സ്നേഹിതര്‍ക്കുവേണ്ടി ജീവന് സമര്‍പ്പിക്കുന്നതാണ് സ്നേഹത്തിണ്റ്റെ പാരമ്യമെന്ന് തിരുവനന്തപുരം അതിരൂപതാ ആര്‍ച്ചുബിഷപ്പ് ഡോ.എം. സൂസപാക്യം. ക്രസ്തു സ്വജീവിതം കൊണ്ട് ഇക്കാര്യമാണ് നമ്മെ പഠിപ്പിച്ചത്. സത്യത്തിനും ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം ജീവന് ത്യജിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സൂര്യാ പ്രഭാഷണ പരമ്പരയില്‍ ബൈബിളിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്നേഹം എന്ന ഒറ്റവാക്കില്‍ ബൈബിളിനെ സംഗ്രഹിക്കാം. ബൈബിളിലെ ഓരോവാക്യവും വാക്കും ദൈവസ്നേഹത്തെ പ്രഘോഷിക്കുന്നതാണ്. വിശുദ്ധവും നിഷ്കളങ്കമായ ഹൃദയമുണെ്ടങ്കില് മാത്രമേ ദൈവസ്നേഹം അനുഭവിക്കുവാന്‍ കഴിയു എന്നും അദ്ദേഹം പറഞ്ഞു.
Saturday, October 30, 2010
Friday, October 29, 2010
സീറോ മലബാര്‍ സഭ അല്മായ നേതൃസമ്മേളനം ഇന്ന് ഡല്‍ഹിയില്‍
സീറോ മലബാര്‍ സഭ അല്മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ അല്മായ നേതൃസമ്മേളനം ഡല്‍ഹിയില്‍ ചേരും. ഡല്‍ഹി സീറോ മലബാര്‍ മിഷണ്റ്റെ ആഭിമുഖ്യത്തില്‍ ഗോള്‍ ഡാക്ഖാന സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലെ യൂസഫ് സദന് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് അല്മായ പ്രതിനിധി സമ്മേളനം തുടങ്ങും. ഡല്‍ഹിയിലെ വിവിധ സീറോ മലബാര്‍ ഇടവകകളില്‍നിന്നും മിഷന്കേന്ദ്രങ്ങളില്നിന്നുമുള്ള ഭാരവാഹികളും യുവജന, വനിത, അല്മായ സംഘടനാ നേതാക്കളും ഉള്‍പ്പെടെ 2൦൦ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അല്മായ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ ഗ്രേഷ്യന് മുണ്ടാടന്‍ അധ്യക്ഷത വഹിക്കും. ഡല്‍ഹി സീറോ മലബാര്‍ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് ഇടശേരി ആമുഖപ്രഭാഷണം നടത്തും. ആണ്റ്റോ ആണ്റ്റണി എംപി ആശംസകള്‍ നേരും. കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന് അംഗം ഡോ. സിറിയക് തോമസ്, അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സാമൂഹികപ്രവര്‍ത്തന രംഗത്തു ദേശീയ പുരസ്കാരങ്ങള്‍ നേടിയ ദയാബായിയെ സമ്മേളനത്തില്‍ ആദരിക്കും. മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് അംഗം വി.വി. അഗസ്റ്റിന്, അല്മായ കമ്മീഷന് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം നാലരയ്ക്കു തുടങ്ങുന്ന അല്മായ കമ്മീഷന് കണ്സള്ട്ടേഷന് കൌണ്സിലില് ഡല്‍ഹിയിലെ വിവിധ പ്രവര്‍ത്തനമേഖലകളിലുള്ള അല്മായര് പങ്കെടുക്കും. സീറോ മലബാര്‍ സോഷ്യല്‍ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് ചക്കുങ്കല്‍, ഡല്‍ഹി സീറോ മലബാര്‍ കാത്തലിക് അസോസിയേഷന് വൈസ് പ്രസിഡണ്റ്റ് തങ്കച്ചന് ജോസ്, പി.ജെ. തോമസ്, ശാന്തി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
Thursday, October 28, 2010
തെരഞ്ഞെടുപ്പുഫലം ക്രൈസ്തവ സഭയെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടി:സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്
ക്രൈസ്തവസഭയെയും, സഭാദ്ധ്യക്ഷന്മാരെയും, പുരോഹിതരെയും പൊതുസമൂഹത്തില്‍ ആക്ഷേപിച്ച് നേട്ടം കൊയ്യാമെന്ന് സ്വപ്നം കണ്ടവര്‍ക്കു ലഭിച്ച മറുപടിയാണ് തെരഞ്ഞെടുപ്പു ഫലമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്. സഭയുടെ വിശ്വാസനിലപാടുകളെയും, ഇടയലേഖനങ്ങളെയും, സീറോ മലബാര്‍ സഭ അല്മായ കമ്മീഷണ്റ്റെ നേതൃസമ്മേളന തീരുമാനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുവാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ വിശ്വാസി സമൂഹം ഒരിക്കലും മുഖവിലയ്ക്കെടുക്കുകയില്ലെന്നുള്ളതിന് ഇത് തെളിവാണ്. സഭയ്ക്ക് രാഷ്ട്രീയമുണ്ട്; കക്ഷിരാഷ്ട്രീയമില്ല. സഭയുടെ രാഷ്ട്രീയം ദൈവവിശ്വാസത്തിലധിഷ്ടിതമായി, ജനങ്ങളുടെ നന്മയും, ക്ഷേമവും, സുരക്ഷയും, സമാധാനവുമാണ്. ജനാതിപത്യ സംവിധാനത്തിലെ ഭരണനേതൃത്വങ്ങള്‍ ഇക്കാര്യങ്ങളില്‍ പരാജയപ്പെടുമ്പോള്‍ സഭ പ്രതികരിക്കുകയും ശക്തമായി ഇടപെടുകയും ചെയ്യും. അതില്‍ കക്ഷിരാഷ്ട്രീയമില്ല. തെറ്റുകള്‍ തിരുത്തുവാന്‍ പലര്‍ക്കും ഇതൊരവസരമാണ്. വരും നാളുകളില്‍, വിശ്വാസിസമൂഹം വോട്ടുകള്‍ ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടുമില്ലെന്ന് അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി സി സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.
കടുകുമണി മിഷന്‍ക്വിസ് ലക്കിവിന്‍
കടുകുമണി മിഷന്‍ക്വിസ് 2010-2011ണ്റ്റെ നറുക്കെടുപ്പ് ഫലപ്രഖ്യാപനം സെന്തോമസ് മിഷണറി സൊസൈറ്റിയുടെ മാധ്യമ വിഭാഗമായ ഇംപാക്റ്റില്‍ വച്ച് മിഷന് ഞായര്‍ ദിനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വ്വഹിച്ചു. കേരളസഭയിലെ പുതുതലമുറയ്ക്ക് പ്രേഷിത അവബോധം പകര്‍ന്നുകൊടുക്കുവാനും എങ്ങനെ ഒരു പ്രേഷിതനായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാമെന്നുമുള്ള നൂതന ആശയങ്ങളുമായി സീറോ മലബാര്‍ സഭയുടെ പ്രേഷിത മുന്നണിയായ സെന്തോമസ് മിഷണറി സൊസൈറ്റിയുടെ മാധ്യമ വിഭാഗമായ ഇംപാക്റ്റ് ഒരുക്കിയ കടുകുമണി മിഷന് ക്വിസിണ്റ്റെ ആദ്യതല മത്സരം മിഷന് ഞായര്‍ ദിനത്തില്‍ പൂര്‍ണമായി. കേരളസഭയിലെ വിവിധ രൂപതകളില്‍ നിന്നായി 25000 ല്‍ പരം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യതല മത്സരത്തിണ്റ്റെ ഭാഗമായി നടത്തിയ കടുകുമണി ലക്കിവിന്‍ നറുക്കെടുപ്പില്‍ വിജയികളായവരെ അഭിവന്ദ്യ പിതാവ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി ലാപ് ടോപ്പ് പാലക്കാട് രൂപതയിലെ ഉണ്ണിമല ഇടവകാംഗമായ ഷാണ്റ്റി പൂക്കുന്നേലിനും രണ്ടാം സമ്മാനമായി ഡിജിറ്റല്‍ ക്യാമറ മാനന്തവാടി രൂപതയിലെ തെനേരി ഇടവകാംഗമായ വര്‍ക്കി അറയ്ക്കലിനും മൂന്നാം സമ്മാനമായി ഡിവിഡി പ്ളയര്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഇടവകാംഗമായ റോസമ്മ സേവ്യറിനും ലഭിച്ചു. കുട്ടികളിലും യുവാക്കളിലും മാധ്യമങ്ങളുടെ അതിപ്രസരം ശക്തമാകുമ്പോള്‍ അതേ മാധ്യമത്തില്‍ നിന്നുകൊണ്ടുതന്നെ ഇംപാക്റ്റ് നടത്തുന്ന കടുകുമണി പ്രേഷിത മാസിക തീര്‍ച്ചയായും സഭയിലെ കുട്ടികളില്‍ പ്രേഷിത അവബോധം വളര്‍ത്തുന്നുണ്ടെന്ന് ഫലപ്രഖ്യാപന വേളയില്‍ അഭിവന്ദ്യ പിതാവ് ഊന്നിപ്പറഞ്ഞു. കടുകുമണി മിഷന് ക്വിസ്സിണ്റ്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് അതത് രൂപതകളിലെ മിഷന് ലീഗ് പ്രവര്‍ത്തകരും മതബോധന വിഭാഗവുമാണെന്ന് ഇംപാക്റ്റ് ഡയറക്ടര്‍ ഫാ. ജോസ് പാലക്കീല്‍ എം.എസ്.റ്റി. ഫലപ്രഖ്യാപനവേളയില്‍ എടുത്തു പറയുകയും അവര്‍ക്ക് നന്ദിയും ആശംസിച്ചു.ആദ്യതല മത്സരത്തില്‍ പങ്കെടുത്ത 25000 കുട്ടികളില്‍ നിന്നും ഏറ്റവും മികവുപുലര്‍ത്തിയ 20000 കുട്ടികളെ രണ്ടാം തലത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. രണ്ടാം തലത്തിണ്റ്റെ ഭാഗമായിട്ടുള്ള എഴുത്തു പരീക്ഷകള്‍ അതത് ഇടവകകളില്‍ നടത്തുകയും അതില്‍ നിന്നും 75% മാര്‍ക്ക് നേടുന്നവര്‍ക്ക് പ്രേഷിത ചിന്തകള്‍ വളര്‍ത്തുവാനായി മള്‍ട്ടിമീഡിയ പ്രേഷിതകളരിയും ഒരുക്കുന്നു. പ്രേഷിതപഠന കളരിയില്‍ സമര്ത്ഥരാകുന്നവര്ക്ക് കേരളത്തിന് പുറത്തേയ്ക്കുള്ള മിഷന് ടൂറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. ഫൈനല്‍ റൌണ്ടായ മൂന്നാംതല മത്സരം ദൃശ്യശ്രാവ്യ അടിസ്ഥാനത്തിലുള്ളതായിരിക്കുമെന്നും ഈ പ്രോഗ്രാമിണ്റ്റെ ദൃശ്യാവിഷ്കാരം മാധ്യമ സഹായത്തോടെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുമെന്നും കടുകുമണി മിഷന് ക്വിസ്സിണ്റ്റെ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961932592, 9947064634
Wednesday, October 27, 2010
കത്തോലിക്കാ സഭയോടും വൈദികരോടുമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്
നാലാഞ്ചിറ സെണ്റ്റ് മേരീസ് മേജര്‍ സെമിനാരിയിലെവൈദികര്ക്കും വിദ്യാര്‍ഥികള്‍ക്കും വോട്ടു നിഷേധിച്ച നടപടി ജനാധിപത്യ ധ്വംസനമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സമിതി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ വ്യാജ പ്രസ്താവന നടത്തി രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നത് പ്രതിഷേധാര്‍ഹമാണ്. . കത്തോലിക്കാ സഭയോയും ക്രൈസ്തവ മിഷണറിമാരോടുമുള്ള അതിക്രമങ്ങളും പകപോക്കലും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് അതിഭദ്രാസന പ്രസിഡണ്റ്റ് സാലു പതാലിലും ജനറല്‍ സെക്രട്ടറി ജേക്കബ് കല്ലിന്മൂട്ടിലും ആവശ്യപ്പെട്ടു.
Monday, October 25, 2010
വിശ്വാസം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കണം: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം
വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിനൊപ്പം അതു പ്രവൃത്തിയിലെത്തിക്കാനും ഏവരും ശ്രമിക്കണമെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇണ്റ്റര്നാഷണലിണ്റ്റെ (സിഎസ്എസ്) 13-ാം സംസ്ഥാന സമ്മേളനം എറണാകുളം ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎസ്എസ് കേരളത്തിലെ അംഗീകരിക്കപ്പെട്ട ശക്തിയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ.കെ.വി.തോമസ് പറഞ്ഞു. ഏതു മേഖലയില്‍ നിന്നുള്ളവരാണെങ്കിലും വിശ്വാസമായിരിക്കണം അടിത്തറ. സഭ ആത്മീയ കാര്യങ്ങള്‍ക്കൊപ്പം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക കാഴ്ചപ്പാടുകളും വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസം സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സഭയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. സിഎസ്എസ് വൈസ് ചെയര്മാന് ഗ്ളാഡിന്‍ ജെ.പനക്കല്‍ അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ ഡൊമിനിക് പ്രസണ്റ്റേഷന്‍, കെ.ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന് സെക്രട്ടറി ഫാ.പയസ് ആറാട്ടുകുളം, എഐസിസി അംഗം സിമി റോസ്ബെല്‍ ജോണ്‍, സിപ്പി പള്ളിപ്പുറം, സിഎസ്എസ് നേതാക്കളായ സി.എ. ക്ളീറ്റസ്, സേവ്യര്‍ കാനപ്പിള്ളി, റോസ് മേരി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സിപ്പി പള്ളിപ്പുറം, സമുദായ രത്നങ്ങളായ ആണ്റ്റണി കോന്നുള്ളി, കെ.പി. കാര്‍ലോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിഎസ്എസ് ചെയര്മാന് പി.എ. ജോസഫ് സ്റ്റാന്‍ലി സമ്മേളനത്തിന് നേതൃത്വം നല്കി.
Wednesday, October 20, 2010
നിരീശ്വരവാദികളുടെ വിമര്‍ശനങ്ങളെ സമൂഹം പുച്ഛിച്ചുതള്ളും: അല്മായ കമ്മീഷന്
ക്രൈസ്തവസഭയ്ക്കും വിശ്വാസസത്യങ്ങള്ക്കുമെതിരേ നിരീശ്വരവാദികളും സഭാവിരുദ്ധരും നടത്തുന്ന വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും സമൂഹം പുച്ഛിച്ചുതള്ളുമെന്നു സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്. നാളുകളായി ഒളിഞ്ഞും തെളിഞ്ഞും സഭയ്ക്കും സഭാസ്ഥാപനങ്ങള്ക്കുമെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ കോടതികളിലും പൊതുസമൂഹത്തിലും പരാജയപ്പെട്ടപ്പോള്‍, രാഷ്ട്രീയ ഗൂഢതന്ത്രങ്ങളുമായി രംഗത്തുവരുന്നതു വിലപ്പോകില്ലെന്നു കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഈശ്വരവിശ്വാസവും പരസ്പരസ്നേഹവും നിസ്വാര്‍ഥസേവനവും ലോകസമാധാനവുമാണു സഭയുടെ പ്രവര്ത്തനമുഖമുദ്ര. പ്രതിസന്ധികളും പ്രതിബന്ധങ്ങളും വിമര്‍ശനങ്ങളും സഭയ്ക്കു പുത്തരിയല്ല. സഭാധ്യക്ഷന്മാരെ ആക്ഷേപിച്ച് വിശ്വാസികളെ രണ്ടുതട്ടിലാക്കാമെന്നും അതുവഴി സഭയെ തകര്‍ക്കാമെന്നുമുള്ള മോഹം ആര്‍ക്കും വേണ്ട. ക്യൂബ പോലും മാനസാന്തരത്തിെന്റ പാതയിലാണ്. സഭാനേതൃത്വത്തെയും പുരോഹിതരെയും വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ ചരിത്രം പഠിക്കാത്തവരും സത്യത്തെ വളച്ചൊടിക്കുന്നവരുമാണ്. സഭാ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമാണ്. ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട തെരഞ്ഞെടുപ്പു വേദികളില്‍ ഭരണപരാജയങ്ങളില്നിന്നു ഒളിച്ചോടാന്‍ ക്രൈസ്തവസഭയ്ക്കുനേരെ ചിലര്‍ നടത്തുന്ന ജ്വല്പനങ്ങള് കേരളസമൂഹം മുഖവിലയ്ക്കെടുക്കുകയില്ലെന്നും അഡ്വ. സെബാസ്റ്റ്യന്‍ പറഞ്ഞു.
Tuesday, October 19, 2010
ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ വത്തിക്കാന്‍ പ്രതിനിധി
മലങ്കര യാക്കോബായ സുറിയാനി സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുമായുള്ള കത്തോലിക്കാസഭയുടെ അന്തര്‍ദേശീയ സഭൈക്യ-സംവാദ കമ്മീഷനില്‍ വത്തിക്കാന്‍ പ്രതിനിധിയായി പുനലൂറ് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനെ മാര്‍പാപ്പ നിയോഗിച്ചു. പരിശുദ്ധ സിംഹാസനത്തിണ്റ്റെ കീഴില്‍ ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിണ്റ്റെ മേല്‍നോട്ടത്തിലാണു സഭൈക്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാര്‍പാപ്പയുടെയും കേരളത്തിലെ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളുടെയും പ്രത്യേക താത്പര്യപ്രകാരം 1989-ലാണ് കത്തോലിക്കാ സഭ മലങ്കര യാക്കോബായ സുറിയാനി സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുമായുള്ള സഭൈക്യ സംവാദങ്ങള്‍ ആരംഭിച്ചത്. നെയ്യാറ്റിന്‍കര രൂപത വൈദികനായിരുന്ന ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ 2009 മെയ് എട്ടിനു പുനലൂറ് രൂപതയുടെ മെത്രാനായി നിയമിതനായി. ആലുവ കാര്‍മല്‍ഗിരി സെണ്റ്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടറായി സേവനം അനുഷ്ഠിക്കവേയാണ് അദ്ദേഹം മെത്രാനായി അഭിഷിക്തനായത്.
Monday, October 18, 2010
ദൈവവിളി പ്രോത്സാഹകര്‍ ദൈവത്തിണ്റ്റെ സഹപ്രവര്‍ത്തകര്‍: മാര്‍ ജോസഫ് പെരുന്തോട്ടം
ദൈവവിളി പ്രോത്സാഹനം പരിശുദ്ധാത്മാവിണ്റ്റെ പ്രവൃത്തിയാണെന്നും ദൈവവിളി പ്രോത്സാഹകര്‍ ദൈവത്തിണ്റ്റെ സഹപ്രവര്‍ത്തകരാണെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കേരള വൊക്കേഷന്‍ സര്‍വീസ് സെണ്റ്ററിണ്റ്റെ റൂബി ജൂബിലി സമ്മേളനം ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദൈവവിളി പ്രോത്സാഹന രംഗത്തുള്ളവരെ ഒന്നിപ്പിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്ന കെസിബിസിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള വോക്കേഷന് സര്‍വീസ് സെണ്റ്റര്‍. കേരളത്തിലെ 29 രൂപതകളും 275 സന്യാസിനീ സമൂഹങ്ങളും മുപ്പതോളം സന്യാസ സമൂഹങ്ങളും ഈ സെണ്റ്ററിണ്റ്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നു. റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മുന്നൂറിലധികം ദൈവവിളി പ്രോത്സാഹകര്‍ രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ആഘോഷ പരിപാടികളില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കേരള വൊക്കേഷന്‍ പ്രൊമോട്ടേഴ്സ് കോണ്‍ഫറന്‍സ് വൈസ് ചെയര്മാന് റവ. ഡോ. ഫ്രാന്‍സിസ് കൊടിയന്‍ എംസിബിഎസ്, ഫാ. ഡൊമീഷ്യന്‍ മാണിക്കത്താന് സിഎംഐ, ഫാ. മരിയന്‍ ജോസ്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ജോര്‍ജ് തൊട്ടിപ്പറമ്പില്‍ എംഎസ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ദൈവവിളി പ്രോത്സാഹന രംഗത്ത് നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ക്ളാസെടുത്തു. പാലാ രൂപത ചാന്‍സിലര്‍ ഫാ. ഡൊമിനിക് വെച്ചൂറ്‍ സന്ദേശം നല്കി. കെവിഎസ്്സിയുടെ ഡയറക്ടര്‍ ഫാ. ആണ്റ്റണി പുത്തന്‍കുളം സ്വാഗതം പറഞ്ഞു. സെക്രട്ടറിമാരായ സിസ്റ്റര്‍ എമ്മ മേരി, സിസ്റ്റര്‍ മേരി സേവ്യര്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് ദൈവം നിയോഗിച്ച നല്ല ഇടയന്: മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍
സാധുജനങ്ങളുടെ ഇടയിലെ നല്ല ഇടയനായി ദൈവം നിയോഗിച്ച വ്യക്തിയാണ് വാഴ്്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍. ലാളിത്യത്തിണ്റ്റെ ഉദാത്ത മാതൃകയായ കുഞ്ഞച്ചണ്റ്റെ ജീവിത ശൈലി ക്രൈസ്തവര്‍ക്ക് അനുകരണീയമായ മാതൃകയാണ്. വാഴ്്ത്തപ്പെട്ട കുഞ്ഞച്ചണ്റ്റെ തിരുനാളിനോടനുബന്ധിച്ച് രാമപുരം ഫൊറോന പള്ളിയില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍. ക്രിസ്തുവിനുവേണ്ടി സമ്പൂര്‍ണമായി സമര്‍പ്പിച്ച ജീവിതമായിരുന്നു കുഞ്ഞച്ചണ്റ്റേത്. ജീവിതത്തില്‍ പ്രശസ്തി ആഗ്രഹിക്കാത്ത കുഞ്ഞച്ചനെ മരണശേഷം ദൈവം പ്രശസ്തനാക്കുകയായിരുന്നു.
Saturday, October 16, 2010
സൃഷ്ടിയുടെ കിരീടമായി മനുഷ്യന് മാറുന്ന അവസ്ഥ ലോകത്തുണ്ടാകണം: മാര്‍ ക്ളിമീസ് കാതോലിക്കാ ബാവ
സൃഷ്ടിയുടെ കിരീടമായി മനുഷ്യന് വീണ്ടും മാറ്റപ്പെടുന്ന അവസ്ഥ ലോകത്തുണ്ടാകണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. റോമില്‍ നടക്കുന്ന മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ബിഷപ്പുമാരുടെ സിനഡില്‍ പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ. മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ സാക്ഷ്യം ഇനിയും കൂടുതല്‍ വളരണം. അവിടെ പ്രവര്‍ത്തിക്കുന്ന സഹോദര ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. ഈ രാജ്യങ്ങളിലെ യാഹുദ മതവിശ്വാസികള്‍, മുസ്ളിംകള്‍, മറ്റു മതവിശ്വാസികള്‍ എന്നിവരുടെ അംഗീകാരം നേടിയെടുക്കാനും ശ്രമിക്കണമെന്ന് കാതോലിക്കാബാവ നിര്‍ദേശിച്ചു. സഭാത്മകമായ കൂട്ടായ്മ വളരുന്നത് സുവിശേഷവത്കരണത്തെ ശക്തിപ്പെടുത്തും. പൌരസ്ത്യ സഭകള്‍ അനന്യമായ ആരാധനാക്രമ പൈതൃകത്തില്‍ പങ്കുചേരുന്നവരാണ് എന്നത് ഏറെ സന്തോഷം പകരുന്നു. ഈ പൈതൃകത്തിലുള്ള ആരാധനക്രമത്തിലൂടെയാണ് ദൈവിക രഹസ്യങ്ങളുടെ ആഘോഷം നടക്കുന്നത്. സുവിശേഷവത്കരണപ്രവര്ത്തനങ്ങളില് കൂടുതല്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരാണ് പൌരസ്ത്യ സഭകള്‍. കണ്ടതും കേട്ടതും അനുഭവിച്ചതുമായ സുവിശേഷത്തെയും അതിണ്റ്റെ മൂല്യങ്ങളെയും പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുകയും എല്ലാ അര്‍ഥത്തിലും കൈമാറുകയും ചെയ്യുന്നതിലൂടെ ഇന്നനുഭവിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്നും കാതോലിക്കാ ബാവ പറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ കത്തോലിക്കാ സഭ - സാക്ഷ്യവും കൂട്ടായ്മയും എന്ന വിഷയത്തെ അധികരിച്ചുള്ള സിനഡില്‍ ഇന്ത്യയില്‍ നിന്ന് മാര്‍ ക്ളീമീസ് കാതോലിക്കാബാവയ്ക്കു പുറമേ സീറോ മലബാര്‍ സഭ കൂരിയാ ബിഷപ് മാര്‍ ബോസ്കോ പുത്തൂരും പങ്കെടുക്കുന്നുണ്ട്. ഇസ്രയേല്‍, പലസ്തീന്, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം 18 രാജ്യങ്ങളില്‍ നിന്നായി 185 ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുക്കുന്നു. വനിതകളടക്കമുള്ള 36വിവിധ മേഖലകളിലെ പ്രമുഖരും സിനഡിലെ ക്ഷണിതാക്കളാണ്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മുഴുവന്‍ സമയവും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. യാഹുദ റബ്ബിമാര്‍, മുസ്ളിം, യാഹുദ പണ്ഡിതര്‍, മറ്റു ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളായി എത്തിയിട്ടുണ്ട്. സിനഡ് 24 ന് സമാപിക്കും.
വിശ്വാസമെന്നത് സ്വകാര്യയാഥാര്ഥ്യമല്ല: മാര്‍ ജോസഫ് പവ്വത്തില്‍
വിശ്വാസമെന്നത് സ്വകാര്യ യാഥാര്‍ഥ്യമല്ലെന്നും അതൊരു ജീവിതദര്‍ശനമാണെന്നും വിശ്വാസത്തിനനുസരിച്ച് സാമൂഹ്യജീവിതത്തിലും ഇടപെടലുകളുണ്ടാകണമെന്നും ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്മാന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. എടത്വ സെണ്റ്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ ദ്വിശതാബ്ദി ആഘോഷ സമാപനസമ്മേളനത്തില്‍ നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിന് ഹെല്പ് എ സ്റ്റുഡണ്റ്റ് പദ്ധതിയിലേക്ക് സമാഹരിച്ച 10 ലക്ഷം രൂപ കൈമാറിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലുണ്ടായ സാമ്പത്തികമാന്ദ്യത്തിനു പിന്നില്‍ വിശ്വാസധാര്മികതയുടെ അഭാവമുണെ്ടന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. യുവാക്കളാണ് രാജ്യത്തിണ്റ്റെ ശക്തിയെന്നും ദാരിദ്യ്രം ഒഴിവാക്കുന്നതില്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്നും ജൂബിലി സ്മാരകമായി പണിത 13 ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചുകൊണ്ട് മുന്‍കേന്ദ്രമന്ത്രി ഓസ്കാര്‍ ഫര്‍ണാണ്ടസ് എംപി പറഞ്ഞു. സാമൂഹ്യസേവനരംഗത്ത് സേവനത്തിണ്റ്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് എടത്വ പള്ളി മുമ്പോട്ടുപോകുന്നതെന്ന് സുവനീര്‍ പ്രകാശനം ചെയ്ത പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിപറഞ്ഞു.
പരിശുദ്ധ അമ്മയുടെ സന്ദേശം ഉള്‍ക്കൊള്ളണം: മാര്‍ റാഫേല്‍ തട്ടില്‍
പരിശുദ്ധ അമ്മയുടെ സന്ദേശത്തിണ്റ്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിലധിഷ്ടിതമായ ജീവിതമാണ് ഫാത്തിമാഭക്തര്ക്ക് ഉണ്ടാകേണ്ടതെന്ന് അതിരൂപതസഹായ മെത്രാന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊട്ടേക്കാട് ഫാത്തിമനാഥയുടെ തിരുനാളിനോടനുബന്ധിച്ച് ഫാത്തിമായില്‍ നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പുകള്‍ കൊട്ടേക്കാട് പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. തിരുശേഷിപ്പുകള്‍ അതിരുപത വികാരി ജനറാള്‍ മോണ്‍. പോള്‍ പേരാമംഗലത്തില് നിന്ന് ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് മുട്ടത്ത് ഏറ്റുവാങ്ങി. ഫാത്തിമനാഥ കപ്പേളയ്ക്കു സമീപം മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ ഏറ്റുവാങ്ങി. പരിപാടികള്‍ക്ക് ഫാ. ഫ്രാന്‍സിസ് മുട്ടത്ത്, ഫാ.ജിന്സണ് കരിപ്പായി, ഫാ. ലിന്സന് ചിങ്ങിനിയാടന്‍, ആണ്റ്റണി ആലപ്പാട്ട്, കെ.പി.ഡേവിസ്, പി.എ.ലോനപ്പന്, പോള്സന് ലൂവീസ്, സി.എല്‍.ഇഗ്നേഷ്യസ്, അഡ്വ. പ്രവീണ്‍ ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Friday, October 15, 2010
തടവറയിലുള്ളവരില്‍ ദൈവത്തെ കാണണം: മാര്‍ ജോസഫ് പെരുന്തോട്ടം
തടവറയില്‍ കഴിയുന്നവരില്‍ ദൈവത്തെ കാണാന്‍ കഴിയുന്നതാണ് യഥാര്‍ഥ പ്രേഷിത പ്രവര്‍ത്തനമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ജീസസ് ഫ്രറ്റേണിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വടവാതൂറ്‍ സെമിനാരിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷണ്റ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതാണ് തടവറക്കാരുടെ ശുശ്രൂഷ. തടവറക്കാരെ ശുശ്രൂഷിക്കുന്നത് ദൈവത്തിണ്റ്റെ പ്രത്യേക വരദാനമാണ്. ഈ വേലയ്ക്കായി ആയിരക്കണക്കിനു സഹോദരങ്ങള്‍ മുന്നോട്ടുവരുന്നത് അഭിമാനകരമാണെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. ഡോ. ഡി. ബാബു പോള്‍ അധ്യക്ഷത വഹിച്ചു. സാഹചര്യങ്ങളാണ് നിഷ്കളങ്കരായ പലരെയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്നും കുറ്റവാളികളായി മുദ്രകുത്തുന്നവരുടെ കുടുംബങ്ങളോടുള്ള സമൂഹത്തിണ്റ്റെ സമീപനം മാറണമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ സുവനീര്‍ പ്രകാശനം ചെയ്തു. പ്രിസണ്‍ മിനിസ്ട്രി ഇന്ത്യാ ചെയര്മാന് ബിഷപ് ഡോ. പീറ്റര്‍ റെമീജിയൂസ്, ഫാ. ജോസ് മരിയദാസ് ഒഐസി, റവ. ഡോ. ജോസ് പുളിക്കല്‍, റവ. ഡോ. ജോസഫ് കവലക്കാട്ട്, ഫാ. ജോര്‍ജ് കുറ്റിക്കല്‍, ഫാ. വര്‍ഗീസ് കരിപ്പേരി, ഫാ.ഫ്രാന്‍സീസ് കൊടിയന്‍, സിസ്റ്റര്‍ ത്യേസ്യാമ്മ പള്ളിക്കുന്നേല്‍, സിസ്റ്റര്‍ ലിമ, ജോണ്‍ കൊട്ടുകാപ്പള്ളി, ഫാ.ജോസുകുട്ടി കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. നാലു ദിവസമായി നടന്നുവന്ന കണ്‍വന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വൈദികരും സിസ്റ്റേഴ്സും ഉള്‍പ്പെടെ നൂറുകണക്കിനു ജീസസ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
റവ.ഡോ. ചെറിയാന് കുനിയന്തോടത്തിന് അവാര്‍ഡ് സമ്മാനിച്ചു
വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യാ ഗോള്‍ഡ് മെഡലും സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കു സാഹിത്യ ശിരോമണി അവാര്‍ഡും റവ.ഡോ.ചെറിയാന് കുനിയന്തോടത്തിന് സമ്മാനിച്ചു. ന്യൂഡല്‍ഹിയിലെ ദേശ്മുഖ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ.ജി.വി.ജി കൃഷ്ണമൂര്‍ത്തി അവാര്‍ഡ് സമ്മാനിച്ചു. ലക്ഷ്മി ഗോസ്വാമി (മുന്‍ മേയര്‍), സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
രാഷ്ട്രീയ അടവുനയം സഭയോടു വേണ്ട: സീറോ മലബാര്‍ അല്മായ കമ്മീഷന്
രാഷ്ട്രീയപാര്‍ട്ടികളും സഭാവിരുദ്ധകേന്ദ്രങ്ങളും തെരഞ്ഞടുപ്പു കാലത്തു പുറത്തെടുക്കുന്ന കുതന്ത്രങ്ങളും അടവുനയങ്ങളും ക്രൈസ്തവസഭയോടു വേണെ്ടന്നു സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്. സഭ ദൈവവിശ്വാസത്തിലധിഷ്്ഠിതമായ സമൂഹത്തിണ്റ്റെ കൂട്ടായ്മയാണ്. സഭയുടെ എല്ലാ ശുശ്രൂഷാ പ്രവര്‍ത്തനങ്ങളുടെയും അടിത്തറ ദൈവ വിശ്വാസമാണ്. പൊതുസമൂഹത്തിന് നന്മയും സ്നേഹവും സേവനവും പകരുന്ന സഭാപിതാക്കന്മാരെയും പുരോഹിതരെയും അപമാനിച്ചും ആക്ഷേപിച്ചും നേട്ടം കൊയ്യാമെന്ന് ആരും കരുതേണ്ട.
Thursday, October 14, 2010
രാഷ്ട്രനിര്‍മിതിയില്‍ ഇടപെടാനുള്ള അവകാശം നിഷേധിക്കാനാവില്ല: ചങ്ങനാശേരി അതിരൂപത
സാമൂഹ്യരാഷ്ട്രനിര്മിതിയില് ജനാധിപത്യപരമായി ഇടപെടാനുള്ള അവകാശം ഒരു മതസമുദായത്തിനും നിഷേധിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലെന്ന് ചങ്ങനാശേരി അതിരൂപത വക്താവ് ഫാ. മാണി പുതിയിടം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മതസമുദായങ്ങള്‍ സാമൂഹ്യ രാഷ്ട്രനിര്‍മിതിയില്‍ ഇടപെട്ടതുകൊണ്ടാണ് കേരള സംസ്ഥാനം 33 വര്‍ഷമായി പാര്‍ട്ടി ഭരിക്കുന്ന പശ്ചിമബംഗാള്‍ പോലെ ഒരു പിന്നോക്ക സംസ്ഥാനമായി മാറാതിരുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും നേതാക്കന്മാരും ഓര്‍ക്കണം. ഇന്ത്യ ഒരു കമ്യൂണിസ്റ്റ് രാജ്യമല്ല ജനാധിപത്യരാജ്യമാണെന്ന കാര്യം വിസ്മരിക്കരുത്. മതം വര്‍ഗീയത വളര്‍ത്തുമെന്ന ഭീതി പരത്താനാണ് പാര്‍ട്ടി സെക്രട്ടറി ശ്രമിക്കുന്നത്. രാഷ്ട്രനിര്മിതിയിലും സാമൂഹ്യവളര്ച്ചയിലുമുള്ള മതത്തിണ്റ്റെ ഇടപെടലുകള്‍ വര്‍ഗീയത വളര്‍ത്തുമെന്ന് ഭയപ്പെടുത്തി മതവിശ്വാസത്തെ സാമൂഹ്യരംഗത്തുനിന്നും ഒഴിവാക്കാനുള്ള പ്രചരണമാണു നടക്കുന്നത്. മതനേതാക്കളെ നിശബ്ദമാക്കാനുള്ള തന്ത്രത്തില്‍ പ്രബുദ്ധമായ കേരള സമൂഹം വീഴുമെന്നു കരുതേണ്ട മെത്രാന്മാരെ രണ്ടു തട്ടിലാക്കാമെന്നു കരുതുന്നത് വെറും വ്യാമോഹമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയംഗങ്ങള്‍ മതവിശ്വാസം വെടിയണമെന്നു തന്നെയാണ് ജനറല്‍ സെക്രട്ടറി പ്രകാശ്കാരോട്ട് പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നത്. എന്നാല്‍, സംസ്ഥാന സെക്രട്ടറി പറയുന്നു. പാര്‍ട്ടി മതത്തിനെതിരല്ല എന്ന്! ആരുടെ നിലപാടാണ് പാര്‍ട്ടിയുടേതെന്ന് വ്യക്തമാക്കണം. പാര്‍ട്ടിയംഗങ്ങള്‍ മതവിശ്വാസം തള്ളിപ്പറയേണ്ട, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും അനുവദിക്കാത്ത പാര്‍ട്ടി മതവിശ്വാസത്തിനെതിരല്ല എന്നു പറയുന്നതും ആ പാര്‍ട്ടിയെ മതേതരപാര്ട്ടി എന്നു വിശേഷിപ്പിക്കുന്നതും വിചിത്രമാണ്. ഭരണഘടനാപരമായ മതേതരത്വത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന ഇടയലേഖനങ്ങള്‍ മതത്തിണ്റ്റെ രാഷ്ട്രീയത്തിലുള്ള ഇടപെടലാണെന്നുള്ള പാര്‍ട്ടിയുടെ പ്രചരണത്തെ തെരഞ്ഞെടുപ്പു കമ്മീഷന് തള്ളിക്കളഞ്ഞതായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് പാര്‍ട്ടിയുടെ സമ്മര്ദനമുണ്ടായിട്ടും വിശദീകരണം ആരാഞ്ഞുകൊണ്ടുള്ള കത്തുപോലും നല്കാന് കമ്മീഷന് തയാറാകാതിരുന്നത് പ്രസ്താവന ചൂണ്ടിക്കാട്ടി.
Wednesday, October 13, 2010
ദൈവാനുഗ്രഹം നിക്ഷിപ്ത താല്പര്യങ്ങള്ക്ക് ഉപയോഗിക്കരുത്: ആര്‍ച്ച് ബിഷപ് ഡോ. സൂസാപാക്യം
ദൈവാനുഗ്രഹം നിക്ഷിപ്ത താല്പര്യത്തിന് ഉപയോഗിക്കാതെ ശുശ്രൂഷയിലൂടെ വിനിയോഗിച്ചാല്‍ അനേകരെ സ്നേഹമാര്‍ഗത്തിലൂടെ നയിക്കാനാകുമെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസാപാക്യം. യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെണ്റ്റ് തിരുവനന്തപുരം ജില്ലാ വൈദിക കോണ്‍ഫറന്‍സ് പാളയം ക്രൈസ്റ്റ് ചര്‍ച്ച് സെണ്റ്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.സഭാശുശ്രൂഷകര്‍ക്ക് ദൈവത്തില്‍ നിന്ന് എത്രയോ അനുഗ്രഹം ലഭിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ ദൈവാനുഗ്രഹങ്ങളെ നിക്ഷിപ്ത താല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്നു. രക്ഷയുടെ അനുഭവത്തില്‍ വളര്‍ന്നു വികസിക്കാന്‍ ഒരുക്കമുള്ളവരായിത്തീരണമെന്ന് സഭാശുശ്രൂഷകരെ ആര്‍ച്ച് ബിഷപ് സൂസാപാക്യം ഉദ്ബോധിപ്പിച്ചു. പാശ്ചാത്യ ലോകത്ത് നിരീശ്വര പ്രസ്ഥാനങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ കേരളത്തില്‍ ആ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു തഴയ്ക്കുന്നെങ്കില് ക്രൈസ്തവ അനൈക്യമാണ് കാരണമെന്നു തോന്നുന്നതായി മലങ്കര കത്തോലിക്ക സഭാ കൂരിയ മെത്രാന് ഡോ.തോമസ് മാര്‍ അന്തോണിയോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പൌരോഹിത്യത്തെ കളങ്കപ്പെടുത്തുകയും പിച്ചിച്ചീന്തുകയും ചെയ്യുന്ന പ്രവര്‍ത്തന പദ്ധതിയാണ് പലയിടത്തും ആസൂത്രണം ചെയ്യുന്നതെന്ന് മലങ്കര കത്തോലിക്ക സഭാ മേജര്‍ അതിരൂപത സഹായ മെത്രാന് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. മെത്രാന്മാരേയും വൈദികരേയും പുലഭ്യം പറഞ്ഞ് പൌരോഹിത്യത്തിണ്റ്റെ ശക്തി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സ്നേഹത്തിണ്റ്റെ താളംകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സാക്ഷ്യമുള്ള വിശ്വാസിസമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുരോഹിത ശുശ്രൂഷകൊണ്ട് അര്‍ഥമില്ലെന്ന് ഡല്‍ഹി സെണ്റ്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. വത്സന് തമ്പു പറഞ്ഞു. വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്ന യന്ത്രങ്ങളായി മാറാതെ ആവശ്യങ്ങള്‍ ന്യായമാണോയെന്ന് ചിന്തിക്കാന്‍ വൈദികര്‍ക്കു കഴിയണമെന്ന് മുഖ്യപ്രഭാഷണവും ക്ളാസും നയിച്ച കോട്ടയം എം.ടി സെമിനാരിയിലെ പ്രഫസര്‍ റവ. ഡോ.കെ.എ അബ്രഹാം പറഞ്ഞു. യു.സി.എം പ്രസിഡണ്റ്റ് ഷെവലിയര്‍ കോശി എം. ജോര്‍ജ്, സെക്രട്ടറി ഏയ്ഞ്ചല്‍ മ്യൂസ്, റവ. ഡോ മാത്യുമാത്യു, റവ. ഡോ. കെ.കെ കോശി, റവ.ഡോ. നൈനാന് തരകന്, റവ.ഡോ. ജേക്കബ് വര്‍ഗീസ്, റവ.മാത്യു ജോണ്‍, റവ.അജിത്, ഫാ. ജോസഫ് സാമുവല്‍ കറുകയില്‍, ഫാ.ടി.ജെ അലക്സാണ്ടര്‍, അഡ്വ.തോമസ്.കെ തോമസ്, കമാണ്ടര്‍ ജേക്കബ് മലയാട്ട്, ഡോ.ജോണ്‍ ചെറിയാന്, കേണല്‍ സി.എസ് സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഭകളില്‍ നിന്നായി വൈദികരും അത്മായ നേതാക്കളും പങ്കെടുത്തു.
വത്തിക്കാന്‍ സ്ഥാനപതി പിഒസി സന്ദര്‍ശിച്ചു
ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോരെ പെനാക്കിയോ കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം, കൊച്ചി പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്റര്‍, സന്ദര്‍ശിച്ചു. ആര്‍ച്ച്ബിഷപ്പിനു പിഒസി ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയുടെ നേതൃത്വത്തില്‍ പിഒസി കുടുംബാംഗങ്ങള്‍ ഊഷ്മളമായ വരവേല്പു നല്കി. കേരള കത്തോലിക്കാസഭയെക്കുറിച്ചും ആസ്ഥാനകാര്യാലയത്തിണ്റ്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്റ്റാഫ് അംഗങ്ങളോട് ചോദിച്ചു മനസിലാക്കിയ മെത്രാപ്പോലീത്ത അരമണിക്കൂറിലധികം പിഒസിയില്‍ ചെലവഴിച്ച് ഏവര്‍ക്കും സമ്മാനങ്ങളും അപ്പസ്തോലിക ആശീര്‍വാദവും നല്‍കിയശേഷം വൈകുന്നേരം അഞ്ചിനു കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നു ഡല്‍ഹിക്കു മടങ്ങി. പരിശുദ്ധ സിംഹാസനത്തിണ്റ്റെ ഭാരതത്തിലെ സ്ഥാനപതിയായി2010 മെയ് എട്ടിനു നിയമിതനായ ഇറ്റലിക്കാരനായ ആര്‍ച്ച്ബിഷപ് സാല്‍വത്തോരെ പെനാക്കിയോയുടെ പ്രഥമ കേരളസന്ദര്‍ശനമാണിത്. അര്‍ത്തുങ്കല്‍ പള്ളി ബസിലിക്കയായി ഉയര്‍ത്തിയ പൊന്തിഫിക്കല്‍ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനാണ് മെത്രാപ്പോലീത്ത കേരളത്തില്‍ വന്നത്. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും നുണ്ഷ്യയോടൊപ്പം പിഒസിയില്‍ സന്നിഹിതനായിരുന്നു.
സഭയെ മറന്ന് ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍
സഭയെ മറന്ന് ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ലെന്നും സഭയെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കണമെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ദൈവശാസ്ത്ര പണ്ഡിതനും സഭാചരിത്രകാരനുമായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴയുടെ പൌരോഹിത്യ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ദൈവശാസ്ത്ര സിമ്പോസിയം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. സഭയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും സഭയ്ക്ക് ദിശാബോധം നല്‍കാനും റവ. ഡോ. സേവ്യര്‍ കൂടപ്പുഴയ്ക്ക് കഴിഞ്ഞെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. സഭയുടെ വ്യക്തിത്വം എന്താണെന്ന് കാട്ടിത്തരികയും പ്രബോധനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിയാണ് ഫാ. സേവ്യര്‍ കൂടപ്പുഴയെന്ന് അധ്യക്ഷപ്രസംഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഫാ. സേവ്യര്‍ കൂടപ്പുഴ സഭാ സമൂഹത്തിന് നല്കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. സമ്മേളനത്തില്‍ റവ. ഡോ. ഫ്രാന്‍സിസ് കൊടിയന്‍ എംസിബിഎസ്, രൂപത വികാരി ജനറാള്‍ റവ. ഡോ. മാത്യുപായിക്കാട്ട്, സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, റവ. ഡോ. ജോസ് കൂടപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ജൂബിലേറിയന് റവ. ഡോ. സേവ്യര്‍ കൂടപ്പുഴ മറുപടി പ്രസംഗം നടത്തി. രാവിലെ നടന്ന ദൈവശാസ്ത്ര സിമ്പോസിയം മാര്‍ മാത്യു വട്ടക്കുഴിയുടെ അധ്യക്ഷതയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ഫാ. ഫീലിപ്പോസ് കണ്ടങ്കരി, റവ. ഡോ. ജോസഫ് വെള്ളമറ്റം, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. ജയിംസ് തലച്ചെല്ലൂറ് ആബട്ട് ഫാ. ജോണ്‍ കുറിച്ചിയാനി ഒഎസ്ബി, റവ. ഡോ. തോമസ് കൂനംമാക്കല്‍, റവ. ഡോ. തോമസ് നീണ്ടൂറ്‍, റവ. ഡോ. ആണ്റ്റണി കമുകുംപള്ളി, സിസ്റ്റര്‍ മറിയാമ്മ നൈനാംപറമ്പില്‍, ജോര്‍ജുകുട്ടി ആഗസ്തി, റവ. ഡോ. ഗീവര്‍ഗീസ് ചേടിയത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പങ്കെടുത്ത് പ്രസംഗിച്ചു.
Tuesday, October 12, 2010
വിശ്വാസിസമൂഹം പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: ആര്‍ച്ച് ബിഷപ് സാല്‍വത്തോരെ പെനാക്കിയോ
വിശുദ്ധ അന്ത്രയോസിനേപ്പോലെ ക്രിസ്തുവിനു വേണ്ടി ജീവിക്കുന്ന പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണ് വിശ്വാസിസമൂഹമെന്ന് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ. അര്‍ത്തുങ്കല്‍ സെണ്റ്റ് ആന്‍ഡ്രൂസ് ഫൊറോനാ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം നടന്ന ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ ആവശ്യങ്ങളേക്കുറിച്ച് ശ്രദ്ധാലുക്കളാകാനും അവരെ സഹായിക്കാനും വിശ്വാസസമൂഹം മുന്‍കൈയെടുക്കണം. അസാധാരണമായ പ്രേഷിത തീക്ഷ്ണത വെളിപ്പെടുത്തിയ ആളായിരുന്നു വിശുദ്ധ അന്ത്രയോസെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞിരുന്നതായി ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു. ജീവന് പകരുന്ന ദേവാലയം ജീവസുറ്റതാകണമെന്നും ്അദ്ദേഹം പറഞ്ഞു. എല്ലാവരേയും സഹോദരന്മാരായി കാണുന്ന ശൈലി വളര്ന്നുവരേണ്ടതാണെന്ന് ദിവ്യബലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. ദൈവസാന്നിധ്യമുണെ്ടങ്കിലേ ദേവാലയം ദേവാലയമായി മാറൂയെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. അര്‍ത്തുങ്കല്‍ ദൈവാനുഗ്രഹം നിറഞ്ഞ പ്രദേശമാണ്. ഈ ദൈവാനുഭവം ദേവാലയത്തില്‍ വരുന്നവര്‍ക്കും അനുഭവിക്കാനാകണം. ദേവാലയത്തിനുള്ളില്‍ എന്തുമാകാമെന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു
സഭയുടെ കാര്യത്തില്‍ പുറത്തുനിന്ന് ഇടപെടേണ്ട: അല്മായ നേതൃസമ്മേളനം
ജനാധിപത്യത്തില്‍ ആത്മീയമൂല്യങ്ങള്‍ സംരക്ഷിക്കാനും വിശ്വാസികളില്‍ ദേശിയചിന്ത വളര്‍ത്താനും നന്മയുടെ മാര്‍ഗത്തില്‍ ചരിക്കാനുമുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും കാലാകാലങ്ങളില്‍ നല്കുവാനുള്ള സഭയുടെ കടമയും അവകാശവും ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കുകയില്ലെന്നു സീറോ മലബാര്‍ സഭ അല്മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ചേര്‍ന്ന സഭയുടെ എല്ലാ രൂപതകളിലെയും പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാരുടെയും അല്മായ നേതാക്കളുടെയും വനിതാപ്രതിനിധികളുടെയും സംയുക്ത സമ്മേളനം വ്യക്തമാക്കി. വിദ്യാഭ്യാസ-ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ നടത്തുക മാത്രമല്ല, പൊതുസമൂഹത്തിണ്റ്റെ സമഗ്ര വികസനമാണു സഭയുടെ ലക്ഷ്യം. സഭയ്ക്കു രാഷ്ട്രീയമുണ്ട്. എന്നാല്‍, കക്ഷിരാഷ്ട്രീയത്തില്‍ ഒരിക്കലും പങ്കാളിയല്ലെന്ന സഭയുടെ ഉറച്ച നിലപാട് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചു. സഭാപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാ നും സഭക്കു പുറത്തുള്ളവര്‍ ശ്രമിക്കേണ്ടതില്ല. പൊതുസമൂഹ ത്തില്‍ ആശയക്കുഴപ്പമുണ്ടാക്കു ന്ന സഭാവിരുദ്ധ കേന്ദ്രങ്ങളുടെ പ്രസ്താവനകളുടെ നിജസ്ഥിതി വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണെ്ടന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂല്യബോധവും ഈശ്വരവിശ്വാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും കഴിവും സാമര്‍ത്ഥ്യവുമുള്ളവര്‍ അധികാരത്തില്‍ വരണമെന്ന് പ്രമേയത്തിലൂടെ അല്മായ കമ്മീഷന് ആവശ്യപ്പെട്ടു. ദേശീയതയോടുചേര്ന്നു പ്രവര്‍ത്തിക്കുന്നവരാണു ക്രൈസ്തവസമൂഹം. രാജ്യത്തിണ്റ്റെ മതസൌഹാര്‍ദത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ക്രൈസ്തവസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളും. മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിണ്റ്റെ മേഖലകള്‍ സൃഷ്ടിക്കാന്‍ ക്രൈസ്തവര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അല്മായ സമ്മേളനം വ്യക്തമാക്കി. സീറോ മലബാര്‍ സഭാ ചാന്‍സലര്‍ റവ. ഡോ. ആണ്റ്റണി കൊള്ളന്നൂറ്‍, അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, അഡ്വ. ജോസ് വിതയത്തില്‍, വി.വി. അഗസ്റ്റിന്, ബീനാ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സാബു ഡി. മാത്യു നേതൃസമ്മേളനപ്രമേയം അവതരിപ്പിച്ചു.
ക്രിസ്തീയ മൂല്യങ്ങളുടെ വാഹകരാകുക: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍
അധികാരത്തെക്കാള്‍ സേവനമാണ് സഭയുടെ സാക്ഷ്യമെന്നും കുരിശുവഹിക്കാനുള്ള സന്നദ്ധത ക്രൈസ്തവ ജീവിതത്തിണ്റ്റെ ഭാഗമാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. കാക്കനാട്ട് അല്മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാരുടെയും അല്മായ നേതാക്കളുടെയും വനിതാ പ്രതിനിധികളുടെയും ദ്വിദിന നേതൃസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയും ക്രിസ്തുവും വിഭിന്നമല്ല. ക്രിസ്തുവിണ്റ്റെ മഹത്തായ സ്നേഹവും സാഹോദര്യവും അനുദിനജീവിതത്തില്‍ പുലര്‍ത്തുക എന്നതാണു ക്രൈസ്തവണ്റ്റെ ലക്ഷ്യം. ഇതിനെ വ്യത്യസ്തമായി ചിത്രീകരിക്കുന്നവരുടെ ദുരുദ്ദേശ്യം തിരിച്ചറിയണം - കര്‍ദിനാള്‍ പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ക്രൈസ്തവര്‍ സജീവമായി ഇടപെടണമെന്നും മതങ്ങളെ തമ്മില്‍ അകറ്റുന്നതിനുള്ള കുത്സിതശ്രമങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് ആഹ്വാനം ചെയ്തു. അല്മായ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സഭയുടെ അടിസ്ഥാന ശക്തി അല്മായരാണെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, കാര്‍ഷികവൃത്തി തുടങ്ങി വിവിധമേഖലകളില്‍ ക്രൈസ്തവസമൂഹം ചെയ്യുന്ന സേവനങ്ങള്‍ അമൂല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലീന ജീവിതം നല്കുന്നതു വിരുദ്ധ സാക്ഷ്യങ്ങള്‍: മാര്‍ ജോസഫ് പവ്വത്തില്‍
ഇരുനൂറു വര്‍ഷക്കാലം ക്രൈസ്തവരായി ജീവിക്കുകയും ക്രിസ്തുവിന് സാക്ഷികളാവുകയും ചെയ്തവര്‍ ആഘോഷിക്കുന്ന എടത്വ പള്ളിയുടെ ദ്വിശ താബ്ദി ക്രൈസ്തവ ജീവിതത്തിണ്റ്റെ പുനഃപ്രതിഷ്ഠ കൂടിയാണെന്ന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. എടത്വാ സെണ്റ്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഇടവകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക ജീവിതം വിരുദ്ധസാക്ഷ്യങ്ങളാണ് നല്‍കുന്നത്. അത് മരണ സംസ്കാരത്തിണ്റ്റേതാണ്. കൊല, ഗര്‍ഭഛിദ്രം എന്നിവയുടേതാണ്. ഇതിന് ബദലായി സ്നേഹ സംസ്കാരം രൂപപ്പെടുത്താനുള്ള ഇച്ഛാശക്തി നാം രൂപീകരിക്കണം. അത് വരും തലമുറക്ക് കൈമാറണം. കുട്ടികള്‍ അറിവ് ആര്‍ജിക്കുമ്പോള്‍ വിശ്വാസത്തില്‍നിന്ന് അകലാന്‍ ഇടവരരുത്. പുതിയ തലമുറയില്‍, വ്യക്തിയില്‍, ഭവനത്തില്‍, സമൂഹത്തില്‍ വിശ്വാസത്തിണ്റ്റെ മാനം സംരക്ഷിക്കപ്പെടണം എന്നും മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. ജനതയുടെ പുരോഗതിയാണ് സഭയുടെ ലക്ഷ്യമെന്നും അതിനാല്‍ ജനതയുടെ പുരോഗതിയില്‍ ഇടപെടുന്നത് രാഷ്ട്രീയ ഇടപെടലായി വിമര്‍ശിക്കപ്പെടുന്നതില്‍ അര്‍ഥമില്ലെന്നും സമ്മേളന ത്തില്‍ അധ്യക്ഷത വഹിച്ച മുന്‍ മന്ത്രി കെ. എം. മാണി പറഞ്ഞു. വികാരി ഫാ. കുര്യന് പുത്തന്‍പുര, മുന്‍ വികാരി ഫാ. ആണ്റ്റണി പോരൂക്കര, ചമ്പക്കുളം സെണ്റ്റ് മേരീസ് ഫൊറോനാപളളി വികാരി ഫാ. ഏബ്രാഹം മുപ്പറത്തറ, തായങ്കരി സെണ്റ്റ് ആണ്റ്റണീസ് പളളി വികാരി ഫാ. തോമസ് കാഞ്ഞിരവേലില്‍, പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പളളി അസി. വികാരി ഫാ. മാര്ട്ടിന് കുരിശിങ്കല്‍, പാണ്ടി ഫാത്തിമാമാതാ പ ളളി വികാരി ഫാ. മാത്യു പുളിക്കപ്പറമ്പില്‍, ആരാധനാ സന്യാസി നി സമൂഹം എഡ്യൂക്കേഷന്‍ കൌണ്‍സിലര്‍ സിസ്റ്റര്‍ ഡോ. മേഴ്സി നെടുംപറമ്പില്‍, ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജെ.ടി. റാംസൈ, പി. ആര്. ഒ. ജോസുകുട്ടി സെബാസ്റ്റ്യന്‍ വേഴക്കാട് എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി വര്‍ഷ റിപ്പോര്‍ട്ട് സെക്രട്ടറി ജറോം പി. വി. അവതരിപ്പിച്ചു. പള്ളി നിര്‍മാണത്തിന് സ്ഥലം നല്കിയ പച്ച വെള്ളാപ്പള്ളി കുടുംബത്തിലെ പി. കെ. എസ്. പണിക്കര്‍, ഇടവക ചരിത്രരച നയ്ക്ക് സഹായിച്ച പ്രഫ. കെ. ജെ. ജോസഫ്, പ്രഫ. മാത്യു ചാക്കോ, ജൂബിലി പേടകത്തിണ്റ്റെ ശില്പി സുരേഷ് ഇത്തിത്താനം, മുതിര്‍ന്ന വൈദികന് ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കല്‍, സിസ്റ്റര്‍ ക്രിസാന്തം എസ്എബിഎസ് എന്നിവരെ ആദരിച്ചു. കെ. എം. മാണി എം. എല്‍. എ. ഉപഹാരങ്ങള്‍ നല്കി.
കുട്ടനാട്ടില്‍ സന്നദ്ധകൊയ്ത്തിനു സഹകരിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം
പേമാരിയും പ്രളയവും മൂലം കുട്ടനാട്ടില്‍ കൊയ്ത്തിനു പാകമായ ആയിരക്കണക്കിന് ഏക്കറിലെ നെല്ല് നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അരിവാളുപയോഗിച്ച് കൊയ്യാന്‍ തയാറാകുന്ന തൊഴിലാളികളോടുചേര്ന്ന് കറ്റ കരയ്ക്കു കയറ്റി വയ്ക്കാനും മെതിക്കളത്തിലെത്തിക്കാനുമായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം കര്‍ഷകരും ജില്ലാ ഭരണകൂടവും പ്രതീക്ഷിക്കുകയാണ്. കര്‍ഷകര്‍ നേരിടുന്ന ഈ ദുരിതത്തില്‍ അവരെ സഹായിക്കാനും ആശ്വാസമേകാനും സന്മനസുള്ള എല്ലാവരുടെയും സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നേതൃത്വം നല്കാന് ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി കുട്ടനാട് വികസന സമിതി മുന്‍കൈ എടുക്കാന്‍ ഉദ്ദേശിക്കുന്നു. താത്പര്യമുള്ള ഇടവകാംഗങ്ങളും വിവിധ സംഘടനാംഗങ്ങളും ഉടന്‍തന്നെ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലുമായി ബന്ധപ്പെടണമെന്ന് ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447301086.
മൂല്യബോധമുള്ളവര്‍ വിജയിക്കണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള മികച്ച നേതാക്കന്മാരെ സമൂഹം ഉറ്റുനോക്കുകയാണെന്ന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. രാഷ്്ട്രപുനര്നിര്മാണത്തില് ഏര്‍പ്പെടുന്നവര്‍ ആദര്‍ശശുദ്ധിയും മികവും പ്രദര്ശിപ്പിച്ചവരായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭ അല്മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന അല്മായ നേതൃസമ്മേളനം കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദര്ശശുദ്ധിയില്ലാത്തവര് ഈ രംഗത്തേക്കു കടന്നുവരുന്നത് അപകടകരമാണ്. വോട്ടുകള്‍ തീറെഴുതിക്കൊടുക്കാമെന്ന് ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്തരികവിശുദ്ധി പുലര്‍ത്തുന്ന അല്മായരാണു സഭയുടെ സമ്പത്തെന്നും അതിനാല്‍ അല്മായരുടെ പ്രശ്നങ്ങള്‍ക്കു സഭാനേതൃത്വം പരമ പ്രാധാന്യം നല്‍കുന്നുവെന്നും അല്മായ കമ്മീഷന് ചെയര്‍മാന്‍കൂടിയായ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, അഡ്വ.ജോസ് വിതയത്തില്‍, ഡോ.സാബു ഡി. മാത്യു, ഡോ.ജോളി സക്കറിയ, അഗസ്റ്റിന് മഠത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഡോ. കൊച്ചുറാണി ജോസഫ്, സ്കറിയാ ആണ്റ്റണി മറ്റത്തില്‍, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, വി.വി. അഗസ്റ്റിന്, ജോണ്‍ കച്ചിറമറ്റം, സാബു ജോസഫ് എന്നിവര്‍ വിവിധ പഠനവിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്നു നടക്കുന്ന പൊതുചര്‍ച്ചകളിലും ഭാവി രൂപരേഖാ അവതരണത്തിലും സീറോ മലബാര്‍ സഭ ചാന്‍സലര്‍ റവ.ഡോ.ആണ്റ്റണി കൊള്ളന്നൂറ്‍ മോഡറേറ്ററായിരിക്കും. സമാപന സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷനായിരിക്കും. രാഷ്്ട്രീയത്തിണ്റ്റെ പേരില്‍ സഭയ്ക്കു നേരേ ആക്രമണം അഴിച്ചുവിടുന്ന പ്രവണത കൂടുകയാണെന്ന് ഇന്നു ചര്‍ച്ചയ്ക്കു വരുന്ന പ്രമേയത്തില്‍ പറയുന്നു. ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും താത്്പര്യങ്ങള്‍ സംരക്ഷിക്കാനായി പൊതുതെരഞ്ഞെടുപ്പുകളില്‍ രാഷ്്്ട്രീയ നേതൃത്വങ്ങളും മുന്നണികളും സ്ഥാനാര്‍ഥികളെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇതു സമ്മതിദായകരോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വീതംവച്ച് എടുക്കാനുള്ള ഗതികെട്ട നിലവാരത്തിലേക്കു പൊതുപ്രവര്‍ത്തന മേഖലകളും തെരഞ്ഞെടുപ്പു വേദികളും അധ:പതിപ്പിച്ചിരിക്കുന്നതു നാടിനെ വലിയ തകര്‍ച്ചയിലേക്കു നയിക്കും. ഉന്നത അധികാരങ്ങളും വര്‍ധിത വിഭവശേഷിയുമുള്ള ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ വികസനകാഴ്ചപ്പാടുകളും ഗുണമേന്മയും പൊതുസമൂഹത്തില്‍ എത്തിച്ചേരണമെങ്കില്‍ കാലഘട്ടത്തിനനുസരിച്ചുള്ള ദീര്‍ഘവീക്ഷണവും അറിവും പഠനവും വിവരവുമുള്ളവര് അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരണമെന്നും പ്രമേയം പറയുന്നു.
Saturday, October 9, 2010
ചങ്ങനാശേരി അതിരൂപതയ്ക്കെതിരേയുള്ള ആരോപണം ദുരുദ്ദേശ്യപരം: കാത്തലിക് ഫെഡറേഷന്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്വതന്ത്രന്മാരെ ചങ്ങനാശേരി അതിരൂപത നിര്‍ബന്ധിച്ച് പിന്മാറ്റുന്നുവെന്ന സിപിഎം നേതൃത്വത്തിണ്റ്റെ ആരോപണം ദുരുദ്ദേശ്യപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം അറിയിച്ചു. ഭരണപരാജയം മറയ്ക്കുന്നതിനും ഭൂരിപക്ഷ വര്‍ഗീയത മുതലെടുക്കുന്നതിനുംവേണ്ടി കഴിഞ്ഞ കുറേനാളുകളായി കത്തോലിക്കാസഭയുടെ നേരേ നടത്തുന്ന കുതിരകയറ്റത്തിണ്റ്റെ അവസാനത്തെ ഉദാഹരണമാണ്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്തെ ജനങ്ങളെ ഒന്നായി കാണേണ്ട ആഭ്യന്തരമന്ത്രി ഒരു വിഭാഗത്തിനു നേരേ ദുരാരോപണം ഉന്നയിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇത്തരം തെറ്റായ ആരോപണങ്ങളെ പൊതുസമൂഹം തള്ളിക്കളയണമെന്നും കാത്തലിക് ഫെഡറേഷന് ആവശ്യപ്പെട്ടു. ദേശീയ പ്രസിഡണ്റ്റ് അഡ്വ.പി.പി.ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ. മാണി പുതിയിടം, ഹെണ്റ്റി ജോണ്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ. സതീശ് മറ്റം, കാതറിന് ജോസഫ്, അഡ്വ. അജി ജോസഫ്, അഡ്വ. സണ്ണി മാത്യു കാട്ടുപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
ദൈവത്തെ ഹൃദയത്തില്‍ സ്വീകരിക്കണം: ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍
ദൈവത്തെ ഹൃദയത്തില്‍ സ്വീകരിക്കണമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ചിറ്റൂറ് ധ്യാനകേന്ദ്രത്തില്‍ ദിവ്യബലിയോടെ ആരംഭിച്ച മരിയന്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിച്ചു വളര്‍ത്തിയ മറിയത്തെ ശക്തിപ്പെടുത്തിയ ദൈവം ഈശോയെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുന്നവരെ രക്ഷയിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്ക റെക്ടര്‍ ഫാ. ജോസ് ചിറമേല്‍ കണ്വന്ഷന് പതാകയുയര്‍ത്തി. ബ്രദര്‍ പാപ്പച്ചന് പള്ളത്ത് മരിയന്‍ പ്രഭാഷണം നടത്തി.
Thursday, October 7, 2010
മദ്യവിമുക്ത സമൂഹസൃഷ്ടിക്കായി ഏവരും പങ്കാളികളാകണം: മാര്‍ പോളി കണ്ണൂക്കാടന്‍
മദ്യവിമുക്ത സമൂഹസൃഷ്ടിക്കായി ഏവരും പങ്കാളികളും അതിണ്റ്റെ പ്രചാരകരുമാകണമെന്ന് രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ലഹരിമോചന ആയുര്‍വേദ ചികിത്സാ കേന്ദ്രമായ ആനന്ദപുരം സാന്‍ജോ സദണ്റ്റെ 16 ാം വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഇന്ന് മനഷ്യനെ ഏറ്റവും കൂടുതല്‍ നാശത്തിലേക്ക് നയിക്കുന്നത് മദ്യാസക്തിയാണ്. ഇതില്‍ നിന്നുള്ള മോചനമാണ് മനുഷ്യന് രക്ഷ നല്‍കുന്നത്. അതുവഴി മാത്രമേ സമൂഹത്തിന് നന്മ കൈവരികയുള്ളൂ. മദ്യവിമുക്തസമൂഹത്തിനായി പ്രയത്നിക്കുന്നവര്‍ അവരുടെ നല്ല മനസിണ്റ്റെ പ്രകടനമാണ് സമൂഹത്തിനായി കാഴ്ചവെക്കുന്നതെന്നും ബിഷപ്് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍ ജോസ് ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുഗ്രഹപ്രഭാഷണവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തി. സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ. ആണ്റ്റണി മുക്കാട്ടുകരക്കാരന്‍, ഡോ.വി.ജെ. പോള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. എക്സി. ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് ലിയോണ്‍സ് നന്ദിയും പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ബാല്റെഡ് എഫ്സിസി റിപോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ബ്ളോക്കി ണ്റ്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദകര്‍മവും നടന്നു.
കിസ്ത്യന്‍ മാനേജ്മെണ്റ്റ് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം: മുഹമ്മദ് കമ്മിറ്റി ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു
കേരള ക്രിസ്ത്യന്‍ പ്രഫഷണല്‍ മാനേജ്മെണ്റ്റ് ഫെഡറേഷണ്റ്റെ കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ പ്രവേശനം നിയമവിരുദ്ധമെന്നു കണെ്ടത്തിയ ജസ്റ്റീസ് പി.എ. മുഹമ്മദ് കമ്മിറ്റി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവു പ്രകാരമുള്ള മുഴുവന്‍ നടപടിക്രമങ്ങളുമാണ് ജസ്റ്റീസ് ആണ്റ്റണി ഡൊമനിക്ക് രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തത്. സര്‍ക്കാരുമായി കരാറിലൊപ്പിടാത്ത നാലു ക്രൈസ്തവ മാനേജ്മെണ്റ്റ് കോളജുകളുടെ പ്രവേശന നടപടി നിയമം പാലിക്കാതെയാണെന്നും സുതാര്യമല്ലെന്നും ആരോപിച്ചാണ് പ്രവേശനം നിയമവിരുദ്ധമാണെന്നും അന്തിമതീര്‍പ്പിനു വിധേയമായിരിക്കുമെന്നും മുഹമ്മദ് കമ്മിറ്റി ഉത്തരവിട്ടത്. ഇതിനെതിരേ ഫെഡറേഷന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ മാസം 24നാണ് മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവു പുറത്തുവന്നത്. എന്നാല്‍, ഉത്തരവ് വന്നതിനുശേഷം 27ന് മാനേജ്മെണ്റ്റിനോടു കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടു കാരണം കാണിക്കല്‍ നോട്ടീസ് നല്കി. തീരുമാനം എടുത്തശേഷമാണു മുഹമ്മദ് കമ്മിറ്റി വിശദീകരണം തേടിയതെന്നും അതിനാല്‍ ആവശ്യമായ വിശദീകരണം നല്‍കാനായില്ലെന്നും ഫെഡറേഷന് ഹൈക്കോടതിയില്‍ വാദിച്ചു. വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും മുഹമ്മദ് കമ്മിറ്റി പരിശോധിച്ചുവെന്നു പറയുന്നുവെങ്കിലും ഏതെല്ലാം രേഖകളാണു പരിശോധിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. ക്രമക്കേടുകള്‍ എതൊക്കെയെന്നും വ്യക്തമായി പറയുന്നില്ല. പ്രവേശനത്തിനായി പ്ളസ്ടുവിണ്റ്റെ മാര്‍ക്കും യോഗ്യതാപരീക്ഷയുടെ മാര്‍ക്കും ഒരുമിച്ചു പരിശോധിച്ചതു ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ മറ്റൊരു വിലയിരുത്തല്‍. ഇതു ശരിയല്ല. ഹൈക്കോടതി മുന്‍പു നല്കിയ വിധിയില്‍ ഇത്തരത്തില്‍ മാര്‍ക്ക് പരിഗണിക്കുന്നതു പ്രവേശനത്തെ ദോഷകരമായി ബാധിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു ലഭ്യമാക്കുന്ന ഫീസ് ഇളവ് പ്രകാരമുള്ള തുക സംസ്ഥാന സര്‍ക്കാര്‍ തരുമെന്നാണു പറയുന്നത്. എന്നാല്‍, ഇത്തരം നടപടി ഉണ്ടായിട്ടില്ല, ഇതു തെറ്റായ പ്രതീക്ഷനല്‍കുന്ന വാഗ്ദാനമാണ്. പ്രവേശനവുമായി ബന്ധപ്പെട്ടു കോളജുകള്‍ നല്കിയ പ്രോസ്പെക്ടസില്‍ പറയുന്ന തരത്തില്‍ മെറിറ്റ് ലിസ്റ്റ് അലോട്ട് ചെയ്താലും മതിയായ കാരണം ബോധ്യമാവുകയാണെങ്കില്‍ കോളജുകള്‍ക്കു വിദ്യാര്‍ഥിയുടെ പ്രവേശനം നിഷേധിക്കാമെന്നു ടിഎംഎ പൈ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിച്ചുവെന്ന കമ്മിറ്റിയുടെ ആരോപണം നിലനില്‍ക്കുന്നതല്ല. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു മുഹമ്മദ് കമ്മിറ്റി പറഞ്ഞുവെങ്കിലും ഇവ ഏതൊക്കെയാണെന്നു വ്യക്തമാക്കിയിട്ടില്ലെന്നും ഫെഡറേഷനു വേണ്ടി ഹാജരായ അഡ്വ. കുര്യന് ജോര്‍ജ് കണ്ണന്താനം പറഞ്ഞു. വാദം അംഗീകരിച്ച കോടതി മുഹമ്മദ് കമ്മിറ്റി ഉത്തരവിന് പ്രകാരമുള്ള നടപടികള്‍ സ്റ്റേ ചെയ്ത് ഉത്തരവായി. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത ക്രൈസ്തവ മാനേജ്മെണ്റ്റിനു കീഴിലുള്ള കോളജുകളുടെ പ്രവേശന രീതി സുതാര്യമല്ലെന്നു മേല്‍നോട്ടസമിതിയായ മുഹമ്മദ് കമ്മിറ്റി നിയോഗിച്ച ഉപസമിതി കണെ്ടത്തിയെന്നും ഇതിണ്റ്റെ അടിസ്ഥാനത്തില്‍ നാലു കോളജുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതു കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിനു വിധേയമായിരിക്കുമെന്നുമാണ് മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവ്. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ തൃശൂരിലെ അമല, ജൂബിലി മിഷന്, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ മിഷന് എന്നീ കോളജുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി കമ്മിറ്റി അറിയിപ്പില്‍ പറഞ്ഞിരുന്നു. പ്രവേശനരീതി സുതാര്യമല്ലെന്നു നേരത്തെ മുഹമ്മദ് കമ്മിറ്റി നിരീക്ഷിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ 13ന് വിശദപഠനത്തിനായി ഉപസമിതിയെ നിശ്ചയിച്ചത്. ബി.എസ്. മാവോജി, ഡോ.എസ്.അനിരുദ്ധന് എന്നിവരായിരുന്നു ഉപസമിതി അംഗങ്ങള്‍. സമിതി വിശദാന്വേഷണം നടത്തി 21ന് റിപ്പോര്‍ട്ട് നല്കി. 22ന് ചേര്‍ന്ന കമ്മിറ്റി ഇതു പരിഗണിച്ച് ഉത്തരവു പുറപ്പെടുവിച്ചു. കമ്മിറ്റിയുടെ കണെ്ടത്തലിന്മേല് 10 ദിവസത്തിനകം മറുപടി നല്കാന് ഫെഡറേഷനോടും കോളജുകളോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറേഷന് ഹൈക്കോടതിയെ സമീപിച്ചത്. രാഷ്്ട്രീയ സമ്മര്ദത്തിണ്റ്റെ ഫലമായാണ് മുഹമ്മദ് കമ്മിറ്റി ഇത്തരം നടപടിക്കു തുനിഞ്ഞതെന്നു നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
Tuesday, October 5, 2010
യുവജനങ്ങള്‍ ഉണര്‍ന്ന് പ്രശോഭിക്കുന്നവരാവണം: മാര്‍ ജേക്കബ് മനത്തോടത്ത്
വചനാധിഷ്ടിത ജീവിത്തിലൂടെ യുവജനങ്ങള്‍ സാമൂഹിക നവോത്ഥാനത്തിനും ലോകനന്മയ്ക്കും തയ്യാറാവണം. ക്രൈസ്തവ സഭയുടെ പ്രതീക്ഷയായ യുവജനങ്ങള്‍ സഭയിലും സമൂഹത്തിലും ഉണര്‍ന്ന് പ്രശോഭിക്കുന്നവരാവണമെന്ന് പാലക്കാട് രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് മനത്തോടത്ത് ആഹ്വാനം ചെയ്തു. പാലക്കാട് രൂപതാ കെ.സി.വൈ.എം. ണ്റ്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 1,2,3തിയ്യതികളില്‍ പാലക്കാട് യുവക്ഷേത്രയില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെണ്റ്റിണ്റ്റെ സമാപന സമ്മേളനത്തില്‍ യുവജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ക്രൈസ്തവാദര്ശങ്ങളിലധിഷ്ടിതമായ ജീവിതത്തിലൂടെ ലോകനന്മ കാംഷിക്കുന്ന കത്തോലിക്കാ യുവജനങ്ങള്‍ സഭയുടെ ഭാവി പ്രതീക്ഷ മാത്രമല്ല, വര്‍ത്തമാനകാല കരുത്തുമാണെന്ന് മാര്‍ ജേക്കബ് മനത്തോടത്ത് ഓര്‍മിപ്പിച്ചു. ഒക്ടോബര്‍ ൩ന് യുവക്ഷേത്രയില്‍ നടന്ന സമാപന സമ്മേളനത്തിന് പാലക്കാട് രൂപതാ കെ.സി.വൈ.എം. പ്രസിഡണ്റ്റ് ശ്രീ. ജിനീഷ് കുളത്തിനാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം. രൂപതാ ഡയറക്ടര്‍ ഫാ. ആണ്റ്റോ തൈക്കാട്ടില്‍, ജോയിണ്റ്റ് ഡയറക്ടര്‍ ഫാ. ടോം വടക്കേക്കര, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ. എ.എം. റാഫേല്‍, വൈസ് ചെയര്മാന് ശ്രീ. ഫ്രാന്‍സിസ് കടപ്പാറ, രൂപതാ ഭാരവാഹികളായ അല്‍ഫോണ്‍സാ ജോയ്, ഗീതു തോമസ്, അനൂപ് മൈലംവേലില്‍, എബിന് ജോസഫ്, ഷിണ്റ്റോ കുര്യന് എന്നിവര്‍ സംസാരിച്ചു. യൂത്ത് പാര്ലമെണ്റ്റിന് അഭിവാദ്യങ്ങളര്പ്പിച്ചുക്കൊണ്ട് കെ.സിവൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, കെ.സിവൈ.എം. സംസ്ഥാന പ്രസിഡണ്റ്റ് ശ്രീ. ദീപക് ചേര്‍ക്കോട്ട്, കെ.സിവൈ.എം. സംസ്ഥാന സെക്രട്ടറി ട്വിങ്കിള്‍ ഫ്രാന്‍സിസ് എന്നിവര്‍ യൂത്ത് പാര്‍ലമെണ്റ്റ് സന്ദര്‍ശിച്ചു. ഒക്ടോബര്‍ 1ന് തുടങ്ങിയ യൂത്ത് പാര്ലമെണ്റ്റല് രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 23൦ യുവജന പ്രതിനിധികള്‍ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി നടന്ന യൂത്ത് പാര്‍ലമെണ്റ്റില്‍ കേരളത്തിലെ സാമുഹിക സാംസ്കാരിക ആദ്ധ്യാത്മിക മേഖലയിലെ പ്രഗല്‍ബര്‍ യുവജന പ്രതിനിധികളുമായി സംവദിച്ചു. ക്രിയാത്മകമായി വ്യക്തിബന്ധങ്ങല്ക്കടിടയിലെ മഞ്ഞുരുക്കുന്നതിനു വേണ്ട പൊടിക്കൈകളുമായി കോര്‍പറേറ്റ് ട്രെയ്നറും മുന്‍ കെ.സി.വൈ.എം. പ്രവര്‍ത്തകനുമായ സുദീപ് സെബാസ്റ്റയ്ന്‍, മാറി മറയുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ ചലനാത്മക യുവത്വത്തിണ്റ്റെ ബാധ്യതകളെയും സാധ്യതകളെയും പറ്റി കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ. മേരി റെജീന, വിരസമാക്കപ്പെടുന്ന മതമണ്ഡലത്തിലെ ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് കൊച്ചിയിലെ ഫാത്തിമ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ആണ്റ്റണി തമ്പി തൈക്കൂട്ടത്തില്‍ എന്നിര്‍ സംസാരിച്ചു. വിശ്വാസ ജീവിത്തില്‍ അടിയുറച്ച് യുവജനങ്ങള്‍ എങ്ങനെ സഭയുടെ വക്താക്കളാവണം എന്ന് സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, യുവജനങ്ങളുടെ സാമൂഹികപ്രതിബദ്ധതയെക്കുറിച്ച് തൃശ്ശൂറ് സെണ്റ്റ് തോമസ് കോളെജിലെ പ്രോഫ. കെ.എം. ഫ്രാന്‍സിസ് എന്നിവര്‍ യുവജന പ്രതിനിധികളുമായി സംവദിച്ചു. അടുത്ത പത്തുവര്‍ഷം കെ.സി.വൈ.എം.ണ്റ്റ ലക്ഷ്യങ്ങളിലേക്ക് തിരുവല്ല മാക്ഫാസ്റ്റ് പ്രിന്‍സിപ്പല്‍ ഫാ. അബ്രാഹം മുളമൂട്ടിലും ഗ്രാമസ്വരാജിണ്റ്റെ അകംപൊരുളുകളിലേക്ക് ഫാ. മാത്യു ചന്ദ്രന്ക്കുന്നേലും യുവജനപ്രതിനിധികളെ കൈപിടിച്ചു നടത്തി. യൂത്ത് പാര്‍ലമെണ്റ്റിണ്റ്റെ ഭാഗമായി തണ്റ്റെ നാടകങ്ങളിലൂടെ കേരളക്കരയെ ഹരം കൊള്ളിച്ച പ്രശസ്ത നാടകകൃത്ത് ഷെവ. സി.ല്‍. ജോസ് യുവജന പ്രതിനിധികളുമായി ആശയവിനിമയം നടത്തി. കെ.സി.വൈ.എം. രൂപതാ ജോയിണ്റ്റ് ഡയറക്ടര്‍ ഫാ. ടോം വടക്കേക്കര നയിച്ച കെ.സി.വൈ.എം. എന്ത്, എങ്ങിനെ, എന്തിന് എന്ന സെഷനും തെയ്സെ പ്രാര്‍ത്ഥനയും യുവജന പ്രതിനിധികളുടെ മനം കവര്‍ന്നു.
Monday, October 4, 2010
വൈദികര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കണം: മാര്‍ വര്‍ക്കി വിതയത്തില്‍
വൈദികര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പരിഭാഷപ്പെടുത്തിയ ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീണ്റ്റെ 'പുരോഹിതന് അവന് സ്വന്തമല്ല' എന്ന പുസ്തകത്തിണ്റ്റെ പ്രകാശനകര്‍മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. ക്രൈസ്തവജീവിതത്തിണ്റ്റെ തന്നെ അന്തസത്ത ഒരാള്‍ അവനവനുവേണ്ടിയല്ല എന്നതാണ്. അതിനാല്‍ പുരോഹിതര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഈ പുസ്തകം പ്രചോദനമായിത്തീരുമെന്നതാണ് ഇതിണ്റ്റെ കാലിക പ്രസക്തി. കര്‍ദിനാള്‍ ഹൌസില്‍ നടന്ന ചടങ്ങില്‍ ഡോ. കൊച്ചുറാണി ജോസഫിന് പുസ്തകത്തിണ്റ്റെ ആദ്യപ്രതി നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. സീറോ മലബാര്‍ സഭ വക്താവ് റവ.ഡോ. പോള്‍ തേലക്കാട്ട് പുസ്തകം പരിചയപ്പെടുത്തി. കേരള സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്മാന് ടി.എം. ഏബ്രഹാം ആശംസകളര്‍പ്പിച്ചു. ജോണ്‍ പോള്‍ തണ്റ്റെ പരിഭാഷാനുഭവം പങ്കുവച്ചു. ബിബ്ളിയ പബ്ളിക്കേഷന്‍സ് ഡയറക്ടര്‍ റവ.ഡോ. ജോസ് മാണിപ്പറമ്പില്‍ സ്വാഗതവും സെബി മാളിയേക്കല്‍ നന്ദിയും പറഞ്ഞു.
യുവജനങ്ങള്‍ സാമൂഹിക നവോത്ഥാനത്തിനും ലോകരക്ഷയ്ക്കും തയ്യാറാകണം: ബിഷപ് ജേക്കബ് മനത്തോടത്ത്
വചനാധിഷ്ഠിത ജീവിതത്തിലൂടെ യുവജനങ്ങള്‍ സാമൂഹിക നവോത്ഥാനത്തിനും ലോകരക്ഷയ്ക്കും തയ്യാറാകണമെന്ന് ബിഷപ് മാര്‍. ജേക്കബ് മനത്തോടത്ത് പറഞ്ഞു. പാലക്കാട് രൂപതാ കെ.സി.വൈ.എമ്മിണ്റ്റെ നേതൃത്വത്തില്‍ 1, 2, 3 തീയതികളില്‍ മുണ്ടൂറ്‍ യുവക്ഷേത്രയില്‍ നടത്തിയ യൂത്ത് പാര്ലിമെണ്റ്റിണ്റ്റെ സമാപന സമ്മേളനത്തില്‍ യുവജന പ്രതിനിധികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ക്രൈസ്തവാദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ജീവിതത്തിലൂടെ ലോക നന്മ കാംക്ഷിക്കുന്ന കത്തോലിക്കാ യുവജനങ്ങള്‍ സഭയുടെ ഭാവി പ്രതീക്ഷ മാത്രമല്ല വര്‍ത്തമാനകാല കരുത്തുമാണെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു. യുവക്ഷേത്രയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പാലക്കാട് രൂപതാ കെ.സി.വൈ.എം പ്രസിഡണ്റ്റ് ജിനീഷ് കുളത്തിനാല്‍ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ആണ്റ്റോ തൈക്കാട്ടില്‍, ജോയിണ്റ്റ് ഡയറക്ടര്‍ ഫാ. ടോം വടക്കേക്കര, വര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന് എ.എം റാഫേല്‍, വൈസ് ചെയര്മാന് പി.പി ഫ്രാന്‍സിസ്, രൂപതാ ഭാരവാഹികളായ ട്വിങ്കിള്‍ ഫ്രാന്‍സിസ്, അല്‍ഫോന്‍സാ ജോയ്, ഗീതു തോമസ്, അനൂപ് മൈലംവേലില്‍, എബിന് ജോസഫ്, ഷിണ്റ്റോ കുര്യന് എന്നിവര്‍ പ്രസംഗിച്ചു. ഒന്നാം തിയതി ആരംഭിച്ച യൂത്ത് പാര്‍ലിമെണ്റ്റില്‍ വിവിധ ഇടവകകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട യുവജനപ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തിലെ സാമൂഹിക, സാംസ്ക്കാരിക ആധ്യാത്മിക രംഗത്തെ പ്രഗത്ഭര്‍ യുവജനങ്ങളുമായി സംവദിച്ചു.
വിശ്വത്തോളം വലിപ്പമുള്ള മനസിണ്റ്റെ ഉടമകളാണ് മഹാന്മാര്: മാര്‍ തോമസ് ചക്യത്ത്
വിശ്വത്തോളം വലിപ്പമുള്ള മനസിണ്റ്റെ ഉടമകളാണ് മഹാന്മാരെന്നും ഫാ. ഇഗ്്നേഷ്യസ് സമൂഹത്തിണ്റ്റെ പിന്നാമ്പുറത്ത് ജീവിച്ചിരുന്നവരെ കണെ്ടത്തി അവരെ കൈപിടിച്ച് ഉയര്‍ത്തിയ വലിയ മനസിണ്റ്റെ ഉടമയായിരുന്നു അദ്ദേഹമെന്നും മാര്‍ തോമസ് ചക്യത്ത്. ആലുവ കപ്പുച്ചിന്‍ ദേവാലയാങ്കണത്തില്‍ ഫാ. ഇഗ്്നേഷ്യസ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറിലേറെ വിശുദ്ധന്മാരെ ലോകത്തിന് സംഭാവന ചെയ്ത ഫ്രാന്‍സിസ്കന്‍ സഭ മലയാളത്തിന് സമ്മാനിച്ച ഉത്തമനായ മനുഷ്യസ്നേഹിയായിരുന്നു ഫാ. ഇഗ്്നേഷ്യസ് - അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭം കുറിക്കുന്ന പരിപാടിയില്‍ നിര്‍ധനരായവര്‍ക്കുള്ള സൌജന്യ ഡയാലിസിസ് പദ്ധതി ഫണ്ട് ശേഖരണം നടത്തി. സെണ്റ്റ് തോമസ് കപ്പുച്ചിന്‍ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഫ്രാന്‍സിസ് ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. ആലുവ സെണ്റ്റ് ഡൊമിനിക്സ് പള്ളി വികാരി റവ. ഫാ. ജോര്‍ജ് തോട്ടങ്കര, ഒ.പി. ജോസഫ്, എം.ടി ജോണ്‍, സിസ്റ്റര്‍ ലിസാ മേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാ. ജെയ്സണ്‍ ഒഎഫ്എം ക്യാപ് സ്വാഗതവും ഫ്രാന്‍സിസ് സേവ്യര്‍ കാരക്കാട്ട് നന്ദിയും പറഞ്ഞു.
സര്‍ക്കാര്‍നീക്കം ഉന്നതവിദ്യാഭ്യാസരംഗത്തെ സര്വാധിപത്യത്തിന്: മാര്‍ ജോസഫ് പവ്വത്തില്‍
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ വളര്‍ത്താനെന്ന ഭാവത്തില്‍ എല്ലാം തങ്ങളുടെ സര്‍വാധിപത്യത്തിനു കീഴിലാക്കാനുള്ള സര്‍ക്കാരിണ്റ്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സര്‍വകലാശാലാ നിയമപരിഷ്കരണസമിതിയുടെ നിര്‍ദേശങ്ങളെ കാണാന്‍ കഴിയുന്നതെന്ന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്മാന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊണ്ടുവന്ന കെഇആര്‍ പരിഷ്കരണസമിതിയും അനന്തമൂര്‍ത്തി കമ്മീഷനും മറ്റും നല്കിയ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയാണ് ഈ നിര്‍ദേശങ്ങളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗവും, ലക്ഷക്കണക്കിനു വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിതേടുന്ന നിര്‍ദേശങ്ങള്‍ ഇതില്‍ പ്രായേണ കാണാന്‍ കഴിയുന്നില്ല. അതിനുപകരം എങ്ങനെ വിദ്യാഭ്യാസരംഗം ഇടുങ്ങിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് സമിതി ചിന്തിക്കുന്നതായി കാണുന്നത്. കലാലയങ്ങളെ പ്രാദേശികസമിതികളുടെ നിയന്ത്രണത്തിലാക്കാനുള്ള നീക്കവും, കോളജുകളുടെ ക്ളസ്റ്ററുകള്‍ രൂപീകരിക്കാനുള്ള നിര്‍ദേശവും, അണ് എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനത്തില്‍പ്പോലും സര്‍വകലാശാലയുടെ മുന്കൂറ് അംഗീകാരം തേടണമെന്ന നിബന്ധനയുമെല്ലാം ഇപ്പോള്‍ത്തന്നെ പിന്നോക്കം പോകുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തിണ്റ്റെ പതനം വേഗത്തിലാക്കാനേ ഉപകരിക്കൂ.ഉന്നതവിദ്യാഭ്യാസരംഗത്തിണ്റ്റെ വളര്‍ച്ചക്കാവശ്യം അക്കാദമിക സ്വാതന്ത്യ്രമാണ്. ഈ സ്വതന്ത്യ്രം പരമാവധി ഇല്ലാതാക്കാനും നിഷേധിക്കാനുമാണ് സമിതി നിര്‍ദേശങ്ങളിലൂടെ ശ്രമിക്കുന്നത്. നല്ല വിദ്യാഭ്യാസം നല്കുന്ന ഓട്ടോണമസ് കോളജുകള്‍ക്കു പകരം കോളജുകളുടെ ക്ളസ്റ്ററുകള്‍ കൊണ്ടുവന്ന് എയ്ഡഡ് കോളജുകളുകളും സര്ക്കാരിണ്റ്റേതാക്കി മാറ്റാനും അങ്ങനെ ഇവിടെ ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു നല്കിക്കൊണ്ടിരിക്കുന്ന എയ്ഡഡ് കോളജുകളെ തകര്‍ക്കാനും ശ്രമിക്കുന്നു. പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സമിതികളുടെ ലക്ഷ്യവും അതുതന്നെ. വിദ്യാര്‍ഥിപ്രവേശനം ഏകജാലകത്തിലാക്കുന്നതു വിദ്യാര്‍ഥിപ്രവേശനം നീട്ടിക്കൊണ്ടുപോകാനും, വിദ്യാര്‍ഥികള്‍ പ്രവേശനം കിട്ടാതെ അലയുമ്പോഴും വിദ്യാര്‍ഥികളില്ലാതെ കോളജുകളില്‍ പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കാനും കോഴ്സിണ്റ്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും നിലവാരം തകര്‍ക്കാനും മാനേജുമെണ്റ്റിണ്റ്റെ അവകാശങ്ങള്‍ നിഷേധിക്കാനും മാത്രമാണ് ഉപകരിക്കുക. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ തങ്ങളുടെ നിര്‍ദേശങ്ങളിലൂടെ തന്ത്രപരമായി കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതി ആത്യന്തികമായി ശ്രമിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ചൂണ്ടിക്കാട്ടി.
Saturday, October 2, 2010
കോട്ടയം അതിരൂപതയുടെ സാമൂഹ്യ വികസന പദ്ധതികള്‍ പ്രശംസനീയം: പ്രഫ.കെ.വി. തോമസ്
നാനാജാതി മതസ്തരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കോട്ടയം അതിരൂപത ശതാബ്ദിവര്‍ഷത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യ വികസന പദ്ധതികള്‍ അനുകരണീയമെന്ന് കേന്ദ്ര സഹമന്ത്രി പ്രഫ.കെ.വി. തോമസ്. കോട്ടയം അതിരൂപത ശതാബ്ദിവര്‍ഷത്തില്‍ അതിരൂപത ശതാബ്ദി സാമൂഹ്യ വികസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചൈതന്യ പാസ്റ്ററല്‍ സെണ്റ്ററില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് എല്ലാവരുടെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ശതാബ്ദിവര്‍ഷത്തില്‍ അതിരൂപത നടപ്പിലാക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ സ്വാശ്രയവീട് ഭവനനിര്‍മാണ വിഭവ സമാഹരണ കൂപ്പണിണ്റ്റെ പ്രകാശനകര്‍മം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ മക്കളുള്ള ദമ്പതികളെ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ആദരിച്ചു. അതിരൂപത സോഷ്യല്‍ ആക്ഷന്‍ കമ്മീഷന് ചെയര്മാന് മോണ്‍. മാത്യു ഇളപ്പാനിക്കല്‍, തോമസ് ചാഴികാടന് എംഎല്‍എ, അതിരൂപത ശതാബ്ദി സെക്രട്ടറി ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, പി.ജെ. സിറിയക് പറപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
Friday, October 1, 2010
വൈകല്യമുള്ളവരെ പ്രോത്സാഹിപ്പിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം
ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ കഴിവുകള്‍ കണെ്ടത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ വൈകല്യങ്ങള്‍ മറക്കാന്‍ കഴിയുംവിധം അവരെ ആത്്മവിശ്വാസമുള്ളവരാക്കി മാറ്റാനും സമൂഹത്തിനു ബാധ്യതയുണെ്ടന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും റോട്ടറി ഇണ്റ്റര്നാഷണലിണ്റ്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍പരിശീലനവും തൊഴിലുപകരണങ്ങളും നല്കി വികലാംഗരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ചാസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചാസ് ഡയറക്ടര്‍ ഫാ.ജേക്കബ് കാട്ടടി അധ്യക്ഷതവഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സ്കറിയ ജോസ് കാട്ടൂറ്‍ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി കെ.സി.ജോര്‍ജ്, അസിസ്റ്റണ്റ്റ് സെക്രട്ടറി സുനില്‍ ഫിലിപ്, ചാസ് പ്രോഗ്രാം ഓഫീസര്‍ ജോസ് പുതുപ്പള്ളി, സിബിആര്‍ കോ-ഓര്‍ഡിനേറ്റര്‍ മേരിക്കുട്ടി മാത്യു, ടോമിച്ചന് കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.സി.ബി.സി നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പാലാരിവട്ടം പിഒസിയില്‍ വച്ച് 2010 സെപ്റ്റംബര്‍ 19 മുതല്‍ 3൦ വരെ കെസിബിസി മീഡിയ കമ്മീഷന് സംഘടിപ്പിച്ച 23-ാമത് അഖിലകേരള പ്രഫഷണല്‍ നാടക മത്സരത്തില്‍ പാലാ കമ്യൂണിക്കേഷന്‍സിണ്റ്റെ മധുരമീ ജീവിതം അവതരണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. അവതരണത്തിന് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഓച്ചിറ നാടകരംഗം അവതരിപ്പിച്ച അമ്മവാത്സല്യം എന്ന നാടകമാണ്. 35 നാടകങ്ങളില്‍നിന്നും തെരഞ്ഞെടുത്ത 12 നാടകങ്ങളാണ് ഈ മേളയില്‍ അവതരിപ്പിച്ചത്. അവതരണത്തിലും സംവിധാനത്തിലും അഭിനയത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച ഈ വര്‍ഷം അവതരിപ്പിച്ച നാടകങ്ങള്‍ മികവു പുലര്‍ത്തിയെന്നു ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മറ്റു അവാര്‍ഡുകള്‍ താഴെപ്പറയുന്നവയാണ്.
മികച്ച രചന-ചെറൂന്നിയുര് ജയപ്രസാദ് (തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സിണ്റ്റെ ഇവിടെ അശോകനും ജീവിച്ചിരുന്നു എന്ന നാടകം. )
മികച്ച സംവിധാനം -പ്രദീപ് റോയ് (കാഞ്ഞിരപ്പളളി അമല കമ്യൂണിക്കേഷന്‍സിണ്റ്റെ ഭൂമിയിലെ നക്ഷത്രങ്ങള്‍ എന്ന നാടകം)
മികച്ച സംഗീത സംവിധായകന്- ആലപ്പി വിവേകാനന്ദന് (അമ്മവാത്സല്യം, അമരഗാഥ എന്നീ നാടകങ്ങള്‍ക്ക് സംഗീതം നല്‍കിയതിന്)
മികച്ച നടന്-സി എസ് വേണു (ഇവിടെ അശോകനും ജീവിച്ചിരുന്നു എന്ന നാടകം)
മികച്ച നടി -അനിത സി മണികണ്ഠന് (മധുരമീ ജീവിതം എന്ന നാടകം)
മികച്ച സഹനടന്‍ -അതിരുങ്കല്‍ സുഭാഷ് (കൊല്ലം അസ്സീസി ആര്‍ട്ട്സ് ക്ളബിണ്റ്റെ പഞ്ചനക്ഷത്ര സ്വപ്നം എന്ന നാടകം)
മികച്ച സഹനടി -വത്സ രവി (ഭൂമിയിലെ നക്ഷത്രങ്ങള്‍ എന്ന നാടകം)
2010 നവംബര്‍ 14-ാം തീയതി ഞായറാഴ്ച മാധ്യമദിനാവതരണത്തോടനുബന്ധിച്ച അവര്‍ഡുകള്‍ പിഒസി ഓഡിറ്റോറിയത്തില്‍ വച്ച സമ്മാനിക്കുമെന്ന് മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ജോസഫ് നിക്കോളാസ് അറിയിച്ചു. ശ്രീ എന്‍ കെ സെബാസ്റ്റ്യന്‍, ശ്രീമതി ഷേര്‍ളി സോമസുന്ദരം, റവ ഡോ. ക്ളീറ്റസ് കതിര്‍പറമ്പില്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍
Subscribe to:
Posts (Atom)