യുവജനസമൂഹം അരാജകത്വത്തിലേക്കു വഴുതിവീഴുന്ന ഈ ചരിത്രഘട്ടത്തില്‍ അവരെ ആത്മീയ നേതൃത്വത്തിലേക്കു നയിക്കുവാന്‍ വൈദികരും സന്യസ്തരും മുന്നിട്ടിറങ്ങണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് നിര്‍ദേശിച്ചു. കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച കേരളത്തിലെ 3൦ രൂപതകളില്‍ നിന്നുള്ള യൂത്ത് ആനിമേറ്റേഴ്സ് ഡയറക്ടേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം, ആത്മ 2010, ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല യുവജനങ്ങള്‍ സ്വപ്നം കാണുന്ന ആത്മീയശ്രേഷ്ഠന്‍മാരെയാണു സമൂഹത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ പുരസ്കാരത്തിന് അര്‍ഹനായ സിപ്പി പള്ളിപ്പുറത്തിനെ ചടങ്ങില്‍ അനുമോദിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്, ട്രഷറര്‍ റിറ്റു തോമസ് തിരുവല്ല, വൈസ് പ്രസിഡണ്റ്റ് അനിത ആന്‍ഡ്രൂസ്, സെക്രട്ടറി ലിജോ പയ്യപ്പിള്ളി, സിസ്റ്റര്‍ ആന്‍സി ആണ്റ്റണി എന്നിവര്‍ പ്രസംഗിച്ചു.
Thursday, September 30, 2010
വിദ്യാഭ്യാസ രംഗത്ത് പ്രത്യയ ശാസ്ത്രകൈയേറ്റം: മാര്‍ ജോസഫ് പവ്വത്തില്‍
വര്‍ഗസമരത്തിണ്റ്റെയും വര്‍ഗീയതയുടേതുമായ പ്രത്യയശാസ്ത്രങ്ങളുടെ കൈയേറ്റങ്ങള്‍ക്കു വിധേയമാണു വിദ്യാഭ്യാസ രംഗമെന്ന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കേരളത്തിലെ കത്തോലിക്കാ രൂപതകളില്‍ യുവജന പ്രേഷിത രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കായി കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രങ്ങളുടെ കൈയേറ്റങ്ങള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസ രംഗവും ജനാധിപത്യ സംസ്കാരവും തകരും. ജനാധിപത്യത്തിനും ഭരണഘടനാപരമായ നിലപാടുകള്‍ക്കും വേണ്ടിയുള്ള ഇടപെടലുകളെ, കക്ഷിരാഷ്ട്രീയത്തിലുള്ള ഇടപെടലുകളായി ചിത്രീകരിച്ചു മതനേതാക്കള്‍ രാഷ്ട്രീയത്തിലിടപെടുന്നു എന്നാരോപിക്കുന്നവരുടെ സര്‍വാധിപത്യ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിയണം. വിദ്യാഭ്യാസരംഗം സര്‍ക്കാര്‍ കുത്തകയാക്കുന്നത് അഭിലഷണീയമല്ല. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മതത്തിനും വിദ്യാഭ്യാസരംഗത്തു തങ്ങളുടേതായ പങ്കു വഹിക്കാനുണ്ട്. അക്കാര്യം വിസ്മരിച്ചുകൊണ്ടുള്ള സര്‍ക്കാരിണ്റ്റെ വിദ്യാഭ്യാസ നയങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കെസിവൈഎം പ്രസിഡണ്റ്റ് ദീപക്ക് ചേര്‍ക്കോട്, ജോണ്‍സണ്‍ ശൂരനാട്, അനിതാ ആന്‍ഡ്രൂ, ടിറ്റു തോമസ്, ലിജോ പയ്യപ്പിള്ളി, ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, September 29, 2010
സഹോദരസ്നേഹം ക്രൈസ്തവ വിശ്വാസത്തിണ്റ്റെ കാതല്‍: മാര്‍ ജോസഫ് പെരുന്തോട്ടം
ദൈവസ്നേഹവും സഹോദരസ്നേഹവുമാണ് ക്രൈസ്തവ ജീവിതത്തിണ്റ്റെ കാതലെന്നും ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ പരസ്പരം സഹകരിക്കുമ്പോഴാണ് സമൂഹം വളരുന്നതെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചാസ് മാടപ്പള്ളി യൂണിറ്റിണ്റ്റെയും കേരള ലേബര്‍ മൂവ്മെണ്റ്റിണ്റ്റെയും സ്വാശ്രയസംഘ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. സാമ്പത്തികവളര്‍ച്ച മാത്രമല്ല ധാര്‍മികതയും നീതിബോധവും ഹൃദയത്തിണ്റ്റെ പരിശുദ്ധിയും നാം സ്വായത്തമാക്കണമെന്നും ഇവയ്ക്കെതിരേ വളര്‍ന്നുവരുന്ന വര്‍ഗീയതയുടെയും തീവ്രവാദത്തിണ്റ്റെയും ശക്തികളെ സംഘടിച്ചു നേരിടണമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. ഫാ.ഗ്രിഗറി ഓണംകുളം അധ്യക്ഷത വഹിച്ചു. ടോമിച്ചന്‍ കാലായില്‍, ഫാ.സെബാസ്റ്റ്യന്‍ കൈതമറ്റം, ഇ.ജെ.ജോസഫ് ഇളപ്പുങ്കല്‍, ആണ്റ്റണി സേവ്യര്‍ പാറിടയില്‍, കെ.ടി.തോമസ് കല്ലംചിറ എന്നിവര്‍ പ്രസംഗിച്ചു.
മുഹമ്മദ് കമ്മിറ്റിയെ ഗവര്‍ണര്‍ പിരിച്ചുവിടണം: കാത്തലിക് ഫെഡറേഷന്‍
ശമ്പളത്തിണ്റ്റെ കാര്യത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ തുല്യമായ വേതനം വേണമെന്ന് നിര്‍ബന്ധംപിടിക്കു കയും പൊതുഖജനാവിലെ പണം ദുര്‍വ്യയം ചെയ്യുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ ഗവര്‍ണര്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി പിരിച്ചുവിടണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്റ്റ് അഡ്വ. പി.പി. ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ. മാണി പുതിയിടം, ഹെന്‍റി ജോണ്‍, അഡ്വ.ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ.സതീശ് മറ്റം, കാതറിന്‍ ജോസഫ്, അഡ്വ.അജി ജോസഫ്, അഡ്വ.സണ്ണി മാത്യു കാട്ടുപറമ്പ്, ടോമി പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ സഭ അല്‍മായ നേതൃസമ്മേളനം കൊച്ചിയില്‍
സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ ദ്വിദിന നേതൃസമ്മേളനം അടുത്ത ഒന്‍പതിന് കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ തുടങ്ങും. രാവിലെ പത്തിന് തുടങ്ങുന്ന സമ്മേളനം ഞായറാഴ്ച ഒന്നരയ്ക്കു സമാപിക്കും. സഭാപിതാക്കന്‍മാരും 13 രൂപതകളിലെ പാസ്റ്ററല്‍ കൌണ്‍സില്‍ അല്‍മായ സെക്രട്ടറിമാരും അല്‍മായ വനിതാ പ്രതിനിധികളും പ്രത്യേകം ക്ഷണിക്കപ്പെട്ട അല്‍മായ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിലെ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ പ്രശ്നങ്ങളില്‍ സഭയുടെ ഇടപെടലുകള്‍, അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ ആഗോള തലത്തില്‍ രൂപീകരിക്കുന്ന യുവജന, വിദ്യാര്‍ഥി, വനിത, ദളിത് ഫോറങ്ങളുടെയും നിയമം, കൃഷി, ആരോഗ്യം-സേവനം, ശാസ്ത്ര-സാങ്കേതിക മേഖല, ചരിത്രവും സാഹിത്യവും, മാധ്യമങ്ങള്‍, രാജ്യാന്തര സംരംഭകത്വ പ്രോത്സാഹന കേന്ദ്രങ്ങള്‍ എന്നിവയ്ക്കായുള്ള സമിതികളുടെയും പ്രവര്‍ത്തനങ്ങള്‍, സഭാസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, ആനുകാലിക വിഷയങ്ങളിന്‍മേലുള്ള സഭയുടെ നിലപാടുകള്‍ എന്നിവയെക്കുറിച്ച് അല്‍മായ പ്രതിനിധികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സഭാപിതാക്കന്‍മാരുമായി സമ്മേളനം പങ്കുവയ്ക്കുമെന്ന് അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.
Tuesday, September 28, 2010
വിദ്യാഭ്യാസ മേഖലയിലും സൈദ്ധാന്തിക അധിനിവേശം: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍
സൈദ്ധാന്തിക അധിനിവേശം ലക്ഷ്യം വച്ചാണ് പ്രത്യയ ശാസ്ത്രക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ സംബന്ധിച്ച് സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് സംജാതമായിട്ടുള്ള മാറ്റങ്ങള്‍ നിഷ്പക്ഷമല്ല. അധ്യാപക പരിശീലന പരിപാടികളിലടക്കം സിദ്ധാന്തപരമായ ആഭിമുഖ്യങ്ങള്‍ പ്രകടമാണ്. വിഭാഗീയതയുടെ തത്വശാസ്ത്രമാണ് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത്. ജനാധിപത്യത്തിണ്റ്റെ സംരക്ഷണത്തിന് വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടണം. പരസ്പര വിശ്വാസം വളര്‍ത്തുകയും ബല പ്രയോഗത്തിണ്റ്റെ ശൈലികള്‍ ഉപേക്ഷിക്കുവാന്‍ തയാറാകുകയും ചെയ്യണമെന്ന് മാര്‍ ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടു. ദേശീയ ന്യൂനപക്ഷ സ്ഥാപന കമ്മീഷനംഗം ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോസ് പി. കൊട്ടാരം, എസ്.ബി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, പി.ജെ. ആണ്റ്റണി, വര്‍ഗീസ് ആണ്റ്റണി, മിനി ലൂക്ക്, സിബി മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ജോജി ചിറയില്‍ വിഷയാവതരണം നടത്തി. അവാര്‍ഡുദാന സമ്മേളനം ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പരോന്‍മുഖമായ സേവന ശൈലി വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം. നന്‍മയിലേക്കു ഇളം തലമുറയെ ഉയര്‍ത്താന്‍ കരുത്തു നേടണമെന്നും കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസം ഉപകരിക്കണമെന്നും മാര്‍ പെരുന്തോട്ടം സൂചിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് നടുവിലേഴം അധ്യക്ഷത വഹിച്ചു. ആണ്റ്റോ ആണ്റ്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, ടി.സി ജോസുകുട്ടി, ജെ. ജോസഫ്, സിബി മുക്കാടന്‍, വര്‍ഗീസ് ആണ്റ്റണി, ബിജി ജോസഫ്, സിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
മുഹമ്മദ് കമ്മിറ്റിയുടെ നീക്കം ദുരുദ്ദേശ്യപരം: ജോര്‍ജ് പോള്‍
നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന മുഹമ്മദ് കമ്മിറ്റിയുടെ വിലയിരുത്തല്‍ ദുരുദ്ദേശ്യപരമാണെന്ന് കേരള ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്മെണ്റ്റ്സ് ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എസ്. പോള്‍ പറഞ്ഞു. ഈ കോളജുകളിലെ പ്രവേശന നടപടികളെക്കുറിച്ച് നാലു കാര്യങ്ങളില്‍ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അതിനുമുമ്പു തന്നെ ഈ വിഷയം പൊതുചര്‍ച്ചയ്ക്കു വിധേയമാക്കുന്നതില്‍ ദുരൂഹതയുണ്ട്. ക്രിസ്ത്യന്‍ മാനേജ്മെണ്റ്റുകള്‍ക്കെതിരേ കരുതിക്കൂട്ടിയുള്ള നീക്കമാണു മുഹമ്മദ് കമ്മിറ്റി നടത്തുന്നത്. മൂന്നു വര്‍ഷമായി ഈ കോളജുകളിലെ പ്രവേശന നടപടികളെക്കുറിച്ച് മുഹമ്മദ് കമ്മിറ്റി ഒരാക്ഷേപവും ഉന്നയിച്ചിട്ടില്ല. ഇത്തവണത്തെ പ്രവേശനനടപടികളെക്കുറിച്ചുള്ള പ്രോസ്പെക്ടസും മറ്റു വിശദാംശങ്ങളും അതതു സമയത്ത് കമ്മിറ്റി മുമ്പാകെ അറിയിച്ചുവന്നതുമാണ്. ഇപ്പോഴത്തെ അനാവശ്യമായ പ്രസ്താവനയിലൂടെ മുഹമ്മദ് കമ്മിറ്റിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും ജോര്‍ജ് എസ്. പോള്‍ പ്രതികരിച്ചു
മുഹമ്മദ് കമ്മിറ്റി പുകമറ സൃഷ്ടിക്കുന്നു: ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍
അഴിമതിക്ക് കുടപിടിക്കുന്ന സംവിധാനമാണ് ജസ്റ്റീസ് മുഹമ്മദ് കമ്മിറ്റി എന്ന ധാരണ വ്യാപകമാകുന്നതുകൊണ്ട് ഈ പ്രതിഛായ മറയ്ക്കാന്‍ എല്ലാവരും അഴിമതിക്കാര്‍ എന്ന പുകമറ സൃഷ്ടിക്കാനാണ് സുതാര്യമായി മാത്രം പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ ആരോപണമുന്നയിക്കുന്നതിലൂടെ കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍. കമ്മീഷണ്റ്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മാത്രമെ ഈ നീക്കം ഉപകരിക്കൂവെന്നും ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ വക്താവ് റവ. ഡോ. ഫിലപ്പ് നെല്‍പ്പുരപ്പറമ്പില്‍ ചൂണ്ടിക്കാട്ടി. വിശദീകരണം തേടുകയോ വിശദാംശങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാതെ മാധ്യമങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത എത്തിക്കാനാണ് കമ്മീഷന്‍ ശ്രമിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷം മാത്രമാണ് ഇതു സംബന്ധിച്ച് കമ്മീഷണ്റ്റെ കത്ത് ഓഫീസില്‍ ലഭിച്ചത്. ഇത് കമ്മീഷണ്റ്റെ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നതായും ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചൂണ്ടിക്കാട്ടി. പ്രോസ്പെക്ടസിനെ ആധാരമാക്കിയാണ് ഇങ്ങനെയൊരു ദുരാരോപണം കമ്മീഷന്‍ വയ്ക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കമ്മീഷന്‍ തന്നെ അംഗീകരിച്ചതാണ് ഈ പ്രോസ്പെക്ടസിലെ നിബന്ധനകള്‍. അതിനെതിരേ ഇപ്പോള്‍ രംഗത്തുവരുമ്പോള്‍ ഒന്നുകില്‍ കമ്മീഷന്‍ കെടുകാര്യസ്ഥതയുടെ കൂടാണെന്നും അല്ലെങ്കില്‍ കമ്മീഷന്‍ ദുഷ്ടലാക്കോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പറയേണ്ടി വരും. പ്രവേശനത്തില്‍ അനുവര്‍ത്തിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചുള്ള കോടതി വിധികളെ സംബന്ധിച്ച അജ്ഞതയും ഈ നിലപാടില്‍ കാണാന്‍ കഴിയും. ഹൈക്കോടതി അംഗീകരിച്ച് ബോധ്യപ്പെട്ടതാണ് ഇപ്പോള്‍ ക്രൈസ്്തവ കോളജുകള്‍ അനുവര്‍ത്തിക്കുന്ന നിലപാട്. അതുകൊണ്ടുതന്നെ കമ്മീഷണ്റ്റെ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ പറഞ്ഞു.
Monday, September 27, 2010
ദൈവകൃപ ലഭിക്കാന്‍ നാം പ്രത്യാശയോടെ കാത്തിരിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ദൈവകൃപ ലഭിക്കാന്‍ പ്രത്യാശയോടെ കാത്തിരിക്കണമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മൂലമറ്റം ഫൊറോനാതല ബൈബിള്‍ കണ്‍വന്‍ഷണ്റ്റെ രണ്ടാംദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഹൃദയങ്ങളെ വിശുദ്ധ ഗ്രന്ഥത്തിലേക്ക് നയിക്കണം. തിരുവചനം നമ്മുടെ ഹൃദയത്തില്‍ വേരുപാകണം. തിരുവചനം കൊണ്ട് നെയ്യപ്പെട്ട മേലങ്കിയായിരുന്നു പരിശുദ്ധ മറിയം. പരിശുദ്ധ മറിയം വചനത്തിനു പ്രത്യുത്തരം നല്‍കിയതുപോലെ ദൈവേഷ്ടത്തിനു സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. നമ്മുടെ മാനസാന്തരമാണ് ദൈവം ആഗ്രഹിക്കുന്നത്. ഈശോ നമ്മുടെ ഉള്ളില്‍ വസിക്കണമെങ്കില്‍ ഹൃദയം വിശുദ്ധമാകണമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. നിത്യജീവനെക്കുറിച്ചുള്ള ചിന്ത ഇന്ന് നഷ്ടമായിരിക്കുകയാണ്. വചനം കടന്നുവരുമ്പോള്‍ നമ്മുടെ കണ്ണുകളില്‍നിന്ന് ചെതുമ്പല്‍ അടര്‍ന്നുപോകും. അപ്പോഴാണ് ദൈവീകമായ ദര്‍ശനം നമുക്കുണ്ടാകുന്നത്. പരീക്ഷണങ്ങളെ അതിജീവിക്കുന്ന വിശ്വാസം നമുക്കുണ്ടാകണം. അബ്രാഹം വിശ്വാസികളുടെ പിതാവാണെങ്കില്‍ കാനാന്‍കാരി സ്ത്രീ വിശ്വാസത്തിണ്റ്റെ മാതാവാണ്. ഈ വിശ്വാസമാണ് നമ്മിലുമുണ്ടാകേണ്ടത്. വചനം പങ്കുവയ്ക്കുന്നത് നമ്മുടെ അവകാശമാണ്. വാക്കിലും പെരുമാറ്റത്തിലുമുള്ള തിന്‍മയെ നീക്കി ഭൂമിയുടെ ഉപ്പായി തീരാന്‍ നമുക്ക് കഴിയണം. സത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ക്ളേശങ്ങള്‍ സഹിക്കേണ്ടിവരും. എന്നാല്‍ സന്തോഷപൂര്‍വം അത് സ്വീകരിക്കുമ്പോള്‍ മഹത്വവും പ്രതിഫലവും നമുക്ക് ലഭിക്കും. വിശുദ്ധ കുര്‍ബാനയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന. ഇതിലൂടെ ദൈവകൃപ സ്വീകരിച്ച് നാം വളരണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു.
തൊഴില്‍മേഖലയില്‍ ധാര്‍മികത സംരക്ഷിക്കപ്പെടണം: മാര്‍ റാഫേല്‍ തട്ടില്‍
തൊഴില്‍ മേഖലയില്‍ ധാര്‍മികത സംരക്ഷിക്കപ്പെടണമെന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍. കേരള ലേബര്‍ മൂവ്മെണ്റ്റിണ്റ്റെ നേതൃത്വത്തില്‍ ഡിബിസിഎല്‍ിയില്‍ നടന്ന ലീഡേഴ്സ് മീറ്റില്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്റ്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ വടശേരി, ജനറല്‍ സെക്രട്ടറി ബിന്നി പി. ജോസഫ്, ട്രഷറര്‍ ഷാജു ആണ്റ്റണി, സെക്രട്ടറി എ.ജെ. സാബു എന്നിവര്‍ പ്രസംഗിച്ചു.
ആക്രമണം നിയന്ത്രിക്കാന്‍ കൂട്ടായപ്രവര്‍ത്തനം വേണം: മാര്‍ ജോസഫ് പവ്വത്തില്‍
അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ചില സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍. വര്‍ധിച്ചുവരുന്ന അക്രമങ്ങളെ നിയന്ത്രിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അദേഹം പറഞ്ഞു. പുറക്കാട് മാര്‍ സ്ളീവാ ദേവാലയത്തിണ്റ്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. സഹകരണ മന്ത്രി ജി. സുധാകരന്‍, കെ.സി. വേണുഗോപാല്‍ എംപി, വികാരി ഫാ. തോമസ് മംഗലുത്ത്, ദേവദത്ത് ജി പുറക്കാട് എന്നിവര്‍ പ്രസംഗിച്ചു.
സഭകള്‍ക്കുനേരേയുള്ള കടന്നുകയറ്റം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം ചില രാഷ്ട്രീയ നേതാക്കള്‍ ക്രൈസ്തവ സഭകള്‍ക്കുനേരേ നടത്തുന്ന ഭീഷണിയും സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമവും നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഒരു സമുദായ ഭാരവാഹി സ്വന്തം സമുദായക്കാരെ മാത്രമേ വിജയിപ്പിക്കാവൂ എന്നു സര്‍ക്കുലര്‍ ഇറക്കിയിട്ട് അതില്‍ വര്‍ഗീയത കാണാത്തവര്‍ വിശ്വാസികള്‍ തങ്ങളുടെ വോട്ട് ബോധപൂര്‍വം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ വര്‍ഗീയത കാണുന്നത് ഇരട്ടത്താപ്പാണെന്നും അതുകൊണ്ടുതന്നെ വിശ്വാസികളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനുള്ള ഇത്തരം നീക്കത്തെ പൊതുസമൂഹം തള്ളിക്കളയുമെന്നും യോഗം വിലയിരുത്തി.ദേശീയ പ്രസിഡണ്റ്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. മാണി പുതിയിടം, ഹെന്‍റി ജോണ്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ. സതീശ് മറ്റം, ആന്‍സി ഷാജി, അഡ്വ. അജി ജോസഫ്, ബിനോയ് ആച്ചോത്ത് എന്നിവര്‍ പ്രസംഗിച്ചു.
Saturday, September 25, 2010
ലോഗോസ് ബൈബിള്‍ ക്വിസ് ഇന്ന്; അഞ്ചുലക്ഷത്തോളം പേര്‍ ഒരേസമയം പരീക്ഷയെഴുതും
മുപ്പത്തിയൊന്നു കത്തോലിക്കാ രൂപതകളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന പതിനൊന്നാമതു ലോഗോസ് ബൈബിള്‍ ക്വിസ് ഇന്ന് 3,360 കേന്ദ്രങ്ങളില്‍ ഒരേ സമയത്തു നടക്കുന്ന മത്സരത്തില്‍ 4,83,170 പേര്‍ പങ്കെടുക്കും. കെസിബിസി ബൈബിള്‍ കമ്മീഷനും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയും സംയുക്തമായാണ് ലോഗോസ് ക്വിസ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ മുപ്പതു രൂപതകള്‍ക്കു പുറമേ തമിഴ്നാട്ടിലെ രാമനാഥപുരവും ലോഗോസ് ക്വിസില്‍ പങ്കെടുക്കും. എല്ലാ കേന്ദ്രങ്ങളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നര വരെയാണു പരീക്ഷ. പുറപ്പാട് 1-15, വി. മത്തായി 1-14, വി. യാക്കോബ് എഴുതിയ ലേഖനം എന്നിവയാണ് ഈ വര്‍ഷത്തെ മത്സരത്തിനുള്ള ബൈബിള്‍ ഭാഗങ്ങള്‍. മലയാളത്തിലും ഇംഗ്ളീഷിലും പരീക്ഷയെഴുതാന്‍ അവസരമുണ്ട്. പ്രായത്തെ അടിസ്ഥാനമാക്കി അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. രൂപതാ തലങ്ങളില്‍ ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ നവംബര്‍ 28ന് പിഒസിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി 465 പേരാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. സംസ്ഥാനതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കു യഥാക്രമം 3,൦൦൦, 2,൦൦൦, 1,൦൦൦ രൂപയും സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓരോ പ്രായവിഭാഗത്തിനും പ്രത്യേക സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രൂപത, ഇടവക തലങ്ങളിലും വിജയികള്‍ക്കു പ്രത്യേകം സമ്മാനങ്ങളുണ്ട്. 8൦ ശതമാനത്തിലധികം മാര്‍ക്കു നേടുന്ന എല്ലാവര്‍ക്കും കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ സര്‍ട്ടിഫിക്കറ്റു ലഭിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തില്‍ 45,൦൦൦ പേരുടെ വര്‍ധനയുണ്ട്. ഏറ്റവുമധികം പേര്‍ പരീക്ഷയെഴുതുന്നത് എറണാകുളം-അങ്കമാലി അതിരൂപതയിലാണ്. 31൦ കേന്ദ്രങ്ങളിലായി 63,359പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. തൃശൂറ്‍, പാലാ രൂപതകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. രണ്ടായിരത്തിലാണ് ലോഗോസ് ബൈബിള്‍ ക്വിസ് ആരംഭിക്കുന്നത്. 1,24,൦൦൦ പേരാണ് അന്നു പരീക്ഷയെഴുതിയത്. 4,38,827 പേര്‍ കഴിഞ്ഞ വര്‍ഷത്തെ ലോഗോസ് ക്വിസില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ മത്സരത്തിണ്റ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയും ലോഗോസ് ക്വിസ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായ റവ.ഡോ.ജോഷി മയ്യാറ്റില്‍ അറിയിച്ചു.
Friday, September 24, 2010
ഭരണപരാജയം മറയ്ക്കാന്‍ സഭയ്ക്കു നേരേ വാളോങ്ങേണ്ട: അല്‍മായ കമ്മീഷന്‍
ക്രൈസ്തവസഭാ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താനുള്ള നിരീശ്വര പ്രസ്ഥാനങ്ങളുടെയും സഭാവിരുദ്ധരുടെയും കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. ക്രൈസ്തവ സഭയെ ആക്ഷേപിച്ചും സഭാധ്യക്ഷന്‍മാരെയും വിശ്വാസി സമൂഹത്തെയും അവഹേളിച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാമെന്ന് ആരും സ്വപ്നം കാണേണ്ട. മദ്യദുരന്തത്തില്‍ സാധാരണക്കാര്‍ മരിച്ചുവീണപ്പോഴും ലോട്ടറി തട്ടിപ്പിലൂടെ കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചപ്പോഴും വിലക്കയറ്റവും കൊലപാതകവും ജനജീവിതം ദുരിതമാക്കുമ്പോഴും മാളങ്ങളിലൊളിക്കുന്നവര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ സഭയ്ക്കെതിരേ നടത്തുന്ന ജല്‍പനങ്ങള്‍ പൊതുസമൂഹം പുച്ഛിച്ചുതള്ളുമെന്ന് അല്‍മായകമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. തീവ്രവാദ, നിരീശ്വര പ്രസ്ഥാനങ്ങള്‍ക്കും മനുഷ്യജീവനു വിലകല്‍പ്പിക്കാത്ത മരണ സംസ്കാരത്തിണ്റ്റെ വക്താക്കള്‍ക്കുമെതിരേയുള്ള സഭാ നിലപാട് എക്കാലത്തും ഉറച്ചതും പ്രഖ്യാപിതവുമാണ്. ഭരണത്തിലേറാന്‍ അവസരവാദ കൂട്ടുകെട്ടുകളുണ്ടാക്കുകയും നാട്ടില്‍ ഭീകരവാദികളെയും തീവ്രവാദ പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നവര്‍ക്കു മതമൈത്രിയും രാജ്യത്തിണ്റ്റെ നന്‍മയും ഐക്യവും കാത്തുസൂക്ഷിക്കുന്ന ആഗോള സാന്നിധ്യമായ ക്രൈസ്തവ സഭയ്ക്കുനേരേവിരല്‍ ചൂണ്ടാന്‍ അര്‍ഹതയില്ലെന്നു കമ്മീഷന്‍ സെക്രട്ടറി ഓര്‍മിപ്പിച്ചു.
Thursday, September 23, 2010
ദൈവവിളിയുടെ കടമകള്‍ ധീരതയോടെ നിര്‍വഹിക്കണം: മാര്‍ ജോസഫ് പവ്വത്തില്‍
ദൈവവിളിയുടെ കടമകള്‍ ധീരതയോടെ നിര്‍വഹിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. പാറേല്‍ സെണ്റ്റ് മേരീസ് ഇടവകയിലെ സന്യസ്ത സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്. മനുഷ്യണ്റ്റെയും ആധുനീക കാലഘട്ടത്തിണ്റ്റെയും പ്രശ്നങ്ങളും തിരുസഭയുടെ ആവശ്യങ്ങളും സംബന്ധിച്ച അറിവ് സഭാമക്കള്‍ക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നും മാര്‍ പവ്വത്തില്‍ ഓര്‍മ്മപ്പെടുത്തി. രാവിലെ നടന്ന കൃതജ്ഞത ബലിയില്‍ വികാരി. ഫാ. ആണ്റ്റണി നെരയത്ത് മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന സെമിനാറില്‍ റവ. ഡോ. നോബിള്‍ മണ്ണാറാത്ത് സി.എം.എഫ്, റവ. ഡോ. പോളി മണിയാട്ട്, ഫാ. മാത്യു മുല്ലശ്ശേരി തുടങ്ങിയവര്‍ ക്ളാസുകള്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍ മാത്യു വെള്ളാനിക്കല്‍ സന്ദേശം നല്‍കി. 10 കോണ്‍ഗ്രിഗേഷനെയും പ്രതിനിധീകരിച്ച് സുപ്പീരിയര്‍മാര്‍ക്ക് മെമണ്റ്റോകള്‍ നല്‍കി ആദരിച്ചു. 200-ഓളം സന്യസ്തര്‍ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പുതുശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Wednesday, September 22, 2010
രാജ്യത്തിണ്റ്റെ ഐക്യവും നന്‍മയും തകര്‍ക്കുന്ന നേട്ടങ്ങള്‍ സഭയ്ക്കുവേണ്ട: മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ
രാജ്യത്തിണ്റ്റെ ഐക്യവും നന്‍മയും തകര്‍ക്കുന്ന നേട്ടങ്ങള്‍ സഭയ്ക്കു വേണെ്ടന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. സ്വര്‍ഥതകൊണ്ട് ഭാരതത്തിണ്റ്റെ മഹത്തായ പാരമ്പര്യത്തിണ്റ്റെയും സൌഹാര്‍ദത്തിണ്റ്റെയും ഐക്യബോധത്തിണ്റ്റെയും കണ്ണികള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് മനസുകൊണ്ടും ശരീരംകൊണ്ടും സഭാംഗങ്ങള്‍ അകന്നു നില്‍ക്കണമെന്ന് കാതോലിക്കാ ബാവ നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാസഭയ്ക്ക് അമേരിക്കയില്‍ അനുവദിച്ച എക്സാര്‍ക്കേറ്റിണ്റ്റെ ബിഷപ്പായി നിയോഗിക്കപ്പെട്ട തോമസ് മാര്‍ യൌസേബിയോസിണ്റ്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലങ്കര കത്തോലിക്കാസഭയുടെയും ഭാരതസംസ്കാരത്തിണ്റ്റെയും നന്‍മയും പാരമ്പര്യവും അമേരിക്കന്‍ സമൂഹത്തിനു കൈമാറാനുള്ള അവസരമാണ് പുതിയ എക്സാര്‍ക്കേറ്റിണ്റ്റെ സ്ഥാപനമെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന അമേരിക്കന്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ഡോ.ജോര്‍ജ് വി. മുറെ പറഞ്ഞു. അമേരിക്കയില്‍ പ്രൊട്ടസ്റ്റണ്റ്റ്കാരാണ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ആദ്യം തുടങ്ങിയതെങ്കിലും 22 ശതമാനം കത്തോലിക്കര്‍ അവിടെയുണ്ട്. ൬൮൦ ലക്ഷം ആളുകള്‍ കത്തോലിക്കാ വിശ്വാസികളാണെന്നും ഡോ.മുറെ പറഞ്ഞു. പൈതൃകത്തെയും പാരമ്പര്യത്തെയും മുറുകെപ്പിടിച്ചുകൊണ്ടുവേണം സാക്ഷ്യം വഹിക്കാന്‍ തയാറാകേണ്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മാര്‍ത്തോമാ സുറിയാനി സഭാ തലവന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യസന്ദേശം നല്‍കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആശംസ നേര്‍ന്നു. ഇന്ത്യയിലെ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് സാല്‍വദോര്‍ പിനാച്ചിയോയുടെ സന്ദേശം അദ്ദേഹത്തിണ്റ്റെ പ്രതിനിധി മോണ്‍. അല്‍മാഡോ സമ്മേളനത്തില്‍ വായിച്ചു. കൂരിയ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബഥനി സുപ്പീരിയര്‍ ജനറല്‍ ഫാ.മരിയദാസ്, മദര്‍ റോസിലിന്‍, എംസിഎ പ്രസിഡണ്റ്റ് പി.പോള്‍ രാജ്, എംസിവൈഎം പ്രസിഡണ്റ്റ് എജി പാറപ്പാട്ട്, പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എപ്പിസ്കോപ്പല്‍ സൂനഹദോസ് സെക്രട്ടറിയും തിരുവല്ലാ ആര്‍ച്ച് ബിഷപ്പുമായ തോമസ് മാര്‍ കൂറിലോസ് സ്വാഗതവും നവാഭിഷിക്തനായ ബിഷപ് തോമസ് മാര്‍ യൌസേബിയോസ് നന്ദിയും പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മലങ്കര കത്തോലിക്കാസഭയിലെ ബിഷപ്പുമാര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയുക്ത ബിഷപ്പിന് ആശംസ നേരാനെത്തിയിരുന്നു. കെപിസിസി പ്രസിഡണ്റ്റ് രമേശ് ചെന്നിത്തല, കെ.എം. മാണി, ഡിജിപി ജേക്കബ് പുന്നൂസ്, കെപിസിസി സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാം തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള മലങ്കര കത്തോലിക്കാ സഭയുടെ പുരസ്കാരം ചടങ്ങില്‍ വിതരണം ചെയ്തു. റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ.ഡോ.ഗിവര്‍ഗീസ് ചേടിയത്ത്, ടോബി സൈമണ്‍, സിസ്റ്റര്‍ ലീന, എന്‍. മായ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.
Monday, September 20, 2010
മെഡി. വിദ്യാഭ്യാസ രംഗത്തെ അനിശ്ചിതാവസ്ഥയ്ക്കു കാരണം സര്‍ക്കാരിണ്റ്റെ വികലനയങ്ങള്‍: ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍
സര്‍ക്കാരിണ്റ്റെ വികലനയങ്ങളും നിലപാടുകളുമാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കു കാരണമെന്നതിണ്റ്റെ വ്യക്തമായ തെളിവാണ് 2007-ലെ പ്രവേശനത്തില്‍ മിക്ക കോളജുകളിലും കടന്നുവന്ന സാങ്കേതിക പ്രശ്നങ്ങളെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷവും സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ കോളജുകളില്‍ പ്രവേശനംപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി മനസിലാക്കിയാണ് 2008 മുതല്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശനപരീക്ഷയില്‍നിന്നും യോഗ്യതാപരീക്ഷയില്‍നിന്നും മെരിറ്റനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന ശക്തവും യുക്തിഭദ്രവും സുതാര്യവുമായ നിലപാടു സ്വീകരിച്ചത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ ന്യായമായ ഫീസ് ഏര്‍പ്പെടുത്തി പാവപ്പെട്ട യോഗ്യരായ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നല്‍കി പഠിപ്പിക്കുന്ന മെരിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തിയിട്ടുള്ള നിലപാടാണ് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണ്റ്റേത്. അതുകൊണ്ടുതന്നെ സമയത്തിനുതന്നെ പ്രവേശനം പൂര്‍ത്തിയാക്കി ക്ളാസുകള്‍ നേരത്തേതന്നെ ആരംഭിക്കാന്‍ കഴിയുന്നു. ജസ്റ്റിസ് മുഹമ്മദ് കമ്മീഷണ്റ്റെ മേല്‍നോട്ടത്തിലും നേതൃത്വത്തിലുമാണ്2007-ലെ പ്രവേശന പരീക്ഷ നടത്തിയതും മെരിറ്റ് ലിസ്റ്റ് തയാറാക്കിയതുമെല്ലാം. 2007 വരെ മെഡിക്കല്‍ കൌണ്‍സിലും മാനദണ്ഡങ്ങളില്‍ അയവു പുലര്‍ത്തിയിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. പ്രവേശന പരീക്ഷയ്ക്കും യോഗ്യതാ പരീക്ഷയ്ക്കുംകൂടി 50 ശതമാനം മാര്‍ക്കിനു മുകളില്‍ കിട്ടിയവരെ മാത്രമേ 2007-ല്‍ പ്രവേശിപ്പിച്ചിട്ടുള്ളു. വികലമായ വിദ്യാഭ്യാസ നയത്തില്‍നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്‍വാങ്ങിയാല്‍ മാത്രമേ ഇവിടെ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹൃതമാകൂ. ഈ പ്രശ്നങ്ങള്‍ ഇപ്പോള്‍പോലും പരിഹരിക്കാന്‍ പരിശ്രമിക്കാതെ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ് സര്‍ക്കാരെന്നതു ഖേദകരമാണ്. കോടതിവിധി വരുമ്പോള്‍ കോളജുകളെ അധിക്ഷേപിക്കാന്‍ രംഗത്തുവരികയും അതേവികലനയം തന്നെ തുടരുകയും ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിണ്റ്റെ നിലപാട് വിചിത്രമാണെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ വക്താവ് ഫാ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ ചൂണ്ടിക്കാട്ടി.
മദ്യം സകല തിന്‍മകളുടെയും ഉറവിടം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
മദ്യമാണ് സകല തിന്‍മകളുടെയും ഉറവിടമെന്നും മദ്യനിരോധനത്തിനു ഭരണ-പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവരില്ലെന്നും കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. മദ്യദുരന്ത നയങ്ങള്‍ക്കെതിരേ കെസിബിസി മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ ജനസഹസ്ര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മനുഷ്യസമൂഹത്തിണ്റ്റെ സമഗ്ര വിമോചനവും വികസനവുമാകണം ലക്ഷ്യം. പ്രതിസന്ധികളെ അഭിമുഖീകരിക്കുക നമ്മുടെ കടമയാണ്. ദൈവത്തെ മുന്‍നിര്‍ത്തി ജീവിക്കണം. ജീവനു നിലയും വിലയും കൊടുക്കാത്ത ഭരണമാണു നടക്കുന്നത് -ബിഷപ് പറഞ്ഞു. മനുഷ്യത്വത്തിനും വ്യക്തിത്വത്തിനും വിലകല്‍പ്പിച്ച് മനുഷ്യനു സുരക്ഷിത്വം നല്‍കാന്‍ അധികാരികള്‍ തയാറാകണമെന്നും മനുഷ്യമഹത്വത്തിന് വില കല്‍പ്പിക്കുന്നവര്‍ മാത്രം നമ്മെ ഭരിച്ചാല്‍ മതിയെന്നും അധ്യക്ഷ പ്രസംഗത്തില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പറഞ്ഞു. മദ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇനി ധര്‍ണയും സമരവും റാലിയുമില്ലെന്നും വ്യക്തമായ നയത്തിനായുള്ള കര്‍മപദ്ധതിയാണുള്ളതെന്നും എക്സൈസ് മന്ത്രി നിസഹായവസ്ഥയിലാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.മദ്യംവഴി ദൈവഗ്രഹണവും ജീവഗ്രഹണവുമാണ് സംഭവിക്കുന്നതെന്നും ഇതു നിര്‍ഭാഗ്യകരമാണെന്നും മുഖ്യപ്രഭാഷണത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മദ്യത്തിന് അടിമപ്പെട്ടുപോയ ദാസ്യഭരണമാണു നടക്കുന്നതെന്നും സാത്താനില്ലാത്ത പറുദീസ വേണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു. പ്രകാശത്തിണ്റ്റെ ശക്തിക്കു മാത്രമേ അന്ധകാരത്തിണ്റ്റെ ശക്തികളെ നേരിടാനാവൂ എന്ന യാഥാര്‍ഥ്യബോധം മദ്യവിരുദ്ധ പ്രവര്‍ത്തനമേഖലയില്‍ നഷ്ടപ്പെടരുതെന്നും മദ്യം ശക്തിയും പണവും അധികാരവുമാണെന്ന സംസ്കാരം മാറ്റാന്‍ കരുത്തുണ്ടാകണമെന്നും അനുഗ്രഹപ്രഭാഷണത്തില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ സിഎംഐ പറഞ്ഞു. മദ്യവിരുദ്ധസമരത്തില്‍ മനസിണ്റ്റെ കരുത്താണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വരവിശ്വാസവും ധാര്‍മിക മൂല്യങ്ങളും പകര്‍ന്നുനല്‍കാന്‍ കലകള്‍ക്ക് കഴിയണം: മാര്‍ തോമസ് ചക്യത്ത്
ഈശ്വരവിശ്വാസവും ധാര്‍മിക മൂല്യങ്ങളും പകര്‍ന്നു നല്‍കാന്‍ കലകള്‍ക്ക് കഴിയണമെന്ന് കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാനും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനുമായ മാര്‍ തോമസ് ചക്യത്ത്. പാലാരിവട്ടം പിഒസിയില്‍ കെസിബിസി മാധ്യമ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 23-ാം അഖിലകേരള പ്രഫഷണല്‍ നാടകമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലകളിലൂടെ ധാര്‍മികമൂല്യങ്ങളും ദൈവികതയും പകര്‍ന്നു നല്‍കാന്‍ മുന്‍തലമുറയ്ക്ക് കഴിഞ്ഞിരുന്നു. കലയിലൂടെ സാമൂഹിക ഭദ്രത കൈവരിക്കാന്‍ പഴയസമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് അത് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ പോലും കഥയറിയാതെ പല കാര്യങ്ങളും ആഘോഷിക്കുകയാണ്. നാഥനില്ലാകളരി പോലെ നമ്മുടെ സമൂഹം മാറിയിരിക്കുകയാണ്. മതങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍വരെ ഇപ്പോള്‍ നടക്കുന്നുണ്ട്.കെസിബിസി നാടകോത്സവം നടത്തുന്നത് കഥകളിലൂടെ മൂല്യങ്ങള്‍ കൈമാറാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിലൂടെ സമൂഹത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പിഒസി ഡയറക്ടര്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരുന്നു. കുട്ടിസ്രാങ്ക് എന്നി സിനിമയുടെ തിരക്കഥയിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ പ്രമുഖ ചെറുകഥാകൃത്ത് പി.എഫ് മാത്യൂസിനെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ് നിക്കോളാസ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫാ.ജോണി കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മേളയിലെ ആദ്യനാടകം ആലപ്പുഴ സിന്ധുഗംഗയുടെ 'കഥയറിയാതെ' അരങ്ങേറി.
Saturday, September 18, 2010
മദ്യനയത്തിനെതിരേ ജനസഹസ്ര സത്യഗ്രഹം ഇന്നു പാലായില്‍
സര്‍ക്കാര്‍ തുടരുന്ന മദ്യനയങ്ങള്‍ക്കെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെയും മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്കു ഇന്നു പാലായില്‍ ജനസഹസ്ര സത്യഗ്രഹത്തോടെ തുടക്കമാകും. 27 പേരുടെ ജീവഹാനിക്കും അതിലേറെ പേരുടെ അംഗവൈകല്യത്തിനും ഇടയാക്കിയ മദ്യദുരന്തമുണ്ടായിട്ടും യഥേഷ്ടം വ്യാജകള്ളു വില്‍ക്കുന്ന കള്ളുഷാപ്പുകള്‍ മുഴുവന്‍ അടച്ചുപൂട്ടുക, മദ്യദുരന്തത്തിനു മുഖ്യകാരണക്കാരനായ എക്സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭ സമരത്തിനു തുടക്കം കുറിക്കുന്നതെന്നു മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു. പുതിയ മദ്യശാലകള്‍ അനുവദിക്കാതിരിക്കുക, ഇടതുസര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ മദ്യശാലകളും നിര്‍ത്തല്‍ ചെയ്യുക, കാലഹരണപ്പെട്ട ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതു പിന്‍വലിക്കുക, എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുക, പഞ്ചായത്തിരാജ് 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കുക, ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുക, മദ്യദുരന്തത്തിലെ മുഴുവന്‍ പ്രതികളെയും വെളിച്ചത്തു കൊണ്ടുവരിക, മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയം കുറയ്ക്കുക, മദ്യവിരുദ്ധ ബോധവല്‍ക്കരണം ആരോഗ്യവകുപ്പിലൂടെ സന്നദ്ധസംഘടനകളെ ഏല്‍പ്പിക്കുക എന്നിവയാണു മറ്റ് ആവശ്യങ്ങള്‍. ഇന്നു രണ്ടരയ്ക്കു പാലാ സാന്തോം കോംപ്ളക്സ് അങ്കണത്തില്‍ നടക്കുന്ന സത്യഗ്രഹ പരിപാടിയില്‍ കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് റവ. തോമസ് സാമുവല്‍, ബിഷപ് ഡോ. സാം മാത്യു, സൈനുള്‍ ആബിദിന്‍ മൌലവി, ഫാ. പോള്‍ കാരാച്ചിറ, ഫാ.തോമസ് തൈത്തോട്ടം, റവ.എം.ടി. തര്യന്‍, ഫാ.ടി.ജെ. ആണ്റ്റണി, പ്രസാദ് കുരുവിള, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഇയച്ചേരി കുഞ്ഞുകൃഷ്ണന്‍ മാസ്റ്റര്‍, ഡോ.സിറിയക്, യോഹന്നാന്‍ ആണ്റ്റണി എന്നിവര്‍ പ്രസംഗിക്കും. പാലാ രൂപതാ കെസിബിസി മദ്യവിരുദ്ധ സമിതി പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും. നായനാര്‍ സര്‍ക്കാരിണ്റ്റെ കാലത്ത് 1998ല്‍ സംസ്ഥാനത്തുടനീളം മദ്യശാലകള്‍ അനുവദിക്കാനുള്ള തീരുമാനത്തിനെതിരേ വിവിധ സാമുദായിക നേതാക്കളും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും പാലാ ബിഷപ്സ് ഹൌസില്‍ ചേര്‍ന്നു മുന്നണി രൂപീകരിച്ചു ശക്തമായ ജനമുന്നേറ്റത്തിനു തുടക്കമിട്ടതിനാല്‍ തീരുമാനം പിന്‍വലിപ്പിച്ചത് അനുസ്മരിച്ചാണു പാലായില്‍നിന്നുതന്നെ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ക്കു തുടക്കം കുറിക്കുന്നതെന്നും പ്രസാദ് കുരുവിള പറഞ്ഞു.
കെസിബിസി പ്രഫഷണല്‍ നാടകമേള ഇന്നു മുതല്‍
കെസിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് പ്രഫഷണല്‍ നാടകമേളയ്ക്കു ഇന്നു പാലാരിവട്ടം പിഒസിയില്‍ തുടക്കമാകും. വൈകുന്നേരം അഞ്ചരക്ക് കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്യും. വിവിധ നാടകസമിതികള്‍ സമര്‍പ്പിച്ച രചനകളില്‍ നിന്ന് 12 നാടകങ്ങളാണ് മീഡിയ കമ്മീഷന്‍ അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ദിവസവും വൈകുന്നേരം ആറിനാണ് നാടകാവതരണം. ആലപ്പുഴ സിന്ധുഗംഗയുടെ കഥയറിയാതെ ആണ് ആദ്യനാടകം. കാഞ്ഞിരപ്പള്ളി അമലാ കമ്യൂണിക്കേഷന്‍സിണ്റ്റെ ഭൂമിയിലെ നക്ഷത്രങ്ങള്‍, തിരുവനന്തപുരം ഗായത്രിയുടെ ഇത് എണ്റ്റെ കുടുംബം, പാലാ കമ്യൂണിക്കേഷന്‍സിണ്റ്റെ മധുരം ഈ ജീവിതം, വൈക്കം കൊച്ചിന്‍ മരിയ കമ്യൂണിക്കേഷന്‍സിണ്റ്റെ വിശുദ്ധ ഗീവര്‍ഗീസ്, കൊല്ലം ആത്മമിത്രയുടെ കള്ളന്‍ മത്തായിയുടെ കണക്കുപുസ്തകം, കൊല്ലം ചൈതന്യയുടെ അമരഗാഥ, തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിണ്റ്റെ ഇവിടെ അശോകനും ജീവിച്ചിരുന്നു, കോട്ടയം കൈരളീ നാടകവേദിയുടെ നാട്ടറിവ്, ഓച്ചിറ നാടകരംഗത്തിണ്റ്റെ അമ്മവാത്സല്യം, കൊല്ലം അസീസി ആര്‍ട്സ് ക്ളബ്ബിണ്റ്റെ പഞ്ചനക്ഷത്രസ്വപ്നം, കൊച്ചിന്‍ സംഗമിത്രയുടെ അതിജീവനക്കാറ്റ് എന്നീ നാടകങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവതരിപ്പിക്കും. മേള മുപ്പതിനു സമാപിക്കും. മൂല്യാധിഷ്ഠിതവും സാമൂഹ്യപ്രസക്തിയുള്ളതുമായ നാടകങ്ങളെ കണെ്ടത്തി പ്രോത്സാഹിപ്പിക്കുകയാണ് നാടകമേളയുടെ ലക്ഷ്യം. 1987-ല്‍ ആരംഭിച്ച നാടകമേളയില്‍ പ്രശസ്തമായ പല നാടകങ്ങളും കെസിബിസി മാധ്യമ കമ്മീഷന്‍ അവതരണത്തിനായൊരുക്കിയിരുന്നു.
Friday, September 17, 2010
ദൈവരാജ്യത്തിണ്റ്റെ ശക്തരായ അടയാളങ്ങളാണ് സന്യസ്തര്‍: മാര്‍ ജോസഫ് പെരുന്തോട്ടം
ദൈവരാജ്യത്തിണ്റ്റെ ശക്തരായ അടയാളങ്ങളാണ് സന്യസ്തരെന്നും ദൈവവും മനുഷ്യരും തമ്മിലുള്ള അഗാധമായ ബന്ധത്തിണ്റ്റെ കണ്ണികളാണെന്നും അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ സ്നേഹാദരം 2010ല്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പി. കൊട്ടാരത്തിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വികാരി ജനറാള്‍ മോണ്‍. ജോസഫ് നടുവിലേഴം ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. അസമ്പ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സുമ റോസ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, പിടിഎ പ്രസിഡണ്റ്റ് ആണ്റ്റണി തോമസ് മലയില്‍, പിആര്‍ഒ ടോമി ജോസഫ്, ടെസി എംടി, സിസ്റ്റര്‍ ആന്‍സിലിന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം: കെസിവൈഎം
കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളുടെ ഘാതകര്‍ക്കു കൂട്ടുനില്‍ക്കുകയാണെന്നു കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. എക്സൈസ്, റവന്യൂ, പോലീസ് വകുപ്പുകളുടെ ഒത്താശയോടെ ലക്ഷക്കണക്കിനു ലിറ്റര്‍ സ്പിരിറ്റും വ്യാജക്കള്ളുമാണു കേരളത്തിലേക്ക് ഒഴുക്കുന്നത്. ഇതു വിറ്റ് കോടികള്‍ കൊയ്യുന്ന അബ്കാരി മുതലാളിമാരുടെ കൈയില്‍ നിന്നു മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളത്. ഇവരെ സംരക്ഷിക്കുന്നതു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കന്‍മാരാണ്. എക്സൈസ് വകുപ്പ് പരിശോധിച്ച കള്ളു കുടിച്ചു സാധാരണ ജനങ്ങള്‍ മരിച്ചതിണ്റ്റെ ഉത്തരാവാദി സര്‍ക്കാര്‍ തന്നെയാണ്. കേരളത്തില്‍ സമാധാനപരമായ ജനജീവിതം സാധ്യമാകണമെങ്കില്‍ മദ്യവും ലഹരിവസ്തുക്കളും പൂര്‍ണമായും നിരോധിക്കണം. സമ്പൂര്‍ണ മദ്യ-ലഹരി നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള കെസിവൈഎമ്മിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിണ്റ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ശനിയാഴ്ച വിവിധ രൂപതകളുടെ നേതൃത്വത്തില്‍ എക്സൈസ് ഓഫീസ് മാര്‍ച്ച് നടത്താനും എറണാകുളം റിന്യൂവല്‍ സെണ്റ്ററില്‍ ചേര്‍ന്ന സമ്മേളനം തീരുമാനിച്ചു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും മലപ്പുറം മദ്യദുരന്തത്തിണ്റ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം എക്സൈസ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഫാ. ടി.ജെ ആണ്റ്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട്, കെസിവൈഎം ജനറല്‍ സെക്രട്ടറി ജോയ്സ് മേരി ആണ്റ്റണി, സംസ്ഥാന സെക്രട്ടറി ലിജോ പയ്യപ്പള്ളി, സംസ്ഥാന സിന്‍ഡിക്കേറ്റംഗം ഫ്രാന്‍സീസ് കടപ്പാറ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ എ.ബി. ജസ്റ്റിന്‍, അനിത ആന്‍ഡ്രൂ, സന്തോഷ് മൈലം, മെറീന റിന്‍സി, ട്വിങ്കിള്‍ ഫ്രാന്‍സിസ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, അസിസ്റ്റണ്റ്റ് ഡയക്ടര്‍ സിസ്റ്റര്‍ ആന്‍സി ആണ്റ്റണി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജന നേതാക്കള്‍, സംസ്ഥാന സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
Tuesday, September 14, 2010
ആത്മീയജീവിതം സ്നേഹത്തില്‍ അധിഷ്ഠിതമായിരിക്കണം: ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ
മനോഗതത്തെ ദൈവത്തിനു സമര്‍പ്പിച്ച് ദൈവം കല്‍പിക്കുന്ന എല്ലായിടങ്ങളിലും സ്നേഹസമര്‍പ്പണം നടത്തുന്നതാണ് ആത്മീയ ജീവിതമെന്ന് ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ. ചിരട്ടക്കോണം മലങ്കര കത്തോലിക്കാ ദേവാലയത്തിണ്റ്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്നേഹത്തിലധിഷ്ഠിതമായ ജീവിതമുണ്ടായാല്‍ ലോകത്ത് സംഘര്‍ഷങ്ങള്‍ ഒഴിവാക്കപ്പെടുമെന്നും കാതോലിക്കാ ബാവ പറഞ്ഞു. ജൂബിലി ഉദ്ഘാടനത്തിനെത്തിയ കാതോലിക്കാ ബാവയ്ക്ക് ചിരട്ടക്കോണം ജംഗ്ഷനില്‍ സ്വീകരണം നല്‍കിയാണ് ദേവാലയത്തിലേക്ക് ആനയിച്ചത്. അമ്പത് വര്‍ഷത്തെ സൂചിപ്പിക്കുന്ന അമ്പത് പേപ്പല്‍ ഫ്ളാഗുകളും അമ്പത് മുത്തുക്കുടകളുമായി മാതൃസമൂഹവും ബാലികാ ബാലന്‍മാരും കാതോലിക്കാ ബാവയെ വരവേറ്റു. ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.വര്‍ഗീസ് കിഴക്കേക്കര, ശാന്തിഭവനം കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
ധാര്‍മിക മൂല്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകണം: ബിഷപ്പ് ഡോ. വിന്‍സെണ്റ്റ് സാമുവല്‍
ധാര്‍മികമൂല്യങ്ങളെക്കുറിച്ച് സമൂഹത്തിന് സദാ ബോധ്യമുണ്ടാകണമെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ. വിന്‍സെണ്റ്റ് സാമുവല്‍ അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയുടെയും കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനു മുന്നില്‍ ഇന്നലെ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചു വരുന്ന മദ്യപാനവും തുടര്‍ച്ചയായ മദ്യദുരന്തങ്ങളും സാംസ്കാരിക കേരളം എന്ന വിശേഷണം സംസ്ഥാനത്തിനു നഷ്ടമാകുന്നതിന് ഇടയാക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മദ്യനിരോധനസമിതി താലൂക്ക് പ്രസിഡണ്റ്റ് അരുമാനൂറ്‍ ജി. ശിവരാജന്‍ പറഞ്ഞു. നിഡ്സ് ഡയറക്ടര്‍ ഫാ. ഡി. ഷാജ്കുമാര്‍, എസ്.ആര്‍. തങ്കരാജ് എക്സ്. എം.എല്‍.എ, ജി. സദാനന്ദന്‍, വേണുഗോപാലന്‍തമ്പി, ജി. രാജേന്ദ്രന്‍, വി. റസലയ്യന്‍, ഗീതാ ജോണ്‍, അമരവിള സതികുമാരി, തിരുപുറം സോമശേഖരന്‍നായര്‍, ഇലിപ്പോട്ടുകോണം വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, September 13, 2010
കുടുംബങ്ങള്‍ മൂല്യങ്ങളുടെ വിളനിലം: മാര്‍ മാത്യു മൂലക്കാട്ട്
കുടുംബങ്ങളാണ് മൂല്യങ്ങളുടെ വിളനിലമെന്നും ജീവിതമാതൃക കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും മാതാപിതാക്കള്‍ മാതൃകയാകണമെന്നും കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപത ശതാബ്ദിയോടനുബന്ധിച്ചു കിടങ്ങൂറ്‍ സെണ്റ്റ് മേരീസ് ഫൊറോന പള്ളിയില്‍ പിതൃദിനാഘോഷ പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍തലമുറയില്‍നിന്നു പകര്‍ന്നുകിട്ടിയ വിശ്വാസവും സമുദായ പൈതൃകവും നിലനിര്‍ത്തുന്നതിനു പിതാക്കന്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്. അടിയുറച്ച ക്രൈസ്തവ വിശ്വാസമാണ് എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. എന്നാല്‍ ഇപ്പോള്‍ കുടുംബങ്ങളില്‍ മൂല്യങ്ങള്‍ നഷ്ടമായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പയസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പിതൃസ്മരണയും പിതൃഭക്തിയും നിത്യേന ചെയ്യേണ്ട കാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രൂപതയിലെ 90 വയസു കഴിഞ്ഞ പിതാക്കന്‍മാരെ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ആദരിച്ചു. കെ.എം. മാണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നൂറു വയസുകഴിഞ്ഞവരെ ചലച്ചിത്രനടന്‍ ലാലു അലക്സ് ആദരിച്ചു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡണ്റ്റ് പ്രഫ. ജോയി മുപ്രാപ്പള്ളില്‍, ഫാ. ജേക്കബ് മുല്ലൂറ്‍, ഫാ. ജേക്കബ് വാലേല്‍, ബാബു പൂഴിക്കുന്നേല്‍, തോമസ് ചാഴികാടന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.
വിശ്വാസത്തിലും ധാര്‍മികതയിലും ഉറച്ചുനില്‍ക്കും: ഡോ. തോമസ് മാര്‍ കൂറിലോസ്
വിശ്വാസത്തിലും ധാര്‍മികതയിലും കത്തോലിക്കാ സഭ ഉറച്ചുനില്‍ക്കുമെന്ന് തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. രാമക്കല്‍മേട് മലങ്കര കത്തോലിക്കാ ദേവാലയത്തിണ്റ്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തില്‍ കത്തോലിക്കാസഭ ക്രൂശിക്കപ്പെടുകയാണ്. സഭയേയും സഭയുടെ നിലപാടുകളും വലിയതോതില്‍ വിമര്‍ശിക്കപ്പെടുകയാണ്. സഭയുടെ വിശ്വാസസത്യങ്ങളും ധാര്‍മികതയും ചോദ്യംചെയ്യുകയാണ്. വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുകയോ മുട്ടുമടക്കുകയോ ചെയ്ത പാരമ്പര്യം കത്തോലിക്കാ സഭക്കില്ല. വിശ്വാസത്തിനുവേണ്ടി ജീവന്‍ നല്‍കിയ മുന്‍ഗാമികളുടെ പാതയിലൂടെയാണ് സഭ സഞ്ചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുമളി മേഖലാ വികാരി ഫാ. ഏബ്രഹാം തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. മത്തായി മണിപ്പറമ്പില്‍, ഫാ. ജോസഫ് തടത്തില്‍, ഫാ. വര്‍ഗീസ് പള്ളിക്കല്‍, ഫാ. മാത്യു കണ്ടത്തില്‍, ഗ്രാമപഞ്ചായത്തംഗം സി. രാജശേഖരന്‍, പി.ജെ. ജോസഫ് പുത്തന്‍പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പരസ്പരസഹകരണം ദൈവീക കൂട്ടായ്മ വളര്‍ത്തും: മാര്‍ ജേക്കബ് മനത്തോടത്ത്
പരസ്പര സഹകരണം ദൈവീക കൂട്ടായ്മ വളര്‍ത്തുമെന്ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്. കല്ലടിക്കോട് മേരിമാതാ പള്ളി പുതുക്കിപണിയുന്നതോടനുബന്ധിച്ച് പുതിയ പള്ളിയുടെ തറക്കല്ലീടില്‍ കര്‍മ്മത്തിന് മുന്നോടിയായി നടത്തിയ വിശുദ്ധകുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ക്രൈസ്തവര്‍ കര്‍ത്താവിണ്റ്റെ സഹവേലക്കാരാണ്. വിശ്വാസികളുടെ കൂട്ടായ്മ മൂല്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകും-ബിഷപ് പറഞ്ഞു. ഫാ. ജെയ്മോന്‍ പള്ളിനീരാക്കല്‍, ഇടവക വികാരി ഫാ. തോമസ് ആരിശേരി എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധകുര്‍ബാനയ്ക്കു ശേഷം ബിഷപ് പുതിയ പള്ളിയുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. പള്ളി നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോസ് മംഗലി, കൈക്കാരന്‍മാരായ തോമസ് കുഴിക്കാട്ടില്‍, ടോമി മരോട്ടിമൂട്ടില്‍ എന്നിവരും ഇടവകാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Saturday, September 11, 2010
ചോദ്യപേപ്പര്‍വിവാദം - അന്വേഷണത്തിണ്റ്റെ നാള്‍വഴി
2010 മാര്‍ച്ച് 23 വിവാദ ചോദ്യപേപ്പര്‍ അടിസ്ഥാനമാക്കി പരീക്ഷ നടന്നു.
24-നും 25-നും ക്ളാസ്സുകള്‍ സുഗമമായി നടന്നു.
25ന് രാത്രി ഭീഷണി സ്വരത്തില്‍ പ്രിന്‍സിപ്പലിന് ഫോണ്‍കോള്‍
26ന് രാവിലെ 4.45 ന് കോളേജിനു ചുറ്റും പോലീസ് സന്നാഹം. കാമ്പസ് പോലീസ് നിയന്ത്രണത്തിലാകുന്നു. ഉടന്‍ തന്നെ മാനേജരെ പ്രിന്‍സിപ്പല്‍ വിവരം ധരിപ്പിച്ചു. മാനേജര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചോദ്യപേപ്പര്‍ എത്തിച്ചുകെടുത്തു.
8.30 am പ്രിന്‍സിപ്പല്‍ കോളേജില്‍ എത്തി സ്റ്റാഫ് സെക്രട്ടറി വഴി 9.30 am ന് സ്റ്റാഫ് കൌണ്‍സില്‍ വിളിച്ചു ചേര്‍ത്തു.
ഏകദേശം 10 am മുസ്ളീം സമുദായം കോളേജിനു നേരെ അക്രമാസക്തമായ പ്രക്ഷോഭം ആരംഭിച്ചു.
10 am ന് ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ എം. എ ബേബിയുടെ പ്രസ്താവന, ചോദ്യം തയ്യാറാക്കിയത് എത്ര വലിയവനെങ്കിലും ശരി പൊതുനിരത്തിലൂടെ കയ്യാമം വച്ച് നടത്തും.
10.30 am പതിനഞ്ചുദിവസത്തേക്ക ശ്രീ റ്റി ജെ ജോസഫിനെ അന്വേഷണ വിധേയമായി സസ്പെണ്റ്റ് ചെയ്തുകൊണ്ടുളള മാനേജരുടെ ഉത്തരവ് കോളേജില്‍ ലഭിച്ചു.
10.45 കാര്യഗൌരവം മനസ്സിലാക്കിയ പ്രിന്‍സിപ്പല്‍ നിരുപാധികം മാപ്പു പറയുകയും സസ്പെന്‍ഷന്‍ വിവരം മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് 2മണിക്ക് യൂണിവേഴ്സിറ്റി പരീക്ഷ സുഗമമായി ആരംഭിച്ചു.
2.30 pm-ന് മുസ്ളീം നേതാക്കളും മറ്റും 144 മറികടന്ന് പ്രിന്‍സിപ്പലിണ്റ്റെ ഓഫീസില്‍ അതിക്രമിച്ച് കയറി അനിഷ്ട സംഭവങ്ങളുണ്ടാക്കി.
3.30 ന് കളക്ടര്‍ ഇടപെട്ട് യൂണിവേഴ്സ്റ്റിയുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷ നിര്‍ത്തി വച്ചു. വൈകുന്നേരം നടന്ന സര്‍വവകക്ഷിയോഗത്തില്‍ പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും വീണ്ടും നിരുപാധികം മാപ്പുപറയുകയും ചെയ്തു. തുടര്‍ന്ന് 28 ദിവസത്തേയ്ക്ക് രാപകല്‍ കാമ്പസും പരിസരവും പോലീസ് കാവലിലും സംരക്ഷണത്തിലുമായി.
റ്റി ജെ ജോസഫ് ഏഴു ദിവസം ഒളിവില്‍ - മാനേജ്മെണ്റ്റിനും കോളേജിനും ഭീഷണി., പ്രിന്‍സിപ്പലിനെതിരെ വധഭീഷണി.
08-04-2010 സസ്പെന്‍ഷന്‍ കാലാവധി നീട്ടികൊണ്ടുളള മാനേജരുടെ ഉത്തരവ്. ശ്രീ റ്റി.ജെ ജോസഫിന് നല്‍കി. യൂണിവേഴ്സിറ്റി കമ്മീഷന്‍ ശ്രീ റ്റി.ജെ ജോസഫിനേയും പ്രിന്‍സിപ്പലിനേയും ഒരുവര്‍ഷത്തേയ്ക്ക് സസ്പെണ്റ്റ് ചെയ്തതായി പത്രവാര്‍ത്ത പരന്നു. എന്നാല്‍ രേഖാമൂലം ഇന്നുവരെ കോളേജിന് ഒന്നും ലഭിച്ചില്ല.
19-04-2010 മാനേജര്‍ ശ്രീ റ്റി.ജെ ജോസഫിന് മെമ്മോ ഓഫ് ചാര്‍ജസ് നല്‍കി കാരണം കാണിക്കാന്‍ 15 ദിവസം അനുവദിച്ചു.
05-05-2010 ശ്രീ റ്റിജെ ജോസഫ് മാനേജര്‍ക്ക് എഴുതി തയ്യാറാക്കിയ മറുപടി നല്‍കി.
07-05-2010 അന്വേഷണവിധേയമായി സസ്പെണ്റ്റ് ചെയ്യപ്പെട്ടിരുന്ന ശ്രീ റ്റി.ജെ ജോസഫിനെ വകുപ്പ് മേധാവി സ്ഥാനത്തുനിന്നും മാറ്റി.
10-05-2010, 10മണിക്ക് ഹിയറിംഗ് നടത്തുവാന്‍ ബിഷപ്സ് ഹൌസിലേക്ക് മാനേജര്‍ ശ്രീ റ്റി.ജെ ജോസഫിനെ വിളിച്ചു.
10-05-2010 താനൊരു മതത്തിനുമെതിരായി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും അറിവോടെ ചെയ്തതല്ലായെന്നും മാനേജര്‍ക്ക് അദ്ദേഹം രേഖാമൂലം മറുപടി നല്‍കി.
12-05-2010 അച്ചടക്കനടപടികളുടെ ഭാഗമായി ജൂണ്‍ 10നു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ആവശ്യപ്പെട്ട് അന്വേഷണ ഉദ്യേഗസ്ഥനായി മാനേജര്‍ ഹൈക്കോടതി സീനിയര്‍ അഭിഭാഷകനെ നിയമിച്ചു. ശ്രീ റ്റി.ജെ ജോസഫിനെ തണ്റ്റെ നിഷ്കളങ്കത തെളിയിക്കാന്‍ അവസരവും നല്‍കി.
21-05-2010 അന്വേഷണ ഉദ്യോഗസ്ഥണ്റ്റെ പക്കല്‍ മാനേജുമെണ്റ്റിനെ പ്രതിനിധീകരിക്കുവാന്‍ പ്രസണ്റ്റിംഗ് ഓഫീസറായി ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകനെ മാനേജര്‍ ചുമതലപ്പെടുത്തി.
15-06-2010 ശ്രീ റ്റിജെ ജോസഫിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കുവാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മാനേജര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറോട് അഭ്യര്‍ത്ഥിച്ചു.
04-07-2010 പള്ളിയില്‍ പോയിവന്ന ശ്രീ റ്റിജെ ജോസഫിണ്റ്റൈ കൈപ്പത്തി വെട്ടിമാറ്റിയ അതിഹീനമായ സംഭവം നടന്നു. വിവരം അറിഞ്ഞ ഉടന്‍ മാനേജര്‍ മോണ്‍. തോമസ് മലേക്കുടി , മോണ്‍. ഫ്രാന്‍സീസ് ആലപ്പാട്ട,് ഫാ. ജോസഫ് കോയിത്താനത്ത്, ഫാ.കുര്യാക്കോസ് കൊടകല്ലില്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തുകയും വീട്ടിലെത്തി സാറിണ്റ്റെ മാതാവിനേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ചയായിരുന്നുവെങ്കിലും മാനേജരുടെ നിദ്ദേശാനുസരണം പ്രിന്‍സിപ്പല്‍ കോളജിലെത്തി സ്റ്റാഫ് കൌണ്‍സില്‍ വിളിക്കുകയും ശ്രീ റ്റിജെ ജോസഫിണ്റ്റെ ചികിത്സാചെലവിലേയ്ക്കായി അടിയന്തിരമായി 1,30,000/- രൂപ അദ്ധ്യാപകര്‍ വശം ആശുപത്രിയിലേക്ക് കൊടുത്തയയ്ക്കുകയും ചെയ്തു.
04-07-2010 ല്‍ വീണ്ടും കോളേജിന് താല്‍ക്കാലിക പോലീസ് സംരക്ഷണം.
05-07-2010 മാനേജരുടെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ വിളിച്ചു ചേര്‍ത്ത സ്റ്റാഫ് മീറ്റിംഗില്‍ അദ്ധ്യാപകരില്‍നിന്നും സ്വരൂപിച്ച തുക ശ്രീ റ്റി.ജെ ജോസഫിന് നല്‍കുവാന്‍ മൂന്നംഗകമ്മറ്റിയെ നിയമിക്കുകയും ടി തുക ശ്രീ റ്റി.ജെ ജോസഫിന് നല്‍കുകയും ചെയ്തു. ( കൊടുത്ത തുക ന്യൂമാന്‍ കോളേജ് 322000, നിര്‍മലകോളേജ് 216500, കൊടുക്കുവാന്‍ അനദ്ധ്യാപകരുടെ കൈവശം ബാക്കിയുളളത് 31500)
11-07-2010ല്‍ ടിവിയിലൂടെ കോളേജ് പ്രിന്‍സിപ്പലിനെതിരെ വധഭീഷണി! കാര്യഗൌരവം മനസ്സിലാക്കിയ സര്‍ക്കാര്‍ സ്വമേധയ പ്രിന്‍സിപ്പലിന് രണ്ട് പോലീസ് അംഗരക്ഷകരേയും നല്‍കി. ഇന്നും അത് തുടരുന്നു.
09-08-2010൦ അന്വേഷണ റിപ്പോര്‍ട്ടിണ്റ്റെ കോപ്പിയും കണ്ടെത്തലിണ്റ്റെ സ്റ്റേറ്റ്മെണ്റ്റും മാനേജര്‍ ശ്രീ റ്റി.ജെ ജോസഫിന് നല്‍കി.
മഹാത്മഗാന്ധിയൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് 73(VII) അദ്ധ്യായം 45 പ്രകാരം ശ്രീ റ്റി.ജെ ജോസഫിനെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി അറിയിച്ചു. എതിര്‍ന്യായം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ 15ദിവസം അനുവദിക്കുകയും ചെയ്തു.
24-08-2010 താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റിദ്ധാരണകളുടേയും ആസൂത്രിത ഗൂഢശ്രമങ്ങളുടേയും ഫലമാണ് ഈ പ്രശ്നങ്ങളെന്നും അദ്ദേഹം മറുപടി നല്‍കി.
01-09-2010 മറുപടി തൃപ്തികരമല്ലാതിരുന്നതിനാല്‍ 01-09-2010മുതല്‍ ശ്രീ റ്റിജെ ജോസഫിനെ സര്‍വ്വീസില്‍നിന്നുംനീക്കം ചെയ്തുകൊണ്ടുളള മാനേജരുടെ ഉത്തരവ് ടിയാനു കൈമാറി
Msgr. Thomas Malekudy
Manager of Colleges
Friday, September 10, 2010
മദ്യമന്ത്രിയും സര്‍ക്കാരും ദുരന്തത്തിലെ മുഖ്യപ്രതികള്‍: കെസിബിസി
സംസ്ഥാനത്ത് കടുത്ത അബ്കാരി നിയമലംഘനം നടത്തി കള്ളുഷാപ്പുകള്‍ മുഴുവന്‍ സര്‍ക്കാര്‍ അംഗീകൃത വ്യാജമദ്യകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചതിണ്റ്റെ ദുരന്തഫലമാണ് 23 പേരുടെ ജീവഹാനിക്കും അതിലേറെപ്പേരുടെ അംഗവൈകല്യത്തിനും കാരണമാക്കിയ മദ്യദുരന്തമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി എന്നിവയുടെ സംസ്ഥാന കമ്മിറ്റികള്‍ സംയുക്തപത്രക്കുറിപ്പില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂറ്‍ പോലും വില്‍ക്കാനുള്ള കള്ള് കേരളത്തിലെ ഷാപ്പുകളില്‍ ലഭിക്കില്ലെന്നിരിക്കെ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജകള്ള് വില്‍ക്കാന്‍ കണ്ണടച്ച് പിന്തുണ നല്‍കിയ മദ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് മലപ്പുറം മദ്യദുരന്തത്തിലെ മുഖ്യപ്രതികള്‍. കള്ളില്ലാത്തതിനാല്‍ നിര്‍ത്തലാക്കിയ 1600 കള്ളുഷാപ്പുകള്‍ ഈ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത് വ്യാജക്കള്ള് വിറ്റു പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍ നല്‍കാനാണ്. ഷാപ്പുകളില്‍ സാമ്പിളുകള്‍ എടുക്കാന്‍ വരുന്നവരും അബ്കാരികളും തമ്മിലുള്ള ഒത്തുകളിയാണിവിടെ. മനുഷ്യജീവനുകളെ സംരക്ഷിക്കാന്‍ കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കണം. തൊഴില്‍ സംരക്ഷിക്കാന്‍ തൊഴിലാളി യൂണിയന്‍ നേതാവ് മദ്യമന്ത്രിയായതിണ്റ്റെ വിനയാണിത്. സര്‍ക്കാരിണ്റ്റെ മദ്യാനുകൂല നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ 14 ന് കോട്ടയത്ത് സിഎസ്‌ഐ റിട്രീറ്റ് സെണ്റ്ററില്‍ വിവിധ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും സാമുദായിക നേതാക്കളും മദ്യവിരുദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന യോഗം ചേരും. രാവിലെ പത്തരയ്ക്ക് നടക്കുന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷനായിരിക്കും. വിജയപുരം ബിഷപ് ഹൌസില്‍ 20ന് രാവിലെ 11ന് നടക്കുന്ന സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗത്തില്‍ ബിഷപ് സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍, റവ. എം.ടി. തര്യന്‍, ഫാ. ടി.ജെ. ആണ്റ്റണി, പ്രസാദ് കുരുവിള, യോഹന്നാന്‍ ആണ്റ്റണി, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, ഫാ. പോള്‍ കാരാച്ചിറ, ആണ്റ്റണി ജേക്കബ്, ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, സിസ്റ്റര്‍ ജോവിറ്റ, ജെയിംസ് കോറമ്പേല്‍, ജോബ് തോട്ടുകടവില്‍, തോമസ് ചെറിയാന്‍, സാറാമ്മ ജോസഫ്, ടി.എല്‍. പൌലോസ്, മാത്യു എം. കണ്ടത്തില്‍, ഫാ. തോമസ് തൈത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
ഷാപ്പുകള്‍ അടച്ചു പൂട്ടണം: എകെസിസി
വിഷമദ്യ ദുരന്തത്തിണ്റ്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ഷാപ്പുകളും അടച്ചുപൂട്ടണമെന്ന് എകെസിസി എറണാകുളം-അങ്കമാലി അതിരൂപത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ ഷാപ്പുകളിലും വ്യാജ കള്ളാണ് വില്‍ക്കുന്നത്. ഇക്കാര്യം വ്യക്തമായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മൌനം പാലിക്കുന്നത് വ്യാജക്കള്ള് വില്‍പ്പനയ്ക്കു സര്‍ക്കാരിണ്റ്റെ ഒത്താശ കൂടിയുണ്ടായിരുന്നു വെന്നതിണ്റ്റെ തെളിവാണ്. ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ എറണാകുളം ജില്ലയിലെ കള്ളുഷാപ്പുകള്‍ക്കു മുന്നില്‍ പിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും മറ്റു മദ്യവിരുദ്ധ സമിതികളുമായി ചേര്‍ന്നു വാന്‍ പ്രക്ഷോഭമാരംഭിക്കുമെന്നും സെബാസ്റ്റ്യന്‍ വടശേരി, ബേബി മാത്യു കാവളംതറയില്‍, പ്രഫ. വി.ജെ പാപ്പു, ജോസ് നിധീരി, എ.കെ പുതുശേരി, ജെയ്സണ്‍ കുമാച്ചിറ, വി.സി ആണ്റ്റണി ബാബു, ജേക്കബ് മുണ്ടയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.
Thursday, September 9, 2010
മദ്യനിരോധനം: പുതിയ പ്രതിരോധം വേണം- ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം
സംസ്ഥാനത്ത് തഴച്ചു വളരുന്ന മദ്യലോബിയെ തളയ്ക്കാന്‍ പുതിയ പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്കരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സുസപാക്യം. നിവേദനങ്ങളും ധര്‍ണകളും ഫലം ചെയ്യുന്നില്ല. അതെല്ലാം അധികാരികള്‍ തന്ത്രപൂര്‍വം മറികടക്കുന്നതാണ് അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കെ.സി.വൈ.എം, രൂപതയുടെ കീഴിലുള്ള മദ്യവര്‍ജക സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിമണ്ഡപത്തില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം മദ്യത്തില്‍ മുങ്ങിത്താഴുകയാണ്. അതിണ്റ്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരെ ഇടക്കാലത്ത് സജീവമായരുന്ന പ്രതിരോധങ്ങള്‍ പോലും ദുര്‍ബലമായിരിക്കുന്നു. വര്‍ഷങ്ങളായിട്ടും പുനലൂറ്‍, കല്ലുവാതുക്കല്‍ മദ്യദുരന്തകേസുകള്‍ കോടതിയില്‍ വിചാരണയിലാണ്. യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്. അവര്‍ സമൂഹത്തില്‍ സ്വതന്ത്രമായി വിലസുന്നു. സര്‍ക്കാരിന് മദ്യംകൊണ്ടുവരുന്ന പണത്തിലാണ് കണ്ണ്. അയ്യായിരം കോടിരൂപയിലധികമാണ് സര്‍ക്കാരിന് മദ്യത്തില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരിണ്റ്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ വാഗ്ദാനങ്ങള്‍ മാത്രമേ ഉണ്ടാവുന്നുള്ളു. ഇപ്പോള്‍ നടന്ന മദ്യദുരന്തത്തിണ്റ്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇച്ഛാശക്തയും മനോബലവും ഉള്ളൊരു പുതിയ പ്രതിരോധത്തിനു മാത്രമേ മദ്യലോബിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എക്സൈസ് മന്ത്രിയും ഒരേസ്വരത്തിലാണ് ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നത്. അപ്പോഴും വൈപ്പിന്‍, പുനലൂറ്‍, കല്ലുകാതുക്കല്‍, മലപ്പുറം എന്ന മട്ടില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം മദ്യദുരന്തം ആസൂത്രിത മനുഷ്യക്കുരുതിയാണെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു. ഇത്തരം ദുരന്തങ്ങളുടെ ശിക്ഷ അനുഭവിക്കുന്നത് പാവപ്പെട്ട സ്ത്രീകളും കുട്ടികളുമാണ്. ഇവരുടെ രക്ഷ ഒരു സര്‍ക്കാരിണ്റ്റേയും അജണ്ടയിലില്ല. ഈ അവസ്ഥ വിലപിക്കുവാനുള്ളതല്ല. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ളതാണെന്ന് അവര്‍ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.യൂജിന്‍ എച്. പെരേര പാളയം സെണ്റ്റ് ജോസഫ്സ് കത്തീഡ്രല്‍ വികാരി ഫാ.സി. ജോസഫ്, ഫാ.സബാസ് ഇഗ്നേഷ്യസ്, ഫാ.സണ്ണി, തിരുവനന്തപുരം അതിരൂപത കെ.എല്‍.സി.എ പ്രസിഡണ്റ്റ് കണ്ണാന്തുറ പി.സ്റ്റെല്ലസ്, എഫ്.എം.ലാസര്‍, ഫാ.അലക്സാണ്ടര്‍ കുരീക്കാട്ട്, കാട്ടായിക്കോണം ശശിധരന്‍, ദീപക്ചേര്‍ക്കാട്, ജി.സദാനന്ദന്‍, നാരായണന്‍തമ്പി, ഇലിപ്പോട്ട്കോണം ജയന്‍, ഷൌക്കത്തലി എന്നിവര്‍ പ്രസംഗിച്ചു.
എക്സൈസ് മന്ത്രി രാജിവയ്ക്കണം: കെസിബിസി മദ്യവിരുദ്ധസമിതി
സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ മുഴുവന്‍ വ്യാജമദ്യകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ ഒത്താശ നല്‍കി മദ്യദുരന്തം ക്ഷണിച്ചുവരുത്തിയ എക്സൈസ് മന്ത്രിക്ക് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ദുരന്തത്തിണ്റ്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നും കെസിബിസി മദ്യവിരുദ്ധസമിതി പാലാ രൂപതാകമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂറ്‍ പോലും വില്‍ക്കാനുള്ള കള്ള് കേരളത്തിലെ ഷാപ്പുകളില്‍ ലഭിക്കില്ലെന്നിരിക്കെ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജകള്ള് വില്‍ക്കാന്‍ കണ്ണടച്ച് പിന്തുണ നല്‍കിയ വകുപ്പുമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് മലപ്പുറം മദ്യദുരന്തത്തിലെ മുഖ്യപ്രതികളെന്ന് യോഗം ആരോപിച്ചു. കള്ളില്ലാത്തതിനാല്‍ നിര്‍ത്തല്‍ ചെയ്ത 1600-ല്‍പ്പരം കള്ളുഷാപ്പുകള്‍ ഈ സര്‍ക്കാര്‍ പുനസ്ഥാപിച്ചത് വ്യാജകള്ള് വിറ്റ് പാര്‍ട്ടിക്കാര്‍ക്കു തൊഴില്‍ നല്‍കാനാണ്. ഷാപ്പുകളില്‍ സാമ്പിളുകള്‍ എടുക്കാന്‍ വരുന്നവരും അബ്കാരികളും തമ്മിലുള്ള ഒത്തുകളിയാണിവിടെ നടക്കുന്നത്. മനുഷ്യജീവനുകളെ സംരക്ഷിക്കാന്‍ കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാനുള്ള തണ്റ്റേടം സര്‍ക്കാര്‍ കാണിക്കണം. തൊഴില്‍ സംരക്ഷിക്കാന്‍ തൊഴിലാളി യൂണിയന്‍ നേതാവ് മദ്യമന്ത്രിയായതിണ്റ്റെ വിനയാണിത്. പാര്‍ട്ടിക്കാര്‍ക്ക് തൊഴിലുണ്ടാക്കാനും അതുവഴി പാര്‍ട്ടിക്ക് കമ്മീഷന്‍ കിട്ടാനും ഇക്കൂട്ടര്‍ ഏതു ഹീനപ്രവൃത്തിക്കും കൂട്ടിനില്‍ക്കുകയാണിവിടെയെന്നു യോഗം കുറ്റപ്പെടുത്തി. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രസാദ് കുരുവിള, ജോസ് ഫ്രാന്‍സിസ്, ചിന്നമ്മ തോമസ്, ടി.കെ. ജോസഫ്, കെ.പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാരിണ്റ്റെ മദ്യമാഫിയ കൂട്ടുകെട്ട് അപകടകരം: ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
മനുഷ്യജീവന്‍ വച്ച് രാഷ്ട്രീയം കളിക്കുന്ന സര്‍ക്കാരിണ്റ്റെ മദ്യ-മാഫിയാ കൂട്ടുകെട്ട് അപകടകരമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍. മലബാര്‍ മേഖലയില്‍ വ്യാജമദ്യം കഴിച്ച് നിരവധിപ്പേര്‍ മരിച്ചതിണ്റ്റെ ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിണ്റ്റെ കെടുകാര്യസ്ഥത മൂലം കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം ആര്‍ക്കും നികത്താനാവാത്തതാണ്. വ്യാജമദ്യം കഴിച്ചു മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രാര്‍ഥനകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. മദ്യമെന്ന സാമൂഹ്യതിന്‍മ കുടുംബങ്ങളില്‍ നിന്നു മാത്രമല്ല സമൂഹത്തില്‍ നിന്നു തന്നെ ഉന്‍മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം എല്ലാ സാമൂഹിക-സാമുദായിക പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്ന് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക സഭയുടെ ദൌത്യം: മാര്‍ ജോര്‍ജ് വലിയമറ്റം
മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയും അതിനാവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കുകയും എന്നത് സഭയുടെ ദൌത്യമാണെന്ന് തലശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം. ചെറുപുഴ സെണ്റ്റ് മേരീസ് ഹൈസ്കൂളിനായി നിര്‍മിച്ച കെട്ടിടത്തിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. രണ്ടു നിലകളിലായി മികച്ച സൌകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിണ്റ്റെ ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കര്‍മവും ഇതോടൊപ്പം നടന്നു. തലശേരി അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ജയിംസ് ചെല്ലങ്കോട്ട് വെഞ്ചിരിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. ഫാ. ആണ്റ്റണി ചാണക്കാട്ടില്‍, ഫാ. ജോസ് ആനാനിക്കല്‍, സജി തോപ്പില്‍, ജോര്‍ജ് , ഗ്രേസി ജോഷി, പി.എം ജോര്‍ജ്, എം. നിഖില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് എളൂക്കുന്നേല്‍ സ്വാഗതവും മുഖ്യാധ്യാപകന്‍ അഗസ്റ്റ്യന്‍ ജോസഫ് നന്ദിയും പറഞ്ഞു.
Wednesday, September 8, 2010
മദ്യദുരന്തങ്ങള്‍ക്കു കാരണം സര്‍ക്കാരിണ്റ്റെ വികലനയം: കെസിവൈഎം
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിണ്റ്റെ ഒത്താശയോടെ സംസ്ഥാനത്തു വ്യാജമദ്യവും വ്യാജക്കള്ളും ഒഴുക്കുകയാണെന്നു കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. മലപ്പുറത്തു വ്യാജക്കള്ളു കഴിച്ചു മരിച്ച ജനങ്ങളുടെ ജീവനു സര്‍ക്കാര്‍ ഉത്തരം പറയണം. എക്സൈസ് മന്ത്രിയെ പുറത്താക്കി അന്വേഷണം നടത്തണം. അബ്കാരി മാഫിയകളുടെ ഗുണ്ടകള്‍ സാധാരണ ജനങ്ങളെ ഭീഷണിപ്പെടുത്തി യഥേഷ്ടം വ്യാജമദ്യം ഒഴുക്കുകയാണ്. കേരളത്തില്‍ എത്രയും വേഗം സമ്പൂര്‍ണ ലഹരി നിരോധനം ഏര്‍പ്പെടുത്തണം. ഇതിനുവേണ്ടി ശക്തമായ പ്രക്ഷോഭപരിപാടികള്‍ കെസിവൈഎം സംഘടിപ്പിക്കും. ജുഡീഷ്യല്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ മന്ത്രിയെ പുറത്താക്കി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു. പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്, അനിത ആന്‍ഡ്രൂ, എ.ബി. ജസ്റ്റിന്‍, മെറീന റിന്‍സി, ട്വിങ്കിള്‍ ഫ്രാന്‍സീസ്, ലിജോ പയ്യപ്പള്ളി, സന്തോഷ് മൈലം, ടിറ്റു തോമസ്, ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, സിസ്റ്റര്‍ ആന്‍സി ആണ്റ്റണി എന്നിവര്‍ പ്രസംഗിച്ചു
Tuesday, September 7, 2010
അല്‍മായര്‍ സഭയുടെ നട്ടെല്ല്: മാര്‍ ബോസ്കോ പുത്തൂറ്‍
ചരിത്രത്തില്‍ നിന്നു ഭാവിയിലേക്കുള്ള പാഠം പഠിക്കാനും ചരിത്രത്തെ ആദരിക്കാനും കഴിയുന്ന അല്‍മായര്‍ ക്രൈസ്തവ സഭയുടെ നട്ടെല്ലാണെന്നു സീറോ മലബാര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ അഭിപ്രായപ്പെട്ടു. ഉദയംപേരൂറ്‍ സുനഹദോസ് പള്ളിയുടെ 1500-ാം വാര്‍ഷിക പരിപാടികളോടനുബന്ധിച്ച് നടത്തിയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ വികാരി ഫാ. പോള്‍ കാരാത്തുരുത്തേല്‍ അധ്യക്ഷത വഹിച്ചു. സത്യദീപം എഡിറ്റര്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ആമുഖ പ്രഭാഷണം നടത്തി. ഫാ. തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്കോപ്പ പ്രസംഗിച്ചു. പ്രഫ. ജോര്‍ജ് മേനച്ചേരി, ഡോ. സ്കറിയ സക്കറിയ എന്നിവര്‍ ഉദയംപേരൂരിണ്റ്റെ ചരിത്രം, ഉദയംപേരൂറ്‍ സൂനഹദോസ് എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കത്തോലിക്ക സഭ തണ്റ്റെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ കാലടി സര്‍കലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ചോദ്യോത്തര വേളയില്‍ സീറോ മലബാര്‍ സഭ വക്താവ് റവ. ഡോ. പോള്‍ തേലക്കാട്ട് മോഡറേറ്ററായിരുന്നു. യോഗത്തില്‍ എ.കെ. ജോസ്, എ.വി. ഫ്രാന്‍സിസ്, മാര്‍ട്ടിന്‍ റോയ്, പ്രവീണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മദ്യപരേയും അഴിമതിക്കാരെയും സ്ഥാനാര്‍ഥികളാക്കരുത്: കെസിബിസി മദ്യവിരുദ്ധ സമിതി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മദ്യപരേയും അഴിമതിക്കാരെയും സ്ഥാനാര്‍ഥികളാക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത നേതൃയോഗം രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടു. മദ്യപരെയും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും അഴിമതിക്കാരെയും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വിജയിപ്പിക്കരുത്. പഞ്ചായത്ത് - നഗരസഭ പരിധിക്കുള്ളില്‍ മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിലെ 232, 447ബില്ലുകള്‍ പുനഃസ്ഥാപിക്കണമെന്നും മദ്യവിരുദ്ധ സമിതി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നടന്ന നേതൃയോഗം അതിരൂപതാ ഡയറക്ടര്‍ ഫാ.ജോര്‍ജ് നേരേവീട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ് അഡ്വ.ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ജോണ്‍കുട്ടി, ഫാ.പോള്‍ കാരാച്ചിറ, വി.പി ജോസ്, അഡ്വ.ജേക്കബ് മുണ്ടയ്ക്കല്‍, എബ്രഹാം തോട്ടുപുറം, വര്‍ഗീസ് കണ്ടത്തില്‍, പോള്‍ ഇടക്കുടന്‍, ചാണ്ടി ജോസ്, കെ.എ റപ്പായി, ഇ.പി ജെയിംസ്, ശാന്തമ്മ വര്‍ഗീസ്, മേരി കൂമ്പയില്‍, സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ ബെനീസി, സിസ്റ്റര്‍ ലിസി ആക്കനത്ത്, സിസ്റ്റര്‍ പ്ളാസിഡ് എന്നിവര്‍ പ്രസംഗിച്ചു.
ഹൈറേഞ്ച് കര്‍ഷകപ്രശ്നത്തില്‍ സര്‍ക്കാര്‍ വാക്കു പാലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
ഹൈറേഞ്ച് കര്‍ഷകരെ വീണ്ടും സമര പന്ഥാവിലേക്ക് സര്‍ക്കാര്‍ തള്ളിവിടാന്‍ പോകയാണെന്നും നിര്‍ദിഷ്ട 48മണിക്കൂറ്‍ കര്‍ഷക സമരത്തിന് കത്തോലിക്കാ കോണ്‍ഗ്രസിണ്റ്റെ എല്ലാവിധ പിന്തുണയുണെ്ടന്നും പ്രസിഡണ്റ്റ് എം. ഡി. ജോസഫ് മണ്ണിപ്പറമ്പില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി എകെസിസി കാഞ്ഞിരപ്പള്ളി രൂപത ഹൈറേഞ്ച് മേഖല കണ്‍വീനര്‍ ഒ. എഫ്. വര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈറേഞ്ചിലെ നാലു ലക്ഷത്തില്‍പ്പരം കര്‍ഷകര്‍ കൈയേറ്റങ്ങളുടേയും പാരിസ്ഥിതിക ദുര്‍ബല പ്രശ്നങ്ങളുടെ പേരില്‍ നിയമത്തിണ്റ്റെയും കുടിയിറക്ക് ഭീഷണിയുടേയും നൂലാമാലകളില്‍ കുരുങ്ങി നീറിനീറിക്കൊണ്ടിരിക്കുകയാണ്. തിരുവിതാംകൂറിലെ 1822-ലെ രാജകീയ വിളമ്പരം അനുസരിച്ച് ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ 334 ചതുരശ്രമൈല്‍ പ്രദേശം ഏലം കൃഷിക്കായി വിട്ടുകൊടുത്തിട്ടുള്ളതാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം വളരെ രൂക്ഷമായ അവസരത്തില്‍ ഗവണ്‍മെണ്റ്റ് തന്നെ കര്‍ഷക കുടിയേറ്റത്തിന് പ്രോത്സാഹനം നല്‍കി. 1956ല്‍ ഭാഷാ പ്രവിശ്യ കമ്മീഷണ്റ്റെ തെറ്റായ റിപ്പോര്‍ട്ടു പ്രകാരം മലയാളി ഭൂരിപക്ഷമുണ്ടായിരുന്ന ഗൂഡല്ലൂറ്‍ താലൂക്ക് തമിഴ്നാട്ടില്‍ ചേര്‍ക്കുകയും തമിഴ്നാട് ഗവണ്‍മെണ്റ്റ് ദേവികുളം, പീരുമേട് താലൂക്കുകള്‍ക്കു കൂടി അവകാശവും ഉന്നയിച്ചപ്പോള്‍ അപകടം മനസിലാക്കി മലയാളികളുടെ ഹൈറേഞ്ച് കുടിയേറ്റത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും പട്ടംതാണുപിള്ള ഗവണ്‍മെണ്റ്റ് നല്‍കി. അങ്ങിനെ വിവിധ കാലഘട്ടത്തില്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കി കുടിയേറ്റം നല്‍കിയ കര്‍ഷകര്‍ക്ക് മിക്കവര്‍ക്കും പട്ടയം ലഭിച്ചിട്ടില്ലെന്നു എം. ഡി. ജോസഫ് പറഞ്ഞു.
വിദ്യാഭ്യാസസ്വാതന്ത്യ്രം മാനവ പുരോഗതിക്ക്: മാര്‍ ജോസഫ് പവ്വത്തില്‍
വിദ്യാഭ്യാസ സ്വാതന്ത്യ്രം മാനവ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപക പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക വിദ്യാര്‍ഥി ബന്ധങ്ങള്‍ സ്വാര്‍ഥ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ശുഷ്കമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കേവലം അറിവു മാത്രമല്ല, മറിച്ചു വ്യക്തമായ ജീവിതദര്‍ശനവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നു നല്‍കാന്‍ വിദ്യാഭ്യാസരീതിക്കു കഴിയണമെന്ന് ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. താര്‍സിസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മോണ്‍ മാത്യു ഇളപ്പാനിക്കല്‍, ഫാ. ജോസ് അരിച്ചിറ, ഡോ.സ്റ്റീഫന്‍ ആനാലില്‍, തോമസ് ആനിമൂട്ടില്‍, സി.ടി. ഫിലിപ്പ് ചിത്തിരമംഗലം, ഡോ. ഫ്രാന്‍സിസ് സിറിയക്, ഡോ.സിസ്റ്റര്‍ കരുണ എസ്‌വിഎം എന്നിവര്‍ പ്രസംഗിച്ചു.
Saturday, September 4, 2010
മദര്‍ തെരേസ ദൈവം ഭാരതത്തിനു നല്‍കിയ വലിയ അനുഗ്രഹം: മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ
കാലത്തിണ്റ്റെ വ്യത്യാസം മനസിലാക്കി, കാലാതീതമായ ദൈവസ്നേഹം നമുക്ക് വളരെ സത്യസന്ധമായി ബോധ്യപ്പെടുത്തിയ മദര്‍ തെരേസ, ദൈവം ഈ കാലഘട്ടത്തില്‍ ഭാരതത്തിനു നല്‍കിയ വലിയ അനുഗ്രഹമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ. പരിത്യക്തരിലും രോഗികളിലും മുറിവേറ്റവരിലും യേശുവിനെ കണ്ട് സ്നേഹവും നന്‍മയും ചൊരിഞ്ഞ മദര്‍ , ഒരു വ്യക്തി വിചാരിച്ചാലും സമൂഹത്തില്‍ വിപ്ളവകരമായ മാറ്റം വരുത്താനാകുമെന്ന് സ്വന്തം ജീവിതസാക്ഷ്യത്തിലൂടെ നമുക്ക് കാണിച്ചുതന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു. കണ്ണമ്മൂല വാഴ്ത്തപ്പെട്ട മദര്‍ തെരേസ ദേവാലയത്തില്‍ മദര്‍ തെരേസയുടെ തിരുനാള്‍, ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടേയും സംയുക്ത സുവനിയര്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ. സുവനിയറിണ്റ്റെ കോപ്പി സിസറ്റേഴ്സ് ഓഫ് ചാരിറ്റി സിസ്റ്റര്‍ സുപ്പീരിയര്‍ സെലി റോസിനു നല്‍കിയാണ് പ്രകാശനം ചെയ്തത്. വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ക്ക് ദൈവത്തെ പരിചയപ്പെടുത്താന്‍ മദറിന് ഒറ്റയ്ക്ക് കഴിഞ്ഞുവെങ്കില്‍ രാജ്യജനസംഖ്യയില്‍് മൂന്നു ശതമാനത്തോളം മാത്രമുള്ള ക്രിസ്തീയ സമൂഹത്തിനും വലിയ കാര്യങ്ങള്‍ ചെയ്യാനാവും. മുറിക്കപ്പെട്ട തിരുവോസ്തിയില്‍ ക്രിസ്തുവിനെ കാണുന്നതുപോലെ മുറിവേറ്റവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കാന്‍ മദറിനു കഴിഞ്ഞു. ഏറ്റവും എളിയവരില്‍, ആര്‍ക്കും വേണ്ടാത്തവരില്‍ ദൈവത്തെ കണ്ടതാണ് മദറിണ്റ്റെ വലിയ അനുഭവ സാക്ഷ്യം. ആര്‍ക്കും വേണ്ടാത്തവര്‍ ക്രിസ്തുവിന് പ്രിയങ്കരരാണെന്ന് ഉദ്ബോദിപ്പിച്ച മദര്‍ തെരേസയുടെ ജീവിതസാക്ഷ്യം നമുക്ക് ദൈവം തന്നിട്ടുള്ള ജീവിത സാഹചര്യങ്ങളില്‍ തുടരാന്‍ കഴിയട്ടെയെന്ന് കാതോലിക്കാബാവ ആശംസിച്ചു. ഇന്‍ിലിജന്‍സ് എഡിജിപി സിബി മാത്യൂസ്, ഫാ.സോണി മുണ്ടുനടയ്ക്കല്‍, ഫാ.എബി ചങ്ങങ്കരി, സിസ്റ്റര്‍ ഐവി എംസി, കെ.ടി. അഗസ്റ്റിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മതങ്ങള്‍ നല്‍കുന്ന സന്ദേശം മനുഷ്യസ്നേഹത്തിണ്റ്റേത്: മാര്‍ മാത്യു അറയ്ക്കല്‍
എല്ലാ മതങ്ങളും നല്‍കുന്ന സന്ദേശം മനുഷ്യ സ്നേഹത്തിണ്റ്റേതാണെന്നും മതത്തിണ്റ്റെ പേരില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നത് രാജ്യത്തിണ്റ്റെ ഐശ്വര്യത്തിനും പുരോഗതിക്കും തടസമാണെന്നും ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി കെഎംഎ ഹാളില്‍ എംഇഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ജില്ലാ പ്രസിഡണ്റ്റ് കെ.എച്ച്. നെജീബ് അധ്യക്ഷതവഹിച്ചു. കെ.ഇ. പരീത്, ജോര്‍ജ് ജെ. മാത്യു, എം. സെയ്തു മുഹമ്മദ്, വി.പി. മുഹമ്മദ് ഇസ്മയില്‍, ഡോ. പ്രമീളാദേവി, എച്ച്. അബ്ദുള്‍ അസീസ്, ഒപിഎ സലാം, അഡ്വ. എം.എ. ഷാജി, അഡ്വ. ഗിരീഷ് എസ്. നായര്‍, അഡ്വ. പി. സതീശ്്ചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടുക്കി ജനതയുടെ നീതിക്കായുള്ള പോരാട്ടത്തിന് സഭയുടെ പിന്തുണ: അല്‍മായ കമ്മീഷന്‍
ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കുടിയിരുത്തപ്പെട്ട കര്‍ഷകരെ നിരന്തരം പീഡിപ്പിക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ നടപടികള്‍ക്കെതിരേ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാനാജാതി മതസ്ഥരായ കര്‍ഷകസമൂഹം ഒറ്റക്കെട്ടായി നടത്തുന്ന അവകാശസമരങ്ങള്‍ക്ക് സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ഹൈറേഞ്ചിലെ കര്‍ഷകരുടെ പട്ടയങ്ങള്‍ റദ്ദുചെയ്യുക, ആധാര രേഖകള്‍ അസാധുവാക്കുക, കുടിയിറക്കുഭീഷണി ഉയര്‍ത്തുക, പൊതുസമൂഹത്തിനു മുമ്പില്‍ കൈയേറ്റക്കാരും കാട്ടുകള്ളന്‍മാരുമായി ചിത്രീകരിക്കുക തുടങ്ങിയ കുത്സിതശ്രമങ്ങള്‍ അപലപനീയവും ജീവിക്കുവാനുള്ള ഒരു ജനതയുടെ അവകാശങ്ങളുടെ നേരേയുള്ള വെല്ലുവിളിയുമാണെന്ന് സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു. മാറിമാറി കേരളം ഭരിച്ച ഗവണ്‍മെണ്റ്റുകളൊന്നും തന്നെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആരോപണ പ്രത്യാരോപണ ങ്ങള്‍ക്കപ്പുറത്ത് പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായി ഒന്നും ചെയ്തില്ല എന്നുള്ളതാണു വസ്തുത. നാളുകളേറെയായി ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തുന്ന അവസരവാദ രാഷ്ട്രീയ തട്ടിപ്പുകളും മുതലക്കണ്ണീരും ഇടുക്കിയിലെ കര്‍ഷകരോടുള്ള അവരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Friday, September 3, 2010
അധ്യാപകര്‍ മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
കാലഘട്ടത്തിണ്റ്റെ മാറ്റങ്ങള്‍ക്കനുസരിച്ച് അധ്യാപക സമൂഹവും അധ്യാപനത്തിണ്റ്റെ മാര്‍ഗങ്ങളും മാറണമെന്നും വിദ്യാര്‍ഥികളില്‍ മൂല്യബോധം സൃഷ്ടിക്കുകയാണ് അധ്യാപകണ്റ്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസ്താവിച്ചു. ഇടുക്കി രൂപതയിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കായി നെടുങ്കണ്ടം സെണ്റ്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ നടത്തിയ സെമിനാറിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സെമിനാറിന് തൃക്കാക്കര ഭാരത്്മാതാ സ്കൂളിലെ കൌണ്‍സിലിംഗ് അധ്യാപകനായ ഫാ. പ്രിന്‍സ് ക്ളാസെടുത്തു. അധ്യാപനം ഈ കാലഘട്ടത്തില്‍ എങ്ങിനെ രസകരമാക്കാം എന്നതായിരുന്നു വിഷയം. ഫാ. ജോസ് കരിവേലിക്കല്‍, സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് പാപ്പാടി, സെണ്റ്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.സി. സോഫി, സെണ്റ്റ് സേവ്യേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിടുന്നു: മാര്‍ ജോസഫ് പവ്വത്തില്‍
സമൂഹത്തിണ്റ്റെ സമഗ്ര പരിവര്‍ത്തനമാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും സ്വഭാവരൂപീകരണത്തിനും വിദ്യാഭ്യാസത്തില്‍ വലിയ പങ്കാണുള്ളതെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. അയര്‍ക്കുന്നം സെണ്റ്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ പവ്വത്തില്‍. മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസരംഗത്ത് താത്പര്യമുണ്ടാകുകയും വിദ്യാഭ്യാസലക്ഷ്യത്തെക്കുറിച്ച് കൂടുതല്‍ ബോധ്യങ്ങളുണ്ടാവണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സാമൂഹ്യമായ കാഴ്ചപ്പാടും പ്രതിബദ്ധതയും ഉണ്ടെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസ് പറഞ്ഞു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ജോസ് കെ.മാണി എംപി, കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്ത്, സ്കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ് കാലായില്‍, പഞ്ചായത്ത് പ്രസിഡണ്റ്റ് ലിസമ്മ ബേബി, ജില്ലാപഞ്ചായത്തംഗം ഫ്ളോറി മാത്യു, ഹെഡ്മാസ്റ്റര്‍ തോമസ് ജേക്കബ്, റീജാ ജോസ്, മറിയാമ്മ മാത്യു, ജയിംസ് കുന്നപ്പള്ളി, ജോസഫ് ചാമക്കാലാ, മോളി തോമസ്, ഡോ.കെ.ജെ.മാത്യു, പി.എന്‍.വിജയന്‍, ടി.ആര്‍.ബാലചന്ദ്രന്‍ നായര്‍, എം.വി.ഗോപി, ഇ.പി.ഉദയകുമാര്‍, ജി.എസ്.കൃഷ്ണ, എസ്.ശ്രീപൂര്‍ണ, ജേസി തറയില്‍, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Thursday, September 2, 2010
ഇഷ്ടമുള്ള ഫീസ് വാങ്ങി പഠിപ്പിക്കലല്ല സാമൂഹ്യനീതി: മാര്‍ ജോസഫ് പവ്വത്തില്‍
മെറിറ്റ് അനുസരിച്ച് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതും പാവപ്പെട്ട യോഗ്യരായ വിദ്യാര്‍ഥികളെ സ്കോളര്‍ഷിപ്പ് നല്‍കി പഠിപ്പിക്കുന്നതുമാണ് സ്വാശ്രയരംഗത്തെ സാമൂഹിക നീതിയെന്ന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. അല്ലാതെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന, കോച്ചിംഗിലൂടെ മെറിറ്റു ലിസ്റ്റില്‍ വരുന്ന, നല്ല പങ്കും സമ്പന്നരായവരെ സൌജന്യമായി പഠിപ്പിക്കുന്നതിനുവേണ്ടി മറ്റ് ൫൦ ശതമാനം സീറ്റുകളില്‍ ഇഷ്ടമുള്ള വിദ്യാര്‍ഥികളെ ഇഷ്ടമുള്ള ഫീസ് വാങ്ങി പഠിപ്പിക്കലല്ല സാമൂഹികനീതി. പ്രത്യേകിച്ചും കലാലയങ്ങള്‍ സ്ഥാപിച്ചു നടത്തുന്ന മാനേജ്മെണ്റ്റു വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ വലിയ ഫീസു നല്‍കി മറ്റുള്ളവരെയും പഠിപ്പിച്ചാലേ നീതിയാകൂ എന്നതില്‍ എന്തുയുക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കോടതികള്‍ നിരന്തരമായി ചൂണ്ടിക്കാട്ടുന്ന ഇക്കാര്യങ്ങള്‍ അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ അവര്‍ ഗവണ്‍മെണ്റ്റുകോളജിലോ സ്വാശ്രയ സ്ഥാപനങ്ങളിലോ എവിടെ പഠിച്ചാലും സാമ്പത്തിക പിന്തുണ നല്‍കാന്‍ സര്‍ക്കാരിനു കടമയുണ്ട്. ക്രൈസ്തവകോളജുമാനേജ്മെണ്റ്റുകള്‍ ഇപ്പോള്‍തന്നെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിലും മെറിറ്റ് അനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയും എല്ലാവര്‍ക്കും ന്യായമായ ഒരേഫീസ് ഏര്‍പ്പെടുത്തി പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന രീതിയാണ് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ അനുവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിന്‍മയെ മാന്യവത്കരിക്കുന്ന പ്രവണത അപകടകരം: ഡോ. ജോസഫ് കാരിക്കശേരി
തിന്‍മയെ മാന്യവത്കരിക്കുന്ന പ്രവണത സമൂഹത്തില്‍ അപകടകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നതായി വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി അഭിപ്രായപ്പെട്ടു. പൂതംകുറ്റി സെണ്റ്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്‍മയും തിന്‍മയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കൂടികലര്‍ന്നിരിക്കുന്നത് ആധുനിക കാലഘട്ടത്തിണ്റ്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. സാധാരണക്കാരായ ജനങ്ങള്‍ ഈ തിന്‍മകള്‍ക്കു വിധേയപ്പെട്ടു ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. മദ്യപാനം പോലുള്ള സാമൂഹ്യതിന്‍മകള്‍ക്ക് ഇന്നു സാര്‍വത്രികമായ മാന്യത കൈവന്നിരിക്കുന്നു. അപകടകരമായ ഈ സ്ഥിതിവിശേഷത്തില്‍ നിന്നു സമൂഹത്തെ കരകയറ്റുകയെന്ന വലിയ ദൌത്യമാണു ക്രൈസ്തവര്‍ ഏറ്റെടുക്കേണ്ടതെന്നും ബിഷപ് ഓര്‍മിപ്പിച്ചു. ഗബ്രിയേല്‍ പുളിയന്‍ റമ്പാന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് മഞ്ഞളി മുഖ്യപ്രഭാഷണം നടത്തി. ഫാ. പൌലോസ് അറയ്ക്കപറമ്പില്‍, ഫാ. ഏല്യാസ് കൈപ്രമ്പാട്ട്, ഫാ. വര്‍ഗീസ് തൈപറമ്പില്‍, ഫാ. കെ.ടി. യാക്കോബ്, ഫാ. എല്‍ദോസ് പാലയില്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. ജേക്കബ് മാത്യു, ഫാ. ജിബി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. എമില്‍ ഏല്യാസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.പി. എല്‍ദോ നന്ദിയും പറഞ്ഞു
Wednesday, September 1, 2010
മെറിറ്റും സാമൂഹികനീതിയും ഉറപ്പുവരുത്തുന്ന നിലപാടുകള്‍ക്ക് സാംഗത്യം: മാര്‍ ജോസഫ് പവ്വത്തില്‍
മെറിറ്റും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്ന നിലപാടുകള്‍ക്കാണ് സ്വശ്രയ വിദ്യാഭ്യാസരംഗത്തു സാംഗത്യമെന്നു വ്യക്തമാക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കോടതി ഭരണഘടനാ വിരുദ്ധമെന്നു കണ്ട് റദ്ദാക്കിയ സ്വാശ്രയ വിദ്യാഭ്യാസനിയമത്തിലെ നിബന്ധനകള്‍ പിന്‍വാതിലിലൂടെ നടപ്പാക്കാനുളള ശ്രമമാണ് കരാറുകളിലൂടെ സര്‍ക്കാര്‍ നടത്തിയത്. നീതിക്കും ഭരണഘടനയ്ക്കും അതിണ്റ്റെ അടിസ്ഥാനമായ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് സര്‍ക്കാരുമായുളള കരാറിന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സിലിണ്റ്റെ നേതൃത്വത്തിലുളള കോളജുകള്‍ തയാറാകാതിരുന്നത്. മെറിറ്റ് അനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയും ന്യായമായ ഫീസ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഏര്‍പ്പെടുത്തുകയും, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയും സൌജന്യമായി പഠിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് അഭികാമ്യം. ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഈ നിലപാടാണ് അനുവര്‍ത്തിക്കുന്നത്. ഗവണ്‍മെണ്റ്റ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെപ്പോലെതന്നെ പൊതുമുതലില്‍ സ്വാശ്രയ കോളജു വിദ്യാര്‍ഥികള്‍ക്കും അവകാശമുണെ്ടന്നും എവിടെയാണെങ്കിലും പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാനുളള ബാധ്യത സര്‍ക്കാറിനുകൂടി ഉണെ്ടന്നും സമൂഹം മനസിലാക്കേണ്ടതാണ്. അതിനുപകരം 50 ശതമാനം വിദ്യാര്‍ഥികളില്‍ നിന്ന് ഇരട്ടിഫീസ് ഈടാക്കി മറ്റ്50ശതമാനം വിദ്യാര്‍ഥികളെ സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റില്‍നിന്നും സൌജന്യമായി പഠിപ്പിക്കുയും ചെയ്യുന്നത് യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ലെന്ന് മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. സാമൂഹികനീതിയും മെറിറ്റും ഉറപ്പുവരുത്തുന്ന നിലപാടുകള്‍ സ്വീകരിച്ച ക്രൈസ്തവ കലാലയങ്ങളുടെ അഫിലിയേഷന്‍ റദ്ദുചെയ്ത് പീഡിപ്പിക്കുന്ന നിലപാടാണ് കാലിക്കട്ട് യൂണിവേഴ്സിറ്റിയും മറ്റും എടുത്തത്. വിദ്യാഭ്യാസവകുപ്പിണ്റ്റെ ഈ നിലപാടുകള്‍ പുനപരിശോധിക്കാനും തിരുത്താനും സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Subscribe to:
Posts (Atom)