സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച ദൈവികസമ്മാനമാണു മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. സഭാമക്കളെ ക്രിസ്തുവില്‍ ഒന്നിപ്പിക്കാന്‍ നമുക്കു പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ലഭിച്ചിരിക്കുന്നു. ഇതിനു നമുക്കു ദൈവത്തിനു നന്ദി പറയേണ്ട നിമിഷങ്ങളാണിത്. മഹത്തായ പൈതൃകമുള്ള സീറോ മലബാര്‍ സഭയെ സംബന്ധിച്ച് ഇതു ചരിത്ര നിമിഷമാണ്. സഭയെ ധീരമായി നയിച്ചു കടന്നുപോയ വര്‍ക്കി വിതയത്തില്‍ പിതാവിനെപ്പോലെ സീറോ മലബാര്‍ സമൂഹത്തെ മുഴുവന്‍ സ്നേഹത്തിലും കൂട്ടായ്മയിലും മുന്നോട്ടു നയിക്കാന്‍ ആലഞ്ചേരി പിതാവിനു കഴിയട്ടെ. സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു മുഴുവന്‍ എണ്റ്റെ സഹോദര തുല്യമായ ആശംസകള്‍ ഞാന്‍ നേരുന്നു തോമ്മാശ്ളീഹായുടെ മാധ്യസ്ഥ്യം സഭയുടെ എല്ലാ പ്രവര്ത്തനങ്ങളിലുമുണ്ടാവട്ടെയെന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. സഭയുടെ വളര്‍ച്ചയ്ക്കു യോജിക്കുന്ന തരത്തില്‍ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ അഭിനന്ദിക്കുന്നു - മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ തെരഞ്ഞെടുപ്പു സ്ഥിരീകരിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വാദം നല്കിക്കൊണ്ടും തണ്റ്റെ കൈയൊപ്പോടെ മാര്‍ ആലഞ്ചേരിക്ക് അയച്ച സന്ദേശത്തില്‍ പരിശുദ്ധ പിതാവ് പറഞ്ഞു. സ്ഥാനാരോഹണച്ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വതോറെ പെനാക്കിയോയാണ് മാര്‍പാപ്പയുടെ സന്ദേശം വായിച്ചത്. മാര്‍പാപ്പയുടെ ഉപഹാരവും അദ്ദേഹം മേജര്‍ ആര്‍ച്ച്ബിഷപ്പിനു കൈമാറി. പൌരസ്ത്യ തിരുസംഘത്തിണ്റ്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ സന്ദേശവും ആര്‍ച്ച്ബിഷപ് ഡോ. പെനാക്കിയോ വായിച്ചു.
Monday, May 30, 2011
വ്യത്യസ്ത ശൈലികളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കും: മാര്‍ ആലഞ്ചേരി
സഭയിലെ വ്യത്യസ്ത അഭിപ്രായങ്ങളെയും ശൈലികളെയും സമന്വയിപ്പിച്ചു മുന്നോട്ടുപോകാന്‍ പരിശ്രമിക്കുമെന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സ്ഥാനാരോഹണത്തിനുശേഷം അര്‍പ്പിച്ച ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയിലെ ഓരോ പിതാവിനും വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമുണ്ട്. ഇവയെ ഏകോപിപ്പിച്ചു കൊണ്ടുപോകേണ്ടത് എണ്റ്റെ ഉത്തരവാദിത്വമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. തോമാശ്ളീഹായുടെ പാരമ്പര്യം പേറുന്ന സഭയാണു നമ്മുടേത്. എണ്റ്റെ കര്‍ത്താവേ എണ്റ്റെ ദൈവമേ എന്നേറ്റുപറഞ്ഞ തോമാശ്ളീഹായുടെ വിശ്വാസപ്രഖ്യാപനം നമുക്കെല്ലാം പ്രചോദനമാകേണ്ടതാണ്. തോമാശ്ളീഹായുടെ ഈ ഏറ്റുപറച്ചിലിനു പകരംവയ്ക്കാന്‍ മറ്റൊരു വിശ്വാസസാക്ഷ്യമില്ല. ഈ സാക്ഷ്യത്തിണ്റ്റെ വഴികള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടു മുന്നോട്ടുപോകേണ്ടവരാണു നമ്മള്. സത്യവും സ്നേഹവുമാണു ദൈവം. ദൈവം കാണിച്ചുതരുന്ന വഴിയിലൂടെ നടക്കുന്ന നമ്മെ സംബന്ധിച്ചു സ്നേഹവും കാരുണ്യവും സുതാര്യതയുമെല്ലാം മുറുകെപ്പിടിക്കേണ്ടതുണ്ട്. ത്രിത്വത്തിലുള്ള സ്നേഹക്കൂട്ടായ്മ നമുക്കു പ്രചോദനമാകണം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് എന്ന പദവി ഏറ്റെടുക്കാന്‍ സിനഡിനു മുമ്പാകെ ഞാന്‍ സമ്മതം പറയുമ്പോള്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. പൂങ്കാവനത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ശക്തിപ്പെടുത്തിയ ദൈവദൂതനെപ്പോലെ ഇക്കാര്യത്തില്‍ എന്നെ ശക്തിപ്പെടുത്തുന്നതില്‍ തൂങ്കുഴി പിതാവ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈശ്വരന് നല്കുന്ന ഐശ്വര്യവും അനുഗ്രഹവും എണ്റ്റെ മുന്‍ഗാമികളുടെ മാധ്യസ്ഥവും നമ്മുടെ സഭയ്ക്ക് എന്നുമുണ്ടാകുമെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. തക്കല രൂപതയില്‍ നിന്നെത്തിയ സഭാംഗങ്ങള്‍ക്കായി തമിഴില്‍ മാര്‍ ആലഞ്ചേരി അഞ്ചു മിനിറ്റോളം പ്രസംഗിച്ചതു ശ്രദ്ധേയമായി.
വലിയ ഇടയനായി മാര്‍ ജോര്‍ജ് ആലഞ്ചേരി
വിശ്വാസവീഥികളില് നിറദീപമാകാനുള്ള നിയോഗമേറ്റടുത്തു സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായി മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റു. എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്കയില്‍ ചരിത്ര മുഹൂര്ത്തത്തിനു സഭാ പിതാക്കന്മാരും വൈദികരും സന്യസ്തരും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ആയിരക്കണക്കിനു വിശ്വാസികളും സാക്ഷികളായി. മെത്രാന് സിനഡിലൂടെ തെരഞ്ഞെടുക്കപ്പെട്ട സീറോ മലബാര്‍ സഭയുടെ ആദ്യത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പാണ് അറുപത്താറുകാരനായ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകാംഗമാണ്. കാലം ചെയ്ത മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ പിന്‍ഗാമിയായാണ് അദ്ദേഹം സ്ഥാനമേറ്റത്. എറണാകുളം-അങ്കമാലി അതി രൂപതാ ആസ്ഥാനത്തുനിന്നു ബാന്ഡ്വാദ്യത്തോടെയാണ് ബ സിലിക്കയിലേക്കു ശ്രേഷ്ഠപിതാവിനെ വരവേറ്റത്. പ്രദക്ഷിണത്തിനു മുമ്പിലായി ആദ്യം കുരിശേന്തിയ ശ്രുശ്രൂഷകന് നീങ്ങി. ധൂപവും തിരിയും തൊട്ടു പിന്നാലെയും സുവിശേഷ ഗ്രന്ഥവാഹകന് ഇവര്‍ക്കു നടുവിലായും അള്‍ത്താര യിലേക്കു പ്രവേശിച്ചു. തിരുവസ്ത്രങ്ങളണിഞ്ഞ വൈദികരും ബിഷപ്പുമാരും അതിനു പിന്നില്‍. അവര്‍ക്കുശേഷം മേജര്‍ ആര്‍ച്ച്ബിഷപ്. ഏറ്റവും പിന്നിലായി മുഖ്യകാര്‍മികനായ മാര്‍ ബോസ്കോ പുത്തൂരും ചടങ്ങിണ്റ്റെ ആര്‍ച്ച് ഡീക്കന്‍ പ്രൊ- വികാരി ജനറല്‍ റവ. ഡോ. ജോസ് പുത്തന്‍വീട്ടിലും നീങ്ങി. "ഇടയിനിതാ, നല്ലൊരിടയനിതാ, ദൈവജനത്തിന് ഇടയിനിതാ" എന്നു തുടങ്ങുന്ന ഗാനം ഗായകസംഘം ആലപിച്ചു. ബസിലിക്കയുടെ പ്രധാന കവാടത്തില്‍ വികാരി റവ. ഡോ. ജോസ് ചിറമേല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ മെഴുകുതിരി നല്കി കാനോനികമായി സ്വീകരിച്ചു. കാലംചെയ്ത തണ്റ്റെ മുന്‍ഗാമി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറിടത്തില്‍ മാര്‍ ആലഞ്ചേരി പൂക്കളര്‍പ്പിച്ചു പ്രാര്‍ഥിച്ചു. സീറോ മലബാര്‍ സഭയ്ക്ക് അഭിമാനത്തിണ്റ്റെ ദിനമാണെ ന്നു സ്ഥാനാരോഹണ ശുശ്രൂഷയില്‍ മുഖ്യകാര്‍മികനായ മാര്‍ ബോസ്കോ പുത്തൂറ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. കാലം ചെയ്ത വര്‍ക്കി വിതയത്തില്‍ പിതാവിനു ശേഷം സഭയെ നയിക്കാന്‍ എല്ലാംകൊണ്ടും യോഗ്യനായ ഒരു മേജര്‍ ആര്‍ച്ച്ബിഷപ്പിനായി സഭാസമൂഹം പ്രാര്ഥിക്കുകയായിരുന്നു. ഈശോയുടെ തിരുഹൃദയത്തിന് അനുയോജ്യമായ വിധത്തില്‍ ഒരു വലിയ ഇടയനെ ന മുക്കു ലഭിച്ചിരിക്കുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്നേഹത്തിണ്റ്റെ യും സമന്വയത്തിണ്റ്റെയും പിതാവാണ്. വ്യത്യസ്തമായി ചിന്തിക്കുന്നവരെപ്പോലും സുഹൃത്തായി സ്വീകരിക്കാന്‍ അദ്ദേഹം മടികാണിക്കുന്നില്ല. ദൈവജനത്തെ നയിക്കാന്‍ അദ്ദേഹത്തിനു കഴിയുമാറാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. സഭയുടെ എല്ലാ സഹകരണവും അദ്ദേഹത്തിനു വാഗ്ദാനം ചെയ്യുന്നതായും മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ തെരഞ്ഞെടുപ്പു സ്ഥിരീകരിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വാദം നല്കിക്കൊ ണ്ടും തണ്റ്റെ കൈയൊപ്പോടെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മേജര്‍ ആര്‍ച്ച് ബിഷപ്പിന് അയച്ച സന്ദേശവും പൌരസ്ത്യ തിരുസംഘത്തിണ്റ്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ സന്ദേശവും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വതോറെ പെനാക്കിയോ വായിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആണ്റ്റണി കൊള്ളന്നൂറ്‍ സന്ദേശം മലയാളത്തില്‍ പരിഭാഷപ്പെടുത്തി. മാര്‍പാപ്പയുടെ പ്രത്യേക ഉപഹാരം വത്തിക്കാന്‍ പ്രതിനിധി മേജര്‍ ആര്‍ച്ച്ബിഷപ്പിനു സമ്മാനിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാ വിശ്വാസം ഏറ്റുപറഞ്ഞു. സഭയുടെ എല്ലാ ചുമതലകളും ഏറ്റവും വിശ്വസ്ത തയോടെ താന്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മറ്റു സഭകളോടുള്ള ബന്ധം പരിപോഷിപ്പിക്കും. സഭയുടെ എല്ലാ പ്രബോധനങ്ങളും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു ദേവാലയത്തില്‍ കൂടിയിരുന്നവരെല്ലാം എഴുന്നേറ്റുനിന്നു. കന്നട ഭാഷയില്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന ഗാനം ഗായകസംഘം ആലപിച്ചു. കാര്മികന് മാര്‍ ബോസ്കോ പുത്തൂറ്‍ കൈകകള്‍ വിരിച്ചുപിടിച്ച് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനായി പ്രാര്‍ഥിച്ചു. പിന്നീട് അംശവടിയും മുടിയും ധരിപ്പിച്ച് ശ്രേഷ്ഠ മെത്രാപ്പോലീത്തയെ സ്ഥാനികപീഠത്തിലേക്ക് ആനയിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ സമാപന ആശീര്‍വാദ പ്രാര്ഥനയായിരുന്നു അടുത്തത്. എളിയവനായ തന്നെ മേജര്‍ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തിയ ദൈവ ത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. സഭയെ നയിക്കാന്‍ അനുഗ്രഹിക്കണമെന്നും പരിശുദ്ധനായി ജീവിക്കാന്‍ സഹായിക്കണമെന്നും പ്രാര്‍ഥിച്ചു. തണ്റ്റെ സഹപ്രവര്‍ത്തകര്‍ക്കും അജഗണങ്ങള്ക്കും വേണ്ടിയായിരുന്നു തുട ര്‍ന്നുള്ള പ്രാര്‍ഥന. മുഖ്യകാര്‍മികനും മറ്റു സഹകാര്‍മികരും തങ്ങളുടെ വിധേയത്വത്തിണ്റ്റെ അടയാളമായി മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ആശ്ളേഷിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. മാര്‍ ബോസ്കോ പുത്തൂറ്‍, മലങ്കര കത്തോലിക്ക മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് പെനാക്കിയോ, അഖിലേന്ത്യ ലത്തീന്‍ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ മുഖ്യ സഹകാര്‍മികരും മറ്റ് ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും സഹകാര്‍മികരുമായിരുന്നു. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, ആര്‍ച്ച്ബിഷപ് പെനാക്കിയോ, കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ എന്നിവര്‍ പിന്നീട് മേജര്‍ ആര്‍ച്ച്ബിഷപ്പിനെ അനുമോദിച്ചു സ്ഥാനാരോഹണ ശുശ്രൂഷയുടെ ആദ്യഭാഗത്ത് സ്വര്‍ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ഥന കന്നട ഭാഷയിലുള്ള ഗാനരൂപത്തിലാണു ഗായകസംഘം ആലപിച്ചത്. കുര്‍ബാനയില്‍ പഴയനിയമം വായിച്ചത് ഇംഗ്ളീഷിലായിരുന്നു. ഭാഷയുടെ വൈവിധ്യങ്ങള്‍ക്കിടയിലും സീറോ മലബാര്‍ സഭാംഗങ്ങളെന്ന ഏകത്വവിചാരത്തിണ്റ്റെ നിറവില്‍ തങ്ങള്‍ക്കു പുതിയ ഇടയനെ ലഭിച്ചതിണ്റ്റെ ആഹ്ളാദത്തിലായിരുന്നു വിശ്വാസിസമൂഹം.
മാര്‍ ആലഞ്ചേരി ഐക്യത്തിണ്റ്റെ സന്ദേശം: കര്‍ദിനാള്‍ ടോപ്പോ
സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയിലെ ഐക്യത്തിണ്റ്റെ സന്ദേശമാണെന്നു ഭാരതീയ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷനും റാഞ്ചി ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ. മാര്‍ ആലഞ്ചേരിയുടെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലത്തീന്‍ ഹയരാര്‍ക്കിയിലെ ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും ആദ് ലീമിന സന്ദര്‍ശനത്തിനായി റോമിലായതിനാല്‍ സ്ഥാനാരോഹണത്തിന് ലത്തീന്‍ സഭയെ പ്രതിനിധാനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍ ടോപ്പോ. തോമ്മാശ്ളീഹായുടെ പാരമ്പര്യത്തില്‍ മുന്നോട്ടുപോകുന്ന സീറോ മലബാര്‍ സഭയുടെ നേതൃസ്ഥാനത്തേക്കു നല്ല ഇടയനെ ലഭിച്ചിരിക്കുകയാണ്. ഏറെ വൈവിധ്യങ്ങളുള്ള സമൂഹമാണു കേരളത്തിലേത്. ഇത്തരം വൈവിധ്യങ്ങള്‍ക്കിടയിലും കൂട്ടായ്മയുടെ സന്ദേശമാകാനാണ് ആലഞ്ചേരി പിതാവു നിയോഗിക്കപ്പെട്ടിരിക്കുന്നത്. കുടുംബ പ്രാര്‍ഥനകളില്‍ അധിഷ്ഠിതമായ കേരളത്തിലെ വിശ്വാസികളുടെ ആത്മീയപശ്ചാത്തലം മഹത്തായ മാതൃകയാണ്. സഭയില്‍ സ്നേഹത്തിണ്റ്റെ അടയാളമായി മാറാനുള്ള നി യോഗമാണു പുതിയ മേജര്‍ ആര്ച്ച്ബിഷപ്പിനുള്ളതെന്നും കര്‍ദിനാള്‍ ടോപ്പോ കൂട്ടിച്ചേര്‍ത്തു.
സാമുദായിക ഐക്യത്തിനു ശ്രമം വേണം: മാര്‍ ക്ളീമിസ് ബാവ
വര്‍ഗീയത ഉള്‍പ്പെടെയുള്ള സാമൂഹികപ്രശ്നങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കഴിയണമെന്നു മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്ക ബാവ പറഞ്ഞു. മാര്‍ ആലഞ്ചേരിയുടെ സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. സഭാംഗങ്ങള്‍ക്കു പരസ്പരമുള്ള ഐക്യവും സ്നേഹവും മറ്റു മതസ്ഥരോടും പുലര്‍ത്താന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. സഭയിലെന്ന പോലെ സമൂഹത്തിലും നന്മയുടെ സന്ദേശം പ്രചരിപ്പിക്കണം. വ്യത്യസ്ത ചിന്താധാരകളെ കുര്‍ബാനയുടെ കൂട്ടായ്മയില്‍ ഐക്യപ്പെടുത്താന്‍ നമുക്കാവണം. അദ്ദേഹം പറഞ്ഞുലോകമെങ്ങും പ്രേഷിതരുള്ള സഭയാണു സീറോ മലബാര്‍. സഭയ്ക്കു യോജിച്ച ഇടയനെയാണു ലഭിച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്വം നിര്‍മലവും വിശുദ്ധവുമായി നിറവേറ്റാന്‍ മാര്‍ ആലഞ്ചേരിക്കു കഴിയും. തോമാശ്ളീഹായുടെ പൈതൃകമുള്ള സീറോ മലബാര്‍ സഭയില്‍ മാത്രമല്ല, ക്രൈസ്തവസമൂഹം മുഴുവനിലും സ്നേഹത്തിണ്റ്റെയും ഐക്യത്തിണ്റ്റെയും ശുശ്രൂഷ ചെയ്യാന്‍ മാര്‍ ആലഞ്ചേരിക്കു ദൌത്യമുണെ്ടന്നും കാതോലിക്ക ബാവ പറഞ്ഞു
Saturday, May 28, 2011
മാര്‍ ആലഞ്ചേരിയുടെ സ്ഥാനാരോഹണം ; സെണ്റ്റ് മേരീസ് ബസിലിക്ക ഒരുങ്ങി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനാരോഹണം നാളെ നടക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ ആസ്ഥാന ദേവാലയമായ എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്കയിലാണു സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കുന്നത്. ഞായറാഴ്ച 2.30നു നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വതോറെ പെനാക്കിയോയ്ക്കൊപ്പം അതിമെത്രാസനമന്ദിരത്തിലെത്തും. തിരുവസ്ത്രങ്ങളണിഞ്ഞ സഭയിലെ മെത്രാന്മാര്ക്കും വൈദികര്‍ക്കുമൊപ്പം പ്രദക്ഷിണമായി സെണ്റ്റ് മേരീസ് ബസിലിക്കയിലേക്കു നീ ങ്ങുന്നതോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. ബസിലിക്കയുടെ പ്രധാന കവാടത്തില്‍ വികാരി റവ. ഡോ. ജോസ് ചിറമേല്‍ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പിനെ മെഴുകുതിരി നല്കി കാനോനികമായി സ്വീകരിക്കും. പിന്നീട് കാലം ചെയ്ത മുന്‍ഗാമി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറിടത്തില്‍ മാര്‍ ആലഞ്ചേരി പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിക്കും. സഭാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ കാര്‍മികത്വത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷകള്‍ ആരംഭിക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും സഭാ അഡ്മിനിസ്ട്രേറ്റര്‍ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പിനു നല്‍കും. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് സഭയോടു വിശ്വാസപ്രഖ്യാപനം നടത്തും. മറ്റു മെത്രാന്മാര് വിധേയത്വം പ്രഖ്യാപിക്കുന്നതിണ്റ്റെ സൂചനയായി മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ആശ്ളേഷിക്കുന്നതോടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ പൂര്‍ത്തിയാവും. പിന്നീട് മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. അദ്ദേഹം സുവിശേഷസന്ദേശം നല്‍കും. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് പെനാക്കിയോ, മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്ക ബാവ, അഖിലേന്ത്യ ലത്തീന്‍ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ എന്നിവര്‍ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന് ആശംസകളര്‍പ്പിക്കും. സ്ഥാനാരോഹണത്തിനെത്തുന്ന വൈദികര്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനു തിരുവസ്ത്രങ്ങള്‍ കൊണ്ടുവരണമെന്നു സഭാ കാര്യാലയത്തില്‍നിന്ന് അറിയിച്ചിട്ടുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുമായി എത്തുന്ന വാഹനങ്ങള്‍ മറൈന്‍ ഡ്രൈവിലും ഗോശ്രീ റോഡിലുമായി പാര്‍ക്ക് ചെയ്യണം. സ്ഥാനാരോഹണച്ചടങ്ങുകള്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നു സീറോ മലബാര്‍ സഭാ വക്താവ് റവ. ഡോ. പോള്‍ തേലക്കാട്ടും ബസിലിക്ക വികാരി റവ. ഡോ. ജോസ് ചിറമേലും അറിയിച്ചു. ബസിലിക്ക അങ്കണത്തില്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്.
Friday, May 27, 2011
മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ചേര്‍ന്ന മെത്രാന് സിനഡാണ് അറുപത്താറുകാരനായ മാര്‍ ആലഞ്ചേരിയെ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുത്തത്. ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകാംഗമായ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായിരിക്കും. ഞായറാഴ്ച എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്കയില്‍ സ്ഥാനാരോഹണം നടക്കും. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാനിലും കാക്കനാട് സഭാ കാര്യാലയത്തിലും ഒരേസമയത്തായിരുന്നു പ്രഖ്യാപനം. കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ പിന്‍ഗാമിയായാണു മാര്‍ ആലഞ്ചേരി തെര ഞ്ഞെടുക്കപ്പെട്ടത്. സഭയ്ക്ക് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പദവി ലഭിച്ച ശേഷം സിനഡുതന്നെ തെര ഞ്ഞെടുക്കുന്ന ആദ്യത്തെ മേജര്‍ ആര്ച്ച്ബിഷപ്പാണു മാര്‍ ജോര്‍ജ് ആലഞ്ചേരി. തെരഞ്ഞെടുപ്പിനുള്ള മെത്രാന് സിനഡ് 23നാണ് ആരംഭിച്ചത്. ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും രൂപതാ ഭരണത്തില്‍നിന്നു വിരമിച്ച ബിഷപ്പുമാരും ഉള്‍പ്പെടെ 44 പേരാണു സിനഡില്‍ പങ്കെടുത്തത്. ദേഹാസ്വാസ്ഥ്യം മൂലം ര ണ്ട് എമരിറ്റസ് ബിഷപ്പുമാര്‍ക്കു സിനഡില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ല. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ക്കായുള്ള സിനഡിണ്റ്റെ പ്രസിഡണ്റ്റായി തെരഞ്ഞെടുത്തിരുന്നു. സിനഡിണ്റ്റെ ആദ്യദിവസം പ്രാര്‍ഥനയും ധ്യാനവുമായി ചെല വഴിച്ചു. രണ്ടാംദിവസം ഉച്ചയ്ക്കുമുമ്പു നടന്ന രണ്ടാമത്തെ സിറ്റിംഗില്‍ത്തന്നെ തെരഞ്ഞെടുപ്പു നടന്നു. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അധ്യക്ഷന്‍ സമ്മതം ചോദിക്കുകയും മാര്‍ ആലഞ്ചേരി സിനഡ് മുന്‍പാകെ തണ്റ്റെ സമ്മതം എഴുതി വായിച്ച് അറിയിക്കുകയും ചെയ്തു. തുടര്‍ന്നു ഡല്‍ഹിയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോയുടെ കാര്യാലയം വഴി സിനഡല്‍ തെരഞ്ഞെടുപ്പിണ്റ്റെ വിവരം മാര്‍പാപ്പയുടെ അംഗീകാരത്തിനായി അയച്ചു. വത്തിക്കാനില്‍ നിന്നുള്ള അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാനിയമപ്രകാരം സിനഡിണ്റ്റെ മുമ്പാകെ സ ത്യപ്രതിജ്ഞ ചെയ്തു മെത്രാന്‍സംഘത്തോടും സഭയോടുമുള്ള വിധേയത്വവും കൂട്ടായ്മയും പ്രഖ്യാപിച്ചു. സിനഡിണ്റ്റെ പ്രസിഡണ്റ്റായിരു ന്ന മാര്‍ ജോര്‍ജ് വലിയമറ്റമാ ണു മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്നു സഭാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഹാരമണിയിച്ചു. സഭയിലെ ഏറ്റവും സീനിയറായ മെത്രാനും കോട്ടയം അതിരൂപതയുടെ എമരിറ്റസ് ആര്‍ച്ച്ബിഷപ്പുമായ മാര്‍ കുര്യാക്കോസ് കുന്നശേരി ബൊ ക്കെ നല്കി. സിനഡില്‍ പങ്കെടുത്ത എല്ലാ മെത്രാന്മാരും പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനോട് ആദരവും സഭാപരമായ കൂട്ടായ്മയും പ്രഖ്യാപിച്ചു. മാര്‍ ആലഞ്ചേരി എല്ലാവര്ക്കും നന്ദി പറയുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് കുന്നശേരി, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവരും സദസിലുണ്ടാ യിരുന്ന മറ്റ് ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സന്യസ്തരും വിശ്വാസികളും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശംസകളര്‍പ്പിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയാണു മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളത്തേക്കു ചങ്ങനാശേരിയില്‍നിന്നു ചെല്ലുന്ന രണ്ടാ മത്തെ മെത്രാപ്പോലീത്തയുമാണ് അദ്ദേഹം
Wednesday, May 25, 2011
ഫാമിലി വെല്ഫെയര്സെണ്റ്റര് പഠനോപകരണങ്ങള്‍ നല്കി
വരാപ്പുഴ അതിരൂപത ഫാമിലി വെല്‍ഫെയര്‍ സെണ്റ്ററിണ്റ്റെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട കുടുംബങ്ങളിലെ 2550 വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പാപ്പാളി ഹാളില്‍ നടന്ന ചടങ്ങ് അതിരൂപത വികാരി ജനറാള്‍ റവ.ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. ബാഗ്, കുട, നോ്ട്ടുബുക്കുകള്, പേന, പെന്‍സില്‍, ഫയല്‍, ഇന്സ്ട്രുമണ്റ്റ് ബോക്സ്, യൂണിഫോം എന്നിവക്കു പുറമേ സ്കോളര്‍ഷിപ്പും നല്കി. പ്രസിഡണ്റ്റ് ആഗ്നസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, എം.ഡി റാഫേല്‍, സിസ്റ്റര്‍ ആന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാഠപുസ്തകത്തിലൂടെയുള്ള ക്രൈസ്തവ അവഹേളനം പ്രതിഷേധാര്‍ഹം
ക്രൈസ്തവസഭയെ പൊതുസമൂഹത്തില്‍ അവഹേളിച്ചും, ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തു വളരുന്ന തലമുറയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയും, സഭാവിരോധം സൃഷ്ടിച്ചെടുക്കാന്‍ ചില തല്പരകക്ഷികള് നടത്തുന്ന ഗൂഢാലോചനയാണു പാഠപുസ്തകങ്ങളിലൂടെ നടത്തുന്ന ക്രൈസ്തവവിരുദ്ധ പരാമര്ശങ്ങളെന്നു സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന്‍. വിവാദമായ സാമൂഹ്യപാഠപുസ്തകം പിന്‍വലിക്കുക മാത്രമല്ല, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കാനും സര്‍ക്കാര്‍ തയാറാകണം. യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് തെറ്റായ സന്ദേശങ്ങള്‍ വിദ്യാര്‍ഥികളുടെ മനസില്‍ കുത്തിനിറച്ച് ക്രൈസ്തവ സഭയെക്കുറിച്ച് വികലമായ ധാരണ കുട്ടികളില്‍ സൃഷ്ടിക്കുന്നതല്ല വിദ്യാഭ്യാസ പരിഷ്കരണം. പത്താം ക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം ഉടന്‍ പിന്‍വലിക്കാത്തപക്ഷം വാന്‍ എതിര്‍പ്പുകളെ നേരിടേണ്ടിവരുമെന്നു വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Monday, May 23, 2011
സമാധാനജീവിതത്തിന് സാമൂഹ്യനീതി അനിവാര്യം: ബിഷപ് മാര്‍ ജോസ് പൊരുന്നേടം
സമാധാന ജീവിതത്തിന് സമൂഹത്തിലെ എല്ലാവര്ക്കും നീതി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് കെസിബിസി ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം. കേരള ലേബര്‍ മൂവ്മെണ്റ്റ് (കെഎല്‍എം) സിബിസിഐ ലേബര്‍ കമ്മീഷണ്റ്റെ കീഴിലുള്ള വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷനുമായി ചേര്‍ന്ന് അസംഘടിത തൊഴിലാളികളുടെ സമഗ്ര സാമൂഹിക സുരക്ഷയ്ക്കായി നടപ്പാക്കുന്ന സുരക്ഷാപദ്ധതി 'സുരക്ഷ'യുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. പൊതുസമൂഹത്തിണ്റ്റെ പുരോഗതിക്ക് ഓരോ മനുഷ്യനും മാതൃകാപരമായ ജീവിതം നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ നടപ്പാക്കുന്ന പലക്ഷേമപദ്ധതികളുടെയും ഗുണം ജനങ്ങളിലേക്ക് എത്തുന്നില്ല. ദൌത്യനിര്വഹണത്തിണ്റ്റെ ഭാഗമായി സഭയിലെ ആളുകള്‍ ഇത് ഏറ്റെടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിലെ കത്തോലിക്കാസഭയുടെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍, ദേവാലയങ്ങളിലെ വിവിധ ശുശ്രൂഷികള്‍ എന്നിവരുടെ സാമൂഹിക സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് സുരക്ഷ. ലൈഫ് ഇന്‍ഷ്വറന്‍സ്, റിട്ടയര്‍മെണ്റ്റ് ആനുകൂല്യം, പെന്ഷന് എന്നിവ സുരക്ഷാ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 വയസു മുതല്‍ 54വയസുവരെയുള്ള സഭാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ദേവാലയ ശുശ്രൂഷികള്‍ എന്നിവര്‍ക്ക് അംഗത്വമെടുക്കാം.
സിഎല്‍സി അംഗങ്ങള്‍ സ്നേഹത്തിനു സാക്ഷികളാകേണ്ടവര്‍: മാര്‍ ബോസ്കോ പുത്തൂറ്‍
സ്നേഹത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ് സിഎല്‍സി അംഗങ്ങളെന്നു സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. സിഎല്‍സി എറണാകുളം-അങ്കമാലി അതിരൂപത കൌണ്‍സില്‍ കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈശോയുടെ സ്നേഹം സമൂഹത്തിനു പകരാന്‍ നമുക്കു കടമയുണ്ട്. നമ്മുടെ വാക്കുകളും പ്രവൃത്തികളും ഈശോയുടെ സ്നേഹാനുഭവം പകരുന്നതാവണം. സിഎല്‍സിയില്‍ പ്രവര്‍ത്തിക്കാനായതു തണ്റ്റെ ജീവിതത്തില്‍ ഏറെ നന്മകള്ക്കു നിമിത്തമായിട്ടുണ്ടെന്നും ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ അനുസ്മരിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ക്യാമ്പ് സന്ദര്‍ശിച്ചു. വ്യക്തിജീവിതത്തില്‍ വിശുദ്ധിയും വിവേകവുമുള്ളവരായി ഓരോ സിഎല്‍സി അംഗവും മാറേണ്ടതുണ്ടെന്നു മാര്‍ എടയന്ത്രത്ത് ഓര്‍മിപ്പിച്ചു.
മേജര്‍ ആര്‍ച്ച്ബിഷപ്; തെരഞ്ഞെടുപ്പ് സീറോ മലബാര്‍ സഭാ സിനഡ് തുടങ്ങും
മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സീറോ മലബാര്‍ സഭ മെത്രാന് സിനഡ്, സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ആരംഭിക്കും. സമൂഹബലിയോടെ സിനഡിനു തുടക്കമാകും. സിനഡില്‍ പങ്കെടുക്കാനായി വിവിധ രൂപതകളില്‍നിന്നുള്ള 44 ബിഷപ്പുമാരും സഭാ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രഖ്യാപിക്കുന്നതോടെ സിനഡ് സമാപിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്തതിനെത്തുടര്ന്നാണു തെരഞ്ഞെടുപ്പു വേണ്ടിവന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മേജര്‍ ആര്‍ച്ച്ബിഷപ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായിരിക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള അധികാരം സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാരുടെ സിനഡിനു ലഭിച്ചശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. ആകെയുള്ള 46 ബിഷപ്പുമാരില്‍ രണ്ടുപേര്‍ അസുഖം മൂലം പങ്കെടുക്കുന്നില്ല. സഭാ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലാണു സിനഡിണ്റ്റെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ അധ്യക്ഷന്‍ നിയന്ത്രിക്കും. സിനഡില്‍ പങ്കെടുക്കുന്നവരുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാളായിരിക്കും മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിനുശേഷം മാര്‍പാപ്പയുടെ അനുമതിയോടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Saturday, May 21, 2011
തൃശൂറ് അതിരൂപതയുടെ മഹാജൂബിലിക്കു തുടക്കം
ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന തൃശൂറ് അതിരൂപതയ്ക്കു ഭാരത സഭാചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ടെന്നു മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വതോറെ പെനാക്കിയോ. ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തില്‍ തൃശൂറ് അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ തോമാശ്ളീഹ ഇന്ത്യയിലെ സഭാവിശ്വാസത്തിനു തുടക്കമിട്ടതു തൃശൂറ് അതിരൂപതയിലെ പാലയൂരിലാണ്. തൃശൂറ് പൂരത്തിനു തൊട്ടുപിന്നാലെയാണ് അതിരൂപതയുടെ ജൂബിലി ആഘോഷത്തിനു തുടക്കമാകുന്നതെന്നു പറഞ്ഞുകൊണ്ടാണ് അപ്പസ്തോലിക് നുണ്‍ഷ്യോ പ്രസംഗം ആരംഭിച്ചത്. തൃശൂറ് അതിരൂപതയ്ക്കും വിശ്വാസികള്‍ക്കും പരിശുദ്ധ കന്യാമറിയത്തിണ്റ്റെ അനുഗ്രഹം സംഋദ്ധമായി ഉണ്ടാകട്ടെയെന്ന് ആശംസിച്ച അപ്പസ്തോലിക് നുണ്‍ഷ്യോ, മാര്‍പാപ്പയുടെ ശ്ളൈഹിക ആശീര്‍വാദം നല്‍കിക്കൊണ്ടാണ് പ്രഭാഷണം അവസാനിപ്പിച്ചത്. സീറോ മലബാര്‍ സഭ എപ്പിസ്കോപ്പല്‍ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍ അധ്യക്ഷത വഹിച്ചു. നാടിണ്റ്റെ വളര്‍ച്ചയുടെ കഥയാണ് അതിരൂപതയുടെ വളര്‍ച്ചയുടെ ചരിത്രമെന്ന് ആര്‍ച്ച്ബിഷപ്പും കെസിബിസി അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വാഗതപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി നുണ്‍ഷ്യോയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, തൃശൂറ് രൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, സാഗര്‍ ബിഷപ് മാര്‍ ആണ്റ്റണി ചിറയത്ത്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ ജയിംസ് പഴയാറ്റില്‍, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, സിസ്റ്റര്‍ പ്രീതി സിഎംസി, ലൂര്‍ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പില്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം ജൂബിലിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Thursday, May 19, 2011
വിശ്വാസമൂല്യങ്ങളിലുറച്ച് മതാന്തരസംവാദം സജീവമാക്കണം: മാര്‍ മാത്യു മൂലക്കാട്ട്
വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ മതാന്തരസംവാദത്തിണ്റ്റെ മേഖലകള്‍ കൂടുതല്‍ സജീവമാക്കണമെന്നു കെസിബിസി ഡയലോഗ് ആന്‍ഡ് എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു കാലത്തേയുംകാള്‍ മതാന്തരസംവാദത്തിന് ഇന്നു പ്രസക്തിയേറെയാണ്. മതാന്തര സംവാദത്തിണ്റ്റെ പേരില്‍ സ്വന്തം വിശ്വാസങ്ങളെയും പിന്തുടര്‍ന്ന മൂല്യങ്ങളെയും മാറ്റിവയ്ക്കുന്നത് ഉചിതമല്ല. വിശ്വാസത്തെക്കുറിച്ചുള്ള വ്യക്തത നമുക്കാവശ്യമാണ്. സമൂഹത്തില്‍ ഭിന്നതയുടെയും വര്‍ഗീയതയുടെയും ആശയങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കിടയില്‍ സുവിശേഷ മൂല്യങ്ങള്‍ക്കനുസൃതമായി മതാന്തരസംവാദങ്ങളിലേര്പ്പെടാന് നമുക്കാവണം - മാര്‍ മൂലക്കാട്ട് ഓര്‍മിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു. കെസിബിസി ഡയലോഗ് ആന്‍ഡ് എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി ഫാ. റോബി കണ്ണന്‍ചിറ, റവ. ഡോ. സക്കറിയാസ് പറനിലം എന്നിവര്‍ പ്രസംഗിച്ചു. മതാന്തര സംവാദത്തിണ്റ്റെ പ്രസക്തി എന്ന വിഷയത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്തും ഇതരമതങ്ങളെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ എന്ന വിഷയത്തില്‍ റവ. ഡോ. വിന്‍സണ്റ്റ് കുണ്ടുകുളവും ക്ളാസ് നയിച്ചു.
ചങ്ങനാശേരി അതിരൂപത ശതോത്തര രജതജൂബിലി പ്രഭയില്‍
ഇന്നത്തെ സീറോമലബാര്‍ സഭയുടെ സ്വതന്ത്രമായ വളര്‍ച്ചയ്ക്കും നവോത്ഥാനത്തിനും നാന്ദികുറിച്ച സുപ്രധാനസംഭവമായിരുന്നു 1987 മെയ് 20 ന് ഭാഗ്യസ്മരണാര്‍ഹനായ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ക്വോദ്യാം പ്രീദെം എന്ന തിരുവെഴുത്തുവഴി സുറിയാനിക്കാരെ ലത്തീന്‍ ഭരണത്തില്‍നിന്നു വേര്‍തിരിച്ച് അവര്‍ക്കു സ്വന്തമായി കോട്ടയം, തൃശൂറ് എന്നീ വികാരിയാത്തുകള്‍ സ്ഥാപിച്ചത്. ചരിത്രപരമായ കാരണങ്ങളാല്‍ വളര്‍ച്ച മുരടിച്ചും ശിഥിലമായും കഴിഞ്ഞ കേരള സുറിയാനി ക്രൈസ്തവരുടെ ഉയിര്ത്തെഴുന്നേല്പിനു കളമൊരുക്കിയ ഈ ചരിത്രസംഭവത്തെ അനുസ്മരിച്ചുകൊണ്ടാണ് അന്നു സ്ഥാപിതമായ രണ്ടു വികാരിയാത്തുകളുടെ നേര്‍തുടര്‍ച്ചയായ ചങ്ങനാശേരി, തൃശൂറ് അതിരൂപതകള്‍ (2011 മേയ് 20) ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര രജതജൂബിലി ആചരണങ്ങള്‍ ആരംഭിക്കുന്നത്. ക്രിസ്തുമതത്തോളം തന്നെ പഴക്കംചെന്ന ചരിത്രമുള്ള ഭാരതത്തിലെ മാര്‍ത്തോമ്മാശ്ളീഹായുടെ സഭ പാശ്ചാത്യ മേല്‍ക്കോയ്മയും ബാഹ്യഇടപെടലുകളുംവഴി വിഭജിതമായിരുന്ന ഒരു സാഹചര്യമാണു പത്തൊമ്പതാം നൂറ്റാണ്ടിണ്റ്റെ അവസാനം ഉണ്ടായിരുന്നത്. 1876 ല്‍ അപ്പസ്തോലിക് വിസിറ്ററായി കേരളം സന്ദര്‍ശിച്ച ലെയോ മോയ്റീണ്റ്റെയും, 1877 ല്‍ എത്തിയ വിസിറ്റര്‍ ഇഗ്നാസിയോ പേര്സിക്കോയുടെയും 1885ല്‍ കേരളം സന്ദര്‍ശിച്ച ഡെലഗേറ്റ് അലിയാര്ദിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുറിയാനി റീത്താഭിമുഖ്യമുള്ള തൃശൂറ്, കോട്ടയം എന്നീ രണ്ടു പ്രമുഖ കേന്ദ്രങ്ങളില്‍ പരിശുദ്ധ സിംഹാസനം വികാരിയാത്തുകള്‍ സ്ഥാപിക്കുകയാണുണ്ടായത്.
Wednesday, May 18, 2011
മാര്‍ കാട്ടുമനയുടെ നീതിബോധം യുവാക്കള്‍ക്കു മാതൃക: മാര്‍ ഗ്രേഷ്യന് മുണ്ടാടന്‍
സീറോ മലബാര്‍ സഭയെ പ്രതിസന്ധിഘട്ടത്തില്‍ ദിശാബോധത്തോടെ നയിച്ച ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം കാട്ടുമനയുടെ നീതിബോധവും സത്യസന്ധമായ നിലപാടുകളും യുവജനങ്ങള്‍ മാതൃകയാക്കണമെന്നു ബിഷപ് മാര്‍ ഗ്രേഷ്യന് മുണ്ടാടന്‍ പറഞ്ഞു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം കാട്ടുമന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ ചുരുങ്ങിയ കാലംകൊണ്ടു സഭക്കും സമൂഹത്തിനും നിരവധി നന്മകള് ചെയ്തു കടന്നുപോയ സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായിരുന്ന മാര്‍ ഏബ്രഹാം കാട്ടുമന, സമൂഹത്തിണ്റ്റെ ധാര്‍മിക ശബ്ദമായ കെസിവൈഎം പ്രസ്ഥാനത്തിന് എന്നും പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുസ്മരണ ദിവ്യബലിയില്‍ ബിഷപ് മാര്‍ മുണ്ടാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെസിവൈഎം അതിരൂപതാ പ്രസിഡണ്റ്റ് ഷിജോ മാത്യൂ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബെന്നി ആണ്റ്റണി, ഡയറക്ടര്‍ ഫാ. തോമസ് മങ്ങാട്ട്, സിസ്റ്റര്‍ വിന്‍സി, ഫാ. ആണ്റ്റണി പൂതവേലില്‍, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫെല്വിന് മാത്യു, ജെമി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
എയ്ഞ്ചത്സ് മീറ്റ്: കോതമംഗലം മാലാഖമാരുടെ സംഗമഭൂമിയായി
കോതമംഗലം രൂപത ചെറുപുഷ്പ മിഷന്‍ലീഗിണ്റ്റെ ആഭിമുഖ്യത്തില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചവരുടെ സംഗമം - എയ്ഞ്ചത്സ് മീറ്റ് അവിസ്മരണീയമായി. തൂവെള്ള വസ്ത്രം ധരിച്ച് കരങ്ങളില്‍ പൂക്കളും തിരികളും സ്തുതി ഗീതങ്ങളുമായി 1700 ഓളം കുഞ്ഞുമാലാഖമാരാണ് കോതമംഗലത്ത് ഒരുമിച്ചുകൂടിയത്. കൌദാശിക ജീവിതത്തിണ്റ്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന കുരുന്നുകള്‍ക്ക് രൂപത നല്കുന്ന ആദരവായി മാറി സെണ്റ്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന മാലാഖമാരുടെ സംഗമം. രൂപതയ്ക്ക് കീഴിലുള്ള എട്ട് മേഖലകളിലെ 100 ഇടവകകളില്‍ ഈ വര്‍ഷം ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചവരാണ് എയ്ഞ്ചത്സ് മീറ്റില്‍ സംഗമിച്ചത്. മിഷന്‍ലീഗ് പ്രവര്‍ത്തകരും വിശ്വാസ പരിശീലകരും മാതാപിതാക്കളുമടങ്ങുന്ന വന്‍ ഭക്തജനാവലിയായിരുന്നു കുരുന്നുകളെ വരവേല്‍ക്കാനെത്തിയത്. സെണ്റ്റ് ജോര്‍ജ് കത്തീഡ്രലില്‍ കൊച്ചുമാലാഖമാര്ക്കായി രൂപതാധ്യഷന് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിണ്റ്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, റവ. ഡോ. തോമസ് പെരിയപ്പുറം, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍, ഫാ. പോള്‍ കാഞ്ഞിരക്കൊമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.വിശുദ്ധ കുര്‍ബാനമധ്യേ ബിഷപ് സന്ദേശം നല്കി.
തൃശൂറ് അതിരൂപത 125-ാം വാര്‍ഷികാഘോഷം 20ന് സേവന പദ്ധതികള്‍ക്കു തുടക്കം
അതിരൂപതയുടെ 125-ാം വര്‍ഷികാഘോഷം 20ന് ഉദ്ഘാടനം ചെയ്യും. ഒരുവര്‍ഷം നീളുന്ന ആഘോഷത്തോടനുബന്ധിച്ചു നിരവധി സാമൂഹ്യസേവന ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കും. ശതോത്തര രജത ജൂബിലിവര്‍ഷം കൂട്ടായ്മ വര്‍ഷമായി ആചരിക്കുമെന്നു വാര്‍ത്താസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂറ് ലൂര്‍ദ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയായ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വതോറെ പെനാക്കിയോ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്ച്ച്ബിഷ്പ്സ് ഹൌസില്‍നിന്നു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ ലൂര്‍ദ് കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടര്‍ന്നു നടക്കുന്ന സമൂഹബലിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. അതിരൂപതയുമായി ബന്ധപ്പെട്ട പത്തു മെത്രാന്മാരും അതിരൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകും. ഡോ. സാല്‍വതോറെ പെനാക്കിയോ സന്ദേശം നല്‍കും. തുടര്‍ന്ന് പൊതുസമ്മേളനം ഡോ. സാല്‍വതോറെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍ അധ്യക്ഷനാകും. നിരവധി പ്രമുഖര്‍ പങ്കെടുക്കും. കാരുണ്യ, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും ഈ സമ്മേളനത്തില്‍ നടക്കും. വാഹന പണിമുടക്കു പ്രഖ്യാപിച്ചിട്ടുണെ്ടങ്കിലും ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് എത്തിച്ചേരാനുള്ള വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കാന്‍ വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ സമ്മതിച്ചിട്ടുണെ്ടന്ന് അതിരൂപതാ അധികാരികള്‍ പറഞ്ഞു. ജൂബിലി സ്മാരകമായി പെരിങ്ങണ്ടൂരില്‍ മനോരോഗികള്‍ക്കായി തുടങ്ങുന്ന ട്രിച്ചൂറ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെണ്റ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിണ്റ്റെ (ടിംഹാന്സ്) ഉദ്ഘാടനവും അപ്പസ്തോലിക് നുണ്‍ഷ്യോ നിര്‍വഹിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസ് മുഖ്യാതിഥിയായിരിക്കും. 125 ജൂബിലി ഭവനങ്ങള്‍125, നിര്‍ധനയുവതികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം, 125 കുഞ്ഞുങ്ങള്‍ക്കു ജൂബിലി മിഷന് ഹൃദയാലയയില്‍ സൌജന്യ ആന്‍ജിയോഗ്രാം, സ്നേഹശ്രീ മൈക്രോ ഫിനാന്‍സിംഗ് വിപുലീകരണം തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജൂബിലിയോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്. മേയ് 21 മുതല്‍ അടുത്തവര്‍ഷം മേയ് 21 വരെ അതിരൂപ തയിലെ പള്ളികളിലും സ്ഥാപനങ്ങളിലും 13 മണിക്കൂറ് ആരാധന നടക്കും. അടുത്തവര്‍ഷം മേയ് 20നു ദിവ്യകാരുണ്യ പ്രദക്ഷിണം, പ്രേഷിതറാലി, സമര്‍പ്പിതസംഗമം, യുവജന അസംബ്ളി എന്നിവ നടത്തുമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, വികാരി ജനറാള്‍മാരായ മോണ്‍. പോള്‍ പേരാമംഗലത്ത്, മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, ചാന്‍സലര്‍ ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍ എന്നിവരും പങ്കെടുത്തു.
Tuesday, May 17, 2011
നാസി വിരുദ്ധ ജര്‍മ്മന്‍ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
നാസി ആധിപത്യത്തെ പ്രതിരോധിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസ ജീവിതം പരിപാലിച്ച തെക്കന്‍ ജര്‍മ്മന്‍കാരനായ(ബവേറിയ) ഗിയോര്ഗ് ഹേഫ്നര്‍ (Georg Haefner) റുടെ വാഴ്ത്തപ്പെട്ടവനായുള്ള പ്രഖ്യപനം വ്യൂസ് ബുര്‍ഗിലെ കദ്ദീഡ്രലില് വച്ചു നടന്നു. ബവേറിയക്കാരനായ ബനഡിക്റ്റ് 16-ാം മാന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി എത്തിയ കര്‍ദ്ദിനാള്‍ ആന്‍ജലോ അമാത്തോ ആണ് കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. 1942 ല്‍ സാഹാവിലെ കോണ്സണ്ട്രേഷന് ക്യാമ്പില്‍ വച്ച് പട്ടിണിയും രോഗവും കൊണ്ടാണ് ഫാ. ഹേഫ്നര്‍ മരണമടഞ്ഞത്. "നാസി അധിപത്യത്തിണ്റ്റെ കാലത്ത് ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവിതം അര്‍പ്പിച്ച ക്രൈസ്തവരുടെ പ്രതിനിധിയാണ്" ഫാ.ഹേഫ്നര്‍ എന്ന് വ്യൂസ്ബുര്ഗ് ബിഷപ് ഹോഫ്മാന്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയില്‍ പ്രേഷിതവര്‍ഷം ഓഗസ്റ്റ് 15 മുതല്‍ 2012ഓഗസ്റ്റ് 15 വരെ
പ്രേഷിതവര്ഷത്തിണ്റ്റെ ഉദ്ഘാടനം ഓഗസ്റ്റ് 15 ന് എല്ലാ രൂപതകളിലും പ്രവാസി കേന്ദ്രങ്ങളിലും നടത്തും എന്ന് സീറോ മലബാര്‍സഭയുടെ മൌണ്ട് സെണ്റ്റ് തോമസിലുള്ള കാര്യാലയത്തില്‍ നിന്നും അറിയിച്ചു. ഓഗസ്റ്റ് 15 മുതല്‍ 2012 ഓഗസ്റ്റ് 15 വരെ സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷമായി ആചരിക്കും. സീറോ മലബാര്‍ സഭയുടെ കേരളത്തിനു പുറത്തുള്ള ആദ്യ രൂപതയായ ഛാന്ദായുടെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ചാണ് പ്രേഷിത വര്‍ഷാചരണത്തിനു തുടക്കമിടുന്നത്. മാര്‍ സെബാസ്റ്റയന് വടക്കേല്‍ കണ്വിനറായുള്ള അഞ്ചംഗ മെത്രാന് സമിതിയാണ് പ്രേഷിതവര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാര്‍ സൈമണ്‍ സ്റ്റോക്ക് സി.എം.ഐ, മാര്‍ ആണ്റ്റണി ചിറയത്ത്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റാഫേല്‍ തട്ടില്‍ എന്നിവരാണ് മെത്രാന് സമിതിയിലെ അഗംങ്ങള്‍. സുവിശേഷവല്ക്കരണത്തിണ്റ്റെയും പ്രവാസികളുടെ അജപാലന ശുശ്രൂഷയുടെയും ചുമതലയുള്ള കമ്മീഷന് തയ്യാറാക്കിയ പ്രവര്‍ത്തന പദ്ധതി 2011 ജനുവരിയില്‍ നടന്ന മെത്രാന്മാരുടെ പത്തൊമ്പതാം സിനഡ് അംഗീകരിച്ചു. സീറോമലബാര്‍ പ്രേഷിതവര്‍ഷം എന്നായിരിക്കും അറിയപ്പെടുക "ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കും". (അപ്പ . പ്രവ. 1:8) എന്ന തിരുവചനമാണ് ആദര്ശവാക്യമായി സ്വീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ പ്രേഷിതാവബോധത്തെ ഉജ്ജ്വലിപ്പിക്കുക; പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ആത്മീയവും മാനുഷീകവും ഭൌതീകവുമായ വിഭവശേഷി സമാഹരിക്കുക; സഭാംഗങ്ങളിലെല്ലാം പ്രത്യേകിച്ച് മിഷനറിമാരില്‍ പ്രേഷിത തീക്ഷണത ജ്വലിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങളെന്ന് പ്രേഷിത വര്ഷാചരണത്തിണ്റ്റെ കേന്ദ്രസമിതിയുടെ സെക്രട്ടറി ഫാ. ജോസ് ചെറിയമ്പനാട്ട് എം.എസ്.ടി. അറിയിച്ചു. കൊടുങ്ങല്ലൂരില്‍ ഓഗസ്റ്റ് 21 ന് എല്ലാമെത്രാന്‍മാരും ഒരുമിച്ച് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ ആദ്യ ഇടയലേഖനം പ്രേഷിത വര്‍ഷാചരണത്തെക്കുറിച്ച് അറിയിച്ചു കൊണ്ടായിരിക്കും.
മരിയസദനം മാനവികതയുടെ മാതൃക: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മരിയസദനം മാനസികാരോഗ്യകേന്ദ്രം മാനവികതയുടെ മാതൃകയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്രിസ്തീയതയും ഭാരതീയതയും ഒത്തുചേര്‍ന്ന മരിയസദനത്തിണ്റ്റെ വനിതാവിഭാഗം ബ്ളോക്കിണ്റ്റെ ശിലാസ്ഥാപനവും വാര്‍ഷികാഘോഷ ഉദ്ഘാടനവും നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് സ്രാമ്പിക്കലിണ്റ്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് വാര്‍ഷികാഘോഷം ആരംഭിച്ചത്.
പ്ളസ് വണ്‍: സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കരുത് : ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
പ്ളസ് വണ്‍ അലോട്ട്മെണ്റ്റില് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കുകൂടി അവസരം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സംസ്ഥാനത്ത് ഒന്നാംഘട്ട പ്ളസ് വണ്‍ അലോട്ട്മെണ്റ്റ് ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ ഈ മാസം 20ന് മാത്രമാണ് സിബിഎസ്ഇ പത്താം ക്ളാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയുള്ളൂ. ഒന്നാംഘട്ടം അവസാനിക്കുമ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടും. വിദ്യാര്‍ഥികളുടെ അവകാശ നിഷേധമാണ് ഇതുവഴിയുണ്ടാവുക. ഈ സാഹചര്യത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നീതിപൂര്‍വകമായ നിലപാട് സ്വീകരിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.
Monday, May 16, 2011
തങ്ങളുടെ പ്രവര്‍ത്തനം "അതിസ്വാഭാവികതലത്തിലുള്ളതാണെന്ന്" കത്തോലിക്കാ മിഷനറിമാരെ പരിശുദ്ധ പിതാവ് ബനഡിക്റ്റ് 16-ാ മാന്‍ മാര്‍പാപ്പ അനുസ്മരിപ്പിച്ചു."ക്രിസ്തുവിലും അവിടുത്തെ വചനത്തിലും ആഴത്തില്‍ വേരുറപ്പിച്ചവര്ക്കു മാത്രമേ ക്രിസ്തുവിലൂടെ ദൈവം നല്കിയ രക്ഷയുടെ സര്വ്വാതിശായത്വം മറച്ച് മനുഷ്യാധിഷ്ഠിതവും സാമൂഹ്യവുമായ പദ്ധതികള്‍ മാത്രമായി സുവിശേഷപ്രഘോഷണത്തെ ചുരുക്കുകയെന്ന പ്രലോഭനത്തെ അതിജീവിക്കാന്പറ്റൂ"മാര്‍പാപ്പ വ്യക്തമാക്കി. പൊന്തിഫിക്കല്‍ മിഷന് സൊസൈറ്റിയുടെ ജനറല്‍ അസംബ്ളിയില്‍ മെയ് 14-ാം തീയതി സന്ദേശം നല്കി സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ.് "വചനമാണ് പ്രഘോഷിക്കപ്പെടേണ്ടതും സാക്ഷ്യം വഹിക്കപ്പെടേണ്ടതും. നിരന്തരമായ സാക്ഷ്യമില്ലെങ്കില്‍ 'വചനം' കുറച്ചുമാത്രം മനസ്സിലാക്കപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതുമാകും മിഷനറിമാര്‍ക്ക് പലപ്പോഴും തങ്ങള്‍ അശക്തരും ദരിദ്രരും ഒക്കെയാണെന്നു തോന്നിയേക്കാം. അപ്പോഴെല്ലാം മണ്‍പാത്രത്തില്‍ നിധി നല്കുന്ന ദൈവത്തിണ്റ്റെ കരുത്തിലാശ്രയിച്ച് ആത്മവിശ്വാസം പുനര്‍സൃഷ്ടിക്കാന്‍ കഴിയണം ദൈവമാണ് നമ്മിലൂടെ പ്രവര്‍ത്തിക്കുന്നത്" മാര്‍പാപ്പയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ള കത്തോലിക്കാ മിഷനറി സൊസൈറ്റികള്‍ക്കു നല്‍കിയിരിക്കുന്ന പേരാണ് പൊന്തിഫിക്കല്‍ മിഷന് സൊസൈറ്റി എന്നത്.
തെറ്റിദ്ധാരണാജനകമായ പാഠപുസ്തകം പിന്‍വലിക്കണം: മാര്‍ ജോസഫ് പവ്വത്തില്‍
പത്താംക്ളാസിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസവകുപ്പു തയാറാക്കിയിരിക്കുന്ന സാമൂഹികശാസ്ത്ര പാഠപുസ്തകം ചരിത്രത്തെക്കുറിച്ചു തെറ്റിദ്ധാരണ നല്കുന്ന മാര്‍ക്സിസ്റ്റ് വീക്ഷണമാണു പകര്‍ന്നുനല്‍കുന്നതെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.
മദ്യനിരോധനത്തിനു തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുതിയ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണം:
അല്മായ സമ്മേളനം മദ്യത്തിണ്റ്റെ ലഭ്യത കുറച്ചു മദ്യസംസ്കാരത്തില്നിന്നു കേരള ജനതയെ മോചിപ്പിക്കണമെന്നു പാലാരിവട്ടം പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ കെസിബിസി അല്മായ നേതൃസമ്മേളനം അംഗീകരിച്ച പ്രമേയം പുതിയ സര്‍ക്കാരിനോടാവശ്യപ്പെട്ടു
സ്നേഹവും ഐക്യവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കണം: ആര്‍ച്ച് ബിഷപ് സാല്‍വതോറെ പെനാക്കിയോ
സ്നേഹവും സമാധാനവും നീതിയും സഹിഷ്ണുതയും ഐക്യവും നിറഞ്ഞ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയണമെന്ന് ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് സാല്‍വതോറെ പെനാക്കിയോ ആഹ്വാനം ചെയ്തു. പുനലൂറ് രൂപതയുടെ രജതജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് പുനലൂറ് സെണ്റ്റ്മേരീസ് കത്തീഡ്രലില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടുള്ള പ്രതിബദ്ധത നവീകരിക്കുന്നതിനും ഉത്സാഹത്തോടും അര്‍പ്പണ മനോഭാവത്തോടും ദൈവവചനം പ്രഘോഷിക്കുന്നതിനുമുള്ള അവസരമാണ് ജൂബിലിയാഘോഷം. രൂപതയുടെ അജപാലന-സാമൂഹ്യവിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നാടിണ്റ്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടിയാണ്. ദൈവീകമായ പരിചരണത്തില്‍ ആശ്രയിച്ച് ജീവിക്കാന്‍ മനുഷ്യന് സാധിക്കണം. സ്നേഹവും സൌഹൃദവും മനുഷ്യമനസുകളെ തമ്മില്‍ കോര്‍ത്തിണക്കുമ്പോഴാണ് വിശാലമായ കാഴ്ചപ്പാടുകള്‍ കൈവരുന്നത്. ഇത്തരം കാഴ്ചപ്പാടുകള്‍ സമൂഹത്തെ നേരായ ദിശയിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം നല്കിയ ദാനങ്ങള്‍ക്ക് നന്ദിപറയാന്‍ പ്രാര്‍ഥനയിലൂടെ നമുക്ക് കഴിയണം. ജീവിതത്തില്‍ വന്നുപോയ കുറവുകളെ സംബന്ധിച്ച് പരിശോധിക്കുന്നതിനും ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും നാം തയാറാകണം. വിദ്യാഭ്യാസമുള്ള പുതിയ തലമുറയുടെ കടന്നുവരവോടെ സമൂഹത്തില്‍ കാതലായ മാറ്റമുണ്ടാകും. മനുഷ്യണ്റ്റെ കരുത്ത് അറിവാണെന്നും അറിവിണ്റ്റെ പാതയിലൂടെ മുന്നോട്ടുപോകുന്നവര്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതയുടെ രജതജൂബിലി കൂട്ടായ്മ ഭവന പദ്ധതിയുടെ താക്കോല്‍ദാനവും ആര്‍ച്ച്ബിഷപ് സാല്‍വതോറെ പെനാക്കിയ നിര്‍വഹിച്ചു. ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, സീറോ മലബാര്‍സഭ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍, പുനലൂറ് ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, പാളയംകോട്ട രൂപതാ ബിഷപ് റവ.ഡോ.ജൂഡ് പോള്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ.കെ.രാജു എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ വിമലാ ഗുരുദാസ്, എന്‍എസ്എസ് താലൂക്ക് യൂണിയന് വൈസ്പ്രസിഡണ്റ്റ് എം.ബി.ഗോപിനാഥപിള്ള, എസ്എന്‍ഡിപി പുനലൂറ് യൂണിയന് പ്രസിഡണ്റ്റ് അര്‍ച്ചന രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തേ മാര്‍പാപ്പയുടെ പ്രതിനിധിയെ പുനലൂറ് പോസ്റ്റ്ഓഫീസ് ജംഗ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വൈദിക ശ്രേഷ്ഠരും വിശ്വാസി സമൂഹവും ചേര്‍ന്ന് സെണ്റ്റ്മേരീസ് അങ്കണത്തിലേക്ക് ആനയിച്ചത്. വൈദികരും കന്യാസ്ത്രീകളുമടക്കം ആയിരങ്ങള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് സാല്‍വതോറെ പെനാക്കിയയെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം, കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, മാവേലിക്കര രൂപതാ ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സീറോ മലബാര്‍സഭാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍, പുനലൂറ് ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, തിരുവനന്തപുരം മലങ്കര അതിരൂപതാ സഹായമെത്രാന്‍ മാര്‍ ഐറേനിയോസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.സ്റ്റീഫന്‍ ജി.കുളക്കായത്തില്‍, പുനലൂറ് രൂപതാ വികാരി ജനറല്‍ മോണ്‍.മാര്ട്ടിന് പി.ഫെര്‍ണാണ്ടസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ വിമലാ ഗുരുദാസ്, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ.ഡോ.ക്രിസ്റ്റി ജോസഫ്, ജോയിണ്റ്റ് കണ്‍വീനര്‍ അലക്സാണ്ടര്‍ ലൂക്കോസ്, പബ്ളിക് റിലേഷന്‍സ് കമ്മിറ്റി ചെയര്മാന് മോണ്‍.വിന്‍സണ്റ്റ് ഡിക്രൂസ്, കണ്‍വീനര്‍ ജോസഫ് തോമസ്, ഫാ.ജസ്റ്റിന് ലോറന്‍സ്, ഫാ.മാത്യു ബംഗ്ളാവില്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
വികസനപദ്ധതികള്‍ക്കായി ജനങ്ങളുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തരുത്: ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍
വികസനപദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തരുതെന്ന് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെസിബിസിയുടെ നൂറോളം നേതാക്കള്‍ക്കൊപ്പം മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അല്മായ കമ്മീഷന് ചെയര്മാന് കൂടിയായ ബിഷപ്. വികസന പദ്ധതികളുടെ ബലിയാടുകളായി മാറുന്നവര്‍ നീതിക്കു വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ദാരുണ കാഴ്ചകളാണ് എവിടേയും കാണുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് ജനങ്ങളോട് കൂറുള്ള ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. സമയബന്ധിതമായി പുനരധിവാസം ഉറപ്പാക്കുന്നതുവരെ നീതിക്കു വേണ്ടിയുള്ള സമരത്തില്‍ പാവപ്പെട്ട ഈ ജനങ്ങള്‍ക്കൊപ്പം കെസിബിസി നിലയുറപ്പിക്കുമെന്ന് അദ്ദേഹം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഉറപ്പു നല്കി. ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചപ്പോള്‍ നടുവിന് ക്ഷതം സംഭവിച്ച് കിടപ്പിലായ പനയ്ക്കല്‍ ജോയിയുടെ കുടംബത്തേയും 35-ാം വിവാഹവാര്‍ഷിക വേളയില്‍ പ്ളാസ്റ്റിക് കുടിലില്‍ നരകിക്കുന്ന പേരേപ്പറമ്പില്‍ ആഗ്നസിണ്റ്റേയും ആണ്റ്റണിയുടേയും കുടിലിലും അദ്ദേഹം സന്ദര്‍ശിച്ചു.
Thursday, May 12, 2011
മാര്‍ വിതയത്തില്‍ അധികാരത്തെ ശുശ്രൂഷയായി കണ്ട വ്യക്തിത്വം: മാര്‍ ബോസ്കോ പുത്തൂറ്‍
അധികാരമത്സരത്തിണ്റ്റെ കാലഘട്ടത്തില്‍ തനിക്കു ലഭിച്ച അധികാരം മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള അവസരമായി കണ്ട മഹനീയ വ്യക്തിത്വമായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റേതെന്നു സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്ററും കൂരിയ ബിഷപ്പുമായ മാര്‍ ബോസ്കോ പുത്തൂറ്‍. കര്‍ദിനാള്‍ മാര്‍ വിതയത്തിലിണ്റ്റെ നാല്‍പ്പത്തിയൊന്നാം ഓര്‍മദിനത്തോടനുബന്ധിച്ചു സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആഡംബരം സാമൂഹ്യജീവിതത്തിണ്റ്റെ ഭാഗമാവുമ്പോള്‍ ലാളിത്യത്തിണ്റ്റെ സന്ദേശം പകരുകയായിരുന്നു അദ്ദേഹം. ധ്രുവീകരണം ശക്തമാകുമ്പോള്‍ അനുരഞ്ജനത്തിണ്റ്റെ വഴികള്‍ തേടാനും അതു സാധ്യമാക്കാനും പിതാവിനായി. ദൈവഹിതം തിരിച്ചറിഞ്ഞുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിണ്റ്റേത്. ഈ പ്രതിസംസ്കാരമാണു അദ്ദേഹത്തിണ്റ്റെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്- മാര്‍ ബോസ്കോ പുത്തൂറ്‍ അനുസ്മരിച്ചു. അല്മായ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ മാത്യു അറക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയ്ക്കു ശക്തമായ അല്മായ നേതൃത്വം ആവശ്യമാണെന്നു ഉറച്ചു വിശ്വസിക്കുകയും അതിനനുസരിച്ചു നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത പിതാവാണു മാര്‍ വിതയത്തിലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. മികച്ച നേതാവ് എന്നതിനെക്കാള്‍ നിര്‍മലമായ മനഃസാക്ഷിയുടെ ഉടമയായിരുന്നു കര്‍ദിനാള്‍ വിതയത്തിലെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ സീറോ മലബാര്‍ സഭാ വക്താവ് റവ.ഡോ. പോള്‍ തേലക്കാട്ട് അനുസ്മരിച്ചു. കാരുണ്യത്തിണ്റ്റെ ഉത്തമ മാതൃകയായിരുന്നു മാര്‍ വിതയത്തിലെന്നു ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി അനുസ്മരണപ്രഭാഷണത്തില്‍ പറഞ്ഞു
മാര്‍ വിതയത്തില്‍ സഭയ്ക്കു ലഭിച്ച അനുഗ്രഹം: മാര്‍ ജേക്കബ് തൂങ്കുഴി
സീറോ മലബാര്‍ സമൂഹത്തിനും കേരള കത്തോലിക്കാ സഭയ്ക്കും ലഭിച്ച വലിയ അനുഗ്രഹമാണു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ മഹത്തായ ജീവിതമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി. കാലം ചെയ്ത കര്‍ദിനാളിണ്റ്റെ നാല്‍പ്പത്തിയൊന്നാം ഓര്മദിനാചരണത്തോടനുബന്ധി ച്ച് എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്കയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സീറോ മല ബാര്‍ സഭയുടെ ചൈതന്യത്തെയും അവകാശങ്ങളെയുംകുറിച്ചു വ്യക്തമായ അവബോധം വര്ക്കിപ്പിതാവിനുണ്ടായിരുന്നു. സഭ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. സഭയില്‍ സ്നേഹവും സമാധാനവും ഉണര്‍ത്തി പുത്തന്‍ ദിശാബോധം പകരാന്‍ അദ്ദേഹത്തിണ്റ്റെ നിലപാടുകള്‍ക്കായി. എല്ലാവരെയും തുറന്ന മനസോടെ കാണാന്‍ സാധിച്ചതും എളിമയും വിനയവും കലര്‍ന്ന മനോഭാവവും പിതാവിനെ വേറിട്ടതാക്കി. പിതാക്കന്മാരോടും വൈദികരോടുമെല്ലാം വ്യക്തിപരമായി സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും അഭിപ്രായങ്ങള്‍ ആരായാനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തി. സഭയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സമഗ്രമായ പുരോഗതിയുണ്ടാക്കാന്‍ അദ്ദേഹത്തിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു സാധിച്ചു. ആരാധനാക്രമത്തോടു പ്രത്യേക മമതയോ അകല്‍ച്ചയോ പിതാവു പുലര്‍ത്തിയില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിണ്റ്റെ നിലപാടുകളില്‍ ആര്‍ക്കും അതൃപ്തിയില്ല - മാര്‍ തൂങ്കുഴി പറഞ്ഞു. മദ്യപാനം, ഗര്‍ഭഛിദ്രം തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരേ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മദ്യപാനത്തിണ്റ്റെ അപകടങ്ങളില്‍നിന്ന് ഓരോരുത്തരും മോചനം നേടണമെന്നാഗ്രഹിച്ചു പിതാവ് അതിരൂപതയിലെ എല്ലാ കുടുംബങ്ങളിലേക്കും കത്തെഴുതിയതു സാമൂഹ്യതിന്മകള്ക്കെതിരേയുള്ള അദ്ദേഹത്തിണ്റ്റെ ശക്തമായ നിലപാടുകളുടെ അടയാളമായിരുന്നുവെന്നു മാര്‍ തൂങ്കുഴി അനുസ്മരിച്ചു. തണ്റ്റെ ആദര്‍ശവാക്യമായ അനുസരണവും സമാധാനവും ജീവിതത്തില്‍ പിന്തുടര്‍ന്ന മഹനീയ വ്യക്തിത്വമായിരുന്നു കര്‍ദിനാള്‍ വിതയത്തിലിണ്റ്റേതെന്നു ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ ദിവ്യബലിമധ്യേ നടത്തിയ പ്രസംഗത്തില്‍ അനുസ്മരിച്ചു. സന്യസ്തജീവിതത്തില്‍ പിതാവ് അറിഞ്ഞനുഭവിച്ച മൂല്യങ്ങള്‍ മെത്രാനെന്ന നിലയില്‍ അദ്ദേഹം സഭാംഗങ്ങള്‍ക്കു പകര്‍ന്നു നല്കി. ദൈവഹിതം നിറവേറ്റാനുള്ള വ്യഗ്രത അദ്ദേഹത്തിണ്റ്റെ ജീവിതത്തില്‍ ഉടനീളം പ്രകടമായിരുന്നു. ബലിക്കു സമാനമായ അര്‍പ്പണമാണു കര്‍ദിനാള്‍ വിതയത്തിലിണ്റ്റെ ജീവിതം അടയാളപ്പെടുത്തിയതെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.
Wednesday, May 11, 2011
യുവജന ദിനത്തില്‍ പങ്കെടുക്കാന്‍ മൂന്നു ലക്ഷത്തില്‍പ്പരം യുവജനങ്ങള്‍ രജിസ്റ്റര്‍ചെയ്തു.
മൂന്നു ലക്ഷത്തിനാല്പതിനായിരം യുവജനങ്ങള്‍ ഇപ്പോള്‍ത്തന്നെ സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ലോക യുവജനദിനത്തില്‍ പങ്കുചേരാന്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു. 170രാജ്യങ്ങളില്‍ നിന്നാണ് ഇത്രയും യുവജനങ്ങള്‍ മാഡ്രിഡിലേക്ക് ഒഴുകി എത്തുന്നത്ഓഗസ്റ്റ്16 മുതല്‍21 വരെ നടക്കുന്ന ആചരണത്തില്‍ ബനഡിക്റ്റ് 16-ാം മാന്‍ മാര്‍പ്പാപ്പ നേതൃത്വം നല്‍കും. 21-ാം തീയതി പരിശുദ്ധ പിതാവ് വി.കുര്‍ബാന അര്‍പ്പിക്കും .തലേന്നു നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനക്കും മാര്‍പ്പാപ്പ നേതൃത്വം നല്‍കും.
മംഗലാപുരത്ത് കത്തോലിക്കാ സഹകരണബാങ്കിണ്റ്റെ ശതാബ്ധി
മംഗലാപുരത്തെ കത്തോലിക്കാ സഹകരണബാങ്ക് ശതാബ്ധി ആഘോഷിക്കുന്നു. ആഘോഷത്തിണ്റ്റെ ഭാഗമായി പാവപ്പെട്ട ക്രൈസ്തവര്‍ക്കായുള്ള ലോണുകള്‍ ആസൂത്രണം ചെയ്തതായി ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. മാംഗ്ളൂറ് കത്തോലിക്ക് കോ ഓപ്പറേറ്റീവ് ബാങ്ക് (MCCB) ഓവണ്‍ എ കാര്‍(Own a car ) എന്ന പദ്ധതി വഴി ക്രൈസ്തവരായ ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ നല്കി കാര്‍ വാങ്ങാന്‍ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. കാറിണ്റ്റെ വിലയുടെ 20% ഓരോ ഡ്രൈവറും കണ്ടെത്തണം. ബാക്കി തുക വായ്പയായി ബാങ്ക് നല്‍കും. അതു ഗഡുക്കളായി തിരിച്ചടക്കണം. കേവലം 2% പലിശ മാത്രമേ വായ്പക്ക് ഈടാക്കുകയുള്ളു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത; ബാങ്കിണ്റ്റെ വൈസ്പ്രസിഡണ്റ്റ് ശ്രി. എഡ്വേര്‍ഡ് നസ്രത്ത് ശതാബ്ധി ആഘോഷത്തിണ്റ്റെ ആരംഭം കുറിക്കുന്ന വേളയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 1912 ല്‍ എഴുപത്തിയാറ് ക്രൈസ്തവര്‍ ഷെയര്‍ എടുത്ത് ആരംഭിച്ച ബാങ്കിന് ഇപ്പോള്‍ പതിനാറു ബ്രാഞ്ചുകളാണ് രണ്ടു ജില്ലകളിലായി ഉള്ളത്. 170 കോടിയാണ് ഇപ്പോള്‍ ബാങ്കിണ്റ്റെ ആസ്ഥി. 70% ബിസിനസും ക്രൈസ്തവരാണ് ഈ സഹകരണബാങ്കുമായി നടത്തുന്നത്.
സാഹിത്യവും സംസ്കാരവും വളര്‍ന്നത് സുവിശേഷവുമായി ബന്ധപ്പെട്ട് : ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത
സാഹിത്യവും സംസ്കാരവും വളര്‍ന്നു വന്നത് സുവിശേഷവുമായി ബന്ധപ്പെട്ടാണെന്നും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് പറഞ്ഞു. സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച കട്ടക്കയത്തില്‍ കൊച്ചുചാണ്ടിയച്ചണ്റ്റെ 'ചതുബാലായനചരിതം' എന്ന പുസ്തകത്തിണ്റ്റെ പ്രകാശനം 'ശാലോം' ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം നല്കിയ സമ്മാനമാണ് യേശുക്രിസ്തുവും സുവിശേഷവും. ബൈബിള്‍ വായിക്കുമ്പോള്‍ ഹൃദയവിശാലത സംഭവിക്കുന്നു. യേശുവിണ്റ്റെ സുവിശേഷത്തിണ്റ്റെ വിശാലതയാണ് ശാലോം . ഉത്ഥാനത്തിനുശേഷം യേശു ലോകത്തിന് ആദ്യമായി നല്കിയ വാഗ്ദാനവും ഇത് തന്നെയാണ്. ഹൃദയസന്തോഷത്തിണ്റ്റെ സന്ദേശമാണ് ശാലോം പങ്കുവയ്ക്കുന്നത്. ദൈവത്തിണ്റ്റെ ഏറ്റവും വലിയ കൃപയാണ് ശാലോം; അദ്ദേഹം പറഞ്ഞു. പെരുവണ്ണാമൂഴി പോലുള്ള ഒരു കുഗ്രാമത്തില്‍ നിന്ന് ശാലോമിണ്റ്റെ ശുശ്രൂഷകള്‍ ലോകമെങ്ങും വ്യാപിക്കുന്നത് ദൈവത്തിണ്റ്റെ അനന്തമായ കൃപയുടെ അടയാളമാണ്. യേശുവിണ്റ്റെ സ്നേഹവും നന്മയും ആര്‍ദ്രതയും സമാധാനവും അനേകരിലെത്തിക്കുന്നശുശ്രൂഷകളാണ് ശാലോം ചെയ്തുകൊണ്ടിരിക്കുന്നത്. വിജ്ഞാനത്തിണ്റ്റെയും വിശ്വാസത്തിണ്റ്റേതുമായ അനേകം വിളക്കുകള്‍ ഇരുളില്‍ കൊളുത്തുകയാണ് ശാലോം ശുശ്രൂഷകര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്‍ സമൂഹത്തിലെ സ്നേഹസാന്നിധ്യം : കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്
എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിച്ചുകൊണ്ട് സമൂഹത്തിലെ സ്നേഹസാന്നിധ്യമാകാന്‍ ക്രൈസ്തവര്ക്കുകഴിഞ്ഞു എന്നതാണ് അവരുടെ ഏറ്റവും വലിയ സംഭാവനയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. താമരശേരി രൂപത രജതജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം തങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായപ്പോള്‍ പോലും ക്ഷമയോടും സഹിഷ്ണുതയോടും കൂടി അവ സഹിച്ച് സമൂഹത്തിനു മാതൃക കാട്ടാന്‍ കഴിഞ്ഞത. ് ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കല്‍പോലും വര്‍ഗ്ഗീയ സംഘട്ടനങ്ങളില്‍ ഒരു ക്രൈസ്തവനും പ്രതിയായിരുന്നിട്ടില്ല. കേരളത്തില്‍ സമുദായ സൌഹാര്‍ദ്ദവും മതേതരത്വവും ശക്തിപ്പെടുത്തുന്നതില്‍ സഭയുടെ സംഭാവന പ്രശംസനീയമാണ്. ക്രൈസ്തവ മതം ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാണ്. അതൊരു വിദേശ മതമല്ല. ഭാരതത്തിലെത്തിയ ക്രൈസ്തവ മിഷനറിമാര്‍ മതപ്രചാരകര്‍ മാത്രമായിരുന്നില്ല. ഭാഷയ്ക്കും സംസ്കാരത്തിനും അവര്‍ നല്കിയ സംഭാവനകള്‍ സാമൂഹ്യ പുരോഗതിയുടെ അടിത്തറ പാകി. വളരെ ചെറിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ വിദ്യാഭ്യാസ ആതുരസേവന ജീവകാരുണ്യരംഗങ്ങളില്‍ മറ്റൊരു മതത്തിനും നല്കാന് കഴിയാത്ത സംഭാവനകളാണ് രാജ്യത്തിന് നല്കിക്കൊണ്ടിരിക്കുന്നത്. ക്രിസ്തീയത മാനവികതയാണ് എന്ന ദര്‍ശനം അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് ക്രൈസ്തവര്‍ നടത്തുന്നത്. കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് അവര്‍ക്കും മേലാളന്മാര്ക്കും ഒപ്പം പഠിക്കാന്‍ സൌകര്യമൊരുക്കിയത് ക്രിസ്ത്യാനികളാണ് എന്നത് ഇതിന് ഉദാഹരണമാണ്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അടക്കമുള്ള മിഷനറിമാര്‍ മലയാള ഭാഷയ്ക്ക് നല്കിയ സംഭാവനകള്‍ ഭാഷാചരിത്രമറിയുന്നവര് ആദരവോടെയാണ് ഓര്‍ക്കുന്നത് ; അദ്ദേഹം പറഞ്ഞു. മലബാറിണ്റ്റെ വികസന നായകന് തലശേരി അതിരൂപതാധ്യക്ഷനായിരുന്ന വള്ളോപ്പിള്ളി തിരുമേനിയാണ്. മലബാറില്‍ കാര്‍ഷിക മിന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് സാമൂഹ്യ വികസനത്തിന് അടിത്തറ പാകാന്‍ അദ്ദേഹത്തിണ്റ്റെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ക്ക് കഴിഞ്ഞു. നമ്മുടെ നാട്ടില്‍ മതേതരത്വം ശക്തിപ്പെടുത്തുന്നതിലും വികസന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വംനല്കുന്നതിലും ഇനിയും ഗണ്യമായ സംഭാവനകള്‍ നല്കാന് കഴിയുന്ന സഭയെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇതൊക്കെയാണെങ്കിലും നാടിണ്റ്റെ പുരോഗതിയില്‍ ക്രൈസ്തവര്‍ നല്കിയ സംഭാവനകള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം അധ്യക്ഷനായിരുന്നു. വെല്ലുവിളികള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ അടിപതറാതെ മുന്നേറാന്‍ വിശ്വാസികള്‍ക്ക് കഴിഞ്ഞത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിണ്റ്റെ ബലത്തിലാണ്. ഈ വിശ്വാസത്തെ മുറുകെ പിടിക്കുന്നിടത്തോളം കാലം സഭയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മദ്യവിമുക്ത കുടുംബം, കുടില്‍രഹിത അതിരൂപതാ പദ്ധതികള്‍ നടപ്പാക്കും: മാര്‍ ജോസഫ് പെരുന്തോട്ടം
അതിരൂപതാ ശതോത്തര രജത ജൂബിലി സ്മാരകമായി മദ്യവിമുക്ത കുടുംബം, കുടില്‍രഹിത അതിരൂപത തുടങ്ങിയ കര്‍മപദ്ധതികള്‍ നടപ്പാക്കുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടുംബ ജീവിതത്തിണ്റ്റെ ഭദ്രതയും പവിത്രതയും തകര്‍ക്കുന്ന മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും ദുരുപയോഗം ചൂതാട്ടം തുടങ്ങിയ വിപത്തുകള്‍ക്കെതിരെയും ഫലപ്രദമായ ബോധനപരിപാടികള്‍ നടപ്പാക്കി കുടുംബങ്ങളില്‍നിന്നും ഇത്തരം സാമൂഹ്യ വിപത്തുകള്‍ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. മദ്യവിപത്തിനെതിരെ സര്‍ക്കാരും സമൂഹവും ധാര്‍മിക മനഃസാക്ഷിയോടെ പ്രവര്‍ത്തിച്ചാല്‍ ഈ തിന്മയെ സമൂഹത്തില്‍നിന്നും ഒഴിവാക്കാനാകുമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചര്‍ത്തു. അതിരൂപതയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ലഭ്യമാകത്തക്കവിധമാണ് കുടില്‍രഹിത പദ്ധതി നടപ്പാക്കുന്നത്. ഒരു ഇടവകയില്‍ ഒരു ഭവനം എന്ന കണക്കില്‍ 125 ഭവനങ്ങള്‍ ജൂബിലി വര്‍ഷത്തില്‍ നിര്‍മിച്ചു നല്‍കും. സാമ്പത്തിക പിന്നോക്കാവസ്ഥയിലുളള സമര്‍ഥരായ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി കളര്‍ എ ഡ്രിം സ്കോളര്‍ഷിപ്പ്, നിര്‍ധന യുവതികള്‍ക്ക് വിവാഹസഹായം, സൌജന്യ ചികിത്സാ സഹായം എന്നീ പദ്ധതികളും ജൂബിലി വര്‍ഷത്തില്‍ നടപ്പാക്കും
Tuesday, May 10, 2011
കാലത്തിണ്റ്റെ വെല്ലുവിളികള്‍ നേരിടാന്‍ ജാഗ്രത വേണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
കാലഘട്ടങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അവയെ അതിജീവിക്കാനും വിശ്വാസപരവും സഭാപരവുമായ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും അവലോകനവും ആസൂത്രണവും സുപ്രധാനമാണെന്നു കെസിബിസി പ്രസിഡണ്റ്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഓര്‍മിപ്പിച്ചു. കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ആസ്ഥാനകാര്യാലയവും പൊതുഅജപാലനകേന്ദ്രവുമായ പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററിണ്റ്റെ 48-ാമത് ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാസഭയുടെ ദേശീയതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മിക്ക റീജണുകളും മാതൃകയായി കാണുന്നതു കേരളസഭയെയാണ്. കേരളസഭയുടെ പ്രവര്‍ത്തനങ്ങള്‍ 20 കമ്മീഷനുകളും 12ഡിപ്പാര്ട്ടുമെണ്റ്റുകളുമായി തിരിച്ച് കെസിബിസി നല്കുന്ന ദിശാബോധമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. കാലാകാലങ്ങളിലുള്ള സഭാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും വിലയിരുത്തുകയും അതിലൂടെ സ്വായത്തമാക്കുന്ന അവബോധത്തിലൂടെ ആസൂത്രണത്തിലേക്ക് അതിവേഗം നീങ്ങുകയും വേണം. കേരളത്തിലെ മൂന്നു വ്യക്തിസഭകളുടെയും മാതൃകാപരമായ കൂട്ടായ പ്രവര്‍ത്തനവും പരസ്പരധാരണയും ദേശീയതലത്തില്‍ തന്നെ മാതൃകയായി രൂപാന്തരപ്പെടുത്തിയതില്‍ പിഒസി അതിപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിണ്റ്റെ ചൈതന്യത്തില്‍ രൂപീകൃതമായ പിഒസിയെ ആഗോളസഭ ലക്ഷ്യമിടുന്ന നവസുവിശേഷവത്കരണത്തിണ്റ്റെ പുതിയ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സജ്ജമാക്കേണ്ടതുണ്ട് - ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.മുപ്പതു രൂപതകളിലെ 50 മെത്രാന്മാരടങ്ങുന്ന കേരള കത്തോലിക്കാ മെത്രാന് സമിതി നല്കുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് പിഒസി ശ്രമിക്കുന്നതെന്നു സ്വാഗത പ്രസംഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ഓരോ രൂപതയില്‍ നിന്നും രൂപതാധ്യക്ഷന്മാര് നോമിനേറ്റ് ചെയ്യുകയോ രൂപതാ പാസ്റ്ററല്‍ സമിതി തെരഞ്ഞെടുക്കുകയോ ചെയ്തവരെ ഉള്‍പ്പെടുത്തിയാണു പിഒസിയുടെ ജനറല്‍ ബോഡി രൂപീകരിച്ചിട്ടുള്ളത്. ഇതുകൊണ്ടുതന്നെ കേരളസഭയെ സംബന്ധിക്കുന്ന ജനറല്‍ ബോഡിയുടെ ഏതൊരു നിര്‍ദേശവും മെത്രാന് സമിതി ഏറെ താത്പര്യത്തോടെ വീക്ഷിക്കുന്നുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.
Monday, May 9, 2011
കുരുന്നുകള്‍ ദൈവത്തിണ്റ്റെ പുഞ്ചിരി ലോകത്തിന് സമ്മാനിക്കുന്നു: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ദൈവത്തിണ്റ്റെ പുഞ്ചിരി ലോകത്തിന് സമ്മാനിക്കുന്നവരാണ് കുരുന്നുകളെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത ആറാമത് എയ്ഞ്ചത്സ് മീറ്റില്‍ വിശുദ്ധ കൂര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ദൈവരാജ്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മഹത്തായ പങ്കുണ്ട്. കുഞ്ഞുങ്ങളുടെ സാന്നിധ്യംതന്നെ ദൈവത്തിണ്റ്റെ, ദൈവരാജ്യത്തിണ്റ്റെ അനുഭവമാണ് സമൂഹത്തിന് നല്‍കുന്നത്. വിശുദ്ധിയില്‍ നിറഞ്ഞ അയ്യായ്യിരത്തോളം കുരുന്നുകള്‍ക്ക് ആതിഥ്യമരുളുന്നതോടെ കത്തീഡ്രല്‍, രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷത്തിന് വേദിയായി മാറി. ദിവ്യപൈതലിനെ മാതാപിതാക്കള്‍ ജറുസലേം ദേവാലയത്തില്‍ സമര്‍പ്പിച്ചതുപോലെ രൂപത ഒന്നാകെ ഈ അയ്യായ്യിരം കുട്ടികളെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുകയാണ്. ബിഷപ് പറഞ്ഞു. ലോകത്തിണ്റ്റെ വിവിധ സ്വരങ്ങള്‍ക്കിടയില്‍ സുവിശേഷത്തിണ്റ്റെ സ്വരം കേള്‍പ്പിക്കാന്‍ ദിവ്യകാരുണ്യസ്വീകരണത്തിലൂടെ കുരുന്നുകള്‍ ദൈവിക ശക്തിനേടിയിരിക്കുകയാണ്. ഇവര്‍ക്ക് കരുത്തേകാന്‍ സമൂഹത്തിനു കടമയുണ്ട്. സുവിശേഷത്തിന് നിത്യജീവനുണ്ട്. ജീവണ്റ്റെ വചനമാണ് സുവിശേഷം നല്‍കുന്നത്. സംഗമത്തിലെത്തിയവര്‍ക്ക് വിശുദ്ധ ഗ്രന്ഥം നല്‍കിയതോടെ ഈ നിത്യജീവണ്റ്റെ വചനമാണ് കൈമാറിയിരിക്കുന്നത്. ബിഷപ് പറഞ്ഞു.
കുരുന്നുകളെ വിശ്വാസപാതയില്‍ നയിക്കാന്‍ പാന സോഫ്റ്റ്വെയര്
കത്തോലിക്കാ സഭയിലെ പാരമ്പര്യ പ്രാര്‍ഥനകള്‍ പഠിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍ പാന 1.൦ മതാധ്യാപനരംഗത്തു പുത്തന്‍ പഠനരീതിക്കു വഴിതുറക്കുന്നു. നവീന ഉപാധികള്‍ ഉപയോഗിച്ചു മതപഠനം പരമാവധി അനുഭവവേദ്യമാക്കി തീര്‍ക്കാനുള്ള ആഗ്രഹം പാന 1.൦ യിലൂടെ നിറവേറിയെന്നു ആലപ്പുഴ രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോയി പുത്തന്‍വീട്ടില്‍ പറഞ്ഞു. ആനിമേഷനുകള്‍, ഗെയിമുകള്‍, ഓഡിയോ, എളുപ്പവഴികള്‍ തുടങ്ങി മള്‍ട്ടിപ്പില്‍ ഇണ്റ്റലിജന്‍സ് കണ്സപ്റ്റുകള്ക്കനുസൃതമായി നിരവധി നവീന ഉപാധികള്‍ ഉള്‍പ്പെടുത്തിയ ഈ ലേണിംഗ് സോഫ്റ്റ് വെയര്‍, വിശ്വാസപ്രമാണം, കുമ്പസാരത്തിനുള്ള ജപം ഉള്‍പ്പെടെ പ്രധാനപ്പെട്ട ഒമ്പതു പ്രാര്‍ഥനകള്‍ പഠിക്കാന്‍ സഹായിക്കുന്നു. കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ അംഗീകാരത്തോടെയാണു പാന 1.൦ പുറത്തിറക്കിയിരിക്കുന്നത്. കംപ്യൂട്ടറുകളുടെ ലോകത്തു ജീവിക്കുന്ന കുട്ടികള്‍ക്കു പ്രാര്‍ഥനയുടെ ലോകം പരിചയപ്പെടുത്താന്‍ പറ്റിയ ഉപാധിയാണു പാന സോഫ്റ്റ് വെയറെന്നു ബാംഗളൂറ് സീറോ മലബാര്‍ സഭാ കോ- ഓര്‍ഡിനേറ്ററും സെണ്റ്റ് തോമസ് ഫൊറോന വികാരിയുമായ ഫാ. മാത്യു കോയിക്കര പറഞ്ഞു. മുംബൈ പോലുള്ള സ്ഥലങ്ങളില്‍ പാന 1.൦ പോലുള്ള സോഫ്്റ്റ് വെയറുകള്‍ മതബോധനരംഗത്തു വളരെയേറെ പ്രയോജനം ചെയ്യുമെന്നു കല്യാണ്‍ രൂപത യിലെ ചാന്‍സലര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ഇലവുത്തുങ്കല്‍ പറഞ്ഞു. തങ്ങളുടെ ഇടവകയില്‍ പാന 1.൦ ഉപയോഗപ്പെടുത്തി കുട്ടികളെ പരിശീലിപ്പിക്കാനുള്ള കര്‍മപദ്ധതികള്‍ ആരംഭിച്ചതായി ആലപ്പുഴ രൂപതയിലെ വൈദികരായ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, ഫാ. ജോര്‍ജ് ബിബിലന്‍, ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അറിയിച്ചു. ആലപ്പുഴ രൂപത വാടയ്ക്കല്‍ ഇടവകാംഗവും ജീസസ് യൂത്തിണ്റ്റെ സജീവ പ്രവര്‍ത്തകനുമായ ഡി. ജോസഫാണു സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തത്. ആലപ്പുഴ രൂപത മതബോധനത്തിണ്റ്റെ ലേ ആനിമേറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ ജോസഫ് വചനപ്രഘോഷകനായ ഡോ. ഡി. ജോണിണ്റ്റെ അനുജനാണ്. ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. എഡ്വേര്‍ഡ് പുത്തന്പുരയ്ക്കലിണ്റ്റെ അകമഴിഞ്ഞ പ്രോത്സാഹനവും മതബോധനകേന്ദ്രത്തില്നിന്നു ലഭിച്ച പരിശീലനം നല്കിയ പ്രചോദനവുമാണ് ഈ സംരഭത്തിനു പ്രേരകമായതെന്നു ജോസഫ് പറഞ്ഞു. ബൈബിള്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന ആനിമേഷന്‍ സോഫ്റ്റ് വെയറുകളുടെ രൂപകല്പനയിലാണ് ഇദ്ദേഹമിപ്പോള്‍.
അമ്മയുടെ ഒക്കത്തിരുന്നു മിനുവെത്തി;മാലാഖമാരുടെ സംഗമത്തിന്
ചുറ്റുമുള്ള കുരുന്നുകളൊക്കെ മാലാഖമാരേപ്പോലെ പാറിപ്പറന്നു നടക്കുമ്പോള്‍ ഒമ്പതുകാരി മിനു മാലാഖാമാരുടെ സംഗമത്തിലേക്ക് എത്തിയത് അമ്മയുടെ ഒക്കത്തിരുന്നാണ്. ഇതില്‍ മിനുവിനു തെല്ലും പരിഭവമില്ലെന്നു മാത്രമല്ല പ്രഥമദിവ്യകാരുണ്യം സ്വീകരിക്കാനും മാലാഖാമാരുടെ സംഗമത്തിനെത്താനും കഴിഞ്ഞതിണ്റ്റെ സന്തോഷമായിരുന്നു ആ കുഞ്ഞുമുഖത്ത്. ജന്മനാ ഇരുകാലുകളുമില്ലാതെയാണു മിനു പിറന്നുവീണത്. കടുത്തുരുത്തി കെഎസ്പുരം കാവുങ്കല്ബാബു-മിസി ദമ്പതികളുടെ മൂത്ത മകളാണു മിനുവെന്ന റോസമ്മ. മൂന്നാം ക്ളാസുവരെ ചങ്ങനാശേരിയില്‍ പഠിച്ച മിനു ചെറിയ അസ്വാസ്ഥ്യങ്ങളെതുടര്ന്നു വീട്ടിലേക്കു മടങ്ങി. കാലുകളില്ലെന്ന വേദന യൊന്നും ഈശോയെ സ്വീകരിക്കാന്‍ മിനുവിനു തടസമായില്ല. മിനുവിണ്റ്റെയും മാതാപിതാക്കളുടേയും താത്പര്യത്തിന് ഇടവകയായ കടത്തുരുത്തി സെണ്റ്റ് മേരീസ് പള്ളിയില്‍നിന്ന് എല്ലാ സഹായങ്ങളുമെത്തി. ആഘോഷമായിതന്നെ ദിവ്യകാരുണ്യ സ്വീകരണം നടത്താനായിരുന്നു തീരുമാനമെങ്കിലും വല്യപ്പന് ജോസഫിണ്റ്റെ മരണം നടന്നതിനാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. കത്തീഡ്രലില്‍ നടന്ന രൂപത എയ്ഞ്ചത്സ് മീറ്റില്‍ മിനുവിനായി പ്രത്യേക ഇരുപ്പിടം ഒരുക്കിയിരുന്നു. പള്ളിയകത്ത് ഒന്നാം സ്ഥാനക്കാരിയായിരുന്നു മിനു. പള്ളിയകത്തേക്ക് എത്തിയതുപോലെ തന്നെ തിരികെ മടങ്ങിയതും അമ്മ മിസിയുടെ ഒക്കത്തിരുന്നായിരുന്നു. ദിവ്യകാരുണ്യസ്വീകരണത്തിനു മിനുവിനെ ആത്മീയമായി ഒരുക്കിയ സിസ്റ്റര്‍ കാതറിണ്റ്റെയും സിസ്റ്റര്‍ ഷാര്ലറ്റിണ്റ്റെയും സാന്നിധ്യവും അവള്‍ക്കൊപ്പമുണ്ടായിരുന്നു. വിശുദ്ധ കൂര്‍ബാനയ്ക്കുശേഷം അമ്മയുടെ ഒക്കത്തിരുന്നുതന്നെ മിനു മാര്‍ ജോസഫ് കല്ലറങ്ങാട്ടില്നിന്നു സ്നേഹ സമ്മാനമായി വിശുദ്ധ ബൈബിളും ഏറ്റുവാങ്ങി. അമ്മയുടെ ഒക്കത്തിരുന്ന് ആ കുഞ്ഞുമാലാഖ എത്തുന്നതും മടങ്ങുന്നതും മാതൃദിനത്തില്‍ മാതൃസ്നേഹം വഴിഞ്ഞൊഴുകുന്ന കാഴ്ചയായി.
സ്വര്‍ഗം മണ്ണിലിറങ്ങി; മാലാഖമാര്‍ സ്തുതിഗീതം പാടി
മണ്ണിലിറങ്ങി സ്തുതിഗീതം പാടുന്ന മാലാഖമാര്‍ക്കു നടുവില്‍ നില്ക്കുന്ന അനുഭവമായിരുന്നു പാലാ കത്തീഡ്രലില്‍ എത്തിയവര്‍ക്കെല്ലാം. തൂവെള്ള വസ്ത്രം ധരിച്ചു തലയില്‍ മുടിചൂടി കരങ്ങളില്‍ പൂക്കളും തിരികളും നാവില്‍ സ്തുതിഗീതങ്ങളുമായി ഒന്നും രണ്ടുമല്ല അയ്യായിരം കുരുന്നുകള്‍. അക്ഷരാര്‍ഥത്തില്‍ മാലാഖമാരുടെ സംഗമഭൂമി പോലെ. ചിറകുള്ള ഉടുപ്പുകളുമായി ഓടിനടക്കുന്ന കുഞ്ഞുമാലാഖമാര്‍ക്കൊപ്പം പ്രാര്ഥനാമഞ്ജരികളുമായി രൂപതാജനമൊന്നാകെ ഒത്തുചേര്‍ന്നപ്പോള്‍ അത് ഏറ്റവും വലിയ ആത്മീയ ആഘോഷങ്ങളിലൊന്നായി മാറി. പ്രഥമദിവ്യകാരുണ്യത്തിണ്റ്റെ വിശുദ്ധിയുമായി കത്തീഡ്രലില്‍ കുരുന്നുകള്‍ സംഗമിച്ചതോടെ രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമാണ് നടക്കുന്നതെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറയുമ്പോള്‍ കരങ്ങള്‍ കൂപ്പി ആയിരങ്ങള്‍ ഈശ്വരനു നന്ദി ചൊല്ലി. രൂപതയ്ക്കു കീഴിലുള്ള 169 ഇടവകകളില്‍ ഈ വര്‍ഷം ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചവരാണ് കത്തീഡ്രലില്‍ എയ്ഞ്ചത്സ് മീറ്റില്‍ സംഗമിച്ചത്. വിശ്വാസപരിശീലകരും മാതാപിതാക്കളുമടക്കമുളള വന്ഭക്തജനാവലിയാണു കുരുന്നുകളെ വരവേറ്റത്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയോടെയായിരുന്നു തുടക്കം. രൂപതവികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, കത്തീഡ്രല്‍ വികാരി ഫാ. അലക്സ് കോഴിക്കോട്ട്, വിശ്വാസപരിശീലന കേന്ദ്രം ഡയറ്ക്ടര് ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ജോസഫ് പുരയിടത്തില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരായി
Wednesday, May 4, 2011
മോസ്കോയില്‍ പണി ആരംഭിക്കുന്ന ഇരുന്നൂറു പള്ളികളില്‍ ആദ്യത്തെ പള്ളിയുടെ കല്ലിടീല്‍ കര്‍മ്മം നടന്നു.
മോസ്കോ മേയര്‍ സേര്ജൈ സോബിയാനിന്‍ മോസ്കോയില്‍ പണിതുയര്‍ത്താന്‍ പോകുന്ന 200 പുതിയ ഓര്‍ത്തഡോക്സ് ദൈവാലയങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകില്ല എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. പാത്രിയര്‍ക്കീസ് കിറിലിണ്റ്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഓര്‍ത്തഡോക്സ് ദൈവാലയങ്ങളുടെ പണി ആരംഭിക്കുന്നത. ചെച്ചീനിയന് തീവ്രവാദികള്‍ നിരപരാധികളെ കൊന്നൊടുക്കിയ ദുബ്രോവ്ക തിയറ്റരിനു സമീപം പുതിയ ദൈവാലയത്തിണ്റ്റെ ശിലാസ്ഥാപനം നടത്തുന്ന വേളയിലാണ് മേയര്‍ തണ്റ്റെ പിന്തുണ വ്യക്തമാക്കിയത്. മുനിസിപ്പാലിറ്റി ഇപ്പോള്‍ത്തന്നെ 15 ദൈവാലയങ്ങള്ക്കാവശ്യമായ സ്ഥലം നല്‍കിക്കഴിഞ്ഞു. അഞ്ചെണ്ണത്തിനും കൂടി അധികം വൈകാതെ സ്ഥലം നല്‍കും. 80 സ്ഥലങ്ങളില്‍ ഇപ്പോള്‍ത്തന്നെ ദൈവാലയ നിര്‍മ്മിതി ആരംഭിച്ചു കഴിഞ്ഞു. സഭയുടെയും ദൈവാലയങ്ങളുടെയും സാന്നിദ്ധ്യം അനുഗ്രഹപ്രദമായിട്ടാണ് ഇവിടെ സര്‍ക്കാര്‍ കാണുന്നത്. പ്രത്യേകിച്ചും സാമൂഹ്യ തിന്മകളായ മദ്യപാനം, മയക്കുമരുന്നുപയോഗം, വംശീയകലാപങ്ങള്‍, ഗര്‍ഭഛിദ്രം എന്നിവയ്ക്കെതിരായ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്നുകണ്ടാണ് ഈ നീക്കം എന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കേവലം പ്രാര്‍ത്ഥനാലയങ്ങള്‍ മാത്രമല്ല ദൈവാലയങ്ങള്‍ യുവജനങ്ങള്‍ക്കും മറ്റും ഒരുമിച്ചു കൂടാനും പരസ്പരം പിന്തുണക്കാനും വേദിയൊരുക്കുന്നതും ഇവിടെ ദൈവാലയങ്ങളാണ്.
ബിന്‍ലാദണ്റ്റെ വധത്തില്‍ ആഹ്ളാദിക്കണ്ട; വത്തിക്കാന്‍
അല്‍ക്വൈദ വിഭാഗീയതയും വിദ്വേഷവുമാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും
ഒരു മനുഷ്യണ്റ്റെ കൊലപാതകത്തില്‍ ക്രൈസ്തവന് സന്തോഷിക്കാനാവില്ല എന്ന് വത്തിക്കാണ്റ്റെ പ്രസ് ഓഫീസിണ്റ്റെ തലവന്‍ ഫാ ലൊമ്പാര്‍ഡി പ്രസ്താപിച്ചു. "കൊലപാതകങ്ങള്‍ വിദ്വേഷമാണ് വളര്‍ത്തുക, അല്ലാതെ സമാധാനമല്ല" അദ്ദേഹം വ്യക്തമാക്കി. "ബിന്ലാദന് എല്ലാവര്ക്കും അറിയാവുന്നതുപോലെ തീഷ്ണമായ വിഭാഗീയതയും വിദ്വേഷപ്രചരണവും നടത്തിയ ആളാണ്, അനേകം നിരപരാധികളെ കൊന്നൊടുക്കുന്നതിലേക്ക് അതുനയിച്ചു. മതത്തെ ഈ ഒരു വിദ്വേഷപ്രചരണത്തിന് ഉപാധിയാക്കുകയും ചെയ്തു" പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. അമേരിക്കയില്‍ ബിന്‍ലാദണ്റ്റെ വധത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ളാദപ്രകടനങ്ങള്‍ നടത്തുകയും യൂറോപ്പിലും മറ്റുമുള്ള നേതാക്കന്മാര് അമേരിക്കന്‍ നേതൃത്വത്തിന് അഭിനന്ദനവുമായി രംഗത്തുവരുകയും ചെയ്തപ്പോഴായിരന്നു വത്തിക്കാണ്റ്റെ പ്രതികരണം എന്നാല്‍ "ബിന്ലാദന് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വിഭാഗീയതയും വളര്ത്തുന്നതിണ്റ്റെ ഉത്തരവാദിത്വം ഉണ്ടായിരു"ന്നു വെന്ന പത്രക്കുറിപ്പിണ്റ്റെ ഭാഗം മാത്രമാണ് പാക്കിസ്ഥാന് ദിനപ്പത്രമായ 'ദി ന്യൂസ്' തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ബിന്‍ലാദണ്റ്റെ വധത്തില്‍ ആഹ്ളാദിക്കണ്ട എന്നഭാഗം ഒഴിവാക്കിയാണ് വത്തിക്കാണ്റ്റെ പ്രതികരണം പാക്കിസ്ഥാണ്റ്റെ ദിനപ്പത്രം നല്‍കിയത്.
Tuesday, May 3, 2011
തൊഴിലാളികളുടെ അവകാശങ്ങളും അന്തസും സഭ ഉയര്‍ത്തിപ്പിടിക്കും: മാര്‍ പോളി കണ്ണൂക്കാടന്‍
തൊഴിലിണ്റ്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളും അന്തസും സഭ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡില്‍ രൂപത കാത്തലിക് ലേബര്‍ അസോസിയേഷണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന രൂപതയുടെ തൊഴിലാളി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വ്യക്തിയുടെയും കുടുംബത്തിണ്റ്റെയും സമൂഹത്തിണ്റ്റെയും സുരക്ഷക്കും ഉന്നമനത്തിനുമുള്ള ഉപാധിയായിട്ടാണ് സഭ തൊഴിലിനെ കാണുന്നത്. അതിനാല്‍ സംരക്ഷിക്കപ്പെടേണ്ട മൂലധനം മനുഷ്യനാണ്. സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിണ്റ്റെയെല്ലാം ഉറവിടവും കേന്ദ്രവും ലക്ഷ്യവും മനുഷ്യനാണ് എന്നതാണ് സഭയുടെ ദര്‍ശനമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സിഎല്‍എ പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ദിവ്യബലി, പൊതുസമ്മേളനം എന്നിവ നടന്നു. സിഎല്‍എ രൂപത പ്രസിഡണ്റ്റ് ഇ.സി. ആണ്റ്റോ അധ്യക്ഷത വഹിച്ചു.
Monday, May 2, 2011
ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവന്‍
സാഹോദര്യത്തിണ്റ്റെയും വിശുദ്ധിയുടെയും പരിമളം പരത്തി കടന്നുപോയ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തീര്‍ഥാടകനായ മാര്‍പാപ്പ ഇതോടെ അള്‍ത്താരവണക്കത്തിനു യോഗ്യനായി. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ജപമാലയോടെയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത പ്രാദേശികസമയം രാവിലെ 9ന് (ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.30) ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നാമകരണച്ചടങ്ങുകള്‍ക്കു തുടക്കമായി. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആഘോഷമായ സമൂഹബലിക്കു മുന്നോടിയായി നടന്ന പ്രാര്‍ഥനയുടെ വേളയിലാണു ജോണ്‍പോള്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍ഭാഗത്ത് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കൂറ്റന്‍ ചിത്രം അനാവരണം ചെയ്തു. പുണ്യനിമിഷം അറിയിച്ച് ദേവാലയമണികള്‍ മുഴങ്ങി. പുണ്യനിമിഷങ്ങള്ക്കു സാക്ഷ്യം വഹിക്കാനായി റോം നഗരത്തില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിയത്. തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ൨൨ രാജ്യങ്ങളുടെ തലവന്മാര് വത്തിക്കാനിലെത്തിയിട്ടുണ്ട്. ൮൭ രാജ്യങ്ങളില്‍നിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും ചടങ്ങിനെത്തിയിട്ടുണ്ട്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയോടുള്ള മധ്യസ്ഥ പ്രാര്‍ഥനയിലൂടെ പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നിന്നു വിമുക്തി നേടിയ ഫ്രാന്‍സില്‍ നിന്നുള്ള കന്യാസ്ത്രീ സിസ്റ്റര്‍ മേരി സിമണ്‍ പിയറെയും വത്തിക്കാനില്‍ എത്തിയിരുന്നു. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള അദ്ഭുത പ്രവൃത്തിയായി വിലയിരുത്തപ്പെടുന്നത് ഈ രോഗശാന്തിയാണ്. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും കര്‍ദിനാള്‍മാരും മൃതദേഹപേടകം വണങ്ങും. തുടര്‍ന്നു വിശ്വാസികള്‍ക്കു വണങ്ങാനുള്ള അവസരമുണ്ടാകും. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യ അള്ത്താരയ്ക്കുമുന്നിലാണ് മൃതദേഹപേടകം പ്രതിഷ്ഠിച്ചിരിക്കുന്നത്. രാത്രി വൈകി ഇതു സെണ്റ്റ് സെബാസ്റ്റ്യന്‍സ് ഗ്രോട്ടോയിലേക്കു മാറ്റും. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നന്ദിപ്രകാശന സമൂഹബലി നടക്കും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ താര്‍സിസിയോ ബെര്ട്രോണ് മുഖ്യകാര്‍മികത്വവും പോളണ്ടില്‍നിന്നുള്ള കര്‍ദിനാള്‍മാരും ബിഷപ്പുമാരും സഹകാര്‍മികത്വവും വഹിക്കും. ഈ ദിവ്യബലിയില്‍ പങ്കെടുത്തശേഷമേ വിശ്വാസികള്‍ മടങ്ങൂ. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചശേഷം ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ ബഹുമാനാര്‍ഥം അര്‍പ്പിക്കപ്പെടുന്ന ആദ്യ ബലിയായിരിക്കും ഇത്.
ഹങ്കറിയുടെ പുതിയ ഭരണഘടന ജീവിക്കുവാനുള്ള അവകാശത്തെയും രാഷ്ട്രത്തിണ്റ്റെ ക്രിസ്തീയ പാരമ്പര്യത്തെയും അംഗീകരിക്കുന്നത്.
ഹങ്കറിയുടെ പാര്‍ലിമെണ്റ്റ് പാസ്സാക്കിയ പുതിയ ഭരണഘടന രാജ്യത്തിണ്റ്റെ ക്രൈസ്തവ പൈതൃകത്തെയും ഒപ്പം മനുഷ്യ ജീവണ്റ്റെ ആരംഭം മുതല്‍ ജീവിക്കാനുള്ള അതിണ്റ്റെ അവകാശത്തെയും അംഗീകരിക്കുന്നതാണ്. "ദൈവം ഹങ്കറിയെ അനുഗ്രഹിക്കട്ടെ" എന്ന ആശംസയോടെ ആരംഭിക്കുന്ന ഭരണഘടനയില്‍ "നമ്മുടെ രാജാവായിരുന്ന വിശുദ്ധ സ്റ്റീഫന്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഹങ്കറി രാജ്യത്തെ ഉറപ്പുള്ള അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയും നമ്മുടെ രാജ്യത്തെ ക്രിസ്തീയ യൂറോപ്പിണ്റ്റെ ഭാഗമാക്കുകയും ചെയ്തു". എന്ന രാജ്യത്തിണ്റ്റെ പൈതൃകം വ്യക്തമാക്കുകയും ചെയ്യുന്നു. "ദേശീയത സംരക്ഷിക്കുന്നതില്‍ ക്രിസ്തീയത വഹിച്ച പങ്കിനെ ഞങ്ങള്‍ അംഗീകരിക്കുന്നു. രാജ്യത്തെ വിവിധ മതപാരമ്പര്യങ്ങളെയും ഞങ്ങള്‍ അംഗീകരിച്ച് അഭിനന്ദിക്കുന്നു", ഭരണഘടനതുടര്ന്നു വ്യക്തമാക്കുന്നു. ജീവന് അതിണ്റ്റെ ആരംഭത്തിലേ മുതല്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നു വ്യക്തമാക്കുന്ന ഭരണഘടന കമ്മ്യൂണിസത്തിനു ശേഷം ജനാധിപത്യ സംവിധാനങ്ങളുടെ പൂര്‍ത്തീകരണമായി ചിത്രീകരിക്കപ്പെടുന്നു
മുപ്പത്തിയേഴു വര്‍ഷമായ കിടപ്പുരോഗിയെ ശുശ്രൂഷിക്കുന്ന ഗവണ്‍മെണ്റ്റ് ആശുപത്രി നഴ്സുമാര്‍ക്ക് അവാര്‍ഡ്
ഈ വര്‍ഷത്തെ പ്രോ-ലൈഫ് അവാര്‍ഡ് 37 വര്‍ഷമായി ചലനമോ പ്രതികരണമോ ഇല്ലാത്ത രോഗിയെ പരിചരിക്കുന്ന ഗവണ്‍മെണ്റ്റ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്കു നല്കി. മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ചാണ്ബോംബെ അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ് ഗ്രേഷ്യസ് അവാര്‍ഡു സമ്മാനിച്ചത്. അരുണ ഷാന്‍ബാഗ് എന്ന നഴ്സ് ബലാല്സംഘശ്രമത്തിനിടയില് ബോധരഹിതയായി ,ചലനശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ട അവരെ ഹോസ്പിറ്റലിലെ തന്നെ മേട്രനും മറ്റു നേഴ്സുന്മാരും ചേര്‍ന്ന് ഇക്കാലമത്രയും പരിചരിക്കുകയായിരുന്നു. "മാതൃകാപരമായ പരിഗണനയോടും ശ്രദ്ധയോടും കൂടി ശുശ്രൂഷിച്ച നേഴ്സു മാരെ" ആദരിക്കേണ്ടത് ആവശ്യമാണെന്ന് ബിഷപ് ഗ്രേഷ്യസ് തണ്റ്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. സിസ്റ്റര്‍ അനന്‍സിയാത്ത RGS സുവര്‍ണ്ണ ജൂബിലി അവാര്‍ഡ് അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ചതാണ്. പ്രോ-ലൈഫ് രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ആണ് ഈ ആദരവ് അര്‍പ്പിക്കുന്നത്. വെള്ളിഫലകവും ഒരു ലക്ഷം രൂപയുമാണ് അവാര്‍ഡായി നല്‍കുന്നത്. ഡോ. അന്തോണി സെക്വീറ എന്ന കത്തോലിക്കാ ഡോക്ടര്‍ സംഭാവന ചെയ്ത മൂന്നുലക്ഷം രൂപയും നഴ്സുമാര്‍ക്ക് ബിഷപ് സമ്മാനിച്ചു. ദൈവം ദാനമായി നല്കുന്ന ജീവനെ സംരക്ഷിക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കുന്ന നഴ്സുമാരെ ബിഷപ് ഗ്രേഷ്യസ് അഭിനന്ദിച്ചു. ഷാന്‍ബാഗിനെ മുറിയില്‍ എത്തി സന്ദര്‍ശിച്ച ബിഷപ് അവര്‍ക്കു വേണ്ടിനിശ്ശബദം പ്രാര്‍ത്ഥിക്കുകയും ഒരു റോസാപൂവ് തലയിണയോട് ചേര്‍ത്തു വയ്ക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ മേട്രണ്‍ 'നിര്‍മ്മല രാജഗോപാല്‍' "തങ്ങള്‍ക്ക് ഈ ഒരു അവാര്‍ഡ് ഏറെ പ്രചോതനം പകരുന്നു. അരുണ ഷാന്‍ബാഗ് ഞങ്ങളുടെ സഹോദരി ദൈവത്തിണ്റ്റെ ഒരു ദാനമാണ്. ആശുപത്രിയില്‍ അന്ത്യശാസം വലിക്കുംവരെ അവരെ ഞങ്ങള്‍ സംരക്ഷിക്കും''. എന്ന് പ്രഖ്യാപിച്ചു. അവാര്‍ഡുതുക ഓരോവര്‍ഷവും യോഗ്യരായ നഴ്സിങ്ങ് വിദ്യാര്‍ത്ഥിക്ക് സ്ക്കോളര്‍ഷിപ്പായി നല്‍കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
ക്രിസ്തീയ മൂല്യങ്ങളുമായി മുതലാളിത്ത വ്യവസ്ഥകള്‍ യോജിച്ചു പോകുന്നില്ല ; അമേരിക്കന്‍ സര്‍വേ
അമേരിക്കയില്‍ അടുത്തകാലത്തു നടത്തിയ പഠനമനുസരിച്ച് 44% അമേരിക്കക്കാരും ക്രിസ്തീയതയും മുതലാളിത്ത വ്യവസ്ഥയും രണ്ടു വഴികളാണ്. എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 36% പേര് ഇതു രണ്ടും യോജിച്ചു പോകുമെന്ന അഭിപ്രായക്കാരാണ്. പബ്ളിക് റെലീജിയന് റിസര്‍ച്ച് നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിലവ്യക്തികളിലേക്ക് അധികമായി പണം കുമിഞ്ഞു കൂടുന്നുവെന്ന് 62% അമേരിക്കക്കാരും കരുതുന്നു. അത് ഏറ്റവും വലിയ പ്രശ്നമായി അവര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. വൈദീകര്‍ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് പ്രസംഗിക്കണമെന്നുതന്നെയാണ് നല്ലപങ്ക് അമേരിക്കക്കാരും ആഗ്രഹിക്കുന്നത്.
ക്രിസ്തീയത ചരിത്രയാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാന മാക്കിയത്; ബനഡിക്റ്റ് 16-ാ മാന്‍ മാര്‍പ്പാപ്പ
ക്രിസ്തീയത ഈശോയുടെ ഉയര്‍പ്പെന്ന ചരിത്രയാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബനഡിക്റ്റ് 16-ാ മാന്‍ മാര്‍പ്പാപ്പ വ്യക്തമാക്കി.പരമ്പരാഗതമായ" നഗരത്തിനും ലോകത്തിനും" (ഉര്‍ബി എത് ഓര്‍ബി--Urbi et Orbi) ആശീര്‍വാദം നല്‍കുന്നതിനുമുമ്പുള്ള സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഈശോയുടെ ഉയര്‍പ്പ് ഒരു കാഴ്ചപ്പാടോ മിസ്റ്റിക്കല്‍ ദര്‍ശനങ്ങളുടെ ഫലമോ അല്ല.അമൂല്യമായ ഒരു ചരിത്ര മുഹുര്ത്തത്തില് നടന്നസംഭവമാണ്. എന്ന പ്രബോധനം ഉയര്‍ത്തിപ്പിടിച്ചത്. അന്നു മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള കാലങ്ങളിലെല്ലാം ഇപ്പോഴത്തെ സാങ്കേതികമായി പുരോഗതി പ്രാപിച്ച സാമൂഹ്യ സമ്പര്‍ക്ക സംവിധാനങ്ങളുടെ കാലത്തും ക്രിസ്ത്യാനികളുടെ വിശ്വാസം അടിസ്ഥാനമാക്കിയിരിക്കുന്നത് ഈ വാര്ത്തയിലാണ്കര്ത്താവിണ്റ്റെ കല്ലറയില്‍ ആദ്യം എത്തിയവര്‍ കണ്ട ശൂന്യമായ കല്ലറയും ദൂതണ്റ്റെ "ക്രൂശില്‍ തറക്കപ്പെട്ടവന്‍ ഉയിര്‍ത്തെഴുന്നേറ്റു" എന്ന സന്ദേശവും ഇന്നും ക്രിസ്തു ദൈവമാണെന്ന യാഥാര്ത്ധ്യത്തെ പ്രഖ്യാപിക്കുന്നു---- മാര്‍പ്പാപ്പ വിശദമാക്കി. തുടര്‍ന്നു 65 ലോകഭാഷകളില്‍ മാര്‍പാപ്പ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
Subscribe to:
Posts (Atom)