കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത്, വൈസ്ചെയര്‍മാന്‍മാരായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. വിന്‍സണ്റ്റ് സാമുവല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ എന്നിവര്‍ ഏവര്‍ക്കും പുതുവത്സരാശംസകള്‍ സ്നേഹപൂര്‍വ്വം നേരുന്നു.
Friday, December 31, 2010
യുവാക്കള്‍ ദൈവത്തോട് യെസ് പറയുന്നവരാവണം: ബിഷപ് ഡോ. പോള്‍ ഹിണ്റ്റര്‍
ജീവിതത്തിണ്റ്റെ ഏതു സാഹചര്യങ്ങളിലും ദൈവത്തോട് യെസ് പറയുന്നവരാവണം യുവാക്കളെന്നു യുഎഇ ബിഷപ് ഡോ. പോള്‍ ഹിണ്റ്റര്‍. കാക്കനാട് രാജഗിരി വാലിയില്‍ ജീസസ് യൂത്ത് രജതജൂബിലി രാജ്യാന്തര സമ്മേളനത്തിണ്റ്റെ മൂന്നാം ദിവസം യുവാക്കള്‍ക്കായി നടത്തിയ പ്രത്യേക ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടാകാം. അവിടെയെല്ലാം ദൈവത്തോടുള്ള വിധേയത്വവും സമര്‍പ്പണവും മുറുകെപ്പിടിക്കാന്‍ ക്രൈസ്തവ യുവാക്കള്‍ക്കു കടമയുണ്ട്. ലോകത്തിണ്റ്റെ പ്രവണതകള്‍ക്കു വഴങ്ങാന്‍ നമുക്കു മുന്നില്‍ ഇന്നു സാധ്യതകള്‍ ഏറെയാണ്. ഇതിനെ ചെറുത്തുതോല്‍പിക്കണം. ഭൌതിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള പ്രലോഭനങ്ങളെ അതിജീവിച്ചുതന്നെ മുന്നേറാന്‍ നമുക്ക് ഉത്തരവാദിത്വമുണെ്ടന്നും ബിഷപ് ഡോ.പോള്‍ ഹിണ്റ്റര്‍ ഓര്‍മിപ്പിച്ചു. കാമ്പസുകളെ നിരീശ്വരപ്രസ്ഥാനങ്ങളുടെ സ്വാധീനത്തില്‍നിന്നു മോചിപ്പിക്കാന്‍ ജീസസ് യൂത്തിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചിട്ടുണെ്ടന്നു പ്രസിദ്ധ കരിസ്മാറ്റിക് പ്രഭാഷകന്‍ ഫാ. ജിനോ ഹെന്‍റിക്സ് പറഞ്ഞു. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിശ്വാസജീവിതത്തിണ്റ്റെ നന്‍മകള്‍ പടര്‍ത്താന്‍ ജീസസ് യൂത്ത് നിമിത്തമായിട്ടുണ്ട്. സഭയുടെ സമഗ്രമായ വളര്‍ച്ചയില്‍ ഈ പ്രസ്ഥാനത്തിനു വലിയ പങ്കാണുള്ളത്. വൈദികര്‍ യുവാക്കളെ ക്ഷമയോടെ മനസിലാക്കണം. കര്‍ശനമായ ഭാഷയില്‍ കല്‍പനകള്‍ നല്‍കുന്നതിനെക്കാള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനമാണു യുവാക്കള്‍ വൈദികരില്‍നിന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീസസ് യൂത്ത് സമ്മേളനത്തില്‍ വൈദികര്‍ക്കു വേണ്ടിയുള്ള സെഷനില്‍ പങ്കെടുത്തു പ്രസംഗിച്ച ഫാ. ജിനോ ഹെന്‍റിക്സ് 4൦ വര്‍ഷമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കരിസ്മാറ്റിക് മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ചുവരുന്ന പ്രഭാഷകനാണ്. സമൂഹത്തില്‍ സ്നേഹത്തിണ്റ്റെ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ യുവാക്കള്‍ക്കു ഉത്തരവാദിത്വമുണെ്ടന്ന് ഇറ്റലിയില്‍ നിന്നുള്ള പ്രമുഖ പ്രഭാഷകന്‍ സാല്‍വത്തോരെ മാര്‍ട്ടിനസ് അഭിപ്രായപ്പെട്ടു. ക്രിസ്തുസ്നേഹത്തിണ്റ്റെ അധികാരം നമ്മെ ഭരമേല്‍പിച്ചിട്ടുണ്ട്. സ്നേഹിക്കാനുള്ള കഴിവു തന്നതു ദൈവമാണ്. ഇതിനു പകരമായി സമൂഹത്തില്‍ സ്നേഹം ആവോളം നല്‍കാന്‍ കഴിയണം- ജീസസ് യൂത്ത് സമ്മേളനത്തില്‍ യുവാക്കള്‍ക്കു സന്ദേശം നല്‍കുകയായിരുന്നു മാര്‍ട്ടിനസ്. കിഡ്സ്, പ്രീ-റ്റീന്‍സ്, റ്റീന്‍സ്, യൂത്ത്, കുടുംബങ്ങള്‍, വൈദികര്‍, സിസ്റ്റേഴ്സ് എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക സെഷനുകളുണ്ടായിരുന്നു. കോളിന്‍ കാല്‍മിനോ, സാല്‍വത്തോരെ മാര്‍ട്ടിനസ്, മാര്‍ക്ക് നിമോ, ഫാ. ജിയോ ഹെന്‍റിക്സ്, ഫാ.ഫിയോ മസ്കരിനാസ്, ഡോണി പീറ്റര്‍, ഡോ.എഡ്വേര്‍ഡ് എടേഴത്ത്, സുനില്‍ നടരാജന്‍, ഡോ.സിന്ധു സുഭ്രദ്ര, പ്രഫ.സി.സി ആലീസ്കുട്ടി എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ് ഡോ.പോള്‍ ഹിണ്റ്റര്‍, ബിഷപ് ഡോ.തോമസ് ഇഗ്നേഷ്യസ് മക്‌ഇവന്‍, ഫാ.വില്യം ഗോ, ഫാ.വര്‍ഗീസ് ചെമ്പോളി, ഫാ.ബിറ്റാജു മാത്യു എന്നിവര്‍ വിവിധ സെഷനുകളില്‍ ദിവ്യബലി അര്‍പ്പിച്ചു.
ചെറിയ കാര്യങ്ങളെ വലുതായി കണ്ടതിണ്റ്റെ മഹത്വം: മാര്‍ തോമസ് മേനാംപറമ്പില്‍
ചെറിയ കാര്യങ്ങളെ വലുതായി കണക്കാക്കുന്നതില്‍ തിരുഹൃദയ സന്യാസിനീസമൂഹം കാണിച്ച മാതൃകയാണ് സമൂഹത്തെ ശതാബ്ദിയുടെ പ്രൌഢിയിലേക്കു നയിച്ചതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് മേനാംപറമ്പില്‍ പറഞ്ഞു. തിരുഹൃദയ സന്യാസിനീസമൂഹത്തിണ്റ്റെ ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കാര്യങ്ങളെ ചെറുതായി കാണാന്‍ കഴിയണം. ചെറിയ കാര്യങ്ങളെ വലുതായും. ചെറുതാണെങ്കില്‍ അതു വളരും. ഓരോ പ്രവര്‍ത്തനത്തിലും ദൈവസഹായം തിരിച്ചറിയണം. ഇതിലൂടെയാണു പുരോഗതിയിലേക്കു നയിക്കപ്പെടുന്നത് - ആര്‍ച്ച് ബിഷപ് പറഞ്ഞു.ക്രൈസ്തവസാക്ഷ്യം ലോകത്തിനു നല്‍കുകയെന്ന സന്യാസത്തിണ്റ്റെ ദൌത്യം ശരിയായി ചെയ്യുന്നതില്‍ തിരുഹൃദയ സന്യാസിനീസമൂഹം വിജയിച്ചുവെന്ന് അധ്യക്ഷത വഹിച്ച മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പറഞ്ഞു. വലിയ ബഹളങ്ങളില്ലാതെ ഒരു വനം വളരുന്നതുപോലെ സുവിശേഷം പ്രസംഗിക്കാന്‍ ലഭിച്ച അനുഗ്രഹം തിരുഹൃദയത്തിണ്റ്റെ ഔന്നത്യത്തോടു ചേര്‍ന്ന് എസ്‌എച്ച് സന്യാസിനിമാര്‍ പ്രവര്‍ത്തിക്കുന്നതായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. സന്യാസത്തില്‍ പ്രാര്‍ഥനയും പരിത്യാഗവും മാത്രമല്ല, രാജ്യസേവനം കൂടിയുണെ്ടന്നു തിരുഹൃദയ സന്യാസിനീസമൂഹത്തിണ്റ്റെ ഭവനപദ്ധതി വ്യക്തമാക്കുന്നതായി കെ.എം. മാണി എംഎല്‍എ പറഞ്ഞു. തിരുഹൃദയത്തോടു ചേര്‍ന്നുനിന്ന് അവിടത്തെ ഇഷ്ടം ലോകത്തിനു നല്‍കാനുള്ള കടപ്പാടാണ് എസ്‌എച്ച് സന്യാസിനിമാര്‍ ചെയ്യുന്നതെന്ന് മാര്‍ ജോസഫ് കുന്നത്ത് ചൂണ്ടിക്കാട്ടി. സഭയുടെ ഹൃദയത്തുടിപ്പ് മനസിലാക്കി സഭയ്ക്കൊത്തു ചരിച്ചു നടത്തുന്ന സേവനം മഹത്തരമാണെന്നു മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പറഞ്ഞു. ആതുരസേവനരംഗത്ത് സന്തോഷകരമായ പ്രവര്‍ത്തനമാണ് എസ്‌എച്ച് സന്യാസിനീസമൂഹത്തിണ്റ്റേതെന്നു മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്ര ഓര്‍മിപ്പിച്ചു. തിരുഹൃദയത്തെപ്പോലെ മറ്റുള്ളവര്‍ക്കായി സേവനത്തിണ്റ്റെയും സ്നേഹത്തിണ്റ്റെയും വക്താക്കളായി തിരുഹൃദയ സന്യാസിനിമാര്‍ പ്രവര്‍ത്തിക്കുന്നുവെന്നു മാര്‍ ജേക്കബ് അങ്ങാടിയത്ത് ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ സ്നേഹിച്ചും സേവനം ചെയ്തുമാണ് എസ്‌എച്ച് സന്യാസിനിമാര്‍ ഈശോയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ പറഞ്ഞു. മിഷന്‍ പ്രദേശങ്ങളില്‍ അവരുടെ ഭാഷയും ആചാരവും ഉള്‍ക്കൊണ്ട് അവരെ ആത്മീയതയിലേക്കു നയിക്കാന്‍ രാജ്യത്തിണ്റ്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ എസ്‌എച്ച് സന്യാസിനിമാര്‍ നടത്തുന്ന സേവനം നിസ്തുലമാണെന്നു ബിഷപ് ഡോ. തോമസ് പുള്ളോപ്പിള്ളില്‍ പറഞ്ഞു. സേവനത്തിണ്റ്റെ പാതയില്‍ സന്തോഷത്തിണ്റ്റെ നൂറു വര്‍ഷങ്ങള്‍ പിന്നിടുന്ന എസ്‌എച്ച് സന്യാസിനീസമൂഹം തിരുസഭയെ തിരുസഭയാക്കുന്നതില്‍ പാവങ്ങളുടെ സംരക്ഷണം ഏറ്റെടുത്തെന്നു സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ.ജോസ് പന്തപ്ളാംതൊട്ടിയില്‍ സിഎംഐ പറഞ്ഞു.
Thursday, December 30, 2010
അഖില കേരള ബൈബിള്‍ കലോത്സവം ജനുവരി ഒന്നിന്
കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖില കേരള ബൈബിള്‍ കലോത്സവം ജനുവരി ഒന്നിന് പാലാരിവട്ടം പിഒസിയില്‍ നടക്കും. കോട്ടപ്പുറം രൂപത നിയുക്ത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കലോത്സവം ഉദ്ഘാടനം ചെയ്യും. വിവിധ രൂപതകളില്‍നിന്നു വിജയിച്ച ആയിരത്തോളം കലാപ്രതിഭകള്‍ മത്സരത്തിനെത്തും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കലോത്സവത്തിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ റവ. ഡോ. ജോഷി മയ്യാറ്റില്‍ അറിയിച്ചു. ജനുവരി രണ്ടിനു വൈകുന്നേരം അഞ്ചിനു ചേരുന്ന സമാപന സമ്മേളനത്തില്‍ കെസിബിസി ബൈ ബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വിജയികള്‍ക്കു ട്രോഫിയും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും സമ്മാനിക്കും.
ലോകത്തിണ്റ്റെ ഭാവി രചിക്കുന്നതു യുവാക്കള്‍: ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
ലോകത്തിണ്റ്റെ ഭാവി രചിക്കുന്നതു യുവാക്കളാണെന്നും അവരുടെ കര്‍മശേഷിയാണു കാലത്തിണ്റ്റെ കരുത്തെന്നും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. ജീസസ് യൂത്ത് രജത ജൂബിലി അന്താരാഷ്ട്ര സമ്മേളനത്തിണ്റ്റെ രണ്ടാം ദിവസം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യുവാക്കളിലാണു ലോകത്തിണ്റ്റെ ഭാവിയെന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം നാം അതിണ്റ്റെ പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം. 1985ലെ ലോക യുവജനവര്‍ഷത്തിണ്റ്റെ ഒരു സ്മാരകമാണു ജീസസ് യൂത്ത് എന്ന വലിയ പ്രസ്ഥാനം. കൊച്ചിയില്‍ വിത്തിട്ട ജീസസ് യൂത്ത് ഇന്നു ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച മഹാവൃക്ഷമായി വളര്‍ന്നതില്‍ അഭിമാനമുണെ്ടന്നും ഡോ. കല്ലറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. ബിഷപ് ഡോ. തോമസ് പുല്ലോപ്പിള്ളില്‍, ബിഷപ് ഡോ. ആണ്റ്റണി ചിറയത്ത്, ബിഷപ് ഡോ. ജെറാള്‍ഡ് അല്‍മെയ്ഡ എന്നിവരും സമ്മേളനത്തില്‍ സന്ദേശം നല്‍കി. ഫാ. ഫിയോ മസ്കരിനാസ് മുഖ്യപ്രഭാഷണം നടത്തി.
Tuesday, December 28, 2010
മോണ്‍. റെയ്നോള്‍ഡ്സ് പുരയ്ക്കല്‍ ജ്വലിക്കുന്ന മാതൃക: സാമുവല്‍ മാര്‍ ഐറേനിയൂസ്
മോണ്‍.റെയ്നോള്‍ഡ്സ് പുരയ്ക്കല്‍ ക്രിസ്തുവിണ്റ്റെ പൌരോഹിത്യത്തിണ്റ്റെ ജ്വലിക്കുന്ന മാതൃകയാണെന്നു തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ്. മോണ്‍. റെയ്നോള്‍ഡ്സ് പുരക്കയ്ലിണ്റ്റെ ജന്‍മശതാബ്ദി ആഘോഷത്തോടും ദൈവദാസ പ്രഖ്യാപനത്തോടും അനുബന്ധിച്ചുനടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിണ്റ്റെ പൌരോഹിത്യത്തിനു ജീവിതംകൊണ്ടു സാക്ഷ്യം പറഞ്ഞ മോണ്‍. റെയ്നോള്‍ഡ്സ് പുരയ്ക്കല്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ അര്‍ഹതയുള്ള വ്യക്തിയാണെന്ന് ആയിരക്കണക്കിനു വിശ്വാസികള്‍ കരുതുന്നു. വചനം ജീവിതം കൊണ്ടു പ്രഘോഷിക്കുന്നവര്‍ക്കാണു ബലിയര്‍പ്പകരാകാന്‍ കഴിയുന്നത്. മോണ്‍സിഞ്ഞോര്‍ അത്തരമൊരാളായിരുന്നു. ബ്രഹ്മചാരിയായിരുന്ന പുരോഹിതന്‍ അങ്ങനെയാണു പതിനായിരങ്ങളുടെ പിതാവായി മാറിയത്. അനേകം അനാഥര്‍ക്ക് അദ്ദേഹം പിതാവായി മാറി. എല്ലാവരും വിശുദ്ധരായിത്തീരാനാണു മോണ്‍സിഞ്ഞോര്‍ തണ്റ്റെ ജീവിതം കൊണ്ട് ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് അദ്ദേഹം സമര്‍പ്പണ ജീവിതത്തിണ്റ്റെ ആവേശമായി മാറുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. തണ്റ്റെ ആയുസില്‍ തന്നെ മോണ്‍സിഞ്ഞോര്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന് ഇടയാകട്ടെ എന്നദ്ദേഹം ആശംസിച്ചു. ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷനായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.സി.വേണുഗോപാല്‍ എംപി, നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, സിസ്റ്റര്‍ ലീല ജോസ്, എ.സി. മാത്യു എടയാടി, കൌണ്‍സിലര്‍ റീഗോ രാജു, ഫാ.പയസ് ആറാട്ടുകുളം, വി.ജെ പീറ്റര്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tuesday, December 21, 2010
ക്രിസ്തുമസ് ആശംസകള്‍
കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത്, വൈസ്ചെയര്‍മാന്‍മാരായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. വിന്‍സണ്റ്റ് സാമുവല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ എന്നിവര്‍ ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ സ്നേഹപൂര്‍വ്വം നേരുന്നു.
ക്രിസ്മസ് വെളിവാക്കുന്നത് പ്രപഞ്ച-മനുഷ്യ ബന്ധം: മാര്‍ ബോസ്കോ പുത്തൂറ്‍
ക്രിസ്മസ് വെളിവാക്കുന്നത് മനുഷ്യ-പ്രപഞ്ച ബന്ധമാണെന്ന് സീറോമലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. പാലാ രൂപത ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ നഗര്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. മനുഷ്യനും പ്രപഞ്ചവുമായുള്ള ബന്ധം പുല്‍ക്കൂട്ടില്‍ മനോഹരമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. പുല്‍ക്കൂട്ടില്‍ കാണുന്ന ആടുകളും പക്ഷിമൃഗാദികളും ഈ ബന്ധമാണ് സൂചിപ്പിക്കുന്നത്. വചനം നമ്മില്‍ മാംസം ധരിക്കുമ്പോള്‍ നമ്മുടെ സ്വാര്‍ത്ഥത കീഴടക്കപ്പെടുന്നുവെന്നും ബിഷപ് പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര എന്നിവര്‍ വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരായി.
മതങ്ങള്‍ നന്‍മയുടെ സന്ദേശം പകരേണ്ടവ: മാര്‍ തോമസ് ചക്യത്ത്
തീവ്രവാദ ചിന്താഗതിയുള്ള ഏതാനും പേരുടെ പ്രവര്‍ത്തനങ്ങള്‍ മതങ്ങളുടെ മുഖം നഷ്ടപ്പെടുത്തുകയാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു. പെരുമ്പാവൂരില്‍ നടന്ന മതമൈത്രി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ നന്‍മയുടെ സന്ദേശം പകരേണ്ടവയാണ്. ആശയങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മനുഷ്യരെ വിവിധ വേലിക്കെട്ടുകളിലാക്കുന്നത് അഭിലഷണീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.സി അഹമ്മദ്, ഹരി സ്വാമി, ഫാ. സഖറിയാസ് പറനിലം, അഡ്വ. ജോസ് വിതയത്തില്‍, ഫാ. ജോസ് പാലത്തിങ്കല്‍, കെ.എം.എ സലാം, ബാബു ജോസഫ്, ചിന്നമ്മ, എം.പി അബ്ദുള്‍ കാദര്‍, എം.ജി ഗോവിന്ദന്‍കുട്ടി, ജോണ്‍ ടി. ബേബി, ജിമ്മി, ഇ.പി ഷെമീര്‍, പി.പി ജെരാര്‍ദ്, കെ.എ യൂസഫ്, യൂസഫ് ഉമരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Monday, December 20, 2010
കാര്‍ഷിക സംസ്കാരമാണ് യഥാര്‍ഥ മാനവസംസ്കാരം: മാര്‍ ജോസഫ് പെരുന്തോട്ടം
കാര്‍ഷിക സംസ്കാരമാണു യഥാര്‍ഥ മാനവസംസ്കാരമെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. പുനലൂറ്‍ നെല്ലിപ്പള്ളി തിരുഹൃദയ ഓഡിറ്റോറിയത്തില്‍ ദീപിക-ചാസ്- പിഎസ്‌എസ്‌എസ്, എംഎസ്‌എസ്‌എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക കൂട്ടായ്മ കാര്‍ഷിക പുരോഗതിക്കു വഴിതെളിക്കും. ജാതിമത ചിന്തകള്‍ക്ക് അതീതമായി കര്‍ഷക കൂട്ടായ്മകള്‍ വളര്‍ന്നുവരണം. കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ അതിജീവിക്കാന്‍ ഈ കൂട്ടായ്മകള്‍ക്കു കഴിയും. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കേണ്ട മനുഷ്യര്‍ കൃഷിക്കു പ്രഥമ പരിഗണന നല്‍കണം. പ്രകൃതിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതാണു യഥാര്‍ഥ ജീവിതം. കേരളത്തിനു മഹാത്തായ കാര്‍ഷിക സംസ്കാരമുണ്ട്. ഇതു നിലനിര്‍ത്താന്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി രംഗത്തുവന്നാല്‍ കാര്‍ഷിക രംഗത്തു കുതിച്ചുകയറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ശരിയായ നിരീക്ഷണത്തിലൂടെ പ്രകൃതിയിലെ രഹസ്യങ്ങള്‍ കണെ്ടത്തുന്നു. പ്രപഞ്ചത്തില്‍ ഒളിഞ്ഞുകിടക്കുന്ന നിരവധി രഹസ്യങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്. സ്വാര്‍ഥതയില്ലാതെ പരസ്പരം അധ്വാനം പങ്കുവയ്ക്കാന്‍ കര്‍ഷകര്‍ തയാറാകണം. കാര്‍ഷികവൃത്തിക്കു തൊഴിലാളികളെ കിട്ടാില്ലാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചാല്‍ ഇതിനു പരിഹാരം കാണാന്‍ കഴിയും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു ദീപിക എന്നും പ്രോത്സാഹനം നല്‍കി വരികയാണ്. ഫാര്‍മേഴ്സ് ക്ളബുകള്‍ രൂപീകരിക്കുന്നതിലൂടെ കര്‍ഷക കൂട്ടായ്മകള്‍ കൂടുതല്‍ ശക്തമാകുമെന്നും ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ ആമുഖപ്രഭാഷണം നടത്തി. തെക്കന്‍ മേഖലാ വികാരി ജനറാള്‍ റവ. ഡോ. ജോണ്‍ വി.തടത്തില്‍, കൊല്ലം- ആയൂറ്‍ ഫൊറോനാ വികാരിയും സ്വാഗതസംഘം രക്ഷാധികാരിയുമായ ഫാ. ജയിംസ് കുന്നില്‍, ഫാ. അലക്സ് കളപ്പില, പിഎസ്‌എസ്‌എസ് ഡയറക്ടര്‍ ഫാ. റോയി ബി. സിംസണ്‍, വി.എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു
Saturday, December 18, 2010
മോണ്‍. റെയ്നോള്‍ഡ്സ് പുരയ്ക്കല്‍ ദൈവദാസപദവിയിലേക്ക്
അഗതികള്‍ക്കും അനാഥ കുഞ്ഞുങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച മോണ്‍. റെയിനോള്‍ഡ്സ് പുരയ്ക്കലിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തുന്ന വിവരം ആലപ്പുഴ രൂപത മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അദ്ദേഹത്തിണ്റ്റെ ജന്‍മശതാബ്ദി ദിനമായ 28ന് ആലപ്പുഴ ഭദ്രാസന ദേവാലയത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ ആയിരിക്കും പ്രഖ്യാപനം.27, 28 തീയതികളില്‍ അനുസ്മരണ പരിപാടികള്‍ ലിയോതേര്‍ട്ടീന്ത് ഓഡിറ്റോറിയത്തിലും ഭദ്രാസന ദേവാലയത്തിലും സെണ്റ്റ് ആണ്റ്റണീസ് ഓര്‍ഫനേജിലും നടക്കുമെന്നും ബിഷപ് പറഞ്ഞു. സെണ്റ്റ് ആണ്റ്റണീസ് ഓര്‍ഫനേജ് ഡയറക്ടര്‍ ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കല്‍, രൂപതാ പിആര്‍ഒ ഫാ. വിജയ് ഐസക്, പബ്ളിസിറ്റി കമ്മിറ്റി അംഗങ്ങളായ ഫാ. ജോണി കളത്തില്‍, അനീഷ് ആറാട്ടുകളം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 27ന് രാവിലെ 9.30ന് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഓഡിറ്റോറിയത്തില്‍ പ്രാര്‍ഥനാശുശ്രൂഷ- ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍. 10.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം സാമുവല്‍ മാര്‍ ഐറേനിയൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിക്കും. ഡോ. ഡി. ബാബുപോള്‍, ഫാ.പയസ് ആറാട്ടുകുളം, കെ.സി. വേണുഗോപാല്‍ എംപി, എ.എ. ഷുക്കൂറ്‍ എംഎല്‍എ, കോട്ടയം ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ഫാ. ജോര്‍ജ് എടേഴത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ തയാറാക്കിയ ആലപ്പുഴയുടെ ദൈവദാസന്‍ എന്ന ഗ്രന്ഥത്തിണ്റ്റെ പ്രകാശനം ഇതോടൊപ്പം നടക്കും. തുടര്‍ന്നു പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു വസ്ത്രങ്ങള്‍ ദാനം ചെയ്യും. ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍ നന്ദിപറയും. 28ന് രാവിലെ ഒമ്പതിന് ആരാധന, നൊവേന, നേര്‍ച്ചക്കഞ്ഞി വിതരണം, ഉച്ചകഴിഞ്ഞ് 1.30ന് നൊവേന, തുടര്‍ന്ന് മോണ്‍. റെയ്നോള്‍ഡ്സ് പുരയ്ക്കല്‍ മ്യൂസിയം ഉദ്ഘാടനവും കെട്ടിട വെഞ്ചരിപ്പും ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിക്കും. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഓഫീസും വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും. മോണ്‍. റെയ്നോള്‍ഡ്സ് പുരയ്ക്കല്‍ ജന്‍മശതാബ്ദി കെട്ടിടം ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിന് പൊന്തിഫിക്കല്‍ ദിവ്യബലിയും ദൈവദാസപ്രഖ്യാപനവും നടക്കും. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം വചനപ്രഘോഷണം നടത്തും. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ സഹകാര്‍മികത്വം വഹിക്കും. വിജയപുരം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ മോണ്‍. റെയ്നോള്‍ഡ്സ് പുരയ്ക്കലിണ്റ്റെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ഥന നടത്തും. ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കല്‍ നന്ദിപ്രകാശിപ്പിക്കും.
കര്‍ത്താവിണ്റ്റെ വചനം' പ്രകാശനം ചെയ്തു
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദൈവവചനത്തെക്കുറിച്ചുള്ള പുതിയ അപ്പസ്തോലിക പ്രബോധനരേഖയുടെ മലയാള പരിഭാഷ കര്‍ത്താവിണ്റ്റെ വചനം പ്രകാശനം ചെയ്തു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയില്‍ നിന്ന് തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയസ് ആദ്യപ്രതി ഏറ്റുവാങ്ങി. റവ. ഡോ.ജോണ്‍ കൊച്ചുതുണ്ടില്‍, പരിഭാഷ നിര്‍വഹിച്ച ഫാ. മാത്യു തുണ്ടത്തില്‍ ഒസിഡി, കാര്‍മല്‍ ഇണ്റ്റര്‍നാഷണല്‍ പബ്ളീഷിംഗ് ഹൌസ് സര്‍ക്കുലേഷന്‍ മാനേജര്‍ ഫാ.ജയിംസ് ആലക്കുഴിയില്‍ ഒസിഡി, ഫാ. ഷൈജു പുന്നമൂട്ടില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കണം: മാര്‍ തോമസ് ചക്യത്ത്
സാഹോദര്യവും സ്നേഹവും ഉള്‍ക്കൊള്ളുന്ന ഗാന്ധിയന്‍ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ പ്രചരിപ്പിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് നിര്‍ദേശിച്ചു. മതമൈത്രി വേദിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി അല്‍ അമീന്‍ പബ്ളിക് സ്കൂളില്‍ നടത്തിയ മതമൈത്രി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ചു മുന്നോട്ടുപോവണം. മതത്തിണ്റ്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല. മതമൂല്യങ്ങള്‍ മനസിലാക്കാത്തവരാണ് അത്തരം അക്രമങ്ങള്‍ നടത്തുന്നത്. മനുഷ്യര്‍ക്കിടയില്‍ പരസ്പരം ഭയം വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ഇതു മാറുന്നതിന് പരസ്പര സൌഹാര്‍ദത്തിണ്റ്റെ അന്തരീക്ഷം രൂപപ്പെടണം. എല്ലാ മതങ്ങളും പറയുന്നത് ഒരേ മൂല്യത്തെയും സത്യത്തെയും കുറിച്ചാണ്. വിദ്യാര്‍ഥികളില്‍ മനുഷ്യത്വത്തിണ്റ്റെ രൂപീകരണം നടത്തുന്നതില്‍ അധ്യാപകര്‍ക്കു പ്രധാന പങ്കുണെ്ടന്നും മാര്‍ തോമസ് ചക്യത്ത് ഓര്‍മിപ്പിച്ചു. കേരള സിബിഎസ്‌ഇ സ്കൂള്‍ മാനേജ്മണ്റ്റ് അസോസിയേഷന്‍ പ്രസിഡണ്റ്റ് അഡ്വ. ടി.പി.എം ഇബ്രാഹിംഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, ചാവറ കള്‍ച്ചറല്‍ സെണ്റ്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു
വിദ്യാര്‍ഥികള്‍ സമൂഹത്തിണ്റ്റെ പ്രകാശമായിത്തീരണം: മാര്‍ മാത്യു മൂലേക്കാട്ട്
ഭാരതീയ ദര്‍ശനമനുസരിച്ചുള്ള വിദ്യാഭ്യാസമാണ് കാലഘട്ടത്തിണ്റ്റെ ആവശ്യമെന്നും വിദ്യാര്‍ഥികള്‍ സമൂഹത്തിണ്റ്റെ പ്രകാശമായിത്തീരണമെന്നും ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലേക്കാട്ട്. കാഞ്ഞിരപ്പള്ളി സെണ്റ്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിണ്റ്റെ പ്ളാറ്റിനം ജൂബിലി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വിദ്യാര്‍ഥികളെ ചിലര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ചട്ടുകങ്ങളാക്കി മാറ്റുന്ന കാലഘട്ടമാണിത്. ഇതിന് മാറ്റമുണ്ടാകണം. ഓരോ വിദ്യാര്‍ഥികളും നന്‍മയുടെ തുരുത്തുകളാകണമെന്നും വിദ്യാഭ്യാസ സ്ഥാപനത്തിലെ സ്ഥാപകരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് ഈറ്റോലില്‍ അധ്യക്ഷതവഹിച്ചു. റവ. ഡോ. മാത്യു പായിക്കാട്ട് ജൂബിലി സന്ദേശം നല്‍കി. മാനേജര്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ ആമുഖ പ്രഭാഷണവും അഹമ്മദ് നൌഷാദ് മൌലവി അല്‍കൌസരി അനുഗ്രഹ പ്രഭാഷണവും ഡോ. പ്രമീളാദേവി മുഖ്യപ്രഭാഷണവും നടത്തി. ബ്ളോക്കു പ്രസിഡണ്റ്റ് കൃഷ്ണകുമാരി ശശികുമാര്‍, ജില്ലാ പഞ്ചായത്തു മെംബര്‍ മറിയാമ്മ ജോസഫ്, പഞ്ചായത്തു പ്രസിഡണ്റ്റ് ബേബി വട്ടയ്ക്കാട്ട്, ജയിംസ് കടമപ്പുഴ, പിടിഎ പ്രസിഡണ്റ്റ് വി.വി. ജോണ്‍, സിസ്റ്റര്‍ മേഴ്സി വളയം എസ്‌എബിഎസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ചിന്നമ്മ മാത്യു സ്വാഗതവും ഹെഡ്മാസ്റ്റര്‍ ബേബി ജോസഫ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികള്‍, മുന്‍ മാനേജര്‍മാര്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ പങ്കെടുത്ത കുടുംബ സംഗമം, സംഗീതനിശ എന്നിവയും നടന്നു.
Friday, December 17, 2010
സഭയുടെ നിലപാട് ഈശ്വരവിശ്വാസത്തിലധിഷ്ഠിതം: ഡോ.എം. സൂസപാക്യം
രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ സഭയുടെ നിലപാടു ജനനന്‍മയിലും ഈശ്വരവിശ്വാസത്തിലും അധിഷ്ഠിതമാണെന്നു കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡണ്റ്റ് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം. ലത്തീന്‍ സഭയിലെ അല്‍മായ സംഘടനകളായ കെഎല്‍സിഎ, സിഎസ്‌എസ്, ഡിസിഎംഎസ്, കെഎല്‍സിഡബ്ള്യുഎ, കെസിവൈഎം എന്നിവയുടെ സംസ്ഥാന, രൂപതാ നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിണ്റ്റെ പ്രശ്നങ്ങള്‍ കണെ്ടത്താനും പരിഹരിക്കാനുമുള്ള ബാധ്യത സഭാപ്രസ്ഥാനങ്ങള്‍ക്കുണ്ട്. അല്‍മായരുടെ ചിന്തകളും അഭിപ്രായങ്ങളും സഭാധികാരികള്‍ വിവേകപൂര്‍വം സ്വീകരിക്കും. വര്‍ഗീയചിന്തയും സങ്കുചിത മനോഭാവവും സഭാ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. യോഗത്തില്‍ കെആര്‍എല്‍സിബിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ. പയസ് ആറാട്ടുകുളം, സെക്രട്ടറിമാരായ ഷാജി ജോര്‍ജ്, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ലെയ്റ്റി കമ്മീഷന്‍ ജോയിണ്റ്റ് സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡണ്റ്റ് റാഫേല്‍ ആണ്റ്റണി, സിഎസ്‌എസ് ജനറല്‍ സെക്രട്ടറി വി.ജെ. മാനുവല്‍, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡണ്റ്റ് എ.ബി. ജസ്റ്റിന്‍, കെഎല്‍സിഡബ്ള്യുഎ ജനറല്‍ സെക്രട്ടറി സ്മിത ബിജോയ്, ഡിസിഎംഎസ് ജനറല്‍ സെക്രട്ടറി ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, December 15, 2010
ചാനല്‍ പരിപാടികള്‍ക്ക് നിയന്ത്രണം വേണം: വൈദിക സെനറ്റ്
ഇന്ത്യാവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത ഒരു പരിപാടിയില്‍ കത്തോലിക്കാസഭയേയും സഭയുടെ വിശ്വാസസത്യങ്ങളേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയതില്‍ മാനന്തവാടി രൂപതാ വൈദിക സെനറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹാസ്യ സാഹിത്യത്തിണ്റ്റെ പ്രസക്തിയും മൂല്യവും അംഗീകരിക്കുമ്പോള്‍ തന്നെ ഏതെങ്കിലും മതവിഭാഗങ്ങളുടെ അടിസ്ഥാന വിശ്വാസങ്ങളെ അവഹേളിക്കുകയും സമൂഹമനസ്സാക്ഷിയില്‍ അവയെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത ദുരുദ്ദേശപരവും രഹസ്യ അജണ്ടയുടെ ഭാഗവുമാണെന്ന് യോഗം വിലയിരുത്തി. മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം പ്രവണതകളെ കടിഞ്ഞാണില്ലാതെ വിട്ടാല്‍ സമൂഹത്തില്‍ ഇത് വിഭാഗീയതയുടെ വിഷ വിത്തുകള്‍ വിതയ്ക്കും. പ്രക്ഷേപണമന്ത്രാലയത്തിണ്റ്റെ നിയന്ത്രണങ്ങളും മാര്‍ക്ഷനിര്‍ദ്ദേശങ്ങളും പാടെ അവഗണിച്ചുകൊണ്ടുള്ള ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ നിരീക്ഷിക്കാനും, ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ സഭാ വിശ്വാസങ്ങളെയും സഭാധികാരികളെയും താറടിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. അതിനവര്‍ സ്വയം തയ്യാറാവുന്നില്ലെങ്കില്‍ അപ്രകാരം ചെയ്യുന്ന ചാനലുകള്‍ ബഹിഷ്കരിക്കാനും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാനും ഇത്തരം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യാനും സഭാ നേതൃത്വം നിര്‍ബന്ധിതരാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാല്‍ മോണ്‍സിഞ്ഞോര്‍ മാത്യു മാടപ്പള്ളിക്കുന്നേല്‍ സ്വാഗതവും ചാന്‍സലര്‍ ഫാ. തങ്കച്ചന്‍ പരുവുമ്മേല്‍ നന്ദിയും പറഞ്ഞു. സഹ വികാരി ജനറാല്‍ ഫാ. ജോസ് തേക്കനാടിയില്‍, രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ഗര്‍വാസിസ് മറ്റം, കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ്ജ് മൈലാടൂറ്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. റോബിന്‍ വടക്കുംചേരി, സോഷ്യല്‍ സര്‍വ്വീസ് സെണ്റ്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ ചൂരപ്പുഴയില്‍, രൂപതാ പി.ആര്‍.ഒ. അഡ്വ. ഫാ. തോമസ് ജോസഫ് തേരകം , ഫാ. വിന്‍സണ്റ്റ് താമരശ്ശേരില്‍, മേരിമാതാ കോളേജ് ബര്‍സാര്‍ ഫാ. ബിജു തുരുത്തേല്‍, ഫാ. ജോര്‍ജ്ജ് മാമ്പള്ളില്‍, ഫാ. അഗസ്റ്റിന്‍ നിലക്കപ്പള്ളില്‍, ഫാ. കുര്യാക്കോസ് കുന്നത്ത്, ഫാ. ചാണ്ടി പുനക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍ഡോസള്‍ഫാന്‍: സമ്പൂര്‍ണ്ണ നിരോധനം വൈകരുത്: മാര്‍ ജോസ് പൊരുന്നേടം
എന്‍ഡോസള്‍ഫാണ്റ്റെ വിനിയോഗം രാജ്യത്ത് പൂര്‍ണ്ണമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. കാസര്‍ഗോഡും കേരളത്തിണ്റ്റെ ഇതര പ്രദേശങ്ങളിലും ഈ കീടനാശിനി മനുഷ്യജീവനു നല്‍കിയ നിരവധിയായ ദുരിതങ്ങളുടെ നേര്‍കാഴ്ച പത്രമാധ്യമങ്ങളിലൂടെ ലോകം ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതാനുഭവങ്ങള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ ഇനിയുമൊരു ശാസ്ത്രീയപഠന റിപ്പോര്‍ട്ടിനായി ഭരണകൂടം കാത്തിരിക്കേണ്ടതില്ല. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ നിരോധിച്ച എന്‍ഡോ സള്‍ഫാന്‍, കോര്‍പ്പറേറ്റ് വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാനായി ഇന്ത്യയില്‍ വിറ്റഴിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും, കടുത്ത ക്രൂരതയുമാണ്. മാരകമായ കീടനാശിനികളുടെ ഉപയോഗം കാര്‍ഷിക മേഖലകളില്‍ വ്യാപകമായിരിക്കുന്നു. വയനാട്ടില്‍ ചില കിണറുകളിലെ ജലത്തിലും എന്‍ഡോസള്‍ഫാണ്റ്റെ അംശങ്ങള്‍ കണ്ടെത്തിയതായി വന്ന വാര്‍ത്തകള്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ ഗൌരവമായെടുക്കണം. ജനങ്ങളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കുംഹാനികരമായിട്ടുള്ള വളപ്രയോഗങ്ങളും കീടനാശിനികളും പരമാവധി കുറയ്ക്കണം. ജൈവവളങ്ങളും, ജൈവ കീടനാശിനികളും പ്രചരിപ്പിക്കാന്‍ കൃഷി മന്ത്രാലയവും കാര്‍ഷിക രംഗത്തെ ശാസ്ത്രജ്ഞന്‍മാരും മുന്‍കൈ എടുക്കണം. കേരളത്തില്‍ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗങ്ങള്‍ കൃഷി വകുപ്പിണ്റ്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരികയും വേണം. കാസര്‍ഗോഡ് ജില്ലയെദുരിതബാധിതപ്രദേശമായി പ്രഖ്യാപിക്കുകയും, ദുരിതമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും സമ്പൂര്‍ണ്ണ സംരക്ഷണചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
Tuesday, December 14, 2010
സുവിശേഷമൂല്യങ്ങളും മനുഷ്യമഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുക അല്‍മായരുടെ ദൌത്യം ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
സുവിശേഷമൂല്യങ്ങളും മനുഷ്യമഹത്ത്വവും അടിസ്ഥാനപ്പെടുത്തി അല്‍മായര്‍ തങ്ങളുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കരിപ്പിടിപ്പിക്കണമെന്ന് കെ.സി.ബി.സി. പ്രസിഡണ്റ്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ കെ.സി.ബി.സി. സമ്മേളനത്തിനോടനുബന്ധിച്ചു നടത്തിയ അല്‍മായനേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കകുയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെ മെത്രാന്‍മാര്‍, പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, അല്‍മായസംഘടന ഭാരവാഹികള്‍, വനിത കമ്മീഷന്‍ ഭാരവാഹികള്‍, മൂന്നു റീത്തുകളിലെ അല്‍മായപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നൂറോളം പേര്‍ അല്‍മായനേതൃസംഗമത്തില്‍ പങ്കെടുത്തു. പങ്കാളിത്തസ്വഭാവത്തില്‍ സഭ പ്രവര്‍ത്തിക്കുമ്പോള്‍ ക്രിസ്തുവിണ്റ്റെ പ്രവാചക-പൌരോഹിത്യദൌത്യത്തിണ്റ്റെ പൂര്‍ത്തീകരണമാണ് അല്‍മായര്‍ നിര്‍വഹിക്കുന്നതെന്ന് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ചൂണ്ടിക്കാട്ടി. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമ്മേളനത്തിണ്റ്റെ പ്രാധാന്യം വ്യക്തിമാക്കിക്കൊണ്ട് ആമുഖപ്രഭാഷണം നടത്തി. സി.ബി.സി.ഐ. അല്‍മായ കമ്മീഷന്‍ ജോയിണ്റ്റ് സെക്രട്ടറി ഡോ. എഡ്വേര്‍ഡ് എടേഴത്ത് സഭയിലെ അല്‍മായപങ്കാളിത്ത്വത്തിണ്റ്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയതാവരണം നടത്തി. ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. ജോസ് കോട്ടയില്‍, അഡ്വ. ജോസ് വിതയത്തില്‍, ജോസഫ് ജൂഡ്, ജോണ്‍ കച്ചിറമറ്റം, അഡ്വ. ആണ്റ്റണി എം. അമ്പാട്ട്, ഡോ. ലിസി ജോസ്, സാബു ജോസ്, ദീപക് ചേര്‍ക്കോട്ട്, പ്രൊഫ. ജേക്കബ് എം. എബ്രഹാം, പി.ഐ. ലാസര്‍, ആനി റോഡ്നി, അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ഷാജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചകള്‍ക്ക് സമാപന സന്ദേശം നല്‍കി. സഭയിലെ ബഹുഭൂരിപക്ഷം വരുന്ന അല്‍മായവിശ്വാസികള്‍ അവരുടെ ദൌത്യം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കത്തോലിക്കാസഭയുടെ അജപാലനദൌത്യം പൂര്‍ണമാവൂ എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കത്തോലിക്കാസഭയ്ക്ക് ഒരു യുവജനനയം രൂപീകരിക്കുമെന്നും സുവിശേഷവത്കരണ മേഖലയില്‍ അല്‍മായരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും പറഞ്ഞു. സഭാവിശ്വാസികളില്‍പ്പെട്ട പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി ഒരു സ്റ്റഡി റിസര്‍ച്ച് ഗ്രൂപ്പിന് രൂപം നല്‍കുമെന്നും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും സോഷ്യല്‍ ഓഡിറ്റിങ്ങും നടപ്പാക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. പ്രൊഫ. എബ്രഹാം അറക്കല്‍, ഷെവ. വി.സി. ആണ്റ്റണി (ആലപ്പുഴ), അഡ്വ. ചാര്‍ളി പോള്‍, ഡെന്നിസ് ആണ്റ്റണി (എറണാകുളം), ട്വിങ്കിള്‍ ഫ്രാന്‍സിസ് (തൃശൂറ്‍), ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് (വരാപ്പുഴ), ലൈജു ജോര്‍ജ്ജ് (തിരുവല്ല), സിസ്റ്റര്‍ ആലീസുകുട്ടി (മാനന്തവാടി), അഡ്വ. അഞ്ജലി സൈറസ് (കോട്ടപ്പുറം), സൈബി അക്കര, പ്രൊഫ. ലീന ജോസ് (ചങ്ങനാശ്ശേരി), സിസ്റ്റര്‍ പി.വി. മേരിക്കുട്ടി (കോട്ടയം) എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
മദ്യനയം തിരുത്തണമെന്ന് ക്രൈസ്തവ മെത്രാന്‍ സമിതി
കുടുംബബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാനും സൃഷ്ടികളോട് ആദരവു പുലര്‍ത്തുന്ന മനോഭാവം വളര്‍ത്തിയെടുക്കാനും ക്രൈസ്തവസഭകള്‍ക്ക് കടമയുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവ. പാലാരിവട്ടം പിഒസിയില്‍ കൂടിയ ക്രൈസ്തവമെത്രാന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാര്‍ തിയോഫിലസ് മെത്രാപ്പോലീത്ത, മാര്‍ യൂഹാന്നന്‍ യോസഫ്, ആര്‍ച്ച്ബിഷപ്പുമാരായ ഡോ.സൂസപാക്യം, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാരിണ്റ്റെ മദ്യനയം തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മദ്യഷാപ്പുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്ത് രാജിനും (232-ാം വകുപ്പ്) നഗരസഭകള്‍ക്കും (നഗര പാലിക ബില്‍ 447) ഉള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിലപാടെടുക്കുന്നവരെ മാത്രമേ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയുള്ളവരായി കണക്കാക്കാനാവൂ എന്നും ക്രൈസ്തവമെത്രാന്‍മാരുടെ സമ്മേളനം അംഗീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും ഒരു സംയുക്ത ഇടയലേഖനം കേരളത്തിലെ എല്ലാ ക്രൈസ്തവസഭകളും കൂടി തയാറാക്കുക, കേരളത്തിലെ ക്രൈസ്തവ മെത്രാന്‍മാരുടെ ഡയറക്ടറി പ്രസിദ്ധീകരിക്കുക, പരിസ്ഥിതി സംരക്ഷണത്തിന് പൊതുസമിതി രൂപീകരിക്കുക, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ വികലനയങ്ങളെ ഒരുമിച്ചുനിന്ന് പ്രതിരോധിക്കുക തുടങ്ങിയ കാര്യങ്ങളിലും സമ്മേളനം തീരുമാനമെടുത്തു.
ജനപ്രതിനിധികള്‍ ധാര്‍മികമൂല്യങ്ങള്‍ക്കായി നിലകൊള്ളണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
ജനപ്രതിനിധികള്‍ ധാര്‍മികമൂല്യങ്ങള്‍ക്കായി നിലകൊള്ളണമെന്നും അഴിമതിരഹിതമായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് മാതൃകയാകണമെന്നും കെസിബിസി അത്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. എകെസിസി അംഗങ്ങളില്‍ ത്രിതല പഞ്ചായത്ത് സമിതികളിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും മദ്യസംസ്കാരവുമാണ് കാലികസമൂഹം നേരിടുന്ന പ്രധാന പ്രശ്നം. ഇതിനെതിരേ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ജനപ്രതിനിധികള്‍ക്കു ബാധ്യതയുണ്ടെന്നും ബിഷപ് ഓര്‍മിപ്പിച്ചു. പ്രസിഡണ്റ്റ് എം.എം. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.എം. ചുമ്മാര്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ടോമി തുരുത്തിക്കര, സാജു അലക്സ്, മാഗി ജോസ് മേനാംപറമ്പില്‍, ജയിംസ് ചെറുവള്ളി എന്നിവര്‍ പ്രസംഗിച്ചു. ജോസ് പുത്തന്‍കാലാ, നിര്‍മല ജിമ്മി, സാബു പൂണ്ടിക്കുളം, ടോമി കെ. തോമസ് എന്നിവര്‍ മറുപടിപ്രസംഗം നടത്തി. ജോയി മുത്തോലി, ബെന്നി പാലക്കത്തടം, സണ്ണി വടക്കേല്‍, മാത്തുക്കുട്ടി കലയത്തിനാല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോണ്‍ മിറ്റത്താനി, കുര്യന്‍ വടക്കേക്കര, രാജു വയലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Monday, December 13, 2010
മനുഷ്യനെ മാനിക്കുമ്പോള്‍ ഈശ്വരനെ മാനിക്കുന്നു: മാര്‍ ക്ളീമിസ് കാതോലിക്കാ ബാവ
മാനവസേവ മാധവസേവയായി മാറണമെന്ന് മാര്‍ ബസേലിയസ് ക്ളീമിസ് കാതോലിക്ക ബാവ. കേരള കലാകേന്ദ്രത്തിണ്റ്റെ ഗ്ളോബല്‍ എക്സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മാനിക്കുമ്പോള്‍ ഈശ്വരനെയാണ് മാനിക്കുന്നത്. പുരാണങ്ങളും അങ്ങിനെയാണ് പഠിപ്പിക്കുന്നത്. മനുഷ്യനാണ് അടിസ്ഥാന പ്രമേയം എന്നു പറഞ്ഞുതുടങ്ങിയത് ഈശ്വരന്‍ തന്നെയാണ്. ദൈവം ദൈവമായി എന്നല്ല ദൈവം മനുഷ്യനായി എന്നാണു പറയുന്നത്. ദൈവത്തിണ്റ്റെ മുഖ്യവിഷയം മനുഷ്യരാണ്. അതിനാലാണ് മനുഷ്യനാണ് സൃഷ്ടിയുടെ മകുടം എന്ന് പറയുന്നത്. ദൈവം രൂപമെടുക്കണമെന്നു തീരുമാനിച്ചപ്പോള്‍ മനുഷ്യരൂപമെടുക്കാനാണു തീരുമാനിച്ചത്. ഹൈന്ദവ ദര്‍ശനവും വ്യത്യസ്തമല്ല. ഏതാനും കെട്ടിടങ്ങളെയോ സംവിധാനങ്ങളെയോ ചുറ്റിപ്പറ്റിയുള്ളതല്ല വികസനം. വികസനം മനുഷ്യനെ ചുറ്റിപ്പറ്റിയുള്ളതാണ്. സാമ്പത്തിക വികസനം എന്നതുകൊണ്ട് ജീവിതത്തിണ്റ്റെ മുഴുവന്‍ തലങ്ങളും പൂര്‍ത്തിയാക്കപ്പെടുന്നില്ല. മൂല്യങ്ങളുടെ വളര്‍ച്ചയും സാഹോദര്യ സ്നേഹത്തിണ്റ്റെ വളര്‍ച്ചയും ആവശ്യമുണ്ട്. പരിത്യജിക്കപ്പെടുന്നവരെ കേള്‍ക്കേണ്ടതു വളര്‍ച്ചയുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ എയ്ഡഡ് കോളജുകളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കടമയുണ്ട്: മാര്‍ ജോസഫ് പവ്വത്തില്‍
സ്വാശ്രയ എയ്ഡഡ് കോളജുകളുടെ സ്വഭാവവും അവയുടെ പ്രഖ്യ്രാപിത ലക്ഷ്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കടപ്പെട്ടവരാണെന്ന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. അധ്യാപകനിയമനത്തില്‍ കൈകടത്തി സ്വകാര്യ എയ്ഡഡ് കോളജുകളുടെ പ്രഖ്യാപിതലക്ഷ്യങ്ങളെ നശിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗ്യതയുള്ളവരില്‍ നിന്ന് ഏറ്റവും അനുയോജ്യരായവരെ കണെ്ടത്തി അധ്യാപകരായി നിയമിക്കുന്നതുകൊണ്ടാണ് സ്വകാര്യ എയ്ഡഡ് കേളജുകള്‍ മറ്റു കേളജുകളെക്കാള്‍ മികവു പുലര്‍ത്തുന്നത്. സമര്‍പ്പിതരായ അധ്യാപകരാണ് ഈ കോളജുകളുടെ മികവിണ്റ്റെ അടിസ്ഥാനം. അതു തകരാനിടയാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നീക്കം അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ജനാധിപത്യസംരക്ഷണം തന്നെയാണ്. അത് വിവേചനമല്ല. എന്നാല്‍ വിദ്യാഭ്യാസരംഗത്ത് മികവും വളര്‍ച്ചയും ഉറപ്പുവരുത്താന്‍ അധ്യാപക നിയമനത്തില്‍ പ്രൈവറ്റ് എയ്ഡഡ് കോളജുകള്‍ക്ക് ആവശ്യമായ സ്വാതന്ത്യ്രം സംരക്ഷിക്കുകയാണ് വേണ്ടത്. അതാണ് വിദ്യാഭ്യാസ സ്വാതന്ത്രത്തിന് ആവശ്യമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസരംഗത്ത് ആവശ്യമായ സ്വാതന്ത്യ്രം സ്ഥാപനങ്ങള്‍ക്കും നടത്തുന്നവര്‍ക്കും ഉണ്ടായിരിക്കണമെന്നാണ് പ്രശസ്ത വിദ്യാഭ്യാസവിചക്ഷണനും രാഷ്ട്രപതിയുമായിരുന്ന ഡോ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നത്. ബോംബെ സെണ്റ്റ് സേവ്യേഴ്സ് കോളജ് കേസില്‍ സുപ്രീം കോടതിയും ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ചിരുന്നു. സ്വകാര്യ വിദ്യാലയങ്ങള്‍ക്കു സഹായം നല്‍കുന്നത് അവരുടെമേല്‍ നിയന്ത്രണം അടിച്ചേല്‍പിക്കാനായിരിക്കരുത് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, എല്ലാം തങ്ങളുടെ കൈപ്പിടിയിലായാലേ ശരിയാകൂ എന്നു ഭരിക്കുന്നവര്‍ ധരിക്കുന്നതും അതിനായി നയങ്ങള്‍ക്ക് രൂപം നല്‍കുന്നതും ഖേദകരമാണെന്നും മാര്‍ പവ്വത്തില്‍ പ്രസ്താവനയില്‍ പറഞ്ഞു.
വെല്ലുവിളികള്‍ ക്രൈസ്തവ സഭയ്ക്കു കരുത്തേകും: അല്‍മായ കമ്മീഷന്‍
ക്രൈസ്തവസഭയുടെ വിശ്വാസത്തിനും സംവിധാനത്തിനും നേരേ വെല്ലുവിളികള്‍ ഉയര്‍ത്തി സഭയെ പൊതുസമൂഹത്തില്‍ അവഹേളിക്കുവാനും ആക്ഷേപിക്കുവാനും സഭാവിരുദ്ധ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സഭയ്ക്കു കൂടുതല്‍ കരുത്തേകുന്നുവെന്ന് സീറോമലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സഭാ വിശ്വാസികളും പ്രത്യേകിച്ച് അല്‍മായ സമൂഹവും ഇത്തരം പ്രശ്നങ്ങളില്‍ സംയമനം പാലിക്കുന്നത് നിസംഗതയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട്. അതിനാല്‍ത്തന്നെ ക്രൈസ്തവ സഭയെ മോശമായി ചിത്രീകരിച്ച് വിശ്വാസികളെ ചിതറിച്ച് സഭാസംവിധാനങ്ങളോടും, നേതൃത്വത്തോടും അമര്‍ഷവും വിദ്വേഷവും വളര്‍ത്തിയെടുത്ത് നേട്ടങ്ങള്‍ കൊയ്യാമെന്നു പലരും സ്വപ്നം കാണുന്നു. ക്രൈസ്തവസഭയെക്കുറിച്ചോ, വിശ്വാസ നിലപാടുകളെക്കുറിച്ചോ അറിവും പഠനവുമില്ലാത്തവര്‍ സഭയ്ക്കുനേരേ ആവര്‍ത്തിച്ചാവര്‍ത്തിച്ചു നടത്തുന്ന ജല്‍പനങ്ങള്‍ പൊതുസമൂഹത്തില്‍ ചിലയിടങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം. അടിസ്ഥാനപ്രമാണങ്ങളിലും ആത്മീയ പശ്ചാത്തലത്തിലും അടിയുറച്ചുനിന്നുള്ള സഭയുടെ പ്രവര്‍ത്തനങ്ങളുടെ അന്തഃസത്ത അറിഞ്ഞും അനുഭവിച്ചും പങ്കുപറ്റിയും പൊതുസമൂഹം ഒന്നാകെ ഗുണഭോക്താക്കളാകുമ്പോള്‍, സാമൂഹ്യനീതിയുടെയും ജനക്ഷേമത്തിണ്റ്റെയും ഉന്നത വഴികളിലൂടെ സഭ മുന്നേറുകയാണ് എന്ന സത്യം ആര്‍ക്കും അംഗീകരിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പൊതുസമൂഹത്തിണ്റ്റെ മുമ്പിലേ്ക്ക് ക്രൈസ്തവസഭയെയും സഭാപിതാക്കന്‍മാരെയും വൈദികരെയും വലിച്ചിഴച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ അപലപനീയമാണ്. രാഷ്ട്രീയ മുന്നണികള്‍ക്കോ, രാഷ്ട്രീയ സംവിധാനങ്ങള്‍ക്കോ എത്രയോ ഉയരങ്ങളിലാണ് കത്തോലിക്കാ സഭ. നിരീശ്വരപ്രസ്ഥാനങ്ങളുടെ യുക്തിചിന്തകള്‍ക്കുമപ്പുറം ഈശ്വര വിശ്വാസത്തിണ്റ്റെ ഉന്നതതലങ്ങളിലാണ് ക്രൈസ്തവസഭ. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നതോ, വിലയിടിയുന്നതോ, വില ഉയരുന്നതോ, ആക്ഷേപങ്ങളില്‍ തെറിക്കുന്നതോ അല്ല, ക്രൈസ്തവ സമൂഹത്തിണ്റ്റെ വിശ്വാസമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പറഞ്ഞു. സഭയുടെ മഹത്തായ സേവനങ്ങളിലൊന്നും നന്‍മയുടെ ഒരംശംപോലും കാണാതെ എന്തിനും ഏതിനും സഭാധ്യക്ഷന്‍മാരെയും, വൈദികരെയും, സന്യസ്തരെയും ആക്ഷേപിക്കുന്ന, മരണസംസ്കാരം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സഭയ്ക്കു കരുത്തുണെ്ടന്ന് അദ്ദേഹം മുന്നറിയിപു നല്‍കി. സഭയ്ക്കു രാഷ്ട്രീയമുണ്ട്; കക്ഷിരാഷ്ട്രീയമില്ല എന്നത് വളരെ വ്യക്തമായ നിലപാടാണ്. ഏതെങ്കിലും ഒരു കക്ഷിയുടെയോ, മുന്നണിയുടെയോ വക്താക്കളോ ഉപകരണങ്ങളോ അല്ല വിശ്വാസിസമൂഹം. ജനക്ഷേമത്തിണ്റ്റെയും ധാര്‍മികതയുടെയും, നീതിന്യായവ്യവസ്ഥകളുടെയും ഭരണഘടനയുടെയും പരിധിക്കുള്ളില്‍നിന്നുകൊണ്ടുള്ള രാഷ്ട്രീയ അധികാരത്തെ സഭ എന്നും മാനിക്കും- അല്‍മായ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
മൂല്യാധിഷ്ഠിത ജീവിതം നയിക്കാന്‍ യുവജനങ്ങള്‍ തയാറാകണം: ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
മൂല്യങ്ങള്‍ ബലികഴിച്ച് ക്ഷണികമായ സുഖഭോഗങ്ങള്‍ക്ക് അടിമപ്പെടാതെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് പുനലൂറ്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. പുനലൂറ്‍ രൂപതാ ജൂബിലി ആഘോഷത്തിണ്റ്റെ ഭാഗമായി പത്തനാപുരം സെണ്റ്റ് സേവ്യേഴ്സ് ആനിമേഷന്‍ സെണ്റ്ററില്‍ നടത്തിയ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമൂഹസൃഷ്ടിക്കായി യൌവനത്തില്‍തന്നെ ദൈവത്തെ അറിയാന്‍ ശ്രമിക്കണം. ദൈവത്തെ അറിയുമ്പോള്‍ നാം മനുഷ്യനെ അറിയുന്നു. മനുഷ്യനെ അറിയുന്നവര്‍ സമൂഹത്തെയും സഭയുടെ പ്രതീക്ഷയായ യുവജനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മാതൃകയായി വളരണമെന്നും അദ്ദേഹം പറഞ്ഞു. 'സഭയും അല്‍മായ നേതൃത്വവും' എന്ന വിഷയത്തില്‍ കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ.ജോയി ഡി.കാനായില്‍ ക്ളാസെടുത്തു. ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ.ബൈജു എം. വിന്‍സണ്റ്റ്, ഫാ.വര്‍ഗീസ് ക്ളമണ്റ്റ്, റവ.ഡോ.ക്രിസ്റ്റി ജോസഫ്, അലക്സാണ്ടര്‍ ലൂക്കോസ്, ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സനാതനമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുമ്പോഴാണ് അധ്യാപകണ്റ്റെ ഉത്തരവാദിത്വം മഹത്തരമാകുന്നത്: ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍
സനാതനമൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇവ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുമ്പോഴാണ് അധ്യാപകണ്റ്റെ ഉത്തരവാദിത്വം മഹത്തരമാകുന്നതെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കേരള കാത്തലിക് ഗില്‍ഡ് അധ്യാപകര്‍ക്കായി എറണാകുളം സെണ്റ്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ ദൌത്യം ഇന്നത്തെ സമൂഹത്തില്‍ മഹനീയമാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. വരാപ്പുഴ അതിരൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയില്‍ മികവ് പുലര്‍ത്തിയ ചാത്യാത്ത് സെണ്റ്റ് ജോസഫ് ഹൈസ്കൂളിനെയും സെണ്റ്റ് ആല്‍ബര്‍ട്സ് ടിടിഐ സ്കൂളിനെയും ആര്‍ച്ച്ബിഷപ് ചടങ്ങില്‍ പുരസ്കാരം നല്‍കി ആദരിച്ചു. തിരുവനന്തപുരം ഗവ. ഹോസ്പിറ്റല്‍ മാനസികോരോഗ്യ വിദഗ്ധന്‍ ഡോ. കെ. ഗിരീഷ് അധ്യാപകരുടെ വിദ്യാര്‍ഥികളോടുള്ള മനശാസ്ത്രപരമായ സമീപനത്തെ ആസ്പദമാക്കി ക്ളാസ് നയിച്ചു. വരാപ്പുഴ അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ഫാ.ജേക്കബ് ബൈജു ബെന്‍, കെ.എ ജോണ്‍, പി.ജെ മേരി, എം.എല്‍ സേവ്യര്‍, പോള്‍ ഫ്രാന്‍സിസ്, പി.എല്‍ മേരി, മോനിക്ക സെബീന,എ.കെ ലീന എന്നിവര്‍ പ്രസംഗിച്ചു.
Saturday, December 11, 2010
അധ്യാപകരുടെ പ്രവര്‍ത്തനം വിലപ്പെട്ടത്: മാര്‍ ജോസഫ് പെരുന്തോട്ടം
കുട്ടികള്‍ക്ക് പ്രചോദനവും മൂല്യബോധവും നല്‍കാന്‍ കഴിയുമ്പോഴാണ് അധ്യാപകരുടെ പ്രവര്‍ത്തനം വിലപ്പെട്ടതായി മാറുന്നതെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. അതിരമ്പുഴ സെണ്റ്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ദശവത്സരാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജാതി-മത-വര്‍ഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒത്തൊരുമയോടെ ജീവിക്കാനുള്ള പരിശീലനം നല്‍കാനുള്ള കടമ വിദ്യാലയങ്ങള്‍ക്കുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസമാണ് കാലഘട്ടത്തിണ്റ്റെ ആവശ്യമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. സ്കൂള്‍ മാനേജര്‍ റവ.ഡോ. മാണി പുതിയിടം അധ്യക്ഷതവഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖം മുഖ്യപ്രഭാഷണം നടത്തി. ജൂബിലി സ്മാരക എന്‍എസ്‌എസ് ഭവണ്റ്റെ താക്കോല്‍ദാനം തോമസ് ചാഴികാടന്‍ എംഎല്‍എ നിര്‍വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്റ്റ് ജോസ് ഇടവഴിക്കല്‍, പ്രിന്‍സിപ്പല്‍ ചിന്നമ്മ മാത്യു, ഹെഡ്മാസ്റ്റര്‍ കുരുവിള ജേക്കബ്, മുന്‍ പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ജെയിന്‍ റോസ്, പി.വി. ജോസഫ്, പഞ്ചായത്ത് മെംബര്‍ എം.വി. ബാബുരാജ്, പിടിഎ പ്രസിഡണ്റ്റ് ഫ്രാന്‍സിസ് സാലസ്, സെക്രട്ടറി ജയിംസ് കുര്യന്‍, സ്റ്റാഫ് സെക്രട്ടറി ഇ.കെ. ജോഷി, കണ്‍വീനര്‍ സാബു മാത്യു, ചെയര്‍പേഴ്സണ്‍ നീനാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സഭൈക്യത്തിനായുള്ള വത്തിക്കാന്‍ പ്രതിനിധി പിഒസിയില്‍
സഭൈക്യത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിണ്റ്റെ മേധാവി ആര്‍ച്ച്ബിഷപ് ഡോ.ബ്രയാന്‍ ഫാറെലിനു കൊച്ചി പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിണ്റ്റെയും പിഒസി ഡയറക്ടര്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറയുടെയും സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഐറിഷുകാരനായ ഡോ. ഫാറെല്‍ 2006ജനുവരി ആറിനാണ് ആര്‍ച്ച്ബിഷപ്പായി അഭിഷിക്തനായതും സാര്‍വത്രികസഭയുടെ സഭൈക്യത്തിനായുള്ള കാര്യാലയത്തിണ്റ്റെ ചുമതലയേറ്റതും. ക്രൈസ്തവസഭകളുടെ ഐക്യത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനുമായി പരിശുദ്ധ സിംഹാസനത്തിണ്റ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണു ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍. പൊന്തിഫിക്കല്‍ കൌണ്‍സിലില്‍ പൌരസ്ത്യ ഓര്‍ത്തഡോസ് വിഭാഗത്തിണ്റ്റെ തലവനായ റവ.ഡോ.ഗബ്രിയേല്‍ ക്വിക്കേയും ആര്‍ച്ച്ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.
Friday, December 10, 2010
ഭരണ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ന്നു: അല്‍മായ കമ്മീഷന്‍
അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ ഉദ്യോഗസ്ഥതട്ടിപ്പും വിലക്കയറ്റവും തീവ്രവാദ ഭീകരപ്രവര്‍ത്തനങ്ങളും ഭരണസംവിധാനങ്ങളെ അടിമുടി നശിപ്പിക്കുകയും ജനങ്ങളില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നുവെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍.പൊതുസമൂഹത്തിണ്റ്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിണ്റ്റെയും വിവിധ മേഖലകളില്‍ നിസ്വാര്‍ഥ സേവനത്തിനും ആത്മാര്‍ഥതയ്ക്കും സത്യസന്ധതയ്ക്കും ഉത്തമോദാഹരണങ്ങളായി പ്രവര്‍ത്തിക്കുന്ന മാന്യവ്യക്തികളെപ്പോലും അപവാദ പ്രചരണത്തിലും കള്ളക്കേസുകളിലും കുടുക്കി പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് സാംസ്കാരിക അധ:പതനവും മന:സാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്ന് സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.
സഭ തിരുവചനം വ്യാഖ്യാനിക്കാന്‍ കടപ്പെട്ടിരിക്കുന്നു: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
തിരുവചനം വ്യാഖ്യാനിക്കാന്‍ സഭ കടപ്പെട്ടിരിക്കുന്നതായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന് ഒരുക്കമായി നടന്ന അരുവിത്തുറ മേഖലാ കണ്‍വന്‍ഷണ്റ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വികാരി ഫാ. തോമസ്് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് ശ്രാമ്പിക്കല്‍, ഫാ. വിന്‍സെണ്റ്റ് മൂങ്ങാമാക്കല്‍, ഫാ. ജോസഫ് കാപ്പില്‍, ഫാ. ദേവസ്യാച്ചന്‍ വട്ടപ്പലം, റവ. ഡോ. ജോസഫ് കൊല്ലംപറമ്പില്‍, ടി.ആര്‍. ജോസഫ്, ജാന്‍സ് കക്കാട്ടില്‍, ബാബു കോഴിക്കോട്ട്, ബാബു തട്ടാംപറമ്പില്‍, ദേവസ്യാ ഈരൂരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അരുവിത്തുറ, പൂഞ്ഞാര്‍, തീക്കോയി ഫൊറോനകളിലെ പ്രതിനിധികളും അരുവിത്തുറ ഇടവകയിലെ വിവിധ ഭക്തസംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Thursday, December 9, 2010
രാജഗിരി മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പദ്ധതിക്കു ശിലയിട്ടു
പ്രാര്‍ഥനാഗീതി ചൈതന്യം പകര്‍ന്ന മുഹൂര്‍ത്തത്തില്‍ വൈദ്യശാസ്ത്ര മേഖലയിലെ മഹാസംരംഭത്തിന് ആദ്യശിലപാകി. രാജഗിരി മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോജക്ടിന് കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി തോമസ് ശിലാസ്ഥാപനം നടത്തി. ചുണങ്ങംവേലി രാജഗിരി കാമ്പസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പദ്ധതിയുടെയും ആദ്യശിലയുടെയും ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. സിഎംഐ വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ് താഞ്ചന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പണമില്ലാത്തവര്‍ ചികിത്സ ലഭിക്കാതെ മരിക്കട്ടെ എന്ന മനോഭാവം മാറണമെന്ന് ശില ആശീര്‍വദിച്ച് സംസാരിക്കവേ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ആശുപത്രികളില്‍ മികച്ച ചികിത്സ ലഭിക്കുവാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളത്. ഒരാളുടെ അസുഖം മാറാന്‍ ഒരു ലക്ഷമോ പത്ത് ലക്ഷമോ വേണമെങ്കിലും അയാളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ നമുക്ക് കഴിയണം. പണമില്ലാത്തതുകൊണ്ട് അയാള്‍ക്ക് ചികിത്സ നിഷേധിക്കരുത്. ഇതിനു വേണ്ടി പാവങ്ങളെ ചികിത്സിക്കുവാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശു തെളിച്ച കാരുണ്യത്തിണ്റ്റേയും സ്നേഹത്തിണ്റ്റേയും അതേ വഴിയിലൂടെയാണ് മുന്നേറേണ്ടത്. സിഎംഐ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ഇന്ത്യയില്‍ പല അസുഖങ്ങള്‍ക്കും ശരിയായ ചികിത്സ ഇല്ലാത്തതിനു കാരണം ഗവേഷണങ്ങള്‍ നടക്കാത്തതു കൊണ്ടാണ്. രാജഗിരി തുടങ്ങുന്ന പുതിയ സംരംഭം ഇക്കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തുമെന്നാണ് തണ്റ്റെ പ്രതീക്ഷയെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വിമര്‍ശനത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സിഎംഐ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് എന്നും പ്രചോദനമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ തോമസ് ചക്യത്ത്. പല അസുഖങ്ങള്‍ക്കും ഗവേഷണം നടത്താന്‍ ഇന്ത്യാ സര്‍ക്കാരിനു പോലും കഴിയുന്നില്ല. അതു കൊണ്ടു തന്നെ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ഗവേഷണ കേന്ദ്രം ആരംഭിക്കുകയെന്നത്. സമീപ പ്രദേശത്തെ മറ്റ് ആശുപത്രികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന മാനേജ്മെണ്റ്റ് തീരുമാനം ഏറ്റവും ശ്ളാഘനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ലോഗോ പ്രകാശനം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. ആശുപത്രി സംരംഭത്തിണ്റ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്ന തൊഴിലാളികളുടെ ക്ഷേമം ഏറ്റവും പ്രധാനപ്പെട്ടതായി കരുതണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അവരെ മാന്യമായ സ്ഥലങ്ങളില്‍ താമസിപ്പിക്കുവാനും അവരുടെ കുട്ടികള്‍ തെരുവില്‍ അലഞ്ഞ് നടക്കാതെ വിദ്യാഭ്യാസം നേടാനുള്ള സൌകര്യമൊരുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ അവര്‍ക്ക് താമസിക്കുവാന്‍ അവരുടെ ഗ്രാമത്തില്‍ ഒരു വീടുണ്ടായിരിക്കണം. അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ സിഎംഐ സഭക്കുള്ള അര്‍പ്പണമനോഭാവം പ്രശംസനീയമാണെന്ന് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയ കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി തോമസ് ചൂണ്ടിക്കാണിച്ചു. അവികസിത മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെടുത്ത് ആ മേഖലയാകെ വികസിപ്പിക്കുന്നതില്‍ സഭ എല്ലായ്പ്പോഴും മുന്‍കൈയെടുത്തിട്ടുണ്ട്. പ്രാര്‍ഥനയുടെ അന്തസത്ത ഉള്‍ക്കൊണ്ട പ്രവര്‍ത്തനങ്ങളാണ് സിഎംഐയുടെ മുഖമുദ്രയെന്ന് അദ്ദേഹം വ്യക്തമാക്കി. റവ.ഡോ. ക്ളീറ്റസ് പ്ളായ്ക്കല്‍ ചൊല്ലിയ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സിഎംഐ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ആണ്റ്റണി കരിയില്‍ ആമുഖ പ്രസംഗം നടത്തി. നിര്‍ദ്ദിഷ്ട പ്രോജക്ടിണ്റ്റെ ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പദ്ധതി വിശദീകരിച്ചു. എ.എം യൂസഫ് എംഎല്‍എ, ഡൊമനിക് പ്രസണ്റ്റേഷന്‍ എംഎല്‍എ, എടത്തല പഞ്ചായത്ത് പ്രസിഡണ്റ്റ് എം.എ.എം മുനീര്‍, സൌത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒ വി.എ ജോസഫ്, ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.സി ജോണ്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. സാജിദ സിദ്ദിഖ്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് അംഗം നബീസ സിദ്ദീഖ്, എടത്ത ഗ്രാമപഞ്ചായത്തംഗം എന്‍.എച്ച് ഷബീര്‍, ഫാ. പൌലോസ് കിടങ്ങേന്‍ സിഎംഐ തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളജ്, ഡെണ്റ്റല്‍ കോളജ്, നഴ്സിംഗ് കോളജ് എന്നിവ ഉള്‍പ്പെടുന്ന മഹാസംരംഭത്തിനാണ് ചുണങ്ങംവേലിയില്‍ തുടക്കം കുറിച്ചത്്. ചുണങ്ങംവേലിയുള്ള നാല്‍പ്പത് ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഉയരുന്നത്. ആശുപത്രി ആദ്യഘട്ടം നിര്‍മാണം 2012 ഡിസംബര്‍ എട്ടിന് പൂര്‍ത്തിയാക്കാനാണ് പദ്ധതി. രണ്ടാം ഘട്ടത്തില്‍ 6൦൦ കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കും. ആദ്യഘട്ടത്തില്‍ 260 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യം ആശുപത്രിയും പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗത്തിലുമുള്ള ആധുനിക ചികിത്സകള്‍ക്ക് ഈ ആശുപത്രിയില്‍ സംവിധാനമുണ്ടാകും. സമീപപ്രദേശങ്ങളുമായും അവിടങ്ങളിലെ ആശുപത്രികളുമായും സഹകരിച്ചാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുക. ഇത്തരമൊരു കൂട്ടായ്മയിലൂടെ ഗ്രാമീണ ജനതക്ക് ആധുനിക ചികിത്സകള്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷനുകളുമായി സങ്കേതിക സഹകരണം ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ചികിത്സാഗുണനിലവാരം ഇവിടേയും ഉറപ്പിക്കുവാന്‍ ഇതു വഴി സാധിക്കും.
മദര്‍തെരേസ ജന്‍മശതാബ്ദി നാണയം
മദര്‍ തെരേസയോടുള്ള ആദരസൂചകമായി റിസര്‍വ്ബാങ്ക് നാണയം പുറത്തിറക്കും. അഗതികളുടെ അമ്മയായ മദറിണ്റ്റെ നൂറാം ജന്‍മദിനം പ്രമാണിച്ചാണ് അഞ്ചുരൂപ നാണയം പുറത്തിറക്കുന്നത്. നാണയങ്ങള്‍ ഉടന്‍ വിതരണത്തിനെത്തിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. 1910 ഓഗസ്റ്റ് 26 ന് മാസിഡോണിയയിലാണ് മദര്‍ തെരേസ ജനിച്ചത്.
ചെറുപുഷ്പ മിഷന്‍ലീഗ് വാര്‍ഷികം മാനന്തവാടിയില്‍
ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന ഘടകത്തിണ്റ്റെ 63-ാം വാര്‍ഷികാഘോഷങ്ങള്‍ മാനന്തവാടിയില്‍ നടക്കും. 11ന് ശനിയാഴ്ച കണിയാരം ജികെഎം ഹൈസ്കൂളില്‍ നിന്നാരംഭിക്കുന്ന പ്രേ ഷിത റാലി മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍. ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും.കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നും ഒരു ലക്ഷത്തോളം മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. റാലിക്കുശേഷമുള്ള പൊതുസമ്മേളനം തലശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന പ്രസിഡണ്റ്റ് ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന ഡയറക്ടര്‍ ഫാ. ആണ്റ്റണി പുതിയാപറമ്പില്‍ ആമുഖസന്ദേശം നല്‍കും. കുഞ്ഞേട്ടന്‍ സ്മാരക സ്കോളര്‍ഷിപ്പ് വിതരണം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് നിര്‍വഹിക്കും. സ്ഥാപക നേതാവിണ്റ്റെ ജീവചരിത്രം കോട്ടയംഅതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പ്രകാശനം ചെയ്യും. 2009-2010 പ്രവര്‍ത്തന വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ശാഖ, മേഖല, രൂപതകള്‍ക്കുള്ള പുരസ്കാരങ്ങളും സമ്മാനങ്ങളും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് വിതരണം ചെയ്യും. മിഷന്‍ലീഗ് അന്തര്‍ദേശീയ വൈസ്ഡയറക്ടര്‍ ഫാ. ബെന്നി മുതിരക്കാലായില്‍, അന്തര്‍ദേശീയ പ്രസിഡണ്റ്റ് പീറ്റര്‍ പി. ജോര്‍ജ്, അന്തര്‍ദേശീയ സമിതിയംഗം സിസ്റ്റര്‍ ജെസി മരിയ, മലബാര്‍ റീജിയണല്‍ ഓര്‍ഗനൈസര്‍ ജോര്‍ജ് പൈകയില്‍, രൂപത പ്രസിഡണ്റ്റ് രഞ്ജിത്ത് മുതുപ്ളാക്കല്‍, ജെനീഷ് കോയിപ്പിള്ളില്‍, സജി കരിക്കാമുകളേല്‍, ഡോണ്‍ കറുത്തേടത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. ടോമി പുത്തന്‍പുരയ്ക്കല്‍ നന്ദിപറയും.
Wednesday, December 8, 2010
ലത്തീന്‍ സമുദായത്തിന് അര്‍ഹിക്കുന്ന രാഷ്ട്രീയ നീതി ലഭ്യമാകണം: ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍
ലത്തീന്‍ സമുദായത്തിന് അര്‍ഹിക്കുന്ന രാഷ്ട്രീയ നീതി ലഭ്യമാകണമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍. ഫെബ്രുവരി 27-ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ലത്തീന്‍ കത്തോലിക്കാ സമുദായ സംഗമത്തിണ്റ്റെ സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. 11 ലത്തീന്‍ രൂപതകളും ദ്വീപുകളെ പോലെ ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന രീതി കെആര്‍എല്‍സിസിയുടെ രൂപീകരണത്തോടെ മാറിയിട്ടുണ്ട്. ഇന്ന് ലത്തീന്‍ സഭയും സമുദായവും ഒരു ഹൃദയവും മനസുമായാണ് പ്രവര്‍ത്തിക്കുന്നത്. സഭയും സമുദായവും ഒന്നാണെന്ന തിരിച്ചരിവിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ പുരോഗതിയുണ്ടാവുകയുള്ളു. ഇത്തരത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ചതിണ്റ്റെ പ്രതിഫലനമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായതും-ആര്‍ച്ച് ബിഷപ് പറഞ്ഞു. സമുദായം അര്‍ഹിക്കുന്ന രാഷ്ട്രീയ നീതി ലഭ്യമാക്കുന്നതിനുള്ള ശക്തിയായി മാറാന്‍ സംഗമത്തിനു കഴിയണമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ ആമുഖ പ്രഭാഷണം നടത്തി.കെ.ആര്‍.എല്‍.സി.സി സെക്രട്ടറി ഷാജി ജോര്‍ജ്, സി.എസ്.എസ്.ജനറല്‍ സെക്രട്ടറി വി.ജെ.മാനുവേല്‍ മാസ്റ്റര്‍, ഡി.സി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ജോസഫ്, കെ.സി.വൈ.എം.സംസ്ഥാന വൈസ് പ്രസിഡണ്റ്റ് എ.ബി. ജസ്റ്റിന്‍, ഫാ. ജോസി കണ്ടനാട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.വരാപ്പുഴ, കോട്ടപ്പുറം, കൊച്ചി, ആലപ്പുഴ, വിജയപുരം എന്നീ രൂപതകളിലെ വിവിധ അല്‍മായ സംഘടനകളിലെ സംഘടനാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെ.ആര്‍.എല്‍.സി.സി സമര്‍പ്പിച്ചിട്ടുള്ള അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഗമം സംഘടിപ്പിക്കുന്നത്.
മാധ്യമങ്ങള്‍ മനുഷ്യനന്‍മയ്ക്ക് വിനിയോഗിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം
മാധ്യമങ്ങള്‍ മനുഷ്യനന്‍മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. പറാല്‍ സെണ്റ്റ് ആണ്റ്റണീസ് സണ്‍ഡേസ്കൂളിണ്റ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. മാധ്യമങ്ങള്‍ ദുരുപയോഗിക്കപ്പെടാതെ വിനിയോഗിക്കണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. വികാരി ഫാ. ജോഷി മഠത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഷിജോ കളപ്പുരയ്ക്കല്‍, ബിജു തോപ്പില്‍, ജോണ്‍സണ്‍ കോയിപ്പളളി, ബോബി കോയിപ്പളളി, ബേബി അഴിമുഖം, സലോമി പറത്തറ, സന്ദീപ് പുതുച്ചിറ, നവ്യ കറുകയില്‍, ജോസ്മി പാറത്തറ എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്ക- യാക്കോബായ -ഓര്‍ത്തഡോക്സ് സഭാ ഡയലോഗ് ആരംഭിച്ചു
സഭകള്‍ തമ്മിലുള്ള സഹകരണവും സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിണ്റ്റെ ഭാഗമായി മാങ്ങാനം സ്പിരിച്വാലിറ്റി സെണ്റ്ററില്‍ കത്തോലിക്കാ - യാക്കോബായ - ഓര്‍ത്തഡോക്സ് സഭാ ഡയലോഗ് ആരംഭിച്ചു. ഇരുസഭകളുടെയും ദേവാലയങ്ങളും സെമിത്തേരികളും അവശ്യസാഹചര്യത്തില്‍ വിട്ടുകൊടുക്കുക, ഇരു സഭാംഗങ്ങളും തമ്മിലുള്ള വിവാഹം, പെന്തക്കോസ്ത് സഭകളുടെ അധിനിവേശത്തിനെതിരേ പൊതുനിലപാട് സ്വീകരിക്കുക, സാമുദായിക, സാമൂഹിക പ്രശ്നങ്ങളില്‍ സംയുക്തനിലപാടു സ്വീകരിക്കുക തുടങ്ങി വിവിധ വിഷയങ്ങളാണ് കത്തോലിക്കാ - യാക്കോബായ സഭാ നേതൃത്വം ചര്‍ച്ച ചെയ്തത്. കേരളത്തിനു പുറത്തേക്ക് സഭാംഗങ്ങളുടെ കുടിയേറ്റം വ്യാപകമായിരിക്കെ ആഗോളതലത്തില്‍ മൂന്നു സഭകളും തമ്മിലുള്ള സഹകരണം അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലാണ് കാലോചിക വിഷയങ്ങളില്‍ നേതൃത്വം തുറന്ന ചര്‍ച്ച നടത്തുന്നത്.ഇന്നലെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്കു പുറമെ ആശ്രമജീവിതം, അവശ്യസാഹചര്യങ്ങളിലെ രോഗീലേപനം തുടങ്ങിയവയും ചര്‍ച്ച ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റവ. ബ്രിയാന്‍ ഫാരല്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ആര്‍ച്ച്ബിഷ്പ മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് ഡോ. സെല്‍വസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഗബ്രിയേല്‍ ക്വുക്, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ യൌസേഫിയോസ്, റവ. ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ മൂലയില്‍, ഫാ. ഗ്രിഗര്‍ ആര്‍. കൊള്ളന്നൂറ്‍ തുടങ്ങിയവരാണ് ഡയലോഗില്‍ പങ്കെടുക്കുന്നത്.'കത്തോലിക്കാ - യാക്കോബായ - ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ സഭാന്തര വിവാഹഉടമ്പടിയും അനുബന്ധ രേഖകളും' എന്ന നയരേഖ പ്രകാശനം ചെയ്തു.
Tuesday, December 7, 2010
കഠിനപ്രയത്നമാണ് രാഷ്ട്രപുരോഗതിയെ നിശ്ചയിക്കുന്നത്: ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍
ഓരോ വ്യക്തിയും ജീവിതത്തില്‍ നടത്തുന്ന കഠിനപ്രയത്നങ്ങളാണ് രാഷ്ട്രത്തിണ്റ്റെ പുരോഗതിയെ നിശ്ചയിക്കുന്നതെന്ന് ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. കെഎല്‍സിഎ സംഘടിപ്പിച്ച സമുദായ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എ. സന്തോഷ്, സിബി പൊള്ളയില്‍, ജെ. ദേവസ്യ, ബാബു അത്തിപ്പൊഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് വിവിധ പള്ളികളിലും സമുദായദിനാചരണം നടത്തി.
Monday, December 6, 2010
രാഷ്ട്രപുരോഗതിക്കുതകുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ സഭയ്ക്ക് അവകാശമുണ്ട്: കെ.എം. മാണി
രാഷ്ട്രപുരോഗതിക്ക് ഉതകുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ സഭക്ക് അവകാശമുണെ്ടന്ന് കെ.എം. മാണി എംഎല്‍എ. അതിരൂപതാ യുവദീപ്തി- കെസിവൈഎം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമെന്നാല്‍ രാഷ്ട്രനിര്‍മാണമാണ്. രാഷ്്ട്ര നിര്‍മാണം രാഷ്ട്രീയ സംഘടനകള്‍ക്ക് മാത്രമുളളതല്ലെന്നും കെ.എം. മാണി കൂട്ടിച്ചേര്‍ത്തു. കേരളത്തെ കാര്‍ന്നുതിന്നുന്ന മദ്യവിപത്തിനെതിരേ യുവജനങ്ങള്‍ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വസാഹോദര്യമെന്നാല്‍ മനുഷ്യരെ സ്നേഹിക്കുകയും മനസിലാക്കുകയുമാണ്. മറ്റുളളവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോഴാണ് നാം യഥാര്‍ഥ മനുഷ്യരായിതീരുന്നതെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. ഡപ്യൂട്ടി പ്രസിഡണ്റ്റ് എലിസബത്ത് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുര ആമുഖ പ്രസംഗം നടത്തി.
പ്രഫ. ജേക്കബ് കാത്തലിക് ഫെഡറേഷന്‍ പ്രസിഡണ്റ്റ്
സീറോമലബാര്‍, മലങ്കര, ലത്തീന്‍ സഭകളുടെ പൊതു അത്്മായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷണ്റ്റെ സംസ്ഥാന പ്രസിഡണ്റ്റായി പ്രഫ.ജേക്കബ് എം.ഏബ്രഹാം (തിരുവല്ല അതിരൂപത), ജനറല്‍സെക്രട്ടറിയായി സൈബി അക്കര (ചങ്ങനാശേരി അതിരൂപത) എന്നിവരെ തെരഞ്ഞെടുത്തു. ട്രഷററായി ജോളി പാവേലില്‍ (കൊച്ചി രൂപത), വൈസ്പ്രസിഡണ്റ്റുമാരായി അഡ്വ.സി.ജോസ് ഫിലിപ് (കോട്ടയം അതിരൂപത), അഡ്വ.ഡി.രാജു (നെയ്യാറ്റിന്‍കര രൂപത), മാഗി ജോസ് മേനാംപറമ്പില്‍ (പാലാ രൂപത), ജോയിണ്റ്റ് സെക്രട്ടറിയായി ചെറിയാന്‍ ചെന്നീര്‍ക്കര (പത്തനംതിട്ട രൂപത) എന്നിവരെയും പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു. കെസിവൈഎം സംസ്ഥാന പ്രസിഡണ്റ്റ്, മലങ്കര കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്റ്റ്, സഭാതല സമിതിയുടെ പ്രസിഡണ്റ്റ് എന്നീ നിലകളില്‍ പ്രഫ.ജേക്കബ് ഏബ്രഹാം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുരുത്തിക്കാട് ബിഎഎം കോളജ് കൊമേഴ്സ് വിഭാഗം പ്രഫസറാണ്. കെസിവൈഎം, യുവദീപ്തി ചങ്ങനാശേരി അതിരൂപത പ്രസിഡണ്റ്റ്, എകെസിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് സൈബി അക്കര . ഇപ്പോള്‍ എകെസിസി അതിരൂപത ജനറല്‍സെക്രട്ടറിയും പാസ്റ്ററല്‍കൌണ്‍സില്‍ അംഗവുമാണ്. അനുമോദനയോഗത്തില്‍ കെസിബിസി അത്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഫാ.ജോസ് കോട്ടയില്‍, ഷെവലിയര്‍ വി.സി.ആണ്റ്റണി, ഷിബു വര്‍ഗീസ്, ജോണ്‍ കച്ചിറമറ്റം, ടോമി തുരുത്തിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാവിതലമുറയെ ആഴമായ വിശ്വാസത്തില്‍ വളര്‍ത്തണം: മാര്‍ ജോസഫ് പവ്വത്തില്‍
ഭാവിതലമുറയെ ആഴമായ വിശ്വാസ ചൈതന്യത്തില്‍ വളര്‍ത്താന്‍ നാം ജാഗ്രത പുലര്‍ത്തണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. യൂദാപുരം സെണ്റ്റ് ജൂഡ് ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. ഇളംതലമുറയെ നന്‍മയുടെ പാതയില്‍ നയിക്കാന്‍ ശ്രദ്ധ പതിപ്പിക്കണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. കത്തീഡ്രല്‍ വികാരി ഫാ. തോമസ് തുമ്പയില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജോസ് ആലഞ്ചേരി, സി.എഫ്. തോമസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി നായര്‍, സുധാ കുര്യന്‍, വി.ജെ. ലാലി, റോസമ്മ ജെയിംസ്, ശ്യാമള ടീച്ചര് , മാത്തുക്കുട്ടി പ്ളാത്താനം, ളൂയിസ് ജോണ്‍ നേര്യംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Saturday, December 4, 2010
കെസിഎസ്‌എല്‍ പവിത്രമായ ദിശാബോധം പകര്‍ന്നു: മാര്‍ ജോസഫ് പെരുന്തോട്ടം
തലമുറകള്‍ക്കു പവിത്രമായ ദിശാബോധം പകര്‍ന്നു നല്‍കിയ സംഘടനയാണ് കെസിഎസ്‌എല്‍ എന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സംസ്ഥാന കെസിഎസ്‌എല്‍ ദിനാഘോഷം എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. വിദ്യാഭ്യാസരംഗത്തു നിര്‍ണായക സംഭാവനകള്‍ സംഘടന സമ്മാനിച്ചിട്ടുണ്ട്. ശരിയായ വിദ്യാഭ്യാസ വീക്ഷണം ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണം. ജീവിത മണ്ഡലങ്ങളില്‍ ക്രൈസ്തവ സാക്ഷ്യവും മൂല്യവും പകരാന്‍ കെസിഎസഎല്‍ പ്രവര്‍ത്തകര്‍ക്കു കഴിയണമെന്നും മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡണ്റ്റ് ഡോ.എഡ്വേര്‍ഡ് ഏടേഴത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പളളി സന്ദശം നല്‍കി. അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ.ജോസ് പി. കൊട്ടാരം, ഫാ. സോണി കരുവേലില്‍, ഫാ. ജോസഫ് അരിമറ്റം, പി.ജെ. ഏബ്രഹാം, ടി.ഡി.ജോസുകുട്ടി, ജോസ് ജോസഫ്, ഈശോ തോമസ്, റജിമോന്‍ വി.എം. അരുണ്‍ മാര്‍ട്ടിന്‍, ജോണ്‍സ് ജോണ്‍, അനൈഡ ആന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Friday, December 3, 2010
ആരോഗ്യപരിപാലനരംഗത്തെ കത്തോലിക്കാസഭയുടെ സംഭാവനകള്‍ ഭരണാധികാരികള്‍ തിരിച്ചറിയണം: ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
ആരോഗ്യ പരിപാലനരംഗത്തെ കത്തോലിക്കാസഭയുടെ സംഭാവനകള്‍ ഭരണാധികാരികള്‍ തിരിച്ചറിയണമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്പും കെസിബിസി. ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. പിഒസിയില്‍ കാത്തലിക് നഴ്സിംഗ് സ്കൂള്‍ മാനേജേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ചു ബിഷപ് പ്രതിവര്‍ഷം 5,൦൦൦നും 6,൦൦൦നും മധ്യേ നഴ്സുമാരെ പരിശീലിപ്പിക്കാന്‍ കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലുള്ള ആരോഗ്യശുശ്രൂഷാസ്ഥാപനങ്ങള്‍ക്കു കഴിയുന്നുണ്ട്. ഇതുവഴി ജാതിമത ഭേദമെന്യേ ഏവര്‍ക്കും അരോഗദൃഢഗാത്രരായി ജീവിക്കാനുള്ള സുസ്ഥിതി പ്രദാനം ചെയ്യേണ്ട രാഷ്ട്രത്തിണ്റ്റെ ഉത്തരവാദിത്വത്തില്‍ കത്തോലിക്കാസഭ സജീവമായി പങ്കാളികളാവുന്നുണെ്ടന്നും ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. ക്രിസ്തു അനുവര്‍ത്തിച്ച സൌഖ്യദായകശുശ്രൂഷയുടെ പിന്തുടര്‍ച്ചയാണ് കത്തോലിക്കാസഭ ഇന്നു നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മനുഷ്യരെയും ജീവണ്റ്റെ പൂര്‍ണതയിലേക്കു നയിച്ച യേശുവിണ്റ്റെ പാതയിലാണ് സഭയുടെ ആതുരാലയങ്ങള്‍ നീങ്ങുന്നത്. ഇന്ത്യയില്‍ എയ്ഡ്സ് രോഗത്തിണ്റ്റെ വ്യാപനം 5൦ ശതമാനത്തോളം നിയന്ത്രിക്കാന്‍ കഴിഞ്ഞതു കത്തോലിക്കാസഭയുടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസിണ്റ്റെ ബോധവല്‍ക്കരണ-പ്രതിരോധ പരിപാടികളുടെ കൂടി ഫലമാണെന്ന് ഭരണാധികാരികളെ ആര്‍ച്ചു ബിഷപ് ഓര്‍മിപ്പിച്ചു. അതുകൊണ്ടു തന്നെ രോഗചികിത്സാരംഗത്തു നിസ്വാര്‍ഥമായ സേവനമര്‍പ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അതേ ആനുകൂല്യത്തോടെ കാണാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണം - ആര്‍ച്ചു ബിഷപ് പറഞ്ഞു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. മാത്യു പുതുമന അധ്യക്ഷനായിരുന്നു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ മുഖ്യപ്രഭാഷണം നടത്തി. ഫാ.സന്തോഷ് അഴകത്ത്, സിസ്റ്റര്‍ അണ്റ്റോണിറ്റ, സിസ്റ്റര്‍ മേഴ്സി കുര്യന്‍, കെസിബിസി ഹെല്‍ത്ത് കമ്മീഷണ്റ്റെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആണ്റ്റോ ചാലിശേരി എന്നിവര്‍ പ്രസംഗിച്ചു.
തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടത് വേദനാജനകമെന്ന് ഉമ്മന്‍ ചാണ്ടി
തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടത് അത്യന്തം വേദനാജനകമാണെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുശേഷിപ്പുകള്‍ മോഷണം പോയ മാപ്രാണം ഹോളിക്രോസ് തീര്‍ഥകേന്ദ്രം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടത്് ഒരു വിഭാഗം മതവിശ്വാസികളെ മാത്രമല്ല എല്ലാവിശ്വാസികളെയും വേദനിപ്പിക്കുന്നതാണ്. എല്ലാ വിശ്വാസങ്ങളെയും പരസ്പരം മാനിച്ചും അംഗീകരിച്ചും മുന്നോട്ടു പോകുന്ന പാരമ്പര്യമാണു ഭാരതീയ സംസ്കാരത്തിനുള്ളത്. ഇത്തരത്തിലൊരു അനുഭവം ഈ ദേവാലയത്തിന് ഉണ്ടായി എന്നു പറയുന്നത് എല്ലാ ദൈവവിശ്വാസികള്‍ക്കും വേദനയുളവാക്കുന്നതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണെ്ടത്തി നഷ്ടപ്പെട്ട തിരുശേഷിപ്പു തിരിച്ചെടുക്കണം. എത്രയും വേഗം സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു. തീര്‍ഥകേന്ദ്രം റെക്ടര്‍ റവ.ഡോ. ജോജി കല്ലിങ്ങല്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡണ്റ്റ് ബെന്നി ബഹന്നാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് കെ.വി. ദാസന്‍, മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍, വൈസ് പ്രസിഡണ്റ്റ് പി.എ. മാധവന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജോസഫ് ടാജറ്റ്, സിഎംപി സംസ്ഥാന സെക്രട്ടറി എം.കെ. കണ്ണന്‍, ടി.യു. രാധാകൃഷ്ണന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Thursday, December 2, 2010
കെസിബിസി മദ്യവിരുദ്ധ സമിതി ജന്‍മദിന സമ്മേളനം കോട്ടയത്ത്
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പന്ത്രണ്ടാം ജന്‍മദിന സമ്മേളനം നാലിനു വിപുലമായ പരിപാടികളോടെ കോട്ടയത്തു നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ നിന്നു പാലാ രൂപത സമിതിയും കുടമാളൂറ്‍ വിശുദ്ധ അല്‍ഫോന്‍സാ ജന്‍മഗൃഹത്തില്‍ നിന്നു ചങ്ങനാശേരി അതിരൂപതാ സമിതിയും സമ്മേളന നഗറിലേക്കു ദീപശിഖ പ്രയാണങ്ങളും കാഞ്ഞിരപ്പള്ളി രൂപത സമിതി പതാക പ്രയാണങ്ങളും ആലപ്പുഴ രൂപത സമിതി വാഹന ബൈക്ക് റാലിയും നടത്തും. രാവിലെ ഒമ്പതിന് സമ്മേളന നഗറായ മാമ്മന്‍ മാപ്പിള ഹാളിനു മുമ്പില്‍ പ്രയാണങ്ങള്‍ക്കു സ്വീകരണം. തുടര്‍ന്ന് മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ പതാക ഉയര്‍ത്തും. 1൦.3൦ ന് പ്രതിനിധി സമ്മേളനം ജില്ലാ കളക്്ടാറ്‍ മിനി ആണ്റ്റണി ഉദ്ഘാടനം ചെയ്യും. ഡോ. സെബാസ്റ്റ്യന്‍ ഐക്കര അധ്യക്ഷത വഹിക്കും. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മദ്യവിമുക്തസഭയും സമൂഹവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് പാലാ കമ്യൂണിക്കേഷണ്റ്റെ മദ്യവിരുദ്ധ കഥാപ്രസംഗം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്്നാത്തിയോസ് മുഖ്യപ്രഭാഷണവും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും നടത്തും. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ ആണ്റ്റണി, ഫാ. തോമസ് തൈത്തോട്ടം, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ ജോവിറ്റ എഫ്സിസി, യോഹന്നാന്‍ ആണ്റ്റണി, ആണ്റ്റണി ജേക്കബ്, ജോബ് തോട്ടുകടവില്‍, മാത്യു എം കണ്ടത്തില്‍, സാറാമ്മ ജോസഫ്, തോമസ് ചെറിയാന്‍, ടി.എല്‍.പൌലോസ്, ജയിംസ് കൊറമ്പേല്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപറമ്പില്‍, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍,ഫാ. ജോജു പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. സീറോ മലബാര്‍,ലത്തീന്‍,മലങ്കര റീത്തുകളിലെ 3൦ രൂപതകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന ഭാരവാഹികളായ ഫാ.ടി.ജെ. ആണ്റ്റണി, പ്രസാദ് കുരുവിള, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, ഫാ.സേവ്യര്‍ മാമ്മൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
വ്യക്തികള്‍ ജീവിതസാഹചര്യങ്ങളില്‍ കരുണ പകരുന്നവരാകണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
ഓരോ വ്യക്തിയും സ്വന്തം ജീവിതസാഹചര്യങ്ങളില്‍ കരുണ പകരുന്നവരാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. റവ. ഡോ. ജോര്‍ജ് തേറുകാട്ടിലിനെക്കുറിച്ച് കാരുണികന്‍ ഗ്രൂപ്പ് ഓഫ് പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച കംപാഷന്‍- പാഷന്‍ ഫോര്‍ കമ്യൂണിയന്‍ എന്ന പുസ്തകത്തിണ്റ്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തെക്കുറിച്ച് വാചാലമായി സംസാരിച്ചതുകൊണ്ടു മാത്രം കാര്യമില്ല. പ്രസംഗിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ഉത്തരവാദിത്വം ഉണെ്ടന്നും മാര്‍ എടയന്ത്രത്ത് കൂട്ടിച്ചേര്‍ത്തു. റവ. ഡോ. ജേക്കബ് പറപ്പിള്ളിക്ക് ആദ്യ പ്രതി നല്‍കിയാണു പുസ്തകത്തിണ്റ്റെ പ്രകാശനം നിര്‍വഹിച്ചത്. വാഗ്മിയും ദൈവശാസ്ത്രജ്ഞനുമായ ഫാ. ജോര്‍ജ് തേറുകാട്ടിലിനെ റവ. ഡോ. സ്റ്റീഫന്‍ ചിറപ്പണത്ത് പൊന്നാടയണിയിച്ച് ആദരിച്ചു. ഫാ. ജോര്‍ജ് കണ്ണംപ്ളാക്കല്‍ ഉപഹാരം നല്‍കി. ഫാ. ഫ്രാന്‍സിസ് കൊടിയന്‍, റവ. ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. ജേക്കബ് നാലുപറയില്‍, ഫാ. മാത്യു ഇല്ലത്ത്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wednesday, December 1, 2010
ദൈവവചനശ്രവണം ജീവിതത്തെ സുവിശേഷത്തോടു ചേര്‍ക്കുന്നു: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ദൈവവചനശ്രവണം ജീവിതത്തെ സുവിശേഷത്തോടു ചേര്‍ക്കുന്നുവെന്നും ഇതിലൂടെ ജീവിതവിജയം സാധ്യമാകുമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത വിശുദ്ധ അല്‍ഫോന്‍സാ നഗര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ബലിവേദിയുടെ കാല്‍നാട്ടുകര്‍മം നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. വിശുദ്ധ അല്‍ഫോന്‍സാമ്മ തിരുവചനം അനുസരിച്ചു ജീവിച്ച ഭരണങ്ങാനത്തു തിരുവചനത്തിണ്റ്റെ പ്രതിധ്വനി പ്രത്യേകമായി നിലനില്‍ക്കുന്നുവെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ.ജോസഫ് കുഴിഞ്ഞാലില്‍, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ഫാ. ജോര്‍ജ് മണ്ഡപം, ഫാ.ഫ്രാന്‍സിസ് പാറപ്ളാക്കല്‍, ഫാ.ജോര്‍ജ് നിരവത്ത്, ഫാ.കുര്യന്‍ വെള്ളരിങ്ങാട്ട്, ഫാ.തോമസ് മണ്ണൂറ്‍, ഫാ.ജോര്‍ജ് ചൊള്ളനാല്‍, ഫാ.ജോസഫ് സ്രാമ്പിക്കല്‍, ഫാ.വിന്‍സെണ്റ്റ് മൂങ്ങാമാക്കല്‍, ഫാ.ജോസഫ് ചെറുകരക്കുന്നേല്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ടി.പി.ജോസഫ്, ഇ.എം.തോമസ് ഈരൂരിക്കല്‍, തോമസ് വടക്കേല്‍, ജാന്‍സ് കക്കാട്ടില്‍, ജയിംസ് മാറാട്ടുകുളം, സാബു കോഴിക്കോട്ട്, തൊമ്മച്ചന്‍ പാറയില്‍, ബാബു തട്ടാംപറമ്പില്‍, ജോര്‍ഡി ആക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)