Thursday, November 27, 2008

ജില്ലയിലെ കര്‍ഷകരെ രാഷ്ട്രീയക്കാര്‍ കൈയൊഴിഞ്ഞു: മാര്‍ ആനിക്കുഴിക്കാട്ടില്‍

ജില്ലയിലെ കര്‍ഷകരെ രാഷ്ട്രീയക്കാര്‍ കൈയൊഴിഞ്ഞതായി ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കര്‍ഷകരുടെ കൈവശഭൂമിക്ക്‌ പട്ടയം നല്‍കുക, സി.എച്ച്‌.ആര്‍ ഭൂമി സംബന്ധിച്ച കേസുകള്‍ കാര്യക്ഷമമായി നടത്തുക, കാര്‍ഷിക വിളകളുടെ വിലയിടിവ്‌ തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ആറ്‌ കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മലയോര കര്‍ഷക സംരക്ഷണ വാഹനജാഥയുടെ ഇന്നലത്തെ സമാപനം പാറത്തോട്ടില്‍ ഉദ്ഘാടനംചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുനേരെ മുഖംതിരിച്ചുനില്‍ക്കുന്ന അധികാരികള്‍ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കുന്നത്‌ നീതിയല്ല. കര്‍ഷകരുടെ ഭൂമിക്ക്‌ പട്ടയം ലഭിക്കാത്തതിനാല്‍ കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ ബാങ്കില്‍നിന്നും ലോണ്‍ വാങ്ങാന്‍പോലും കഴിയുന്നില്ലെന്ന്‌ ബിഷപ്‌ പറഞ്ഞു.യോഗത്തില്‍ കൊന്നത്തടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ പ്രസാദ്‌ അധ്യക്ഷത വഹിച്ചു. സി.എന്‍ സോമന്‍ രാജന്‍, അബ്ദുള്‍ റഹ്മാന്‍, ബിജു വള്ളോംപുരയിടം, എം.എസ്‌ ബാലന്‍, ഫാ. ജോസഫ്‌ പൗവത്ത്‌, ഒ.ജെ ജോസഫ്‌, ബേബി ചെമ്പരത്തി, അഡ്വ. പോള്‍ ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.നേരത്തെ ജാഥാ ക്യാപ്റ്റന്‍ മുന്‍ എംഎല്‍എ ജോസ്‌ കുറ്റ്യാനിക്ക്‌ കര്‍ഷകര്‍ സ്വീകരണംനല്‍കി. 22-ന്‌ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കലാണ്‌ ജാഥ ഉദ്ഘാടനംചെയ്തത്‌

Wednesday, November 26, 2008

വചനവായന ധ്യാനത്തിലേക്കു നയിക്കണം:ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍

ദൈവവചനത്തിന്റെ വായന ധ്യാനത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും നയിക്കണമെന്ന്‌ കെ. സി. ബി. സി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ പ്രസ്താവിച്ചു. വായന ആദ്യപടി മാത്രമേ ആകുന്നുള്ളൂ. ബൈബിള്‍ വായിച്ച്‌ മനപാഠമാക്കുന്നതുവഴി അതു ധ്യാനവിഷയമാക്കാന്‍ സാധിക്കുന്നു. വായിച്ച്‌ അര്‍ത്ഥങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുമ്പോള്‍ പ്രാര്‍ത്ഥനയിലേക്കും നയിക്കുന്നു. പ്രാര്‍ത്ഥനക്കും ദൈവൈക്യത്തിനുമുള്ള അടിസ്ഥാനം വായനയാണ്‌. കെ.സി.ബി.സി. ബൈബിള്‍ കമ്മീഷനും കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയും ചേര്‍ന്ന്‌ സംയുക്തമായി അഖില കേരളാ തലത്തില്‍ നടത്തിയ ലോഗോസ്‌ ക്വിസ്‌ മത്സരത്തിന്റെ സമ്മാനദാന സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വചനവായനയ്ക്കും സ്വാംശീകരണത്തിനും വഴിയൊരുക്കുന്ന ലോഗോസ്‌ ക്വിസ്‌ ക്വിസിലൂടെ സാധിക്കുന്ന ഏറ്റവും വലിയ കാര്യമായ ബൈബിള്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നു ബിഷപ്പ്‌ തുടര്‍ന്നു. വളരെ അഭിമാനകരമായ പ്രോഗ്രാമാണ്‌ ലോഗോസ്‌ ക്വിസ്‌ എന്നു സൂചിപ്പിച്ച ബിഷപ്പ്‌ മത്സരത്തിലൂടെ വലിയൊരു ദൗത്യമാണ്‌ സഭ‘ ഇക്കാര്യത്തില്‍ നിര്‍വഹിക്കുന്നതെന്നും പറഞ്ഞു. കേരളത്തിലെ 29 രുപതകളിലെ പള്ളികളിലും സ്ഥാപനങ്ങളിലും നിന്നുമായി ഒക്ടോബര്‍ 5-ാ‍ം തീയതി സംഘടിപ്പിച്ച മത്സരപരീക്ഷയില്‍ എ. ബി. സി. ഡി. ഈ. എന്നീ അഞ്ച്‌ പ്രായവിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 450 പേര്‍ക്കായാണ്‌ പി.ഒ.സി.യില്‍ വച്ച്‌ സംസ്ഥാനതലപരീക്ഷ നടത്തിയത്‌. രാവിലെ എഴുത്തുപരീക്ഷയില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുളള 50 പേരെ തിരഞ്ഞെടുത്ത്‌ അവര്‍ക്ക്‌ ഉച്ചകഴിഞ്ഞ്‌ എഴുത്ത്‌, ഓഡിയോ, വീഡിയോ, ഓറല്‍ എന്നീ ദ്യശൃശ്രാവ്യ മാധ്യമങ്ങളിലുടെയുള്ള പരീക്ഷയായിരിന്നു. ഈ പരീക്ഷയില്‍നിന്ന്‌ അഖിലകേരള തലത്തില്‍ വിജയികളെ കണ്ടെത്തി. സമ്മാനങ്ങള്‍ ഉച്ചകഴിഞ്ഞ്‌ 5 മണിക്ക്‌ നടന്ന സമാപനസമ്മേളനത്തില്‍വച്ച വിതരണം ചെയ്തു മൂന്നു ലക്ഷത്തി എണ്‍മ്പത്തി അയ്യായിരം പേരില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടി സംസ്ഥാനതലത്തില്‍ ലോഗോസ്‌ പ്രതിഭ‘ എന്ന സ്ഥാനം കരസ്ഥമാക്കിയ ഡി പ്രായവിഭാഗത്തില്‍ ശ്രീമതി ലീനാ മാത്യ പുത്തേത്തുകുലന്‌ പാലയ്ക്കല്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ പാലയ്ക്കല്‍ തോമാ മല്‍പാന്‍ മെമ്മോറിയല്‍ ക്യാഷ്‌ അവാര്‍ഡും, (10000 രൂപ) സര്‍ട്ടിഫിക്കറ്റും കെ. സി. ബി. സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ നല്‍കി. ലോഗോസ്‌ പ്രതിഭയുടെ രുപതക്കുള്ള പാലയ്ക്കല്‍ തോമാ മല്‍പാന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി എറണാകുളം അതിരൂപത നേടി. മത്സരവിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകള്‍, ഷീല്‍ഡുകള്‍, ട്രോഫികള്‍, സ്വര്‍ണ്ണമെഡലുകള്‍, പുസ്തകങ്ങള്‍, ബൈബിള്‍, ബൈബിള്‍ കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സമ്മാനങ്ങളും വിതരണംചെയംതു

മാധ്യമങ്ങളുടെ ധാര്‍മികബോധവും നിയമജ്ഞാനവും : ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍

രാഷ്ട്രീയക്കാരും അവരുടെ പിന്നാലെ നടക്കുന്ന ചില മാധ്യമങ്ങളും ചേര്‍ന്നു ജനാധിപത്യസംസ്കാരം തകര്‍ക്കുകയാണോ എന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ എല്ലാസീമകളേയും മറികടന്നു വളരുകയാണ്‌. മുന്‍പറഞ്ഞവര്‍ തങ്ങളുടെ പക്ഷത്തുള്ളവരുടെ അക്രമത്തിനും ബലപ്രയോഗത്തിനും കൂട്ടുനില്‍ക്കുകയും അവയെ നീതീകരിക്കാന്‍ ശ്രമിക്കുകയുമാണ്‌. അക്രമത്തിന്റെ ഭീകരരൂപം കാട്ടുന്നവരെ നീതിപീഠത്തിനു മുമ്പില്‍കൊണ്ടുവരാന്‍ ശ്രമിക്കാതെ, അവരെ രാഷ്ട്രീയ മുതലെടുപ്പില്‍ കരുക്കളാക്കുകയാണ്‌. ഭരണകക്ഷിയുടെ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക്‌ നിയമവാഴ്ച തകര്‍ക്കാന്‍ യാതൊരു കൂസലുമില്ല. കൈക്കൂലിയെന്നുപറഞ്ഞു ഒരു പഞ്ചായത്താഫീസറെ നാല്‍ക്കാലിമൃഗത്തെപ്പോലെ മരത്തില്‍ കെട്ടിയിട്ട്‌ ശിക്ഷിക്കുന്ന വാര്‍ത്ത ഈയിടയ്ക്കു പത്രത്തില്‍ വായിച്ചല്ലോ. പോലിസ്‌ സ്റ്റേഷന്‍ ആക്രമിച്ചു പ്രതികളെ മോചിപ്പിക്കുക സാധാരണ സംഭവമായിട്ടുണ്ട്‌. ഇങ്ങനെ പാര്‍ട്ടി അണികള്‍ നിയമങ്ങള്‍ കൈയിലെടുത്ത്‌ മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തിയാല്‍ ജനാധിപത്യത്തിന്‌ എങ്ങനെ നിലനില്‍പ്പുണ്ടാകും? ഇവിടുത്തെ ബുദ്ധിജീവികളെന്നു കരുതുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതൊന്നും പ്രശ്നമല്ല. എല്ലാ രംഗങ്ങളിലും അഴിമതി അപകടകരമായ രീതിയില്‍ നടക്കുകയാണ്‌. അതും അവരുടെ ദൃഷ്ടിയില്‍ വലിയ പ്രശ്നമല്ല.ഈയിടെ ഒരു പത്രം ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലു തൂണുകളുടെ ചിത്രം വരച്ചുകാട്ടുകയുണ്ടായി. അതില്‍ മാധ്യമങ്ങളെ ഒരു വന്‍തൂണായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. എന്നാല്‍, അന്നത്തെ പത്രത്തില്‍തന്നെ ഒരുകേസില്‍ ആരോപണവിധേയരായവരെ കുറ്റക്കാരായി വിധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും റിപ്പോര്‍ട്ടുകളുമാണ്‌ കണ്ടത്‌. ഇതിലെന്താണ്‌ നീതിബോധം? ഇതിലെന്താണ്‌ ജനാധിപത്യശൈലി? ജനാധിപത്യത്തിന്റെ ഒരു സുപ്രധാന സങ്കല്‍പ്പം ഒരാള്‍ കുറ്റക്കാരനാണെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ നിസംശയം സ്ഥാപിക്കാത്തിടത്തോളം അയാളെ നിരപരാധിയായി കണക്കാക്കണമെന്നതാണ്‌. അതിനാലാണ്‌ നിഷ്പക്ഷമായ ഒരു ജുഡീഷ്യറി വേണമെന്നു പറയുന്നത്‌. പക്ഷേ, ജുഡീഷ്യറിയുടെ റോള്‍ മാധ്യമങ്ങള്‍ കൈയേറിയാലോ? കോടതികള്‍ വേണ്ടവിധത്തില്‍ വിചാരണചെയ്യുകയും തെളിവുകള്‍ വിലയിരുത്തുകയും ചെയ്യാതെ മാധ്യമങ്ങള്‍ വിധിപ്രഖ്യാപനം നടത്തുന്നതും വ്യക്തിഹത്യനടത്തുന്നതും ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും ഇന്നു കേരളത്തില്‍ സാധാരണമായിക്കഴിഞ്ഞു. ഇതാണോ നീതി? ഇതാണോ ജനാധിപത്യം? കോടതികളെപ്പോലും സ്വാധീനിക്കുക ലക്ഷ്യംവച്ച്‌ മാധ്യമങ്ങള്‍ വിധിതീര്‍പ്പെഴുതുന്നത്‌ എന്തു മര്യാദ? ഇവിടത്തെ പല മാധ്യമങ്ങളുടേയും തനിനിറവും വര്‍ഗീയതയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ മറനീക്കി പുറത്തുവരികയായിരുന്നു. എന്താണിവിടെ നടന്നത്‌? അഭയാക്കേസ്‌ എന്നുപറയുന്ന പ്രചാരണപരിപാടി തുടങ്ങിയ നാള്‍ മുതല്‍ അന്വേഷണത്തിനു സഹായിച്ചവരാണു കോട്ടയം അതിരൂപതയും ആരോപണവിധേയരായവരും. എങ്കിലും അവര്‍ കുറ്റക്കാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ 16 വര്‍ഷക്കാലമായി കൊണ്ടുപിടിച്ചു ശ്രമിക്കുകയായിരുന്നല്ലോ. ഇത്രകാലം കുറ്റാന്വേഷകരെല്ലാം തെളിവില്ല എന്നു പറഞ്ഞു തള്ളിക്കളഞ്ഞ ഒരു കേസ്‌ നിലനിര്‍ത്താന്‍ ശ്രമിച്ചതു പ്രധാനമായും ചില മാധ്യമങ്ങളാണ്‌. ഏതു ‘ദുഷ്പ്രചരണം’ നടത്തിയാലും മിണ്ടാതിരിക്കുന്ന വൈദികരും കന്യാസ്ത്രീകളുമായിരുന്നു അവരുടെ ഇരകള്‍. അതിനു പിന്നില്‍ പ്രധാനമായും വര്‍ഗീയതയാണ്‌. കോടതിയുടെ കൈവശമുള്ള നാര്‍ക്കോ അനാലിസിസിന്റെ വിശദാംശങ്ങള്‍ പോലും സത്യാന്വേഷിയുടെ വേഷം സ്വയം അണിയുന്ന ഒരു പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി!! പൊടിപ്പും തൊങ്ങലും വച്ച്‌ സംഭവം വിവരിക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നവര്‍ അവരുടെ തെറ്റായ ധാര്‍മികനിലവാരത്തെത്തന്നെയല്ലേ വെളിവാക്കുക.ഇവിടെ എന്താണ്‌ സംഭവിച്ചത്‌? മാധ്യമങ്ങള്‍ പറഞ്ഞുവച്ചതിന്റെയും കൂടി ചുവടുപിടിച്ചായിരിക്കാം രണ്ടു വൈദികരേയും ഒരു കന്യാസ്ത്രീയേയും സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യുവാനായി അറസ്റ്റുചെയ്തു. അതുകൊണ്ടു കുറ്റം തെളിഞ്ഞുകഴിഞ്ഞു എന്നരീതിയിലാണു ഒരു പ്രമുഖപത്രം തലക്കെട്ടുകൊടുത്തത്‌. ഇതു നീതിബോധമാണോ? ഈയവസരത്തില്‍ പത്തുമുപ്പതുവര്‍ഷം മുമ്പുണ്ടായ മന്ദമരുതിക്കേസിന്റെ കാര്യമാണു ഓര്‍മയില്‍ വരുന്നത്‌. അതില്‍ ചിലര്‍ കൃത്രിമത്തെളിവുകളുണ്ടാക്കി കീഴ്ക്കോടതിയില്‍ ഒരു പുരോഹിതനെതിരെ കഠിനമായ വിധി സമ്പാദിച്ചു. മേല്‍ക്കോടതിയുടെ പരിശോധനയില്‍, വളരെ ബോധപൂര്‍വം സൃഷ്ടിച്ച കേസിന്റെ പൊള്ളത്തരം തെളിയിക്കപ്പെട്ടു. മേല്‍ക്കോടതി പ്രതിയെ നിരുപാധികം മോചിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം കുറ്റംചെയ്ത ആളിന്റെ ഭാര്യയും മക്കളും വന്നു അച്ചനോടു മാപ്പ്‌ അപേക്ഷിക്കുകയും എന്നെ കണ്ടുസംസാരിക്കുകയും ചെയ്തകാര്യം മറക്കാനാവില്ല. ഇവിടെ ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കമാണോ പത്രക്കാര്‍ നടത്തുന്നത്‌? ചിലപ്പോള്‍ കോടതികള്‍ക്കുപോലും തെറ്റുപറ്റാമെന്ന കാര്യം മറക്കരുത്‌. ഏതായാലും പോലീസുകാരുടെ കുറ്റപത്രമല്ല വിധിത്തീര്‍പ്പ്‌. അത്രയെങ്കിലും നിയമജ്ഞാനം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണം.ഇക്കഴിഞ്ഞനാളില്‍ വടക്കേ ഇന്ത്യയില്‍ ആരുഷി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതും പെണ്‍കുട്ടിയുടെ പിതാവ്‌ ഡോ. രാജേഷ്‌ തല്‍വാര്‍ അറസ്റ്റുചെയ്യപ്പെട്ടതും മറക്കാറായിട്ടില്ല. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തെ കുറ്റക്കാരനായി വിധിയെഴുതി. എന്നാല്‍, പിന്നീട്‌ അദ്ദേഹം നിരപരാധിയാണെന്നു കണ്ടെത്തിയപ്പോള്‍ അതും ഒരു ആഘോഷമാക്കാന്‍ചെന്ന മാധ്യമപ്പടയോടു അദ്ദേഹം പറഞ്ഞത്‌ “എന്നെ ഒന്നു കരയാനെങ്കിലും അനുവദിക്കൂ” എന്നാണ്‌. കേസുകള്‍ കോടതി കൈകാര്യം ചെയ്യുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ വിധിപ്രസ്താവം നടത്തിയത്‌ നിര്‍ഭാഗ്യകരമായിപ്പോയി. ചാനലുകളിലെ അഭിപ്രായവോട്ടെടുപ്പിലൂടെ കുറ്റക്കാരെ തീരുമാനിക്കുന്ന തരത്തില്‍ നമ്മുടെ നീതിബോധം അധഃപതിച്ചുവോ? ഈ പ്രവണത അസ്വാഭാവിക കാര്യമാണെന്ന്‌ ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ്ജസ്റ്റീസ്‌ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌. തങ്ങളുടേതായ സിദ്ധാന്തങ്ങളോ മുന്‍വിധികളോ ധാരണകളോ മനസില്‍ വച്ചുകൊണ്ട്‌ ഇങ്ങനെ വ്യക്തികളേയും സമൂഹങ്ങളേയും കുറ്റക്കാരാക്കുന്നത്‌ തീര്‍ത്തും ക്രൂരതയാണന്നു പറയാം. ഇതു മാധ്യമരംഗത്തു നീതിബോധമുള്ളവര്‍ തിരിച്ചറിയേണ്ടതാണ്‌. ചിലരുടെ സത്യസന്ധതയില്ലായ്മയുടെ ഉത്തമ ഉദാഹരണമാണു സഭാധികാരികള്‍ കേസ്‌ നടത്തിപ്പുമായി സഹകരിച്ചില്ല എന്നു പറയുന്നത്‌. അതിരൂപതയില്‍ സര്‍ക്കുലര്‍ വഴിപോലും എല്ലാവരും അന്വേഷണവുമായി സഹകരിക്കണമെന്നു പറഞ്ഞ്‌ നേരത്തെതന്നെ നല്‍കിയ നിര്‍ദേശമെങ്കിലും മാധ്യമങ്ങള്‍ക്കു ശ്രദ്ധിക്കാമായിരുന്നു. പ്രതികളെന്നു ഇന്നു സംശയിക്കപ്പെടുന്നവര്‍ നാടുവിട്ടുപോവുകയോ തടസങ്ങള്‍ ഉണ്ടാക്കുകയോ അല്ല ചെയ്തത്‌. അവരെ വിവിധ അന്വേഷകര്‍ചോദ്യം ചെയ്തതും നാര്‍ക്കോഅനാലിസിസിനു വിധേയരാക്കിയതുമെല്ലാം എത്രയോപ്രാവശ്യം പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്‌. അന്വേഷിച്ച സംഘങ്ങളെല്ലാം തെളിവുകള്‍ ഇല്ലെന്നുപറഞ്ഞകാര്യം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെളിവുള്ള കാര്യമായി മാറിയതിലാണു സഭാംഗങ്ങളുടെ ആശങ്കയും.മാധ്യമങ്ങള്‍ ഒരു പൊതുനിയന്ത്രണത്തെയും സ്വാഗതം ചെയ്യാന്‍ സന്നദ്ധരല്ല എന്നു പരക്കെ പറയാറുണ്ട്‌. എങ്കില്‍, അവരുടെ ധാര്‍മികബോധം ഉയരണം, മറ്റുള്ളവരുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ സന്നദ്ധരാകണം. മറ്റുള്ളവരെ കുറ്റംവിധിക്കുന്നവര്‍ സ്വയം പരിശോധനയ്ക്കു തയാറാകണം. മാധ്യമങ്ങള്‍ ശക്തമായ ഉപാധികളാണ്‌. അവ ഉപയോഗിക്കുന്നവര്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ സമൂഹത്തെ അവര്‍ ശിഥിലമാക്കുകയായിരിക്കും ചെയ്ക. ധാര്‍മികതയില്ലാത്ത രാഷ്ട്രീയത്തെ അപലപിച്ചിട്ടുണ്ട്‌ ഗാന്ധിജി. മൂല്യബോധവും മനുഷ്യാവകാശത്തെക്കുറിച്ചുള്ള ശരിയായ ധാരണയും ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ അതുപോലെ വിനാശകാരികളായിരിക്കും. രാഷ്ട്രീയക്കാരും ഈ കാര്യത്തില്‍ അവരുടെ വര്‍ഗീയത പ്രകടിപ്പിക്കാന്‍ പിന്നിലല്ല. നീതിപീഠത്തിന്റെ വിചാരണ കഴിയാതെ ഒരാളെ കുറ്റക്കാരനാണെന്നു കരുതുന്നതു തെറ്റാണെന്നു അവര്‍ മനസിലാക്കേണ്ടതായിരുന്നു. അതിനുപകരം സി.ബി.ഐ കുറ്റം ആരോപിച്ച്‌ ഏതാനും പേരെ കസ്റ്റഡിയിലെടുത്തതിനെ ഒരു ഭരണാധികാരി ശ്ലാഘിച്ചു എന്നാണു പത്രറിപ്പോര്‍ട്ട്‌. മറ്റൊരുനേതാവ്‌ അവരെ കുറ്റക്കാരെന്നു കണക്കാക്കി “മാന്യന്മാര്‍ ഇങ്ങനെ ചെയ്യുമെന്ന്‌ ആരു കരുതി” എന്നു ചോദിച്ചതായും കേട്ടു. മന്ദമരുതി കേസു വന്നപ്പോള്‍ ഭരണാധികാരികള്‍ ഇങ്ങനെ പറഞ്ഞതായി അറിയില്ല. അന്നു അറസ്റ്റ്‌ ചെയ്യുകയും കീഴ്ക്കോടതി വിധിപ്രകാരം ജയിലിലടയ്ക്കുകയും ചെയ്തിട്ടും യാഥാര്‍ഥ്യം മറിച്ചായിരുന്നു എന്ന കാര്യമെങ്കിലും ഇവരെ ഓര്‍മിപ്പിക്കട്ടെ. ഇന്നു മാധ്യമങ്ങളിലൂടെ സത്യത്തോടുള്ള പ്രതിബദ്ധതയല്ല ചില വിഭാഗങ്ങളോടുള്ള ശത്രുതയും വൈരാഗ്യവുമാണു പ്രകടമാവുക എന്നു വ്യക്തം.ഇതു ജനാധിപത്യത്തിന്‌ ഒരിക്കലും സഹായകമാകില്ല എന്നു മനസിലാക്കിയാല്‍ നന്ന്‌.

സമര്‍പ്പണം മനുഷ്യനെ വിശുദ്ധിയിലേക്ക്‌ എത്തിക്കുന്നു: ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍

വിശുദ്ധ ജീവിതം നയിച്ചവര്‍ ഉപയോഗിച്ച വസ്തുക്കള്‍ തിരുശേഷിപ്പുകളായി തീരുന്നത്‌ അവരുടെ വിശുദ്ധ ജീവിതത്തിന്റെ മഹത്വം കൊണ്ടാണെന്നും സമര്‍പ്പണം വിശുദ്ധിയിലേക്കും വിശുദ്ധി ദൈവത്തിലേക്കും മനുഷ്യനെ എത്തിക്കുന്നുവെന്നും കണ്ണൂര്‍ രൂപതാ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍. ഇടവേലി മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ സുറിയാനി ദേവാലയ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. മദര്‍ തെരേസയുടെ പൂര്‍ണ സമര്‍പ്പണ ജിവിതമായിരുന്നു. സമര്‍പ്പണം ഉണ്ടാകുമ്പോള്‍ ഏതു ത്യാഗവും സഹിക്കാന്‍ കഴിയണം. ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ കുര്യാക്കോസ്‌ മാര്‍ കുറിലോസ്‌ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. അന്നമ്മ പൈനാപ്പള്ളി, ജോര്‍ജ്‌ തെക്കുംചേരി, ഫാ. ബേബി ജോണ്‍, വി.ടി. തോമസ്‌, ഫാ. ജ്യോഷ്വാ വര്‍ഗീസ്‌, കെ.സി. കുര്യന്‍, ടി.പി. ഖാലിദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഇടവക വികാരി ഫാ. ഏബ്രഹാം ഇഞ്ചക്കലോടി സ്വാഗതവും എ.കെ. ജോര്‍ജ്‌ ആലാംപള്ളി നന്ദിയും പറഞ്ഞു.

ക്രൈസ്തവര്‍ക്കു നേരേ ആക്രമണം നടത്തിയവരെ ശക്തമായി നേരിടും: മന്‍മോഹന്‍

ഒറീസയിലേയും കര്‍ണാടകയിലേയും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്കൂളുകള്‍ക്കും അനാഥാലയങ്ങള്‍ക്കും നേരേ ആക്രമണം നടത്തിയവരെ ശക്തമായി നേരിടുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌. മിസോറാമിലെ ഐസ്വാളില്‍ തെരഞ്ഞെടുപ്പ്‌ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരേ നടന്ന ആക്രമണത്തിലും മരണങ്ങളിലും ഖേദിക്കുന്നെന്നു മന്‍മോഹന്‍ പറഞ്ഞു. കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുമെന്ന്‌ അദ്ദേഹം ഉറപ്പുനല്‍കി. ദേവാലയങ്ങളും സ്കൂളുകളും പുനര്‍നിര്‍മിക്കുന്നതിനു സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രൈസ്തവര്‍ക്കെ തിരായ ആക്രമണത്തെ ദേശീയ നാണക്കേടെന്ന്‌ അദ്ദേഹം വിശേഷിപ്പിച്ചു. കോണ്‍ഗ്രസും യു.പി.എ സര്‍ക്കാരും മതേതരത്വവും സാംസ്കാരിക വൈവിധ്യവും ഉയര്‍ത്തി പ്പിടിക്കുമെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

Monday, November 24, 2008

സത്യം അന്വേഷിക്കാന്‍ വിസമ്മതിക്കുമ്പോള്‍ അസ്വസ്ഥതകള്‍ തുടങ്ങുന്നു: ഡോ.സ്റ്റാന്‍ലി റോമന്‍

സത്യം അന്വേഷിക്കാന്‍ വിസമ്മതിക്കുന്നത്‌ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നതായി കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍.കൊല്ലം രൂപത വിശ്വാസ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുരാജ റാലിയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സത്യം, നീതി, സ്നേഹം എന്നി വ അന്യംനിന്നുകൊണ്ടിരിക്കുന്ന സമൂഹത്തിലെ അസ്വസ്ഥതകള്‍ക്ക്‌ മധ്യേയാണ്‌ നാം ജീവിക്കുന്ന തെന്ന്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കൊല്ലം നഗരത്തെ വിശ്വാസികളു ടെ സാഗരമാക്കി സെന്റ്‌ അലോഷ്യസ്‌ സ്കൂളില്‍ നിന്നാരംഭിച്ച വിശ്വാസ പ്രഖ്യാപന റാലി ചിന്നക്കടയിലൂടെ സമ്മേളനവേദിയായ സെന്റ്‌ ജോസഫ്സ്‌ സ്കൂളിലെത്ത ി‍ച്ചേര്‍ന്നു.സഭാപിതാക്കന്‍മാര്‍ പറയുന്നതു കേള്‍ക്കാന്‍ വിശ്വാസ സമൂഹം തയാറാകില്ലെന്നു പറയുന്നവര്‍ക്കുള്ള ഉറച്ച മറുപടിയാണ്‌ വിശ്വാസികളുടെ ഈ കൂട്ടായ്മയെന്നു മുഖ്യപ്രഭാഷണം നടത്തിയ ആലപ്പുഴ രൂപത കോര്‍പറേറ്റ്‌ മാനേ ജാര്‍ ഫാ. സേവ്യര്‍ കുടിയാംശേരി പറഞ്ഞു. പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്ത റാലി ലത്തീന്‍ സമുദായത്തിന്റെ ശക്തി വിളിച്ചോതിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം മുന്‍ ബിഷപ്‌ ഡോ. ജോസഫ്‌ ജി. ഫെര്‍ണാണ്ടസ്‌, മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രഫ.എസ്‌.വര്‍ഗീസ്‌, കെ.എല്‍. സി.എ കൊല്ലം രൂപതാ പ്രസിഡന്റ്‌ വില്യം ഫേണ്‍സ്‌, കെ.ആര്‍.എല്‍. സി.സി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി.കുളക്കായത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ സംരക്ഷണസമിതി ചെയര്‍മാന്‍ മോണ്‍. ജോര്‍ജ്‌ മാത്യു സ്വാഗതവും കണ്‍വീനര്‍ റോബര്‍ട്ട്‌ എസ്‌.പട്ടകടവ്‌ നന്ദിയും പറഞ്ഞു.

ഇരു മുന്നണികളും കര്‍ഷകരെ അവഗണിച്ചു: മാര്‍ മാത്യു അറയ്ക്കല്‍

കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വരുന്ന ഇരു മുന്നണികളും കര്‍ഷകരെ അവഗണിക്കുന്ന നയമാണ്‌ പിന്തുടരുന്നതെന്ന്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. വിവിധ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മലയോര സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടുക്കി പാക്കേജു പോലുള്ള പദ്ധതികള്‍ നഷ്ടമാകുമെന്നും മാര്‍ അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.കേരള കര്‍ഷക ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ സി.എന്‍ സോമരാജന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ജാഥ ക്യാപ്റ്റന്‍ ജോസ്‌ കുറ്റിയാനി, മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ മാരിയില്‍ കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കേരള ഐക്യവേദി, ഹൈറേഞ്ച്‌ കര്‍ഷക സംരക്ഷണ സമിതി, ചെറുകിട ഏലം കര്‍ഷക സംരക്ഷണ സമിതി, ഏലം കര്‍ഷക രക്ഷാ സമിതി, മലയോര കര്‍ഷക സംരക്ഷണ സമിതി, കര്‍ഷക സംയുക്ത സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ ജാഥ നടത്തുന്നത്‌.പട്ടയം നല്‍കുക, കെട്ടിട നിര്‍മാണം സംബന്ധിച്ച അശാസ്ത്രീയ നിയമങ്ങള്‍ പിന്‍വലിക്കുക, ഫാം ടൂറിസത്തിനുള്ള തടസങ്ങള്‍ പിന്‍വലിക്കുക, കുത്തക പാട്ടം പുതുക്കി നല്‍കുക, ഇടുക്കി ജില്ലയിലെ കര്‍ഷകരോടുള്ള വിവേചനവും പീഡനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ജാഥ നടത്തുന്നത്‌.

Thursday, November 20, 2008

അറസ്റ്റില്‍ ദുരൂഹത: കോട്ടയം അതിരൂപത

അതിരൂപതയിലെ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീ യെയും അഭയാകേസില്‍ അറസ്റ്റു ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന്‌ കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി പ്രസ്താവിച്ചു.16 വര്‍ഷം നിരവധി അന്വേഷണസംഘങ്ങള്‍ ചോദ്യം ചെയ്യലിനും ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയമാക്കിയപ്പോള്‍ ആരോപണവിധേയരാവര്‍ക്കെതിരായി യാതൊരുവിധ മൊഴിയും നല്‍കാത്ത യുവാവ്‌ സി.ബി.ഐ കസ്റ്റഡിയില്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ണായകമായ മൊഴി കൊടുത്തുവെന്ന്‌ പറയുന്നതില്‍ ഏറെ അസ്വാഭാവികതയുണ്ട്‌. കോടതിയില്‍ നിശിതമായ വിമര്‍ശനത്തിനു വിധേയമായ സി.ബി.ഐ മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥപോലെ എങ്ങനെയും ഈ കേസ്‌ കോടതിയില്‍ എത്തിച്ച്‌ തടിയൂരി മുഖം രക്ഷിക്കുവാനുള്ള നീക്കമാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ ജാഗ്രതാ സമിതി പറഞ്ഞു. ഈ കേസില്‍ ആരോപണവിധേയരായ ഏതാനും യുവാക്കളെപ്പറ്റി അന്വേഷണം നടത്തണമെന്ന്‌ രൂപതാ വൈദികസമിതി ആവശ്യപ്പെട്ടിട്ടും സി.ബി.ഐ ഒരിക്കല്‍പ്പോലും ഈ ദിശയില്‍ അന്വേഷണം നടത്തിയതായി അറിവില്ല. ഇപ്പോള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്നും ശരിയായ ദിശയില്‍ അന്വേഷണം നടത്തിയാല്‍ യഥാര്‍ഥ ചിത്രം പുറത്തുവരുമെന്നും ജാഗ്രതാസമിതി പറഞ്ഞു.

സത്യം തെളിയിക്കപ്പെടണമെന്ന്‌ കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സത്യം തെളിയിക്കപ്പെടണമെന്നും ഒരു കാരണവശാലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും കെ.സി.ബി.സി ഐക്യ- ജാഗ്രതാ കമ്മീഷന്‍ സെക്രട്ടി ഫാ. ജോണി കൊച്ചുപറമ്പില്‍. അറസ്റ്റു ചെയ്തതുകൊണ്ടുമാത്രം ആരും കുറ്റവാളികളാകുന്നില്ല. അതു കോടതിയില്‍ തെളിയിക്കപ്പെടണം. കോടതി കുറ്റക്കാരനാണെന്ന്‌ വിധിച്ച ഫാ. ബെനഡിക്ട്‌ ഓണക്കുളം പിന്നീട്‌ നിരപരാധിയാണെന്നു തെളിയിക്കപ്പെട്ടു. അഭയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കത്തോലിക്കാ സഭ എന്നും ആത്മാര്‍ഥമായി സഹകരിച്ചിട്ടുണ്ട്‌. അഭയയുടെ ഘാതകരെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട്‌ സഭയിലെ യുവജന സംഘടന സമരം ചെയ്തിട്ടുണ്ട്‌. സത്യം തെളിയിക്കപ്പെടണമെന്ന നിലപാടില്‍ സഭ ഉറച്ചു നില്‍ക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വൈദികരെ മാത്രം കേന്ദ്രീകരിച്ചാണ്‌ അന്വേഷണ സംഘങ്ങള്‍ നീങ്ങിയിരുന്നത്‌. ആരോപണ വിധേയരായ ചിലരെക്കുറിച്ച്‌ അന്വേഷിക്കാന്‍ അന്വേഷണസംഘം ഒരിക്കലും തയാറായിട്ടില്ല. ആ വഴിക്ക്‌ അന്വേഷണം നടത്താത്തതില്‍ സംശയമുണ്ട്‌. നാ ര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിലും തെളിവു ലഭിച്ചിട്ടില്ല എന്ന്‌ പറഞ്ഞ സി.ബി.ഐ ഇപ്പോള്‍ തിടുക്കത്തില്‍ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും അറസ്റ്റു ചെയ്തത്‌ സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞ പതിനാറു വര്‍ഷമായി ഈ കേസുമായി ബന്ധപ്പെട്ടു നടന്ന എല്ലാ ബാഹ്യ ഇടപെടലുകളും അന്വേഷണ വിധേയമാക്കണം.- ഫാ. ജോണി കൊച്ചുപറമ്പില്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Tuesday, November 18, 2008

മലങ്കര കത്തോലിക്കാസഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ ഇന്ന്‌

മലങ്കര കത്തോലിക്കാസഭയുടെ പരിശു ദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോ സ്‌ ഇന്നു മുതല്‍ 21 വരെ പട്ടം കാതോലിക്കേറ്റ്‌ സെന്ററില്‍ നടക്കും. മലങ്കര കത്തോലിക്കസഭാ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേ ലി യോസ്‌ ക്ലീമിസ്‌ കാതോ ലിക്കാ ബാവയുടെ അധ്യക്ഷ തയില്‍ സമ്മേളിക്കുന്ന സുന്നഹ ദോസി ല്‍ സഭയുടെ മെത്രാപ്പോ ലീത്തന്‍ ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍കൂ റിലോസ്‌, മെത്രാപ്പോലീത്താമാരായ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാ സിയോസ്‌, യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ഏബ്രാഹം മാര്‍ യൂലിയോസ്‌, ജോസഫ്‌ മാര്‍ തോമസ്‌, ജേക്കബ്‌ മാര്‍ ബര്‍ണ ബാസ്‌, ഗീവര്‍ഗീസ്‌ മാര്‍ തിമോത്തിയോസ്‌ എന്നിവര്‍ പങ്കെടു ക്കും. ഇന്ന്‌ ഉച്ചവരെ സുന്നഹ ദോസ്‌ പിതാക്കന്‍മാര്‍ പ്രാര്‍ഥനാ ദിനമായി ആചരിക്കും. തക്കല ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ധ്യാനചിന്തകള്‍ പങ്കുവയ്ക്കും

യേശുവിന്റെ അതിരറ്റ സ്നേഹത്തിന്റെ പ്രകാശനമാണ്‌ പരിശുദ്ധ കുര്‍ബാന: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

യേശുവിന്റെ അതിരറ്റ സ്നേഹത്തിന്റെ സമ്പൂര്‍ണമായ പ്രകാശനമാണ്‌ പരിശുദ്ധ കുര്‍ബാനയെന്ന്‌ പാലക്കാട്‌ രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പറഞ്ഞു. ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുക മാത്രമല്ല ഓരോരുത്തരുടെയും ഹൃദയത്തില്‍ എഴുന്നള്ളി വരുവാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കണം. തൃപ്പൂണിത്തുറ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ നടന്ന മൂന്നു ദിവസത്തെ നാല്‍പതുമണി ആരാധനയുടെ എഴുന്നള്ളിപ്പിനുശേഷം നല്‍കിയ സമാപന സന്ദേശത്തില്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയായിരുന്നു ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌. സ്വര്‍ഗത്തിന്റെ ഒരു മുന്നാസ്വാദനമായ ആരാധനയില്‍ ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിക്കാന്‍ ഇക്കാലത്ത്‌ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന്‌ ബിഷപ്‌ ഓര്‍മപ്പെടുത്തി. ഭക്തിനിര്‍ഭരമായി നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ ബിഷപിനൊപ്പം വികാരി ഫാ.ജോര്‍ജ്‌ പുത്തന്‍പുര, ഫാ. പോള്‍ കാരാച്ചിറ, ഫാ. എബ്രാഹം പൂച്ചക്കാട്ട്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകര്‍, ശെമ്മാശന്മാര്‍, സിസ്റ്റേഴ്സ്‌ ഉള്‍പ്പെടെ നൂറുകണക്കിന്‌ വിശ്വാസികള്‍ നാല്‍പതുമണി ആരാധനയുടെ സമാപന തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന സമൂഹബലിയില്‍ ഇരുമ്പനം പള്ളി വികാരി ഫാ. ജോസഫ്‌ പ്ലാക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബിജോയ്‌ പാലാട്ടി, ഫാ. പോള്‍ കാരാച്ചിറ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Monday, November 17, 2008

സുനാമി ഫണ്ട്‌: നിജസ്ഥിതി വെളിപ്പെടുത്തണമെന്ന്‌ കെ.ആര്‍.എല്‍.സി.സി

സുനാമി ഫണ്ടിന്റെ വിനിയോഗത്തെകുറിച്ചള്ള നിജസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നു കെ.ആര്‍. എല്‍.സി.സി എക്സിക്യൂട്ടീവ്‌ യോഗം ആവശ്യപ്പെട്ടു. ഫണ്ടില്‍ എത്ര ശതമാനത്തോളം കടലോരവാസികള്‍ക്ക്‌ വേണ്ടിയും എത്ര ശതമാനം മറ്റു പ്രദേശങ്ങളിലേക്കും ചെലവാക്കിയെന്ന്‌ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫണ്ട്‌ വിനിയോഗിക്കുന്നതിനുള്ള സമയപരിധി 2009 മാര്‍ച്ചില്‍നിന്ന്‌ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചതിനെക്കുറിച്ചും തീരദേശ ജനങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ അധ്യക്ഷനായിരുന്നു. ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍, കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, സെക്രട്ടറിമാരായ ഷാജി ജോര്‍ജ്‌, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, കെ.എല്‍.സി.എ പ്രസിഡന്റ്‌ അഡ്വ.റാഫേല്‍ ആന്റണി, സി.എസ്‌.എസ്‌ ചെയര്‍മാന്‍ ജോസഫ്‌ സ്റ്റാന്‍ലി, മോണ്‍.ജെയിംസ്‌ കുലാസ്‌, മോണ്‍.സെബാസ്റ്റ്യന്‍ കുന്നത്തൂര്‍, ഫാ.പയസ്‌ ആറാട്ടുകുളം, ഫാ.മിരയാന്‍ അറക്കല്‍, ഫാ.ബോസ്കോ പനക്കല്‍, ജോസഫ്‌ ജൂഡ്‌, അഡ്വ.ജോസി സേവ്യര്‍, അഡ്വ.അഞ്ജലി സൈറസ്‌, കെ.സി.വൈ.എം ജനറല്‍ സെക്രട്ടറി സോണി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

അല്‍ഫോന്‍സാസ്റ്റാമ്പ്‌ പ്രകാശനം ചെയ്തു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചിത്രം അലേഖനം ചെയ്ത പോസ്റ്റല്‍ സ്റ്റാമ്പ്‌ ത പാല്‍ വകുപ്പ്‌ പുറത്തിറക്കി. അല്‍ ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഓര്‍മയ്ക്കായിട്ടാണ്‌ അഞ്ച്‌ രൂപയുടെ തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയത്‌. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുമായി ഡല്‍ഹിയില്‍ നടത്തിയ ആത്മീയ യാത്രയുടെ സമാപന സമ്മേളനത്തിലാണ്‌ സ്റ്റാമ്പ്‌ പ്രകാശനം ചെയ്തത്‌. ഡല്‍ഹിയിലെ ഗോല്‍ഡാഖാന സെന്റ്‌ കൊളംബാസ്‌ സ്കൂളില്‍ നടന്ന ചടങ്ങില്‍ ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ പി.കെ ഗോപിനാഥ്‌ സുപ്രീം കോടതി ജഡ്ജി സിറിയക്‌ ജോസഫിന്‌ നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്‌.അല്‍ഫോന്‍സാമ്മയുടെ അന്‍ പതാം ചരമ വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ 1996-ല്‍ തപാല്‍ വകുപ്പ്‌ പ്രത്യേക സ്റ്റാമ്പ്‌ പുറത്തിറക്കിയിരുന്നു. ഒന്‍പത്‌ ലക്ഷം സ്റ്റാമ്പുകള്‍ വിറ്റുപോയതാണു കണക്ക്‌. ഇതു തപാല്‍ വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ്‌ ആയി വിലയിരുത്തുന്നു.

രാജ്യത്തെ ഐക്യം കാത്തുസൂക്ഷിക്കുന്നതില്‍ ക്രൈസ്തവരുടെ പങ്ക്‌ നിസ്തുലം : കേന്ദ്രമന്ത്രി ഓസ്കാര്‍

രാജ്യത്തെ ഐക്യവും അഖണ്ഡതയും തകരാതെ സൂക്ഷിക്കുന്നതില്‍ ക്രൈസ്തവ സഭകളുടെ പങ്ക്‌ മഹത്തരമാണെന്നു കേന്ദ്ര തൊഴില്‍മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്‌. ഭാരതത്തിലെ ക്രിസ്തുമതത്തിനു ക്രിസ്തുവിനോളം പഴക്കമുണ്ടെന്നും അതിന്റെ പാരമ്പര്യം ഉള്ളവരാണ്‌ മലയാളികളെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുമായി നടത്തിയ ആത്മീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യ മതേതര രാജ്യമായി നിലനിര്‍ത്തുന്നതില്‍ ക്രൈസ്തവ സഭകള്‍ മികച്ച സംഭാവനയാണ്‌ നല്‍കുന്നത്‌. അതില്‍ മലയാളികളുടെ പങ്ക്‌ എടുത്ത്‌ പറയേണ്ടതാണ്‌. ഭാരതത്തിലെ ക്രിസ്തുമതം ക്രിസ്തുവിന്‌ ശേഷം വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ചതാണ്‌. അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത്‌ രാജ്യത്തിന്‌ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം വ്യക്ത മാക്കി.ദൈവനിഷേധവും സഭാനിഷേധവും വളര്‍ന്നുവരുന്ന അവസ്ഥയ്ക്കെതിരേ ഒത്തുചേരണമെന്നും മതസൗഹാര്‍ദം വളര്‍ത്താന്‍ പ്രയത്നിക്കണമെന്നും ചടങ്ങിന്‌ നേതൃത്വം നല്‍കിയ തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ആഹ്വാനം ചെയ്തു. ഇന്നത്തെ സഭയുടെ ആവശ്യം അല്‍ഫോന്‍സാമ്മയെ പോലെയുള്ള വിശുദ്ധരെയാണെന്ന്‌ സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ച ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്‌ ഡോ. വിന്‍സെന്റ്‌ കോണ്‍സസാവോ അഭിപ്രായപ്പെട്ടു.അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത്‌ ഭാരതത്തിലെ മതേതരത്വത്തിനുള്ള അംഗീകാരമാണെന്ന്‌ തപാല്‍ സ്റ്റാമ്പ്‌ പ്രകാശന ചടങ്ങില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. ആത്മഹത്യകള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മയുടെ ക്ലേശകരമായ ജീവിതം മാര്‍ഗദര്‍ശകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ച്ച്‌ ബിഷപ്‌ ഡോ. പീറ്റര്‍ സെലസ്റ്റ്യന്‍, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ഗ്രിഗറി കരോട്ടമ്പ്രയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മറ്റുള്ളവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കണം: മാര്‍ ആനിക്കുഴിക്കാട്ടില്‍

മറ്റുള്ളവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ നമുക്കു കഴിയണമെന്ന്‌ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ആരാധനാ സന്യാസിനിസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ ജയ്‌റാണി സ്കൂള്‍ ഗ്രൗണ്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌. യേശുവിന്റെ മനോഭാവങ്ങളായ എളിമ, ശാന്തത, സ്നേഹം എന്നിവ ഓരോരുത്തരിലും പ്രതിഫലിക്കണം. വിശുദ്ധ ജീവിതം നയിക്കുന്നതിനു പ്രാപ്തരാക്കുന്നതിനാണ്‌ കുര്യാളശേരി പിതാവ്‌ ആരാധനാ സന്യാസിനിസമൂഹത്തിനു തുടക്കമിട്ടത്‌. പ്രാര്‍ഥനയിലൂടെയും ആരാധനയിലൂടെയും ദൈവഹിതം തിരിച്ചറിഞ്ഞ്‌ അതു നിറവേറ്റാന്‍ പ്രാപ്തിയുള്ളവരായി നാം മാറണമെന്നും ബിഷപ്‌ ഉദ്ബോധിപ്പിച്ചു.വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്‌ ടൗണ്‍ പള്ളി വികാരി ഫാ. ജോസ്‌ മോനിപ്പിള്ളി, ഉടുമ്പന്നൂര്‍ പള്ളി വികാരി റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആരാധന സന്യാസിനിസമൂഹത്തിലെ നൂറുകണക്കിനു സിസ്റ്റേഴ്സും വിശ്വാസിസമൂഹവും ദിവ്യകാരുണ്യ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. നേരത്തേ എറണാകുളം അതിരൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസ്‌ പുതിയേടത്ത്‌, കാഞ്ഞിരപ്പള്ളി രൂപത വിശ്വാ സ പരിശീലനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസ്‌ പുളിക്കല്‍ എന്നിവര്‍ വചനസന്ദേശം നല്‍കി.

യേശുവിന്റെ രാജ്യം പടരേണ്ടത്‌ മനുഷ്യഹൃദയങ്ങളില്‍: ബിഷപ്പ്‌ ചക്കാലക്കല്‍

ദൈവം മനുഷ്യഹൃദയങ്ങളില്‍ വസിക്കുന്നതാണ്‌ ദൈവരാജ്യം. അതുകൊണ്ട്‌ യേശുവിന്റെ രാജ്യം സ്ഥാപിക്കപ്പെടേണ്ടത്‌ മനുഷ്യഹൃദയങ്ങളിലാണ്‌ കണ്ണൂര്‍ ബിഷപ്പ്‌ ഡോ.വര്‍ക്ഷീസ്‌ ചക്കാലക്കല്‍ അനുസ്മരിപ്പിച്ചു.വെട്ടുകാട്‌ മാതൃദെദേവൂസ്‌ ദൈവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിമു തുടക്കം കുറിച്ചുകൊണ്ട്‌ അര്‍പ്പിച്ച ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു ബിഷപ്പ്‌.ലോകത്ത്‌ പലവിപ്ലവങ്ങളും നടന്നു പരാജയപ്പെട്ടു.എന്നാല്‍ യേശു ആരംഭിച്ച സ്നേഹ വിപ്ലവം ഇന്നും ആര്‍ക്കും പരാജയപ്പെടുത്താനാവാതെ മുന്നേറുന്നു ബിഷപ്പ്‌ പറഞ്ഞു.വെട്ടുകാട്ടിലെ ക്രിസ്തുനാഥ മഹിമകളെക്കുറിച്ച്‌ ധാരാളം കേട്ട തനിക്കു ഇവിടെ വന്നു നാഥനു നന്ദിപറയാനായത്‌ വലിയ ഭാഗ്യാമാണെന്ന്‌ പിതാവ്‌ പറഞ്ഞു.ദിവ്യബലിക്കു ശേഷം നടന്ന കൊടിയേറ്റ്‌ കര്‍മ്മത്തിലും ബിഷപ്പ്‌ സംബന്ധിച്ചു. ഉയര്‍ത്താനുള്ള പതാക പിതാവ്‌ ദിവ്യബലി മധ്യേ വെഞ്ചരിച്ച്‌ വികാരി ഫാ.ജോണ്‍സണ്‍ അലക്സാണ്ടറെ ഏല്‍പ്പിച്ചു. പതാക അവിടെ നിന്നും ക്രിസ്തുരാജ പാദപീഠത്തിലേക്കു ആഘോഷമായി സംവഹിച്ചു. അവിടെ നിന്നും കൊടിഉയര്‍ത്തല്‍ ഖലത്തിലേയ്ക്കു കൊണ്ടുവന്നു.വെട്ടുകാട്‌ നടക്കുന്ന ക്രിസ്തുരാജന്റെ 66 -ാ‍ത്‌ തിരുനാളാണിത്‌. അതിന്റെ സ്മരണയക്കായി 66 ക്രിസ്തുരാജ പതാകകളുമായി കുട്ടികള്‍ നീങ്ങി. പൂത്താലമേന്തിയ ബാലികമാര്‍, മുത്തുക്കുടകള്‍ ചൂടിയ പെണ്‍കുട്ടികള്‍ പേപ്പല്‍ പതാകവാഹകര്‍ എന്നിവര്‍ നീങ്ങി. ഏറ്റവും പിന്നില്‍ ഉയര്‍ത്താനുള്ള പതാകയുമായി വികാരി നീങ്ങി.ഒരു മണിക്കൂറോളം നീണ്ട ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്‌ കൊടിയേറ്റിന്റെ ഭാഗമായി നടന്നത്‌. മരിയന്‍ എഞ്ചിനിയറിംഗ്‌ കോളജ്‌ ആള്‍സെയിന്റ്സ്‌, വിമന്‍സ്‌ കോളജുകളിലെ വിദ്യാര്‍ത്ഥികളുടെയും വലിയതുറ ഫൊറോനയുടെയും ഗായകസംഘങ്ങള്‍ സ്തുതിഗീതങ്ങള്‍ ആലപിച്ചു.നാടിനും മാനവകുലത്തിനാകമാനവും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടന്നു. ചടങ്ങില്‍ ബിഷപ്പ്‌ വര്‍ഗിസ്‌ ചക്കാലയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.പ്രാര്‍ത്ഥനകല്‍ക്കു ശേഷം അസതോമാ.. എന്നഗീതം അന്തരീക്ഷത്തില്‍ ഉയര്‍ന്നപ്പോള്‍ വികാരി ഫാ. ജോണ്‍സണ്‍ അല്‍കാസാണ്ടര്‍ പതാക ഉയര്‍ത്തി.തുടര്‍ന്നു ലിറ്റനി, ദിവ്യകാരുണ്യ ആശിര്‍വ്വാദം,ക്രിസ്തുരാജ പാദപൂജ എന്നിവ നടന്നു.

മൂല്യശോഷണത്തിനെതിരെ കുടുംബം ജാഗ്രത പുലര്‍ത്തണം: ബിഷപ്‌ കാരിക്കശ്ശേരി

വിശ്വാസ തകര്‍ച്ചയ്ക്കും മൂല്യശോഷണത്തിനുമെതിരെ കുടുംബങ്ങള്‍ ജാഗ്രതയോടെ വര്‍ത്തിക്കണമെന്ന്‌ വരാപ്പുഴ സഹായമെത്രാന്‍ റവ. ഡോ. ജോസഫ്‌ കാരിക്കശ്ശേരി പറഞ്ഞു.തൃപ്പൂണിത്തുറ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളിയില്‍ നാല്‍പ്പതുമണി ആരാധന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്‌. പ്രത്യയശാസ്ത്രങ്ങളും മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍പ്പോലും ക്രൈസ്തവ ജീവിതത്തില്‍നിന്നും സന്മാര്‍ക്ഷത്തില്‍നിന്നും നമ്മെ വ്യതിചലിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്‌. ഈ അവസരത്തില്‍ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യജീവിതവും നമുക്ക്‌ കരുത്താകണമെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.ഫൊറോനപള്ളിയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയ ബിഷപ്പിനെ വികാരിയും ഇടവകാംഗങ്ങളുംചേര്‍ന്ന്‌ കവാടത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന്‌ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി നടത്തി. ഫാ. ജോര്‍ജ്‌ പുത്തന്‍പുര, ഫാ. ജോര്‍ജ്‌ കാട്ടേത്ത്‌, ഫാ.പോള്‍ കാരാച്ചിറ, ഫാ. ജയിംസ്‌ പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ നാല്‍പതുമണി ആരാധനയ്ക്കായി ദിവ്യകാരുണ്യം അള്‍ത്താരയില്‍ എഴുന്നള്ളിച്ചുവച്ചു. വൈകുന്നേരം അഞ്ചിന്‌ നടന്ന പൊതു ആരാധനയ്ക്ക്‌ ഫാ. പോള്‍ ചെറുപള്ളിയും വിശുദ്ധ കുര്‍ബാനയ്ക്ക്‌ ഫാ. ബെന്നി പാലാട്ടിയും കാര്‍മികത്വം വഹിച്ചു.

ആയിരങ്ങളുടെ റാലിയോടെ വിജയപുരം രൂപതാദിനാഘോഷം സമാപിച്ചു

ജനസഹസ്രങ്ങള്‍ അണിനിരന്ന വിശ്വാസ പ്രഘോഷണറാലിയോടെ വിജയപുരം രൂപതാ ദിനാഘോഷം സമാപിച്ചു. ഇന്നലെ ഉച്ചയ്ക്ക്‌ ഒന്നോടെ പഴയ മൂന്നാറില്‍നിന്ന്‌ ആരംഭിച്ച വര്‍ണശബളമായ റാലിയില്‍ രൂപതയിലെ എട്ട്‌ ഫൊറോനകള്‍ക്കു പിന്നില്‍ വിശ്വാസികള്‍ അണിനിരന്നു. കെ.സി.വൈ.എം പ്രവര്‍ത്തകര്‍ കോട്ടയത്തുനിന്നു എത്തിച്ച ദീപശിഖയ്ക്ക്‌ ഊഷ്മള സ്വീകരണം നല്‍കി. മൂന്നാര്‍ ഫൊറോന വികാരി റാലി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. മോ എന്‍. ജോസ്‌ നവസ്‌, മോ എന്‍. ഹെന്‍ ട്രി കൊച്ചുപറമ്പില്‍, സംഘടനാ ഭാരവാഹികള്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പേപ്പല്‍ പതാകകള്‍, വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ റാലിക്കു കൊഴുപ്പേകി. മൂന്നാറിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മൗണ്ട്‌ കാര്‍മല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തി ല്‍ റാലി എത്തിയതോടെ വിജയപുരം രൂപതാധ്യക്ഷന്‍ റവ.ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരും ചേ ഋന്ന്‌ സമൂഹബലി അര്‍പ്പിച്ചു. എട്ടു ഫൊറോനകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വിശുദ്ധ കുര്‍ബാന മധ്യേ പ്രാ ര്‍ഥനയും കാഴ്ചസമര്‍പ്പണവും ന ടത്തി. വികാരി ജനറാള്‍ മോണ്‍. ജോസ്‌ നവസ്‌ വിശ്വാസം പ്രവര്‍ത്തനത്തില്‍ എന്ന വിഷയത്തില്‍ ക്ലാസ്‌ നയിച്ചു. ഫാ. സെല്‍വി ആന്റണി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ബിഷപ്‌ റവ.ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു. രൂപതാ പ്രതിനിധികളായ കെ. കെ റെജി, അരുളപ്പന്‍ എന്നിവര്‍ പ്രവര്‍ത്തനാവലോകനം നടത്തി. പിആര്‍ഒ അഡ്വ. ഹെന്റി ജോണ്‍ സ്വാഗതവും ഫാ. ഫ്രാന്‍സിസ്‌ കമ്പോളത്തുപറമ്പില്‍ നന്ദിയും പറഞ്ഞു. ക്വിസ്‌ മത്സര വിജയികള്‍ക്ക്‌ ബിഷപ്‌ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

ഓര്‍ത്തഡോക്സ്‌ സഭയെ അടിയറ വയ്ക്കില്ല: ബസേലിയോസ്‌ ദിദിമോസ്‌ കാതോലിക്കാബാവ

ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ സഭയെ ഒരു വൈദേശിക ശക്തിക്കും അടിയറ വയ്ക്കില്ലെന്ന്‌ ബസേലിയോസ്‌ ദിദിമോസ്‌ കാതോലിക്കാ ബാവ. ഓര്‍ത്തഡോക്സ്‌ സഭ കോട്ടയത്തു നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ. ചരിത്രപ്രസിദ്ധമായ കൂനന്‍ കുരിശുസത്യത്തിലൂടെ അരക്കിട്ടുറപ്പിച്ച സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കും. സഭയുടെ ചരിത്രപരമായ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും ആത്മീയവും ഭൗതീകവുമായ പരമാധികാരം ഈ സഭയുടെ അതാതു കാലഘട്ടത്തിലെ പിതാക്കന്‍മാരുടെ കരങ്ങളില്‍ തന്നെയായിരുന്നു. 1912-ല്‍ കാതോലിക്കേറ്റ്‌ സ്ഥാപിക്കപ്പെടുകയും 1934-ല്‍ ശക്തമായ ഒരു ഭരണഘടന നിര്‍മിക്കപ്പെട്ടു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തതുവഴി ഓര്‍ത്തഡോക്സ്‌ സഭയുടെ തദ്ദേശീയ സ്വഭാവവും സ്വാതന്ത്ര്യവും തകര്‍ക്കുവാന്‍ കഴിയാത്ത കോട്ടപോലെയായി. ഭാരതത്തിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ 1995-ലെ വിധിയിലൂടെ പൗരസ്ത്യ കാതോലിക്കേറ്റിനെ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. നിയുക്ത കാതോലിക്കാ പൗ ലോസ്‌ മാര്‍ മിലിത്തിയോസ്‌ അധ്യ ക്ഷത വഹിച്ച യോഗത്തില്‍ മെത്രാ പ്പോലീത്താമാരായ തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, വൈദിക ട്രസ്റ്റി റവ. ഡോ. ജോ ണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. മത്തായി ഇടയനാല്‍ അസോസി യേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ അത്മായ ട്രസ്റ്റി എം.ജി ജോര്‍ജ്‌ മുത്തൂറ്റ്‌, ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, തോമസ്‌ പോള്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, November 15, 2008

രാഷ്ട്രപതിക്ക്‌ സി.എല്‍.സി പതിനായിരം കത്തുകള്‍ അയയ്ക്കുന്നു

ഒറീസയിലെ കണ്ഡമാലില്‍ കന്യസ്ത്രീ മാനഭംഗത്തിനിരയായതിനെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്താന്‍ രാഷ്ട്രപതി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സി.എല്‍.സിയുടെ നേതൃത്വത്തില്‍ പതിനായിരം കത്തുകള്‍ രാഷ്ട്രപതിക്ക്‌ അയയ്ക്കും. പൊലീസിന്റെ സാന്നിധ്യത്തിലും സഹകരണത്തിലുമാണ്‌ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സന്യാസിനി മാനഭംഗം നടന്നത്‌. അതേ പോലീസിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള അന്വേഷണങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമായിരുന്നു. ഹിന്ദുത്വവാദികളുടെ ദയാശൂന്യമായ അക്രമണത്തിനിരയായ ആയിരങ്ങള്‍ അഭയകേന്ദ്രങ്ങളില്‍ കഴിയുമ്പോഴും ആക്രമിക്കപ്പെടുകയാണ്‌. അഭയകേന്ദ്രങ്ങളെപ്പോലും സംരക്ഷിക്കുവാന്‍ സംസ്ഥാന പോലീസിനു കഴിയാതെ പോയതിനാലാണ്‌ പട്ടാളം അവിടെ തുടരുവാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്‌. അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനും മതേതരത്വ ന്യൂനപക്ഷ സംരക്ഷണവും ഉറപ്പു വരുത്തുവാനും സാംസ്കാരിക നായകരും രാജ്യസ്നേഹികളും മുന്നോട്ടു വരണമമെന്ന്‌ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ്‌ സണ്ണി പൗലോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രമോട്ടര്‍ ഫാ. ജോസ്‌ വയലിക്കോടത്ത്‌, സംസ്ഥാന സെക്രട്ടറി ഡെന്നി കെ. ആന്റണി, നാഷണല്‍ ട്രഷറര്‍ റിജു കാഞ്ഞുക്കാരന്‍, സിസ്റ്റര്‍ ജ്യോതിസ്സ്‌ എസ്‌.ഡി എന്നിവര്‍ പ്രസംഗിച്ചു.

ഡി.വൈ.എഫ്‌.ഐയുടെ കപട ന്യൂനപക്ഷപ്രേമം അവസാനിപ്പിക്കണം: കെ.സി.വൈ.എം

ഡി.വൈ.എഫ്‌.ഐ യുടെ കപട ന്യൂനപക്ഷപ്രേമം അവസാനിപ്പിക്കണമെന്നു കെ.സി.വൈ.എം സംസ്ഥാനസമിതി ആവശ്യപ്പെട്ടു. സഭാ നേതൃത്വത്തെയും വിശ്വാസികളെയും സ്ഥാപനങ്ങളെയും നിരന്തരം പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത്‌ വന്നിരുന്നവര്‍ ഇപ്പോള്‍ കാണിക്കുന്ന ന്യൂനപക്ഷപ്രേമം കാപട്യമാണ്‌. വിശുദ്ധ കൂദാശകള്‍ സ്വീകരിച്ചവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും അതു തുറന്നുപറഞ്ഞവരെ അസഭ്യം പറയുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനവും അതിന്റെ യുവജനസംഘടനയും സമ്മേളനങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളിലും ബാനറുകളിലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ചാവറയച്ചന്റെയും മദര്‍തെരേസയുടെയും ചിത്രങ്ങള്‍ വയ്ക്കുന്നത്‌ അപലപനീയമാണ്‌. നിരീശ്വരവാദവും മതനിന്ദയും പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ ഇപ്പോഴത്തെ ലക്ഷ്യം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാമെന്ന വ്യാമോഹമാണ്‌. ഇത്‌ സമൂഹത്തിന്‌ നന്നായറിയാം. ദൈവസ്നേഹവും ഈശ്വര വിശ്വാസവും പഠിപ്പിക്കുയും ജീവിതത്തില്‍ മാതൃകയാക്കുകയും ചെയ്ത മഹാത്മാക്കളും വിശുദ്ധരുമായവരെ ഡി.വൈ.എഫ്‌.ഐ അപമാനിക്കുന്നത്‌ അവസാനിപ്പികണമെന്ന്‌ കെ.സി.വൈ. എം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ്‌ എജി പാറപ്പാട്ട്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂര്‍, അസി. ഡയറക്ടര്‍ സിസ്റ്റര്‍ ജീന്‍മേരി, സംസ്ഥാന ഭാരവാഹികളായ സോണി പവേലില്‍, ബിജു മാത്യു, റാണി സെബാസ്റ്റ്യന്‍, തോമസ്‌ മത്തായി, ജോമി ദേവസ്യ, പ്രിന്‍സിയ പീറ്റര്‍, സിമി അബ്രാഹം, സനല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, November 14, 2008

സഭയുടെ സേവനങ്ങളെ താറടിച്ചു കാട്ടുന്നു: ആര്‍ച്ച്‌ ബിഷപ്‌ ഡോ.അച്ചാരുപറമ്പില്‍

കേരളത്തിലെ സാമൂഹിക ഉന്നമനത്തിനായി വിദ്യാഭ്യാസ സാമൂഹിക ആതുരശുശ്രൂഷാ മേഖലകളില്‍ സഭ നടത്തുന്ന സേവനങ്ങളെ താറടിച്ചു കാണിക്കുവാനുള്ള കൂട്ടായ ശ്രമം നടക്കുന്നുണ്ടെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റും വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പുമായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍. നന്മയും സേവനവും ലക്ഷ്യംവച്ചുകൊണ്ട്‌ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണിക്കാനുള്ള ശ്രമങ്ങളെ ആര്‍ച്ച്‌ ബിഷപ്‌ ഡോ.അച്ചാരുപറമ്പില്‍ അപലപിച്ചു. കെ.സി.ബി. സി. കമ്മീഷന്‍ സെക്രട്ടറിമാരുടെ ദ്വിദിനസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ രണ്ടു ദിവസമായി നടന്നുവന്ന സമ്മേളനത്തില്‍ കെ.സി. ബി.സി കമ്മീഷന്‍ സെക്രട്ടറിമാരുടെ കടമയും ദൗത്യവും എന്ന വിഷയത്തെക്കുറിച്ച്‌ കെ.സി.ബി.സി വൈസ്‌ പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ചു കെ.സി.ബി.സി സെക്രട്ടറിയും തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പതിനെട്ട്‌ കമ്മീഷനകളുടെ സെക്രട്ടറിമാരും പത്ത്‌ ഡിപ്പാര്‍ട്ടുമെന്റുകളുടെ ഡയറക്ടര്‍മാരും പങ്കെടുത്ത ദ്വിദിനസമ്മേളനത്തില്‍ കെ.സി.ബി.സി കമ്മീഷനുകളുടെയും ഡിപ്പാര്‍ട്ടു മെന്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടുത്ത മാസം നടക്കാന്‍ പോകുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തില്‍ സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള്‍ക്ക്‌ സെക്രട്ടറിമാരുടെ സമ്മേളനം അന്തിമരൂപം നല്‍കി.

പുനരൈക്യ പ്രസ്ഥാനത്തിന്‌ മോണ്‍. കച്ചിറമറ്റം നല്‍കിയ നേതൃത്വം മഹത്തരം: ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌

പുനരൈക്യ പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത്‌ അതിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പണിയെടുത്ത മോണ്‍. ജോണ്‍ കച്ചിറമറ്റം പുനരൈക്യ മഹാരഥന്മാരില്‍ അഗ്രഗണനീയനാണെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ സീറോ മലങ്കര സഭ അത്യധികം ആദരവോടെയാണ്‌ സ്മരിക്കുന്നതെന്നും തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ്‌ മാര്‍ കൂറിലോസ്‌ പ്രസ്താവിച്ചു.മോണ്‍. കച്ചിറമറ്റത്തിന്റെ അമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ രാമപുരത്ത്‌ പാരിഷ്‌ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ല രൂപതയുടെ അഡ്മിനിസ്റ്ററേറ്ററെന്ന നിലയിലും വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ധ്യാനഗുരു എന്ന നിലയിലും മോണ്‍. കച്ചിറമറ്റം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല- മാര്‍ കൂറിലോസ്‌ പറഞ്ഞു. മേഘാലായാ മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ്‌ അധ്യക്ഷത വഹിച്ചു. മാര്‍ കാരിയാറ്റിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്ന്‌ പുന:സംസ്കരിക്കുന്നതിന്‌ ഇറങ്ങിത്തിരിച്ച മോണ്‍. കച്ചിറമറ്റം കേരള സഭാ ചരിത്രത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണെന്നും ജേക്കബ്‌ പറഞ്ഞു. ഷെവ. വര്‍ഗീസ്‌ കരിപ്പായില്‍, ഇ.ജെ ലൂക്കോസ്‌ എക്സ്‌ എംഎല്‍എ, ഫാ. ജോസഫ്‌ നാട്ടുനിലം, പി.സി അബ്രാഹം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍), സിസ്റ്റര്‍ റെജിനാമേരി, ഫാ. മാത്യു പഞ്ഞിക്കാട്ടില്‍, തോമസ്‌ വാളക്കുഴി, മാത്യു മടുക്കക്കുഴി, ടി.ജെ ജോസഫ്‌ മുണ്ടയ്ക്കല്‍, ഫാ. ഓസ്റ്റിന്‍ കച്ചിറമറ്റം എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. സമ്മേളനത്തിന്‌ മുമ്പ്‌ മലങ്കര റീത്തിലുള്ള ദിവ്യബലിയും ധൂപപ്രാര്‍ഥനയും നടന്നു.

കരുവന്നൂരില്‍ രൂപക്കൂട്‌ എറിഞ്ഞുതകര്‍ത്തു.

കരുവന്നൂരില്‍ രൂപക്കൂടുകള്‍ എറിഞ്ഞു തകര്‍ത്തു. കരുവന്നൂര്‍ ബംഗ്ലാവിനു സമീപം സെന്റ്‌ ഫ്രാന്‍സിസ്‌ ഓര്‍ഫനേജിനു മുമ്പിലെ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസിയുടെ രൂപക്കൂടാണ്‌ സാമൂഹ്യദ്രോഹികള്‍ എറിഞ്ഞു തകര്‍ത്തത്‌. രൂപത്തിന്റെ കാല്‍പാദം കല്ലേറില്‍ തകര്‍ന്നു. സെന്റ്‌ ജോസഫ്‌ കോണ്‍വന്റിന്റെ കീഴിലുള്ള സെന്റ്‌ ആന്റണീസ്‌ ചാപ്പലിലെ അലങ്കാരബള്‍ബും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്‌. മിനിയാന്നു രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കല്ലേറിന്റെ ശബ്ദം കേട്ട്‌ ഓര്‍ഫനേജിലുണ്ടായിരുന്ന സന്യാസിനികള്‍ ലൈറ്റിട്ട്‌ പുറത്തെത്തിയപ്പോള്‍ സമീപത്തെ കടത്തിണ്ണയില്‍ നാലുപേര്‍ സംഘം ചേര്‍ന്നിരിക്കുന്നതു കണ്ടതായി ഓര്‍ഫനേജിന്റെ മേട്രണ്‍ സിസ്റ്റര്‍ സൂസന്‍ എഫ്സിസി പോലീസിനോടു പറഞ്ഞു. റോഡുപണിക്കായി പരിസരത്തു കൂട്ടിയിട്ടിരുന്ന കരിങ്കല്‍ ചീളുകളാണ്‌ എറിയാനായി ഉപയോഗിച്ചത്‌. ഇരിങ്ങാലക്കുട പോലീസ്‌ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.പ്രതിയെന്നു സംശയിക്കുന്ന മാനസികരോഗിയായ മൂര്‍ക്കനാട്‌ സ്വദേശി ജോണിയെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തൃശൂര്‍ ജില്ലാ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന്‌ മാനസികാരോഗ്യകേന്ദ്രത്തില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഏറെ നാളായി ഇയാള്‍ ഈ പരിസരത്ത്‌ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു.രൂപക്കൂട്‌ തകര്‍ത്തത്‌ മാനസികരോഗിയാണെന്നു പോലീസ്‌ പറയുന്നുണ്ടെങ്കിലും സംഭവത്തിനുശേഷം നാലുപേര്‍ സംഘം ചേര്‍ന്നിരിക്കുന്നതു കണ്ടതു സംശയങ്ങളുണര്‍ത്തിയിട്ടുണ്ട്‌

Thursday, November 13, 2008

ഹൈന്ദവ യുവതിക്ക്‌ ലോഗോസ്‌ ബൈബിള്‍ ക്വിസില്‍ റാങ്ക്‌

അത്താണി അമ്പലപുരത്തുള്ള പോപ്പ്‌ ജോണ്‍പോള്‍ പീസ്‌ ഹോമിലെ വാട്ടര്‍ബെഡില്‍ കിടന്ന്‌ സുഗന്ധി എഴുതുന്നത്‌ തന്റെ ജീവിതം തന്നെയാണ്‌. നീലഗിരി ജില്ലയിലെ ഊട്ടിക്കടുത്തുള്ള കോത്തഗിരി ഗ്രാമത്തില്‍ സമ്പന്നതയുടെ നടുവില്‍ നിന്നിരുന്ന ഭൂതകാലത്തിനു പകരം സുഗന്ധിയുടെ മനസിലേക്ക്‌ യേശുവിന്റെ ചിത്രം നിറയുന്നു, ബൈബിളിലെ വചനങ്ങള്‍ ഒഴുകുന്നു. മലയാളത്തിന്റെ ലിപികള്‍ സ്വായത്തമാക്കി ബൈബിളിനെ മനസിലേക്ക്‌ നിറച്ചപ്പോള്‍ അംഗീകാരങ്ങളും പിറകേയെത്തി. അതിരൂപത അപ്പസ്തോലേറ്റ്‌ സംഘടിപ്പിച്ച ലോഗോസ്‌ ക്വിസ്‌-2008- ല്‍ ഡി-വിഭാഗത്തില്‍ സുഗന്ധിക്ക്‌ രണ്ടാം റാങ്ക്‌. അതും ബൈബിളിനെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ ജേതാവായ ഹൈന്ദവ വനിതയെന്ന ബഹുമതി യോടെ.ഭര്‍ത്താവ്‌ സ്വര്‍ണക്കട നടത്തുന്ന രവിചന്ദ്രനും മക്കളായ ഇരട്ടക്കുട്ടികള്‍ ശ്രീരാമചന്ദ്രനും ബൃന്ദാഭഗവതിക്കുമൊപ്പം സന്തുഷ്ടിയോടെ കഴിഞ്ഞിരുന്ന നാളിലാണ്‌ വിധി സുഗന്ധിയുടെ ജീവിതത്തിലേക്ക്‌ വീഴ്ചയുടെ രൂപത്തിലെത്തിയത്‌. ടെറസിനു മുകളില്‍ പാഞ്ഞുനടന്നിരുന്ന നായ്ക്കുട്ടിയെ പിടികൂടാന്‍ നീങ്ങിയപ്പോള്‍ അടിതെറ്റി താഴെവീണു. നട്ടെല്ല്‌ ഒടിഞ്ഞുനുറങ്ങി. 2001 ഒക്ടോബറിലുണ്ടായ വീഴ്ചയില്‍ സുഗന്ധി ശാരീരികമെന്നതിലുപരി മാനസികമായും ഏറെ തളര്‍ന്നു. രണ്ടു സ്റ്റീല്‍റോഡുകളും എട്ടു കമ്പികളുമിട്ട്‌ മൂന്നുമാസത്തോളം ആശുപത്രിവാസം. ഒടുവില്‍ ആശുപത്രി വിട്ടെത്തിയപ്പോള്‍ അരയ്ക്കുകീഴെ ചലനശേഷി നഷ്ടമായ അവസ്ഥയും. ഗന്ധം പോലും തിരിച്ചറിയാന്‍ പ്രയാസം. അസ്ഥികളെ മാത്രമല്ല, ഞരമ്പുകളേയും വീഴ്ച ബാധിച്ചിരുന്നു. ലക്ഷങ്ങളാണു ചികിത്സയ്ക്കായി ചെലവിട്ടത്‌. ഇന്നും എഴുന്നേറ്റിരുന്നാല്‍ ബോധം നശിക്കുമെന്ന അവസ്ഥ.നോക്കാനാകാത്ത അവസ്ഥയില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും സുഗന്ധിയെ അത്താണി പീഷോമിലെത്തിച്ചു. എല്ലാറ്റിനോടും ദേഷ്യമായിരുന്നു ആദ്യം. സാന്ത്വനമായി എത്തിയ അന്നത്തെ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ്‌ വാഴപ്പിള്ളിയോടുപോലും പരുഷമായാണ്‌ പെരുമാറിയിരുന്നതെന്നു സുഗന്ധി ഓര്‍ക്കുന്നു. ഒടുവില്‍ മടക്കമില്ലെന്നു മനസിലായതോടെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ നിര്‍ബന്ധിതയായി. വിദ്യാഭ്യാസകാലത്ത്‌ സജീവമായിരുന്ന വായനയെ പൊടിതട്ടിയെടുത്തു. തുടര്‍ജീവിതത്തില്‍ വാഴപ്പിള്ളിയച്ചന്‍ തന്ന ഉപദേശങ്ങള്‍ ഏറെ പ്രചോദനമായെന്നും സുഗന്ധി.പീഷോമില്‍ ബൈബിള്‍ മാത്രമേ വായിക്കാനായി കിട്ടിയുള്ളൂ. ഗഹനമായ വായനയില്‍ മത്തായിസുവിശേഷവും ഏറെ ഇഷ്ടപ്പെടുന്ന യോഹന്നാന്‍സുവിശേഷവും മനസില്‍ നിറഞ്ഞു. ക്രിസ്തുവിനെ തിരിച്ചറിഞ്ഞതോടെ മനസിലേക്കു പഴയ ആ സന്തോഷം തിരിച്ചെത്തി. ക്രിസ്തുമതത്തിലേക്കു ചേക്കേറണമെന്ന സ്വപ്നത്തിന്‌ ഭര്‍ത്താവും മാതാപിതാക്കളും സമ്മതം മൂളിയെങ്കിലും മക്കള്‍ സമ്മതിച്ചില്ല. പീസ്‌ ഹോമിലെ വൈദികരും നിര്‍മലദാസി സന്യാസ സമൂഹവും ഒരിക്കലും മതംമാറാന്‍ പ്രേരിപ്പിച്ചുമില്ല. അതിനാല്‍, മോഹസാക്ഷാത്കാരത്തിനായി താലിയില്‍ ഒരു കുരിശുരൂപം ഇട്ടുവെന്നുമാത്രം. അങ്ങനെ ഹൈന്ദവവിശ്വാസത്തിലിരുന്ന്‌ സുഗന്ധി ബൈബിളിനെ അറിഞ്ഞു. അതോടൊപ്പം തന്റെ വേദനകളും സന്തോഷവുമെല്ലാം വരികളായും വരകളായും കോറിയിട്ടു. പത്തു ഭക്തിഗാനങ്ങള്‍ ഇതുവരെയായി എഴുതി. ഇത്‌ സിഡിയാക്കണമെന്ന സ്വപ്നവും മനസില്‍ കൊണ്ടുനടക്കുന്നുണ്ട്‌ ഈ പാട്ടുകാരി.ഇപ്പോള്‍ ഈ മാസം 23-ന്‌ കൊച്ചിയിലെ പി.ഒ.സിയില്‍ നടക്കുന്ന സംസ്ഥാനതല ലോഗോസ്‌ ക്വിസ്‌ മത്സരത്തിനുള്ള തയാറെടുപ്പിലാണ്‌ സുഗന്ധി. സുഗന്ധിക്കു വേണ്ട എല്ലാ സഹായവുമൊരുക്കി ഡയറക്ടര്‍ ഫാ. ബാബു ചേലപ്പാടനും സിസ്റ്റര്‍ സില്‍വിയുടെയും സിസ്റ്റര്‍ എല്‍സമ്മയുടെയും നേതൃത്വത്തിലുള്ള നിര്‍മലദാസി സന്യാസസമൂഹവുമുണ്ട്‌. അതിരൂപതാതലത്തില്‍ നിന്നു വ്യത്യസ്തമായി എഴുത്തു പരീക്ഷയാണെന്നതിനാല്‍ സഹായിയെ വച്ചുതരാമെന്നു കൊച്ചിയില്‍നിന്നു സമ്മതിച്ചിട്ടുണ്ട്‌. ആംബുലന്‍സില്‍ കൊച്ചിയില്‍ പോയി പരീക്ഷയെഴുതും. ഉത്തരസൂചിക കറുപ്പിച്ചപ്പോള്‍ പേന അറിയാതെ കൊണ്ട്‌ അതിരൂപതാതലത്തില്‍ നഷ്ടപ്പെട്ട ഒന്നാം റാങ്ക്‌ സംസ്ഥാനതലത്തില്‍ നേടണം എന്ന ആഗ്രഹമാണ്‌ സുഗന്ധിയെ നയിക്കുന്നത്‌. 2005-ല്‍ അതിരൂപതാതല ലോഗോസ്‌ ക്വിസ്‌ മത്സരത്തില്‍ ആദ്യം മത്സരിക്കുമ്പോള്‍ നേടിയ അമ്പത്തഞ്ചുമാര്‍ക്കില്‍നിന്നു 2008-ലെത്തിയപ്പോള്‍ 98.25 മാര്‍ക്ക്‌ നേടാമെങ്കില്‍ ഇതും പ്രാപ്യമാകുമെന്നാണ്‌ പീഷോം അധികൃതരുടെ വിശ്വാസം.

ബജ്‌രംഗ്ദളിനെക്കുറിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രനിര്‍ദേശം

വിവിധ ബോംബ്‌ സ്ഫോടനങ്ങളിലും വര്‍ഗീയ കലാപങ്ങളിലും പങ്ക്‌ തെളിഞ്ഞതിനെ തുടര്‍ന്ന്‌ ബജ്‌രംഗ്ദളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംസ്ഥാനങ്ങളോടു കേന്ദ്രസര്‍ക്കാര്‍ റി പ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ഒറീസയില്‍ ക്രൈസ്തവര്‍ക്കെതിരേ നടന്ന അക്രമങ്ങളെയും മലേഗാവ്‌ സ്ഫോടനത്തെയും തുടര്‍ന്ന്‌ ബജ്‌രംഗ്ദളിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചത്‌.ഒറീസയിലും കര്‍ണാടകയിലും ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായ അക്രമത്തെ തുടര്‍ന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ സാമുദായിക നേതാക്കളും ഈ സംഘടനയെ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യവും ശക്തമായിരുന്നു. മലേഗാവ്‌ അടക്കമുള്ള സ്ഫോടനങ്ങളില്‍ ഈ സംഘടനയുടെ പങ്ക്‌ സംബന്ധിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.തുടര്‍ന്ന്‌, ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ ബജ്‌രംഗദളിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണെന്ന്‌ വിലയിരുത്തി. ബജ്‌രംഗ്ദള്‍ മാത്രമല്ല തീവ്രവാദം വളര്‍ത്തുന്ന മറ്റ്‌ സംഘടനകള്‍ക്കെതിരേയും നടപടിയെടുക്കേണ്ടത്‌ അത്യാവശ്യമാ ണെന്ന നിഗമനത്തിലാണ്‌ ആഭ്യന്തര മന്ത്രാലയം. ഇതേതുടര്‍ന്നാണ്‌ ഈ സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാ നങ്ങള്‍ക്ക്‌ അയച്ച കത്തില്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്‌. ബജ്‌രംഗ്ദളിനെ നിരോധിക്കണമെന്ന്‌ നിരവധി രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ദേശീയോദ്ഗ്രഥന യോഗത്തിലും ഒറീസ കലാപത്തെ തുടര്‍ന്നുണ്ടായ പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗത്തിലും ബജ്‌രംഗ്ദളിനേയും വി.എച്ച്‌.പിയേയും നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

Wednesday, November 12, 2008

അല്‍മായ കമ്മീഷന്‍ പുതിയ കാല്‍വയ്പ്‌: മാര്‍ വിതയത്തില്‍

സീറോ മലബാര്‍ സഭയില്‍ വൈദികര്‍ക്കും അല്‍മായര്‍ക്കും തുല്യമായ പരിഗണനയും സ്ഥാനവുമാണ്‌ എക്കാലത്തും ഉണ്ടായിരുന്നതെന്നും അതു പോഷിപ്പിച്ച്‌ സഭയെ കൂടുതല്‍ ചലനാത്മകമാക്കാനുള്ള കര്‍മപരിപാടികള്‍ സംഘടിപ്പിക്കാനാണ്‌ സീറോ - മലബാര്‍ സഭാ സിനഡ്‌ അല്‌ മായ കമ്മീഷന്‌ രൂപം നല്‍കിയതെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍.വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായര്‍ക്കായി കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ അല്‌ മായ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. കാലങ്ങള്‍ക്കു മുമ്പ്‌ സഭയുടെ പൂര്‍ണ നിയന്ത്രണത്തില്‍ അല്‍മായര്‍ക്ക്‌ വൈദികരോടൊപ്പം തുല്യസ്ഥാനം നല്‍കിയിരുന്നു. ആ വസ്തുതകള്‍ ഗ്രഹിച്ചു കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ അല്‍മായര്‍ തയാറാകണം. സീറോ - മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ അല്‍മായ പ്രസ്ഥാനങ്ങളും ഭക്തസംഘടനകളും ഈ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളിലും നിയന്ത്രണത്തിലുമായിരിക്കണം. സഭയുടെ കൂട്ടായ്മയ്ക്ക്‌ അതു കൂടുതല്‍ സഹായകമാകും - മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. അല്‍മായ കമ്മീഷന്‍ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള സീറോ - മലബാര്‍ സഭയിലെ വിശ്വാസ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കര്‍മപരിപാടികളും ആവിഷ്കരിക്കുമെന്ന്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ വ്യക്തമാക്കി. അല്‍മായരുടെ ദൗത്യവും വിളിയും എന്ന വിഷയത്തെക്കുറിച്ച്‌ എം.ജി സര്‍വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ.സിറിയക്‌ തോമസ്‌ പ്രബന്ധം അവതരിപ്പിച്ചു.

കേന്ദ്രം നല്‍കിയ കോടികള്‍ക്കു മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ അടയിരിക്കുന്നു

പ്രഫഷണല്‍ കോഴ്സിനു പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പ്‌ തുകയായ കോടിക്കണക്കിന്‌ രൂപ കേരളത്തിലെ കുട്ടികള്‍ക്ക്‌ വിതരണം ചെയ്തില്ല. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മെരിറ്റ്‌ കം മീന്‍സ്‌ സ്കോളര്‍ഷിപ്പിനായി ലഭിച്ച നാലു കോടിയിലധികം രൂപയാണ്‌ എട്ടു മാസമായി കുട്ടികള്‍ക്ക്‌ നല്‍കാതെ സംസ്ഥാന സര്‍ക്കാരിന്റെ അക്കൗണ്ടില്‍ വെറുതെ കിടക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങള്‍ സ്കോളര്‍ഷിപ്പ്‌ തുകയുടെ രണ്ടാംഗഡു കുട്ടികള്‍ക്ക്‌ വിതരണം ചെയ്തു കഴിഞ്ഞപ്പോഴാണു കേരളത്തിലെ കുട്ടികള്‍ക്ക്‌ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വീഴ്ചമൂലം ആദ്യഗഡു പോലും കിട്ടാത്തത്‌. സ്കോളര്‍ഷിപ്പിനര്‍ഹരായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ഥികളാണ്‌ ഇതുമൂലം ബുദ്ധി മുട്ടുന്നത്‌. ഈ സ്കോളര്‍ഷിപ്പിന്‌ അര്‍ഹരായ പലരും ഈ വിവരം അറിഞ്ഞിട്ടില്ല. എന്‍ജിനീയറിംഗ്‌, മെഡിക്കല്‍ വിഭാഗങ്ങളിലെ പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 1,469 വിദ്യാര്‍ഥികള്‍ക്കാണു കേന്ദ്രം പ്രതിവര്‍ഷം 30,000 രൂപ വീതം സ്കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. മെരിറ്റിന്റയും കുടുംബത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ സ്കോളര്‍ഷിപ്പിനര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്‌. കോഴ്സില്‍ പ്രവേശനം ലഭിച്ച രീതി, യോഗ്യതാപരീക്ഷയുടെ മാര്‍ക്ക്‌ തുടങ്ങിയ നിരവധി ഘടകങ്ങള്‍ മെരിറ്റിനായി പരിഗണിക്കും. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കവിയാത്ത കുടുംബങ്ങളിലെ കുട്ടികളായിരിക്കണം അപേക്ഷകര്‍.2007-08 ലെ സ്കോളര്‍ഷിപ്പിനായി അരലക്ഷം അപേക്ഷകരാണ്‌ സംസ്ഥാനത്തുനിന്നുണ്ടായിരു ന്നത്‌. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ 30,000 രൂപയും വീട്ടില്‍നിന്നു പോയി വരുന്നവര്‍ക്ക്‌ 25,000 രൂപയുമാണു പ്രതിവര്‍ഷം ലഭിക്കുന്നത്‌. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക്‌ 10,000 രൂപയും, മറ്റ്‌ കുട്ടികള്‍ക്ക്‌ 5000 രൂപയും വ്യക്തിഗത ചെലവുകള്‍ക്കു നല്‍കും. സ്കോളര്‍ഷിപ്പിലെ 20,000 രൂപ കുട്ടികളുടെ കോളജുകളുടെ അക്കൗണ്ട്‌ നമ്പരിലേക്കാണ്‌ നിക്ഷേപിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ തുക മുഴുവനായി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാനത്തിന്‌ നല്‍കി യിരുന്നു. അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസ്‌ ഈ തുക ലഭിച്ച ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പിനായുള്ള അക്കൗണ്ടിലേക്ക്‌ മാറ്റുകയും ചെയ്തിരു ന്നു. സ്കോളര്‍ഷിപ്പിനര്‍ഹരായ പല വിദ്യാര്‍ഥികളും പണം ലഭിക്കാതെ വന്നതിനെ ത്തുടര്‍ന്ന്‌ ബാങ്കില്‍നിന്നു വായ്പയെടുത്ത്‌ ഫീസ്‌ അടച്ചു.കുട്ടികള്‍ പഠിക്കുന്ന കോളജുകളുടെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പറുകള്‍ തെറ്റായി നല്‍കിയതിനാലാണ്‌ സ്കോളര്‍ഷിപ്പ്‌ നല്‍കാന്‍ കഴിയാതെ പോയതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. പലരും സഹകരണ ബാങ്കുകളുടെ അക്കൗണ്ട്‌ നമ്പറാണ്‌ നല്‍കിയത്‌. സഹ.ബാങ്കുകളിലൂടെ തുക നല്‍കരുതെന്നു കേന്ദ്ര നിര്‍ദേശമുണ്ടത്രേ. ഇലക്ട്രോണിക്‌ മണി ട്രാന്‍സ്ഫര്‍ ആയി പണം നല്‍കുന്നതിനാല്‍ കോഡുകള്‍ തെറ്റായി കുട്ടികള്‍ നല്‍കിയതും സ്കോളര്‍ഷിപ്പ്‌ വൈകാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ എട്ടുമാസമായി ട്ടും പ്രശ്നം പരിഹരിക്കാത്തതെന്ത്‌ എന്ന ചോദ്യത്തിന്‌ അധികൃതര്‍ ഉത്തരം നല്‍കുന്നില്ല. സ്കോളര്‍ഷിപ്പ്‌ വിതരണവുമായി ബന്ധപ്പെട്ട്‌ കംപ്യൂട്ടറുകള്‍ വാങ്ങുന്നതിനും ഓഫീസിലെ മറ്റു ചെലവുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വേറെ പണം നല്‍കുന്നുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ കുട്ടികളുടെ പേരില്‍ ഡിമാന്റ്‌ ഡ്രാഫ്റ്റായി സ്കോളര്‍ഷിപ്പ്‌ തുക കൈമാറുകയാണു ചെയ്യുന്നത്‌. എന്നാല്‍, കേരളത്തില്‍ അതിനു സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

വനിതാ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യം വേണം : കെസിബിസി

സംസ്ഥാന വനിതാ കമ്മീഷനില്‍ ക്രൈസ്തവ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കമമെന്നും ഒറീസയില്‍ കന്യാസ്ത്രീകള്‍ക്കും നേരെയുണ്ടായ അതിക്രമം സിബിസിഐ അന്വേഷിക്കണമെന്നും കെസിബിസി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ബിഷപ്‌ മാര്‍ ആനിക്കുഴിക്കാട്ടില്‍ അഭിപ്രായപ്പെട്ടു. കെസിബിസി വനിതാ കമ്മീഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമന്‍സ്‌ കമ്മീഷന്‍ സെക്രട്ടറി ബീന സെബാസ്റ്റ്യന്‍, റോസക്കുട്ടി ഏബ്രഹാം, ആശ മറിയ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

മദ്യനയം തിരുത്തണം: മദ്യവിരുദ്ധസമിതി

മാവേലി സ്റ്റോറിനേക്കാള്‍ കൂടുതല്‍ വിദേശ മദ്യശാല തുടങ്ങാന്‍ അനുവാദം കൊടുക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും എവിടെയും ബാര്‍ തുടങ്ങാം എന്ന സ്ഥിതിക്കു മാറ്റം വരുത്തണമെന്നും കേരള പ്രദേശ്‌ മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.കേരളത്തിലെ ജനങ്ങളില്‍ മദ്യാസക്തി വര്‍ധിപ്പിക്കാന്‍ കാരണം മദ്യനയം ഉദാരമാക്കിയതാണെന്നു യോഗം ചൂണ്ടിക്കാട്ടി. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും മറുവശത്ത്‌ ഇതിനെതിരേ സര്‍ക്കാര്‍ ചെലവില്‍ ബോധവത്കരണം നടത്തുന്നതു വിരോധാഭാസമാണെന്നും യോഗം വിലയിരുത്തി. മദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ ദോഷവശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി ഒരു പീരിയഡ്‌ നീക്കിവയ്ക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിക്കു നിര്‍ദേശം നല്‍കുക, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി കണക്കിലെടുത്ത്‌ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ സെന്ററുകളും കൗണ്‍സിലിംഗ്‌ കേന്ദ്രങ്ങളും ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ജോണ്‍ മാടവന ഉദ്ഘാടനം ചെയ്തു. എം.എസ്‌. മല്‍ക്ക അധ്യക്ഷത വഹിച്ചു. മൗലാന ബഷീര്‍, ഫ്രാന്‍സിസ്‌ പെരുമന, അഡ്വ. ദിലീപ്‌ ചെറിയനാട്ട്‌, യു. നാരായണന്‍നായര്‍, സ്വാമി നാരായണാനന്ദ, മാത്യു ആല്‍ബിന്‍, ഡോ. ലീലാകുമാരി, എല്‍സമ്മ പോള്‍, കെ.ജി. ഹരിദാസ്‌, പി.വി. തോമസ്‌ പനയ്ക്കല്‍, ജോണ്‍ കച്ചിറമറ്റം, ഫാ. ഡിക്രൂസ്‌ കണ്ടുമംഗലം എന്നിവര്‍ പ്രസംഗിച്ചു

Tuesday, November 11, 2008

മലങ്കര കത്തോലിക്കാസഭയുടെ വളര്‍ച്ചയില്‍ അഭിമാനം: കര്‍ദിനാള്‍ സാന്‍ദ്രി

മലങ്കര കത്തോലിക്കാസഭയുടെ അഭിമാനകരമായ വളര്‍ച്ചയിലും, കൂട്ടായ്മയിലും ആഗോള കത്തോലിക്കാസഭയും മാര്‍പാപ്പയും ആഹ്ലാദിക്കുന്നുവെന്ന്‌ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ഡോ സാന്‍ദ്രി. മാര്‍പാപ്പയുടെ പ്രതിനിധിയായി മലങ്കരസഭാ സന്ദര്‍ശനത്തിനെത്തിയ കര്‍ദിനാള്‍ സാന്‍ദ്രി, മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ, മലങ്കരസഭയിലെ മെത്രാപ്പോലീത്തമാരായ തോമസ്‌ മാര്‍ കൂറിലോസ്‌, ഗീവര്‍ഗിസ്‌ മാര്‍ തിമോത്തി യോസ്‌, ഗീവര്‍ഗിസ്‌ മാര്‍ ദിവന്ന്യാസിയോസ്‌, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രാഹം മാര്‍ യൂലിയോസ്‌, ജോസഫ്‌ മാര്‍ തോമസ്‌, ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌ എന്നിവര്‍ക്കും സഭയിലെ കോര്‍ എപ്പിസ്കോപ്പമാര്‍, റമ്പാന്മാര്‍, മോണ്‍സിഞ്ഞോര്‍മാര്‍, 101 വൈദികര്‍ എന്നിവര്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തിലാണ്‌ മലങ്കരസഭയുടെ വളര്‍ച്ചയിലുള്ള ആഗോളസഭയുടെ അഭിമാനവും സന്തോഷവും പങ്കുവച്ചത്‌. “ദൈവജനമേ ആഹ്ലാദിക്കുക, ആര്‍പ്പു വിളിക്കുക” എന്നിങ്ങനെ സങ്കീര്‍ത്തകനെ ഉദ്ധരിച്ചുകൊണ്ട്‌ പറഞ്ഞു തുടങ്ങിയ കര്‍ദിനാള്‍ അതിങ്ങനെ ഭേദപ്പെടുത്തിപ്പറഞ്ഞു: മലങ്കരസഭയേ ആഹ്ലാദിക്കുക.യേശുവാകുന്ന മുന്തിരിച്ചെടിയോടു ചേര്‍ന്നുനില്‍ക്കുന്ന ശാഖയാണ്‌ മലങ്കരസഭ. തായ്ത്തണ്ടോടു ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ട്‌ വലിയ ഫലങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു. ഐക്യത്തിനുവേണ്ടിയുള്ള നാഥന്റെ ആഹ്വാനം സാക്ഷാത്കരിക്കാന്‍ ദൈവദാസനായ മാര്‍ ഈവാനിയോസിനും സഹപ്രവര്‍ത്തകര്‍ക്കും ഏറെ ക്ലേശിക്കേണ്ടി വന്നു. യേശുവിന്റെ ആഹ്വാനങ്ങള്‍ നടപ്പാക്കാണമെങ്കില്‍ വെല്ലുവിളികള്‍ നേരിടാന്‍ നമുക്കാ വണം.1930ലെ പുനരൈക്യത്തിനുശേഷം സഭയ്ക്കു നേതൃത്വം നല്‍കിയ മാര്‍ ഈവാനിയോസ്‌, മാര്‍ ഗ്രിഗോറിയോസ്‌, മാര്‍ ബസേലിയോസ്‌ തിരുമേനിമാരെയും ഇപ്പോഴത്തെ കാതോലിക്കാബാവ മാര്‍ ബസേലിയോസ്‌ ക്ലീമിസിനെയും കര്‍ദിനാള്‍ പ്രശംസിച്ചു. മാര്‍പാപ്പയോട്‌ ക്ലീമീസ്‌ ബാവ പുലര്‍ത്തുന്ന വിധേയത്വത്തെ അദ്ദേഹം പ്രശംസിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളുടെ ഭാഗമായി ഭരണങ്ങാനത്തു നടന്ന ചടങ്ങുകളില്‍ സംബന്ധിക്കുന്നതിന്‌ എത്തിയ കര്‍ദിനാള്‍ മലങ്കരസഭ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയത്‌ സഭയോടുള്ള സ്നേഹത്തിന്റെ അടയാളമാണെന്ന്‌ പൊതുസമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ച മേജര്‍ ആര്‍ച്ചു ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ പറഞ്ഞു.1930-ല്‍ അഞ്ചു വിശ്വാസികളുമായി ആരംഭിച്ച മലങ്കരസഭയില്‍ ഇന്ന്‌ അഞ്ചുലക്ഷം വിശ്വാസികളുണ്ട്‌. ആറു രൂപതകളുണ്ട്‌. 1932-ല്‍ സ്ഥാപിതമായ മലങ്കര ഹയരാര്‍ക്കി 2005-ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സൂനഹദോസായി.പരിശുദ്ധ സിംഹാസനത്തിന്റെ താത്പര്യവും സഹായവുമാണ്‌ ഈ വളര്‍ച്ചയുടെ പിന്നിലെ യഥാര്‍ത്ഥ ശക്തി. പരിശുദ്ധ പിതാവിനോട്‌ മലങ്കരമക്കള്‍ക്കുള്ള പുത്രസഹജമായ സ്നേഹവും, നിരുപാധികമായുള്ള അനുസരണയും, പ്രാര്‍ത്ഥനാനിര്‍ഭരമനായ പിന്തുണയും കാതോലിക്കബാവ തുറന്നു പ്രഖ്യാപിക്കുകയും ഇക്കാര്യം പാപ്പായെ അറിയിക്കണമെന്ന്‌ കര്‍ദിനാളിനോട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.ഐക്യത്തിനുള്ള യേശുവിന്റെ വിളിക്കു നല്‍കുന്ന പ്രത്യുത്തരത്തിന്റെ വിജയമാണ്‌ മലങ്കരസഭയെന്ന്‌ സ്വാഗത പ്രസംഗത്തില്‍ തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലിത്ത പറഞ്ഞു.700 വൈദികരുടെയും 2000 സന്യാസിനികളുടെയും പ്രതിനിധിയായി കര്‍ദിനാളിനെ അഭിനന്ദിച്ച മോണ്‍. എല്‍ദോ പുത്തന്‍പറമ്പില്‍ സഭയ്ക്കു പാത്രിയാര്‍ക്കല്‍ പദവി നല്‍കണമെന്ന്‌ നിര്‍ദേശിച്ചു. അല്‍മായരുടെ പ്രതിനിധിയായി സംസാരിച്ച ജോണ്‍ മത്തായി, വിദേശങ്ങളിലെ മലങ്കര വിശ്വാസികള്‍ക്കു പാരമ്പര്യമനുസരിച്ചുള്ള ആരാധനക്രമങ്ങള്‍ പാലിക്കുവാന്‍ വേണ്ട കാനോനിക ക്രമീകരണങ്ങള്‍ ഉണ്ടാവണമെന്ന്‌ അഭ്യര്‍ത്ഥിച്ചു.

Monday, November 10, 2008

ഹൃദയങ്ങളില്‍ വിശുദ്ധിയുള്ളിടത്ത്‌ സമാധാനം: ഡോ. അബ്ദുള്‍ കലാം


“എവിടെ ഹൃദയത്തില്‍ വിശുദ്ധിയുണ്ടോ അവിടെ സൗന്ദര്യമുണ്ട്‌. എവിടെ സൗന്ദര്യമുണ്ടോ അവിടെ സന്തോഷമുണ്ട്‌. ആ കുടുംബങ്ങളില്‍ ഐക്യമുണ്ട്‌. എവിടെ കുടുംബത്തില്‍ ഐക്യമുണ്ടോ ആ മനസുകളില്‍ സമാധാനമുണ്ട്‌. കുടുംബങ്ങളില്‍ സമാധാനമുണ്ടെങ്കില്‍ ലോകത്തില്‍ സമാധാനമുണ്ടാകും”. ഭരണങ്ങാനത്ത്‌ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ഹൃദയങ്ങളെ കീഴടക്കിയ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രഭാഷണം ഇന്നലെ അവസാനിച്ചത്‌ കവിത പോലെ വശ്യമായ ഈ വാച ക ങ്ങളോടെയായിരുന്നു.ഈ വാചകങ്ങളോരോന്നും ഡോ. കലാം ജനങ്ങളെ ഏറ്റു ചൊല്ലിച്ചതോടെ സമ്മേളനത്തില്‍ ഹര്‍ഷാരവം മുഴങ്ങി. ശുദ്ധമലയാളത്തില്‍ “ഭരണങ്ങാനത്തെ എല്ലാ ജനങ്ങള്‍ക്കും എന്റെ നന്ദി. വിശുദ്ധ അല്‍ഫോന്‍സാ പിറന്ന പുണ്യഭൂമിയില്‍ എത്താന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തിന്‌ നന്ദി പറയുന്നു ”എന്നു പറഞ്ഞു കൊണ്ടാണ്‌ ഡോ. കലാം പ്രസംഗം തുടങ്ങിയത്‌. തികഞ്ഞ അല്‍ഫോന്‍സാമ്മ ഭക്തനായി, പുണ്യകന്യകയുടെ ജീവചരിത്രം അപ്പാടെ മന:പാഠമാക്കിയശേഷം എഴുതി തയാറാക്കി യ കുറിപ്പുകള്‍ നോക്കിയായിരുന്നു ഡോ. കലാം ഏറെ വശ്യമായ പതിനഞ്ചുമിനിറ്റ്‌ പ്രസംഗം നിര്‍വഹിച്ചത്‌. ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള മൂന്നുമണിക്കൂര്‍ യാത്രാമധ്യേ വിമാനത്തിലിരുന്ന്‌ അല്‍ഫോന്‍സാമ്മയെക്കുറിച്ചു അല്‍ഫോന്‍സാ ഭക്തരായ ജ ന ലക്ഷങ്ങള്‍ക്കു വേണ്ടി എഴുതിയ കവിതയും അദ്ദേഹം പ്രസംഗത്തി ല്‍ ചൊല്ലിക്കേള്‍പ്പിച്ചു.കുരിശുമരണത്തിനു ശേഷമാണ്‌ ക്രിസ്തുവിന്റെ ഉത്ഥാനമുണ്ടായത്‌.അല്‍ഫോന്‍സാമ്മ മരണ ത്തിനുശേഷമാണ്‌ അനുഗ്രഹങ്ങളുടെ പെരുമഴയുമായി ജനകോടികളെ കീഴടക്കിയത്‌. വിവാഹിതര്‍ക്ക്‌ വിവാഹമോതിരമുണ്ട്‌. എന്നാല്‍, കന്യാസ്ത്രീകള്‍ക്ക്‌ വിവാഹമോതിരമില്ല. പക്ഷേ അല്‍ഫോന്‍സാമ്മയുടെ വിരലുകളില്‍ ഒരു മോതിരം ഞാന്‍ കാണുന്നു. അത്‌ സ ഹനത്തിന്റെ മോതിരമായിരുന്നു. ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ഡോ. കലാം അഭിപ്രായപ്പെട്ടു.

അല്‍ഫോന്‍സാമ്മ ദൈവം കൈയൊപ്പ്‌ നല്‍കിയ മുദ്ര: മാര്‍ ക്ലീമീസ്‌ കാതോലിക്കാ ബാവ

അനേകം മിഷനറിമാരെയും ശുശ്രൂഷകരെയും പ്രദാനം ചെയ്ത ഭാരതസഭയ്ക്കു പരീക്ഷണങ്ങളുടെ കാലഘട്ടത്തില്‍ ദൈവം കൈയൊപ്പ്‌ നല്‍കിയ മുദ്രയാണ്‌ വിശുദ്ധ അല്‍ഫോന്‍സ എന്ന്‌ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ. ഭരണങ്ങാനത്ത്‌ ഇന്നലെ നടന്ന കൃതജ്ഞതാബലിയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.മുപ്പത്തിയാറു വര്‍ഷത്തെ ജീവിതംകൊണ്ട്‌ അല്‍ഫോന്‍സാമ്മ സഹനത്തിന്റെയും എളിമയുടെയും മാതൃകയാണ്‌ നമുക്ക്‌ പകര്‍ന്നു തന്നത്‌. ചെറിയ ചെറിയ കാര്യങ്ങളില്‍ ദുഃഖിച്ച്‌ ജീവിതം പാഴാക്കുന്നവര്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മ യുടെ സഹനജീവിതം നാം കണ്ണുതുറന്നു കാണേണ്ടതാണ്‌- മാര്‍ ക്ലീമീസ്‌ ബാവ ഉദ്ബോധിപ്പിച്ചു.ക്ലേശങ്ങളില്‍ തളരുന്നവരാണ്‌ നാമെല്ലാം. ഇതിനിടയില്‍ പ്രത്യാശ നല്‍കുന്ന സാക്ഷ്യമാണ്‌ അല്‍ ഫോന്‍സാമ്മയുടേത്‌. കമ്പോള സംസ്കാരത്തിന്റെ, പ്രായോഗിക സിദ്ധാന്തത്തിന്റെ, ദൈവനിഷേധത്തിന്റെ, സ്നേഹബന്ധമില്ലായ്മ എന്നിവയുടെ ഇക്കാലത്ത്‌ ഒരു കൊച്ചുകന്യാസ്ത്രീ നല്‍കിയ സ്നേഹം വലിയ വെല്ലുവിളിയും വലിയ ചൈതന്യവുമാണ്‌. രക്ഷാകരപദ്ധതിയില്‍ സഹനത്തിന്‌ വലിയ സ്ഥാനമുണ്ട്‌. നിസാര ദുഃഖങ്ങള്‍ക്ക്‌ അമിതപ്രാധാന്യം നല്‍കുന്ന വര്‍ത്തമാന കാലത്ത്‌ അല്‍ഫോന്‍സാമ്മ മാതൃകയാകണം. ലാളിത്യത്തിന്റെയും സഹനത്തിന്റെയും വലിയ സന്ദേശം നല്‍കുന്ന അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിയുടെ പടവുകളിലൂടെ കൂടുതലായി ദൈവത്തിലേക്ക്‌ അടുക്കാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്നും മാര്‍ ക്ലീമീസ്‌ പറഞ്ഞു.

വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നവോത്ഥാന നായകന്‍: കര്‍ദിനാള്‍ സാന്‍ദ്രി

വിദ്യാഭ്യാസം, സംസ്കാരം, മാധ്യമപ്രവര്‍ത്തനം, ആധ്യാത്മികം തുടങ്ങി വിവിധ മേഖലകളുടെ സമഗ്രവളര്‍ച്ചയ്ക്ക്‌ വാഴ്‌ ത്തപ്പെട്ട ചാവറയച്ചനും സി.എം. ഐ സന്യാസസമൂഹവും ചെയ്ത സേവനങ്ങള്‍ എക്കാലവും സ്മരണീയമാണെന്നു പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട്‌ കര്‍ദിനാള്‍ ലെയോനാര്‍ഡോ സാന്‍ദ്രി. മാന്നാനത്ത്‌ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ കബറിടം സന്ദര്‍ശിച്ച ശേഷം ആശ്രമദേവാലയത്തില്‍ സി.എം.ഐ സഭ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സീറോ മലബാര്‍ സഭ ആഗോളതലത്തില്‍ വിവിധ റീത്തുകള്‍ക്കും വിശ്വാസ സമൂഹങ്ങള്‍ക്കും നല്‍കിവരുന്ന മഹനീയ സേവനങ്ങള്‍ വത്തിക്കാന്‍ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണു കാണുന്നത്‌. സീറോ മലബാര്‍ സഭയുടെ ചൈതന്യത്തിനും വളര്‍ച്ചയ്ക്കും ചാവറയച്ചനും സി.എം.ഐ സഭയും വഹിച്ച പങ്ക്‌ അതിപ്രധാനമാണ്‌. സഭയുടെ നെടുംതൂണുകളിലൊന്നാണ്‌ ഈ സന്യാസ സമൂഹമെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന വിശ്വാസികളോട്‌ വത്തിക്കാനുള്ള പിന്തുണയും പ്രാര്‍ഥനയും അറിയിക്കണമെന്ന്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ പ്രത്യേകം അറിയിച്ചതായി കര്‍ദിനാള്‍ സാന്‍ദ്രി അനുസ്മരിച്ചു. വേദനയനുഭവിക്കുന്ന ഭാരതസഭാമക്കള്‍ക്ക്‌ സഹിക്കാനും ക്ഷമിക്കാനുമുള്ള അനുഗ്രഹം വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നല്‍കട്ടെയെന്നും സാന്‍ദ്രി ആശംസിച്ചു.സന്യാസജീവിതത്തിനു കാലോചിതമായ ചൈതന്യം പകര്‍ന്ന പുണ്യചരിതനായിരുന്നു വാഴ്ത്തപ്പെട്ട ചാവറയച്ചനെന്ന്‌ സി.എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ ആമുഖപ്രഭാഷണത്തില്‍ വ്യക്തമാക്കി. കേരളത്തിന്റെ ഇന്നത്തെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിന്‌ അടിത്തറയിട്ടതു ചാവറയച്ചനാണ്‌. മാന്നാനത്ത്‌ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ കബറിടവും ആശ്രമദേവാലയവും പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട്‌ കര്‍ദിനാള്‍ സാന്‍ദ്രി സന്ദര്‍ശിക്കുന്ന വേള സി.എം.ഐ സഭയ്ക്ക്‌ അഭിമാനത്തിന്റെ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ തോമസ്‌ ചക്യത്ത്‌, മാര്‍ സൈമണ്‍ സ്റ്റോക്ക്‌, സി.എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ.അലക്സാണ്ടര്‍ പൈകട, പ്രൊവിന്‍ഷ്യല്‍മാരായ ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, റവ.ഡോ. ആന്റണി കരിയില്‍, ഫാ. ടോമി നമ്പ്യാപറമ്പില്‍, ഫാ. ജോണി പനന്തോട്ടം, ഫാ. കുഞ്ചെറിയ പത്തില്‍, മാന്നാനം ആശ്രമം പ്രി യോര്‍ ഫാ. തോമസ്‌ ചൂളപ്പറമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്നു കര്‍ദിനാള്‍ സാന്‍ദ്രിയെ സ്വീകരിച്ചു. തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, വൈസ്‌ ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്‌, ദീപിക വൈസ്‌ ചെയര്‍മാന്‍ റവ. ഡോ ജെയിംസ്‌ ഏര്‍ത്തയില്‍, ദീപിക മുന്‍ മാനേജിംഗ്‌ എഡിറ്റര്‍ ഫാ. തോമസ്‌ ഐക്കര തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരം സെന്റ്‌ ജോസഫ്സ്‌ സി.എം.ഐ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ.കുഞ്ചറിയ പത്തില്‍ നന്ദി പറഞ്ഞു.

മാധ്യമങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും വക്താക്കളാകണം: മാര്‍ പവ്വത്തില്‍

മാധ്യമങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും സംവാഹകരാകണമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ചങ്ങനാശേരി മീഡിയാ വില്ലേജിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമൂഹ നിര്‍മിതിക്കായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സത്യസന്ധത, നീതി, ധര്‍മം, സമാധാനം എന്നിവയാണ്‌ ജനം ആഗ്രഹിക്കുന്നത്‌. ആ തലത്തില്‍ സമൂഹത്തെ നയിക്കാന്‍ മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണം - മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു.സെമിനാറില്‍ ഗൗരിദാസന്‍നായര്‍, ബൈജു ചന്ദ്രന്‍, ഫാ.ജോസ്‌ നിലവന്തറ, ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ഫോട്ടോ ഗ്രാഫിക്‌ ആനിമേഷന്‍ പ്രദര്‍ശനങ്ങള്‍ മെംബര്‍ ഓഫ്‌ ബ്രിട്ടീഷ്‌ എംബയര്‍ എലൈന്‍ ക്രേവന്‍ ഉദ്ഘാടനംചെയ്തു. ഭാവനകളും ജീവിത യാഥാര്‍ഥ്യങ്ങളും സമന്വയിക്കുന്ന ഫോട്ടോഗ്രഫി, ആനിമേഷന്‍ രംഗങ്ങള്‍ മനുഷ്യചേതനയെ ഉണര്‍ത്തുമെന്നും അത്‌ ജീവിതത്തിന്റെ അഭിഭാജ്യ ഘടകങ്ങളാണെന്നും എലൈന്‍ ക്രേവന്‍ പറഞ്ഞു. ചടങ്ങില്‍ ഫാ.ജോസ്‌ നിലവന്തറ, ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ.ആന്റണി ഏത്തക്കാട്ട്‌, സ്കറിയാ ജോസ്‌ കാട്ടൂര്‍, ടോമി ഓലിക്കര എന്നിവര്‍ പ്രസംഗിച്ചു. നാളെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മീഡിയാ വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

പരിമിതികള്‍ക്കുള്ളില്‍ നിന്നും മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്കാവണം-കാതോലിക്കബാവ

നമുക്ക്‌ ജീവനും ലോകത്തിന്‌ രൂപവും നല്‍കിയ ദൈവം നല്‍കുന്ന സംരക്ഷണം മാതാ-പിതാക്കള്‍ക്കുപോലും നല്‍കാനാവില്ലെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോ ലിക്കബാവ ഓര്‍മിപ്പിച്ചു.പാറശാല കുടയാല്‍ പരിശുദ്ധ ജപമാല രാജ്ഞി മലങ്കര കത്തോലിക്ക പള്ളിയില്‍ പുതുതായി പണി കഴിപ്പിച്ചകുരിശടിയുടെ കൂദാശ കര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കാതോ ലിക്ക ബാവ.പരിമിതികള്‍ക്കുള്ളില്‍ നിന്നും മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്ക ണം. സ്നേഹത്തിന്റെയും സഹ നത്തിന്റെയും മാര്‍ഗമാണ്‌ ക്രിസ ്തു നമ്മെ പഠിപ്പിച്ചത്‌.ദൈവ വാക്കിന്റെ വില തിരിച്ച റിഞ്ഞുവേണം നാം പ്രവര്‍ത്തിക്കാന്‍. പ്രത്യാശ യും സംരക്ഷണവും നല്‍കുന്ന ദേവത്തിന്റെ കരവലയത്തില്‍ നാം സുര ക്ഷിത രായിരിക്കുമെന്നും കാതോലിക്കബാല വിശ്വാ സികളെ ഓര്‍മി പ്പിച്ചു. ഫാ.സെബാസ്റ്റ്യന്‍ കണ്ണന്താനം ഫാ.തോമസ്‌ മുകുളംകുളത്ത്‌ ,ഫാ.ജോണ്‍ മുരിപ്പയില്‍, ഫാ. വര്‍ഗീസ്‌ ചാമക്കാലായില്‍ എന്നിവര്‍ പങ്കെടുത്തു.

Friday, November 7, 2008

താമരശ്ശേരി രൂപത 101 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള ലോകത്തിലെ ഏകരൂപതയായ താമരശ്ശേരി രൂപതയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ ഓര്‍മ്മയ്ക്കായി വീടില്ലാത്തവര്‍ക്കായി 101 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന്‌ താമരശ്ശേരി രൂപതാ ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പ്രസ്താവിച്ചു. പുല്ലുരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപന ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിലാണ്‌ ബിഷപ്‌ ഈ പ്രഖ്യാപനം നടത്തിയത്‌. പൊതുസമ്മേളനം തലശ്ശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ വലിയമറ്റം ഉദ്ഘാടനം ചെയ്തു. ദൈവം ആഗോളസഭയ്ക്കു കനിഞ്ഞുനല്‍കിയ അനുഗ്രഹമാണ്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന്‌ അദ്ദേഹം പറഞ്ഞു. സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ സഹനങ്ങളുണ്ടാകും. അത്‌ സഹിഷ്ണുതയോടെ ഏറ്റെടുക്കുമ്പോള്‍ ദൈവകൃപ നമ്മിലേക്കൊഴുകും; അര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. ബിഷപ്‌ ഡോ. മാക്സ്‌ വെല്‍ നെറോണ, ഡോ. ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ മെത്രാപ്പോലിത്ത, മാനന്തവാടി ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം, വികാരി ജനറല്‍ മോണ്‍ തോമസ്‌ നാഗപറമ്പില്‍, സിസ്റ്റര്‍ മേരിയപ്പ എഫ്‌.സി.സി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഗസ്റ്റിന്‍ മഠത്തിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സി.എം.ഐ സഭ ഒരു കോടി രൂപ സ്കോളര്‍ഷിപ്‌ നല്‍കും.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്കൂള്‍-കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന സഹായം നല്‍കാന്‍ ഒരു കോടി രൂപയുടെ ഫണ്ട്‌ ശേഖരിക്കുമെന്ന്‌ സി.എം.ഐ സഭയുടെ 36-ാ‍ംപൊതു സംഘത്തിന്റെ സമാപനത്തില്‍ പ്രിയോര്‍ ജനറല്‍ ഫോ. ജോസ്‌ പന്തപ്ലാംതൊട്ടിയിലും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കൗണ്‍സിലര്‍ ഫാ. ജോസ്‌ കുറിയേടത്തും അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സഹായിക്കാന്‍ 36-ാ‍ം പൊതു സംഘം നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. കേരളത്തിലേക്ക്‌ വരുകയും പുറത്തേക്ക്‌ പോകുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ ആത്മീയവും സാമൂഹ്യവുമായ സഹായം ലഭ്യമാക്കാനുള്ള പദ്ധതി, എല്ലാ സന്യാസ ഭവനങ്ങളുടെയും വരുമാനത്തില്‍ പത്തു ശതമാനം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവാക്കുക, ദരിദ്രരായവര്‍ക്കു വേണ്ടി ആകാശപറവകള്‍ പോലെയുള്ള ഭവനങ്ങള്‍ പ്രൊവിന്‍സുകളിലും രണ്ടുവര്‍ഷത്തിനകം ആരംഭിക്കുകഎന്നിവ നടപ്പാക്കും. അതോടൊപ്പം സി.എം.ഐ സഭയെ ഒരു ആദ്ധ്യാത്മിക മുന്നേറ്റമായി വളര്‍ത്താനുള്ള പദ്ധതികളും നടപ്പാക്കും.

എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണം : അഡ്വ. ചാര്‍ളി പോള്‍

2006 ഫെബ്രുവരി 14-ന്‌ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്‌ സീമ vs
അശ്വനി കുമാര്‍ എന്ന കേസില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ (2006 (1) KLT 791, ജാതിമതഭേദമെന്യേ ഇന്ത്യയിലെ എല്ലാ വിവാഹങ്ങളും, രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും അതിനാവശ്യമായ നിയമനിര്‍മ്മാണം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശം കണക്കിലെടുത്ത്‌ കേരള സര്‍ക്കാര്‍ 2008 ഫെബ്രുവരി 29-ന്‌ ‘ദി കേരള രജിസ്ട്രേഷന്‍ ഓഫ്‌ മാര്യേജസ്‌ (കോമണ്‍) റൂള്‍സ്‌ 2008’ എന്ന പുതിയ ചട്ടം പ്രസിദ്ധപ്പെടുത്തി.
(Published under Notification G..O. (P) No. 1/2008/ Law dated 29.2.2008) ഈ ചട്ടമനുസരിച്ച്‌ 2008 ഫെബ്രുവരി 29-നു ശേഷം കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ജാതിമതഭേദമന്യേ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ദേവാലയങ്ങളില്‍ നടക്കുന്ന ക്രിസ്ത്യന്‍ വിവാഹങ്ങള്‍ വിവാഹം നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനന-മരണ രജിസ്ട്രാറുടെ ഓഫീസിലാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌. സര്‍ക്കാര്‍ തലത്തിലും ഔദ്യോഗിക കാര്യങ്ങള്‍ക്കും വിവാഹ രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റായിരിക്കും ഈ നിയമം നടപ്പില്‍ വന്നതിനു ശേഷം പരിഗണിക്കപ്പെടുക. പള്ളിയില്‍ നിന്നും ലഭിക്കുന്ന വിവാാ‍ഹ സര്‍ട്ടിഫിക്കറ്റുകള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക്‌ ഇനി പരിഗണിക്കുകയില്ല. 2008 ഫെബ്രുവരി 29-ന്‌ ഈ നിയമം കേരളത്തില്‍ വന്നു. ഇതിനു ശേഷമുള്ള എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ക്രൈസ്തവര്‍ സഭാ നിയമപ്രകാരം വിവാഹിതരായതിനുശേഷം 45 ദിവസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ഠഫോറത്തില്‍ രജിസ്ട്രേഷനായി അപേക്ഷ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ജനന-മരണ രജിസ്ട്രാറുടെ മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷയുടെ ഒരു കോപ്പി (ഡ്യൂപ്ലിക്കേറ്റ്‌) കൂടി സമര്‍പ്പിക്കേണ്ടതാണ്‌. വിവാഹം നടന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തോ -മുനിസിപ്പാലിറ്റിയോ -കോര്‍പ്പറേഷനോ ആയിരിക്കും അതതു സ്ഥലത്തെ വിവാഹ രജിസ്ട്രേഷന്‍ ഓഫീസ്‌. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുമ്പോള്‍ പള്ളിയില്‍ നിന്നും വാങ്ങിയ (മതാചാരപ്രകാരമുള്ള) വിവാഹ സര്‍ട്ടിഫിക്കറ്റ്‌, ദമ്പതിമാരുടെ രണ്ട്‌ സെറ്റ്‌ ഫോട്ടോകള്‍, വയസ്സും ജനനതീയതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, 10/- രൂപ രജിസ്ട്രേഷന്‍ ഫീസ്‌ എന്നിവ കരുതേണ്ടതാണ്‌. അപേക്ഷാ ഫോറത്തില്‍ വിവാഹത്തില്‍ ഏര്‍പ്പെട്ട ഇരു കക്ഷികളുടെയും (ദമ്പതികളുടെ) പൂര്‍ണ്ണമായ വിലാസവും വിവാഹത്തിനു സാക്ഷികളായ രണ്ടുപേരുടെ മേല്‍വിലാസവും രേഖപ്പെടുത്തി ഒപ്പും തീയതിയും വയ്ക്കുകയും വേണം. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം മറ്റു ന്യൂനതകളൊന്നുമില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു കൊണ്ടുള്ള ‘വിവാഹസാക്ഷ്യപത്രം’ തദ്ദേശ രജിസ്ട്രാറില്‍ നിന്നും 5 രൂപ ഫീസ്‌ നല്‍കി കൈപ്പറ്റാവുന്നതാണ്‌. വിവാഹം കഴിഞ്ഞ്‌ 45 ദിവസം കഴിഞ്ഞതും, ഒരു വര്‍ഷം പൂര്‍ത്തിയാകാത്തതുമായ വിവാഹങ്ങള്‍ പ്രത്യേക നടപടി ക്രമത്തിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഇപ്രകാരമുള്ള വിവാഹങ്ങള്‍ ഒരു ഗസറ്റഡ്‌ ഓഫീസറുടെയോ, ഒരു എം.പിയുടെയോ, ഒരു എം.എല്‍.എയുടെയോ, പഞ്ചായത്ത്‌ / മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ അംഗങ്ങുടെയോ ഫോറം നംമ്പര്‍ 2 പ്രകാരമുള്ള ഡിക്ലറേഷനോടുകൂടി 100രൂപ ഫൈനടച്ച്‌ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്‌ഒരു വര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത വിവാഹങ്ങള്‍ മേല്‍ സൂചിപ്പിച്ച പ്രകാരം ഫോറം നംമ്പര്‍ 2 പ്രകാരം ഡിക്ലറേഷനോടു കൂടി 250 രൂപ ഫൈനടച്ച്‌ രജിസ്ട്രാര്‍ ജനറലിന്റെ സമ്മതത്തോടെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ചട്ടങ്ങള്‍ക്ക്‌ കേരളത്തില്‍ മാത്രമേ നിയമപ്രാബല്യമുള്ളൂ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ വച്ച്‌ നടക്കുന്ന വിവാഹങ്ങള്‍ അതത്‌ സംസ്ഥാനങ്ങളിലെ നിയമമനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. 2008 ഫെബ്രുവരി 29-നു മുമ്പ്‌ നടന്ന വിവാഹങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ (2009 ഫെബ്രുവരി 28-നകം) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. എന്നാല്‍ ഇതു നിര്‍ബന്ധമല്ല. നിയമത്തിലെ 6 പ്രകാരം പ്രത്യേക വിവാഹ നിയമമോ (സ്പെഷ്യല്‍ മാര്യേജ്‌ ആക്ട്‌) ഇന്ത്യയിലെ മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരമോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവാഹങ്ങള്‍ വീണ്ടും പുതിയ നിയമമനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഉദാഹരണമായി സ്പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരം 30 ദിവസം നോട്ടീസ്‌ പരസ്യം ചെയ്തു രജിസ്റ്റര്‍ ചെയ്ത വിവാഹം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ പോയി ഉടമ്പടി മാത്രം എഴുതി രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ക്ക്‌ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ നിയമപ്രബല്യമുള്ളൂ. മക്കളുടെ പിതൃത്വം, സ്വത്തിലുള്ള അവകാശം, നിയമപരമായി സര്‍ക്കാരില്‍ നിന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക്‌ ലഭിക്കേണ്ട അവകാശം എന്നിവ രജിസ്റ്റര്‍ ചെയ്യാത്ത വിവാഹങ്ങള്‍ക്ക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ചട്ടം നിലവില്‍ വന്നതിനു മുമ്പും പിമ്പുമുള്ള എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതാണ്‌ നല്ലത്‌.

ആലപ്പുഴയോടുള്ള നിഷേധാത്മക സമീപനം മാറ്റണം : കെആര്‍എല്‍സിബിസി

സര്‍ക്കാര്‍ ആലപ്പുഴയുടെ നീതിപൂര്‍വകമായ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള ഇച്ഛാശക്തി കാട്ടണമെന്ന്‌ വരാപ്പുഴ അതിരൂപതാസ്ഥാനത്ത്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ അധ്യക്ഷനായ (കെആര്‍എല്‍സിബിസി) കേരളാ റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്സ്‌ കൗണ്‍സിലിന്റെ ഇന്നലെ സമാ പിച്ച യോഗം ആവശ്യപ്പെട്ടു. സുനാമി പുനരധിവാസ ഫണ്ട്‌ പൂര്‍ണമായും തീരപ്രദേശത്ത്‌ വിനിയോഗിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ആലപ്പുഴ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനു ബിഷപ്പുമാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആലപ്പുഴ രൂപതയുടെ നീതിയുക്തമായ ആവശ്യങ്ങള്‍ നടപ്പിലാക്കണം. തീരദേശ ജനതയുടെ അടിസ്ഥാന വികസന ആവശ്യങ്ങള്‍ ക്കാണ്‌ സുനാമി പുനരധിവാസ ഫണ്ട്‌ വിനിയോഗിക്കേണ്ടത്‌. ആലപ്പുഴയിലെ സമരം സംസ്ഥാനത്തെ മറ്റ്‌ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതിനും രൂപരേഖ തയാറാക്കുന്നതിനുമായി നവംബര്‍ 11-ന്‌ തിരുവനന്തപുരത്ത്‌ രൂപതാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. കേരളത്തിലെ തീര പ്രദേശങ്ങളുടെ വികസനത്തിനായി രൂപതകളുടെ നേതൃത്വത്തില്‍ വികസന സമിതികള്‍ക്ക്‌ രൂപം കൊടുക്കുവാനും തീരുമാനിച്ചു. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാതെ അവരെ കുടിയിറക്കരുത്‌. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുണ്ടായ ദുരന്തം വിഴിഞ്ഞത്ത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.യോഗത്തില്‍ കെആര്‍എല്‍സിബിസി പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ അധ്യക്ഷനായിരുന്നു.ആലപ്പുഴ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴി, കോഴിക്കോട്‌ ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍, പുനലൂര്‍ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍,നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സന്റ്‌ സാമുവല്‍, കോട്ടപ്പുറം ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍, വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരി, വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ജോസഫ്‌ കാരിക്കശേരി, കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, കണ്ണൂര്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ എന്നിവരും കെആര്‍എല്‍സിബിസി സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി.കുളക്കായത്തിലും യോഗത്തില്‍ പങ്കെടുത്തു

ഒറീസയില്‍ പീഡനമേല്‍ക്കുന്നവര്‍ ഹൃദയത്തിലുണ്ട്‌ : കര്‍ദിനാള്‍ സാന്‍ദ്രി

ഒറീസയില്‍ പീഡിപ്പിക്ക പ്പെടുന്ന സഭാസമൂഹം തങ്ങളുടെ ഹൃദയത്തിലുണ്ടെന്നു വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്‍ദ്രി. എറണാകുളം- അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നല്‍കിയ സ്വീകരണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. “ഒറീസ ഞങ്ങളുടേയും യൂറോപ്പിലെ സകല ജനങ്ങളുടെയും ഹൃദയത്തിലും അധരങ്ങളിലുമുള്ള പേരാണ്‌. അവിടെ പീഡിപ്പിക്കപ്പെടുന്ന സഭയോടൊത്ത്‌ ഞങ്ങളുണ്ട്‌. മതസ്വാതന്ത്ര്യത്തിനു വേണ്ടി ഞാ ന്‍ അഭ്യര്‍ഥിക്കുന്നു. സ്വാതന്ത്ര്യത്തിലും സമാധാനത്തിലും ജീവിക്കാനുള്ള അവകാശമാണ്‌ വേണ്ടത്‌” -അദ്ദേഹം പറഞ്ഞു. വിശ്വാസ പ്രഘോഷണത്തിന്‌ സീറോ മലബാര്‍ സഭ നല്‍കുന്ന പങ്ക്‌ എടുത്തു പറഞ്ഞ കര്‍ദിനാള്‍ സഭയുടെ ഘടനാപരമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ തനിക്കാകാവുന്നതു ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭയ്ക്ക്‌ അര്‍ഹമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഭാരതം മുഴുവന്‍ നല്‍കണമെന്നും ഇന്ത്യക്കു പുറത്തുള്ള സീറോ- മലബാര്‍ കത്തോലിക്കരുടെ അജപാലനാവകാശം സംരക്ഷിക്കപ്പെടണമെന്നുമുള്ള ബിഷപ്‌ തോമസ്‌ ചക്യത്തിന്റെ അഭ്യര്‍ഥനയ്ക്ക്‌ മറുപടിയായാണ്‌ അദ്ദേഹമിങ്ങനെ പറഞ്ഞത്‌.സീറോ മലബാര്‍ സഭയുടെ പൈതൃകവും വിശ്വാസ പാരമ്പര്യവും ആരാധനാ സ്വാതന്ത്ര്യവും പ്രതിസന്ധി നേരിടുന്നുണ്ടെന്ന്‌ സ്വീകരണ യോഗത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. സഭാ തലവന്‍, മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ സ്ഥാനങ്ങള്‍ വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ജോലി ഭാരം കുറയ്ക്കാന്‍ എറണാകുളം രൂപതയ്ക്ക്‌ പുതിയ ഇടയനെ നിശ്ചയിക്കണമെന്ന്‌ വൈദിക കൗണ്‍സില്‍ പ്രതിനിധി ഫാ .ജോയ്സ്‌ കൈതക്കോട്ടില്‍ അഭ്യര്‍ഥിച്ചു. സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പി.സി സിറിയക്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടന്ന പ്രാര്‍ഥനയില്‍ കര്‍ദിനാള്‍ പങ്കെടുത്തു.സിഎംഐ സഭാ പ്രിയോര്‍ ജനറല്‍ ഫാ.ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, വിന്‍സന്‍ഷ്യന്‍ സഭാ സുപ്പീരിയര്‍ ജനറല്‍ ഫാ.വര്‍ഗീസ്‌ പുതുശേരി, സിഎസ്ടി സുപ്പീരിയര്‍ ഫാ.ജോസഫ്‌ ചാത്തനാട്ട്‌, എംസിബിഎസ്‌ സുപ്പീരിയര്‍ ഫാ. ജോര്‍ജ്‌ കിഴക്കേമുറി, സിഎസ്ടി ബ്രദേഴ്സ്‌ സുപ്പീരിയര്‍ ബ്രദര്‍ വര്‍ഗീസ്‌ മഞ്ഞളി , വിവിധ സന്യാസിനീ സമൂഹങ്ങളുടെ സുപ്പീരിയര്‍മാര്‍, കെസിഎസ്‌എല്‍, അല്‍ത്താര ബാലന്മാര്‍ എന്നിവരുടെ പ്രതിനിധികള്‍ കര്‍ദിനാളിന്‌ പൂച്ചെണ്ടുകള്‍ നല്‍കി. ബസിലിക്ക റെക്ടര്‍ ഫാ.ആന്റണി പെരുമായന്‍ , ഫാ.കുര്യാക്കോസ്‌ മുണ്ടാടന്‍, ഫാ.പോള്‍ തേലക്കാട്ട്‌ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ഭാരതീയ ഭാഷകളില്‍ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകത്തിന്റെ കൈയെഴുത്തുപ്രതിയുടേയും പ്രസിദ്ധീകരിച്ച പതിപ്പുകളുടേയും പ്രദര്‍ശനോദ്ഘാടനം സെന്റ്‌ തോമസ്‌ മ്യൂസിയത്തില്‍്‌ കര്‍ദിനാള്‍ സാന്‍ദ്രി നിര്‍വഹിച്ചു.

Thursday, November 6, 2008

കെ ആര്‍ എല്‍ സി ബി സി യോഗം ആരംഭിച്ചു

കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്സ്‌ കൗണ്‍സില്‍ യോഗം ഇന്നലെ കൊച്ചിയില്‍ ആരംഭിച്ചു. കേരള ലത്തീന്‍ സഭാ പരമാധ്യക്ഷന്‍ കെസിബിസി പ്രസിഡന്റ്‌ കൂടിയായ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ അധ്യക്ഷതയിലാണ്‌ യോഗം. ആലപ്പുഴ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കോഴിക്കോട്‌ ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍, പുനലൂര്‍ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സന്റ്‌ സാമുവല്‍, കോട്ടപ്പുറം ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍, വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരി, വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ജോസഫ്‌ കാരിക്കശേരി എന്നിവരും കെആര്‍എല്‍സിബിസി സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി.കുളക്കായത്തിലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, അസുഖത്തെ തുടര്‍ന്ന്‌ വിശ്രമിക്കുന്ന തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസ പാക്യം, കണ്ണൂര്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്ക്കല്‍, അന്വേഷണ വിധേയമായി താല്‍ക്കാലിക സസ്പെന്‍ഷനിലായ കൊച്ചി ബിഷപ്‌ ഡോ.ജോണ്‍ തട്ടുങ്കല്‍ എന്നിവര്‍ പങ്കെടുക്കുന്നില്ല. ലത്തീന്‍ സഭ അടുത്തിടെ നേരിടേണ്ടി വന്ന ചില പ്രശ്നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്‌

Wednesday, November 5, 2008

ചരിത്രത്തെ വിസ്മരിക്കുന്നത്‌ നന്ദികേട്‌: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി

വേദനകളുടെ പഴയ ചരിത്രത്തെ വിസ്മരിച്ച്‌ പുതിയ തലമുറ മുന്നോട്ട്‌ പോകുന്നത്‌ പൂര്‍വ പിതാക്കന്മാരോടുള്ള നന്ദികേടായിരിക്കുമെന്ന്‌ താമരശേരി രൂപത ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. 50 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തേക്കുംകുറ്റിയിലേക്ക്‌ കുടിയേറിയ പിതാമഹന്മാര്‍ക്കു വേണ്ടി തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയുടെ ഭാഗമായി നിര്‍മ്മിച്ച കുടിയേറ്റ പിതാമഹ സ്മാരകം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദേഹം.വിവിധ മതവിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന തേക്കുംകുറ്റിയിലെ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുവാന്‍ സ്മാരകം ഉപകരിക്കണമെന്ന്‌ ബിഷപ്‌ ഉദ്ബോദിപ്പിച്ചു. ഇടവകയിലെ അജപാലന സന്ദര്‍ശനത്തിനെത്തിയ ബിഷപ്പിനെ വികാരി ഫാ. ചാണ്ടി കുരിശുംമൂട്ടിലും സിഎംസി സിസ്റ്റേഴ്സും പാരീഷ്‌ കൗണ്‍സിലും ചേര്‍ന്ന്‌ സ്വീകരിച്ചു.സ്മാരക മന്ദിരത്തില്‍ പാരീഷ്‌ കൗണ്‍സില്‍, സണ്‍ഡേ സ്കൂള്‍, മാതൃവേദി, പിതൃവേദി, കാത്തലിക്‌ യൂത്ത്‌ മൂവ്മെന്റ്‌ , വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി, ചെറുപുഷ്‌ മിഷന്‍ലീഗ്‌ എന്നിവയുടെ ഓഫീസും ഇടവക ലൈബ്രറിയും പ്രവര്‍ത്തിക്കും. രണ്ട്‌ ഓഡിറ്റോറിയങ്ങളും മൂന്ന്‌ നിലകളിലായുള്ള സ്മാരക മന്ദിരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്‌. തേക്കുംകുറ്റിയിലെ കുടിയേറ്റ ചരിത്രത്തെകുറിച്ച്‌ പഠിക്കുന്നതിനുവേണ്ടിയുള്ള പഠന കേന്ദ്രവും ഇതോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കും

Tuesday, November 4, 2008

Violence against Christians –Proposals by Jesuits

We, the members of the JCSA gathered at Atmadarshan, Patna from 20-26 October 2008, are gripped by the need for a serious reflection on the recent violence against Christians in Orissa, Karnataka and elsewhere in the country. As we strongly condemn this ethnic and communal violence, we express our sense of pain and anguish for the innocent people who became the victims of that violence and carnage. Furthermore, we are touched and inspired by the deep commitment of the simple people to their Christian faith in the face of death and destruction.
Our own reflection together with scholars, social activists and those closely connected with relief work among the victims points out to the political and economic factors prevalent on the ground. With approaching local as well as national elections, political parties are vying with one another to woo the electorate. Extreme religious ideology serves as a convenient emotive instrument for the politics of "identity threat". In this scenario, a perceived threat to the religious identity of the majority community is cleverly used to trample on the human rights as well as constitutional rights of fellow-citizens, particularly the minorities.
Since many Jesuits and their collaborators were directly involved in responding to the violence and the pleas of the victims, we also wish to express our strong support for and feelings of solidarity with them. We are deeply edified by the first hand reports of eye witnesses who praised the commitment of many women and men of goodwill who risked their lives to help the victims. In addition, we express our gratitude to the leaders of civil society who not only condemned and protested against the violence but stood for the secular, pluralistic and democratic values of our country and its constitution. We also wholeheartedly endorse the statement on the violence against Christians in Orissa and Karnataka, by the National Executive of the Conference of the Religious of India (CRI) which met on October 9, 2008 in Patna.
Now, we would like to recommend the following short-term and long-term measures for implementation by the Jesuits in South Asia.
Short Term Measures: We endorse fully the recommendations made by the Jesuits for Social Action (JESA) to the Jesuit Conference of South Asia (JCSA) in its gathering at Guwahati from October 14 -16, 2008. JESA urges competent Jesuits to assist the Provincial of Jamshedpur in the following areas:
1. To provide Legal Assistance
2. To train trauma counsellors for mental health of the victims
3. To offer management expertise in planning and carrying out relief work
4. To assist in the area of communication and media
5. To carry out documentation work
6. To do advocacy work, nationally and internationally
7. To raise financial resources for relief and rehabilitation work.
Long-Term Measures:
1. To counter the hate propaganda that is being put out by the fundamentalist groups. For this we need to educate men and women of goodwill (parents of our school children, alumni, beneficiaries of our social services etc) about the true nature of our commitment and service.
2. To raise our voice and not stand as mute spectators when human rights of any citizens are violated.
3. To maintain regular contacts with the national and regional Press in order to disseminate our viewpoints, especially in times of crisis. For this a professional PRO office needs to be maintained especially in times of crisis.
4. To train lay collaborators as lawyers, journalists, human rights activists, community leaders. Tribals and Dalits should be encouraged and helped to enter into the judicial and civil service.
5. To network with the local CRI wing, civil society groups, local Bishop and other Christian Groups in order to ensure a carefully coordinated response to acts of threat or violence.
6. To explore ways of entering into dialogue with a representative group of the CBCI to embark on a process of analysis, reflection and action so that the Christian community knows how to respond to communal violence.
7. To urge all our communities in the Province to devote some time to an in-depth reflection on the recent anti-Christian violence in the country. Also, a systematic study of Hindutva, its history and ideology would be of value in understanding the functioning of the Bajrang Dal, the VHP and other organizations of the Sangh Parivar.
We, the Members of National Executive of Conference of Religious of India gathered in Seva Kendra, Patna on 9-10 0ctober 2008
reflected on the tragic and painful happenings against Christians, in Orissa and Karnataka and in other parts of the country. Our hearts go out in solidarity with the victims of this ghastly violence and terrorism. Your strong faith and suffering have strengthened the church in India.
We reassure you our continued support with our prayers and various affirmative actions. These violence and threats will not deter us from carrying out our mission of being with the crucified Lord and the crucified of this world.
We strongly condemn the well-planned, systematic and protracted violence of the 'mob-terrorism' caused by the Hindutva ideologues and their foot-soldiers against Christians, in a number of states in the country.
We condemn the burning and raping of women, including a Christian nun, in the full view of the public and the armed police of Orissa.
We are deeply anguished at the deliberate, partisan attitude of the State Governments in not controlling the violence with a firm hand.
We are very much disturbed at the ineffective and delayed intervention of the Central Government and its lack of decisive action with regard to the orchestrated violence against Christians across the country.
We appeal to the Central and State Governments to provide security to the victims and to rehabilitate the displaced and to prosecute the perpetrators of violence and terrorism.
We demand that the rights guaranteed by the Constitution of the country for its citizens be restored fully to the Christians in Orissa.
We demand impartial investigation into the manner in which the Christians have been targeted in the name of religion in Karnataka and in other parts of the country while the state administration chose to look the other way.
We appeal to all men and women of good will of our beloved country, to protect and reaffirm the secular and democratic ethos of our Motherland and to uphold the diverse and composite culture expressed through the celebrated axiom "Vasudhaivakutumbakam" (One Global Family).
As citizens of this country, we appeal to all to join hands in building a mass movement to uphold the Constitution of India and the rule of Law.
We pledge to continue the substantial contribution that the Christian community makes in the nation building particularly in the fields of education and health, especially for the weaker sections of the society.
We rededicate ourselves to the empowerment of the weaker sections of the society to live with dignity. Violence and threats shall not deter us in being true to our faith that does justice and promote peace and harmony.
We pledge to respond to the culture of violence with the alternate sublime world of 'grace'. caljesuits@gmail.com

ഭാരതത്തില്‍ സഹോദരങ്ങളോടുള്ള സ്നേഹം കുറയുന്നു: മാര്‍ കല്ലറങ്ങാട്ട്‌

ദൈവത്തെ കണ്ടെത്താന്‍ അയല്‍ക്കാരനെ കാണണമെന്നും ഭാരതത്തില്‍ സഹോദരരോടുള്ള സ്നേഹം നഷ്ടപ്പെടുന്നതാണ്‌ വര്‍ഗീയതയും ഭീകരവാദവും നിരീശ്വരത്വവും വര്‍ധിക്കാന്‍ കാരണമെന്നും ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അഭിപ്രായപ്പെട്ടു. ഒറീസയിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും വര്‍ഗീയ ഫാസിസ്റ്റുകളുടെ അക്രമത്തിന്‌ വിധേയരായ ക്രൈസ്തവ സഹോദരരോട്‌ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച്‌ എ.കെ.സി.സി പാലാ രൂപത നടത്തിയ പ്രാര്‍ഥനാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ ചുടുനിണത്തിലാണ്‌ സഭ പണിയപ്പെട്ടിരിക്കുന്നത്‌. വിശ്വാസത്തിനുവേണ്ടി രക്തം ചിന്തപ്പെടുന്ന മണ്ണില്‍ സഭ കൂടുതല്‍ കരുത്താര്‍ജിക്കും. വേദനയുടെ ഈ നിമിഷങ്ങളില്‍ നമ്മുടെ മുറിവുകളില്‍ നിന്നല്ല ക്രിസ്തുവിന്റെ മുറിവുകളില്‍ നിന്ന്‌ നമുക്ക്‌ ശക്തി സംഭരിക്കാന്‍ സാധിക്കണം. വേദനയുടെ ഈ നിമിഷങ്ങളില്‍ ക്രിസ്തു ദര്‍ശനത്തിനനുസൃതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമുക്ക്‌ സാധിക്കണമെന്ന്‌ ബിഷപ്‌ പറഞ്ഞു.

ജൂബിലി, അമല മെഡി. കോളജുകളിലെ കോഴ്സിന്‌ അംഗീകാരം: ഹൈക്കോടതി

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിനും അമല മെഡിക്കല്‍ കോളജിനും 2007-08, 2008-09 വര്‍ഷങ്ങളിലേക്ക്‌ തുടര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ വാദം നിരാകരിച്ചുകൊണ്ട്‌ ഈ രണ്ടു കോളജുകളിലേയും എം.ബി. ബി.എസ്‌ കോഴ്സിന്‌ യൂണിവേഴ്സിറ്റി അംഗീകാരം ഉണ്ടായിരിക്കുമെന്ന്‌ ഹൈക്കോടതി വിധിച്ചു. മെഡിക്കല്‍ കോളജുകളുടെ താത്കാലിക അഫിലിയേഷന്‍ തുടരണമെന്നു വിധിച്ച ഹൈക്കോടതി ജസ്റ്റീസ്‌ വി.ഗിരി, സ്ഥിരം അഫിലിയേഷനുവേണ്ടി രണ്ടു കോളജുകളും സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ 2008-09 അധ്യയനവര്‍ഷം തീരുന്നതിനുമുമ്പ്‌ തീരുമാനമെടുക്കാനും യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. ഈ രണ്ടു മെഡിക്കല്‍ കോളജുകളിലേയും അവസാനവര്‍ഷ എം. ബി.ബി.എസ്‌ പരീക്ഷയുടെ പ്രാക്ടിക്കലുകള്‍ നവംബര്‍ 30നുമുമ്പ്‌ നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം.അവസാനവര്‍ഷ എം.ബി.ബി.എസ്‌ പ്രാക്ടിക്കല്‍ പരീക്ഷയുടെ സമയത്ത്‌ ഈ കോളജുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഇന്‍സ്‌ പെക്്ഷന്‍ നടത്തുന്നതിനുള്ള അറിയിപ്പുകള്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ആരോഗ്യവകുപ്പിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇ ന്ത്യ യ്ക്കും യഥാസമയം നല്‍കണമെന്നും ഹൈക്കോടതി യൂണിവേഴ്സിറ്റിയോട്‌ ആവശ്യപ്പെട്ടു.കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴില്‍ എം.ബി.ബി.എസ്‌ അവസാനവര്‍ഷ പരീക്ഷ നടക്കുന്ന മറ്റ്‌ കോളജുകള്‍ക്കൊപ്പം ജൂബിലി, അമല മെഡിക്കല്‍ കോളജുകളിലേയും റിസള്‍ല്‍ട്ട്‌ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. പ്രവേശനവിഷയത്തില്‍ സര്‍ക്കാരുമായി കരാറൊപ്പിടാത്ത കോളജുകള്‍ക്കെതിരായുള്ള പ്രതികാരനടപടിയുടെ ഭാഗമായിരുന്നു യൂണിവേഴ്സിറ്റിയുടെ അംഗീകാരം പിന്‍വലിക്കല്‍ നടപടിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ്‌ ഈ കോടതിവിധി.

ആത്മീയ നേട്ടങ്ങള്‍ക്കും ദൈവികപരിപാലനത്തിനും മുന്‍കൈയ്യെടുക്കണം:ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത

ഓരോരുത്തരും സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണ്‌ അസമാധാനം ഉടലെടുക്കുന്നതെന്ന്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. ആത്മീയ നേട്ടങ്ങള്‍ക്കും ദൈവികപരിപാലനത്തിനും നാം മുന്നോട്ടുവരുന്നില്ല. ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ കഴിവുകളെ പൈശാചികപ്രവര്‍ത്തനങ്ങളില്‍ തളച്ചിടുകയാണ്‌. മാര്‍ത്ത്‌ മറിയം വലിയപള്ളിയില്‍ കൂദാശ്‌ ഈത്താ പെരുന്നാള്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തില്‍നിന്നും മാതാപിതാക്കളില്‍നിന്നും ദൈവികശക്തിയാല്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ലോകത്തില്‍ സമാധാനവും സന്തോഷവും കൈവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വികാരി ജനറല്‍ റവ. ജോജു ആന്റോ കശീശ, റവ. സണ്ണി എസ്‌. കൂള കശീശ, റവ. മൈക്കിള്‍ പള്ളവന്ത്ര കശീശ എന്നിവര്‍ സംസാരിച്ചു. സണ്‍ഡെ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളുടെ സമ്മാനദാനം ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. രാവിലെ മുതല്‍ ആരംഭിച്ച ഭക്തിനിര്‍ഭരമായ ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ജീവിതം ക്രൈസ്തവസാക്ഷ്യമാക്കുക: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

ജീവിതം ക്രൈസ്തവസാക്ഷ്യമാക്കുന്നവരാണ്‌ യഥാര്‍ഥ ക്രിസ്ത്യാനികളെന്ന്‌ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പറഞ്ഞു. യാക്കര ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിന്റെ സമാപനദിവസമായ ഇന്നലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്‌.പ്രാര്‍ഥനകളിലും ശുശ്രൂഷകളിലും മാത്രമായി ക്രൈസ്തവജീവിതം ചുരുങ്ങരുത്‌. ക്രിസ്ത്യാനികളെല്ലാം മാമോദീസ വഴി വിശുദ്ധീകരിക്കപ്പെട്ടവരാണ്‌. എന്നാല്‍ പിന്നീട്‌ ഈ വിശുദ്ധി നഷ്ടപ്പെട്ടുപോകുകയാണ്‌. ഈ വിശുദ്ധി നിലനിര്‍ത്തുന്നവരാണ്‌ വിശുദ്ധന്‍മാര്‍. നമുക്ക്‌ വേണ്ടി ദൈവത്തിങ്കല്‍ മാധ്യസ്ഥം അപേക്ഷിക്കുന്നവരാണ്‌ വിശുദ്ധന്‍മാര്‍. നാം പരിശ്രമിച്ചിട്ട്‌ ലഭിക്കാത്ത കാര്യങ്ങള്‍ വിശുദ്ധരിലൂടെ ദൈവം നമുക്ക്‌ നടത്തിത്തരികയാണ്‌ ചെയ്യുക. മറ്റുള്ളവരോട്‌ കരുണയുള്ള, ദയയുള്ള, ക്ഷമിക്കുന്ന വ്യക്തികളാകാനാണ്‌ നാം പ്രാര്‍ഥിക്കേണ്ടത്‌. വിഷമസന്ധികളില്‍ വീഴുന്നവരെ പ്രാര്‍ഥന വഴി സഹായിക്കുന്ന വിശുദ്ധനാണ്‌ യൂദാ തദേവൂസ്‌. യഥാര്‍ഥ ക്രിസ്തീയ ജീവിതം നയിക്കുമ്പോഴാണ്‌ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുക. ബിഷപ്പ്‌ പറഞ്ഞു. ഫാ. മാര്‍ട്ടിന്‍ കളമ്പാടന്‍, ഫാ. റെജി എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക്‌ സഹകാര്‍മ്മികരായിരുന്നു.നേരത്തെ ഇടവക വികാരി ഫാ. ഡൊമിനിക്‌ ഐപ്പന്‍ പറമ്പിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ബിഷപ്പിനെ പള്ളിയിലേയ്ക്ക്‌ സ്വീകരിച്ചാനയിച്ചു. വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്‌ എന്നിവയ്ക്കു ശേഷം പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും നടന്നു. ഇന്നലെ നടന്ന ചടങ്ങുകളോടെ കഴിഞ്ഞ പത്തു ദിവസമായി നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തിരശീല വീണു.

Monday, November 3, 2008

ക്രൈസ്തവസഭകളെ കൈയൂക്കു കൊണ്ട്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികള്‍: വയലാര്‍രവി

ക്രൈസ്തവസഭകളെ കൈയൂക്കുകൊണ്ട്‌ തകര്‍ക്കാന്‍ കഴിയില്ലെന്നും അത്തരത്തില്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളാണെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി. പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ വജ്രജൂബിലി സമാപനസമ്മേളനം പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവസഭാ വിശ്വാസികളെ ക്രൂരമായി മര്‍ദിക്കുകയും വധിക്കുകയും ചെയ്യുന്ന നടപടി ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ദൈവവിശ്വാസികളായ ആരും മറ്റൊരു മതത്തില്‍പ്പെട്ടവര്‍ക്കുനേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടില്ലെന്നും ഇത്തരത്തില്‍ ചെയ്യുന്നവര്‍ ദൈവനിന്ദയാണ്‌ കാട്ടുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു

വൈദികര്‍ ജനസേവനത്തിനു അഭിഷേകം ചെയ്യപ്പെട്ടവര്‍: മാര്‍ മനത്തോടത്ത്‌

ജനങ്ങളില്‍നിന്ന്‌ ജനങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യാന്‍ അഭിഷേകം ചെയ്യപ്പെട്ടവരാണ്‌ വൈദികരെന്ന്‌ പാലക്കാട്‌ രൂപതാ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പറഞ്ഞു. മംഗലംഡാം സെന്റ്‌ സേവിയേഴ്സ്‌ ഇടവകാംഗമായ ഡീക്കന്‍ ബിജോയ്‌ കൊട്ടേക്കുടിയിലിന്റെ പൗരോഹിത്യ ശുശ്രൂഷയില്‍ തിരുക്കര്‍മങ്ങള്‍ക്കു മധ്യേ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്‌. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യസ്ഥനായ പുരോഹിതന്‍ നല്ല ഇടയനായ കര്‍ത്താവിന്റെ സ്നേഹം മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുക്കുന്നവാണ്‌. മംഗലംഡാം സെന്റ്‌ സേവ്യേഴ്സ്‌ ഇടവകയില്‍നിന്നും അഭിഷേകം ചെയ്യപ്പെടുന്ന ഏഴാമത്തെ വൈദികനാണ്‌ ബിജോയ്‌.ദൈവത്തിന്റെ ആത്മാവ്‌ എന്റെ മേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു. ബന്ധിതര്‍ക്ക്‌ മോചനവും അന്ധര്‍ക്ക്‌ കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്‌ സ്വാതന്ത്ര്യവും കര്‍ത്താവിന്‌ സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു എന്ന കര്‍ത്താവിന്റെ വാക്ക്‌ അന്വര്‍ഥമാകുന്നത്‌ പുരോഹിതരിലൂടെയാണ്‌. അഭിഷിക്തനും കുറ്റവും കുറവുകളും ഉണ്ടാകും. എന്നാല്‍ കൃപ അനുസരിച്ച്‌ ജീവിച്ചാല്‍ ദൈവം നിരന്തരം അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. പുരോഹിതര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ കടപ്പെട്ടവരാണ്‌ ദൈവജനം. വൈദികന്‍ തന്റെ സ്വന്തമല്ല. അവന്‍ എല്ലാവര്‍ക്കും എല്ലാമാകാന്‍ വിളിക്കപ്പെട്ടവനാണ്‌- ബിഷപ്‌ പറഞ്ഞു.നേരത്തെ ബിഷപ്പിനെയും നിയുക്ത വൈദികനെയും ഇടവകജനങ്ങളും വികാരി ഫാ. ജോസ്‌ കുളമ്പില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. ജിനോ പുരമഠം എന്നിവരുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക്‌ സ്വീകരിച്ചു.പ്രഥമ ദിവ്യബലി അര്‍പ്പണത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുക്കര്‍മങ്ങളില്‍ നിരവധി വൈദികരും സിസ്റ്റേഴ്സും അല്‍മായരും പങ്കെടുത്തു.

കെ.സി.ബി.സി മാധ്യമ അവാര്‍ഡിന്‌ അപേക്ഷിക്കാം

കലാ സാഹിത്യ സാംസാകാരിക മാധ്യമ രംഗങ്ങളില്‍ വിശിഷ്ട സേവനം കാഴ്ചവച്ചവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ വര്‍ഷംതോറും നല്‍കിവരുന്ന അവാര്‍ഡുകള്‍ക്ക്‌ നാമനിര്‍ദേശം ക്ഷണിച്ചു .കെ.സി.ബി. സി സാഹിത്യ അവാര്‍ഡ്‌ നോവല്‍, ചെറുകഥ, നാടകം, കവിത, നിരൂപണം, ജീവചരിത്രം, ശാസ്ത്രം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, വ്യാകരണം എന്നീ ശാഖകളില്‍പ്പെട്ട ഏറ്റവും മികച്ച ഒരു കൃതിക്കായിരിക്കും. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും, ശില്‍പവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. 2001 ജനുവരി ഒന്നിനും 2007 ഡിസംബര്‍ 31 നും ഇടയ്ക്കു പ്രസിദ്ധീകരിച്ച മൗലിക കൃതികളുടെ ആദ്യപതിപ്പായിരിക്കും അവാര്‍ഡിനായി പരിഗണിക്കുക. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ്‌ ക്രൈസ്തവ മാനവീകതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പഠനഗ്രന്ഥത്തിനു നല്‍കും. പതിനായിരം രൂപയും പ്രശസ്തി പത്രവും, ശില്‍പവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.കൃതികള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃതികളുടെ മൂന്നുകോപ്പികള്‍ വീതം ഇടവക വികാരിയുടെ സാക്ഷ്യപത്രം സഹിതം 2008 നവംബര്‍ 30-നു മുമ്പായി കണ്‍വീനര്‍, സാഹിത്യ അവാര്‍ഡ്‌ കമ്മിറ്റി, മാധ്യമ കമ്മീഷന്‍, പി.ഒ.സി പാലാരിവട്ടം, പി.ബി 2251, കൊച്ചി-25 എന്ന വിലാസത്തില്‍ എത്തിക്കണം.മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സാഹിത്യേതര കലാസാംസ്കാരിക രംഗത്തു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കു അംഗീകാരമായി നല്‍കുന്ന കെ.സി.ബി.സി മാധ്യമ അവാര്‍ഡ്‌ പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌.കെ.സി.ബി.സി യുവപ്രതിഭാ അവാര്‍ഡ്‌ പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ്‌.

മതങ്ങളുടെ അന്തഃസത്ത കാത്തുസൂക്ഷിക്കണം: പി.കെ നാരായണപ്പണിക്കര്‍

ലോകത്തെ ഒന്നാമത്തെ അത്ഭുതമാണ്‌ ഭാരതത്തിലെ മതമൈത്രിയെന്നും ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങി മതത്തിന്റെ അന്തഃസത്ത നഷ്ടപ്പെടുത്തരുതെന്നും എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ ആഘോഷങ്ങളുടെ ഭാഗമായി കുടമാളൂര്‍ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മതസൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരേ ലക്ഷ്യത്തിലുള്ള വിവിധ മാര്‍ഗങ്ങളാണ്‌ മതങ്ങളെന്നും അവയുടെയെല്ലാം അടിസ്ഥാനം സ്നേഹമാണെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദത്തില്‍ വേരൂന്നിയ സംസ്കാരമാണ്‌ ഭാരതത്തിന്റേതെന്നും മതത്തിന്റെ പേരില്‍ ഇതരമതങ്ങളെ ദ്രോഹിക്കുന്നവര്‍ സ്വന്തം മതത്തെത്തന്നെയാണ്‌ ദ്രോഹിക്കുന്നതെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളുടെയും ലക്ഷ്യം തിന്‍മയ്ക്കെതിരേയുള്ള ആത്മീയ സമരമാണെന്നും തീവ്രവാദം യഥാര്‍ഥത്തില്‍ മതനിഷേധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഓരോ മതത്തിനും പൊതുവായ ദര്‍ശനമുണ്ടെന്നും ആ ദര്‍ശനത്തിന്റെ അന്തസത്ത അനുഷ്ഠാനത്തിന്റെ പേരില്‍ കളഞ്ഞുകുളിക്കരുതെന്നും കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സ്വാമി ധര്‍മചൈതന്യ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ഏകസത്യം ബഹുദാവദന്തി എന്ന പ്രമാണമനുസരിച്ച്‌ ഏകസത്യത്തിലേക്കാണ്‌ എല്ലാ മതങ്ങളും നമ്മെ നയിക്കുന്നതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിസ്തുമതം സ്നേഹവും ഇസ്ലാം മതം സാഹോദര്യവും ബുദ്ധമതം അഹിംസയും ഹിന്ദുമതം സത്യവുമാണ്‌ പ്രഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അല്‍ഫോന്‍സാമ്മയെക്കുറിച്ച്‌ സഹോദരപുത്രി തെറമ്മ രചിച്ച അല്‍ഫോന്‍സാമ്മ എന്റെ കൊച്ചമ്മ എന്ന പുസ്തകം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പി.കെ നാരായണപ്പണിക്കര്‍ക്ക്‌ കോപ്പി നല്‍കിക്കൊണ്ട്‌ പ്രകാശിപ്പിച്ചു. കുടമാളൂര്‍ പള്ളിയുടെ സ്ഥാപനത്തിന്‌ മുന്‍കൈയെടുത്ത ചെമ്പകശേരി ഇല്ലത്തിന്റെ ഇപ്പോഴത്തെ കാരണവരായ മിത്രന്‍ നമ്പൂതിരിപ്പാട്‌ യോഗത്തില്‍ സന്നിഹിതനായിരുന്നു. വികാരി ഫാ. ജോര്‍ജ്‌ കൂടത്തില്‍ സ്വാഗതവും പ്രഫ. മാത്യു വെള്ളാപ്പാണി നന്ദിയും പറഞ്ഞു

കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്ക്‌ നീതി നിഷേധിക്കപ്പെടുന്നു : ആര്‍ച്ച്‌ ബിഷപ്‌

ക്രൈസ്തവര്‍ക്ക്‌ നീതി നിഷേധിക്കപ്പെടുകയാണെന്നും സര്‍ക്കാരിന്റെ തണലില്‍ കര്‍ണാടകയില്‍ ദൈവാലയങ്ങള്‍ക്കു നേരെ ആക്രമണം തുടരുകയാണെന്നും ബാംഗ്ലൂര്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ബര്‍ണാഡ്‌ മോറസ്‌ ആരോപിച്ചു. കഴിഞ്ഞ 13- ന്‌ യാദവനഹള്ളി സെന്റ്‌ ആന്റണി ദൈവാലയത്തിലുണ്ടായ തീപിടുത്തം യാദൃശ്ചിക സംഭവമല്ലെന്ന്‌ നിരവധി തെളിവുകളുണ്ടായിട്ടും ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്നാണ്‌ സര്‍ക്കാര്‍ ഇപ്പോഴും ന്യായീകരിക്കുന്നത്‌. ദൈവാലയം ആക്രമികള്‍ തീവച്ചതാണെന്ന്‌ വ്യക്തമായ തെളിവുകളുണ്ട്‌. സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്‌ നടത്തിയ അന്വേഷണത്തിലും രൂപത നിയോഗിച്ച സമിതികള്‍ നടത്തിയ അന്വേഷണത്തിലും ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ല തീപിടുത്തത്തിനു കാരണമെന്ന്‌ വ്യക്തമായതാണ്‌. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരന്വേഷണവും പോലും നടത്താതെ മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്‌ ഖേദകരമാണ്‌; ആര്‍ച്ച്‌ ബിഷപ്‌ വ്യക്തമാക്കി. ന്യൂനപക്ഷസമുദായങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാകുന്നത്‌. ക്രൈസ്തവര്‍ക്കാകട്ടെ യാതൊരുവിധ നീതിയും ലഭിക്കുന്നില്ല. ഇത്‌ വേദനാജനകമാണ്‌. ആരെയോ തൃപ്തിപ്പെടുത്താനെന്നവണ്ണം അന്വേഷണം നടത്തും പ്രതികളെപിടിക്കും എന്നെല്ലാം ഓരോതവണയും മുഖ്യമന്ത്രി പറയുമ്പോഴും വാസ്തവത്തില്‍ അതൊന്നും നടക്കുന്നില്ല. ദൈവാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്നു. ക്രൈസ്തവര്‍ക്കെതിരെ എന്ത്‌ അക്രമമുണ്ടായാലും അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിനു പകരം മതപരിവര്‍ത്തനമെന്ന പല്ലവി ആവര്‍ത്തിച്ച്‌ അക്രമങ്ങളെ ന്യായീകരിക്കുന്നു. മുമ്പ്‌ നടന്ന ഒരു കൂടിക്കാഴ്ചയില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കാണുമെന്നും എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നതാണ്‌. എന്നാല്‍, അദ്ദേഹം ഉറപ്പില്‍നിന്ന്‌ ഇപ്പോള്‍ പിന്നോട്ട്‌ പൊയ്ക്കൊണ്ടിരിക്കുന്നു; ആര്‍ച്ച്‌ ബിഷപ്‌ കുറ്റപ്പെടുത്തി.