‌ അവരെ ഭാരതത്തിലേക്ക്‌ സ്വീകരിച്ചത്‌. മുറിക്കപ്പെട്ട ഓസ്തിയിലും രോഗിയുടെ മുറിവുകളിലും ഒരേ രീതിയില്‍ യേശുവിനെ കണ്ടു എന്നതാണ്‌ മദര്‍ തെരേസയുടെ പ്രത്യേകത. ഇതാ ലോകത്തിണ്റ്റെ കുഞ്ഞാട്‌ എന്ന്‌ പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച്‌ പ്രഘോഷിക്കുമ്പോള്‍, അവിടെ കാണുന്ന യേശുവിനെ കുഷ്ഠരോഗിയുടെ മുറിവുകള്‍ക്കിടയിലൂടെ കാണാനുള്ള കാഴ്ചശക്തി മദറിനുണ്ടായി. ഇതാണ്‌ ലോകത്തിനു മുന്നില്‍ വലിയ സാക്ഷ്യമായി രൂപാന്തരപ്പെട്ടത്‌. സേവനം ശുശ്രൂഷയാക്കി മദര്‍ ജീവിതത്തെ രൂപാന്തരപ്പെടുത്തി. തണ്റ്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തി പരിശുദ്ധ കുര്‍ബാനയുടെ ആരാധനയില്‍ നിന്നാണ്‌ സ്വീകരിച്ചതെന്നു പറയാന്‍ മദര്‍ മടികാട്ടിയില്ല. ഇക്കാര്യം തുറന്നു പറഞ്ഞിട്ടും കമ്യൂണിസ്റ്റുകാരനായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു, എണ്റ്റെ അമ്മയെന്നാണ്‌ മദറിനെ വിശേഷിപ്പിച്ചുപോന്നത്‌.അര്‍ഥശങ്കയ്ക്കിട നല്‍കാതെ മതനിരപേക്ഷതയിലൂടെ, ഭാരതത്തിണ്റ്റെ സംസ്കാരത്തിലൂടെ മദര്‍ ലോകത്തിന്‌ സ്നേഹത്തിണ്റ്റെ ഭാഷ്യം നല്‍കി. കത്തോലിക്കാസമൂഹത്തിന്‌ വലിയ അനുഭവവും അഭിമാനവുമാണ്‌ മദര്‍ നല്‍കിയത്‌. ദൈവസ്നേഹത്തിണ്റ്റെ പുതിയ രൂപഭാവങ്ങള്‍ മദര്‍ നല്‍കി. മൂന്നു ശതമാനം പോലുമില്ലാത്ത ഭാരതീയ ക്രൈസ്തവ സമൂഹത്തിന്‌ മദര്‍ കൊല്‍ക്കൊത്ത തെരുവുകളില്‍ നല്‍കിയ പ്രചോദനം വലുതാണ്‌. ശരീരവും രാജ്യാതിര്‍ത്തികളും തടസമാക്കാതെ ഹൃദയത്തില്‍ നിന്നുള്ള സ്നേഹം മാത്രം ചൊരിഞ്ഞ കാരുണ്യത്തിണ്റ്റെ മാലാഖയാണ്‌ മദര്‍. ദൈവം സ്നേഹമാണെന്നും ആ സ്നേഹം എന്നും പങ്കുവയ്ക്കണമെന്നുമാണ്‌ മദര്‍ പറഞ്ഞത്‌. മാനസാന്തരം ദൈവാനുഭവത്തിലേക്കുള്ള അനുഭവമായി മദര്‍ എന്നും കണ്ടിരുന്നു. അവര്‍ ദൈവാനുഭവത്തില്‍ ജീവിച്ച്‌, ദൈവാനുഭവത്തില്‍ മറ്റുള്ളവരെ കൂടെ നടത്തി. ഭാരതീയ കന്യാസ്ത്രീയെന്ന്‌ വിളിച്ചപ്പോള്‍ അതില്‍ അഭിമാനംകൊണ്ടു. അനുഗ്രഹം ചൊരിഞ്ഞ്‌ മദര്‍ നമുക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ്‌. അതിനാല്‍ മതേതര സ്വഭാവത്തിണ്റ്റെ നിര്‍മലതയില്‍ മനുഷ്യ ജീവിത പരിപോഷണത്തിനും പാര്‍ശ്വവത്കരണത്തില്‍ കഴിയുന്നവരുടെ ഉന്നമനത്തിനുമായി നാം പ്രവര്‍ത്തിക്കണമെന്ന്‌ കാതോലിക്കാബാവ ഉദ്ബോധിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്‌ ലോകത്തിനു ദൈവം നല്‍കിയ ദാനമാണ്‌ മദര്‍ തെരേസയെന്ന്‌ ആമുഖ പ്രസംഗത്തില്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം പറഞ്ഞു. സ്നേഹത്തോടെയും ആദരവോടെയും ആള്‍ക്കാരെ ശുശ്രൂഷിക്കുന്നതിലാണ്‌ ജീവിത വിജയം അടങ്ങിയിരിക്കുന്നത്‌. കുരിശില്‍ കിടക്കുന്ന യേശുവിണ്റ്റെ ദാഹം സ്നേഹത്തിനായുള്ള ദാഹമായിരുന്നു. യേശുവിണ്റ്റെ സ്നേഹത്തിനു വേണ്ടിയുള്ള നിരന്തരമായ ധ്യാനവും അതിനായുള്ള തീഷ്ണമായ പരിശ്രമവുമായിരുന്നു മദറിണ്റ്റെ ജീവിതം. നിലനില്‍ക്കുന്ന സന്തോഷത്തിനും സൌഭാഗ്യത്തിണ്റ്റെ ഉറവിടമായ സ്നേഹത്തിനുമായിട്ടുള്ള ദാഹമാണ്‌ വേണ്ടത്‌. ദൈവത്തില്‍ നിന്ന്‌ അകന്നുപോകുന്ന മനുഷ്യനായല്ല, ദൈവത്തിനായി ദാഹിക്കുന്ന മനുഷ്യനായാണ്‌ മാറേണ്ടത്‌. ദൈവത്തിണ്റ്റെ ദാഹം ശമിപ്പിക്കുന്നതായിരുന്നു മദര്‍ തെരേസയുടെ ജീവിതമെന്നും ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം പറഞ്ഞു.

ദളിത്‌ ക്രൈസ്തവ തുല്യാവകാശ രാജ്ഭവന്‍ മാര്‍ച്ച്‌ തുടങ്ങി

ഒരു ജനവിഭാഗത്തിനു മാത്രം നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും നീതിനിഷേധം ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും കണ്ണൂറ്‍ രൂപത ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്ക്കല്‍. ദളിത്‌ ക്രൈസ്തവരെ സംബന്ധിച്ച രംഗനാഥമിശ്ര കമ്മീഷന്‍ ശിപാര്‍ശ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൌണ്‍സില്‍ ഓഫ്‌ ദളിത്‌ ക്രിസ്ത്യന്‍സ്‌, ദളിത്‌ കത്തോലിക്കാ മഹാസഭ എന്നിവയുടെ നേതൃത്വത്തിലുള്ള രാജ്ഭവന്‍ മാര്‍ച്ച്‌ കാഞ്ഞങ്ങാട്ട്‌ ഫ്ളാഗ്‌ ഓഫ്‌ ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അയല്‍രാജ്യങ്ങളെല്ലാം ഏകാധിപത്യത്തിലേക്കു കൂപ്പുകുത്തുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി നിലകൊള്ളുന്നത്‌ ദൈവത്തിണ്റ്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്‌. ഗാന്ധിജിയുടെ പ്രചോദനം ഉള്‍ക്കൊണ്ട്‌ പുതിയ സബര്‍മതികള്‍ രാജ്യത്തു സൃഷ്ടിക്കണം. ഇതിനു നീതി, ഐക്യം, കൂട്ടായ്മ എന്നിവ അത്യാവശ്യമാണ്‌. ഇതു ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.-ബിഷപ്‌ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി നടപ്പിലാക്കുന്നതിനു സര്‍ക്കാരിനു കടമയില്ലേയെന്നും പാവപ്പെട്ട ദളിതരോട്‌ എന്തിനാണീ നീതി നിഷേധമെന്നും അദ്ദേഹം ചോദിച്ചു. സിഡിസി കാസര്‍ഗോഡ്‌ ജില്ലാ ചെയര്‍മാന്‍ കെ.എം.ലൂയീസ്‌ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട്‌ അപ്പസ്തോല റാണി ചര്‍ച്ച്‌ വികാരി ഫാ. സജി ജോണ്‍, ഫാ. ബൈജു തോമസ്‌, ഫാ. ജോണ്‍ അരീക്കല്‍, പാസ്റ്റര്‍ ജേക്കബ്‌ കല്ലുങ്കല്‍ കനകപ്പള്ളി, യു.വി.മാത്യു, ഷിബു ജോസഫ്‌, കെ.ജെ.റ്റിറ്റന്‍, പി.ഒ.പീറ്റര്‍, സി.കുഞ്ഞാപ്പി, ടി.ജെ. ഏബ്രഹാം, വി.ജെ.ജോര്‍ജ്‌ പ്രസംഗിച്ചു. ബേബി സെബാസ്റ്റ്യന്‍ സ്വാഗതവും കെ.ജെ.സാബു നന്ദിയും പറഞ്ഞു.

Thursday, August 26, 2010

മദര്‍ തെരേസയുടെ സ്മരണാര്‍ഥം തപാല്‍ സ്റ്റാമ്പ്‌

മദര്‍ തെരേസയുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ചു തപാല്‍ വകുപ്പ്‌ സ്റ്റാമ്പ്‌ പുറത്തിറക്കുന്നു. 11 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയുള്ള കോല്‍ക്കത്ത ജിപിഒ ഡയറക്ടര്‍ അനില്‍കുമാറാണ്‌ ഇക്കാര്യം അറിയിച്ചത്‌. സ്റ്റാമ്പുകൂടാതെ, മദറിണ്റ്റെ സന്ദേശങ്ങളും ചിത്രങ്ങളുമടങ്ങിയ ഡയറികളും കലണ്ടറുകളും ഗ്രീറ്റിംഗ്‌ കാര്‍ഡുകളും ഈവര്‍ഷം പുറത്തിറക്കുമെന്നും ആവശ്യക്കാര്‍ക്ക്‌ വിപിപി ആയി എത്തിച്ചു കൊടുക്കുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഫിലാറ്റെലിക്‌ ബ്യൂറോകളിലും ഇവ ലഭ്യമാക്കും.

Wednesday, August 25, 2010

കെസിബിസി നാടകമേള സെപ്റ്റം.19 മുതല്‍ 30 വരെ

കെസിബിസി നാടകമേള സെപ്റ്റംബര്‍ 19 മുതല്‍ 30 വരെ പിഒസിയില്‍ നടക്കുമെന്നു കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ്‌ നിക്കോളസ്‌ അറിയിച്ചു. വിവിധ നാടകസമിതികള്‍ സമര്‍പ്പിച്ച രചനകളില്‍നിന്ന്‌ അവതരണത്തിനായി 12 നാടകങ്ങള്‍ മീഡിയ കമ്മീഷന്‍ തെരഞ്ഞെടുത്തു.മൂല്യാധിഷ്ഠിതവും സാമൂഹ്യപ്രസക്തിയുള്ളതുമായ നാടകങ്ങളെ കണെ്ടത്തി പ്രോത്സാഹിപ്പിക്കുകയാണ്‌ നാടകമേളയുടെ ലക്ഷ്യം. 1987ല്‍ ആരംഭിച്ച നാടകമേളയില്‍ പ്രശസ്തമായ പല നാടകങ്ങളും കെസിബിസി മാധ്യമ കമ്മീഷന്‍ അവതരണത്തിനായൊരുക്കിയിട്ടുണ്ട്‌. പാലാരിവട്ടം പിഒസിയില്‍ 19 മുതല്‍ 30 വരെ എല്ലാ ദിവസവും വൈകിട്ട്‌ അഞ്ചരയ്ക്കാണ്‌ നാടകം തുടങ്ങുന്നത്‌.

സഭാമക്കള്‍ ജീവണ്റ്റെ അംബാസഡര്‍മാരാകണം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

സമകാലിക സമൂഹത്തില്‍ സഭാമക്കള്‍ ജീവണ്റ്റെ അംബാസഡര്‍മാരായി മാറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ജീവണ്റ്റെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം ജീവന്‍ അര്‍പ്പിക്കാനുള്ള ആഹ്വാനം കൂടിയാണു നമുക്കു നല്‍കുന്നതെന്നും ക്രിസ്തുവിണ്റ്റെ സ്നേഹത്താല്‍ കത്തിജ്വലിക്കുന്നവര്‍ക്കും അവന്‍ വാഗ്ദാനം ചെയ്ത നിത്യജീവിതത്തെക്കുറിച്ചു പ്രത്യാശയുള്ളവര്‍ക്കും മാത്രമെ യഥാര്‍ഥ ജീവണ്റ്റെ സുവിശേഷ പ്രഘോഷകരാകാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ നാലുദിവസമായി നടന്ന മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവജലത്തിണ്റ്റെ ഉറവയിലേക്ക്‌ ഏവരേയും ആനയിക്കുക എന്ന ദൌത്യം സഭാമക്കള്‍ ഏറ്റെടുക്കണം. പൊട്ടക്കിണറുകളില്‍ വീണു ജീവന്‍ കിട്ടാതെ വലയുന്നവര്‍ക്കായി ജീവജലത്തിണ്റ്റെ ദായകരായി മാറാന്‍ നമുക്കാവണം. അതിണ്റ്റെ വിവിധ മാനങ്ങള്‍ നാം ജീവിക്കുന്ന പ്രദേശങ്ങളില്‍ വ്യത്യസ്തമാകാം. മനുഷ്യണ്റ്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെയാകാം ചില പ്രദേശങ്ങളില്‍ നാം ജീവദായകരായി മാറുന്നത്‌. മരണസംസ്കാരത്തില്‍ അകപ്പെട്ടുപോയവരെ ജീവോന്‍മുഖമായ കാഴ്ചപ്പാടു നല്‍കി ജീവണ്റ്റെ പ്രചാരകരായി മാറ്റാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്‌. ക്രിസ്തുവിണ്റ്റെ സ്നേഹത്തില്‍ ജ്വലിച്ച്‌, നാം ജീവിക്കുന്ന സമൂഹത്തില്‍ ജീവനു വിരുദ്ധമായ എല്ലാ നിലപാടുകള്‍ക്കുമെതിരേ നിലയുറപ്പിക്കണം. മനുഷ്യത്വപൂര്‍ണവും വാസയോഗ്യവുമായ ഭൂമിയെ നിലനിര്‍ത്താന്‍ സഹായകമായ പദ്ധതികള്‍ ആവിഷ്കരിക്കണം. ഇതിന്‌ അസംബ്ളി സഹായകരമായെന്നു വിശ്വസിക്കുന്നു - കര്‍ദിനാള്‍ പറഞ്ഞു. അസംബ്ളിയില്‍ പങ്കെടുത്ത ഓരോരുത്തരിലും ജീവനോടുള്ള ആഭിമുഖ്യം വര്‍ധിച്ചിട്ടുണെ്ടന്നു കരുതുന്നതായി കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യജീവനോടും പ്രകൃതിയോടുമുള്ള നമ്മുടെ സ്നേഹവും കരുതലും കൂടുതല്‍ ആഴപ്പെടുന്നത്‌ അതു നിത്യജീവണ്റ്റെ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോഴാണ്‌. നമ്മുടെ സമൂഹത്തിലും സഭയിലും ജീവനെ പോഷിപ്പിക്കുവാനും അതു നിലനിര്‍ത്തുവാനും നിരന്തരം അധ്വാനിക്കുന്ന എല്ലാ നല്ല മനുഷ്യരെയും നന്ദിയോടെ ഓര്‍ക്കണം. അസംബ്ളിയിലെ ചര്‍ച്ചകളിലൂടെ തെളിഞ്ഞുവന്ന അഭിപ്രായങ്ങള്‍ സഭാമക്കള്‍ ജീവസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള നല്ല സന്ദേശമാണ്‌ നല്‍കുന്നത്‌. അതിനു സഭാ നേതൃത്വത്തിണ്റ്റെ ഭാഗത്തുനിന്നുണ്ടാകേണ്ട നടപടികളും സിനഡില്‍ പിതാക്കന്‍മാരുടെ പരിചിന്തനത്തിനു മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശങ്ങളും സിനഡില്‍ ചര്‍ച്ച ചെയ്തു സഭാ വിശ്വാസികളെ അറിയിക്കും. സഭയെടുക്കുന്ന തീരുമാനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കേണ്ടതു നമ്മള്‍ ഓരോരുത്തരുമാണ്‌. കാരണം സഭ എന്നു പറഞ്ഞാല്‍ നാം ഓരോരുത്തരും തന്നെയാണ്‌. സമകാലിക സമൂഹത്തില്‍ ജീവണ്റ്റെ സന്ദേശം പ്രചരിപ്പിക്കുന്നവരായി ഓരോരുത്തരും മാറണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

Saturday, August 21, 2010

പൊന്നോണാശംസകള്‍

സാമൂഹ്യതിന്‍മകള്‍ ജീവസംസ്കാരത്തെ നിര്‍ജീവമാക്കുന്നു: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, ലഹരിമരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയ സാമൂഹിക തിന്‍മകള്‍ നമ്മുടെ സമൂഹ ജീവണ്റ്റെ സംസ്കാരത്തെ നിര്‍ജീവവും ബലഹീനവുമാക്കുന്നുണെ്ടന്നു പാലാരൂപത ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ളിയുടെ രണ്ടാം ദിവസം വിശ്വാസം ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും എന്ന വിഷയത്തില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിവാഹപൂര്‍വ, വിവാഹേതര ലൈംഗിക ബന്ധങ്ങളിലേക്കും കൃത്രിമജനന നിയന്ത്രണ മാര്‍ഗങ്ങളിലേക്കും മനുഷ്യമഹത്വം വിളിച്ചോതുന്ന ലൈംഗികതലം അധ:പതിക്കുന്നതു പരിതാപകരമാണ്‌. അധാര്‍മിക ലൈംഗികതയുടെ ഫലമായുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ മുന്‍കൂട്ടിക്കണ്ടു പ്രവാചകശബ്ദത്തോടെ ഉദ്ബോധിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. ഉപയോഗത്തിണ്റ്റെ അടിസ്ഥാനത്തില്‍ മനുഷ്യജീവന്‍ വിലമതിക്കപ്പെടുമ്പോള്‍ ജീവണ്റ്റെ വചനം ഫലം പുറപ്പെടുവിക്കാതെ ഞെരുക്കപ്പെടുന്നുണ്ട്‌. പരമ്പരാഗതമായി പാലിച്ചുപോന്ന പല നല്ല ജീവിതരീതികളും മൂല്യങ്ങളും കൈമോശം വന്നു സമൂഹത്തിണ്റ്റെ അടിത്തറയായ കുടുംബങ്ങള്‍ ശിഥിലമാകുന്നു. തത്ഫലമായി ജീവണ്റ്റെ പരിരക്ഷ കൂടുതല്‍ ആയാസകരമായിത്തീരുന്നു. കുടുംബങ്ങളെ രക്ഷിക്കാനായാല്‍ സമൂഹത്തെ യും ജീവണ്റ്റെ സംസ്കാരത്തെയും പരിപോഷിപ്പിക്കാന്‍ നമുക്കു സാധിക്കും - മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു. ജീവണ്റ്റെ ദൈവശാസ്ത്രം, ജീവനെ പോഷിപ്പിക്കുന്ന ഘടകങ്ങളും ഭീഷണികളും എന്നീ വിഷയങ്ങളില്‍ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, പ്രഫ. റോസിലി തോമസ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഫിലോമിന അഗസ്റ്റിന്‍ മോഡറേറ്ററായിരുന്നു. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമുള്ള രൂപതകളുടെയും മിഷന്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെട്ടു. സാഗര്‍ രൂപതാ ബിഷപ്‌ മാര്‍ ആണ്റ്റണി ചിറയത്ത്‌, വിന്‍സന്‍ഷ്യന്‍ സഭ സുപ്പീരിയര്‍ ഫാ. വര്‍ഗീസ്‌ പാറപ്പുറം, പിണ്റ്റോ ദീപക്‌ (അദിലാബാദ്‌) എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

Friday, August 20, 2010

എപ്പിസ്കോപ്പല്‍ അസംബ്ളി മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ആരംഭിച്ചു

സഭ വിളിക്കപ്പെട്ടിരിക്കുന്നതു ജീവണ്റ്റെ കൂദാശയാകാനാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭയുടെ മൂന്നാമതു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളി കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാനമായി നാം ജീവന്‍ സ്വീകരിച്ചുവെങ്കില്‍ ദാനമായി ജീവന്‍ നല്‍കാനും നമുക്ക്‌ ഉത്തരവാദിത്വമുണ്ട്‌. കുഞ്ഞുങ്ങളെ ശല്യങ്ങളായി കരുതുന്നവര്‍ കൂടിവരുന്നു. അക്രമത്തിണ്റ്റെയും ഭീകരതയുടെയും വര്‍ഗീയതയുടെയും ഭീഷണികളെ സ്നേഹത്തിണ്റ്റെ ഭാഷകൊണ്ടു പ്രതിരോധിക്കണം- കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നട ത്തി. ജീവണ്റ്റെ സംരക്ഷണത്തിനു പ്രാര്‍ഥനയും ആത്മസമര്‍പ്പണവും അനിവാര്യമാണെന്നു മാര്‍ ക്ളീമിസ്‌ ബാവ പറഞ്ഞു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യമുണെ്ട ങ്കിലും കത്തോലിക്കാ സഭയിലെ ഏകവിശ്വാസം നാനാത്വത്തില്‍ ഏകത്വം പോലെ മഹത്തരമാണെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ചൂണ്ടിക്കാട്ടി.വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വദോര്‍ പെനാഷിയോയുടെ സന്ദേശം ബിഷപ്‌ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ വായിച്ചു. 2004 മുതല്‍ 2010വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അവതരിപ്പിച്ചു. രക്തസാക്ഷികളായ ഫാ. ജോബ്‌ ചിറ്റിലപ്പള്ളി, ഫാ. തോമസ്‌ പാണ്ടിയപ്പള്ളി എന്നിവരെയും ഒറീസയില്‍ രക്തസാക്ഷികളായ സഭാമക്കളെയും വിശ്വാസസംരക്ഷണത്തിനുവേണ്ടി പീഡനം സഹിച്ചവരെയും സമ്മേളനം അനുസ്മരിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മിഷന്‍ലീഗ്‌ സ്ഥാപകനേതാവ്‌ കുഞ്ഞേട്ടന്‍ എന്നിവര്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിഎസ്ടി സഭാ സുപ്പീരിയര്‍ ഫാ. മാത്യു കുമ്പുക്കല്‍, സിസ്റ്റേഴ്സ്‌ ഓഫ്‌ നസ്രത്ത്‌ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ തിയോഡേഷ്യ, ഇടുക്കി രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി എ.ഒ. അഗസ്റ്റിന്‍, ഡല്‍ഹി മിഷന്‍ പ്രതിനിധി ശാന്തി എസ്‌. ജോസഫ്‌, കെസിവൈഎം പ്രസിഡണ്റ്റ്‌ ദീപക്‌ ചേര്‍കോട്ട്‌ എന്നിവര്‍ ഭദ്രദീപം തെളിച്ചു.മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ സ്വാഗതവും കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ നന്ദിയും പറഞ്ഞു.

അല്‍ഫോന്‍സാമ്മ വിശ്വാസജീവിതത്തിലെ ഉത്തമ മാതൃക: മാര്‍ ജോസഫ്‌ പെരുന്തോട്ടം

എങ്ങനെ വിശുദ്ധിയിലെത്താമെന്ന്‌ സ്വന്തം ജീവിതത്തിലൂടെ സാധാരണക്കാര്‍ക്കു കാട്ടിക്കൊടുത്ത മഹനീയ വ്യക്തിത്വമാണ്‌ അല്‍ഫോന്‍സാമ്മയുടേതെന്നു ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. അല്‍ഫോന്‍സാമ്മയുടെ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സമര്‍പ്പണവും ജീവിത വ്രതമായി സ്വീകരിച്ച വ്യക്തിയായിരുന്നു അല്‍ഫോന്‍സാമ്മ. പുതിയ തലമുറ വിശ്വാസജീവിതത്തില്‍ പിന്തുടരേണ്ട ഉത്തമ മാതൃകയാണ്‌ അല്‍ഫോന്‍സാമ്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്നേഹത്തോടും സഹനത്തോടുമുളള പുതിയതലമുറയുടെ സമീപനത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത്‌ അല്‍ഫോന്‍സാമ്മയുടെ ജീവിതം വിശ്വാസ ജീവിതത്തിന്‌ ദിശാബോധം നല്‍കുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. വിശ്വാസത്തിനു ചോര്‍ച്ച സംഭവിക്കുമ്പോള്‍ വിശ്വാസത്തിലേക്കു ക്രൈസ്തവരെ മടക്കിക്കൊണ്ടുവരാന്‍ കഴിയുന്ന തിരുത്തല്‍ ശക്തിയായി അല്‍ഫോന്‍സാമ്മയുടെ ജീവിതം മാറിയെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കെ.എം. മാണി എംഎല്‍എ, തോമസ്‌ ചാഴികാടന്‍ എംഎല്‍എ, മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, കുടമാളൂറ്‍ ഫൊറോന വികാരി ഫാ. ജോര്‍ജ്‌ കൂടത്തില്‍, റവ. ഡോ. കുര്യന്‍ മുട്ടത്തുപാടം, സിസ്റ്റര്‍ സിന്‍ക്ളെയര്‍ എഫ്സിസി, അഡ്വ. സണ്ണി ജോര്‍ജ്‌ ചാത്തുകുളം എന്നിവര്‍ പ്രസംഗിച്ചു.

Wednesday, August 18, 2010

കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പദ്ധതികള്‍ വേണം: ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌

കര്‍ഷകരുടെ വളര്‍ച്ചയിലൂടെയേ നാടിണ്റ്റെ വികസനം സാധ്യമാകുകയുള്ളൂവെന്ന്‌ മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച്ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌. കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ ഉണ്ടായെങ്കിലേ കാര്‍ഷികവൃത്തിയിലേക്ക്‌ വരുംതലമുറയെ ആകര്‍ഷിക്കാന്‍ കഴിയൂ. കര്‍ഷകര്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയും ഇന്‍സെണ്റ്റീവും നല്‍കി കാര്‍ഷിക വിളകളില്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കണം. കാര്‍ഷിക വളര്‍ച്ചയ്ക്ക്‌ പഞ്ചായത്തിനെ മാതൃകയാക്കണം. മനുഷ്യന്‍ നന്‍മയിലേക്ക്‌ വളരണമെങ്കിലും കാര്‍ഷിക മേഖല വളരണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. തിരുവല്ല അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ്‌ വിഭാഗമായ ബോധനയും ദീപികയും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകസംഗമത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നട ത്തുകയായിരുന്നു മെത്രാപ്പോലീത്ത. കാലഘട്ടത്തിണ്റ്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്ന നടപടികള്‍ ഉണ്ടാകണമെന്ന്‌ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത്‌ റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. രാജ്യസുരക്ഷയോടൊപ്പം പ്രാധാന്യമേറിയതാണ്‌ ഭക്ഷ്യസുരക്ഷയും. കൃഷിരീതിയിലും യന്ത്രവത്കരണത്തിലും ആധുനികവത്കരണം അനിവാര്യമാണെന്നും റോഷി പറഞ്ഞു. കര്‍ഷകദിനാചരണത്തിണ്റ്റെ ഭാഗമായി ബോധന തെരഞ്ഞെടുത്ത മികച്ച കര്‍ഷകരായ മന്തിപ്പാറ പെരുനിലത്ത്‌ ഏലിക്കുട്ടി വര്‍ഗീസ്‌, ചേമ്പളം കല്ലാര്‍ പനച്ചിക്കല്‍ ദേവസ്യ ചാക്കോ എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ചു. ഫലകവും കാഷ്‌ അവാര്‍ഡും നല്‍കി ആദരിച്ചു. കര്‍ഷകര്‍ ഒന്നിച്ചുനിന്ന്‌ പ്രശ്നപരിഹാരത്തിനായി ശബ്ദമുയര്‍ത്തണമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ ദീപിക ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജോസ്‌ നെല്ലിക്കത്തെരുവില്‍ ആവശ്യപ്പെട്ടു. ജീവിത പ്രശ്നങ്ങളില്‍ ഉഴലുന്ന കര്‍ഷകരെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളാണ്‌ കര്‍ഷകമുന്നേറ്റത്തിന്‌ തടസമായി നില്‍ക്കുന്നത്‌. രാസവള പ്രയോഗത്തിലൂടെ മണ്ണിനെ കൊല്ലുന്ന നടപടികള്‍ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ തയാറാകണമെന്നും ഫാ. നെല്ലിക്കത്തെരുവില്‍ പറഞ്ഞു. കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, കട്ടപ്പന ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പ്രവദ ശിവരാജന്‍, ബോധന മേഖല ഡയറക്ടര്‍ ഫാ. ഏബ്രഹാം ചാക്കോ നരിമറ്റത്തില്‍, കോ-ഓര്‍ഡിനേറ്റര്‍ എം.എം. തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

യുവജനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

യുവജനങ്ങള്‍ സമൂഹത്തോടും മാതാപിതാക്കളോടും അധ്യാപകരോടും പ്രതിബദ്ധതയുളളവരാകണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. എസ്‌എച്ച്‌ സ്കൂളില്‍ 1985ബാച്ചില്‍ എസ്‌എസ്‌എല്‍സി പാസായ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. ഈ ബാച്ചിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയ സ്കൂള്‍ കെട്ടിടത്തിണ്റ്റ മുഖവാരത്തിണ്റ്റ ഉദ്ഘാടനവും ആര്‍ച്ച്ബിഷപ്‌ നിര്‍വഹിച്ചു. പ്രസിഡണ്റ്റ്‌ ഡോ. സതീഷ്‌ ജെ.കെ.വി. അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ്‌ എം. ചെറുവേലി, ഫാ. മാത്യു ഞള്ളത്തുവയല്‍, റവ. ഡോ. മാത്യു. പി. ഏബ്രഹാം, ടിറ്റി കോട്ടപ്പുറം, റോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഈ ബാച്ചിലെ വിദ്യാര്‍ഥികളെ പഠിപ്പിച്ച 16അധ്യാപകരെ ആദരിച്ചു.

Tuesday, August 17, 2010

ദേവാലയനിര്‍മ്മാണം വരും തലമുറയ്ക്കുളള സമ്മാനം: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യൂ മൂലക്കാട്ട്‌

ദേവാലയനിര്‍മ്മാണം വരും തലമുറയ്ക്കുളള സമ്മാനമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ മാത്യൂ മൂലക്കാട്ട്‌. കോട്ടയം അതിരൂപതാശതാബ്ദി വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ദൈവം നമുക്കു തന്നിരിക്കുന്ന സമ്മാനമാണ്‌ എറണാകുളത്ത്‌ പുതിയ ഒരു ദേവാലയമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. കോട്ടയം അതിരൂപതയുടെ എറണാകുളത്തുളള സെണ്റ്റ്‌ കുര്യാക്കോസ്‌ ദേവാലയത്തിണ്റ്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കള്‍ക്കായി നാം പലതും കരുതിവയ്ക്കുന്നതുപോലെ തന്നെ വരുംതലമുറയ്ക്കായി ഒരു സമൂഹം കരുതി വയ്ക്കുന്ന അതിശ്രേഷ്ഠമായ സമ്മാനമായിരിക്കും ദേവാലയനിര്‍മ്മാണമെന്നും അഭിവന്ദ്യപിതാവ്‌ പറഞ്ഞു. വികാരി ഫാ. റെന്നി കട്ടേല്‍, ട്രസ്റ്റിമാരായ ശ്രീ കുര്യന്‍ മണിമല, ശ്രീ ആണ്റ്റണി കുന്നുംപുറത്ത്‌, ശ്രീ ജേക്കബ്‌ മറ്റത്തില്‍, കടത്തുരുത്തി ഫൊറോന വികാരി റവ. ഫാ. ജോണ്‍ ചേത്തലില്‍, ഫാ. മാത്യൂ, ഫാ. ജോണി കൊച്ചുപറമ്പില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ. ജിനു കാവില്‍, ഫാ. സിജു മുടക്കോടില്‍, ഫാ. എഫ്രേം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സത്യത്തിനു സാക്ഷ്യം നല്‍കുന്ന സമൂഹം ഇന്നിണ്റ്റെ ആവശ്യം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

മൂല്യങ്ങളെ കാറ്റില്‍പറത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സത്യത്തിനു സാക്ഷ്യം നല്‍കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ്‌ വേണ്ടതെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. അതിരൂപത മതബോധന കേന്ദ്രത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. അതിരൂപതയില്‍ മതബോധന പരീക്ഷകള്‍ക്ക്‌ റാങ്ക്‌ നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ മാര്‍ താഴത്ത്‌ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. തൃശൂറ്‍ സെണ്റ്റ്‌ തോമസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.പി.ഒ. ജെന്‍സന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത മതബോധന ഡയറക്്ടാറ്‍ ഫാ. ജിഫി മേക്കാട്ടുകുളം, ബെസ്റ്റ്‌ യൂണിറ്റ്‌ വികാരി ഫാ. ജോസഫ്‌ വൈക്കാടന്‍, അതിരൂപത പിടിഎ പ്രസിഡണ്റ്റ്‌ വറീത്‌ തരകന്‍, കമ്മീഷന്‍ സെക്രട്ടറി ലിജോ ജോസ്‌, കാറ്റിക്കിസം സെക്രട്ടറി പി.എം. സേവ്യര്‍, ബെസ്റ്റ്‌ മോഡല്‍ ടീച്ചര്‍ കെ.ഐ. കൊച്ചുത്രേസ്യ, 12-ാം ക്ളാസിലെ വേദോപദേശ പരീക്ഷയില്‍ ഒന്നാംറാങ്ക്‌ നേടിയ സുനേന റോസ്‌ എന്നിവര്‍ സംസാരിച്ചു.

ഒരു മതവും വര്‍ഗീയത പഠിപ്പിക്കുന്നില്ല: മാര്‍ പോളി കണ്ണൂക്കാടന്‍

മതേതരത്വം എന്നത്‌ മതനിഷേധമല്ലെന്നും എല്ലാ മതങ്ങളുടെയും അന്തഃസത്ത പരസ്പര സ്നേഹമാണെന്നും ഒരു മതവും വര്‍ഗീയത പഠിപ്പിക്കുന്നില്ലെന്നും രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍. കത്തീഡ്രല്‍ സിവൈഎമ്മിണ്റ്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കത്തീഡ്രല്‍ പാരിഷ്‌ ഹാളില്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‌ യുവജനങ്ങള്‍ ഒരുങ്ങിയിരിക്കാനും സമൂഹത്തിനും സഭയ്ക്കും സാക്ഷ്യം വഹിക്കുന്ന യുവജനങ്ങളുടെ സംഘടനാ മുന്നേറ്റം ഈ കാലഘട്ടത്തിണ്റ്റെ അനിവാര്യതയാണെന്നും ഭീകരവാദത്തിണ്റ്റെയും തീവ്രവാദത്തിണ്റ്റെയും അടിസ്ഥാനം മതങ്ങളെകുറിച്ചുള്ള അറിവില്ലായ്മയാണെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. സിവൈഎം പ്രസിഡണ്റ്റ്‌ ലിജോ വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. സേവന്‍മിതൃ അവാര്‍ഡ്‌ ഫാ. ഡേവീസ്‌ ചിറമ്മലിനും വിദ്യാശ്രേഷ്ഠ അവാര്‍ഡ്‌ എ.ആര്‍. പത്മകുമാറിനും ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ നല്‍കി. കഴിഞ്ഞ കാലഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഫാ. ജെയ്സണ്‍ കുടിയിരിക്കല്‍, സിസ്റ്റര്‍ ക്രിസ്റ്റി, സിസ്റ്റര്‍ ശാലിനി, ടെല്‍സണ്‍ കോട്ടോളി തുടങ്ങിയവരെ ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ ആദരിച്ചു. അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പാവപ്പെട്ട കിഡ്നി രോഗികളെ സഹായിക്കുന്നതിന്‌ വേണ്ടി രൂപീകരിച്ച ഡയാലിസിസ്‌-1000 പദ്ധതി ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ അനുഗ്രഹപ്രഭാഷണവും സിവൈഎം വര്‍ക്കിംഗ്‌ ഡയറക്ടര്‍ ഫാ. അനില്‍ പുതുശേരി ആമുഖപ്രഭാഷണവും നടത്തി. രൂപത സിവൈഎം ചെയര്‍മാന്‍ അഡ്വ. ജോണ്‍ നിധിന്‍ തോമസ്‌, ട്രസ്റ്റി അഡ്വ. ഹോബി ജോളി, സിവൈഎം മുന്‍ രൂപത സെക്രട്ടറി ഷാജന്‍ ചക്കാലക്കല്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ തോംസണ്‍ ചിരിയങ്കണ്ടത്ത്‌, ബോസ്റ്റന്‍ അറക്കപ്പാടന്‍, റെന്നി എപ്പറമ്പന്‍, ചാക്കോ പള്ളന്‍, അനീഷ്‌ അയ്യമ്പിള്ളി, ജിത്തു ഐനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യുവസമൂഹം ഭീകരതക്കെതിരെ രംഗത്തു വരണം: ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍

രാജ്യത്തെ അപകടകരമാംവിധം ഗ്രസിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ, വിധ്വംസക ശക്തികളെ പ്രതിരോധിക്കാന്‍ യുവസമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു കണ്ണൂറ്‍ രൂപതാ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ കെസിവൈഎം കണ്ണൂറ്‍ രൂപത സ്വാതന്ത്യ്രദിനത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച യുവജന റാലിയും കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. തീവ്രവാദ-ഭീകരവാദ-വിധ്വംസക ശക്തികള്‍ ഭാരതാംബയെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുകയാണ്‌. ഇത്‌ മാതൃനാടിണ്റ്റെ നിലനില്‍പിനും വികസനത്തിനും ഭീഷണിയുയര്‍ത്തുന്നു. ഇത്തരം ഛിദ്രശക്തികളെ ഒറ്റപ്പെടുത്തി മാതൃരാജ്യത്തെ രക്ഷിക്കാന്‍ യുവസമൂഹം സംഘടിതശക്തിയായി മുന്നോട്ടുവരണമെന്നും ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ ആഹ്വാനം ചെയ്തു. കെസിവൈഎം രൂപതാ പ്രസിഡണ്റ്റ്‌ മിറാജ്‌ റൈമണ്ട്‌, ഫാ. ജോണ്‍സണ്‍ സിമേത്തി, ഫാ. മാത്യു കുഴിമലയില്‍, സുനില്‍ കുര്യന്‍, സെല്‍വി ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

സന്നദ്ധസംഘടനകള്‍ രാജ്യപുരോഗതിയില്‍ നിര്‍ണായക ചാലകശക്തികള്‍: മാര്‍ മാത്യു മൂലക്കാട്ട്‌

സന്നദ്ധസംഘടനകള്‍ രാജ്യപുരോഗതിയില്‍ നിര്‍ണായക ചാലകശക്തികളാണെന്ന്‌ കോട്ടയം മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. ചേര്‍പ്പുങ്കലില്‍ ആരംഭിക്കുന്ന സമരിറ്റന്‍ റിസോഴ്സ്‌ സെണ്റ്ററിണ്റ്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. കെ.എം.മാണി എംഎല്‍എ അധ്യക്ഷത വഹിച്ചു. സാമൂഹ്യവികസനരംഗത്ത്‌ അതിരൂപത നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്ന്‌ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ച്‌ ഷിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പറഞ്ഞു. ഷിക്കാഗോ സെണ്റ്റ്‌ തോമസ്‌ രൂപത വികാരിജനറാളും കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി മുന്‍ സെക്രട്ടറിയുമായ ഫാ.ഏബ്രഹാം മുത്തോലത്താണ്‌ സമരിറ്റന്‍ റിസോഴ്സ്‌ സെണ്റ്റര്‍ നിര്‍മിക്കുന്നത്‌. മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, തോമസ്‌ ചാഴികാടന്‍ എംഎല്‍എ, കിടങ്ങൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ തെരേസമ്മ ചെറിയാന്‍, ഫാ.ഏബ്രഹാം മുത്തോലത്ത്‌, ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ.ബോബി മണലേല്‍, ബിജു കിഴക്കേക്കുറ്റ്‌ എന്നിവര്‍ പ്രസംഗിച്ചു.

Monday, August 16, 2010

വേദനിക്കുന്നവര്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധത: മാര്‍ വര്‍ക്കി വിതയത്തില്‍

വേദനിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന സമൂഹത്തിന്‌ ആശ്വാസം പകരുന്ന വലിയ ശുശ്രൂഷയാണ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധതയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. എറണാകുളം ബിഷപ്സ്‌ ഹൌസില്‍ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തിലുള്ള അല്‍മായ സാമൂഹികപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അല്‍മായ കമ്മീഷന്‍ നല്‍കുന്ന ധീരമായ നേതൃത്വം അഭിനന്ദനീയമാണെന്നും കര്‍ദിനാള്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്തിനടുത്തു നെടുമങ്ങാട്‌ തുടങ്ങുന്ന ചാവറ ഇണ്റ്റര്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌, പാലിയേറ്റീവ്‌ കെയര്‍ സെണ്റ്റര്‍ സാന്ത്വന ജ്യോതി, പാപ്പനംകോട്ട്‌ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ലിവിംഗ്‌ എന്നീ പദ്ധതികളുടെ പ്രകാശനകര്‍മവും കര്‍ദിനാള്‍ നിര്‍വഹിച്ചു. അല്‍മായ സമൂഹത്തിണ്റ്റെ കഴിവും പ്രവൃത്തി പരിചയവും നാടിണ്റ്റെ വളര്‍ച്ചയ്ക്ക്‌ ഉപയുക്തമാക്കാന്‍ അവര്‍ക്ക്‌ സഹായം നല്‍കാന്‍ അല്‍മായ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നു ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു. യോഗത്തില്‍ കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മെമ്പര്‍ ഡോ.സിറിയക്‌ തോമസ്‌, ടി.കെ. ജോസ്‌ ഐഎഎസ്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, പ്രോജക്ട്‌ എക്സിക്യൂട്ടീവ്‌ സെക്രട്ടറി കെ.എ. ഏബ്രഹാം കല്ലയ്‌റക്കല്‍, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കാന്‍സര്‍ ഉള്‍പ്പെടെ മാറാരോഗങ്ങള്‍ മൂലം വേദനിക്കുന്നവര്‍ക്കും നിരാലംബരായ നിത്യരോഗികള്‍ക്കും വര്‍ധക്യത്തിലെത്തിയവര്‍ക്കും സൌജന്യ ചികിത്സയും സംരക്ഷണവും നല്‍കുന്ന പദ്ധതിക്കു നെടുമങ്ങാട്ട്്‌ 30 ഏക്കര്‍ സ്ഥലം സജ്ജമാക്കിയിട്ടുണ്ട്‌. കാന്‍സര്‍ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, പഠനം, ഗവേഷണം, ചികിത്സ, മരണാസന്നരായ രോഗികള്‍ക്കുള്ള ശുശ്രൂഷകള്‍ ഇവയെല്ലാമാണ്‌ ലക്ഷ്യമിടുന്നത്‌. കേരളത്തിലുടനീളം നടത്താനുദ്ദേശിക്കുന്ന കാന്‍സര്‍ ബോധവത്കരണത്തിണ്റ്റെ ഭാഗമായി നവംബറില്‍ വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും വിപുലമായ സെമിനാര്‍ തിരുവനന്തപുരത്തു സംഘടിപ്പിക്കുമെന്നു പ്രോജക്ട്‌ എക്സിക്യൂട്ടീവ്‌ സെക്രട്ടറി കെ.എ. ഏബ്രഹാം കല്ലറയ്ക്കല്‍ അറിയിച്ചു.

ദൈവഹിതത്തിനായി സമര്‍പ്പിക്കുന്ന ജീവിതം മഹത്തരം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

ദൈവഹിതത്തിനായി സമര്‍പ്പിക്കുന്ന ജീവിതം മഹത്തരമാണെന്നു തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ മാതാവിണ്റ്റെ സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ചു ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിണ്റ്റെ രക്ഷാകരപദ്ധതി വെളിപ്പെട്ടപ്പോള്‍ പരിശുദ്ധ മറിയം തണ്റ്റെ ജീവിതത്തെ ദൈവഹിതത്തിനായി സമര്‍പ്പിച്ചു. ദൈവത്തില്‍ എപ്പോഴും ആനന്ദിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്ത ജീവിതമായിരുന്നു പരിശുദ്ധ അമ്മയുടേത്‌. ദൈവസ്നേഹത്തെപ്രതി സഹനങ്ങളെ സന്തോഷപൂര്‍വം സ്വീകരിച്ച പരിശുദ്ധ മറിയം ഓരോ വിശ്വാസിക്കും മാതൃകയാണെന്നു ബിഷപ്‌ ഓര്‍മിപ്പിച്ചു.

സഭയുടെ ഇടപെടല്‍ സമൂഹത്തില്‍ നന്‍മനിലനിര്‍ത്താന്‍: തോമസ്‌ മാര്‍ കൂറിലോസ്‌

സമൂഹത്തില്‍ സ്ഥായിയായ നന്‍മ നിലനിര്‍ത്തുന്നതിനുള്ള സഭയുടെ ഉത്തരവാദിത്വത്തിണ്റ്റെ നിര്‍വഹണമെന്ന നിലയിലാണ്‌ സാമൂഹിക പ്രശ്നങ്ങളിലുള്ള സഭയുടെ ഇടപെടലിനെ കാണേണ്ടതെന്ന്‌ തിരുവല്ല ആര്‍ച്ച്ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌. അതിരമ്പുഴ സെണ്റ്റ്‌ മേരീസ്‌ ഫൊറോന പള്ളിയുടെ 1175-ാം വര്‍ഷ ജൂബിലി സമാപന സമ്മേളനവും സന്യസ്തവര്‍ഷാചരണ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ-സാമൂഹിക തലങ്ങളില്‍ സഭയ്ക്ക്‌ സുവ്യക്തമായ നിലപാടുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൊറോന വികാരി റവ.ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത ചാന്‍സലര്‍ റവ.ഡോ. ടോം പുത്തന്‍കളം, ഫാ. ആണ്റ്റണി കുന്നത്തേട്ട്‌, ഫാ. സിബി കുരിശുംമൂട്ടില്‍, ഫാ. അനീഷ്‌ കിഴക്കേവീട്‌, അഡ്വ. ബെന്നി കുറ്റിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, August 13, 2010

വിശുദ്ധ അല്‍ഫോന്‍സാ അപൂര്‍വ ആത്മീയ തേജസ്‌: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍

അത്യപൂര്‍വമായ ആത്മീയ തേജസായിരുന്നു വിശുദ്ധ അല്‍ഫോന്‍സാ എന്ന്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സാമ്മയുടെ ജന്‍മശതാബ്ദി സമാപനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. കഴിഞ്ഞ നൂറ്റാണ്ടില്‍ സമാധാനത്തിണ്റ്റെ അപ്പസ്തോലനായ മഹാത്മാഗാന്ധി സത്യത്തിണ്റ്റെയും അഹിംസയുടെയും ശക്തി നമ്മെ പഠിപ്പിച്ചു. ഏകാന്തതയില്‍ ജീവിക്കുന്ന ഒരു പുണ്യാത്മാവിന്‌ ചിന്തയിലൂടെ മാത്രം സമൂഹത്തെ സേവിക്കാനാവുമെന്നും ദശലക്ഷങ്ങളില്‍ ഒരാള്‍ മാത്രമാവും അങ്ങനെയുണ്ടാവുക എന്നും ഗാന്ധിജി പറഞ്ഞിരുന്നു. അത്തരമൊരു അപൂര്‍വവ്യക്തിത്വമാണ്‌ വിശുദ്ധ അല്‍ഫോന്‍സാ എന്ന്‌ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.കന്യാസ്ത്രീമഠത്തിണ്റ്റെ ലളിതമായ ചുറ്റുപാടില്‍ ജീവിക്കുമ്പോഴും വളരെയധികം സ്നേഹവും ക്ഷമയും ശാന്തതയുമൊക്കെ പ്രകടിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. നിരന്തരമായി ശാരീരിക അവശതകളാലും രോഗങ്ങളാലും പീഡിപ്പിക്കപ്പെടുമ്പോഴും പുറമേയോ ഉള്ളിലോ യാതൊരു വേദനയും പ്രകടിപ്പിക്കാതെ അതിനെ സന്തോഷത്തോടെ സ്വീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതുകൊണ്ടാവണം തണ്റ്റെ കോണ്‍വണ്റ്റിനു സമീപത്തുള്ള സ്കൂളിലെ കുട്ടികള്‍ അവരെ 'ഞങ്ങളുടെ ചിരിക്കുന്ന കന്യാസ്ത്രീ' എന്ന്‌ വിളിച്ചിരുന്നത്‌. വിശുദ്ധ അല്‍ഫോന്‍സാ ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച സ്നേഹത്തിണ്റ്റെയും കരുണയുടെയും മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതാവും ആ വിശുദ്ധയ്ക്ക്‌ നല്‍കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ ആദ്യ വിശുദ്ധയായ ഒരു വനിതയുടെ ജന്‍മശതാബ്ദി ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത്‌ ഇന്ത്യയുടെ പ്രഥമ വനിതാ പ്രസിഡണ്റ്റായ തനിക്കൊരു ബഹുമതിയാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ രാഷ്ട്രപതി തണ്റ്റെ പ്രസംഗം ആരംഭിച്ചത്‌. നിശ്ചിത സമയത്തിനും അല്‍പം വൈകി വൈകുന്നേരം ആറുമണിയോടെ ഭരണങ്ങാനത്ത്‌ എത്തിച്ചേര്‍ന്ന രാഷ്ട്രപതി ആദ്യം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച്‌ പ്രണാമം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. പിന്നീട്‌ പ്രധാനവേദിയിലെത്തി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ജന്‍മശതാബ്ദി സ്മാരകമായി നിര്‍മിക്കുന്ന അല്‍ഫോന്‍സാ ഹോസ്പിസിണ്റ്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു.

Thursday, August 12, 2010

പ്രഥമ വിശുദ്ധയെ പ്രണമിക്കാന്‍ പ്രഥമ വനിത

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ പുണ്യപുളകിതമായ ഭരണങ്ങാനത്തിണ്റ്റെ മണ്ണിലേക്ക്‌ ഭാരതത്തിണ്റ്റെ പ്രഥമ വനിത ഇന്നെത്തും. ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയുടെ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ വരവേല്‍ക്കാനുള്ള മുഴുവന്‍ ക്രമീകരണങ്ങളും തയാറായിക്കഴിഞ്ഞു. വൈകുന്നേരം 5.10 മുതല്‍ ആറു വരെയാണ്‌ രാഷ്ട്രപതി പങ്കെടുക്കുന്ന പ്രൌഢോജ്വല സമ്മേളനത്തിന്‌ തീര്‍ഥാടനകേന്ദ്രം ആതിഥ്യമരുളുക. കോട്ടയം പോലീസ്‌ പരേഡ്‌ ഗ്രൌണ്ടില്‍ പ്രത്യേക ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി റോഡുമാര്‍ഗം കുമരകത്ത്‌ താജ്‌ ഹോട്ടലിലെത്തി വിശ്രമിച്ചതിനുശേഷമാണ്‌ ഭരണങ്ങാനത്തെത്തുന്നത്‌. കോട്ടയത്തുനിന്ന്‌ മണര്‍കാട്‌, കിടങ്ങൂറ്‍, പാലാ വഴിയാണ്‌ വിശുദ്ധയെ വണങ്ങാന്‍ രാഷ്്ട്രപതി വരുന്നത്‌. തീര്‍ഥാടനകേന്ദ്രത്തിണ്റ്റെ മുഖ്യകവാടത്തിലൂടെ കടന്ന്‌ അല്‍ഫോന്‍സാ റോഡിലൂടെ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷം സമ്മേളനവേദിയിലെത്തി 17 മിനിറ്റ്‌ പ്രസംഗിക്കും. രാഷ്ട്രപതി എത്തുന്ന വാഹനം സമ്മേളനവേദിക്കു തൊട്ടുസമീപം വരെ എത്തുംവിധമാണു ക്രമീകരണം. രാഷ്ട്രപതിക്കൊപ്പമെത്തുന്ന വാഹനവ്യൂഹം സമ്മേളനവേദിക്കു സമീപം അല്‍ഫോന്‍സാ റോഡിനു പാര്‍ശ്വത്തായി പാര്‍ക്കു ചെയ്യും. രാഷ്ട്രപതിക്കൊപ്പം സമ്മേളനവേദി പങ്കിടുന്ന എല്ലാവരും രാഷ്ട്രപതിക്കു മുമ്പേ തന്നെ വേദിയില്‍ ഉപവിഷ്ടരാകും. വേദിയിലെത്തുന്ന രാഷ്ട്രപതിയെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പൂച്ചെണ്ടു നല്‍കി സ്വീകരിക്കും. തുടര്‍ന്ന്‌ ദേശീയഗാനത്തോടെ 5.20-ന്‌ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന്‌ അല്‍ഫോന്‍സാ ജന്‍മശതാബ്ദി ഗാനം. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സ്വാഗതം ആശംസിക്കും. മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ, മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ഡോ. സൂസപാക്യം, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, മേഘാലയ മുന്‍ ഗവര്‍ണര്‍ എം. എം. ജേക്കബ്‌, എംഎല്‍എമാരായ കെ.എം. മാണി പി.സി. ജോര്‍ ജ്‌, ജോസ്‌ കെ. മാണി എംപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ അധ്യക്ഷത വഹിക്കും. എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിന്‍ക്ളെയര്‍ സമ്മേളനത്തില്‍ നന്ദി അര്‍പ്പിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക്‌ ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ നാലു വരെ സമ്മേളനവേദിയിലേക്ക്‌ പ്രവേശനം അനുവദിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി മെറ്റല്‍ ഡിറ്റക്ടറിലൂടെയാണ്‌ മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം. സമ്മേളനവേദിയില്‍ ഗായകസംഘത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സമ്മേളനത്തിനെത്തുന്ന മുഴുവന്‍ പേര്‍ക്കും സമ്മേളനാനന്തരം ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്‌. സമ്മേളനസ്ഥലത്ത്‌ കുടിവെള്ളവും വൈദ്യസഹായവും തയാറാക്കിയിട്ടുണ്ട്‌. ക്രമീകരണങ്ങളുടെ വിലയിരുത്തലിനായി മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിണ്റ്റെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നു. രാഷ്ട്രപതിയുടെ യാത്രയും സമ്മേളനവുമായി ബന്ധപ്പെട്ട്‌ ഇന്നലെ രാത്രി 7.30-ഓടെ മോക്‌ ഡ്രില്‍ സമ്മേളന വേദിയിലെത്തി. ഇരുപതോളം വാഹനങ്ങളടങ്ങിയ വ്യൂഹമാണ്‌ റിഹേഴ്സലില്‍ പങ്കെടുത്തത്‌. എഡിജിപി സിബി മാത്യൂസ്‌, ഐജി ബി. സന്ധ്യ, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, എസ്പി പി.ജി. അശോക്‌ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രാഷ്ട്രപതി എത്തുന്ന റോഡുകളില്‍ മുഴുവനും ബാരിക്കേഡുകള്‍ തീര്‍ത്ത്‌ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. തെരുവുവിളക്കുകളും പൂര്‍ണമായി സ്ഥാപിച്ചിട്ടുണ്ട്‌.

Wednesday, August 11, 2010

പ്രത്യയശാസ്ത്രങ്ങള്‍ തകരുമ്പോള്‍ രോഷം സഭയ്ക്കുനേരെ വേണ്ട: അല്‍മായ കമ്മീഷന്‍

പ്രത്യയശാസ്ത്രങ്ങളുടെ അടിത്തറ നഷ്ടപ്പെട്ടവരുടെ രോഷപ്രകടനത്തിനപ്പുറം ക്രൈസ്തവ സഭയ്ക്കുനേരേ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങളേയും ആക്ഷേപങ്ങളേയും പൊതുസമൂഹവും വിശ്വാസികളും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. സഭാ പ്രവര്‍ത്തനങ്ങളില്‍ കടന്നു കയറാനോ ഇടപെടാനോ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെയും മുന്നണിയെയും അനുവദിക്കില്ല. കക്ഷിരാഷ്ട്രീയം സഭയുടെ അജന്‍ഡയല്ലെന്നു സഭാനേതൃത്വം പലതവണ വ്യക്തമാക്കിയിരിക്കെ സഭയെ ആക്ഷേപിച്ചും അവഹേളിച്ചും ഭൂരിപക്ഷവര്‍ഗീയത രൂപപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ ജനങ്ങള്‍ക്കു വ്യക്തമാണെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. ജനക്ഷേമവും നന്‍മയും പൊതുസമൂഹത്തിനും രാഷ്ട്രത്തിനും പങ്കുവയ്ക്കുന്ന രാഷ്ട്രീയമാണ്‌ സഭയുടേത്‌. ക്രൈസ്തവ സഭയുടെ ഐക്യവും കെട്ടുറപ്പും കണ്ടു ഭയപ്പെട്ടിട്ടു കാര്യമില്ല. അനൈക്യം സൃഷ്ടിക്കാമെന്ന്‌ ആരും മോഹിക്കേണ്ടതില്ല- അദ്ദേഹം പറഞ്ഞു.

സിപിഎമ്മിണ്റ്റെ നിലപാടുകള്‍ ഖേദകരം: കത്തോലിക്കാ കോണ്‍ഗ്രസ്‌

ക്രൈസ്തവസഭയ്ക്കെതിരായി സിപിഎം നടത്തുന്ന പ്രചരണങ്ങള്‍ ഖേദകരമാണെന്നും സഭയ്ക്കും വിശ്വാസത്തിനും ന്യൂന പക്ഷ സംരക്ഷണത്തിനും എതിരായ നിലപാടുകള്‍ ഏതു പാര്‍ട്ടിയില്‍ നിന്നും ഉണ്ടായാലും ശക്തമായി എതിര്‍ക്കുമെന്നും അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ സംസ്ഥാന കമ്മിറ്റി. ക്രൈസ്തവ സഭയെക്കുറിച്ചും പ്രവര്‍ത്തനമേഖലകളെക്കുറിച്ചും യാതൊരുവിധ ബോധ്യവും സിപിഎമ്മിന്‌ ഇല്ലാത്തതിനാലാണ്‌ ക്രൈസ്തവ സഭയെ നിരന്തരം വേട്ടയാടുന്നതെന്നും ഇത്‌ പ്രതിഷേധാര്‍ഹമാണെന്നും കമ്മിറ്റി പറഞ്ഞു. ക്രൈസ്തവരുടെ സഹിഷ്ണുതയെ ബലഹീനതയായി കാണരുത്‌. കേന്ദ്ര കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ പ്രസിഡണ്റ്റ്‌ എം.ഡി. ജോസഫ്‌ മണ്ണിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. പ്രഫ.കെ.കെ. ജോണ്‍, പ്രഫ. ബാബു തോമസ്‌, പ്രഫ.ജോസുകുട്ടി ഒഴികയില്‍, അഡ്വ.ടോണി ജോസഫ്‌, ടോമി തുരുത്തിക്കര, അഡ്വ.ബിജു പറയനിലം, സൈബി അക്കര, ബേബി പെരുമാലില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, പി.ഐ. ആണ്റ്റണി, ടോമിച്ചന്‍ അയ്യരുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.

സഭയുടെ രാഷ്ട്രീയ ഇടപെടലുകള്‍ സമൂഹനന്‍മയ്ക്ക്‌: എകെസിസി

സമൂഹത്തില്‍ നിസ്വാര്‍ഥ സേവനം നടത്തുന്ന ക്രൈസ്തവ സമൂഹത്തിണ്റ്റെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ സമൂഹനന്‍മയ്ക്കു വേണ്ടിയാണെന്ന്‌ എകെസിസി പാലാ രൂപത നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. കക്ഷിരാഷ്ട്രീയത്തില്‍ സഭ ഇടപെടാറില്ല. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ മതങ്ങള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കുമുണ്ട്‌. രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യ്രം ഭരണഘടന നല്‍കുന്നതാണ്‌. ഇതിനെ വിമര്‍ശിക്കുന്ന സിപിഎം വിജയവാഡ പ്രമേയം ജനങ്ങള്‍ തള്ളിക്കളയും - യോഗം വിലയിരുത്തി. ഈശ്വരവിശ്വാസം സംരക്ഷിക്കുക എന്നത്‌ ഈശ്വരവിശ്വാസികളുടെ പ്രഥമ ദൌത്യമാണ്‌. അതുകൊണ്ട്‌ നിരീശ്വരത്വത്തിനെതിരേ ശബ്ദിക്കേണ്ടിവരുന്നു. മതനേതാക്കളെയും ഈശ്വരവിശ്വാസത്തെയും അവഹേളിക്കുന്ന സമീപനമാണ്‌ കഴിഞ്ഞ നാലു വര്‍ഷമായി സിപിഎം കേരളത്തില്‍ നടത്തുന്നത്‌. രാഷ്ട്രീയപാര്‍ട്ടികള്‍ മതത്തില്‍ ഇടപെടുന്നത്‌ അവസാനിപ്പിക്കണം. ഭരണഘടനയ്ക്ക്‌ വിധേയമായും സഭാപ്രബോധനങ്ങള്‍ക്കനുസരിച്ചും പ്രബോധനം നല്‍കാനുള്ള അവകാശവും ബാധ്യതയും സഭാധികാരികള്‍ക്കുണ്ട്‌. ഇതു നിഷേധിക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്ന്‌ എകെസിസി സമ്മേളനം ആവശ്യപ്പെട്ടു. എം.എം. ജേക്കബ്‌ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, സാജു അലക്സ്‌, ടോമി തുരുത്തിക്കര, ബെന്നി പാലക്കത്തടം, ജയിംസ്‌ ചെറുവള്ളി, മാത്തുക്കുട്ടി കലയത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

സഭയെ വിരട്ടി കാര്യം നേടാന്‍ ശ്രമിക്കേണ്ട: കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത

പ്രത്യക്ഷമായും പരോക്ഷമായും സഭയെ വിരട്ടി കാര്യം നേടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തുനിയേണെ്ടന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത കെസിവൈഎം വ്യക്തമാക്കി. സാമൂഹിക നന്‍മയ്ക്ക്‌ ഉതകുന്ന രീതിയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാനും വിശ്വാസികള്‍ക്ക്‌ ശരിയായ മാര്‍ഗനിര്‍ദേശം നല്‍കാനും സഭാപിതാക്കന്‍മാര്‍ക്കും സഭാ നേതൃത്വത്തിനും കടമയും ഉത്തരവാദിത്വവുമുണ്ട്‌. സഭയ്ക്ക്‌ വ്യക്തമായ രാഷ്ട്രീയ ദര്‍ശനമുള്ളതുകൊണ്ട്‌ തന്നെ ജനാധിപത്യവും മതേതരമൂല്യങ്ങളും സംരക്ഷിക്കുവാനും വര്‍ഗീതയും അക്രമവും തീവ്രവാദപ്രവര്‍ത്തനങ്ങളും തടയുവാനും സഭ ഇന്നും പ്രതിജ്ഞാബദ്ധമാണ്‌. എല്ലാ അടവുനയങ്ങളും പരീക്ഷിച്ച്‌ പരാജയപ്പെട്ട സിപിഎം പുതിയ അടവുനയങ്ങള്‍ പയറ്റാനുള്ള തത്രപ്പാടിലാണ്‌. സഭയെയും സഭാ പിതാക്കന്‍മാരെയും നിരന്തരം ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടും സഭാമക്കളുടെ കൂട്ടായ്മയും കെട്ടുറപ്പും വര്‍ധിക്കുകയല്ലാതെ അതിനെ തകര്‍ക്കാന്‍ ഇക്കൂട്ടര്‍ക്കായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ പ്രീളനനയങ്ങളുമായി പാര്‍ട്ടി രംഗത്തിറങ്ങിയിരിക്കുകയാണ്‌. സഭയെയും സഭാ പിതാക്കന്‍മാരെയും പേടിപ്പിച്ച്‌ വരുതിയിലാക്കാന്‍ ശ്രമിക്കേണെ്ടന്നും അത്‌ വെറും പാഴ്‌വേലയാണെന്ന കാര്യം പാര്‍ട്ടിക്ക്‌ അനുഭവമുള്ളതാണെന്ന്‌ മറക്കേണെ്ടന്നും കെസിവൈഎം വ്യക്തമാക്കി. പള്ളികളില്‍ വരുന്നത്‌ വിശ്വാസികളായതുകൊണ്ടുതന്നെ വിശ്വാസികളെ നിരീശ്വരപ്രസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കേണ്ടത്‌ അതിന്‌ ഉത്തരവാദിത്വപ്പെട്ടവരുടെ ചുമതലയാണ്‌. ഇനിയും തുടരുകതന്നെ ചെയ്യുമെന്ന്‌ കെസിവൈഎം അതിരൂപതാ പ്രസിഡണ്റ്റ്‌ ഷിജോ മാത്യു, ഡയറക്ടര്‍ ഫാ.തോമസ്‌ മങ്ങാട്ട്‌, ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ കല്ലൂക്കാരന്‍, വി.എ സജി, പ്രിയ ഫ്രാന്‍സിസ്‌, ജിയോ ജോസഫ്‌, ജോഷി ജോസഫ്‌, സിജോ ഡേവിസ്‌, ബെന്നി ആണ്റ്റണി, കെ.ഡി ലോജി, ജെയ്മോന്‍ തോട്ടുപുറം, അമല മാത്യു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സിപിഎമ്മിണ്റ്റെ വ്യാജപ്രസ്താവനകള്‍ അവസാനിപ്പിക്കണം: കെസിവൈഎം പാലാ രൂപത

സഭാവിശ്വാസികള്‍ക്ക്‌ ധാര്‍മിക അവബോധം നല്‍കുന്ന ഇടയലേഖനങ്ങള്‍ക്കെതിരേ പരസ്യപ്രസ്താവനകള്‍ നടത്തുന്ന സിപിഎമ്മിണ്റ്റെ നടപടി സഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി ഇടപെടുന്നതിണ്റ്റെ വ്യക്തമായ തെളിവാണെന്നു കെസിവൈഎം പാലാ രൂപത. വിശ്വാസികള്‍ക്ക്‌ ആത്മീയനേതൃത്വം നല്‍കുന്ന ഇടയന്‍മാരെ അധിക്ഷേപിക്കുന്നതിന്‌ തുല്യമാണിതെന്നും കെസിവൈഎം കുറ്റപ്പെടുത്തി. സഭയ്ക്കുള്ളിലെ സാമൂഹിക മൂല്യങ്ങള്‍ക്കു ക്ഷതം സംഭവിക്കുമ്പോഴും വിശ്വാസത്തിന്‌ ഇളക്കം തട്ടുമ്പോഴുമാണ്‌ സഭാധ്യക്ഷന്‍മാര്‍ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നത്‌. കാലാകാലങ്ങളായി ഇടയന്‍മാര്‍ നിര്‍വഹിച്ചുപോന്ന ഈ ധര്‍മം നിറവേറ്റുമ്പോള്‍ അതിനെതിരേ ജനങ്ങളെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ അപഹാസ്യമാണെന്നും ഇത്തരം പ്രസ്താവനകളില്‍നിന്നു നേതാക്കള്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. വര്‍ഗീയത വളര്‍ത്തി ജനങ്ങളെ വിഘടിപ്പിക്കാനുള്ള സിപിഎമ്മിണ്റ്റെ ഗൂഢതന്ത്രം കേരളജനതയ്ക്കു നന്നായി മനസിലാകുന്നുണെ്ടന്നും വിഭാഗീയ തിമിരം ബാധിച്ചവരല്ല മലയാളികളെന്ന്‌ ഓര്‍ക്കണമെന്നും യോഗം പറഞ്ഞു. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന പ്രചാരണം ഗീബല്‍സിയന്‍ തന്ത്രത്തിണ്റ്റെ പുനരാവിഷ്കാരമാണെന്നും ഇത്തരം തന്ത്രങ്ങള്‍ക്ക്‌ ഓശാന പാടാന്‍ സാംസ്കാരികനായകരുടെ വേഷംകെട്ടിയ ചിലരെ മാത്രമേ കിട്ടുകയുള്ളൂവെന്ന്‌ ഓര്‍ക്കുന്നത്‌ നന്നായിരിക്കുമെന്നും യോഗം വിലയിരുത്തി. രൂപത പ്രസിഡണ്റ്റ്‌ സിബി കിഴക്കേല്‍ അധ്യക്ഷത വഹിച്ചു. ഷിജോ ചെന്നേലില്‍, ഡയറക്ടര്‍ ഫാ. ജോസഫ്‌ ആലഞ്ചേരി, ഫാ. ജോസഫ്‌ വാട്ടപ്പള്ളില്‍, ഡാനി പാറയില്‍, റോബിന്‍ പൊരിയത്ത്‌, ബിജു മൂന്നുതൊട്ടിയില്‍, സിജു കണ്ണംതറപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, August 10, 2010

സിപിഎമ്മിന്‌ രഹസ്യ അജന്‍ഡ: കെസിബിസി

സഭ സാമൂഹികനന്‍മയ്ക്കുതകുന്ന രാഷ്ട്രീയത്തില്‍ ഇനിയും ഇടപെടുമെന്നു കേര ള കാത്തലിക്‌ ബിഷപ്സ്‌ കൌണ്‍സില്‍ (കെസിബിസി) ഡ പ്യൂട്ടി സെക്രട്ടറിയും വക്താവുമായ റവ.ഡോ. സ്റ്റീഫന്‍ ആല ത്തറ വ്യക്തമാക്കി. കേരളത്തില്‍ ക്രൈസ്തവസഭയിലെ ഒരു വിഭാഗം നേരിട്ടു രാഷ്ട്രീയത്തില്‍ ഇടപെട്ടു കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരണം നടത്തുകയാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിജയവാഡ പ്രമേയത്തിലെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു കെസിബിസി വക്താവ്‌. സഭ രാഷ്്ട്രീയത്തില്‍ ഇടപെടുന്നുവെന്ന സിപിഎം ആരോപണത്തിനു പിന്നില്‍ രഹസ്യ അജന്‍ഡയാണുള്ളത്‌. സഭയ്ക്കു വ്യക്തമായ രാഷ്്ട്രീയ ദര്‍ശനമുണ്ട്‌. ജനാധിപത്യവും മതേതരത്വമൂല്യങ്ങളും സംരക്ഷിക്കാന്‍ സഭ സമൂഹത്തില്‍ ഈ രാഷ്്ട്രീയ ദര്‍ശനത്തോടെ ഇനിയും ഇടപെടും. വര്‍ഗീയത, അക്രമം, തീവ്രവാ ദം എന്നിവയ്ക്കെതിരേയും സഭയ്ക്കു വ്യക്തമായ നിലപാടുകളുണ്ട്‌. ഈശ്വരവിശ്വാസം സംരക്ഷിക്കുക എന്നതാണ്‌ സഭയു ടെ മുഖ്യ ദൌത്യം. ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്‍പും ഇപ്പോഴും ജനാധിപത്യത്തെ ധ്വംസിക്കുന്ന നടപടികള്‍ സ്വീകരിച്ചപ്പോള്‍ കോടതി വഴിയും സമരങ്ങള്‍ വഴിയും സഭ അതിനെ ചെറുത്തു തോല്‍പിച്ചിട്ടുണ്ട്‌. അത്‌ ഇനിയും തുടരും. സാമൂഹിക നന്‍മയ്ക്ക്‌ ഉതകുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ക്രൈസ്തവ സഭ ഇനിയും ഇടപെടും. നിരീശ്വര പ്രത്യയശാസ്ത്രങ്ങളിലേക്കു സഭാവിശ്വാസികള്‍ കടന്നുപോകുന്നത്‌ അംഗീകരിക്കാനാവില്ല. ഇടതുമുന്നണിയുടെ തെറ്റായ നയങ്ങള്‍ക്കെതിരേ സഭയ്ക്കു പലപ്പോഴും ഇടപെടേണ്ടി വന്നിട്ടുണ്ട്‌. സഭയുടെ നിലപാടുകള്‍ എന്നും സുതാര്യമാണ്‌. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതു ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്താനാണെന്നും റവ.ഡോ. ആലത്തറ പറഞ്ഞു.

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ പ്രാപ്തരാകണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസം ജീവിതത്തില്‍ പകര്‍ത്തി ധാര്‍മിക ജീവിതം നയിക്കുമ്പോള്‍ ഉണ്ടാകാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുവജനങ്ങള്‍ പ്രാപ്തരാകണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അഞ്ചല്‍ മേരിമാതാ ദേവാലയത്തില്‍ ചങ്ങനാശേരി അതിരൂപതാ യുവദീപ്തി കെസിവൈഎം തെക്കന്‍ മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെറ്റും ശരിയും തിരിച്ചറിഞ്ഞ്‌ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ യുവജനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപതാ പ്രസിഡണ്റ്റ്‌ ജോജി ഫ്രാന്‍സിസിണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഫാ.തോമസ്‌ മണിയഞ്ചിറ, ഫാ.ആണ്റ്റോ മുട്ടത്തില്‍, ഡെയ്സി മത്തായി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നുനടന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനം തിരുവനന്തപുരം ടെലികമ്യൂണിക്കേഷന്‍സ്‌ എസ്പി ജേക്കബ്‌ ജോബ്‌ ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ്‌ കൊച്ചുചിറ, തോമസ്‌ ഫിലിപ്പ്‌, ജോസ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫാ.ജയിംസ്‌ കുന്നില്‍, ഫാ.ജോര്‍ജ്‌ കൊച്ചുചാലയ്ക്കല്‍, ഫാ.ജോര്‍ജി കാട്ടൂറ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു. തുടര്‍ന്ന്‌ നടന്ന പരിസ്ഥിതി സംരക്ഷണ റാലിക്ക്‌ ലിജു നമ്പിശേരി, ജെറിന്‍ വര്‍ക്കി, സോണി മുണ്ടയ്ക്കല്‍, അഞ്ജു ജോസഫ്‌, ലാലിച്ചന്‍ മറ്റത്തില്‍, തോമസ്‌ ഫിലിപ്പ്‌, സോണി സെബാസ്റ്റ്യന്‍, സോണിയ സാജു എന്നിവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം, അമ്പൂരി, ആയൂര്‍-കൊല്ലം ഫെറോനകളിലെ യുവജനങ്ങളും മറ്റ്‌ ഫെറോനാകളിലെ യുവജന പ്രതിനിധികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. യുവജനങ്ങള്‍ സഭയുടെ പ്രതീക്ഷയും മഹത്വവും എന്നതായിരുന്നു കണ്‍വന്‍ഷന്‍ മുഖ്യവിഷയം.

സഭയുടേത്‌ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായ ഇടപെടല്‍: കെആര്‍എല്‍സിസി

സഭ നടത്തുന്നതു കക്ഷി രാഷ്ട്രീയത്തിനതീതമായ ഇടപെടലാണെന്നു കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സില്‍ (കെആര്‍എല്‍സിസി) അസോസിയേറ്റ്‌ സെക്രട്ടറി ഫാ. പയസ്‌ ആറാട്ടുകുളം. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്നുള്ള സിപിഎമ്മിണ്റ്റെ വിജയവാഡ പ്രമേയത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളായ ജനങ്ങളെ രാഷ്ട്രീയമായി ഉദ്ബുദ്ധരാക്കേണ്ട കടമ സഭയ്ക്കുണ്ട്‌. സംസ്ഥാനത്തു സംശുദ്ധമായ രാഷ്്ടീയവും സമാധാനവും ജനങ്ങള്‍ക്കു സുരക്ഷിതത്വവുമൊരുക്കുന്ന രാഷ്ട്രീയ-ഭരണ സംവിധാനമാണുണ്ടാകേണ്ടത്‌. അത്തരം കാര്യങ്ങളില്‍ ജനങ്ങളെ ബോധവാന്‍മാരാക്കാനുള്ള പ്രതിബദ്ധത സഭയ്ക്കുണ്ട്‌. സഭ അതാണ്‌ നിര്‍വഹിക്കുന്നതും. സഭയുടെ അത്തരം ഇടപെടല്‍ രാഷ്്്ട്രീയത്തില്‍ ഇടപെടുന്നുവെന്ന തരത്തില്‍ ആരോപിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കണം. സഭയുടെ പരമ്പരാഗതമായ ധാര്‍മിക ഉത്തരവാദിത്തമാണ്‌ സഭാ വിശ്വാസികളെയും ജനങ്ങളെയും രാഷ്്ട്രീയമായും വിശ്വാസപരമായും പ്രബുദ്ധരാക്കുകയെന്നത്‌. രാഷ്ട്രീയ-സാമൂഹികസാഹചര്യങ്ങള്‍ വിലയിരുത്തി ജനങ്ങളെ നിരീശ്വരത്വത്തില്‍നിന്ന്‌ അകറ്റുകയും ശരിയായ വഴി കാണിക്കുകയും ചെയ്യുകയെന്ന സഭയുടെ ദൌത്യം ഇനിയും തുടരുമെന്നും ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും ഫാ. പയസ്‌ ആറാട്ടുകുളം കൂട്ടിച്ചേര്‍ത്തു.

Monday, August 9, 2010

മതത്തിണ്റ്റെ യഥാര്‍ഥ സ്വഭാവം അടങ്ങിയിരിക്കുന്നത്‌ സ്നേഹത്തിലാണ്‌: മാര്‍ തോമസ്‌ ചക്യത്ത്‌

മതത്തിണ്റ്റെ യഥാര്‍ഥ സ്വഭാവം അടങ്ങിയിരിക്കുന്നത്‌ സ്നേഹത്തിലാണെന്നും മതത്തിന്‌ ശത്രുക്കളുണ്ടാകുമ്പോള്‍ ആ മതം നാശത്തിലേക്ക്‌ കടന്നതായി കരുതണമെന്നും മാര്‍ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ വിവിധ മതനേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതമൈത്രീസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിണ്റ്റെ ചിട്ടയും ക്രമവും നഷ്ടപ്പെടുന്നതിണ്റ്റെ സൂചനകളാണ്‌ അടുത്തകാലത്തുണ്ടായിട്ടുള്ള സംഭവങ്ങള്‍. അധ്യാപകണ്റ്റെ കൈവെട്ടിയതുപോലുള്ള സംഭവങ്ങള്‍ വേദനാജനകമാണ്‌. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കി ഒരു കുടുംബം പോലെ മുന്നോട്ടുപോകാന്‍ ശ്രമിക്കണമെന്നും മാര്‍ തോമസ്‌ ചക്യത്ത്‌ കൂട്ടിച്ചേര്‍ത്തു. മലയാളികളുടെ പാരമ്പര്യത്തെ ഒറ്റിക്കൊടുക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ്‌ എംഎല്‍എ അഭിപ്രായപ്പെട്ടു. മതജീവിതത്തില്‍ ആര്‍ഭാടവും ധൂര്‍ത്തും വര്‍ധിച്ചതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ മോഡറേറ്റായിരുന്ന ഡോ. കെ.എസ്‌ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രാദേശികതലത്തില്‍ വിവിധ മതങ്ങളുടെ സൌഹൃദക്കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, വിവിധമതങ്ങളെയും വിശ്വാസങ്ങളെയും കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തുന്ന രീതിയില്‍ പാഠ്യപദ്ധതികള്‍ പരിഷ്കരിക്കുക, മതസ്പര്‍ധ ഉളവാക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കുക, മതനേതാക്കള്‍ പൊതുസമൂഹത്തോടും വിശ്വാസികളോടും പറയുന്നത്‌ ഒന്നു തന്നെയായിരിക്കുക, കുടുംബസദസുകളില്‍ ഇതരമതസ്ഥരെക്കൂടി ഉള്‍പ്പെടുത്താനുള്ള വിശാലമനസ്‌ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളടങ്ങുന്ന പ്രമേയം യോഗം അംഗീകരിച്ചു. സ്വാമി ശിവസ്വരൂപാനന്ദ, യൂസഫ്‌ ഉമരി, ഫാ. റോബി കണ്ണന്‍ചിറ എന്നിവര്‍ സര്‍വമതപ്രാര്‍ഥനയ്ക്ക്‌ നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ജോസഫ്‌ കാരിക്കശേരി, ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത, എം. സലാഹുദ്ദീന്‍ മദനി, ജസ്റ്റിസ്‌ അബ്ദുള്‍ ഗഫൂറ്‍, ജസ്റ്റിസ്‌ പി.കെ ഷംസുദ്ദീന്‍, ജസ്റ്റിസ്‌ കെ.പി രാധാകൃഷ്ണമേനോന്‍, ജസ്റ്റിസ്‌ കെ.നാരായണക്കുറുപ്പ്‌, സ്വാമി പുരനന്ദനാന്ദ, ഫാ.റോബി കണ്ണന്‍ചിറ, അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ്‌, ഡോ. എം.സി ദിലീപ്‌ കുമാര്‍, അഡ്വ. അഞ്ജലി സൈറസ്‌, അഡ്വ. പി.കെ ഇബ്രാഹിം, ഡോ. ലാലിയമ്മ ജോസ്‌, അഡ്വ. ജോസ്‌ വിതയത്തില്‍, ഡോ.ശ്രീകുമാര്‍, മുഹമ്മദ്‌ അസ്ളം മൌലവി, എന്‍.എം ഷറഫുദ്ദീന്‍, ഫാ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു

വിശ്വാസചൈതന്യമുള്ള യുവജനങ്ങള്‍ രാഷ്ട്രീയരംഗത്ത്‌ കടന്നുവരണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

വിശ്വാസചൈതന്യമുള്ള യുവജനങ്ങളുടെ സാന്നിധ്യം ത്രിതലപഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെന്ന്‌ വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍. കെസിവൈഎം സംഘടിപ്പിച്ച അതിരൂപത യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിവൈഎം അതിരൂപത പ്രസിഡണ്റ്റ്‌ ഐ.എം ആണ്റ്റണി അധ്യക്ഷനായിരുന്നു. നഗരസഭ മുന്‍മേയര്‍ കെ.ജെ സോഹന്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ.ജോസഫ്‌ ഒളിപ്പറമ്പില്‍, ജോസഫ്‌ ജൂഡ്‌, കെസിവൈഎം ജനറല്‍ സെക്രട്ടറി ഷൈന്‍ ആണ്റ്റണി, ജോസ്മോന്‍ തൈപ്പറമ്പില്‍, ഫാ.സോജന്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ജോസഫ്‌ ചേലക്കാട്‌, ട്രീസ ദീപ, ലിജോ ജോയ്‌, റോഷന്‍, ജെഫ്ളിന്‍ ഫ്രാന്‍സിസ്‌, നിരോഷ്‌ സോളമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിശ്വാസം കൈമാറേണ്ട ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്‌: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസത്തിണ്റ്റെ പ്രാഥമിക കളരി കുടുംബമാണെന്നും വിശ്വാസം കൈമാറുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുള്ളതാണെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത മിഷന്‍ലീഗിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തിയ 22-ാം കുടമാളൂറ്‍ തീര്‍ഥാടനത്തെ അഭിസംബോധനചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഷ്പ മിഷന്‍ലീഗിണ്റ്റെ ആയിരക്കണക്കിന്‌ അംഗങ്ങള്‍ ജന്‍മഗൃഹത്തിലും കുടമാളൂറ്‍ ദേവാലയത്തിലുമെത്തി തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചു. റവ.ഡോ. മാണി പുതിയിടം, റവ.ഡോ. ജോസഫ്‌ മുണ്ടകത്തില്‍ എന്നിവര്‍ തീര്‍ഥാടകര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഇന്നലെ രാവിലെ 7.30ന്‌ കുടമാളൂറ്‍ ഫൊറോനാ വികാരി ഫാ. ജോര്‍ജ്‌ കൂടത്തിലിണ്റ്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുടമാളൂറ്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക്‌ ഫാ. മാത്യു വാരുവേലില്‍, ഫാ. ജോസ്‌ മുകളേല്‍ എന്നിവര്‍ കാര്‍മികത്വംവഹിച്ചു. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ജന്‍മഗൃഹത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക്‌ ചങ്ങനാശേരി ചെറുപുഷ്പ മിഷന്‍ലീഗ്‌ മേഖലാ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കണ്ണാടിപ്പാറ കാര്‍മികനായിരുന്നു. റവ.ഡോ. മാത്യു വെള്ളാനിക്കല്‍ സന്ദേശം നല്‍കി. 15 ഫൊറോനകളില്‍ നിന്നായി ഒട്ടനവധി വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. ഫാ.ജോര്‍ജ്‌ കൂടത്തില്‍, അതിരൂപതാ മിഷന്‍ലീഗ്‌ ഡയറക്ടര്‍ ഫാ.ജോസഫ്‌ പനക്കേഴം, അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ ഫാ.സോണി കരിവേലില്‍, അല്‍ഫോന്‍സാ ഭവന്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ഡാരിയ എഫ്സിസി, സിസ്റ്റര്‍ കൃപ എഫ്സിസി, സിസ്റ്റര്‍ ജോയിസ്‌ മരിയ എസ്‌എബിഎസ്‌, അമല്‍ സോണി, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്‌, ബെന്നി ജോര്‍ജ്‌ പടിഞ്ഞാറേപറമ്പില്‍, ഷൈരാജ്‌ വര്‍ഗീസ്‌, ഷിബു കെ. മാത്യു, ബിജു തോപ്പില്‍, കെ.പി. മാത്യു, ബിജോ തെക്കേക്കര, പ്രദീപ്‌ ഏബ്രഹാം, ജിന്‍സി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

Friday, August 6, 2010

മക്കളെ പരിമിതപ്പെടുത്തുന്ന നിലപാട്‌ സഭപഠനങ്ങള്‍ക്ക്‌ വിരുദ്ധം: ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

ഒന്നോ രണ്ടോ മൂന്നോ മക്കള്‍ മതിയെന്നുള്ള ഇന്നത്തെ കുടുംബങ്ങളുടെ നിലപാട്‌ ജനസംഖ്യയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതും സഭാപഠനങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. കെസിബിസി പ്രോ ലൈഫ്‌ സമിതിയുടെ സംസ്ഥാന സമ്മേളനമായ ജീവോത്സവം 2010ണ്റ്റെ സ്വാഗതസംഘ രൂപീകരണവും പ്രചാരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. മക്കളുടെ എണ്ണം കുറയ്ക്കലല്ല, ഉത്തരവാദിത്വ പൂര്‍ണമായ മാതൃപിതൃത്വമാണ്‌ സഭ ആഗ്രഹിക്കുന്നത്‌. ഓരോ പ്രോ ലൈഫറുടെയും ഉത്തരവാദിത്വം ഇത്തരം സഭാപഠനങ്ങള്‍ സാധാരണക്കാരുടെ ഇടയില്‍ എത്തിക്കുക എന്നതാണ്‌. ആഘോഷമായ റാലികളേക്കാള്‍ സംസ്ഥാന സമ്മേളനം കൊണ്ട്‌ ലക്ഷ്യമിടേണ്ടത്‌ സാധാരണക്കാരണ്റ്റെ മനസില്‍ മനുഷ്യജീവണ്റ്റെ മഹത്വം ഊട്ടിയുറപ്പിക്കുക എന്നതാണെന്നും ബിഷപ്‌ പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന കേരളത്തില്‍ മനുഷ്യജീവ സംരക്ഷണ സന്ദേശം കുടുംബങ്ങളില്‍ എത്തിക്കാനും, മാതാപിതാക്കളുടെ ഉത്തരവാദിത്വം ദൈവീകതലത്തില്‍ അവര്‍ക്ക്‌ മനസിലാക്കിക്കൊടുക്കാനും, മക്കളുടെ എണ്ണം കുറയ്ക്കല്‍ കത്തോലിക്കാ മാതൃകയല്ലെന്ന്‌ അവരെ മനസിലാക്കിക്കൊടുക്കാനും കഴിഞ്ഞാല്‍ ഈ സംസ്ഥാന സമ്മേളനം വിജയിക്കുമെന്നും ഡോ.സ്റ്റാന്‍ലി റോമന്‍ ചൂണ്ടിക്കാട്ടി. 2010 ഡിസംബര്‍ 18, 19 തീയതികളില്‍ കൊട്ടിയം കമ്പിവിള വിമലഹൃദയ ധ്യാനകേന്ദ്രത്തിലാണ്‌ ജീവോത്സവം നടക്കുന്നത്‌. 'മാതൃത്വത്തിലൂടെ മാനവ പുരോഗതി' എന്നതാണ്‌ ഈ സമ്മേളനത്തിണ്റ്റെ മുദ്രാവാക്യം. ഡോ.സ്റ്റാന്‍ലി റോമന്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ക്ളീമീസ്‌ കാതോലിക്കാ ബാവ, ബിഷപ്‌ വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ തുടങ്ങിയവരാണ്‌ സംസ്ഥാന സമ്മേളനത്തിണ്റ്റെ മുഖ്യരക്ഷാധികാരികള്‍. കൊല്ലം രൂപതയിലെ എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍. പോള്‍ എ. മുല്ലശേരി, മോണ്‍. ജോസഫ്‌ സുഗുണ്‍ എന്നിവരും മോണ്‍. ജോര്‍ജ്‌ മാത്യുവും രക്ഷാധികാരിമാരാണ്‌. റവ.ഡോ.ജോസ്‌ കോട്ടയില്‍-ചെയര്‍മാന്‍, ഫാ.ജോസഫ്‌ പുത്തന്‍പുര, ഫാ.ലോറന്‍സ്‌ കുലാസ്‌, ഫാ.ജോസഫ്‌ വെന്‍മാനത്ത്‌, ഫാ.ഫില്‍സണ്‍ ദാസ്‌, ഫാ.സില്‍വസ്റ്റര്‍ തെക്കേടത്ത്‌, ഫാ.ഇഗ്നേഷ്യസ്‌ പി-വൈസ്‌ ചെയര്‍മാന്‍മാര്‍, ജോര്‍ജ്‌ എഫ്‌.സേവ്യര്‍- ജനറല്‍ കണ്‍വീനര്‍ എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. ഏബ്രഹാം പുത്തന്‍കളം, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, വില്യം ഫേണ്‍സ്‌, ജേക്കബ്‌ പള്ളിവാതുക്കല്‍, അഡ്വ.ജോസി സേവ്യര്‍, റോണ റിബൈറോ-ജനറല്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍, സാബു ജോസ്‌-പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍, അഡ്വ.തോമസ്‌ തണ്ണിപ്പാറ-സ്റ്റേജ്‌ കമ്മിറ്റി കണ്‍വീനര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Tuesday, August 3, 2010

അത്മായ പ്രസ്ഥാനങ്ങളിലെ നുഴഞ്ഞുകയറ്റം; നിരീശ്വരപ്രസ്ഥാനങ്ങളുടെ ഹിഡന്‍ അജന്‍ഡ: മാര്‍ പോളി കണ്ണൂക്കാടന്‍

സഭയുടെ അത്മായ പ്രസ്ഥാനങ്ങളിലേക്കും പ്രതിനിധിയോഗങ്ങളിലേക്കും നിരീശ്വര വാദികളുടെ നുഴഞ്ഞുകയറ്റം നിരീശ്വര പ്രസ്ഥാനങ്ങളുടെ ഹിഡന്‍ അജന്‍ഡയാണെന്ന്്‌ രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കാത്തലിക്‌ മൂവ്മെണ്റ്റിണ്റ്റെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും എസ്‌എസ്‌എല്‍സി, പ്ളസ്ടു, മതബോധനം എന്നിവയുടെ അവാര്‍ഡ്‌ ദാനവും നിര്‍വഹിച്ചുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.. യോഗത്തില്‍ കാത്തലിക്‌ മൂവ്മെണ്റ്റ്‌ പ്രസിഡണ്റ്റ്‌ ജോസ്‌ മാമ്പിള്ളി അധ്യക്ഷത വഹിച്ചു. ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ മതബോധന അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഈശ്വരവിശ്വാസം മനുഷ്യമനസുകളില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ പറഞ്ഞു. പ്ളസ്ടു അവാര്‍ഡ്ദാനം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എംഎല്‍എയും എസ്‌എസ്‌എല്‍സി അവാര്‍ഡ്‌ ദാനം ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടനും നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോയ്‌ തറയ്ക്കല്‍, ട്രസ്റ്റി വിന്‍സണ്റ്റ്‌ മുരിങ്ങത്തുപറമ്പില്‍, ജോസഫ്‌ ആലേങ്ങാടന്‍, വര്‍ഗീസ്‌ പള്ളന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആത്മീയ നവോത്ഥാനത്തിലൂന്നിയ സംസ്കാരം വേണം: മാര്‍ ജെയിംസ്‌ പഴയാറ്റില്‍

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ആത്മീയ നവോഥാനത്തിലൂന്നിയ സംസ്കാരത്തിന്‌ രൂപം നല്‍കാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന്‌ ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത സിഎല്‍സി സംഘടിപ്പിച്ച ഇഗ്നേഷ്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സമൂഹത്തിണ്റ്റെ സംസ്കാര നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്ക്‌ കൈമുതലായുള്ളത്‌ ആത്മീയതയാണ്‌. ആത്മീയത മുറുകെ പിടിച്ച്‌ മുന്നേറുമ്പോഴാണ്‌ സംസ്കാര നവോഥാനത്തിന്‌ വഴിതെളിയുകയുള്ളൂ.മരണസംസ്കാരത്തില്‍ നിന്നും ജീവണ്റ്റെ സംസ്കാരത്തിലേക്കുള്ള സമൂഹത്തിണ്റ്റെ തിരിച്ചുവരവാണ്‌ ഇതിലൂടെ സാധ്യമാകുന്നതെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. രൂപത സിഎല്‍സി പ്രസിഡണ്റ്റ്‌ ലൈജു പൊട്ടത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സിഎല്‍സി അസി. ഡയറക്ടര്‍ ഫാ. ജിജോ ചക്യാത്ത്‌, മതബോധനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ്‌ വേഴപ്പറമ്പില്‍, ജെസ്റ്റിന്‍ പുന്നേലിപറമ്പില്‍, സിറില്‍ ആണ്റ്റണി, ബൈജു ആലപ്പാട്ട്‌, ഷോബി കെ. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അപരനെ സഹായിക്കുന്നതാണ്‌ ക്രൈസ്തവ മൂല്യം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

ക്രൈസ്തവ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളതാണെന്നും അപരനെ സഹായിക്കുന്നതാണ്‌ ക്രൈസ്തവ മൂല്യമെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഹൈറേഞ്ച്‌ ഡവലപ്മെണ്റ്റ്‌ സൊസൈറ്റിയുടെയും സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റിണ്റ്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ മൂന്നാംഘട്ട ഭവന പദ്ധതി പ്രകാരം നിര്‍മിച്ച 71വീടുകളുടെ താക്കോല്‍ദാന കര്‍മത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. അമിത പണമോഹമുള്ള ഉദ്യോഗസ്ഥരും കപട പ്രകൃതി സ്നേഹികളും ഹൈറേഞ്ച്‌ കുടിയേറ്റക്കാര്‍ക്ക്‌ ഭീഷണിയായിരിക്കുകയാണ്‌. ഇത്തരക്കാരുടെ പ്രവൃത്തികള്‍ മൂലം പിറന്ന മണ്ണില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്‌. ഈ സംഭവങ്ങളില്‍ ക്രൈസ്തവ സഭ നിര്‍ണായകമായ ഇടപെടലുകളാണ്‌ നടത്തിയിരിക്കുന്നത്‌.പ്രതികൂല സാഹചര്യങ്ങളിലും പാവപ്പെട്ടവര്‍ക്കുവേണ്ടി എസ്‌എംസിഎ ചെയ്യുന്ന പങ്ക്‌ മറക്കാന്‍ കഴിയാത്തതാണെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. റോഷി അഗസ്റ്റിന്‍ എംഎല്‍എ താക്കോല്‍ദാനകര്‍മം നിര്‍വഹിച്ചു. എസ്‌എംസിഎ പ്രസിഡണ്റ്റ്‌ സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. റവ. ഡോ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ജോസ്‌ കിഴക്കേല്‍, ഫാ. ജോര്‍ജ്‌ കൊല്ലംപറമ്പില്‍, സോജി പീറ്റര്‍, സിഎം. ലൂക്കോച്ചന്‍, കുഞ്ഞമ്മ തോമസ്‌, എം.ടി. തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Monday, August 2, 2010

അല്‍മായ മുന്നേറ്റത്തിന്‌ സിഎല്‍സിയുടെ പങ്ക്‌ മഹത്തരം: മാര്‍ തോമസ്‌ ചക്യത്ത്‌

സാര്‍വത്രികസഭയില്‍ അല്‍മായ മുന്നേറ്റത്തിനു ക്രിസ്ത്യന്‍ ലൈഫ്‌ കമ്മ്യൂണിറ്റിയുടെ പങ്ക്‌ എക്കാലവും മഹത്തരമാണെന്നു കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌. പാലാരിവട്ടം പിഒസിയില്‍ സിഎല്‍സി സംസ്ഥാന കണ്‍വന്‍ഷനും വിശുദ്ധ ഇഗ്നേഷ്യസ്‌ ലയോള അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളില്‍ ആത്മീയ അടിത്തറ രൂപപ്പെടുത്താന്‍ സിഎല്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവുന്നുണ്ട്‌. സമൂഹത്തിണ്റ്റെ വിവിധ മേഖലകളില്‍ ആത്മീയ ഇടപെടല്‍ നടത്തുകയാണ്‌ സിഎല്‍സി ഉള്‍പ്പടെയുള്ള സംഘടനകളുടെ ദൌത്യം. ഇതിന്‌ ആദിമക്രൈസ്തവ സമൂഹം പിന്തുടര്‍ന്ന ജീവിതശൈലികള്‍ മാതൃകയാക്കണം. മനസിണ്റ്റെ നവീകരണവും പങ്കുവയ്ക്കുന്ന സ്നേഹവുമാണ്‌ ആത്മീയ വളര്‍ച്ചയ്ക്ക്‌ ആദ്യം വേണ്ടത്‌. ആത്മീയ മുന്നേറ്റത്തിലൂടെ ഓരോ വ്യക്തിജീവിതവും ക്രിസ്തുമാര്‍ഗത്തിലേക്കെത്തുമ്പോള്‍ നന്‍മ നിറഞ്ഞ സമൂഹനിര്‍മിതി സാധ്യമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കെസിബിസി പ്രസിഡണ്റ്റ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച്‌ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുമ്പോഴാണ്‌ ക്രൈസ്തവജീവിതം സാര്‍ഥകമാകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ജീവിതം ഒരു വെല്ലുവിളിയാണ്‌. അതിനെ അതിജീവിച്ച്‌ നാം മുന്നേറണം. ഈ ലോകത്തില്‍ എല്ലാവരുടെയും ജീവിതത്തിന്‌ ഒരു സന്ദേശമുണ്ട്‌. അതു ജീവിതത്തിലൂടെ സാക്ഷാത്കരിക്കേണ്ടതുണെ്ടന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. സിഎല്‍സി സംസ്ഥാന പ്രസിഡണ്റ്റ്‌ ഡെന്നീസ്‌ കെ. ആണ്റ്റണി അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, സിഎല്‍സി സംസ്ഥാന പ്രമോട്ടര്‍ ഫാ.റോയി നെടുന്താനം, മോഡറേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ്‌, സെക്രട്ടറി ടോമി സ്റ്റാന്‍ലി, വൈസ്‌ പ്രസിഡണ്റ്റ്‌ ഷോബി കെ. പോള്‍, ട്രഷറര്‍ സി.കെ. ഡാനി, വിനേഷ്‌ ജെ. കൊളങ്ങാടന്‍, സിനോബി ജോയി, അനില്‍ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ മാധ്യമങ്ങള്‍ നേര്‍ക്കാഴ്ചകളോ എന്ന വിഷയത്തില്‍ സിമ്പോസിയം നടന്നു. കൊച്ചി സര്‍വകലാശാല മുന്‍ പ്രോ വൈസ്‌ ചാന്‍സലര്‍ പ്രഫ.വി.ജെ. പാപ്പു, യൂത്ത്‌ കമ്മീഷന്‍ സെക്രട്ടറി ഫാ.ജെയ്സന്‍ കൊള്ളന്നൂറ്‍, മേരിവിജയം മാനേജിംഗ്‌ എഡിറ്റര്‍ ബ്രദര്‍ ജെയിംസ്‌ കാരിക്കാട്ടില്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നുള്ള അറുനൂറോളം പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.